രാവണ പ്രണയം🔥 : ഭാഗം 35

Ravana Pranayam Novel

എഴുത്തുകാരി: അമീന

അയാം ട്രാപ്പ്ഡ്......🙄 അപ്പഴേക്കും മ്മളേം കൊണ്ട് ചെക്കൻ സ്റ്റെയർ കയറിയിരുന്നു......... കൊല്ലാനാണോ വളർത്താനാണോന്ന് ആർക്കറിയാം.........☹️ മ്മള് ചെക്കന്റെ തോളിൽ കിടന്നോണ്ട് കുതറി ഇറങ്ങാൻ ശ്രമിച്ചെങ്കിലും.......... ചെക്കൻ പിടിമുറുക്കി കൊണ്ട് അവന്റെ റൂമിലോട്ട് കയറി കതക് അടച്ചു ലോക്ക് ചെയ്തു.... യാ ഹൗല......ന്റെ പടച്ചോനേ......മ്മളെ മാത്രം ഒന്ന് രക്ഷിച്ചേക്കണേ ഈ കാലമാടന്റെ കയ്യീന്ന്......... ന്നൊക്കെ പ്രാർത്ഥിച്ചോണ്ട് മ്മള് പറഞ്ഞു...... "ടാ രാവണ........ നീ ഇപ്പൊ എന്തിനാ കതക് അടച്ചേ....മര്യാദക്ക് മ്മളെ താഴെ ഇറക്കി കതക് തുറക്കുന്നതാ നല്ലത്...... " "തുറക്കാൻ സൗകര്യം ഇല്ല......... മ്മള് കതക് അടച്ചത് എന്തിനാണെന്ന് അറിയണം അല്ലെ....... അറിയിക്കാം എല്ലാം ഇന്ന് നീ അറിഞ്ഞിട്ടേ ഇവിടുന്ന് പോകുന്നുള്ളൂ......മ്മള് പോകാൻ അനുവദിക്കുള്ളു..... അതുകൊണ്ട് മിണ്ടാതെ അവിടെ അടങ്ങിയിരിയടി കോപ്പേ......" ന്ന് പറഞ്ഞോണ്ട് കലിപ്പിൽ അകത്തോട്ടു കയറി മ്മളെ ബെഡിലേക് പിടിച്ചിട്ട് ഷർട്ടിന്റെ കയ്യൊക്കെ തെറുത്തു കയറ്റി കൊണ്ട് മ്മളിലേക് നടന്നോണ്ടിരുന്നു.....

ആള് മ്മളിലേക് നടന്നടുക്കുന്നത് കണ്ടിട്ട് മ്മടെ ഹൃദയത്തിൽ ബാൻഡ് മേളം തന്നെ നടക്കുന്നുണ്ട്...... ഫ്രണ്ട് ആണെന്ന് പറഞ്ഞവനെ മ്മള് ട്രാപ്പിൽ പെടുത്തി ഇഷ്ടം പറയിച്ചിട്ട് ട്രാപ്പിൽ ആയത് മ്മളും..... ഇങ്ങേരുടെ മുഖം ആണേൽ ആളി കത്തുന്ന തീ കണക്കെ ജോലിക്കുന്നുണ്ട്..... ഒരു ബക്കെറ്റ് വെള്ളം കിട്ടിയിരുന്നേൽ വെള്ളം കോരി ഒഴിക്കാർന്നു......🙄 ന്നൊക്കെ ചിന്തിച്ചതും...... മ്മളുടെ അടുത്തേക്കായി അടുത്തതും..... മ്മള് ബെഡിലേക് നിരങ്ങി നിരങ്ങി പിറകിലേക് നീങ്ങി പോയതും...... കാലമാടൻ മ്മളെ കാലിൽ പിടിച്ചു വലിച്ചതും മ്മള് കിടക്കയിലേക് മലർന്ന് വീണതും...... ചെക്കൻ മ്മടെ മുകളിലായി സ്ഥാനo പിടിച്ചിരുന്നു... മ്മള് അപ്പൊ തന്നെ കണ്ണും തള്ളി നോക്കിയതും..........ചെക്കൻ ദേഷ്യത്തോടെ മ്മളോട് പറഞ്ഞു..... "ന്തൊക്കെയാടി താഴെ നടന്നതിനര്ഥം...... നാടകം ഉണ്ടാക്കാൻ ആ ചെറ്റയും........ അതിൽ തകർത്തഭിനയിക്കാൻ നീയാരാടി ഹീറോയിന് ആണോ... പറയടി......." ന്ന് പറഞ്ഞോണ്ട് മ്മടെ അടുത്തായി ബെഡിൽ ആഞ്ഞിടിച്ചതും....... മ്മള് ഞെട്ടിപ്പോയി..... മ്മള് ചെക്കനെ ദയനീയമായി നോക്കി കൊണ്ട് നിഷ്കുഭാവത്തിൽ പറഞ്ഞു... "അത്‌ പിന്നെ ഇങ്ങള് ഹീറോ ആകുമ്പോ ഹീറോയിന് മ്മള് ആകൂല്ലേ.... 🙈" "ന്തോ....എങ്ങനെ......... മ്മള് പറഞ്ഞോടി നീ ആണ് മ്മളെ ഹീറോയിന് ആണെന്ന്..."

ന്ന് ചെക്കൻ ദേഷ്യത്തിൽ ചോദിച്ചതും....... മ്മൾക് കലിപ്പ് കയറി ആളെ പിടിച്ചു തള്ളിയിട്ട് എണീറ്റിരുന്നു കലിപ്പിൽ അവന്റെ കോളറിൽ പിടി മുറുക്കി കൊണ്ട് പറഞ്ഞു.... "ദേ രാവണ... ഒരുമാതിരി മറ്റേടത്തെ ഡയലോഗ് അടിച്ചാൽ ഉണ്ടല്ലോ.... താനല്ലെടോ അവിടെ വെച്ചു മ്മളെ ഇഷ്ടമാണെന്ന് പറഞ്ഞത്.... ആ താൻ തന്നെ അല്ലെടോ മ്മടെ ചുണ്ട് കടിച്ചെടുത്തത്.....നാണം ഇല്ലാത്ത ജന്തു..... ഒക്കെ ചെയ്തിട്ട് നിന്ന് ഡയലോഗ് അടിക്കുന്നോ..... " 'ആ ചെയ്തു.... അത്‌ നീ ചോദിച്ചു മേടിച്ചതാ..... ഒഴിഞ്ഞു മാറി പോയതല്ലേ.... നിയല്ലെടി പിടിച്ചു വെച്ചത്..... മ്മളെ ദേഷ്യം പിടിപ്പിച്ചത്..... അപ്പൊ മ്മക്ക് അങ്ങനെ ചെയ്യാൻ തോന്നി.... അത്‌ കരുതി മ്മക്ക് അന്നേ ഇഷ്ടം ഒന്നും അല്ലേടി കോപ്പേ......" "ന്താ... ന്താ പറഞ്ഞെ.... അപ്പൊ നിനക്ക്.... " "ആ മ്മക്ക് നിന്നെ ഇഷ്ടം അല്ല....മ്മള് ദേഷ്യം വന്നപ്പോൾ പറഞ്ഞതാ അതെല്ലാം..മനസ്സിലായോടി......." ന്ന് ചെക്കൻ ദേഷ്യത്തിൽ പറഞ്ഞതും..... മ്മളെ കണ്ണ് നിറഞ്ഞു..... കൊരങ്ങൻ..... മ്മള് അപ്പോൾ തന്നെ കണ്ണ് കൂർപ്പിച്ചു നോക്കികൊണ്ട് ബെഡിൽ നിന്ന് ഏണീറ്റ് പോകാൻ നിന്നതും..... മ്മടെ അരയിലൂടെ കൈകൊണ്ട് ചുറ്റിവരിഞ്ഞു ബെഡിലേക് ഇട്ടു.... "അവിട നിക്കടി..... എങ്ങടാ പോകുന്നെ......പറഞ്ഞു തീർന്നില്ല.... " "ഇനി എന്താ നിനക്ക് വേണ്ടത്....

ഇഷ്ടമല്ലാന്നു പറഞ്ഞല്ലോ....ഇഷ്ടമില്ലേൽ വേണ്ട.... മ്മള് ഇനി അതും പറഞ്ഞോണ്ട് നിന്റടുത്തോട് വരുന്നില്ല പോരെ......." "പോരാ... " "ന്താ.... " "പോരാന്ന്.... മനസിലായില്ലേ..... " ന്ന് പറഞ്ഞോണ്ട് മ്മടെ അരികിലേക്കു വന്നതും മ്മള് ഒന്ന് പുച്ഛിച്ചു പറഞ്ഞു...... "ഒലക്ക.....ന്നെ വിട്ടേ മ്മക്ക് പോണം...." "ഇത്രേം ചെയ്തു വെച്ചിട്ട് എങ്ങടാടി കോപ്പേ ഓടുന്നെ........ മ്മടെ വീട്ടുകാരെ മുന്നിൽ വെച്ച് അത്രയും തകർത്തു അഭിനയിച്ചു മ്മളെ കൊണ്ട് ഇഷ്ടം പറയിച്ചിട്ട് അനക് ഇവിടുന്ന് പോകണമല്ലേ....... അതും പോട്ടെ.... നീ കാരണം ആണ് മ്മക്ക് നിന്നെ ഉമ്മ വെക്കേണ്ടി വന്നത്..... ഇനി മ്മള് യെങ്ങനാടി അവരുടെ മുഖത്തു നോക്കുന്നെ......" "ഇത് നല്ല കൂത്ത്.... മ്മള് പറഞ്ഞിട്ടാണോ ഇയാള് ഉമ്മിച്ചേ.... അല്ലല്ലോ.....എല്ലാം സ്വയം ചെയ്തു വെച്ചിട്ട്.... ഒന്ന് പോയെടാ.... " ന്ന് പറഞ്ഞോണ്ട് മ്മള് പോകാൻ നിന്നതും......ഇത്തവണ മ്മളെ അവന്റെ മടിയിൽ പിടിച്ചിരുത്തി അരയിൽ മുറുക്കിയതും മ്മള് ഷോക്ക് അടിച്ചു പോയി....... ഇവനിത് എന്തോന്നാ ചെയ്യുന്നേ.... ന്നൊക്കെ കരുതി കലിപ്പ് വിടാതെ പല്ല് കടിച്ചു പിടിച്ചു ചോദിച്ചു...... "അല്ല അറിയാൻപാടില്ലാത്തോണ്ട് ചോദിക്ക.....ഇനി എന്താ ഇയാൾക്ക് വേണ്ടേ......" "കിസ്സ്..... " ന്ന് ചെക്കൻ മ്മളെ തലപിടിച്ചു ആളിലേക് തിരിചോണ്ട് സ്ട്രൈറ് ആയിട്ട് പറഞ്ഞതും.....

മ്മള് കണ്ണും തള്ളി നിന്ന്...... ഇനി മ്മക്ക് വല്ല സ്പെല്ലിങ് മിസ്റ്റേകും തോന്നിയതാണോ ന്റെ സിവനെ... ന്നൊക്കെ കരുതി തള്ളിയ സ്പ്രെഷൻ വിടാണ്ട്....... "വാട്ട്‌.... "😲 "ആ..... കേട്ടില്ലേ നീ....".. ന്ന് പറഞ്ഞോണ്ട് മ്മടെ കാതോരം വന്നു പറഞ്ഞു...... "മെഹക്...... ഐ വാണ്ട്‌ എ കിസ്സ്..... ഡീപ് കിസ്സ്...." ന്ന് ചെക്കൻ പറഞ്ഞതും....... മ്മള് പകച്ചു പോയി... ചെക്കന്റെ കണ്ണിമ വെട്ടാതെയുള്ള നോട്ടം കണ്ടതും മ്മളെ ഉള്ള് കിടന്നു പിടക്കാൻ തുടങ്ങി.....ഇവനെന്താ അന്യന് പടിക്ക......ഇതുവരെ അന്യന് ആയിരുന്നേൽ ഇപ്പൊ പഹയൻ റെമോ ആയോന്ന് ഒരു ഡൌട്ട്....... മ്മള് പിന്നെ ഒരു വിധം ഉമിനീരിറക്കി കൊണ്ട് പറഞ്ഞു.... "അലൻ.... ഒന്ന് പോയെ നീ.......മ്മക്ക് പോണം...... " ന്ന് പറഞ്ഞു വെപ്രാളപ്പെട്ട് ആ കയ്യിൽ നിന്ന് കുതറി ഇറങ്ങി ഓടിയതും..... ഡോറിലേക്ക് അടുക്കും മുന്നേ ചെക്കൻ മ്മടെ മുന്നിൽ തടസ്സം തീർത്തു നിന്നു....... "എങ്ങടാ തുള്ളി കൊണ്ട് പോണേ.......മ്മള് പറഞ്ഞത് കേട്ടില്ലാന്നുണ്ടോ.....ചുമ്മാ ഓടി ക്ഷീണിക്കണ്ട.......പൊന്നു മോള് ഉമ്മ തരാതെ ഇവിടുന്ന് പോകില്ല...... പെട്ടന്ന് തന്നാൽ പെട്ടന്ന് തന്നെ പോകാം......" "അനക് എന്താ വട്ടാണോ........

ഇങ്ങനെ ഒന്നും ചോയ്ക്കാൻ പാടില്ല...... അത്‌ പോട്ടെ നിനക്ക് മ്മളെ ഇഷ്ടം അല്ലല്ലോ..... ദേഷ്യo കൊണ്ട് പറഞ്ഞതല്ലേ.... ന്നിട്ട് ചോദിക്കുന്നത് കേട്ടിലെ......."😏 "ഒഹ്... അങ്ങനെ.... അപ്പൊ ദേഷ്യത്തിൽ അല്ലേൽ തരോ.... " ഇങ്ങേരെ ഞാൻ......🙄.....പുല്ല് ഇഷ്ടം പറയിക്കണ്ടാർന്നു........ചാടി തുള്ളി പുറകെ നടന്നപ്പോൾ ഓർക്കനാർന്നു വളഞ്ഞു കഴിഞ്ഞാൽ ഉള്ള ഇജ്ജാതിയുള്ള ഭവിശത്തുകൾ.......☹️ മ്മള് ഒരുവിധം മുഖത്തു വന്ന വെപ്രാളം ഒരുവിധം അടക്കി മ്മടെ മാസ്റ്റർ പീസ് പുച്ഛഭാവം എടുത്തിട്ടു പറഞ്ഞു...... "ഒന്ന് പോയെ... " ന്ന് പറഞ്ഞു മ്മള് ഒന്ന് പുച്ഛിച്ചു തിരിഞ്ഞതും.....ഞൊടിയിടയിൽ മ്മളെ പിടിച്ചു തിരിച്ചു ഡോറിൽ പതിപ്പിച്ചു നിർത്തി... പെട്ടന്നുള്ള ചെക്കന്റെ പ്രവർത്തിയിൽ മ്മള് ഒന്ന് ഞെട്ടി പോയി.... "ചുമ്മ നിന്ന മ്മളെ ദേഷ്യം പിടിപ്പിച്ചു മനസ്സിൽ ഉള്ളത് പുറത്തു കൊണ്ട് വന്നിട്ട് ഇപ്പൊ അനക് പുച്ഛം അല്ലേടി........ വല്ലാണ്ട് പുച്ഛിച്ചാൽ ഉണ്ടല്ലോ........ കടിച്ചെടുക്കും ആ ചുണ്ട്........" "😳.. ഇനി എങ്ങടാ എടുക്കാൻ.... അമ്മാതിരി പരുവം ആക്കി വെച്ചില്ലേ കാലമാടൻ........"😏 "നിന്നോട് പറഞ്ഞു പുച്ഛിക്കരുതെന്ന്...... ദേഷ്യം പിടിപ്പിച്ചിട്ടല്ലേ...

ഇന്ക് ദേഷ്യം വന്നാൽ ഇതിലും വലുതാകും അനുഭവിക്ക.... സൊ ദേഷ്യം പിടിപ്പിക്കരുത്.... " "പിടിപ്പിച്ചാൽ..... "🤨 "പിടിപ്പിച്ചാൽ ഒന്നും ഇല്ല.......ഇപ്പൊ നിനക്ക് സോഫ്റ്റായി തരാൻ വിചാരിച്ച കിസ്സ് അങ്ങ് ഹാർഡ് ആകും........പിന്നെ ഒറ്റ ഒന്നിൽ ഒന്നും നിർത്തില്ല അലൻ........." ന്ന് അവന്റെ ഡയലോഗ് കേട്ടതും മ്മടെ കിളികൾ ഒക്കെ റ്റാറ്റാ പറഞ്ഞു നാട് വിട്ടു... "ഇപ്പൊ നിനക്ക് തരുന്ന കിസ്സ് ഉണ്ടല്ലോ.. " "ഉണ്ടപൊരി..... മ്മക്ക് വേണ്ട അന്റെ കുമ്മ ഒന്നും .... മ്മളെ വിട്ടേ.... " "വിടാൻ അല്ല പിടിച്ചു വെച്ചത്..... ഇത് തരുന്നത് അന്നൊടുള്ള ഇഷ്ടം കൊണ്ടല്ല..... മ്മളെ അത്രേം പേരുടെ മുന്നിൽ വെച്ച് നാണം കെടുത്തിയതിനാ......" ന്ന് പറഞ്ഞോണ്ട് മ്മടെ മുഖത്തേക് അവന്റെ മുഖം അടുപ്പിച്ചതും..... മ്മള് വേണ്ട ന്ന് പറഞ്ഞോണ്ട് തലയാട്ടി..... ന്നിട്ടും മ്മടെ നേരെ അടുപ്പിച്ചതും.... മ്മള് കണ്ണും അടച്ചു പിടിച്ചു നിന്നു...... അവന്റെ ചുടു നിശ്വാസം മ്മടെ കവിളിൽ തട്ടിയതും...... മ്മടെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു ഇപ്പൊ പൊട്ടും ന്ന് രീതിയിൽ ആയതും...... കാതോരം ആയി നിന്ന ചെക്കൻ പതിയെ വിളിച്ചു....... "പൊന്നു..... " അവന്റെ ആർദ്രമായ വിളിയിൽ അവന്റെ നിശ്വാസം മ്മടെ കാതോരം പതിഞ്ഞതും മ്മള് ഷർട്ടിൽ മുറുകി പിടിച്ചു... ആർദ്രമായി അവൻ തുടർന്നു..... "പൊന്നു..... വീഴ്ത്തിയല്ലോടി നീ എന്നെ...

. " ന്ന് പറഞ്ഞതും..... മ്മള് ഞെട്ടിക്കൊണ്ട് കണ്ണ് തുറന്ന് നോക്കിയതും...... കണ്ടത് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന രാവണനെ ആണ്.... "എന്താ പറഞ്ഞെ......? " ന്ന് മ്മള് സംശയത്തോടെ ചോദിച്ചു കൊണ്ട് നോക്കിയതും....... മ്മടെ അരയിൽ കൈകൾ ചുറ്റിവരിഞ്ഞു ആളിലേക് അടുപ്പിച്ചു നിർത്തി കൊണ്ട് പറഞ്ഞു.. "നിന്റെ ചെവിടെ ഫ്യൂസ് പോയോടി തല്ല് കൊള്ളി.... " "തല്ല് കൊള്ളി ഇങ്ങടെ കെട്ടിയോൾ...... " "ആ അതന്നെ......ആകാമോ.... " "ന്ത്‌.... ആകാമോന്ന്.....🙄 "കെട്ടിയോൾ.... മ്മടെ കെട്ടിയോൾ ആകാമോന്ന്....... വെറുതെ വേണ്ട കൂട്ടത്തിൽ മ്മടെ കുട്ടിയോളുടെ തള്ള ആക്കുന്ന കാര്യo മ്മളേറ്റു.........." ന്ന് ചെക്കൻ പറഞ്ഞതും.... അയ്യേ നാണം ഇല്ലാത്ത ജന്തു....പറയുന്ന കേട്ടില്ലേ...... മ്മള് പിന്നെ അതിനും ഒന്ന് പുച്ഛിച്ചു വിട്ടൊണ്ട് പറഞ്ഞു.... "എനിക്ക് എങ്ങും ആകണ്ട......നിനക്ക് മ്മളെ ഇഷ്ടം ഇല്ലല്ലോ... പിന്നെ എന്തിനാ മ്മള്......" "മിണ്ടാതിരിയാടി ഊളെ... " ന്ന് ചെക്കൻ കലിപ്പ് ആയതും..... മ്മള് പറയുന്നത് മുഴുവൻ ആക്കാതെ വായും പൂട്ടി ചെക്കനിൽ നിന്ന് മുഖം തിരിച്ചു നിന്നു..... അപ്പോൾ തന്നെ അവൻ മ്മടെ മുഖത്തായി വീണുകിടന്ന മുടിയിഴകൾ വകഞ്ഞു മാറ്റിക്കൊണ്ട് പറഞ്ഞു..... "അക്കു....... പെട്ടുപോയടി മ്മള്...... ഇഷ്ടപ്പെട്ടു പോയടി നിന്നെ.... ഒഴിഞ്ഞു മാറിയതല്ലേ.....

സത്യം അറിഞ്ഞാൽ നീ മ്മടെ ഫ്രണ്ട്ഷിപ് കട്ട് ചെയ്യുമെന്ന് കരുതി..... ന്നിട്ടും വിടാതെ പുറകെ കൂടി വീഴ്ത്തിയില്ലേ നീ..... " ന്ന് അവൻ പറഞ്ഞതും മ്മള് പെട്ടന്ന് അവനിലേക് മുഖം തിരിചോണ്ട് ചോദിച്ചു.... "അപ്പൊ ശരിക്കും രാവണന് മ്മളെ..... " "ദേ.... മ്മളെ രാവണൻ ന്ന് വിളിച്ചാൽ ഉണ്ടല്ലോ..... " ന്ന് പറഞ്ഞു അവൻ ദേഷ്യത്താൽ മുഖം തിരിച്ചതും..... മ്മള് ചിരിച്ചോണ്ട് അവന്റെ കവിളിൽ ഉമ്മ വെച്ചതും........ ഞെട്ടിക്കൊണ്ട് തിരിഞ്ഞ ചെക്കനെ നോക്കി പറഞ്ഞു... "I love u...... " ന്ന് പറഞ്ഞതും...... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നോണ്ട് പെട്ടന്ന് മ്മളെ വാരിപുണർന്നു..... പെട്ടന്ന് അവന്റെ ചെയ്തികൊണ്ട് മ്മടെ ഉളിലൂടെ പാസ്സ് ചെയ്ത കറന്റ്‌ തട്ടി മ്മള് തട്ടി പോകാഞ്ഞത് ഭാഗ്യം...... മ്മളെ പിന്നെയും വരിഞ്ഞു മുറുക്കി കൊണ്ട് പറഞ്ഞു... "Love u അക്കു..... i love u so much..... ന്ന് പറഞ്ഞതും..... പെണ്ണ് മ്മളെ പിടിച്ചു തള്ളി കൊണ്ട് കതക് തുറന്ന് പുറത്തോട്ട് ഓടിയതും... മ്മള് എന്താപ്പോ ഉണ്ടായേ ന്ന് കരുതി പകച്ചു നിന്നതും...... പെണ്ണ് തിരിഞ്ഞു നിന്നോണ്ട് പറഞ്ഞു.... "ഡോ.......രാവണ..... ഉമ്മച്ചാ.......ലാസ്റ്റ് നീ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു...... ഇനി ഈ ആക്കുനെ നിനക്കുമുന്നിൽ കിട്ടില്ല മോനെ...... മ്മളെ ഇത്രയും പുറകെ നടത്തിച്ചില്ലേ..... ഇനി നീ കുറച് നടക്ക്....... " ന്ന് പറഞ്ഞോണ്ട് പെണ്ണ് പൊട്ടി ചിരിച്ചതും......

മ്മള് അവളെത്തന്നെ നോക്കി നിന്നു പോയി... ചിരിച്ചപ്പോൾ അവളിലായി വിടർന്ന നുണക്കുഴി മ്മളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി നിറച്ചു..... വർഷങ്ങൾക്ക് ശേഷം ഇന്നാണ് ആ നുണക്കുഴി ചിരി മ്മള് കാണുന്നത്.... അത്‌ കാണുമ്പോൾ ന്തോ മ്മടെ മനസ് കൈ വിട്ടു പോകുവാ.... പിടിച്ചു വെച്ചു കവിളിൽ ഉമ്മ വെക്കാൻ തോന്നുന്നു..... ന്നൊക്കെ ആലോചിച്ചു നിന്നതും ...അവൾ "രാവണൻ അലനെ..... ബ്ലാ.... അസുര രാജാവേ..... മ്മളെ ഇനി കാണാൻ പത്രത്തിൽ കൊടുക്കേണ്ടി വരും മോനെ........അല്ലാണ്ട് നിന്റെ മുന്നിൽ ഇനി മ്മളെ പൊടിപോലും കാണില്ല..... ഉമ്മിക്കാൻ വന്നേക്കുന്നു......." ന്ന് പറഞ്ഞോണ്ട് പെണ്ണ് കൊഞ്ഞനം കുത്തി കാണിക്കാ അലവലാതി..... "പോടീ കോപ്പേ....... നിനക്ക് അലനെ ശരിക്കും അറിയില്ല.... മ്മളോട് വല്ലാണ്ട് വെല്ലുവിളിക്കല്ലേ...... വിത്തിന് ഓൺ ഡേ..... നീ കിടക്കും ധ ധിവിടെ അലന്റെ നെഞ്ചിൽ......അതും മ്മടെ പ്രണയം താങ്ങാൻ കഴിയാതെ........ " "ഒഹ്.... ഒന്ന് പോയെടാ... പ്രണയം താങ്ങില്ല പോലും...... അൺറോമാന്റിക് മൂരാച്ചി അല്ലെടോ നീ...... നിനക്ക് കലിപ്പ് ആകാനേ അറിയൂ...... കലിപ്പൻ രാവണ..... ഈ ഈ..... " ന്നും പറഞ്ഞു പെണ്ണ് മ്മളെ കൊഞ്ഞനം കുത്തി കാണിച് ഇളിച്ചോണ്ട് സ്റ്റെയർ ഇറങ്ങി ഓടി..... മ്മള് അൺറൊമാന്റിക് മൂരാച്ചി ആണല്ലെടി ......

വെച്ചിട്ടുണ്ടെടി കാന്താരി അനക്.......റൊമാന്റിക് ആണോ അല്ലയോ ന്ന് മ്മള് കാണിച്ചു തരാം......നിന്റെ ഒരെല്ല് ഓടിച്ചില്ലേൽ പണി മ്മക്ക് ആണ് കാന്താരി..... ന്നൊക്കെ ആലോചിച്ചു റൂമിലേക്കു കയറി ബെഡിലേക് കിടന്നതും.........ഇന്ന് നടന്ന ഓരോ കാര്യങ്ങൾ മനസ്സിലേക് കയറി വന്നു...... ഷാഫിറ.... മ്മടെ ജീവിതത്തിൽ ഇരുൾ വീഴ്ത്തിയവൾ...... വീണ്ടുo വന്നു...... പക്ഷെ ഒരു നിമിഷം കൊണ്ടല്ലേ മ്മടെ തല്ല് കൊള്ളി അവളുടെ റീലെ കളഞ്ഞത്..... mad girl..... ഷാഫിറ.....അവൾ ഇനി അടങ്ങി നിൽക്കില്ല...... ഇനി കളിക്കാൻ പോകുന്നത് മ്മടെ പെണ്ണിന് നേരെ ആകും....... അതിന് മ്മള് അനുവദിക്കില്ല......മ്മടെ പെണ്ണിന്റെ നേരെ ഇനി അവളുടെ അല്ല ഒരുത്തന്റെയും കൈ ഉയരില്ല.... സമ്മതിക്കില്ല അവളുടെ രാവണൻ..... അവളിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നതാ മ്മള്...... കാന്താരിടെ അഭിനയം കൊണ്ട് മ്മള് പോലും മനസ്സിലാക്കാൻ കഴിയാത്ത മ്മടെ മനസ്സിലുള്ള പെണ്ണിനോടുള്ള ഇഷ്ടം പുറത്തേക് ചാടി..... ഇപ്പൊ പ്രത്യക ഫീൽ തോന്നുവാ അവളുടെ ആ ത്രീ മാജിക്കൽ വേർഡ്‌സ് കേൾക്കുമ്പോൾ.... മ്മളെ നോക്കി ചിരിക്കുമ്പോൾ കടിച്ചു തിന്നാനും തോന്നും......

.ഒറ്റനിമിഷം കൊണ്ട് മ്മള് ഇത്രയും മാറിയോ പടച്ചോനേ.....ന്തൊക്കെയാ മ്മള് ആലോചിച്ചു കൂട്ടുന്നെ...... ന്നൊക്കെ ഓരോന്ന് ഓർത്തു പുഞ്ചിരിയോടെ മ്മള് ഉറക്കിലേക് വഴുതി വീണു...... **************** (ആനി) ഇറങ്ങുന്നതിനിടയിൽ ഇച്ചായനോടും കഴിക്കാൻ വരാന് പറഞ് മ്മളേം കൊണ്ട് സ്റ്റെപ് ഇറങ്ങിയതും..... മ്മടെ കയ്യിൽ ഇച്ചായൻ പിടിച്ചതും ഒരുമിച്ചായിരുന്നു.... അങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കാതെ അപ്പച്ചന്റെ കൂടെ ആളുടെ കൈകളിൽ നിന്ന് മ്മടെ കയ്കളെ മോചിപ്പിച്ചു കൊണ്ട് സ്റ്റെയർ ഇറങ്ങി നടന്നു......... ഡൈനിങ് ടേബിളിൽ ഇരുന്നതും മ്മൾക് ഓപ്പോസിറ് ആയിട്ട് ഇച്ചായൻ വന്നിരുന്നു..... അപ്പനും അമ്മച്ചിയും വന്നതും പിന്നീട് ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു...... കഴിക്കുന്നതിനിടയിൽ അറിയാതെ പോലും ആ മുഖത്തേക് ഒന്ന് നോക്കിയില്ല..... മ്മള് നോക്കാൻ ആണോ ന്ന് അറിയില്ല.... കറിയെടുക്ക് വെള്ളം യെടുക്ക് എന്നൊക്കെ പറഞ്ഞു മ്മളെകൊണ്ട് ഓരോന്ന് ചെയ്യിച്ചു..... ന്നിട്ടും മ്മള് തല ഉയർത്തി ഒന്ന് നോക്കുക കൂടെ ചെയ്തില്ല....ആൾടെ മുഖത്തേക് നോക്കിയാൽ മ്മള് കരഞ്ഞു പോകും.......അത്രയും നീറുന്നുണ്ട് മ്മടെ മനസ് ആളുടെ വാക്കിനാൽ....... മ്മളെ സൈലെൻസ് കാരണം അമ്മച്ചി കാര്യം തിരക്കിയെങ്കിലും.....

തലവേദന ആണ് ന്ന് പറഞ്ഞു ഭക്ഷണം കഴിക്കൽ മതിയാക്കി കൈകഴുകി മുറ്റത്തേക്കു ഇറങ്ങി..... മുറ്റത്തെ നിലവിലേക് മിഴികൾ ഉയർത്തി കൊണ്ട് കണ്ണിമ വെട്ടാതെ നോക്കി നിന്നു.... ഉദിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കികൊണ്ട് മ്മള് സംസാരിച്ചു തുടങ്ങി........ "ന്താണ് അമ്പിളി അമ്മാവാ.... ഇങ്ങനെ നോക്കി ചിരിക്കൂന്നേ.... മ്മടെ കണ്ണ് നിറയുന്നത് കണ്ടിട്ട് ചിരിയാണോ വരുന്നത്...... നീ ചിരിച്ചോ..... ആനി കരയുവാ.... നിനക്ക് അറിയോ..... മ്മള് ഇപ്പൊ തനിച്ചായ പോലെ തോന്നുവാ.... ഇതുവരെ ഒരൊറ്റപ്പെടൽ മ്മൾക് കിളിക്കൂട്ടിൽ ആയിരുന്നത് മുതൽ ഇന്നലെ വരെ തോന്നിയിട്ടില്ല...... പക്ഷെ ഇപ്പൊ തോന്നുവാ തനിച്ചായ പോലെ........ സ്നേഹിക്കാൻ മാത്രം അറിയാവുന്ന അപ്പനും അമ്മയും ഉണ്ട്....... അവരും മ്മക്ക് അന്യമായ പോലെ തോന്നുവാ...... ആർക്കും വേണ്ടാത്ത മ്മളെ പോലുള്ള അനാഥയെ ജനിക്കും മുന്നേ ഇല്ലാണ്ട് ആക്കിയിരുന്നേൽ ഒരുപാട് വേണ്ടപെട്ടവരിൽ നിന്നും ഉതിരുന്ന വാക്കുകൾ കേട്ട് നോവിക്കേണ്ടി വരില്ലായിരുന്നു...... മ്മളോട് വെറുപ്പാ ആൽബിച്ചായന്..... ആരോരും ഇല്ലാതാവളല്ലേ..... മ്മളെ ഒക്കെ ആര് സ്നേഹിക്കാനാ.....അല്ലെ അമ്പിളി....." ന്ന് പറഞ്ഞു മ്മള് നിറഞ്ഞു വന്ന കണ്ണ് അമർത്തി തുടച് കൊണ്ട് തിരിഞ്ഞതും.......

മ്മടെ തൊട്ടു പുറകിലായി നിന്ന ഇച്ചായന്റെ നെഞ്ചിൽ ഇടിച്ചു നിന്നു..... അപ്പൊ തന്നെ മ്മള് ആളിൽ നിന്ന പിടഞ്ഞു മാറിയതും....... മ്മളെ പോലും ഞെട്ടിച്ചുകൊണ്ട് ആൽബിച്ചായൻ മ്മടെ കൈ പിടിച്ചു വലിച്ചോണ്ട് നടന്നു...... മ്മള് കൈ വിടുവിക്കാൻ നോക്കിയെങ്കിലും തിരിച്ചു കിട്ടിയത് രൂക്ഷമായ നോട്ടം ആയിരുന്നു...... മ്മളേം വലിച്ചോണ്ട് പോയി ആൾടെ വണ്ടിയിൽ കയറ്റി ഡോർ അടച്ചതും....... മ്മള് ഡോർ തുറക്കാൻ നോക്കുമ്പഴേക്കും ആള് ഡ്രൈവിങ് സീറ്റിലേക് കയറി ഇരുന്നു വണ്ടി പറപ്പിച്ചു വിട്ടു........ പെട്ടന്ന് വണ്ടി സ്റ്റോപ്പ്‌ ആയതും............ മ്മള് ദേഷ്യത്തോടെ പറഞ്ഞു.... "ന്താ ഇങ്ങടെ ഉദ്ദേശം.... ഇത്രയും വേഗത്തിൽ വണ്ടിയോടിച്ചു കൊല്ലാൻ നോക്കുവായിരുന്നോ......" "മിണ്ടാതിരിയാടി കോപ്പേ.... ഇനി ഒരക്ഷരം മിണ്ടിയാൽ ആൽബിൻ ആരാന്ന് നീ അറിയും..... മിണ്ടാതെ അടങ്ങി നിൽക്കുന്നതാണ് നിനക്ക് നല്ലത്......." ന്ന് ദേഷ്യത്തോടെ പറഞ്ഞു ആള് ഡോർ തുറന്നിറങ്ങി മ്മളേം അതിൽ നിന്നും പിടിച്ചിറക്കിയതും......... മ്മള് ചുറ്റുപാടും നോക്കിയപ്പോൾ കണ്ടത് ഇരുനിലയോട് കൂടിയ ഒരു വലിയ വീട് ആയിരുന്നു....

ഇതെവിടെയാണെന്ന് കരുതി മ്മള് പകച്ചു നോക്കുമ്പഴേക്കും........ ആള് മ്മടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അകത്തേക്കു കൊണ്ട് പോയി.... ഇരുട്ടിൽ കൂടെ മ്മളെ എങ്ങോട്ടെന്നില്ലാതെ മ്മടെ കയ്യിലെ പിടിവിടാതെ വലിച് കൊണ്ട് പോയി..... മ്മളേം കൊണ്ട് സ്റ്റെയർ കയറി ചെന്ന് നിന്നത് ഒരു റൂമിന് വെളിയിൽ ആയിരുന്നു....... അപ്പോൾ തന്നെ ആ കതക് തുറന്ന് അകത്തോട്ടു കയറിയ ഇച്ചായൻ മ്മളെ വലിച്ചു കൊണ്ട് ആ റൂമിലേക്കു പിടിച്ചു തള്ളിയതും.............. മ്മള് നിലത്തോട്ട് വീണു....... നിലത്തോട്ട് വീണ മ്മള് അവിടെനിന്നും എഴുനേൽക്കും മുന്നേ പെട്ടന്ന് അവിടെമാകെ പ്രകാശം പരന്നതും...... തലയുയർത്തി നോക്കിയ മ്മള് ആ റൂമിലെ കാഴ്ച കണ്ടതും..... ചെവിയിൽ കൈകൾ പൊത്തി കൊണ്ട് അലറി കരഞ്ഞു...... "നോ........" കണ്മുന്നിലെ കാഴ്ച മ്മടെ മനസ്സിന്റെ താളം തെറ്റിക്കുന്നത് പോലെ തോന്നിയതും........ കാൽമുട്ടിൽ മുഖം ചേർത്ത് കൊണ്ട് ഉറക്കെ കരഞ്ഞു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story