രാവണ പ്രണയം🔥 : ഭാഗം 29

Ravana Pranayam Novel

എഴുത്തുകാരി: അമീന

"കാക്കു...... ഞങ്ങൾക്ക് ഐസ് മേടിച്ചു തരോ..... പ്ലീസ്........" ന്ന് മ്മള് പറഞ്ഞതും....... കാക്കു ചിരിച്ചോണ്ട് മിയുമോളെ എടുത്തോണ്ട് വാ ന്ന് പറഞ്ഞതും.......... അത്‌ കേട്ട് മാരി വെള്ളത്തിൽ നിന്ന് ഓടി കയറി ശാലുത്തനേം വലിച്ചോണ്ട് ആൾടെ പുറകെ പോയതും........ മ്മള് അവരുടെ പുറകെ പോകാൻ നിന്നതും......... മ്മടെ കൈകളിൽ രാവണന്റെ പിടിവീണിരുന്നു........ മ്മള് തിരിഞ്ഞു നോക്കിയതും കണ്ടത്....... ദേഷ്യo കൊണ്ട് ചുമന്ന മുഖത്താലേ മ്മളെ നോക്കുന്ന രാവണനെയാണ്................ മ്മള് ആ കൈകളിൽ നിന്ന് മ്മടെ കൈകളെ വേർപെടുത്താൻ ശ്രമിച്ചതും....... ആള് കലിപ്പിൽ മ്മളേം പിടിച്ചു വലിച്ചോണ്ട് ആ മണൽ തരികളിലൂടെ നടന്നോണ്ടിരുന്നു........... "അലൻ മ്മടെ കൈ വിട്.... പറയുന്നത് കേൾക്ക്.......അലൻ.... " "മിണ്ടാതിരിക്കടി കോപ്പേ..... ഇത്രയും നേരം എവിടെയായിരുന്നു നിന്റെ നാവ്..... ഇനി ഒരക്ഷരം മിണ്ടിയാൽ എടുത്തു കടലിൽ ഏറിയും......" "അതിന് മാത്രം എന്താ ഉണ്ടായത്.... മ്മളെ ഇങ്ങനെ വലിച്ചോണ്ട് പോകുന്നത് എന്തിനാ......" "ഉപ്പിലിട്ട് വെക്കാൻ......."😡 ന്ന് കലിപ്പിൽ പറഞ്ഞോണ്ട് താറിനടുത്തെത്തിയതും...... കയ്യിൽ പിടിച്ചോണ്ട് ആൾടെ മുന്നിലേക്ക് വലിച്ചിട്ടതും....... മ്മള് ആൾക്കഭിമുഖമായി നിന്നു..... മ്മള് എന്തെങ്കിലും പറയാൻ വേണ്ടി വാ തുറക്കാൻ നിന്നതും...... അതിന് തടസ്സമായി രാവണൻ കലിപ്പിൽ മ്മളെ അടുത്തോട്ടു വന്നു...പറഞ്ഞു.... "എന്താടി അന്റെ വിചാരം......... മിയു നിന്നോട് മ്മളോട് വാങ്ങിച്ചുതരോന്നല്ലേ ചോദിക്കാൻ പറഞ്ഞത്......... നി എന്തിനാ ബ്രോയോട് പറഞ്ഞത്........ നിന്റെ വായിൽ എന്താ നാവില്ലെ മ്മളോട് ചോദിക്കാൻ......."

"ആര് മേടിച്ചു തന്നാലും എന്താ കിട്ടിയാൽ പോരെ..... മ്മക്ക് അപ്പൊ അമി കാക്കുനോട് ചോദിക്കാനാ തോന്നിയത്....... അതോണ്ട് ചോദിച്ചു...... അതിന് ഇങ്ങനെ ഹീറ്റ് ആകണോ....... അല്ലേൽ ഒരു കാര്യം ചെയ്യ്..... നി പോയി മേടിച്ചു കൊടുത്തേക്ക്......" ന്ന് പറഞ്ഞോണ്ട് അവനെ മറികടന്നു പോകാൻ നിന്നതും...... അവന് മ്മടെ മുന്നിൽ കയറി നിന്നോട് ഒരുവിധം കണ്ണടച്ചു കലിപ്പ് നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു...... "സീ.......പൊന്നു..... നിനക്ക് ഇന്ന് എന്താ പറ്റിയെ......... ഇതിനും മാത്രം എന്താ ഉണ്ടായേ..... മ്മളോട് ഒന്ന് സംസാരിക്കാൻ പോലും വന്നില്ല......പോട്ടെ ഇങ്ങനെ ഒരാളുണ്ടെന്ന് പോലും നിന്റെ അളവിലില്ല........" "മ്മള് സംസാരിക്കാൻ വന്നില്ലേൽ എന്താ......മ്മൾക് ഒന്നും പറയാൻ തോന്നിയില്ല........ മ്മള് ഒന്നും സംസാരിക്കുന്നും ഇല്ല..... മ്മക്ക് ഇനി നിന്നോട് സംസാരിക്കും വേണ്ട..... ഒന്ന് മാറിത്ത മ്മക്ക് പോണം......." ന്ന് മ്മള് അവന്റെ മുഖത്തു നോക്കാതെ പറഞ്ഞതും....... അവന് കലിപ്പിൽ "ടി കോപ്പേ......വല്ലാതെ കളിക്കല്ലേ....... " ന്ന് പറയലും അതിനിടയിൽ കയറി കൊണ്ട് ശാലുത്ത പറഞ്ഞു..... "അക്കു..... നി എന്തൊക്കെയാ കിച്ചു വിനോട് പറഞ്ഞത്......മ്മള് കുറച്ചു നേരം ആയി ശ്രദിക്കുന്നു.........ഇപ്പൊ കിടന്നു ദേഷ്യം പിടിക്കാൻ മാത്രം എന്താ നിങ്ങൾക്കിടയിൽ പ്രശ്നം......." "ഒരു പ്രശ്നം ഇല്ല.........പ്രശ്നം മ്മൾക്ക........അത്‌ ഒന്നേ ഒള്ളു........ അവന് മ്മടെ ഫ്രണ്ട്ഷിപ് മതി....... മ്മക്ക് അവനോട് മോഹാബതും.... അവന് അതില്ല....... അത്രയേ ഒള്ളു...... സൊ മ്മളും അത്‌ നിർത്തി....... പട്ടിയെ പോലെ പുറകെയുള്ള നടത്തം...... ആർക്കും മനസിലാകില്ല സ്നേഹിക്കുന്നവരുടെ മനസ്....... അവർകൊക്കെ അവരുടെ വാശിയാണല്ലോ പ്രധാനം........"

ന്ന് പറഞ്ഞു മ്മള് പോകാൻ ഒരുങ്ങവെ...... മ്മടെ മുന്നിലേക്കായി നടന്നടുത്ത അമി കാക്കു വിനെ കണ്ടതും...... മ്മടെ നോട്ടം ചെന്നെത്തിയത് ആൾടെ പുറകിലേക്കായി ദൂരെ കടൽക്കരയിൽ ഇരിക്കുന്ന മാരിയെയും അവരുടെ കൂടെ ഇരിക്കുന്ന മിയു മോളെയും അപ്പുവിലേക്കും ആയിരുന്നു...... അവരിവിടില്ലന്ന് കണ്ടതും മ്മള് കാക്കു വിനോടായി പറഞ്ഞു..... "കാക്കു പിന്നെ മ്മക്ക് ഒരു കാര്യം മാത്രെ നിങ്ങളോട് പറയാൻ ഒള്ളു.......... എന്ത് കണ്ടിട്ടാ മ്മടെ ഇത്തയുടെ പുറകെ ഇങ്ങനെ നടക്കുന്നത്...... അവർക്ക് ഒക്കെ അവരുടെ വാശിയാണ് വലുത്........ ഇഷ്ടമല്ലാന്നു പറഞ്ഞിട്ടും പട്ടിയെ പോലെ പിറകെ നടക്കാൻ നാണം ഇല്ലല്ലോ........പിന്നേം പിന്നേം ചെന്നോണം....... അതോ ഇനി ചോദിക്കാനും പറയാനും ആരും ഇല്ലാന്ന് കരുതി പെട്ടന്ന് വളച്ചു ഓടിക്കാം ന്ന് കരുതിയിട്ടോ.......... ഒരു ടൈം പാസ്സ് ആണോ നിങ്ങൾ കരുതുന്നെ..... അല്ല ഒരുപാട് പണം ഒക്കെ ഉള്ള ആളല്ലേ..... " "പോന്നു മിണ്ടാതെ നിക്ക്.... നിന്റെ സംസാരം അതിര് വിടുന്നു.... മ്മടെ ബ്രോക്ക് നേരെയാണ് നിന്റെ വാക്കുകൾ ഉപയോഗിക്കുന്നതെന്ന് ഓർമ വേണം......." (കിച്ചു ) "അതിനെന്താ...... മ്മള് ഇനിയും പറയും...... കിട്ടാത്തതിന് വേണ്ടി പുറകെ നടക്കാൻ നിന്റെ ബ്രോ ക്ക് നാണം ഇല്ല........... മ്മള് പറഞ്ഞതിൽ എന്താ തെറ്റ്....." "അക്കു.... നി ഇങ്ങോട്ട് വാ..... " ന്ന് ശാലുത്ത മ്മടെ കയ്യിൽ പിടിച്ചോണ്ട് പറഞ്ഞതും...... മ്മള് ആ കൈകൾ തട്ടിമാറ്റി കലിപ്പിൽ പറഞ്ഞു.... "മ്മള് എങ്ങടും വരുന്നില്ല..... പോകേണ്ടവർക്ക് പോകാo...... എല്ലാവർക്കും അവരുടേതായ തീരുമാനം അല്ലെ.... മ്മക്ക് മ്മടെ തീരുമാനം ആണ്.... സൊ മ്മളെ വെറുതെ വിട്ടേക്....... പിന്നെ ഒരു കാര്യം.... ഇഷ്ടമല്ലേൽ ഒന്ന് തറപ്പിച്ചു പറഞ്ഞേക്ക്.... അല്ലാതെ ഒരുമാതിരി പട്ടിയെ പോലെ പുറകെ നടത്തിക്കാതെ..... അതിന് മറ്റുള്ളവരുടെ ഫീലിംഗ്സ് അറിയണം..... മ്മക്ക് ഇപ്പൊ തോന്നുന്നത് ഇങ്ങള് അമി കാക്കുവിനെ ഒരു പട്ടിയെ പോലെ ആണ് കാണുന്നെ എന്ന.......അതോ മ്മള് പറഞ്ഞത് പോലെ ഇങ്ങക്ക് തോന്നിയോ അമി കാക്കു മറ്റു പല ഉദ്ദേശം മനസ്സിൽ വെച്ചാണ് ഇങ്ങടെ പുറകെ നടക്കുന്നതെന്ന്........"

ന്ന് മ്മള് ദേഷ്യത്താൽ പറഞ്ഞതും.......... രാവണൻ കലിപ്പിൽ... "മെഹക്.... " ന്ന് വിളിച്ചോണ്ട് മ്മടെ നേരെ കയ്യുയർത്തിയതും...... അതിന് മുന്നേ മ്മടെ കവിളിൽ മറ്റൊരു കൈ പതിഞ്ഞിരുന്നു.... മ്മള് ഞെട്ടിക്കൊണ്ട് തലയുയർത്തി നോക്കിയപ്പോൾ കണ്ടത് കലിപ്പിൽ നിൽക്കുന്ന ശലുത്താനെ ആയിരുന്നു.... ഇത്രയും കാലത്തിനിടക്ക് ഇങ്ങനെ ഒരു ഭാവം തികച്ചു അന്യമായിരുന്നു..... മ്മള് നിറഞ്ഞു വന്ന കണ്ണാലെ ഇത്തയെ നോക്കിയതും.... ഇത്ത സംസാരിച് തുടങ്ങി.... "ഇനി ഒരക്ഷരം മിണ്ടരുത് നി.... ഇതുവരെ ഒന്ന് നുള്ളി നോവിക്കാത്ത നിന്നെ മ്മടെ കൈകൊണ്ട് ഒന്ന് തന്നത് ഇന്ന് നിന്റെ വാക്കുകൾ ഒരുപാട് അതിര് കടന്നു...... നി എന്താ പറഞ്ഞത്.... മ്മക്ക് ഒന്നും ആരെയും മനസ്സിലാക്കാനുള്ള കഴിവില്ലെന്നോ.... ആണോ... കഴിവില്ലേ എനിക്ക്.... പിന്നെ എന്താ പറഞ്ഞത്.... മ്മള് അമിയെ ഒരു പട്ടിയെ പോലെ ആണ് കാണുന്നെ എന്നോ.... ആണോ.... അവന് മ്മടെ പുറകെ വരുന്നത് മറ്റു പലതിനും ആണെന്നോ..... അങ്ങനെ തോന്നിയോ നിനക്ക്....... നി പറഞ്ഞത് പോലെ പുറകെ നടത്തിച്ചത് മ്മള് ആൾക്ക് അർഹതപ്പെട്ടതല്ല എന്ന് തോന്നിയിട്ട.....അല്ലാതെ മ്മടെ പുറകെ നടന്നത് ആ മനസ്സിൽ മറ്റു ഉദ്ദേശം ആണെന്ന് മനസ്സിലാക്കിയിട്ടല്ല......കരണം ആ മനസ്സിൽ മ്മള് മാത്രമേയുള്ളൂവെന്ന് ആ കണ്ണുകളിൽ നോക്കി മനസ്സിലാക്കിയിട്ടുള്ളവളാ മ്മള്....... ആ എനിക്ക് സംശയമില്ല ആളുടെ പ്രണയത്തിൽ........ എനിക്കില്ലാത്ത എന്ത് സംശയമാണ് നിനക്കുള്ളത്.....പറയ്‌....... ഒരുപാട് തരംതാഴ്ത്തി സംസാരിക്കണ്ട അക്കു......... ആ മനസ്സ് എന്താണെന്നും എങ്ങനെയാണെന്നും മ്മക്കറിയാം.... കരണം കുന്നോളം ഇഷ്ടം ഉണ്ടായിട്ടും പറയാതിരുന്നവള മ്മള്...... കാരണം ആൾക്ക് ചേർന്നവളല്ലെന്ന് തോന്നിയിട്ട........ മ്മളെ കുറിച് ഇതൊക്കെയാണോ നിന്റെ മനസ്സിൽ ഉണ്ടായിരുന്നത്..... ആൾടെ മനസ് അറിയാത്തവൾ ആണെന്നാണോ.... അറിയാമെടി മ്മക്ക്....

മ്മളേക്കാൾ കൂടുതൽ അറിയാം ആ മനസ്.... മ്മളെ ഒത്തിരി സ്നേഹിക്കുന്നുണ്ടെന്നും അറിയാം.... ന്നാൽ കേട്ടോ... ഇഷ്ടവാ മ്മക്ക്..... ജീവനേക്കാൾ ഏറെയാ..... ഓരോ നിമിഷംവും മ്മളിൽ നിന്ന് അകറ്റി നിർത്തുമ്പോൾ ആളെക്കാൾ കൂടുതൽ നോവുന്നത് മ്മടെ മനസായിരുന്നു........ ഇനി എന്താ നിനക്ക് അറിയേണ്ടത്..... മ്മള് പറഞ്ഞത് തന്നെയാ ശരി...... മ്മള്ക്ക് ഇഷ്ടവാ.....i love him..... അമിയെ മ്മള് സ്‌നേഹിക്കുന്നുണ്ടെന്ന്..... ആളെ ഒരിക്കലും തരം താണ രീതിയിൽ മ്മള് കണ്ടിട്ടില്ലാന്ന്........" ന്നൊക്കെ ദേഷ്യത്തോടെ പറഞ്ഞോണ്ട് ഇത്ത പൊട്ടിക്കരഞ്ഞതും......... മ്മടെ മുഖത്തു വേദനയാൽ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു..... മുഖം പൊത്തി പൊട്ടിക്കരഞ്ഞു ഇത്ത ആ മണൽ പരപ്പിലേക് ഊർന്നിരിക്കാൻ ഒരുങ്ങവെ...... അമി കാക്കു ഇത്തയെ ചേർത്ത് പിടിച്ചതും ആ നെഞ്ചിൽ വീണു ഇത്ത പൊട്ടിക്കരഞ്ഞു....... അപ്പോൾ തന്നെ രാവണൻ മ്മളോട് കലിപ്പിൽ പറഞ്ഞു...... "ഇത് നി ചോദിച്ചു വാങ്ങിയതാ..... മ്മടെ ബ്രോ യെ നി വാക്കുകൾ കൊണ്ട് നേരിട്ടപ്പോൾ മ്മളിൽ നിന്ന് കിട്ടേണ്ടത ഇപ്പൊ ശാലുവിൽ നിന്ന് കിട്ടിയത്.... നിന്റെ ചിന്തകൾ ഇത്രയും തരം താണ് പോയോ നി.... ചെ.....ഷെയിം ഓൺ യൂ......" ന്ന് രാവണന്റെ വാക്കുകൾ നെഞ്ചിൽ തറഞ്ഞതും...... അവനിലേക് ഒന്ന് നോക്കുക കൂടെ ചെയ്യാതെ നിറഞ്ഞൊഴുകുന്ന കണ്ണാലെ അമി കാക്കുവിന്റെ നെഞ്ചോട് ചേർന്നു തേങ്ങുന്ന ഇത്തയുടെ അരികിലായി മുട്ടിലിരുന്നോണ്ട് അമി കാക്കുവിനെ നോക്കിയതും...... ആള് ദേഷ്യത്താൽ മുഖം തിരിച്ചതും....... മ്മടെ ഉള്ളിൽ ഒരു തേങ്ങൽ ഉയർന്നു..... അതെല്ലാം അടക്കികൊണ്ട് പറഞ്ഞു.... "അമി കാക്കു......സോറി....... വാക്കുകൾ കടുത്തു പോയെന്നറിയാം....... ഓരോന്ന് വിളിച്ചു പറയുമ്പോഴും... അറിഞ്ഞുകൊണ്ട് മ്മടെ ഇത്തയെ വാക്കുകള് കൊണ്ട് നോവിക്കുമ്പോഴും....... ഒന്നേ മന്നസ്സിലുണ്ടായിരുന്നൊള്ളു.... ഈ ഒരു രംഗം....

വേദനിപ്പിക്കേണ്ടി വന്നെങ്കിലും തുറന്നു പറഞ്ഞല്ലോ ആ മനസ്സിലുള്ള ഇഷ്ടം....... അത്രയേ അക്കു ഉദ്ദേശിച്ചൊള്ളു.....മനസ്സിലുള്ള ഇഷ്ടം പുറത്ത് കൊണ്ട് വരാന് അറിഞ്ഞു കൊണ്ട് മ്മൾക് വേദനിപ്പിക്കേണ്ടി വന്നു ന്റെ ഇത്തയെ........" ന്ന് മ്മള് പറഞ്ഞതും....... ഞെട്ടിക്കൊണ്ട് ഇത്ത കാക്കുവിൽ നിന്നടർന്ന് മാറികൊണ്ട് വിശ്വാസം വരാതെ മ്മളെ നോക്കിയതും..... മ്മള് പറഞ്ഞു..... "സോറി...... സോറി ഇത്ത.......ഇഷ്ടം തുറന്ന് പറയാൻ വേണ്ടി ഇങ്ങടെ മനസ് വേദനിപ്പിച്ചതിന്....... " ന്ന് പറയലും ഇത്ത വിതുമ്പൽ അടക്കി കൊണ്ട് മ്മളിലേക് കൈകൾ ഉയർത്തിയതും..... മ്മള് എണീറ്റ് തിരിഞ്ഞോടിയതും.... രാവണന്റെ ദേഹത്തെകിടിച്ചു നിന്നു.... മുഖം ഉയർത്തി കൊണ്ട് ആ മുഖത്തേക്ക് നോക്കവേ.... മ്മടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടേ ഇരുന്നു........ മ്മള് പ്രതീക്ഷിച്ചതാണെങ്കിലും നുള്ളി നോവിക്കത്ത ഇത്തയുടെ കയ്യിൽ നിന്നും കവിൾ യേറ്റ്‌വാങ്ങിയ പ്രഹരം മ്മളിൽ നോവ് തീർത്തിരുന്നു..... അപ്പോൾ തന്നെ രാവണിൽ നിന്ന് വിട്ടു നിന്ന് അവനിൽ നിന്ന് മുഖംതിരിച്ചോണ്ട് അവരിൽ നിന്നും ഓടി...... ഓടി ചെന്ന് അവിടെയുള്ള പാറക്കൂട്ടങ്ങൾക്കപ്പുറത്തേക് ഒരിടുക്കിലേക് ഇരുന്നു മുഖം കയ്യിനാൽ മൂടി പൊട്ടിക്കരഞ്ഞു...... അമിയുടെ നെഞ്ചോട് ചേർന്നു പൊട്ടിക്കരഞ്ഞ ശാലുവിന് അരികിൽ മുട്ടിലിരുന്ന് പറഞ്ഞ അക്കുവിന്റെ വാക്കുകൾ മ്മളിലെന്ന പോലെ ഒരു നടുക്കo ശാലുവിലും സൃഷ്ടിച്ചു..... അവൾ അപ്പോൾ ഇഷ്ടം തുറന്ന് പറയാൻ വേണ്ടിയായിരുന്നു ഇത്രയും നേരം സംസാരിച്ചത്....... ആ കടും വാക്കുകൾ എയ്തു വിട്ടത് ഇതിനായിരുന്നോ...... അതിൽ അവൾ വിജയിച്ചു..... ശാലുവിന്റെ ഇഷ്ടം പറയിച്ചു........ കുറച്ച് മുന്നേ നടന്ന ഓരോന്നും മ്മടെ മനസ്സിലേക് കടന്നു വന്നതും........കേട്ടത് ശാലുവിന്റെ പൊട്ടിക്കരചിൽ ആയിരുന്നു...... കരഞ്ഞോണ്ട് അവൾ പറഞ്ഞു..... "അക്കു...... എന്തിനാ പെണ്ണെ..... അമി..... അക്കു അവളെ മ്മളെ ഈ കൈകൊണ്ട് അടിച്ചു അമി........ ന്റെ അക്കു..... "

ന്ന് പറഞ്ഞു ശാലു അവളെ അടിച്ച കയ്യിലേക് നോക്കി കൊണ്ട് കരഞ്ഞതും......ബ്രോ ചേർത്ത് പിടിച്ചോണ്ട് പറഞ്ഞു..... "ശാലു.... കൂൾ ആകട..... ഒന്നൂല്ല.... അറിയാതെ അല്ലെ..... മ്മടെ അക്കു അല്ലെ...." "ഒന്ന് നുള്ളി നോവിക്കാത്ത ന്റെ കുട്ടിയ അവൾ....... അവളെയ മ്മക്ക് ഇന്ന് കൈനീട്ടി അടയ്‌ക്കേണ്ടി വന്നത്....... സത്യം അറിയാതെ.... മ്മളെ ഇങ്ങളിലേക് ചേർത്ത് വെക്കാനാ ന്റെ അക്കു..... മനസ്സിലായില്ല അവളെ......... " ന്ന് പറഞ്ഞോണ്ട് പിന്നെയും പൊട്ടിക്കരഞ്ഞത്തും..... മ്മളിലേക് തിരിഞ്ഞോണ്ട് പറഞ്ഞു....... "കിച്ചു..... ചെല്ലടാ..... മ്മടെ അക്കുവിനെ മ്മക്ക് വേദനിപ്പിക്കേണ്ടി വന്നു...... ഒറ്റയ്ക്ക് ഇരിക്കാവും ന്റെ കുട്ടി...... ചെല്ല് കിച്ചു....... " ന്ന് ശാലു വിതുമ്പി കൊണ്ട് പാഞ്ഞതും..... മ്മള് മറുത്തൊന്നും ചിന്തിക്കാതെ കാന്താരി ഓടിയ വഴി ലക്ഷ്യം വെച്ച് കുതിച്ചു..... ഒരുവേള മ്മളും അവളോട് ദേഷ്യപ്പെട്ടു പോയി..... എല്ലാവരിൽ നിന്നും വ്യത്യസ്ത മാണ് അവൾ........ ആർക്കും ഒന്നും പ്രവചിക്കാൻ പോലും കഴിയാത്ത പ്രവർത്തികൾ.... ആ ഒരു പ്രവർത്തി കൊണ്ട് ഇന്ന് ബ്രോയുടെ ഇഷ്ടം ആണ് നേടിക്കൊടുത്തത്....... മ്മടെ വാക്കുകളും ശാലുവിന്റെ പ്രവർത്തിയും...... പെണ്ണിനെ നോവിച്ചിട്ടുണ്ട് അത്‌ ആ നിറഞ്ഞു തൂവിയ കണ്ണുകൾ മ്മളോട് വിളിച്ചു പറഞ്ഞിരുന്നു..... ന്നൊക്കെ മനസിൽ കരുതി കൊണ്ട് ഓടി അടുത്തത് ആ പാറക്കൂട്ടങ്ങൾക് അരികിൽ ആയിരുന്നു...... അവിടെയെത്തിയതും.... ഒരു നേർത്ത തേങ്ങൽ കാതിൽ പതിഞ്ഞതും മ്മള് അങ്ങോട്ട് നടന്നടുത്തതും..... കണ്ടത് കാൽമുട്ടിൽ മുഖം ഒളിപ്പിച്ചു തേങ്ങി കരയുന്ന കാന്താരിയെ ആണ്....... സോറി പെണ്ണെ നിന്നെ മനസ്സിലാക്കാൻ പോലും പറ്റുന്നില്ലല്ലോ........

കരയാതേടി ആ തേങ്ങൽ നെഞ്ചിനെ ചുട്ടു പൊള്ളിക്കുവട..... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് പതിയെ അവൾക്കരികിൽ ഇരുന്നോണ്ട് ഷാലോഡറിൽ ചുറ്റിപിടിച്ചതും.... അവൾ തലയുയർത്തി നോക്കി....... മ്മള് ദയനീയമായി അവളെ നോക്കിയതും...... നിറഞ്ഞ കണ്ണുകൾ പുറം കയ്യാൽ തുടച് അവൾ മ്മടെ കൈകളെ തട്ടിമാറ്റി കൊണ്ട് എണീറ്റ് നിന്നതും...... അവളുടെ കൈകളിൽ പിടിച്ചു നിർത്തി..... മ്മള് എണീറ്റ് നിന്നോണ്ട് പറഞ്ഞു....... "പോന്നു........ മ്മള് ഒന്ന് പറയട്ടെ......" "മിസ്റ്റർ അലൻ മുബാറക്.... കയ്യീന്ന് വിടാൻ....മ്മടെ അടുത്ത് എന്തിനാ വന്നത്........." "പോന്നു..... സോറി..... " "സോറി സോറി സോറി..... കേട്ട് കേട്ട് മടുത്തു ഈ വാക്ക്....... വേണ്ട മ്മക്ക് ഇനി അത്‌........ പോ മ്മടെ മുന്നീന്ന്..... ഒന്ന് തനിച്ചിരിക്കാൻ സമ്മതിക്ക്......." "ഡി കോപ്പേ..... തനിച്ചു വിടാൻ മനസ്സില്ല......" ന്ന് മ്മള് ദേഷ്യത്താൽ പറഞ്ഞതും.......... മ്മടെ ഫോൺ ബെൽ അടിച്ചതും നോക്കുമ്പോൾ ബ്രോ ആയിരുന്നു..... ഒന്ന് സംശയിച്ചു കാൾ എടുത്തു സംസാരിക്കാൻ ഒരുങ്ങവെ...... കാന്താരി മ്മളിൽ നിന്ന് പോകാൻ ഒരുങ്ങവെ...... അവളെ പിടിച്ചു വലിച്ചു കൊണ്ട് കൈ മ്മടെ കയ്കൊണ്ട് ലോക്ക് ചെയ്തു വെച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി..... "ബ്രോ പറയ്‌......." "എടാ ഞങ്ങൾ വീട്ടിൽ പോകുവാ..... ശാലു ആകെ കരഞ്ഞു സീൻ ആക്കുവാ..... എത്രയും പെട്ടന്ന് മ്മടെ പെങ്ങളെ കൂടെ കൊണ്ടുവാ..... " "ശരി..... ഇങ്ങള് വിട്ടോ കീ ഇങ്ങടെ അടുത്തില്ലേ.... ഓക്കേ മ്മള് വന്നേക്കാം....... ആ ഇങ്ങടെ പുന്നാര പെങ്ങളേം കൊണ്ട് വന്നേക്കാം....." "മാരി മിയു അപ്പു ഞങ്ങടെ കൂടെ ഉണ്ട്....... നിന്റെ കലിപ്പ് അക്കുവിനോട് കാണിക്കരുത്.... ഒന്ന് സോൾവ് ആക്കാൻ നോക്ക്......" "അതൊക്കെ മ്മള് മെരുക്കിയെടുത്തോളം......ബ്രോ.... " ന്ന് പറഞ്ഞതും..... കാന്താരി ഉണ്ട് കണ്ണുരുട്ടി നോക്കുന്നു..... മ്മള് അതിന് സൈറ്റ് അടിച്ചതും.... പെണ്ണ് കുതറി മാറാൻ നോക്കിയതും മ്മള് പിടിച്ചു വെച്ചു.... "ന്നാൽ ശരി ബ്രോ..... "

ന്ന് പറഞ്ഞോണ്ട് കാൾ കട്ട്‌ ചെയ്തതും..... പെണ്ണ് മ്മടെ കയ്യിൽ കടിച്ചു.... "ഔച്.....ഡി.... നി എന്താ പട്ടിടെ ജന്മം ആണോ.... എന്ന കടിയാടി കടിച്ചെ..." "ആണേൽ കണക്കായി പോയി..... നി പോയി കേസ് കൊടുക്ക്........മെരുക്കാൻ ഇങ്ങട് വാ...കൊന്ത...."😏 ന്ന് പുച്ഛിച്ചു പറഞ്ഞോണ്ട് പെണ്ണ് അവിടെ നിന്നും ഓടി പോയതും... "നിക്കടി അവിടെ.... പൊന്നു നിക്കാനാ പറഞ്ഞത്.... " "നിക്കാൻ മനസ്സില്ല..... നി പോടാ രാവണ........." "നിനക്ക് മ്മള് വെച്ചിട്ടുണ്ടെടി......" ന്ന് പറഞ്ഞതും പെണ്ണ് ബീച്ചിൽ നിന്ന് ഓടി അടുത്തുള്ള ബസ്റ്റോപ്പിൽ നിർത്തിയ ബസിൽ കയറിയതും............ മ്മളും പുറകെ ഓടി......... അങ്ങടായി ഓടി അടുത്തപ്പഴേക്കും ബസ് മൂവ് ചെയ്തിരുന്നു..... മ്മള് പിന്നെ ഓടിപോയി ബസിലെ ബാക്കിലെ കമ്പിയിൽ ഒരുവിധം ബാലൻസ് ചെയ്തോണ്ട് തൂങ്ങി പിടിച്ചു നിന്നു....... ന്റെ പടച്ചോനെ എന്തൊക്കെ ചെയ്യണം....... അലൻ മുബാറക് ആയ മ്മള് ഇതാ ബസിന്റെ പുറകിൽ കടിച്ചു തൂങ്ങി പോകുന്നു.... തലേലെഴുത്......... മ്മടെ ജിന്ന് ഒന്ന് കിട്ടിയിരുന്നേൽ.... പറപ്പിച്ചു വിട്ടു പെണ്ണിനേം തൂക്കിയെടുത്തോണ്ട് പോകാർന്നു....... ഇവളെന്താ പി ടി ഉഷേടെ കൊച്ചുമോളോ...... കുരിപ്പ് അമ്മാതിരി ഓട്ടം അല്ലെ ഓടിയത്..... ന്നൊക്കെ ആലോചിച്ചു കൂട്ടിയതും........ ബസ് ഒന്ന് സ്റ്റോപ്പിൽ നിന്നു....... പിന്നെയും മൂവ് ചെയ്യാൻ തുടങ്ങിയതും...... മ്മള് ചുമ്മാ ഒന്ന് പുറകിലേക്ക് നോക്കിയതും.....ബസിന് എതിർ ദിശയിലേക്കു നടന്നു പോകുന്നതിനെ എവിടെയോ കണ്ട് മറന്നത് പോലെ... യാ ഖുദാ.... കാന്താരി അല്ലെ ആ പോകുന്നെ.... ചെ ആ കോപ്പ് ആയിരുന്നോ ബസിൽ നിന്ന് ഇറങ്ങിയേ...... ന്നൊക്കെ മനസ്സിൽ പറഞ്ഞു പെട്ടന്ന് തന്നെ അതിൽ നിന്ന് ചാടിയിറങ്ങി.... മൂവ് ചെയ്യുന്ന ബസ്സിൽ നിന്നും ചാടിയിറങ്ങിയതുകൊണ്ട് പെട്ടെന്ന് മുന്നോട്ടാഞ്ഞു എങ്കിലും ബാലൻസ് ചെയ്തു നിന്നു...... മുന്നോട്ടു നോക്കിയപ്പോൾ ആടിപ്പാടി പോകുന്ന കാന്താരിയെ കണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു......

"ഡി കോപ്പേ..... അവിടെ നിക്കെടി.... നിന്നെ മ്മടെ കയ്യിൽ കിട്ടിയാൽ പൊന്നു മോളെ വെച്ചേക്കില്ല.... മര്യാധക്ക് നിക്കുന്നതാ നല്ലത്..... അലനെ ശരിക്കും അറിയില്ല നിനക്ക്....." ന്നൊക്കെ ആരോ മ്മടെ പുറകെ നിന്ന് വിളിച്ചു പറയുന്നത് കേട്ട് ഒന്ന് സംശയിച്ചു നിന്നു..... അതിലെ ലാസ്റ്റ് വേഡ് ആയ അലൻ എന്ന് കേട്ടപ്പോൾ ഞെട്ടി തരിച്ചു പിന്നോട്ടു നോക്കിയതും...... കണ്ടത് കലിപ്പിൽ മ്മളിലേക് ഓടിയടുക്കുന്ന രാവണനെയാണ്..... യാ ഹൗല..... ഇങ്ങേരിത് പുറകെ ഉണ്ടായിരുന്നോ..... ആളുടെ കയ്യിൽ നിന്നും എസ്കേപ്പ് ആയി ബസ്സിൽ കയറിയപ്പോൾ വിചാരിച്ചു പുറകെ ഉണ്ടാകില്ല എന്ന് പക്ഷേ....മ്മളെ പോലും ഞെട്ടിച്ചുകളഞ്ഞു കൊണ്ടാണ് കലിപ്പിൽ മ്മളിലേക്ക് ഓടി അടുക്കുന്നത്........ മിക്കവാറും ഇന്ന് മ്മളെ കയ്യിൽ കിട്ടിയാൽ പഞ്ഞിക്കിടും....... ന്റെ പടച്ചോനെ മ്മളെ കാതോലിമ്..... ന്ന് പറഞ്ഞോണ്ട് മ്മള് ആ റോഡിന്റെ സൈഡിലൂടെ ഉള്ള ഇടവഴിയിലൂടെ ഓടിയതും..... മ്മള് നേരെ എത്തിപ്പെട്ടത് ഒരു കാടിനുള്ളിൽ ആയിരുന്നു....... ന്റെ പടച്ചോനെ മ്മളിത് എവിടെയാ യെത്തിയെ.......ഈ ഫോറെസ്റ്റ് നിറയെ കാടാണല്ലോ.....പടച്ചോനെ........ ന്നൊക്കെ ആലോചിച്ചു ആ മരങ്ങൾക്കിടയിൽ നിന്നോണ്ട് വട്ടം കറങ്ങിയതും...... മ്മൾക് മ്മള് വന്ന വഴി പോലും നിശചയം ഇല്ലേന്....... മ്മള് ആണേൽ കണ്ണും മൂക്കും ഇല്ലാണ്ട് ഓടും ചെയ്തു....... പെട്ടും ചെയ്തു....... ന്ന് കരുതി നിന്നതും....... പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് മ്മടെ കയ്യിൽ പിടിവീണത്....... ഞെട്ടിത്തരിച്ച മ്മള് അലറി വിളിക്കും മുന്നേ ആ കൈകളുടെ ഉടമ മ്മടെ രണ്ട് കായ്കളും അടുത്തുള്ള മരത്തിലേക് അടുപ്പിച്ചു ചേർത്ത് വെച്ചിരുന്നു.... കൂടെ പോസ്റ്റർ അടിച്ച പോലെ ആ മരത്തിലേക് മ്മടെ പുറം ഭാഗവും ചേർന്നു നിന്നു.... പേടി കൊണ്ട് കണ്ണുകൾ ഇറുകെ അടച്ചത് കൊണ്ട് പതിയെ തുറന്ന് നോക്കിയപ്പോൾ കിതച്ചോണ്ട് നിൽക്കുന്ന രാവണനെ ആണ് കണ്ടത്.....

അവനെ കണ്ടത് ഒരു ആശ്വാസം ആയിരുന്നെങ്കിലും...... ഇതിനു മുന്നേ നടന്ന സംഭവം ആലോചിച്ചപ്പോൾ പേടി കൂടി വന്നു........ ചെക്കനെ ഇട്ട് ഓടിച്ചതിന് കണക്കിന് കിട്ടും........മ്മള് വീണ്ടാമതും പെട്ടു......🙄 ന്നൊക്കെ കരുതി കൊണ്ട് ദയനീയമായി അവനെ നോക്കിയതും... പല്ല് കടിച്ചോണ്ട് ദേഷ്യത്തോടെ എന്തോ പറയാൻ ഒരുങ്ങവേ...... ഞങ്ങളെ തട്ടി തഴുകി ഒരു കുളിർ കാറ്റ് അകന്നു പോയതും....... ഓട്ടത്തിനിടയിൽ ഊർന്നു വീഴാറായ മ്മടെ സ്കാർഫ് തലയിൽ നിന്നും പൂർണ്ണമായും കഴുത്തിലേക്ക് ഉതിർന്നു വീണു......... ആ കുളിർ തെന്നലിൽ കണ്ണുകളടച്ച് ലയിച്ചു പോയതും........ മുഖത്തേക്ക് വെള്ളത്തുള്ളികൾ പതിച്ചതും ഒരുമിച്ചായിരുന്നു....... പെട്ടെന്ന് തന്നെ കണ്ണുതുറന്ന് മുകളിലേക്ക് നോക്കിയതും....... ഓരോ മഴത്തുള്ളികളായി ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നു.... ചെറുതുള്ളികൾ ഉതിർന്നു വീണ മഴത്തുള്ളികൾ പിന്നീട് വലിയ തുള്ളികളായി നിലതെക് പതിക്കാനൊരുങ്ങവേ....മ്മള് ചെക്കനെ ദയനീയമായി നോക്കിയതും....മ്മളെ പോലെ അവനും ആകാശത്തേക്ക് നോട്ടമിട്ടു കൊണ്ടിരിക്കുകയായിരുന്നു...... പെട്ടെന്ന് തന്നെ മ്മടെ കൈകളിൽ നിന്ന് പിടി വിട്ടു കൊണ്ട് മ്മടെ വലതു കൈയ്യിൽ പിടിമുറുക്കി കൊണ്ട് പറഞ്ഞു....... "പൊന്നു വേഗം ഓട്...... മഴ ഇപ്പൊ പെയ്യും......" ന്ന് പറഞ്ഞുകൊണ്ട് മ്മളെ പിടിച്ചു കൊണ്ട് ഓടിയതും.......മ്മളും പുറകെ ഓടി........ കുറച്ചു ദൂരെയായി ഒരു ചെറിയ വീട് പോലെ കണ്ടതും..... അങ്ങോട്ടേക്ക് ആയി ഓടിയതും....... ഓട്ടത്തിനിടയ്ക്ക് മ്മടെ ഷോൾഡറിൽ ആയി കിടക്കുന്ന ഷാൾ ഒരു മുള്ളിൽ കുടുങ്ങിയതും........ അത് എടുക്കാൻ പോലും സമ്മതിക്കാതെ മ്മളിo വലിച്ചുകൊണ്ടു ഓടാൻ നിന്നതും...... അതിനു സമ്മതിക്കാത കൈകളെ അവന്റെ കൈകളിൽ നിന്നും മോചിപ്പിച്ചു കൊണ്ട് മുള്ളിൽ നിന്നും സ്കാർഫ് വേർപെടുത്താൻ നോക്കുമ്പോഴേക്കും അവൻ ഓടി കൊണ്ട് ആ കുടിലിന്റെ ഇറയത്ത് കയറി നിന്നിരുന്നു....

മഴ കൊണ്ട് അവൻ കുറേശ്ശെ നനഞ്ഞിരുന്നുവെങ്കിലും.....സ്കാർഫ് എടുക്കാൻ നിന്നതുകൊണ്ട് മ്മള് പൂർണ്ണമായും നനഞ്ഞിരുന്നു...... ഒരുവിധം ഇറയത്തേക്ക് ഓടി കയറി നിന്നുകൊണ്ട് സ്കാർഫ് ഒന്നു പിഴിഞ്ഞു കുടഞ്ഞു....... നിറയെ മരങ്ങളാൽ തിങ്ങി നിറഞ്ഞത് കൊണ്ട് തന്നെ അവിടമാകെ ഇരുട്ട് വ്യാപിച്ചിരുന്നു..... മഴയുടെ ശക്തി കൂടിയതും...... മ്മള് നനഞ്ഞ ഡ്രസ്സ്‌ ഒന്ന് കുടഞ്ഞു കൊണ്ട് മ്മളിലേക് തന്നെ നോക്കിയതും...... പകച് പോയി.... മഴ നനഞ്ഞ ഡ്രസ്സ് ആകെ ശരീരത്തിലേക്ക് ഒട്ടിപ്പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു.........അതുകൊണ്ട് തന്നെ ശരീരഭാഗങ്ങൾ എടുത്തു കാണുന്നതുപോലെ തോന്നിയതും.......മ്മള് ഷാൾ ഒന്ന് കുടഞ്ഞു കൊണ്ട് അതിനാൽ ശരീരം പൊതിയാൻ ഒരുങ്ങവെ മ്മടെ ഷാളിൽ പിടി വീണിരുന്നു....... ഞെട്ടിക്കൊണ്ട് നോക്കിയതും കണ്ടത്....... രാവണൻ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ട് ഷാൾ പിടിച്ചുകൊണ്ട് അരികിലേക്ക് നടന്നു വരുന്നതാണ്........ അവൻ അടുത്ത്‌ വരുന്നതിനനുസരിച്ച് മ്മടെ ഹൃദയം ക്രമാതീതമായി ഉയർന്നതും...... തൊട്ട് അടുത്തെത്തിയ രാവണൻ.....മ്മടെ കയ്യിൽ ഉണ്ടായിരുന്ന ബാക്കിയായ ഷാൾ ബലമായി പിടിച്ചു വലിച്ചതും.....മ്മടെ കയ്യിൽ നിന്നും ഉയർന്നുപൊങ്ങിയ ഷാൾ നിലതോറ്റൂർന്ന് വീണു........ അവന്റെ ആ പ്രവർത്തിയിൽ ഞെട്ടിപോയതും......വർധിച്ച ഹൃദയമിടിപ്പോടെ മ്മള് രാവണനെ ദയനീയമായി നോക്കുമ്പഴേക്കും............ തൊട്ടടുത്തെത്തിയ രാവണന്റെ വലതു കൈ മ്മടെ അരയിൽ സ്ഥാനം പിടിച്ചിരുന്നു..........................................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story