രാവണ പ്രണയം🔥 : ഭാഗം 32

Ravana Pranayam Novel

എഴുത്തുകാരി: അമീന

"ഒഹ് അത്രക്കും പുട്ടി ആണോ......മ്മക്ക് ന്നാൽ നേരിട്ട് കാണണം ആ ഏഷ്യൻ പൈന്റിനെ..... കമോൺ ഫോള്ളോമി...... " ന്ന് പറഞ്ഞോണ്ട് മ്മള് തുള്ളിച്ചാടി കൊണ്ട് ഗോവണി കയറി പോയി...... മ്മടെ പുറകെ ആയി ആനിയും..... മ്മള് പിന്നെ ചെന്ന് കാളിങ് ബെൽ അമർത്തി... നോ റെസ്‌പോൺസ്‌.... മ്മള് പിന്നെ വിരൽ ബെല്ലിൽ അങ്ങട് അമർത്തി പിടിച്ചു നിന്നതും..... കതക് തുറന്ന് ഒരശരീരി വന്നു...... "വൂ ദി ഹെൽ ആർ യൂ..... ബ്ലഡി......." ന്ന് പറഞ്ഞു കതക് തുറന്ന് വന്നതിനെ തലയുയർത്തി നോക്കിയതും....... മ്മടെ മുന്നിൽ നിക്കുന്ന ആ ഏഷ്യൻ പൈന്റിനെ കണ്ട് ഷോക്ക് അടിച്ചു പോയി....... അപ്പോൾ തന്നെ മ്മള് നാമം മനസ്സിൽ ഉരുവിട്ടു..... "ഷാഫിറ........." സുഭാഷ്..... തേടിയ വള്ളി അരയിൽ ചുറ്റി....ന്ന് പറഞ്ഞത് പോലെ ആയല്ലോ.... മ്മളെ കണ്ട് അവൾ ഒന്ന് സംശയിച്ചു നിന്നതും..... മ്മടെ പുറകിലായി നിന്ന ആനിയെ കണ്ടതും അവൾ ആനിയോട് ചോദിച്ചു... "ഒഹ്..... ആന്മരിയ നിയായിരുന്നോ..... ഞാൻ കരുതി ഏത് ദരിദ്രവാസി ആണ് കാളിങ് ബെൽ അടിച്ചത് ന്ന്......" ദരിദ്രവാസി നിന്റെ കുഞ്ഞമ്മേടെ നായര്.... ഊളെ..... ന്ന് മ്മള് മനസ്സിൽ കരുതി കൊണ്ട് തിരിച്ചു പറഞ്ഞു... "ഒഹ് അങ്ങനെ ആണോ.... മ്മള് കരുതി ഏത് കാത് പൊട്ടത്തി ആണ് അകത്തിരിക്കുന്നത് എന്ന്...... അല്ലെ ബെൽ അടിച്ചിട്ട് ഒന്ന് കതക് തുറന്നില്ല..." ന്ന് മ്മള് ഇളിച്ചോണ്ട് പറഞ്ഞു ഒന്ന് പുച്ഛിച്ചു വിട്ടു... 😁😏 മ്മള് പറഞ്ഞത് ആ കോപ്പിന് പറ്റിയില്ല........ മ്മളെ നോക്കി ഇവളരടെ ന്നമട്ടിൽ പല്ല് കടിച്ചു കൊണ്ട് ആനിയിലേക്ക് തിരിഞ് ചോദിച്ചു... "ആന്മരിയ... ഇതാരാ.... നിന്റെ ഫ്രണ്ട് ആണോ.... " "അതെ.... മ്മടെ കോളേജ് മേറ്റ്‌ ആണ്... മെഹക്.... " "ഒഹ്... നൈസ് ടു മീറ്റ് യൂ മെഹക്...." 'നൈസ് ടു മീറ്റ് യു... " ന്ന് പറഞ്ഞു മ്മള് അവൾ നീട്ടിയ കയ്യിലേക് കൈ ചേർത്ത് ഷേക്ക്‌ ഹാൻഡ് കൊടുത്തു.....

"മ്മ്..... എനി വേ..... അയാം ഷാഫിറ..... ഷാഫിറ റാ..." ന്ന് അവൾ പറഞ്ഞതും.... അവളുടെ തന്നെ കോപ്പിലെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു... അപ്പോൾ തന്നെ അവൾ... " എക്സ്ക്യുസ്സ്മി....." ന്ന് പറഞ്ഞോണ്ട് കാൾ എടുത് താഴോട്ട് ഗോവണി ഇറങ്ങി പോയതും...... മ്മളിനി ആരെ കെട്ടിക്കാൻ നിക്ക ന്ന് കരുതി ആനിയെം വിളിച്ചോണ്ട് ഗോവണി ഇറങ്ങി.... ഇറങ്ങി താഴെ എത്തിയതും...... അവൾ മ്മളോട് വാ ന്ന് പറഞ്ഞു അകത്തേക്കു കയറിയതും..... മ്മള് അടുത്തുള്ള ഗാർഡനിൽ നിന്ന് സംസാരിക്കുന്ന അവളുടെ അടുത്തോട്ടു പോയതും...... അവളുടെ സംസാരം കേട്ട് മ്മള് തറഞ്ഞു നിന്നു...... മ്മള് ഒന്നൂടെ നല്ല അന്തസ്സിൽ ചെവികൂർപ്പിച്ചു കൊണ്ട് അവളുടെ സംസാരത്തിനായി കാതോർത്തു.... "ആ ഡാഡ്..... ഇല്ല... കണ്ടില്ല.... വൈകാതെ മ്മള് കണ്ടിരിക്കും........ അവന് വേണ്ടിയല്ലേ മ്മള് ഇങ്ങട് വന്നത് തന്നെ....... അലൻ അവനെ മ്മള് ആഗ്രഹിച്ചിട്ടുണ്ടേൽ മ്മള് നേടിയെടുക്കും..... ഇനി ഒരു കാൾ ഇങ്ങൾക്ക് വരുന്നത് ആ സന്തോഷവാർത്ത അറിയിച്ചു കൊണ്ടായിരിക്കും....... ഓക്കേ ഡാഡ് ബൈ...." ന്ന് പറഞ്ഞോണ്ട് ആ കോപ്പ് കാൾ ഓഫ് ചെയ്തതും....... അവളുടെ സംസാരം കേട്ട് മ്മൾക് അടിമുടി എരിഞ്ഞു കയറി.... മ്മടെ രാവണനെ വേദനിപ്പിച്ചതും പോരാ അനക് ഓനെ വേണം അല്ലെ മാക്കാച്ചി ഏഷ്യൻ പെയിന്റ് അൽ പുട്ടി ഗേൾ..... ന്ന് മനസിൽ കരുതി പല്ല് കടിച്ചു നിന്നതും...... അവൾ മ്മളിലേക്കായി തിരിഞ്ഞതും പെട്ടന്നായിരുന്നു.... മ്മള് അപ്പോൾ തന്നെ അവളെ കാണാത്തത് പോലെ നിന്നിട്ട് ആ ഗാർഡനിൽ ഉള്ള ബക്കറ്റിലുള്ള ചാണക വെള്ളം എടുത്തു ചെടിക്ക് ഒഴിക്കുന്നത് പോലെ ഒറ്റ ഒഴിക്കൽ ആയിരുന്നു ആ പുട്ടിയുടെ മേലേക്ക്.... അപ്പോൾ തന്നെ അവളിൽ നിന്ന്... "യാക്... ചീ..... ത്ഫൂ... " ന്നൊക്കെ അപശബ്‌ദം കേട്ടതും.... മ്മള് നല്ല വെടിപ്പിൽ മ്മടെ അഭിനയം അങ്ങട് പുറത്തെടുത്തു.... "അയ്യോ..ഷാഫിറ..... എന്താ പറ്റിയെ... ന്റെ പടച്ചോനെ ആ ചാണക വെള്ളം മുഴുവൻ ഇയാളുടെ ദേഹത്തു ആയല്ലോ..... സോറി മ്മള് കണ്ടില്ലർന്നു....... ഈ ചെടികൾ ഒക്കെ വാടി നിക്കുന്നത് കണ്ടപ്പോൾ വെള്ളം ഒഴിച്ചതാ....... അത്‌ കൃത്യമായി ചാണക കുഴിയിൽ....

ഒഹ് സോറി ഇങ്ങട ദേഹത്തു വന്നു വീഴും ന്ന് കരുതിയില്ല.... സോറി..... പെട്ടന്ന് പോയി കുളിച്ചെക്ക്ട്ടോ....എന്താ ഒരു സ്മെല്....... ന്നാൽ മ്മള് അങ്ങട് അകത്തേക്കു...." ന്നൊക്കെ പറഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു അകത്തേക്കു ഓടി.... ഓടി ചെന്ന് മ്മള് ഡോറിന്റെ അവിടെ നിന്ന് തിരിഞ്ഞു നോക്കി..... അപ്പോൾ കണ്ടത് മുഖത്തും തലയിലും കൂടെ ഒഴുകി ഇറങ്ങുന്ന ചാണക വെള്ളം കരണം മുഖം ചുളുക്കി മൂക്കും പൊത്തി മന്ദം മന്ദം നടക്കുന്ന ആ പരട്ടയെ ആയിരുന്നു..... പോടീ പോയി കുളിച് ആ പെയിന്റ് ഇളക്കി കളയടി സഞ്ചരിക്കുന്ന പൈന്റും ഠപ്പേ..... 😛 ന്നൊക്കെ മനസ്സിൽ അവളെ ചീത്ത വിളിച്ചു പുച്ഛിച്ചു വിട്ടു..... മ്മളെന്ന നിന്റെ ശത്രു ഇപ്പൊ നിന്നെ സംബന്ധിച് തിരശീലയ്ക്ക് പിറകെ ആണ്...... ഇനി മ്മള് ഒരു വരവ് വരും മോളെ..... അതും നേരിട്ട് കളി പഠിപ്പിക്കാൻ.... മ്മടെ അബ്സെൻസിൽ മ്മടെ ചെക്കന്റെ ജീവിതത്തിൽ നി നിറഞ്ഞാടി തീർത്തു.... ഇനി നിന്റെ ജീവിതത്തിൽ ആടാൻ പോകുന്നത് ഈ മെഹക് ആടി..... പഠിപ്പിക്കും മ്മള് ഓരോന്നു ആയി....... അതിന് വേണ്ടി കാത്തിരുന്നോ അൽ ഏഷ്യൻ പെയിന്റെ.... ന്നൊക്കെ പറഞ്ഞു ഇളിച്ചോണ്ട് മ്മള് തിരിഞ് നോക്കിയതും....... മ്മള് കണ്ടത് മ്മളോടായി ചിരിച്ചു നിക്കുന്ന ഒരു സ്ത്രീയെ ആയിരുന്നു... മ്മളും തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അങ്ങടായി നടന്നടുത്തതും........ അവിടെക്കായി വന്ന ആനി മ്മളോട് പറഞ്ഞു... "അക്കു.... ഇതാണ് മ്മടെ വൺ ആൻഡ് ഒൺലി മദർ ഇന്ത്യ.... അൽ മറിയാമ്മ..... മ്മടെ സ്വന്തം അമ്മച്ചി....." ന്ന് പറഞ് അവൾ ആന്റിക്ക് നേരെ തിരിഞ്ഞു പറഞ്ഞു... "അമ്മച്ചി.... ഇതാണ് മ്മടെ തല്ല് കൊള്ളി അൽ മെഹക് എന്ന അക്കു.... " "മ്മക്ക് മനസ്സിൽ ആയി കൊച്ചേ.... നി പറഞ് ഒരുപാട് കേട്ടിട്ടുള്ളതല്ലേ മ്മടെ അക്കു മോളെ കുറിച്ച്.... " ന്ന് പറഞ്ഞോണ്ട് ആന്റി മ്മളെ അരികിലായി വന്നൊണ്ട് കവിളിൽ കൈ വെച്ചതും...... മ്മള് നിറഞ്ഞു പുഞ്ചിരിച്ചു....

അപ്പോൾ തന്നെ സ്റ്റയെറിന്റെ അവിടെ നിന്നും ഒരു അശരീരി വന്നു... "ആനി കൊച്ചേ... നിന്റെ വഴക്കാളിക്ക് നിന്റെ അപ്പനെ പരിചയപെടുത്തി കൊടുക്കടി.... " ന്ന് പറഞ്ഞോണ്ട് ഒരു മധ്യവയസ്‌കൻ ആയ ഒരാൾ സ്റ്റെയർ ഇറങ്ങി വന്നതും....... അവൾ ആൾടെ കയ്യിൽ കോർത്തു പിടിച്ചു പറഞ്ഞു.... "ന്റെ അപ്പച്ചാ....... മ്മള് അതിന് നിക്കുവല്ലാരുന്നോ......." "അക്കു... ന്നാൽ ഇങ്ങട് നോക്ക്... മീറ്റ് മൈ സ്വീറ്റ് പപ്പാ ജേക്കബ് കുര്യൻ......" അങ്ങനെ പരിചയപ്പെടൽ ഒക്കെ മുറക്ക് നടന്നു........ മ്മൾക് കഴിക്കാൻ നല്ല പത്തിരിം താറാവ് കറി ഒക്കെ തന്നത് കൊണ്ട് തന്നെ മ്മള് നന്നായിട്ട് തട്ടി വിട്ടു........ മ്മളോട് പിന്നെ ആന്റി അങ്കിൾ ന്ന് വിളിക്കാതെ അനിയെ പോലെ അപ്പച്ചി അമ്മച്ചി ന്ന് വിളിച്ചാൽ മതി ന്ന് പറഞ്ഞു... നല്ല സ്നേഹം ഉള്ള ഒരു ഫാമിലി..... മ്മൾക് ഒത്തിരി ഇഷ്ടായി..... മ്മടെ ആനി കൊച് ലക്കിയ.... ഇതുപോലെ ഒരു അപ്പനേം അമ്മനേം കിട്ടിയില്ലേ.... മ്മളെ പ്രൊഡ്യൂസഴ്സ് ഒക്കെ എവിടെയാ ആവോ..... ആർക്കറിയാം.... ന്നൊക്കെ ആലോചിച്ചതും മ്മടെ കൺകോണിൽ കണ്ണുനീർ ഉറവ തീർത്തു...... മ്മള് പിന്നെ ആരും കാണാതെ വിരലിനാൽ തുടച് മാറ്റി ചെയറിൽ നിന്നേനീറ്റു...... പിന്നെ മ്മള് കൈ കഴുകി കൊണ്ട് അവരോട് പിന്നീട് ഒരിക്കൽ വരാം ന്ന് പറഞ്ഞു ഇറങ്ങി.... അവളുടെ വണ്ടിയിൽ മ്മളെ വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും.....മ്മളെ ബസ്റ്റോപ്പിലേക് ആക്കിയേക് ന്ന് പറഞ് കൊണ്ട് അവൾക് പുറകിൽ കയറി ഇരുന്നു.... അവൾ വണ്ടി മുന്നോട്ടെടുത്തതും മ്മള് കണ്ടു ആ പുട്ടി ഗേൾ ഗേറ്റിനരികിൽ നിർത്തിയ ഒരു ബ്ലാക്ക് ഒടിയിൽ കയറി പോയി....... പിന്നീട് ബസ് സ്റ്റോപ്പിൽ എത്തിയതും....... മ്മള് ഇറങ്ങി കൊണ്ട് അവളോട് പറഞ്ഞു... "ആനി.... മ്മളെ സൈഡ് ബിസിനെസ്സ് ന്റെ കാര്യം മ്മൾക് പ്രോസീഡ് ചെയ്യണ്ടേ.... " "ആ..... അത്‌ വേണം.... മ്മള് നിന്നോട് പറയാൻ ഒരുങ്ങുവായിരുന്നു..... നെക്സ്റ്റ് സൺ‌ഡേ മുതൽ സ്റ്റാർട്ട്‌ ചെയ്താലോ.... "

"അതാ നല്ലത്....... ഇനി കൂടുതൽ വൈകിപ്പിക്കണ്ട..... വേണ്ടെ അറേഞ്ച്മെൻറ്സ് ഒക്കെ സൺ‌ഡേ ക്കുള്ളിൽ മ്മൾക് പൂർത്തിയാക്കണം.......അപ്പൊ പറഞ്ഞത് പോലെ..... നാളെ കോളേജിൽ വെച്ചു കാണാം....." ന്ന് പറഞ്ഞു മ്മള് സ്റ്റോപ്പിലേക് കയറി നിന്ന് ഒന്ന് തിരിഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോകാൻ ഒരുങ്ങിയ അവളോടായി പറഞ്ഞു..... "ആനി മ്മൾക് നിന്നോട് ഇമ്പോര്ടന്റ്റ്‌ ആയിട്ട് ഒരു കാര്യം പറയണം....... നാളെ കോളേജിൽ വെച്ചു...... ആ കാര്യത്തിന് നിന്റെ ഹെല്പ് കൂടെ ഉണ്ടായേ പറ്റു......." "ന്താടാ കാര്യം..... സീരിയസ് ആണോ...." "ഇപ്പൊ കൊഴപ്പല്ല...... സീരിയസ് ആകാണ്ടെ നോക്കണം...... അതിനാ നിന്റെ ഹെല്പ്...." "നീ കാര്യം പറഞ്ഞാൽ മതി......മ്മള് എന്തിനും കൂടെ ഉണ്ടാകും......" "ന്നാൽ ശരി......നാളെ കാണാം....." ന്ന് പറഞ്ഞതും.... അവൾ വണ്ടിയെടുത്തോണ്ട് ബൈ പറഞ്ഞോണ്ട് പോയി... മ്മള് പിന്നെ ബസ് വന്നതും...... അതിൽ കയറി വീട്ടിലേക് വിട്ടു..... ***************** (ആനി ) മ്മള് അക്കുനെ സ്റ്റോപ്പിൽ വിട്ടു തിരിച്ചു പോരും വഴി കടയിൽ ഒന്ന് കയറി കുറച്ച് കാര്യങ്ങൾ ഏല്പിച്ചു...... ഞങ്ങടെ സൈഡ് ബിസിനെസ്സ് ന്ന് വേണ്ടി...... മ്മള് പിന്നെ തിരിച്ചു വീട്ടിൽ എത്തി വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ആണ് മ്മള് ശ്രദിച്ചത് മുറ്റത് ഒരു കാർ കിടക്കുന്നു.... സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് മ്മക്ക് കത്തിയത്..... ന്റെ പുണ്യാള......😲 ആൽബിച്ചായന്റെ വണ്ടി അല്ലെ അത്‌...... അങ്ങേര് ഇതെപ്പോ ലാൻഡി...... ഇന്ന് മിക്കവാറും ഒരു യുദ്ധം ഉറപ്പാ...... അങ്ങേര് അറിയാണ്ടെ ആൾടെ റൂം റെന്റിനു കൊടുത്തേക്കുവല്ലേ......... അത്‌ കൊടുത്തത് മ്മള് കൂടെ ആണെന്ന് അറിഞ്ഞാൽ തീർന്നു........ അല്ലേലെ അങ്ങേർക്ക് മ്മളെ കണ്ണെടുത്താൽ കണ്ടൂടാ..... ന്റെ പുണ്യാള മ്മളെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ.... അമ്മച്ചിയോടു മ്മള് നിര്ബാന്ധിച്ച റെന്റിനു കൊടുപ്പിച്ചേ... കാരണം മറ്റൊന്നും അല്ല മ്മൾക് കുറച്ച് പൈസേടെ ആവശ്യം ഉണ്ടായിരുന്നു.....

അപ്പച്ചൻ ചോദിച്ചാൽ തരും..... പക്ഷെ മ്മൾക് അങ്ങനെ ആളോട് ചോദിക്കാനും പറ്റില്ല...... അതാണ് ഇങ്ങനെ ഒരു വഴി ചെയ്തത്..... ഇത് പണി ആകും.... ആരാ അറിഞ്ഞത്‌ അങ്ങേര് ഇത് ഉടനെ കെട്ടിയെടുക്കും ന്ന്..... ഒരാഴ്ച ന്ന് പറഞ് പോയ ആളാ.... ന്നൊക്കെ ആലോചിച്ചു മ്മള് പതിയെ അകത്തോട്ടു കയറിയതും.... കണ്ടത് ടേബിളിൽ ഇരുന്നു മ്മളെ നോക്കി നല്ല ക്ലോസപ്പിന്റെ ഇളി ഇളിക്കുന്ന മ്മടെ അപ്പച്ചനേം അമ്മച്ചിയേം ആണ്.... മ്മളും അതിന് നന്നായൊന്ന് ഇളിച്ചു കൊടുത്തു അവർക്കരികിലേക് ചെന്നൊണ്ട് ചോദിച്ചു..... "വന്നു ല്ലേ..... " "ആ വന്നു.... നിന്നോട് അപ്പഴേ പറഞ്ഞതല്ലേ അവന്റെ റൂം റെന്റിനു കൊടുക്കേണ്ടന്ന്....... കേട്ടില്ലല്ലോ..... ഇനി ഇപ്പൊ നേരിട്ട് അനുഭവിച്ചോ........" "അപ്പച്ചാ..... ശവത്തെ കുത്താതെ......പറ്റി പോയി..... ഇങ്ങള് ഇത് ആളോട് പറയണ്ട....... മ്മള് പറഞ്ഞു ആണ് റെന്റിനു കൊടുത്തെന്...... ഇങ്ങള് കൊടുത്തത് ആണേൽ വല്യ പ്രശ്നം ഉണ്ടാകുവെലല്ലോ... എപ്പടി......" ന്ന് മ്മള് പറഞ്ഞു പുരികം പൊക്കിയതും....... അപ്പോൾ തന്നെ അമ്മച്ചി ചെയറിൽ നിന്നെണീറ്റോണ്ട് പറഞ്... "ഇച്ചായ മ്മള് അടുക്കളേൽ പോകുവാ..... രാത്രിയിൽ ക്ക് ഫുഡ്‌ ഉണ്ടാക്കേണ്ടത....... ഇത് ഇങ്ങള് ശരിയാക്കിയാൽ മതി......" ന്ന് പറഞ്ഞു അമ്മച്ചി സ്കൂട്ട് ആയതും.... ഇത് എന്ത് കഥ... ന്ന് കരുതിയതും..... അപ്പച്ചൻ ഉണ്ട് കാൾ വന്നത് പോലെ ഹലോ... ന്ന് പറഞ്ഞു ഫോണും ചെവിയിൽ വെച്ചോണ്ട് ഇറങ്ങി പോയി.. ഇവർക്കിതെന്ന പറ്റിയെ ന്റെ കർത്താവേ.... ന്ന് കരുതി മ്മള് ഒന്ന് തിരിഞ്ഞതും........ അവിടെ നിക്കുന്ന ആളെ കണ്ട് തിരിഞ്ഞു നോക്കാതെ കണ്ടം വഴി ഇറങ്ങി ഓടിയാൽ മതീന്ന് തോന്നി പോയി...... ആൽബിച്ചായൻ ഉണ്ട് പന പോലെ നിക്കുന്നു.... സുഭാഷ്.... അങ്ങേര് മ്മള് പറയുന്നത് എല്ലാം കേട്ട് ന്ന് ആ മുഖത്തെ ദേഷ്യം വരുന്നത് കാണുമ്പഴേ മനസ്സിൽ ആകുന്നുണ്ട്....

വഴിയിലൂടെ തുള്ളിച്ചാടി പോയ അനാക്കോണ്ടയെ ആണല്ലോ ന്റെ കർത്താവെ മ്മള് ഇക്കിളി ഇട്ട് വരുത്തിയെ...... ആനി കൊച്ചേ എസ്‌കേപ്പ് വിത്ത്‌ കണ്ടം വഴി... ന്ന് മ്മള് മ്മലോടെന്നെ മനസ്സിൽ പറഞ്ഞോണ്ട് തിരിഞ്ഞോടാൻ നിന്നതും...... മ്മടെ കൈകളിൽ പിടിവീണിരുന്നു....... മ്മള് അപ്പോൾ തന്നെ മുഖത്തു നിഷ്കു ഭാവം വാരി വിതറികൊണ്ട് ചോദിച്ചു.... "അല്ല...ആരിത് ആൽബിച്ചായനോ....... നിങ്ങളിത് എപ്പ ലാൻഡി....... മ്മള് കണ്ടേ ഇല്ല........ഇങ്ങള് ആള് മോന്ജ് കൂടിക്കാണല്ലോ പഹയാ......" ആള് പിടിച്ചു വെച്ച വെപ്രാളത്തിൽ മ്മള് അങ്ങനെ ഒക്കെ തട്ടിവിട്ടെങ്കിലും..... മ്മള് പറഞ്ഞത് നേര് തന്നെയാ......ആൾക്ക് ഒടുക്കത്തെ മൊഞ്ചാണെന്നെ....... ഒത്ത നീളവും തടിയും..... ട്രിം ചെയ്ത താടിയും.... ഒക്കെ കൂടെ അൽ പൊളി...... മ്മൾ ആണേലോ വൽ തല്ലി പൊളിയും...... ആൾക്ക് മ്മളെ കാണുന്നതേ ദേഷ്യം ആകാൻ കാരണം...... മ്മള് കാരണമില്ലാതെ ആളെ ഇട്ട് മക്കാറായ്ക്കും..... എത്ര കലിപ്പ് ആയേക്കുന്നു.... മ്മൾ അതിലൊന്നും ഞെട്ടിട്ടില്ല......പിന്നേം പയർ പോലെ ആളെ എടങേർ ആക്കും.....അതും ഒരു രസം..... ഇനി ഇപ്പൊ ഇതിന് ഇങ്ങേർ ഇനി എന്താ ചെയ്യാ ന്റെ പുണ്യള.... ന്ന് കരുതലും ആള് ദേഷ്യത്തിൽ... 'ഇങ്ങോട്ട് വാടി.... ഊളെ... " ന്ന് പറഞ്ഞോണ്ട് മ്മളെ പിടിച്ചു വലിച്ചു സ്റ്റെയർ കയറി മുകളിലേക്കു പോയി..... "ആൽബിച്ചായ മ്മളെ വിട്.... മ്മള് അല്ല....." "ന്തോ..."😡 "അത്‌ മ്മള് ആണ്..... 😟 ആ റൂം റെന്റിനു കൊടുത്തന്നല്ലേ ഒള്ളു...... അതിന് ഇപ്പോ എന്താ...... മ്മളെ വിട്ടേ ആൽബിചായ........" "വിടാൻ സൗകര്യം ഇല്ല....... നിനക്ക് അറിയാം മ്മൾക് ആ റൂം ആരും യൂസ് ചെയ്യുന്നത് ഇഷ്ടമല്ലാന്നു...... ന്നിട്ടും നനത്തിനടി അത്‌ കൊടുത്തേ...... മ്മൾക് അപ്പഴേ ഉറപ്പായിരുന്നു അത്‌ നിന്റെ ഓഞ്ഞ തലയിൽ ഉദിച്ച ഐഡിയ ആയിരിക്കും ന്ന്....... ഒന്ന് പറഞ്ഞേക്കാം.... നാളെ തന്നെ അതിലെ താമസക്കാരെ ഇറക്കി വിട്ടേക്കണം......ഇല്ലേൽ....."😡 "

അത്‌ നടക്കില്ല ഇച്ചായ... മ്മള് ഒരാഴ്ചത്തേക് ഉള്ള വാടക മേടിച്ചു...."😁🙄 ന്ന് മ്മള് പേടിച്ചു കൊണ്ട് ഇളിച്ചോണ്ട് പറഞ്ഞതും...... ആള് കലിപ്പിൽ മ്മളെ പിടിച്ചു വലിച്ചു മ്മടെ റൂമിലേക്കു കയറ്റി ഡോർ അടച്ചു ലോക്ക് ചെയ്തു... ഉള്ളിൽ എത്തിയ മ്മള് ആളെത്തന്നെ നോക്കിയതും.....ആൽബിച്ചായൻ ദേഷ്യത്തിൽ മ്മടെ അടുത്തേക്കായി നടന്നടുത്തുകൊണ്ടേയിരുന്നു....... മ്മള് ആണേൽ പേടിച് പിറകോട്ടും........ ***************** (അക്കു ) ബസിറങ്ങി മ്മള് ഗേറ്റ് കടന്നു അകത്തേക്കു ചെന്നതും..... ഹെവനിൽ നിന്ന് ഉണ്ട് അപ്പുവും മിയു മോളും കൂടെ ഇറങ്ങി ഓടി വരുന്നു....... പുറകെ ആയി മാരിയും ഉണ്ട് അവർക്ക് പിന്നാലെ ഓടിവന്നു..... മ്മളെ കണ്ടതും മ്മളെയും വിളിച്ചോണ്ട് മാരി അകത്തേക്കു കൊണ്ട് പോയി..... കാര്യം അറിയാതെ മ്മള് അകത്തേക്കു ചെന്നതും.... മ്മൾക് മനസ്സിലായി ഇവിടെ എന്തോ ആഘോഷം നടക്കുവാണെന്ന്... മ്മള് കാര്യo ചോദിച്ചതും.... മാരി പറഞ്ഞു മിയുമോളെ പിറന്നാൾ ആണെന്ന്.... അതിന്റെ പ്രീപെറേഷൻ ആണെന്ന്.... മ്മള് നോക്കുമ്പോൾ ഹാളിൽ ആന്റിയും അങ്കിളും മജിതയും ശാലുതയും അമി കാക്കുവും ഒക്കെ ഉണ്ട്.....അവരൊക്കെ അവിടെ ഓരോ ജോലിയിൽ ആണ്...... ശാലുത്ത ബലൂൺ ഒക്കെ വീർപ്പിച്ചൊണ്ട് കെട്ടികൊണ്ടിരിക്കുന്നു...... അതും നോക്കി സോഫയിൽ ഫോണിൽ കളിക്കുന്ന വ്യാജേനെ അമി കാക്കു ഇത്തയെ വായിനോക്കുന്നു.......🤭 മ്മളെ കണ്ടതും ആന്റി പറഞ്ഞു... "ആ മോള് വന്നോ.... ഇന്നെന്താ ലേറ്റ് ആയെ.... " "അത്‌ ആന്റി.... മ്മടെ ഫ്രണ്ട് ന്റെ കൂടെ ആയിരുന്നു അതാ ലേറ്റ് ആയെ....." "ഒഹ്..... ന്നാൽ മോള് വന്നു ന്തേലും കഴിക്ക്...... മിയു മോൾടെ ബര്ത്ഡേ പാർട്ടി ആണ് ഇന്ന് രാത്രി....

അതോണ്ട് അത്‌ കഴിഞ്ഞിട്ട് വീട്ടിലോട്ട് പോകാം...." മ്മള് അതിന് പുഞ്ചിരിച്ചു കൊണ്ട് ശാലുതായെ ഹെല്പ് ചെയ്തു കൊണ്ട് അവിടെ ഇരുന്നു....... കുട്ടികൾ രണ്ടാളും ഭയങ്കര കളിയിൽ ആണ്..... അപ്പോൾ ആണ് മുകളിലേക്കു കയറി പോയ മാരി സ്റ്റായെറിന് മുകളിൽ നിന്നോണ്ട് മ്മളെ കൈ കാണിച്ചു വിളിച്ചത്... മ്മള് ഇതാ വരണു ന്ന് പറഞ്ഞു അവൾ പോയ പിറകെ സ്റ്റെയർ കയറി മുകളിലേക്കു വെച്ചു പിടിച്ചു.... മുകളിലെത്തി മാരിടെ റൂം ലക്ഷ്യം വെച്ച് നീങ്ങിയതും...... മ്മടെ കയ്യിൽ പെട്ടന്നാണ് ആരുടെയോ പിടി വീണത്..... ഞെട്ടിത്തരിച്ചു നോക്കും മുന്നേ ആ കൈകളുടെ ഉടമ മ്മളെ പിടിച്ചു വലിച്ചു അടുത്തുള്ള റൂമിലേക്കു കയറ്റി ഡോർ അടച്ചു ലോക്ക് ചെയ്തിരുന്നു...... വലിയുടെ അകാദത്തിൽ മുന്നോട്ടാഞ്ഞ മ്മള് നിവർന്നു നിന്ന് തിരിഞോണ്ട് തലയുയർത്തി നോക്കിയതും...... മ്മടെ മുന്നിലായി ഡോറിൽ ചാരി നിക്കുന്നവനെ കണ്ട് മ്മടെ കിളി മുഴുവൻ റ്റാറ്റാ പറഞ്ഞോണ്ട് പാറി പോയി.......... യാ ഹൗല..... 🔥രാവണൻ🔥.... ഇവനല്ലേ നാളെയെ എത്തുള്ളൂന്ന് അങ്കിൾ പറഞ്ഞെ........ ഇതെപ്പോ ലാൻഡി...... ന്ന് കരുതി കൊണ്ട് ചെക്കനെ നോക്കിയതും.......മ്മള് ഞെട്ടി പോയി....... ചെക്കനുണ്ട് വശ്യമായ ചിരിയോടെ ഷർട്ട്‌ പോലും ഇടാതെ മസിലും കാണിച്ചോണ്ട് മ്മളിലേക് നടന്നു വരുന്നു........ അതും unpredictable ഭാവത്തോടെ........😲 ........................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story