രാവണ പ്രണയം🔥 : ഭാഗം 26

Ravana Pranayam Novel

എഴുത്തുകാരി: അമീന

ബുക്ക്‌ എടുത്തോണ്ട് മ്മള് നേരെ ലൈബ്രറിയാനെ കണ്ട് ബുക്ക്‌ എടുത്തുന്ന് പറയാൻ പോയതും.................. ആൾടെ ചെയറിൽ ആളില്ലാർന്നു....... ഇതിനിടക്ക് ആളിതെവിടെ പോയെന്ന് ചിന്തിച് നിന്നതും.................. മ്മടെ പുറകിൽ നിന്ന് കയ്യടി ഉയർന്നതും......... മ്മള് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോകിയതും......... പകച്ചു പോയി...... അവിടെ മ്മടെ മുന്നിലായി കതകിൽ ചാരി നിക്കുന്നു....... സെബാസ്റ്റ്യൻ......... അവനെ കണ്ടതും മ്മടെ ഉൾമനസ്സിൽ അവന് മ്മക്കിട്ട് പണിയാൻ ആണ് വന്നിരിക്കുന്നത് ന്ന് മനസ്സിലായതും........ മ്മള് അവന്റെ മുന്നിൽ മ്മളിൽ നിന്നുയർന്നു വന്ന ഭയത്തിന്റെ ചെറുകണികപോലും പുറമേക്ക് കാണിക്കാതെ അവനിൽ നിന്ന് തിരിഞ്ഞു കൊണ്ട് ടേബിളിൽ നിന്ന് പേപ്പർ എടുത്തു മ്മടെ നെയിമും ബുക്ക്‌ നെയിമും എഴുതി വെച്ച് തിരിഞ്ഞു അവനിലേക് നടന്നടുത്തു..... അവനരികിൽ എത്തിയതും..... ഒരു മുഖവുരയ്ക്ക് നിൽക്കാതെ മ്മള് പറഞ്ഞു..... "ഒന്ന് മാറി നിൽക്ക്..... മ്മക്ക് പോകണം...." ന്നുള്ള മ്മടെ സംസാരത്തിൽ അവന് ഒരു ഭാവഭേദവും ഇല്ലാതെ നിന്നിടത്തുനിന്നങ്ങിയില്ല.... "ഡോ തന്നോടാ പറഞ്ഞത് മാറാൻ......." "അങ്ങനെ അങ്ങ് പോയാലോ........ നിനക്ക് വേണ്ടി മ്മള് ഇവിടെ ഇങ്ങനെ നിക്കുമ്പോ...... മ്മളെ ഒന്ന് നോക്കാതെ പോകുന്നത് ശരിയാണോ മിസ് മെഹക്......" "നിന്നെ മൈൻഡ് ചെയ്യേണ്ട ആവശ്യം മ്മൾക്കില്ല....... മ്മള് നിന്നെ ഒന്ന് മൈൻഡ് ചെയ്തത് എവിടേം വരെ എത്തിയെന്ന് പറഞ്ഞു തരേണ്ട ആവശ്യം ഇല്ലല്ലോ.......... അതോണ്ട് മ്മളെ കൂടുതൽ മൈൻഡ് ചെയ്യിക്കാതെ മാറി നിക്കാൻ നോക്ക്.......മിസ്റ്റർ സെബാസ്റ്റ്യൻ..... " ന്ന് മ്മള് അവനെ നോക്കി ഒന്ന് പുചിച്ചോണ്ട് പറഞ്ഞതും....... അപ്പോൾ തന്നെ അവന് മ്മടെ കവിളിൽ കുത്തിപിടിച്ചോണ്ട് അലറി.... "ചി നിർത്തടി ഊളെ...... വല്ലാത നെഗളിക്കണ്ട........ മ്മടെ നേരെ എന്ന് നിന്റെ കയ്യുയർന്നോ അന്നേ മ്മള് കരുതിയതാ നിന്നെ മനസമാധാനത്തിൽ ജീവിക്കാൻ മ്മള് അനുവദിക്കില്ലാന്ന്.......

അത്രയും സ്റ്റുഡന്റ്സ് ന് മുന്നിലാ നീ കാരണം മ്മള് നാണം കേട്ടത്........ അത്‌ അത്ര പെട്ടന്ന് മറക്കുമെന്ന് നീ കരുതണ്ടടി.......അതിന് നീ അനുഭവിക്കും...... അല്ലേൽ അനുഭവിപ്പിക്കും........" ന്നൊക്കെ അവന് മ്മടെ കവിളിൽ പിടിച്ചു അമർത്തി കൊണ്ട് പറഞ്ഞതും....... മ്മള് ദേഷ്യത്തിൽ അവന്റെ കൈകളെ തട്ടിമാറ്റി കൊണ്ട് പറഞ്ഞു.... "ഒലത്തും നീ..... നിന്റെ ഈ തുക്കടാ ഭീഷണിയിൽ പേടിക്കുന്നവരെ നീ കണ്ടിരിക്കും..... മ്മളെ ആകൂട്ടത്തിൽ പെടുത്തണ്ട........ മ്മളെ വേറെയാ.......... മാറിപോട പരനാറി......." "വേണ്ട.........ഒറ്റയ്ക്കാനെന്ന ബോധം ഉണ്ടായിട്ടാണോടി നിന്റെ ഈ അഹങ്കാരം......." "അഹങ്കാരം ആണെടോ... മ്മൾക് മ്മളിലും മ്മടെ നാഥനിലും ഉള്ള വിശ്വാസം......... ആ വിശ്വാസം ഉള്ളിടത്തോളം നിന്നെ നേരിടാൻ മ്മള് തന്നെ ധാരാളം......." ന്ന് മ്മള് പറഞ്ഞത് അവന് ഇഷ്ടമായില്ലാന്ന് മനസിലായി.... അപ്പോൾ തന്നെ അവന്... "ന്നാൽ ഒന്ന് നേരിടടി........കാണട്ടെ നിന്റെ ചങ്കൂറ്റം......." ന്ന് കലിപ്പിൽ പറഞ്ഞോണ്ട് മ്മളെ കയ്യിൽ പിടിച്ചു വലിച്ചു അവനിലേക് ചേർത്ത് നിർത്തിയതും....... അത്‌ മനസിലാക്കിയിരുന്നോണം മ്മള് മ്മടെ ബാക്കിലേക് പിടിച്ച കയ്യിലുള്ള കത്തിയിൽ പുടിമുറുക്കി അവന്റെ അരയിലേക് ചേർത്ത് വെച്ചതും അവന്റെ കണ്ണുകളിൽ പകപ്പ് നിറഞ്ഞു...... അവനെ ഇവിടെ കണ്ടപ്പഴേ മ്മള് ലൈബ്രേറിയന്റെ ടേബിളിൽ ഉണ്ടായിരുന്ന കത്തി കയ്യിൽ പിടിച്ചിരുന്നു......... മ്മടെ പെട്ടന്നുള്ള പ്രവർത്തിയിൽ അവന് ഒന്ന് പകച്ചു നിന്നെങ്കിലും........... അവന്റെ മുഖത്തു ക്രൂരമായ ചിരി വന്നു..... മ്മടെ നോക്കി പുചിച്ചോണ്ട് പറഞ്ഞു..... "ഒഹ് കത്തിയൊക്കെ ഉണ്ടോ........ കരുതിയ പോലെ അല്ലല്ലോ നീ.........

മുൻകരുതൽ....... അത്‌ നല്ലതാ.... പക്ഷെ കത്തിപിടിച്ചൊന്ന് പോറാൻ ഉള്ള ധ്യര്യം ഉണ്ടോടി നിനക്ക്......." "ധൈര്യത്തിന് ഒരു കുറവും മെഹകിനില്ലടോ....... വേണേൽ ഇതാ തൊട്ട് വെച്ച ഈ കത്തി അങ്ങട് താഴ്ത്താനും മ്മൾക് മടിയില്ല.... കാണണോ നിനക്ക് മെഹക്ന്റെ ധൈര്യം........." ന്ന് പറഞ്ഞോണ്ട് മ്മള് കത്തി അവനിലേക് ഒന്നൂടെ അടുപ്പിച്ചതും.......ചെറുതെങ്കിലും മൂർച്ചയേറിയ കത്തിയുടെ കൂർപ്പ് കൊണ്ട് അവനിൽ ചെറുവേദന നിറഞ്ഞതും......... അവന്റെ മുഖത്തു പക നിറഞ്ഞു വന്നു.......അവന്റെ കണ്ണുകള് കോപം കൊണ്ട് നിറയുന്നതിനനുസരിച് അവൻ മ്മളെ അവനിലേക് അടുപ്പിച്ചോണ്ടിരുന്നു....... അപ്പോൾ തന്നെ മ്മള് കൂടുതൽ ചിന്തിക്കാതെ മ്മടെ കയ്യിൽ പിടിച്ച കത്തി മറുകൈയ്യിലേക് മാറ്റിക്കൊണ്ട് മ്മളെ പിടിച്ച അവന്റെ കയ്യിലായി ചെറുതായ രീതിയിൽ കത്തികൊണ്ട് വരച്ചതും....... വേദനയാൽ മ്മളെ കയ്യിലെ പിടി അയഞ്ഞതും....... മ്മള് അവനെ പിടിച്ചു ഒരുഭാഗത്തേക്കായി തള്ളിമാറ്റി കൊണ്ട് കതക് തുറന്ന് പുറത്തേക്ക് ഓടി......... പുറകിലേക്കൊന്ന് തിരിഞ്ഞു നോക്കാതെ കത്തിയും പിടിച്ചു മ്മള് വരാന്തയിൽ കൂടെ ഓടി മുറ്റത്തോട്ട് ചാടിയിറങ്ങിയത്തും പെട്ടന്ന് മ്മടെ മുന്നിലേക്കായി വന്ന സിനു മ്മടെ കത്തിപിടിചോണ്ടുള്ള വരവ് കണ്ട്....... "ന്റമ്മോ ന്നെ കൊല്ലാൻ വരുന്നെ......" ന്നും പറഞ്ഞോണ്ട് തിരിഞ്ഞോടിയതും........ മ്മള് അവന്റെ ഓട്ടം കണ്ടു വിളിച്ചു പറഞ്ഞു..... "ഡാ സിനു.......ഡാ കോപ്പേ...... ഇത് മ്മളാടോ അക്കു....... ഓടാതെ അവിടെ നിക്കഡാ......." ന്ന് മ്മള് വിളിച്ചു പറഞ്ഞതും........ ചെക്കൻ പെട്ടന്ന് സ്റ്റോപ്പ്‌ ആയി തിരിഞ്ഞു നോക്കിയതും...... മ്മളെ കണ്ട് ഒന്ന് ഇളിച്ചോണ്ട് മ്മടെ അടുത്തോട്ടു വന്നു...... "ഓ നീയായിരുന്നൊ..... മ്മള് അങ്ങട് പേടിച്ചു..... വല്ല വെളിച്ചപ്പാടും ഉറഞ്ഞു തുള്ളി വരുവാണെന്ന് കരുതി....... " ന്ന് ചെക്കൻ ഇളിച്ചോണ്ട് പറഞ്ഞു മ്മടെ അടുത്തായി വന്നതും........

ഞങ്ങൾക്കിടയിലായി ആരോ വന്നൊണ്ട് തടസ്സം തീർത്തതും...... മ്മള് നോക്കുമ്പോൾ കണ്ടത് കലിപ്പിൽ നോക്കുന്ന മ്മടെ രാവണനെയാണ്........ ഹേ..... ഇവനിതെപ്പോ വന്നു..... ആള് ഫുട്ബാൾ ജേഴ്‌സി ഒക്കെ ഇട്ടോണ്ടാ നിർത്തo......... uff എന്താ ചെക്കൻന്റെ മസ്സിൽ.......മ്മള് മ്മടെ ചെക്കന തന്നെ കണ്ണ് വെക്കോല്ലോ ന്റെ പടച്ചോനെ...... ന്നൊക്കെ കരുതിയതും....... ചെക്കൻ മ്മളെ പിടിച്ചു വലിച്ചോണ്ട് ഒരു പോക്കെയ്ന്...... ഇത് ഇപ്പൊ എന്താ കഥ.....ഇവനെന്താ വല്ല ബാധയും കയറിയോ...... മ്മളെ ഇതെങ്ങട വലിച്ചോണ്ട് പോകുന്നെ..... ന്നൊക്കെ കരുതി ചെക്കനെ നോക്കിയപ്പോ അവന് ആണേൽ കലിപ്പിൽ മുന്നോട്ട് നോക്കികൊണ്ട് മ്മടെ കയ്യിൽ പിടിച്ചു കൊണ്ട് പോകുവാ..... മ്മള് പിന്നെ സിനുവിനെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കള്ള പന്നി മ്മക്ക് റ്റാറ്റാ തന്നൊണ്ട് കൂടെ ഒരു ഫ്ലയിങ് കിസ്സും ഓൾ ദി ബെസ്റ്റും തന്നൊണ്ട് പോയി..... കോപ്പൻ..... നിനക്ക് മ്മള് ഇതിനുള്ളത് ക്ലാസ്സിൽ ന്ന് താരാടാ.... മ്മളെ ഈ ജന്തുന്റെ കയ്യിലേക് ഒറ്റയ്ക്ക് ആക്കി പോയേക്കുവാ.... പാക്കരൻ സിനാൻ..... ന്നൊക്കെ മനസിൽ കരുതി രാവണനോട് പറഞ്ഞു...... "അലൻ കൈ വിട് .....ഡോ രാവണ എങ്ങടാ മ്മളെ കൊണ്ടുപോകുന്നെ......." "ചിലക്കാണ്ട് വാടി ഇങ്ങോട്ട്...... " ന്ന് പറഞ്ഞോണ്ട് വലിച്ചു കൊണ്ട് അവൻ നേരെ ചെന്നത് അടുത്തുള്ള മരച്ചുവട്ടിലേക്ക് ആയിരുന്നു... അവിടെയെത്തും.... അവൻ മ്മളോട് ദേഷ്യത്തിൽ ചോദിച്ചു....... " നീ ഇന്ന് രാവിലെ തന്നെ എന്ത് പ്രശ്നമാണ് ഉണ്ടാക്കിയത്......" അവന്റെ ചോദ്യത്തിന് മ്മള് ഒന്ന് സംശയിച്ചു കൊണ്ട് നിന്നതും...... അവൻ പിന്നെയും ചോദിച്ചു..... "നിന്നോട് ആണ് ചോദിക്കുന്നത്..... നേരം വെളുക്കാൻ ഒഴിവില്ലാതെ എന്ത് പ്രശ്നമാണ് നീ ഉണ്ടാക്കിയത് ന്ന് " "അതിനു മ്മളെന്തു പ്രശ്നമുണ്ടാക്കാന..... മ്മള് ഒന്നും ഉണ്ടാക്കിയിട്ടില്ല....." "ഒന്നും ഉണ്ടാക്കിയിട്ടില്ല അല്ലേ......ചുമ്മാ നിന്ന് പ്രശ്നം ഉണ്ടാക്കുന്നവളാ നീ......

അതുകൊണ്ട് നീ പറയുന്നത് മ്മള് വിശ്വസിക്കാൻ പോകുന്നില്ല....... അതുകൊണ്ട് പൊന്നുമോൾ വേഗം മ്മടെ കൂടെ പോര്.......നിന്നെ പ്രിൻസിപ്പൽ ഓഫിസ്സിലേക്ക് വിളിച്ചിട്ടുണ്ട്......" മ്മൾ അതിനെ എന്താ ചെയ്തത് ഓഫീസിലേക്ക് വിളിക്കാൻ.... ന്നൊക്കെ ആലോചിച്ചു കൊണ്ട് അവന്റെ പുറകെ നേരെ ഓഫീസിലേക്ക് വിട്ടു...... അവൻ നേരെ പ്രിൻസിപ്പലിന്റെ റൂമിലേക്ക് കയറിയതും..... പുറകേ ആയി കയറിയ മ്മള് അവിടെ റൂമിൽ നിൽക്കുന്ന ആളെ കണ്ടു ഷോക്ക് അടിച്ചു പോയി.... " സെബാസ്റ്റ്യൻ......." മ്മള് നോക്കുമ്പോൾ അവന്റെ കയ്യിൽ ഒരു കെട്ട് ഒക്കെ ഉണ്ട്.... ആ കെട്ടിന്റെ സ്ഥാനം മ്മള് കത്തികൊണ്ട് വരച്ചതാല്ലേ എന്നൊരു ഡൗട്ട്...... മ്മള് ആ ഡൗട്ട് കൊണ്ട് കൺഫ്യൂഷൻ അടിച്ചോണ്ട് നിന്നതും...... പ്രിൻസിപ്പൽ അഥവാ രാവണന്റ്റെ ഡാഡ് സംസാരിച്ചു തുടങ്ങി...... "മെഹക് നിന്റെ പേരിൽ ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്...... അലന്റെ ക്ലാസ്സിലെ അതായത് പിജി ഫൈനൽ ഇയർ സ്റ്റുഡന്റ് ആയ ഈ നിക്കുന്ന സെബാസ്ട്യനെ കത്തി കൊണ്ട് മുറിവേൽപ്പിച്ചു എന്നാണ്....... ഇവർ പറയുന്നതിലെന്തെങ്കിലും സത്യം ഉണ്ടോ....... നീയാണോ ഇത് ചെയ്തെത്....." യ ഹൗല..... അതിനിടക്ക് ഇവനിത് ഇവിടേം എത്തിയോ..... "അത്‌ സാർ....... " ന്ന് മ്മള് എന്താണ് പറയേണ്ടെന്ന് അറിയാതെ ആ ചെറ്റയെ നോക്കിയപ്പോൾ അവൻ ഉണ്ട് വിജയഭാവത്തിൽ നിന്ന് ഇളിക്കുന്നു..... മ്മള് അപ്പോൾ തന്നെ അവനെ ഒന്ന് പുചിച്ചോണ്ട് സാർ ലേക്ക് തിരിഞ്ഞോണ്ട് ചോദിച്ചു..... "സാർ മ്മൾക്കെതിരെ കിട്ടിയ കംപ്ലയിന്റ് അനുസരിച്ച് അത്‌ മ്മളാണ് ചെയ്തെതെന്ന് തെളിയിക്കാൻ തക്കതായ തെളിവ് വല്ലതും ഉണ്ടോ....." ന്ന് മ്മള് ചോദിച്ചതും..... പെട്ടന്നാണ് കതക് തുറന്നൊണ്ട് ഒരു ശബ്ദം വന്നത്....

"തെളിവുണ്ട് സാർ......." ന്നുള്ള ഡയലോഗ് കേട്ട് ഇതാരെടെ ന്ന് കരുതി തിരിഞ്ഞു നോക്കിയതും....... കണ്ടത് മ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് വരുന്ന ജോൺ നെ ആയിരുന്നു..... ഇവനയല്ലേ അന്ന് ക്യാന്റീനിൽ വെച്ച് കാലിപ്പനിട്ട് പൊട്ടിച്ചേ..... മാരിയെ ശല്യം ചെയ്തതിന്..... ന്നൊക്കെ കരുതി കൊണ്ട് മ്മള് ഒരു ഭാഗത്തായി നിൽക്കുന്ന രാവണനെ നോക്കിയപ്പോൾ ചെക്കൻ ഉണ്ട് അവനെ കണ്ട കലിപ്പിൽ നിൽക്കുന്നു... അപ്പൊ തന്നെ ജോൺ വന്നൊണ്ട് സാർ നോട്‌ പറഞ്ഞു..... "സാർ ഈ നിൽക്കുന്നു മെഹക് ആണ് മ്മടെ ബ്രോയെ കത്തി കൊണ്ട് മുറിവേൽപ്പിച്ചത്....മ്മള് അത്‌ നേരിട്ട് കണ്ടതാ......" ന്നൊക്കെ അവൻ പറയുന്നത് കേട്ടതും...... മ്മള് ഒന്ന് ഞെട്ടിത്തരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.... ബ്രോയോ.... മ്മൾക്കുണ്ടായ സംശയം സാർ അങ്ങട് ചോദിച്ചു..... "ഇവൻ തന്റെ ബ്രദർ ആണോ..... " "അതെ സാർ.......മ്മടെ ബ്രോ ആണ്....... പിന്നെ സാർ മ്മള് കണ്ടതാ ഒരാവശ്യം ഇല്ലാതെ മ്മളെ ബ്രോയെ ഇവള് കത്തികൊണ്ട് കയ്യിൽ മുറിവേൽപ്പിച്ചത്....." ഡാ നുണയൻ തെണ്ടി ജോണേ......നീ കണ്ടല്ലെടാ പരനാറി.......😲 (ആത്മ ) "ആണോ മെഹക്.....ഇവർ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ..... " ഇനി ഇപ്പോ ഒന്നും നോക്കിയിട്ട് കാര്യം ഇല്ല..... മ്മള് മ്മടെ 18 മത്തെ അടവ് അങ്ങട് എടുത്തു...... നല്ല അന്തസ്സിൽ കണ്ണൊക്കെ നിറച്ചോണ്ട് അങ്ങട് പൊട്ടികരഞ്ഞോണ്ട് പറഞ്ഞു.... "ശരിയാ സാറേ മ്മള് തന്നെയാ ചെയ്തേ...... പക്ഷെ എന്തിന്.....ന്നുള്ള ആ ചോദ്യo വേണല്ലോ....... സാർ ന്ന് അറിയോ..... ഇവൻ ഉണ്ടല്ലോ......മ്മളോടുണ്ടല്ലോ......മ്മള് എങ്ങനെയാ ഇത് ഇപ്പൊ ഇങ്ങടെ മുന്നിൽ പറയാ...... ന്നാലും പറയാ...... ഇവനുണ്ടല്ലോ.... ഇവനെ മ്മളോട് ഒടുക്കത്തെ മൊഹബത്......

.😩 മ്മള് പറഞ്ഞതാ......അതൊന്നും പറ്റൂല്ല..... മ്മള് രണ്ടും രണ്ട് മതം അല്ലെ അപ്പൊ ഇതൊന്നും നടക്കൂലാന്ന്......... അപ്പൊ ഇവനുണ്ടല്ലോ മ്മളില്ലാതെ ജീവിക്കൂല്ലാന്നും പറഞ്ഞു കത്തിയെടുത്തു സ്വയം കുത്താൻ നോക്കുവായിരുന്നു സാറെ....... നോക്കുവായിരുന്നു..... 😫 അത്‌ കണ്ടപ്പോൾ അമ്മയാണെ.... മ്മക്ക് സഹിക്കാൻ കഴിഞ്ഞില്ല......മ്മള് കത്തി പിടിച്ചു വാങ്ങിയപ്പോൾ അറിയാണ്ട് കയ്യിൽ കൊണ്ടാതാ സാറെ........ അല്ലാണ്ട് ഇങ്ങന്നെ ഒക്കെ ചെയ്യാൻ മ്മക്ക് കണ്ണീച്ചോര ഇല്ലാന്ന് ഇങ്ങക്ക് തോന്നിയോ......... ഇന്നലെ കൂടെ ഡോക്ടർ പറഞ് മ്മടെ കണ്ണിൽ നോക്കിട്ട് മ്മക്ക് കണ്ണീച്ചോര കുറച്ച് കൂടുതലാണെന്ന്........ ആ മ്മളെ പറ്റിയ ഈ തെണ്ടി.........സോറി സാർ..... ഈ ജോൺ മ്മളെ പറ്റി ഇല്ലാണ്ട് പറഞ്ഞത്........" ന്ന് പറഞ്ഞോണ്ട് മ്മള് ഒന്നൂടെ മൂക്ക് വലിച് കരഞോൻഡ് മെല്ലെ ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ ആ പരനാറികൾ ഉണ്ട് രണ്ടും കണ്ണും തള്ളി നിൽക്കുന്നു....... മ്മള് പിന്നെ പതിയെ രാവണനെ നോക്കിയപ്പോൾ ചെക്കൻ ഇതെന്തോന്ന് സാധനം ന്നുള്ള മട്ടിൽ മ്മളെ നോക്കി നിക്കുന്നു........ ഇതൊക്കെ എന്ത്.... ന്നുള്ള മട്ടിൽ മ്മള് പിന്നെ കൂടുതൽ ചോദ്യങ്ങൾ മ്മളിലേക് വരുന്നതിന് മുന്നേ മ്മള് അടവ് കണ്ടിന്യൂ ചെയ്തു..... മ്മള് അപ്പോൾ തന്നെ സെബാസ്ട്യൻറെ അരികിലേക്ക് ചെന്ന് നിന്നോണ്ട് പറഞ്ഞു.... "മ്മള് അന്റെ ഇഷ്ടം അംഗീകരിച്ചില്ലാന്ന് കരുതി മ്മൾക്കെതിരെ കംപ്ലയിന്റ് കൊടുക്കും ന്ന് കരുതിയില്ല സബു...." ന്നൊക്കെ പറഞ്ഞോണ്ട് മ്മള് പിന്നേം കള്ളക്കരച്ചിൽ കരഞ്ഞതും...... സാർ പറഞ്ഞു..... "ഒക്കെ ദാറ്റ്സ് ഇനഫ്.... ഇനി മേലാൽ ഇത്രയും സില്ലി മാറ്റർ കൊണ്ട് ഇങ്ങോട്ട് വരരുത്....... മനസിലായല്ലോ......മ്മടെ വിലപ്പെട്ട സമയം ആണ് നിങ്ങൾ കാരണം നഷ്ടപെട്ടത്.........സൊ ഇനി കൂടുതൽ പ്രശനങ്ങൾക് നിക്കാതെ ക്ലാസ്സിലേക്ക് പൊയ്കാൻ നോക്ക്........" ന്ന് സാർ പറഞ്ഞതും....... ആ ജോൺ തെണ്ടി എന്തോ പറയാൻ വന്നതും........

അതിന് സമ്മതിക്കാതെ അവന്റെ കയ്യിൽ മുറുകെ പിടിച്ചു കത്തുന്ന കണ്ണാലെ മ്മളെ ഒന്ന് ദഹിപ്പിച്ചു നോക്കികൊണ്ട് സെബാസ്റ്റ്യൻ ഓഫീസ് റൂം വിട്ടിറങ്ങിയതും........ മ്മള് ഒന്ന് ശ്വാസം വലിച്ചു വിട്ടൊണ്ട് സാർ ലേക്ക് തിരിഞ്ഞതും....... ചെയറിൽ നിന്ന് എണീറ്റ് വന്ന സാർ മ്മടെ ചെവിക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു...... അപ്പോൾ തന്നെ മ്മള് എരിവ് വലിച്ചോണ്ട് പറഞ്ഞു...... "ഔച്.......മ്മടെ ചെവി..... മ്മക്ക് നല്ലോണം വേദനിക്കുണ്ട് ട്ടോ.......പ്രിൻസിപ്പൽ മുബാറക് സാറെ......." "ടി കാന്താരി........ ഏതൊക്കെയാ ഇപ്പൊ നീയിവിടെ കാണിച്ചു കൂട്ടിയെ......... ഒരു പ്രിൻസിപ്പൽ ന്റെ റൂമിൽ വന്നൊണ്ട് ആണോ നിന്റെ നാടകം....... " "ആ...... ഇങ്ങള് വിടി മ്മള് പറയാം...... ഇങ്ങനെ പിടിച്ചു തിരിച്ചാൽ മ്മക്ക് കേൾക്കാൻ ചെവി ണ്ടാവില്ലാട്ടോ..........." ന്ന് മ്മള് ചിണുങ്ങി പറഞ്ഞതും............... സാർ മ്മടെ ചെവി വിട്ടതും മ്മള് കാതിൽ ഉഴിഞ്ഞോണ്ട് ചുണ്ട് കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു..... "ഇത് ബല്ലാത്ത ചെയ്ത്തായി പോയി ട്ടോ പ്രിൻസിപ്പൽ സാറേ..... മ്മടെ ചെവി പൊന്നായി....." "അതൊക്കെ അവിടെ നിക്കട്ടെ....... ഇവിടെ ഇപ്പൊ എന്താ നടക്കുന്നെന്ന് ഒന്ന് പറഞ്ഞു തരോ..... " ന്നൊക്കെ മ്മടേം സാർ ന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ഒന്നും മനസിലാവാതെ നിന്ന മ്മടെ രാവണന്റെ വായിൽ നിന്നും വീണതാണ് ഈ വാക്കുകൾ..... മ്മള് അപ്പോൾ തന്നെ അവനിലേക് തിരിഞ്ഞു നിന്നതും..... സാർ ഒരു കൈകൊണ്ട് മ്മളെ ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു.... "കിച്ചു ഇജ്ജ് ഇങ്ങന്നെ അന്തം വിട്ടു നോക്കുകയൊന്നും വേണ്ട.... ഇതെ മ്മടെ മോളാ..... അല്ലേടി കാന്താരി........." "അങ്ങനെ പറയല്ലേ മ്മടെ മുബാറക് സാറേ..... മോന് ആകെ കൺഫ്യൂഷൻ ആയിരിക്ക.... അല്ലെ രാവണ........."

"ടി കാന്താരി അപ്പഴേക്കും മ്മടെ മോനെ നീ രാവണൻ ആക്കിയോ........." "മ്മള് ആക്കണോ..... ആൾറെഡി അല്ലെ.... ഇതെ ഇപ്പോ തന്നെ കണ്ടില്ലേ മുഖത്തു വരുന്ന ദേഷ്യം....." "ടി കോപ്പേ..... മ്മളെ ഇനി എങ്ങാനും രാവണൻ ന്ന് വില്ച്ചാലുണ്ടല്ലോ..... മ്മടെ ചങ്ക് ആയിപ്പോയി...... അല്ലേൽ ചുമരെന്ന് വടിച്ചെടുക്കേണ്ടി വന്നേനെ..... എന്തൊരു അഭിനയം ആയിരുന്നു........ അവന് നിന്നെ ഇഷ്ടo ആണെന് അല്ലെ..... അവന്റെ തലയ്ക്കു വല്ല ഓളം ഉണ്ടല്ലോ നിന്നെ ഒക്കെ പോയി....." ന്ന് രാവണന് കലിപ്പിൽ പറഞ്ഞതും...... മ്മള് ഇടയിൽ കയറി പറഞ്ഞു........ "ദേ.... മിണ്ടരുത്....." ന്ന് ചെക്കനോട് പറഞ്ഞോണ്ട് മ്മള് സാർലേക്ക് തിരിഞ്ഞോണ്ട് പറഞ്ഞു........ " സാറേ മ്മള് പോകുവാ...... ഇങ്ങടെ പുന്നാര മോനെ മ്മക്ക് ഇഷ്ടം ഒക്കെത്തന്നെയാ..... അത്‌ കരുതി ഒരുമാതിരി ചൊറിഞ്ഞോണ്ട് വന്നാൽ...." ന്ന് മ്മള് പറയലും.... സാർ പറഞ്ഞു..... "നീ കയറി മാന്തിക്കൊടി........ മ്മള് നിന്നെ എന്നെ ദത്തെടുത്ത...... മ്മടെ നിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ രാവണന്റെ ഭാര്യ ആയിട്ട്....." ന്നുള്ള ഡാഡ് ന്റെ ഡയലോഗ് കേട്ടതും മ്മള് കാറ്റ് പോയ ബലൂൺ പോലെ നിന്നു പോയി..... ഇതൊക്കെ എപ്പോ...... ന്നൊക്കെ കരുതിയതും....... പെണ്ണ് മ്മളെ നോക്കി ഒന്ന് പുചിച്ചോണ്ട് റൂം വിട്ടിറങ്ങി പോയി...... മ്മള് അപ്പോൾ തന്നെ കലിപ്പിൽ ഡാഡിലേക് തിരിഞ്ഞതും.... ആളുണ്ട് നിന്ന് പരുങ്ങുന്നു..... മ്മളും ഡാഡും ഫ്രണ്ട്സ് നെ പോലെ ആണ്.... ഡാഡ് ഞങ്ങൾ മക്കളോട് വളരെ അറ്റാച്ഡ് ആണ്.... അതോണ്ട് തന്നെ എന്തും തുറന്ന് പറയാം.... മ്മള് ഡാഡിനെ നോക്കികൊണ്ട് ചോദിച്ചു.... "ഡാഡ്.... എന്തൊക്കെയാ ഇവിടെ നടക്കുന്നത്..... ആ പോയ ആറ്റംബോംബ് ഇവിടെ ഇപ്പൊ വിളമ്പി പോയത് എന്തൊക്കെയാ.......

" "ഒന്ന് റിലാക്സ് ആകെടാ മോനെ.... ആ പോയ അക്കു മ്മൾക് സ്വന്തം മോളെ പോലെയാ........അത്‌ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.... നിന്റെ ചെറുതിലെ നിന്റെം നിന്റെ ഉമ്മിടെ കൂടെ ആ കിളിക്കൂട്ടിൽ പോകുമ്പോൾ ഒക്കെ ആ കുഞ്ഞു കാന്താരിയേം മ്മള് കാണാറുണ്ടായിരുന്നു..........ഒരു കൊച്ചു കാന്താരി ആയ അവൾക് എല്ലാരടേം മനസ് കീഴടക്കാൻ പ്രത്യേക കഴിവാണ്......... നിന്റെ ചെറുതിലെ ഞമ്മൾ എല്ലാം ദുബായിലേക് പോകാൻ നേരം അവസാനം ആയി അങ്ങോട്ട് പോയിരുന്നില്ലേ........ അന്ന് നീ കാറിൽ കയറിയിരുന്നപ്പോൾ ആ പൊട്ടിപ്പെണ് മ്മളോട് ഒരു കാര്യം പറഞ്ഞിരുന്നു..... നിന്നെ തിരിച്ചു കൊണ്ടുവരണം നിനക്ക് വേണ്ടി അവളുടെ ഫ്രണ്ട് ആയ നിന്നെ അവൾ കാത്തിരിക്കും എന്ന്..... പിന്നീട് അവളെ കാണുന്നത് ഇന്നലെ രാത്രി ആയിരുന്നു..... അപ്പോഴും മ്മൾക് അറിയില്ലായിരുന്നു അവൾ ആണ് ആ കാന്താരി എന്ന്...... പിനീട് നിന്റെ ഉമ്മി പറഞ്ഞിട്ട അറിഞ്ഞത്‌...... പിന്നെ ഇന്ന് രാവിലെ മ്മളെ കാണാൻ വന്നിരുന്നു അവൾ അവളെ അറിയോന്ന് ചോദിച്ചിട്ട്...... അവളെ അങ്ങനെ മറക്കാൻ പറ്റോ.... അപ്പോൾ അവൾ പറഞ്ഞതാ..... മ്മടെ മോനെ ഫ്രണ്ട് എന്ന സ്ഥാനത്തിൽ നിന്നും അവൾ പ്രണയിച്ചു പോയെന്ന്....... നിന്നെ അവൾക് ആയിട്ട് തരുമോന്നു...... താൻ സ്നേഹിക്കുന്ന പുരുഷനുവേണ്ടി അവന്റെ ഉപ്പാനെ വന്നു കണ്ട് സമ്മതം ചോദിച്ച ആ 😎mad girl😎 ന്റെ ധൈര്യം ഒന്ന് മതിയായിരുന്നു മ്മടെ മോനെ ജീവനേക്കാൾ ഏറെ സ്നേഹിക്കാൻ അവൾക് കഴിയും എന്ന് മ്മൾക് മനസിലാക്കാൻ.......... അതോണ്ട് മ്മള് അവൾക്ക് കൂടെ നിന്നു അവളെ മ്മടെ മോന്റെ പെണ്ണായി കണ്ടു......... " ന്നൊക്കെ ഡാഡ് വളരെ സിംപിൾ ആയിട്ട് പറഞ് കഴിഞ്ഞതും...... മ്മള് കിളി പോയ പോലെ ചെയറിൽ ഇരുന്നു പോയി........ "ന്നാലും ന്റെ ഡാഡ് ഇത്രയും വേണ്ടായിരുന്നു......" "മോനെ നല്ല കുട്ടിയാടാ.... നിന്റെ ദേഷ്യത്തിന് അവള ബെസ്റ്റ്..... നിന്റെ മനസിലെ നീ നീറികൊണ്ട് നടക്കുന്ന വിഷമങ്ങൾക്ക് അവൾ ഒരു മരുന്നാകുമെന്ന് മ്മൾക് നല്ല ഉറപ്പുണ്ട്........" "അങ്ങനെ പറഞ്ഞു കൊടുക്ക് അങ്കിൾ....."

ന്ന് പറഞ്ഞോണ്ട് അർഷി അങ്ങാടായി വന്നതും.... "ഓ ഇനി നീയും തുടങ്ങിക്കോ....... ഇതെവിടെയായിരുന്നു......രാവിലേ കണ്ടതെ ഇല്ല....." "നിന്നെ അന്വേഷിച്ചു ഗ്രൗണ്ടിൽ പോയപ്പോൾ ആണ് അറിഞ്ഞേ നീ ഓഫീസിൽ ആണെന്ന്.....അപ്പോൾ നേരെ ഇങ്ങട് വന്നതാ...... അതെന്താടാ ഇന്ന് പ്രാക്ടീസ് ഒന്നും ഇല്ലേ......." "ഉണ്ട്...... അതിനിടയില പൊന്നുവിന്റെ ഒരു കേസ്........ ആ ന്യൂ അഡ്മിഷൻ ഉണ്ടല്ലോ...... നമ്മടെ ക്ലാസ്സിലെ ആ സെബാസ്റ്റ്യൻ..... അവനുമായിട്ട്.... അതിന്റെ വിചാരണ കഴിഞ്ഞ ബാക്കിയ ഇവിടെ ഇപ്പൊ നടന്നത്....." "അവൾക്കിത് തന്നെയാണോ പണി..... പണി കൊടുക്കാനും മേടിച്ചുകൂട്ടലും........ന്നാലും ആള് പൊളിയാ.......അതോണ്ട് അങ്കിൾ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല........ അവൾ നിനക്ക് ചേരും ഡാ......." "ചേരും ചേരും ന്ന് പറയാൻ മ്മൾക് അവളോട് ഫ്രണ്ട്ഷിപ്പ് മാത്രെ ഒള്ളു.... പ്രണയo ഇല്ല..... അത് എത്രയോ പ്രാവശ്യം മ്മള് പറഞ്ഞതാ നിങ്ങളോട്........ അതോണ്ട് ഇനി ഇതും പറഞ്ഞോണ്ട് മ്മടെ പുറകെ നടക്കണ്ട........." ന്ന് പറഞ്ഞോണ്ട് മ്മള് കലിപ്പിൽ റൂം വിട്ടിറങ്ങിയതും...... പുറത്തെത്തിയ മ്മള് കണ്ടത് കാന്താരിടെ ഫ്രണ്ട് ആ ആന്മരിയ ഓടികിതച്ചോണ്ട് വരുന്നു........മ്മടെ അടുത്തെത്തിയതും അവൾ കിതപ്പ് വിടാതെ വെപ്രാളപ്പെട്ട് പറഞ്ഞു...... "സാർ....... അലൻ സാർ.... അവിടെ പൊന്നു......... സോറി അക്കു...... അവൾ ഗ്രൗണ്ടിൽ നിന്ന് അടിണ്ടാക്കുന്നു....... ഇങ്ങള് പെട്ടന്ന് വന്നൊന്ന് പിടിച്ചു മാറ്റിയില്ലേൽ സീൻ ആകും........" ന്ന് അവൾ കിതച്ചോണ്ട് പറഞ്ഞതും.... ന്റെ റബ്ബേ ഇതിന് ഇതെന്നെ ആണോ പണി........ഒന്ന് തീരാൻ നിക്ക അടുത്തത് ഉണ്ടാക്കാൻ....... ന്നൊക്കെ മനസിൽ പറഞ്ഞോണ്ട് മ്മള് അതിവേഗം ഗ്രൗണ്ട് ലക്ഷ്യം വെച്ചോടി......... ഗ്രൗണ്ടിലേക്കായി ഓടിയടുത്തതും........ അവിടെ നടക്കുന്ന കാഴ്ച കണ്ട് മ്മൾക് അടിമുടി എരിഞ്ഞു കയറി കലിപ്പിൽ മുഷ്ടി ചുരുട്ടി കൊണ്ട് അങ്ങോട്ടായി നടന്നടുത്തു...............................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story