രാവണ പ്രണയം🔥 : ഭാഗം 25

Ravana Pranayam Novel

എഴുത്തുകാരി: അമീന

ആ കണ്ണുകളുമായി മ്മടെ മിഴിയിൽ ഉടക്കിയ നേരം......... അവന്റെ അധരം മ്മടെ അധരത്തോട് അടുത്തുവന്നു കൊണ്ടിരുന്നു........ ഒരിഞ്ചു വ്യത്യാസത്തിൽ നിൽക്കവേ....... പെട്ടെന്നാണ് കതക് തുറക്കുന്ന ശബ്ദം കേട്ടത്..........അപ്പോൾ തന്നെ ഒന്ന് ഞെട്ടിക്കൊണ്ട് സോബോധത്തിലേക്ക് വന്നതും.........മ്മള് അവനിൽ നിന്നും അകന്നുമാറി.......... അപ്പോൾ തന്നെ രണ്ടുപേരുടെയും മിഴികൾ കതകിന് നേർക്ക് തിരിയവേ..... അവിടെ നിൽക്കുന്ന ആളെ കണ്ടു പകച്ചു പോയി... ഞങ്ങൾ ഒരുമിച്ച് ആ നാമം ഉച്ചരിച്ചു........ "മാരി.........." അവളാണേൽ ഷോക്ക് അടിച്ചോണ്ട് നിക്കുവാ...... മ്മള് ആണേൽ ആകെ കൂടെ എന്താ ചെയ്യാന്ന് അറിയാതെ നിന്നതും....... രാവണൻ പെട്ടന്ന് തന്നെ മ്മളിൽ നിന്ന് വിട്ടു നിന്നതും........ മ്മള് മാരി ന്ന് വിളിക്കാൻ നിന്നപ്പഴേക്കും...... രാവണൻ അവളെ വിളിച്ചോണ്ട് പൂളിൽ നിന്ന് പെട്ടന്ന് കരയ്ക്ക് കയറി......... അവൽക്കരികിലേക്കായി വേഗത്തിൽ ചെന്നൊണ്ട് പറഞ്ഞു.... "മാരി........ മോളെ..... നി കരുതുന്നത് പോലെ ഒന്നും ഇല്ല.......മ്മള് അറിയാതെ......." "വേണ്ട കാക്കു മ്മളോടൊന്നും പറയണ്ട...... ഇങ്ങള് ഇങ്ങ്നനെയൊക്കെ ചെയ്യുമെന്ന് കരുതിയില്ല.... ഇത്രയും വേണ്ടായിരുന്നു......" "മാരി.....മ്മള് പറയുന്നത് ഒന്ന് കേൾക്ക്....." "മ്മൾക് ഒന്നും കേൾക്കണ്ട.... കാക്കു ഒന്നും പറയും വേണ്ട......" ന്നൊക്കെ മാരി പറഞ്ഞതും........ മ്മള് അപ്പോഴും തലയും താഴ്ത്തി നിന്നു അതും പൂളിൽ... അപ്പോൾ തന്നെ അവൾ മ്മളോടായി പറഞ്ഞു.... "അക്കു.... നി ഇനി എന്ത്‌ നോക്കി നിക്ക..... കയറിവാ അവിടെന്നു......." ന്ന് അവൾ ദേഷ്യത്താൽ പറഞ്ഞതും...... മ്മള് പൂളിൽ നിന്ന് കയറി അവൽക്കരികിലേക്കായി നടന്നടുത്തു......

അപ്പോൾ തന്നെ അവൾ മ്മടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു..... "ഇപ്പൊ ഇറങ്ങിക്കോണം മ്മടെ കാക്കു ന്റെ റൂമിൽ നിന്ന്.......ഇപ്പൊ മ്മള് മാത്രമേ കണ്ടുള്ളു........ ഇനി മറ്റുള്ളവർക്ക് കൂടെ അതൊരു തമാശയായി മാറാൻ ഇടവരുത്തരുത്........ വാ ഇങ്ങോട്ട്........" ന്ന് പറഞ്ഞോണ്ട് മാരി മ്മളെ പിടിച്ചു വലിച്ചതും....... മ്മള് ദയനീയമായി രാവണനെ നോക്കിയതും........... ചെക്കൻ നിസ്സഹായാവസ്ഥയിൽ മ്മളെ നോക്കിയപ്പോഴേക്കും........ അവൾ മ്മളേം വലിച്ചോണ്ട് റൂമിന് വെളിയിൽ ഇറങ്ങിയിരുന്നു....... മ്മളെ കയ്യിൽ പിടിച്ചോണ്ട് പോകുന്നതിന് അനുസരിച്ചു മ്മള് പറഞ്ഞു...... "മാരി മ്മള് പറയുന്നത് ഒന്ന് കേൾക്ക്......... നി കരുതുന്നത് പോലെ ഒന്നും അല്ല കര്യങ്ങൾ..... " ന്ന് പറയലും....... അവൾ മ്മളെ വലിച്ചോണ്ട് അവളുടെ റൂമിലേക്കു കയറി കതകടച്ചു... മ്മള് ആണേൽ ഒന്നും പറയാൻ കഴിയാതെ ഒരു കുറ്റവാളിയെ പോലെ അവൾക്കുമുന്നിൽ നിന്നതും................. പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചു കളഞ്ഞുകൊണ്ട് പെണ്ണോടി വന്ന് മ്മളെ വാരിപുണർന്നത്..... അവളുടെ പെട്ടന്നുള്ള പ്രവർത്തിയിൽ മ്മള് ഒന്ന് ഞെട്ടി....... മ്മളെ നല്ല നാല് പറയും ന്ന് കരുതിയപ്പോ...... ഇതാ പെണ്ണ് വന്നൊണ്ട് കെട്ടിപ്പിടിക്കുന്നു.... ഇനിപ്പോ മ്മൾക് പ്രാന്തായതാണോ അതോ ഇവൾക്ക് പ്രാന്തായതാണോ....... കാര്യം അറിയാതെ മ്മള് പകച്ചു നിന്നതും....... മ്മളിൽ നിന്ന് വിട്ടുനിന്നോണ്ട് മ്മടെ മുഖം കോരിയെടുത്തോണ്ട് പറഞ്ഞു ..... "അക്കു.....ടി പൊട്ടി എന്താ ഇങ്ങനെ അന്തം വിട്ടു നോക്കുന്നെ....... മ്മൾക് എത്ര സന്തോഷം ഉണ്ടെന്ന് അറിയോ........" മ്മള് കരുതിയത് ശരിയാ ഇവൾക്ക് പ്രാന്ത് ആയതാ...... അല്ലേൽ ഇങ്ങന്നെ ഒക്കെ കണ്ടാൽ ആർക്കേലും സന്തോഷം ആകോ...... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് ഇളിക്കണോ കരയണോ ന്ന് അറിയാതെ മ്മള് മോയന്തടിച്ചു നിന്നു........ അപ്പോൾ തന്നെ പെണ്ണ് പറഞ്ഞു.........

" ഇനി മ്മക്ക് ഒന്ന് മാത്രം അറിഞ്ഞാൽ മതി....... എങ്ങനെ വളച്ചെടുത്തു ആ ഉരുക്കു മനുഷ്യനായ മ്മടെ ബ്രോയെ......." "നി ഇത് എന്തൊക്കെയാ......." "ഒഹ് പെണ്ണെ മ്മള് ഇപ്പൊ കണ്ട കാഴ്ച്ച സത്യം അല്ലാനൊന്നും പറഞ്ഞേക്കല്ലേ.......... അതിന്റെ സന്തോഷത്തിൽ ഇരിക്ക മ്മള്....." "നിനക്ക് എന്താ പ്രാന്ത്........" ന്ന് മ്മള് മുഴുവനാക്കും മുന്നേ അവൾ..... "ആണൊന്നല്ലേ...... മ്മളെ അവിടെ വെച്ചുള്ള ഡയലോഗ് കേട്ടിട്ടാണോ.... അതൊക്കെ മ്മടെ ഒരു നമ്പർ അല്ലേനോ......പേടിച്ചോ........🤭 ഒഹ്..... പെണ്ണും വേണ്ട പിടക്കോഴിയും വേണ്ട ന്ന് പറഞ്ഞു നടന്ന മ്മടെ ബ്രോയാ....... കാര്യങ്ങൾ പൂൾ വരെ എത്തിച്ചല്ലേ.. ഗൊച്ചു ഗള്ളി........" ന്ന് പറഞ്ഞോണ്ട് നാണിച്ചു മ്മടെ കവിളിൽ പിച്ചിയതും........ മ്മള് വായും തുറന്നു നിന്നു പോയി.......🙄 ഇതിന് എന്താ പറ്റിയെ...... അവൾ പിന്നെയും മ്മളെ വിടാനുള്ള ഭാവമില്ലാതെ ചോദിച്ചു....... "അല്ല അക്കു.... ഇത് പറ എങ്ങനെ വളച്ചു മ്മടെ ബ്രോയെ...." ഇനി ഇപ്പൊ ഓളെല്ലാം കണ്ട സ്ഥിതിക്ക് എന്തിനാ ഒരു ഒളിച്ചു കളി..... ന്നൊക്കെ കരുതി മ്മള് കുറച്ച് കലിപ്പിൽ പറഞ്ഞു "വളക്കല്ല ഓടിക്ക........ നിന്റെ ബ്രോ വളയാൻ പോയിട്ട് ഒന്ന് ചെരിഞ്ഞാൽ തന്നെ ഭാഗ്യം........ അപ്പഴാ......." "ഹേ... അപ്പൊ വളഞ്ഞില്ലേ..... അപ്പൊ മ്മള് കണ്ടതോ......" "ന്ത്‌ കണ്ടൂന്ന്...." "കി... സ്..... അല്ലെ..... വെച്ചില്ലേ.......ഒളിക്കണ്ട മ്മള് കണ്ട്.... മ്മ് മ്മ്മ്.... " "ദേ പെണ്ണെ വേണ്ടാത്ത ഒന്നും പറയല്ലേ..... " "അപ്പൊ മ്മടെ ബ്രോയുടെ കൂടെ ഇങ്ങളെ കണ്ടത്...... ഇങ്ങക്ക് ഇഷ്ടായിട്ടല്ലേ......" "ആരോടും പറയരുത്.... സത്യത്തിൽ ഇതൊരു വൺ സൈഡ.....' 😁 "അങ്ങനെ പണ..... മ്മളും കരുതി ബ്രോ ഇത്രയും പെട്ടന്ന് വളഞ്ഞെന്ന്..... അതൊക്കെ പോട്ടെ ഇങ്ങള് എങ്ങനെ ഇവിടെത്തി....

അതും പൂളിൽ....ബ്രോ ടെ കയ്യിൽ നിന്ന് ഒന്ന് കിട്ടി ബോധിച് പോയതായിരുന്നല്ലോ........." "അപ്പൊ നീയും കണ്ടോ.... " "പിന്നല്ലാതെ..... അകത്തോട്ടു കയറാൻ നിന്നപ്പഴാ കണ്ടത്...... മ്മടെ സിക്സ്ത്ത സെൻസ് വെച്ചും...... ഇങ്ങടെ സ്വഭാവം വെച്ചും..... മ്മൾക് തോന്നുന്നത്....... സത്യം പറഞ്ഞോ മ്മടെ ബ്രോ ക്കിട്ട് പണിയാൻ വന്നതല്ലേ ഇ രാത്രിയിൽ തന്നെ......." ന്ന് ഓൾ പുരികം പൊക്കിക്കൊണ്ട് ചോദിച്ചതും........ മ്മള് ഒന്ന് ഇളിച്ചു കൊടുത്തു....... അപ്പോൾ തന്നെ പെണ് "അക്കു കൂടുതൽ സംസാരത്തിൻ ഇടവരുത്താതെ പെട്ടന്ന് പോരട്ടെ ഇങ്ങടെ വൺ സൈഡ് ലവ് സ്റ്റോറി......." "ഒന്ന് പോയ..... മ്മള് ആകെ നനഞു ഇരിക്ക.......ഈ ഡ്രസ്സ്‌ ഒക്കെ മാറ്റണം.....മ്മള് നാളെ പറയാം....... മ്മടെ പൊന്നു നാത്തൂൻ അല്ലെ.... " "അപ്പൊ നാത്തൂൻ വരെ ആയല്ലേ..... മ്മക്ക് പെരുത്ത് ഇഷ്ടായി ബാബി........ഇനി ഇങ്ങളെ മ്മള് ബാബി ന്നെ വിളിക്കൂ.......മറ്റുള്ളവരുടെ മുന്നിൽ അക്കു.......അപ്പൊ പറഞ്ഞു വന്നത്.......മ്മള് ഈ കാര്യത്തിൽ പൊന്നും അല്ല വെള്ളിയും അല്ല..... ഇത്രയും കണ്ട സ്ഥിതിക്ക് മ്മക്ക് ബാക്കി കൂടെ അറിഞ്ഞില്ലൽ ഉറക്കം വരൂല.........സൊ പറഞ്ഞിട്ട് പോയാൽ മതി....." ന്ന് പറഞ്ഞു പെണ്ണ് പെട്ടന്ന് പോയി ഷെൽഫ് തുറന്ന് ഒരു ഡ്രസ്സ്‌ എടുത്തോണ്ട് വന്നു മ്മളോട് പറഞ്ഞു..... "ഇപ്പൊ തൽക്കാലം ഇത് ഉടുത്തു വാ.... " ന്ന് പെണ്ണ് പറഞ്ഞതും...... മ്മൾക് മനസിലായി ഇനി ഇപ്പൊ മുഴുവൻ പറയാതെ പെണ്ണ് വിടില്ലാന്ന്..... പിന്നെ മ്മടെ ഫാവി നാത്തൂൻ അല്ലെ പറഞ്ഞു കളയാം...... ന്നൊക്കെ ആലോചിച്ചു മ്മള് പെട്ടന്ന് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിറങ്ങി.... മ്മള് പുറത്തിറങ്ങിയതും...... പെണ്ണ് മ്മളെ പിടിച്ചു കൊണ്ടോയി ബെഡിൽ ഇരുത്തി മ്മളോട് പറയാൻ പറഞ്ഞതും........ മ്മള് പിന്നെ ആദ്യം മുതൽ.......... ട്രെയിനിൽ വെച്ച് കണ്ടത് മുതൽ എല്ലാം പറഞ്ഞു..... കൂട്ടത്തിൽ ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്ന കാര്യവും......" എല്ലാം കേട്ട് പെണ്ണ് കിളിപോയ പോലെ ഇരുന്നു.....

കിളിപോയ കണക്കെ ഇരുന്ന പെണ്ണ് പെട്ടന്ന് ഉണ്ട് പൊട്ടി ചിരിക്കുന്നു........... "ന്നാലും ന്റെ അക്കു അനക് എങ്ങനെ വിളിക്കാൻ തോന്നി മ്മടെ കാക്കു നെ രാവണൻ ന്ന്..... ആള് എന്തൊരു പാവം ആണ്........." "പാവ അല്ല പാവാട.... ഒന്ന് പോയെ....... മ്മളെ കടിച് കീറാൻ വരുന്ന സ്വഭാവം ആണ് അന്റെ സൊ കാൾഡ് ബ്രോക്ക്........"😏 "അതിന് ഇങ്ങളും ഒട്ടും കുറവില്ലല്ലോ.... മ്മടെ ബ്രോക്കിട്ട് പണിയാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലല്ലോ...." "അത്‌ പിന്നെ.......അതൊക്കെ വിട്....... നിന്റെ ബ്രോക്ക് ഇത് എന്തിന്റെ കേടാ...... മ്മള് ഒന്ന് ഇഷ്ടം പറഞ്ഞതിന് ആൾക്ക് മ്മളെ അങ്ങനെ കാണാൻ കഴിയൂലോലോ....... അല്ല ഇനി ഇപ്പൊ മ്മള് അറിയാതെ ആൾക്ക് വല്ല തേപ്പും കിട്ടിയോ.... അല്ല ഇപ്പൊ അതാണല്ലോ ട്രെൻഡ്........" ന്ന് മ്മള് പറയലും പെട്ടന്ന് പെണ്ണിന്റെ മുഖം വാടി.... "ന്താ പെണ്ണെ നിനക്ക് പെട്ടന്ന് സംഭവിച്ചേ...... മുഖം ആകെ ഗ്ലൂമി....." "അക്കു നീ കരുതുന്ന പോലെ ബ്രോ ക്ക് തെപ്പൊന്നും കിട്ടിയിട്ടില്ല..... അതിന് ആൾക്ക് ഒരു പ്രണയം പോലും ഇല്ലാരുന്നു..... പക്ഷെ എന്തുകൊണ്ട കാക്കു ഇങ്ങനെയായെന്ന് മ്മൾക് വലിയ അറിവില്ല..... ഒന്നറിയാം ഞങ്ങൾ ദുബായിൽ നിന്ന് ഇങ്ങോട്ട് വന്നേ മുതലേ ആണ് ആദ്യമേ ദേഷ്യവും വാശിയും കൂടുതൽ ഉള്ള കാക്കുവിന് അത്‌ ഒന്നൂടെ അതിന്റെ മൂര്ധന്യാവസ്ഥയിൽ യെത്തിയത്.......... കൃത്യമായി എന്താണെന്ന് അറിയില്ല... ന്നാലും ഒരു പെണ്ണ് കാരണം ആണ് മ്മടെ ബ്രോ ടെ ഏറ്റവും വല്യ സ്വപ്നം നഷ്ടപെട്ടതെന്നറിയാം......." "സ്വപ്നമോ.... അതെന്താ......" "ബ്രോ ഒരു ഫുട്ബാൾ പ്രാന്തൻ ആയിരുന്നു........ കാക്കുന്റെ കഴിവുകൊണ്ട് ദുബായിൽ ഫേമസ് ആയ ഫുട്ബോൾ ടീമിൽ സെലെക്ഷൻ കിട്ടി.....

അതെങ്ങനെയോ ചതിയിലൂടെ നഷ്ടമായി.......അതും ഒരു പെണ്ണ് കരണം......ഏതോ ഒരു ഷാഫിറ.......ന്നാണ് അവളുടെ പേര്........ ഇതൊക്കെ മാജിത്തയും ഉമ്മിയും പറയുന്നത് കേട്ടതാ..... അതിന് ശേഷം ബ്രോ ക്ക് പെണ്ണെന്നു പറയുന്നതേ കലിയ........" "ന്നാലും അങ്ങനെ ഒന്നുകൊണ്ട് മാത്രം നിന്റ ബ്രോ ക്ക് പെണ്ണെന്നു കേട്ടാലേ വെറുപ്പ് തോന്നാൻ വഴിയുണ്ടോ......." "അത്‌ മാത്രം അല്ല അക്കു........ വേറെ എന്തോ ഉണ്ട്........ കാരണം ഉമ്മിയും മജിത്തയും എന്തൊക്കെയോ ഒളിക്കുന്നുണ്ടോന്ന് മ്മക്ക് ഒരു ഡൌട്ട് തോന്നിയിരുന്നു.......... അതെന്തിരുന്നാലും മ്മൾക് ഒന്നേ പറയാൻ ഒള്ളു....... ചെറിയൊരു ഇഷ്ടം ആ മനസ്സിൽ ഇങ്ങളോടുണ്ട് ഉണ്ട്....... അതുകൊണ്ട് വിട്ടു കളയരുത് മ്മടെ ബ്രോയെ......... ഉപേക്ഷിക്കരുത്......." "ഒരിക്കലും ഇല്ല....... കാരണം മ്മടെ ഇഷ്ടം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ചെറുതിലെ ആണ്....... അത്‌ മ്മളിൽ നിന്ന് മരണത്തിനു മാത്രമേ ഇല്ലാണ്ടാക്കാൻ കഴിയു......." "മ്മൾക് ഇത് കേട്ടാൽ മതി...... മ്മടെ ഫുൾ സപ്പോർട്ട് ഉണ്ട്..... നീ കട്ടക്ക് വളച്ചോ......." ന്നൊക്കെ പറഞ്ഞോണ്ട് പെണ്ണ് മ്മളെ കെട്ടിപിടിച്ചതും......... കതക് തുറന്നതും കണ്ടത് ഞങ്ങളെ കണ്ട് പകച്ചു നിൽക്കുന്ന രാവണനെ ആണ്..... ****************** (അലൻ ) ആ മഴയിൽ നനഞു കുതിർന്ന അവളുടെ അധരങ്ങൾ കണ്ട് മ്മടെ നിയന്ത്രണം വിട്ടതും........ മ്മള് പോലും അറിയാതെ അധരത്തോടടുത്തതും......... കതക് തുറന്ന് മാരി വന്നതും മ്മള് പെട്ടന്ന് തനെ അവളിൽ നിന്നകന്ന് മാറി............. പിന്നീട് മാരിയെ പറഞ്ഞു മനസിലാക്കാൻ നിന്നെങ്കിലും......... അവൾ മ്മള് പറയുന്നതൊന്ന് കേൾക്കാൻ പോലും നിക്കാതെ പൊന്നുവിനേം വലിച്ചോണ്ട് പോയി....

ഇനി ഇപ്പൊ ഇങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടസ്ഥിതിക്ക് മാരി എന്തൊക്കെ പുകിലാണ് ഉണ്ടാക്കാന്ന് ആർക്കറിയാം..... അല്ലെങ്കിലും മ്മൾക് എന്താ സംഭവിച്ചേ......... ആ സമയത്ത് മാരി വന്നില്ലായിരുന്നേൽ മ്മള്.....ആകെ നാറിയേനെ.......... ന്നൊക്കെ ആലോചിച്ചു നനഞ്ഞ മുടി പുറകിലേക്ക് വകഞ്ഞു കൊണ്ട് ടവൽ എടുത്തു വാഷ്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി....... ട്രാക്ക് പാന്റും ഷർട്ട്‌ ഉം ഇട്ടോണ്ട് മ്മള് പുറത്തോട്ടിറങ്ങിയതും....... മാരിയുടെ റൂമിൽ നിന്ന് സംസാരിക്കുന്ന സൗണ്ട് കേട്ടതും.......... ചെന്നു കതക് തുറന്നതും അകത്തെ കാഴ്ച കണ്ട് പകച്ചു പോയി..... ഉറഞ്ഞു തുള്ളി പോയ മാരിയിതാ കാന്താരിയെ കെട്ടിപിടിച്ചോണ്ട് ചിരിച്ചു സംസാരിക്കുന്നു....... മ്മള് അപ്പോൾ തന്നെ കതക് തുറന്ന് അവർക്കരികിലെക് പോയതും..... പൊന്നു മാരിയെ നോക്കികൊണ്ട് പറഞ്ഞു........ "മാരി മ്മള് ഇറങ്ങുവാ...... കോളേജിൽ പോകുമ്പോ കാണാം ഗുഡ്‌ നൈറ്റ്......." 'ഗുഡ്‌ നൈറ്റ് അക്കു......" ന്ന് പരസപരം പറഞ്ഞോണ്ട്....... മ്മളെ നോക്കി ഒന്ന് പുചിച്ചോണ്ട് പെണ്ണ് മ്മളെ മറികടന്നു പോയതും......... മ്മള് മാരിയിലോട്ട് തിരിഞ്ഞോണ്ട് ചോദിച്ചു.... "മാരി മ്മള് വന്നത്...... മ്മള് പറയുന്നത്........" "ഒന്നും പറയണ്ട കാക്കു...... മ്മക്ക് ഒന്നേ പറയാൻ ഒള്ളു...... ന്ന് പറഞ്ഞു പെണ്ണ് ഒന്ന് സ്റ്റോപ്പ്‌ ആക്കിയിട്ട് മ്മളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു...... "ബ്രോ മ്മടെ ബാബി സൂപ്പറാ......." ന്ന് പറഞ്ഞോണ്ട് കുരിപ്പ് ഇളിച്ചതും........ മ്മള് ഞെട്ടിക്കൊണ്ട് ബാബിയോ........ന്ന് മനസ്സിൽ ഉരുവിട്ടുകൊണ്ട് അവളെ നോക്കിയപ്പഴേക്കും......... പെണ്ണ് മ്മളെ ഉന്തി തള്ളി പുറത്തോട്ടിട്ട് കതകടച്ചു..... ചെ.......ആ കോപ്പ് എല്ലാം പറഞ്ഞിട്ടുണ്ട്.....ആറ്റംബോംബ്........ അവൾക് മ്മള് വെച്ചിട്ടുണ്ട്......."

ന്നൊക്കെ മനസിൽ കരുതി മ്മള് പെട്ടന്ന് റൂമിലെക്ക് പോയതും..... പെണ്ണ് ഉണ്ട് യേണി വഴി താഴോട്ടിറങ്ങാൻ നിക്കുന്നു......... മ്മള് അപ്പോൾ തന്നെ അങ്ങട് ഓടിപ്പോയി പെണ്ണിനെ പിടിച്ചു വെച്ചോണ്ട് കലിപ്പിൽ ചോദിച്ചു..... "ടി കോപ്പേ.... നീ യെന്തൊക്കെയാടി മാരിയോട് പറഞ്ഞത്..... " "മ്മള് ഒന്നും പറഞ്ഞില്ല..... അവളുടെ ബ്രോയെ മ്മക്ക് പെരുത്ത് ഇഷ്ടമാണെന്ന് മാത്രെ പറഞ്ഞുള്ളു......... അത്‌ കേട്ടതും അവൾക് പൂർണ സമ്മതം......... ഇനി ഈ രാവണന് കൂടെ ഒന്ന് കനിഞ്ഞെങ്കിൽ....." "ടി ഒറ്റ കീർ വെച്ച് തന്നാലുണ്ടല്ലോ.... മ്മള് പറഞ്ഞല്ലോ മ്മള് നിന്നെ ഒരു ഫ്രണ്ട്...." "ആയിട്ട് കാണുന്നു ന്നല്ലേ........സമ്മതിച്ചു...... കിച്ച ഈ പൊന്നുവിനെ ഫ്രണ്ട് ആയിട്ട് കണ്ടാൽ മതി......" "ഇപ്പഴേലും നല്ല ബുദ്ധി തോന്നിയല്ലോ......" "ഒഹ് എങ്ങടാ ഈ കത്തിക്കയറുന്നേ.......മ്മള് പറഞ്ഞു മുഴുവനായില്ല മാഷേ........ പൊന്നു കിച്ചുവിനു ഫ്രണ്ട് ആണ് അത്‌ സമ്മതിക്കുന്നു........ പക്ഷെ ഈ അക്കുവിന് ഈ അലൻ മുബാറക്കിനോട് ആണേൽ ഒടുക്കത്തെ മുഹബത്തും ..... അതുകൊണ്ട് അക്കു ഈ അലനെയും കൊണ്ടേ പോകു.... bcz സ്റ്റിൽ i love u.... രാവണ........" ന്ന് പറഞ്ഞോണ്ട് പെണ്ണ് യേണി ഇറങ്ങി ഓടിയതും........ മ്മള് വായും തുറന്ന് നിന്നു പോയി..... ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ...... 🙄 ******************

(അക്കു ) പിറ്റേന്ന് മ്മള് നേരത്തെ കോളേജിലെക് ഇറങ്ങി........ രാവണന്റെ കൂടെയല്ല മ്മള് ഇറങ്ങിയത്..... കാരണം മ്മൾക് ഇന്ന് അസ്‌സൈന്മെന്റ് സബ്മിറ്റ് ചെയ്യാൻ ഉണ്ടായിരുന്നു....... അത്കൊണ്ട് മ്മള് നേരത്തെ കോളേജിൽ എത്തി........ അസ്‌സൈന്മെന്റ് മ്മള് ഇ കോളേജിലെക് വരുന്നെന്നു മുന്നേ പറഞ്ഞതായിരുന്നു....... അതുകൊണ്ട് തന്നെ ഇനി മ്മള് മാത്രെ കംപ്ലീറ്റ് ചെയ്യാൻ ഒള്ളു.... കോളേജിൽ എത്തിയിട്ട് ലൈബ്രറിയിൽ നിന്ന് ഒരു ബുക്ക്‌ എടുത്തിട്ട് വേണം കംപ്ലീറ്റ് ചെയ്യാൻ...... അതോണ്ട് തന്നെ മ്മള് നേരെ ലൈബ്രറിയിലേക് വിട്ടു.... അതികം സ്റ്റുഡന്റസ് ഒന്നും ഇല്ലാരുന്നു...എല്ലാരും വരുന്നേ ഒള്ളു......... ലൈബ്രേറിയൻ മാത്രമേ ഒള്ളു........ മ്മള് ആളോട് പറഞ്ഞു നേരെ ലിറ്ററേച്ചർ സെക്ഷനിലേക് പോയി ബുക്ക്‌ സെലക്ട്‌ ചെയ്തു........ ബുക്ക്‌ എടുത്തോണ്ട് മ്മള് നേരെ ലൈബ്രറിയാനെ കണ്ട് ബുക്ക്‌ എടുത്തുന്ന് പറയാൻ പോയതും.................. ആൾടെ ചെയറിൽ ആളില്ലാർന്നു....... ഇതിനിടക്ക് ആളിതെവിടെ പോയെന്ന് ചിന്തിച് നിന്നതും.................. മ്മടെ പുറകിൽ നിന്ന് കയ്യടി ഉയർന്നതും......... മ്മള് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോകിയതും......... പകച്ചു പോയി...... അവിടെ മ്മടെ മുന്നിലായി കതകിൽ ചാരി നിക്കുന്നു....... സെബാസ്റ്റ്യൻ......................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story