രാവണ പ്രണയം🔥 : ഭാഗം 38

Ravana Pranayam Novel

എഴുത്തുകാരി: അമീന

"നീയെന്താ പറഞ്ഞത്....മ്മളൊരു അംറോമാന്റിക് മൂരാച്ചി ആണെന്നല്ലേ...... എന്നാൽ ആ തെറ്റായ ധാരണ തീർക്കാൻ വേണ്ടിയാണ് മ്മള് ഇപ്പൊ നിന്നെ ഇങ്ങോട്ട് പിടിച്ചു കൊണ്ടുവന്നത്..... മ്മൾ അൺ റൊമാന്റിക് മൂരാച്ചി യാണോ അല്ലയോ ഇന്ന് തെളിയിച്ചു തരാടി......" ന്ന് പറഞ്ഞോണ്ട് സൈറ്റ് അടിച്ചതും...... മ്മള് ആളെ തള്ളി മാറ്റി കൊണ്ട് കൊട്ടി പിടഞ്ഞുകൊണ്ട് എണീറ്റ് ഓടാൻ നിന്നതും..... പെട്ടെന്നു തന്നെ മ്മടെ അരയിലൂടെ കൈകൾ ചുറ്റിവരിഞ്ഞു കൊണ്ട് ബെഡിലേക്കിട്ടതും.......മ്മടെ ബാലൻസ് തെറ്റിയതും..... രാവണനിൽ പിടിത്തമിട്ടതും......അതോടുകൂടി രണ്ടാളുടേം ബാലൻസ് പോയി ഉരുണ്ട് കൊണ്ട് നിലത്തോട്ടൂർന്നു വീണു....... "ഔച്... ന്റമ്മോ ന്റെ നടു..... ആ... " നോക്കണ്ടടാ ഉണ്ണി രാവണൻ മ്മടെ മേലെ കൂടെ വീണതിന്റെ ആഫ്റ്റർ എഫക്ട് ആണ്..... "ടാ കൊന്ത.... അനക് എന്തിന്റെ കേടാ.... മ്മടെ നടു ഓടിച്ചേച്ചും എന്ത് കണ്ടൊടിരിക്ക.....

ഒന്ന് എണീറ്റ് മാറിക്കെ.... " ന്ന് പറഞ്ഞു ചെക്കനെ പിടിച്ചു തള്ളി മാറ്റാൻ നോക്കിയതും...... ഒരിഞ്ച് പോലും അനങ്ങാതെ മ്മടെ മുകളായിലായി ഞെളിഞ്ഞു കിടക്കുവാ...... മ്മള് ആളെ കനപ്പിച്ചോണ്ട് ഒന്ന് നോക്കിയതും...... പകച്ചു പോയി.... അങ്ങേര് ഉണ്ട് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കിടക്കുന്നു.... അവന്റെ നോട്ടം നേരിടാൻ ആകാതെ മ്മള് വാക്കുകളിലെ വിറയൽ പുറത്ത് വരാതെ പറഞ്ഞു.... "അലൻ..... നീ എന്താ ഇങ്ങനെ നോക്കണേ.... ഒന്ന് മാറിക്കെ.... മ്മള് ഒന്ന് എണീറ്റോ.... " ന്ന് പറയും മുന്നേ മ്മടെ അരയിൽ ചെക്കന്റെ കൈ പതിഞ്ഞിരുന്നു....അതോടുകൂടി പറയാൻ വന്ന വാക്കുകൾ തൊണ്ടക്കുഴിയിൽ തന്നെ അടഞ്ഞു നിന്നു..... ☹️ ചെക്കനെ നോക്കിക്കൊണ്ട് പറയാനായി ശ്രമിക്കുന്തോറും അവന്റെ കൈകളുടെ മുറുക്കം മ്മടെ അരയിൽ മുറുകി കൊണ്ടിരുന്നു.... ശ്വാസം പോലും എടുക്കാൻ മറന്നു അവന്റെ സ്പർശനത്തിൽ കണ്ണുകൾ ഇറുകെ അടച്ചതും..... ഒരു ചുടു നീശ്വാസം മ്മടെ കഴുത്തിലായി പതിഞ്ഞു..... അവൻ അടുക്കുംതോറും ഹൃദയമിടിപ്പ് അകാരണമായി ഉയർന്നത് കൊണ്ടുതന്നെ മ്മള് വിയർത്തുകുളിച്ചു പോയി......

മ്മടെ അരികിലായി മുഖം അടുപ്പിച്ചു കൊണ്ട് കാതോരം പറഞ്ഞു.... "അക്കു....... നീ എന്റെയാ പെണ്ണെ.... ഈ അലന്റെ പ്രാന്ത് ആണ് നീ......അലന് മാത്രം അവകാശപ്പെട്ടത്..... " ന്ന് പറഞ്ഞുകൊണ്ട് അവന്റെ അധരങ്ങൾ മ്മടെ കഴുത്തിൽ ആയി പതിഞ്ഞതും... ഒരുമിച്ചായിരുന്നു.... അവന്റെ അധരങ്ങളുടെ സ്പർശനത്താൽ മ്മടെ ശ്വാസം മേല്പോട്ടു ഉയർന്നതും....താനേ കൈകൾ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചിരുന്നു..... "അലൻ..... " ന്ന് മ്മള് ദയനീയമായി ഒരുവിധത്തിൽ വിറയാർന്ന ശബ്ദത്തോടെ പറഞ്ഞതും...... അതൊന്നും കേൾക്കാതെ പെട്ടന്ന് തന്നെ അവന്റെ കൈകൾ മ്മടെ അരയിലൂടെ ചുറ്റിവരിഞ്ഞു കൊണ്ട് ഉയർത്തി അവനിലേക്ക് ചേർത്തുവെച്ചു.... മ്മടെ ഉള്ളിലൂടെ വിറയൽ കടന്നു പോയതും.....മ്മള് പോലും അറിയാതെ ഒന്ന് കുറുകി പോയി... ന്റെ പടച്ചോനെ ഇവനിത് എന്താണ് ചെയ്യുന്നത്...... ഒന്ന് എതിർക്കാൻ പോലും കൈകൾക്ക് ആവതില്ല.....കൈകാലുകൾ കെട്ടിവെച്ച പോലെ...... എന്നോർത്ത് കൊണ്ട് കിടന്നതും..... മ്മടെ കണ്ണുകൾ നിറഞ്ഞു....... ഹൃദയം ആണേൽ ഇപ്പോൾ പൊട്ടി പോകും എന്നുള്ള അവസ്ഥയിലും.......

കഴുത്തിൽ ആയി അലഞ്ഞു നടന്ന അവന്റെ അധരങ്ങൾ വേർപ്പെടുത്തി കൊണ്ട് പതിയെ മ്മടെ കാതിൽ മെല്ലെ ചുണ്ടുകൾ ചേർത്തു... അതും കൂടെ ആയതും....... കണ്ണുകൾ മുറുകെ അടച്ചു കൊണ്ട് അവന്റെ ഷർട്ടിൽ പിടിമുറുക്കിയതും....... പല്ലുകൾ കാതിൽ ചെറു നോവ് തീർത്തു.... അവന്റെ പ്രവർത്തിയിൽ തളർന്നുപോയ മ്മള് ഒരു വിധം ശക്തിയാർജിച്ചു കൊണ്ട് അവനെ പിടിച്ചു തള്ളി തള്ളി മാറ്റിയതും......... എന്റെ മുകളിൽ നിന്നും അപ്പുറത്തേക്ക് വീണതും......ഞാൻ പിടഞ്ഞു കൊണ്ടു കട്ടിലിനടിയിലേക്ക് ഉരുണ്ടു പോയി അവിടെ കമിഴ്ന്നു കിടന്നു....... അപ്പോഴും നിലയ്ക്കാതെ ഉയർന്നുപൊങ്ങുന്ന ഹൃദയമിടിപ്പിനെ വരുതിയിൽ വരുത്താനെന്നോണം തറയോട് പറ്റിച്ചേർന്ന് കിടന്നു.......ചെക്കൻ ചെയ്ത കാര്യങ്ങൾ മ്മടെ മനസ്സിലേക് വന്നതും മ്മടെ ഹൃദയം പൊട്ടി പോകും ന്ന് വരെ തോന്നി...... എന്തോ ഉൾകൊള്ളാൻ കഴിയുന്നില്ല.....അവന്റെ ചെയ്തി.......

ഞാനവനെ സ്നേഹിക്കുന്നുണ്ട് എന്നൊക്കെ ശരിയാണ്........ പക്ഷേ പെട്ടെന്ന് ഇങ്ങനെയൊക്കെ ചെയ്തപ്പോൾ എനിക്ക് എന്തോ അറിയില്ല.... കിടന്നിടത്തു നിന്നൊന്നനങ്ങാത്ത മ്മടെ കാതുകളിൽ അവന്റെ ശബ്ദം പതിഞ്ഞു..... "അക്കു..... പെണ്ണെ ഇവിടെ വാ..... ടി മ്മള് ഒരുമ്മ തരണം എന്നെ കരുതിയുള്ളൂ...... അറിയാതെ ചെയ്ത് പോയി..... അതിനടിയിൽ നിന്ന് ഒന്ന് വാ.... " ന്നൊക്കെ ചെക്കൻ പറഞ്ഞെങ്കിലും....... ഞാൻ കിടന്നിടത്തു നിന്നും അനങ്ങിയില്ല..... എല്ലാം ചെയ്ത് വെച്ചിട്ട് ഇറങ്ങി വരാന്.... മ്മടെ ഡോഗ് വരും കൊന്ത.....☹️(മനസ്സിൽ ) "ടി മ്മക്ക് അതിനു ഉള്ളിലേക്ക് വരാൻ കഴിയില്ല..... അതിനുള്ളിൽ നിന്നും ഒന്ന് ഇറങ്..... ഞാൻ ഒന്ന് പറയട്ടെ..." ന്ന് അവൻ പറഞ്ഞതും.....മ്മള് ആ കിടപ്പിൽ തന്നെ അവനിലേക്ക് മുഖം തിരിച്ചു കൊണ്ടു പറഞ്ഞു.... " ഇറങ്ങാൻ സൗകര്യമില്ല...... പോയി പണി നോക്ക്..... മ്മടെ കയ്യിൽ വല്ലതും കിട്ടിയാൽ എടുത്തെറിയും.....

മര്യാദക്ക് ഇവിടുന്ന് പൊക്കോ.....രാവണ..... എന്ത് തേങ്ങയാടോ താൻ കാണിച്ചു കൂട്ടിയത്....ഹേ...... ഞാനിപ്പോൾ ഹൃദയം പൊട്ടി മരിക്കും ആയിരുന്നില്ലേ........ ഇനിയും നിന്റെ അടുത്തേക്ക് വരും എന്നാണോ നീ കരുതിയത്......ഇതിനുള്ളിൽ നിനക്ക് കയറാൻ കഴിയില്ല എന്ന് മ്മക്ക് നന്നായിട്ടറിയാം.....സൊ മ്മള് ഇതിനുള്ളിൽ തന്നെ നിൽക്കാൻ പോകുവാ....." "ഡി കോപ്പെ....മ്മളെ വെറുതെ ദേഷ്യം പിടിപ്പിക്കേണ്ട.... മര്യാദയ്ക്ക് ഇറങ്ങിവരുന്നതാണ് നിനക്ക് നല്ലത്....... അല്ലെങ്കിൽ കട്ടിലോടെ എടുത്തുമാറ്റി കൊണ്ടുപോകാൻ എനിക്കറിയാം......" " ഓ എന്നാൽ ഒന്ന് കാണട്ടെ....... നീയാരാടാ ബാഹുബലി ആണോ..... കട്ടിലോടെ എടുത്ത് പൊക്കാൻ......തള്ളല്ലേ....... പോടാ പോയി കുളിച്ച് ഡ്രസ്സ്‌ മാറ്റി വാടാ കുട്ടി ട്രൗസർ ഇട്ടോണ്ട് കിടക്കുന്നവനെ.... നാണമില്ലാത്ത ജന്തു....." "ദേ പെണ്ണ....മ്മടെ വായിലിരിക്കുന്നത് കേൾക്കേണ്ട......

നിനക്ക് കിട്ടിയതൊന്നും പോര എന്ന് തോന്നുന്നു...." " ശരിയാ മ്മക്ക് തികഞ്ഞില്ല.......ഇത്രയേ ഒള്ളു..... മ്മള് ഇതിലും വലുത പ്രതീക്ഷിച്ചത്..." ന്നുള്ള മ്മടെ സംസാരം കേട്ട് കണ്ണു തള്ളി നോക്കിനിൽക്കുന്ന അവനെ കണ്ടിട്ടു അടക്കിവെച്ച ചിരി പൊട്ടിപ്പുറപ്പെടാൻ നിന്നതും......മ്മള് ഒരുവിധം വാ മൂടി കെട്ടി നിന്നു...... " എന്താണ് നോക്കി പേടിപ്പിക്കുന്നത് ധൈര്യമുണ്ടെങ്കിൽ വാടാ......" ന്നൊക്കെ അവനെ നോക്കി വെല്ലുവിളിച്ചത്...... അതിനുള്ളിലേക്ക് കയറാൻ അവന് സാധിക്കില്ല എന്നുള്ള ഉറപ്പിന്മേൽ ആയിരുന്നു... "ഡീ നിനക്ക് വെച്ചിട്ടുണ്ട്...." എന്നൊക്കെ പറഞ്ഞു കൊണ്ട് അവൻ കൈ നീട്ടി കൊണ്ട് മ്മളെ പിടിക്കാൻ നോക്കിയെങ്കിലും മ്മളിൽ നിന്ന് ഒരിഞ്ചു വ്യാസത്തിൽ അല്ലാതെ ഒന്ന് സ്പർശിക്കാൻ പോലും കഴിഞ്ഞില്ല.... അതും കൂടെ ആയതും മ്മക്ക് ധൈര്യം കൂടി ചെക്കനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു..... "ദേ ചെക്കാ വല്ലാതെ കളിച്ചാൽ ഉണ്ടല്ലോ.....

ഞാൻ നിന്നെ നിന്റെ ഡാഡിയോട് പറയും..... നിങ്ങടെ മോൻ ന്നെ കെട്ടിയിട്ടു ഉപദ്രവിക്കുക യാണെന്ന്...." "ടി.....ഞാൻ അതിന് എപ്പോഴാ നിന്നെ ഉപദ്രവിച്ചത്....." "നീ ഒന്നും ചെയ്തില്ല..... പിന്നെ കുറച്ചു നേരത്തെ എന്തൊക്കെയാണ് ചെയ്ത് കുട്ടിയെ....ഹേ.....മ്മടെ വിടെ പിടിചില്ലെടാ നീ......." എന്നൊക്കെ എന്റെ അരയിൽ തൊട്ടുകൊണ്ട് ഞാൻ പറഞ്ഞതും......... അവൻ സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.... "ആണേൽ കണക്കായി പോയി.....മ്മടെ സ്വന്തം പ്രോപെര്ടിയില് ആണ് മ്മള് കൈ വെച്ചത്......ഓ ഒന്ന് ഹരം പിടിച്ചു വരുവായിരുന്നു..... നീ തള്ളി ഇല്ലായിരുന്നുവെങ്കിൽ...." "പോടാ... രാവണ വൃത്തികെട്ടവനെ..." ന്ന് പറഞ്ഞു മ്മള് ഒന്ന് പുച്ഛിച്ചു.... 😏 "ഹോ..... പിന്നെ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ നോക്കി പുച്ഛിക്കരുതന്ന്....... നിന്റെ പുച്ഛഭാവം എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല.." "ഇഷ്ടപ്പെടുന്നില്ലേൽ പോയി കേസ് കൊടുക്ക്...... ഞാൻ ഇനിയും പുച്ഛിക്കും..... കാണണോ....."

എന്ന് പറഞ്ഞു കൊണ്ട് മ്മള് അവന് നേരെ ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു😏😏😏😏 എന്നോടാണോ അവന്റെ കളി..... എന്നെ പിടിച്ചു കൊണ്ട് അത്രയും ചെയ്തതും പോരാ..... മ്മടെ പുച്ഛം അവന് പറ്റുന്നില്ല..... ഒന്ന് പോയി പണി നോക്കട്ടെ.....😏 ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് അവനിൽ നിന്നും മുഖം തിരിച് മെല്ലെ ഒന്ന് ഒളികണ്ണിട്ട് അവനെ നോക്കിയതും..... നിലത്തു നിന്ന് എണീറ്റ് നിൽക്കുന്നത് കണ്ടു..... ഇപ്പോൾ ആൾടെ കാല് മാത്രമേ കാണുന്നുള്ളൂ..... എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമല്ല പിന്നീട് നോക്കിയപ്പോൾ അവൻ ആ റൂമിൽ നിന്നും നടന്നു പോകുന്നത് കണ്ടു.... ഹോ അങ്ങേര് പുറത്തോട്ടു പോയി എന്നാണ് തോന്നുന്നത്..... എന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് പതിയെ കട്ടിലിനടിയിൽ നിന്ന് നുഴഞ് പുറത്തിറങ്ങി.. ഇത്രയും നേരം അതിനുള്ളിൽ കിടന്നിട്ടു ആണെന്ന് തോന്നുന്നു......നടുവിന് നല്ല വേദന......അതുകൊണ്ടുതന്നെ ഒന്ന് നിവർന്നു നിന്ന് കൈകൾ ഒക്കെ വിടർത്തി കൊണ്ട് ഒന്ന് റിലാക്സ് ആയി കൊണ്ട് ചുറ്റുപാടും ഒന്ന് നോക്കി..... ഒൺലി വർക്കൗട്ട് പ്ലേസ് മാത്രമല്ല ഇത് ഇങ്ങനെയൊരു സെറ്റപ്പും ഉണ്ടല്ലോ..... ഒരു ബെഡും ടിവിയും.....

എന്നുവേണ്ട ഒരു റൂമിലുള്ള എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരുന്നു അതിനുള്ളിൽ...... എന്തിനേറെ പറയുന്നു അറ്റാച്ച്ഡ് ബാത്റൂം വരെയുണ്ട്.... ഞാൻ പിന്നെ കൂടുതലൊന്നും ചിന്തകൾക്ക് ഇരിക്കാതെ തുറന്ന വാതിലിലൂടെ തലയിട്ടു കൊണ്ട് പുറത്തോട്ടു നോക്കിയതും അവിടെയുള്ള കാഴ്ച കണ്ടു പകച്ചു പോയി...... ചെക്കൻ ഉണ്ട് ജെയ്സി ഒക്കെ ഊരി വെറും ആ കുട്ടി ട്രൗസർ ഇട്ടു കൊണ്ട് പുഷപ്പ് ചെയ്യുന്നു...... ആദ്യം രണ്ടു കൈയും കൊണ്ട് പുഷ്അപ്പ് ചെയ്ത അവൻ പിന്നെ ഒറ്റക്കൈ കൊണ്ട് പുഷപ്പ് ചെയ്യുന്നത് കണ്ടതും..... ഞാൻ വായും തുറന്നു നിന്നുപോയി.... ഇങ്ങേര് എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്ത് അതൊക്കെ ഉരുട്ടി കയറ്റി വെക്കുന്നത്....... അവന്റെ ആ മസിലുള്ള കൈകൊണ്ട് ഒന്ന് കിട്ടിയാൽ തന്നെ ഞാൻ എവിടെയെങ്കിലും പോസ്റ്റർ ആയി നിൽക്കും.......മ്മടെ ദാമ്പത്യം അൽ റിസ്ക് ആകുവോ.... 🙄 എന്നൊക്കെ ഓർത്തുകൊണ്ട് അവനിലേക്ക് തന്നെ ദൃഷ്ടികൾ പായിച്ചു.....

വിയർത്തുകുളിച്ചു കൊണ്ട് അവൻ അവിടെ കിടന്ന് പുഷ്അപ്പ്‌ ചെയ്തുകൊണ്ടിരിക്കുന്നു....അത്‌ മ്മക്ക് ആപ്പ് ആകാണ്ടിരുന്നാൽ മതിയാർന്നു......😁 നനഞ്ഞു കുതിർന്ന മുടിയിഴകൾ താഴോട്ടു ചാഞ്ഞത് കൊണ്ട് തന്നെ അത്‌ നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തോന്നി......മ്മള് പിന്നെ അവന്റെ ആ കോപ്രായങ്ങൾ ഒക്കെ നോക്കിക്കൊണ്ട് നിന്നതും.. പെട്ടെന്നാണ് അവന് മ്മളിലേക്ക് മുഖം തിരിച്ചത്..... ചെക്കനെതന്നെ വായ് നോക്കി നിന്നത് കൊണ്ട് അവൻ മ്മളിലേക്ക് നോക്കിയതൊന്നും അത്ര വലിയ കാര്യമായി എടുത്തില്ല.....മ്മള് മുഴുവൻ അവന്റെ മസിലിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് നിന്നു..... ഇവനിത് ഉരുട്ടി കയറ്റി വെക്കുന്നത് മിക്കവാറും പിട കോഴികളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ..... ഇവനെ ഇങ്ങനെ കണ്ടിട്ട് തന്നെ എന്റെ കൺട്രോൾ പോകുന്നുണ്ട്... പിന്നെ മറ്റുള്ളവരുടെ കാര്യം പ്രത്യേകിച്ച് പറയണോ..... ബ്ലഡി ഫൂൾ.....😏 ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് അവനിലേക്ക് നടന്നടുത്തു......

മ്മളെ അണ്റോമാന്റിക് മൂരാച്ചി എന്ന് പറഞ്ഞതിന് ഒരു ഡോസ് കൊടുക്കാൻ വേണ്ടി ആയിരുന്നു പെണ്ണിനരികിലേക് അടുത്തത്..... പക്ഷെ അവളെ അത്ര അടുത്ത് കണ്ടതും..... മ്മടെ നിയന്ത്രണം വിട്ടു പോയി..... അതിന് പെണ്ണ് മ്മളെ പിടിച്ചു തള്ളി കൊണ്ട് കട്ടിലിനടിയിലേക്ക് ഉരുണ്ടു പോയി..... പെണ്ണ് പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ ഞാൻ ഒന്ന് പകച്ചു പോയി..... അവൾക്ക് മ്മളെ പ്രവർത്തി ഉൾകൊള്ളാൻ കഴിഞ്ഞില്ലെന്ന് തോന്നുന്നു... ഒരുവിധം സോറി പറയാൻ വേണ്ടി പെണ്ണിനെ വിളിച്ചപ്പോൾ..... പെണ്ണവിടെ കിടന്നുകൊണ്ട് ഭയങ്കര ശോ..... അതു കണ്ടപ്പോഴാണ് സമാധാനമായത്.....മ്മള് കരുതി...... എങ്ങാനും ചെയ്തത് കൊണ്ട് ആകെ ഡെസ്പ് ആയി പോയന്ന്...... പെണ്ണിനെ അല്ലേൽ തന്നെ പുച്ചിക്കൽ കുറച്ചു കൂടുതലാണ്......അത്‌ കണ്ടാലോ എനിക്ക് കലിപ്പ് കയറും........

പെണ്ണ് ഒരു വിധത്തിലും അതിനുള്ളിൽ നിന്ന് ഇറങ്ങുന്നില്ലന്ന് കണ്ടതും ഞാൻ അവിടെ നിന്ന് എണീറ്റ് കൊണ്ട് കതക് തുറന്ന് വർക്കൗട്ട് വെച്ച് സ്ഥലത്തേക്ക് പോയി..... എത്ര നേരo അതിനടിയിൽ കിടക്കുമെന്ന് മ്മക്കൊന്നു കാണണം...... എന്തായാലും അതിനടിയിൽ നിന്ന് പുറത്ത് വരേണ്ടി വരും...... അല്ലാതെ വേറെ മാർഗമൊന്നുമില്ല....... എന്നൊക്കെ ആലോചിച്ചു കൊണ്ട് അവിടെ തറയിൽ പുഷപ്പെടുത് നിന്നതും മ്മക്ക് മ്മളെ ആരോ നോക്കുന്നതായി ഫീൽ ചെയ്തത്... മ്മള് പുഷപ്പ് ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നെ മുഖം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഡോറിൽ ചാരി കൊണ്ട് എന്നെത്തന്നെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന കാന്താരിയെ ആണ്....... കണ്ണിമവെട്ടാതെ നോക്കി കൊണ്ട് ചൂണ്ടുവിരൽ താടിക്ക് വെച്ച് അകാരണമായ ചിന്തയിൽ ആണെന്ന് തോന്നുന്നു.... ഞാനതു നോക്കിക്കൊണ്ട് ഒറ്റക്കൈ കൊണ്ട് പുഷ്അപ് എടുത്തോണ്ട് ഇരുന്നപ്പോഴാണ് അവൾ എന്നിലേക്ക് നടനടുത്തോണ്ടിരുന്നത്.....

മ്മളെ തൊട്ടടുത്തെത്തിയ അവൾ മ്മടെ അരികിലായി ചമ്രം പടിഞ്ഞിരുന്നു കൊണ്ട് താടയിൽ കൈകൾ ഊന്നി കൊണ്ട് മ്മളെ നോക്കി നിന്നതും......ഞാൻ എന്താണ് കാര്യം എന്ന നിലയിൽ പുരികം പൊക്കിക്കൊണ്ട് കാണിച്ചതും... എവിടെ..... പെണ്ണ് നോ റെസ്പോൺസ്.... താടയിൽ കൈകൾ വെച്ചു കൊണ്ട് നോക്കി നിന്നതും...... പെട്ടെന്ന് തന്നെ ആ കൈകൾ എടുത്തു കൊണ്ട് മ്മടെ കയ്യിൽ ഒന്നു തൊട്ടു നോക്കി അതെ ഇരുപ്പിൽ ഇരുന്നു.... ഇവൾ ഇത് എന്താണ് ചെയ്യുന്നത് എന്ന് ഒന്നൂടെ സംശയിച്ചു നോക്കിയതും.... പിന്നീട് പെണ്ണുണ്ട് മ്മടെ കയ്യിൽ ഞെക്കി നോക്കുന്നു.... ഇവൾക്ക് വട്ടായോ എന്നൊക്കെ കരുതി കൊണ്ട് ചെയ്തുകൊണ്ടിരുന്ന ജോലി നിർത്തി വെച്ച് ഞാൻ അവൾക്കരികിൽ ഇരുന്നു.... മ്മള് ഇരുന്നോണ്ട് കൈകൊണ്ട് എന്താ കാര്യം ന്ന് ചോദിച്ചതും.... പെണ്ണ് മ്മളെ നോക്കി ufff!....ന്ന് പറഞ്ഞോണ്ട് നെഞ്ചിൽ കൈവെച്ചു.... അവളുടെ ഈ ആക്ഷൻസ് ഒക്കെ കണ്ട് കിളി പോയ പോലെ നിന്നതും........

പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് പെണ്ണ് മ്മടെ അവളുടെ കൈകളിൽ മ്മടെ മുഖം കോരിയെടുത്തു കൊണ്ട് മ്മടെ ചുണ്ടിൽ അമർത്തി ചുംബിച്ചു വിട്ടു നിന്നത്.... അവളുടെ ആ ഒരു പ്രവർത്തി മ്മള് സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് കൊണ്ട് തന്നെ......... മ്മള് കാറ്റ് പോയ ബലൂൺ പോലെ നിന്നോണ്ട് അവളെ നോക്കിയതും...... പെണ്ണ് ഒന്ന് ഞെട്ടിക്കൊണ്ട് മ്മളെ കണ്ണും മിഴിച്ചു നോക്കി.... അപ്പോൾ തന്നെ പെണ്ണ് അവളുടെ കൈകൾ കൊണ്ട് വാ മൂടി പിടിച്ചു മ്മളെ തന്നെ പകച്ചു നോക്കി കൊണ്ട് നിന്നു.... ന്റെ സിവനെ...... 😳മ്മള് ഇപ്പൊ എന്താ ഒരു അന്തോം ഇല്ലാണ്ട് കാണിച്ചു കുട്ടിയെ...... പഹയനെ പോയി കിസ്സടിച്ചേക്കുന്നു...... പോയി.... എല്ലാം കയ്യീന്ന് പോയി..... ന്തിനാ അക്കു വഴിക്കുടെ പോയ അനാകോണ്ടനെ ഇക്കിളി ഇട്ടു വരുത്തിയെ.... നീ തന്നെ അനുഭവിച്ചോ.... ന്നൊക്കെ മ്മളെ മൈൻഡ് മ്മളോട് തന്നെ ഉപദേശിച്ചതും മ്മള്..... മ്മള് അതിന് എന്താ ചെയ്തേ.... ചെക്കന്റെ മസ്സിൽ കണ്ട് ഒന്ന് തൊട്ട് നോക്കിയതല്ലേ..... മ്മള് അറിഞ്ഞോ ചെക്കന്റെ നോട്ടത്തിൽ മ്മള് വീഴുമെന്ന്.... 🙈.... ചെ..... അക്കു.... എണീറ്റോടിയെക് പെണ്ണെ...

ന്നൊക്കെ മനസ്സിൽ പറഞ്ഞോണ്ട് മ്മള് പെട്ടന്ന് തന്നെ വാ മൂടിയ കൈകൾ എടുത്തു മാറ്റി ഒരവിഞ്ഞ ചിരി ചിരിച്ചോണ്ട് എണീറ്റ് ഓടാൻ നിന്നതും....... ഞൊടിയിട കൊണ്ട് ചെക്കൻ മ്മളെ പിടിച്ചു വലിച്ചു പുറകിൽ നിന്ന് മ്മടെ അരയിൽ കൂടെ കൈകൾ ചുറ്റിവരിഞ്ഞു അവനിലേക്ക് ചേർത്ത് പിടിച്ചു.... മ്മടെ ഹൃദയം കിടന്നു ഹൈ സ്പീഡിൽ മിടിച്ചോണ്ടിരുന്നു...... മ്മള് ആണേൽ ചെക്കന്റെ കൈകൾ വേർപെടുത്താൻ നോക്കിയിട്ട് കഴിയുന്നില്ല..... അവന്റെ ദേഹത്തു നിന്നുമുള്ള വിയർപ്പ് തുള്ളികൾ മ്മടെ ശരീരത്തിലേക്കു പടർന്നു കൊണ്ടേ ഇരുന്നു........ മ്മടെ കൈകാലുകൾ തളർന്നു പോകുന്നത് പോലെ തോന്നിയതും..... പെട്ടന്ന് തന്നെ അവൻ മ്മളെ അരയിലെ പിടി മുറുക്കി കൊണ്ട് അവനകാഭിമുഖമായി തിരിച് ഇരുത്തലും..... ഒരു കൊടുങ്കാറ്റ് കണക്കെ മ്മടെ അധരത്തെ അവന്റെ ചുണ്ടിനാൽ പൊതിഞ്ഞു പിടിച്ചു...... 🙊...... ഒരുനിമിഷം സ്തംഭിച്ചു പോയതും......

സ്വബോധം വീണ്ടെടുത്തു അവന്റെ നഗ്നമായ നെഞ്ചിൽ പിടിച്ചു പുറകിലേക്ക് തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൻ പ്രാന്തമായ ആവേശത്തോടെ മ്മളിലുള്ള പിടിവിടാതെ മ്മടെ ചുണ്ടുകളെ അവന്റെ അധരത്താൽ താലോലിച്ചു കൊണ്ടേ ഇരുന്നു........ മ്മളിലുള്ള അവന്റെ പിടി മുറുക്കുന്നതിനനുസരിച്ചു മ്മള് അവനേ കൈകളാൽ ഇടിച്ചോണ്ടിരുന്നു.... മ്മടെ ഇടി നിർത്താൻ വേണ്ടിയാണെന്ന് തോനുന്നു...... അവന്റെ വിരലിനാൽ മ്മടെ വയറിൽ ഒന്ന് പിച്ചിയതും...... മ്മള് ഒന്ന് പിടഞ്ഞു കൊണ്ട് അവനിലേക് ചേർന്നു പോയി..... പതിയെ പതിയെ അവനെ എതിർക്കാനുള്ള ശക്തി കുറഞ്ഞു വന്നതും..... മ്മടെ അധരത്തിൽ നിന്നും അവന്റെ അധരത്തെ മോചിപ്പിച്ചതും....... ഒരു കിതപ്പോടെ അവന്റെ നെഞ്ചിലേക് വീണു...... ക്രമാതീതമായി ഉയർന്നു വന്ന നെഞ്ചിടിപ്പ് ഒന്ന് അടക്കാൻ വളരെ പ്രയാസം തോന്നിയതും..... അവന്റെ കൈകൾ മ്മളിൽ വലയം തീർത്തു പൊതിഞ്ഞു പിടിച്ചിരുന്നു..... അവന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കവേ മ്മളോടായി പറഞ്ഞു...... "അക്കു...... i love u...... ഞാൻ പറഞ്ഞതല്ലേ..... വിത്തിൻ വൺ ഡേ...... നീ മ്മടെ നെഞ്ചോട് ചേർന്നു കിടക്കുമെന്ന്...... അതും മ്മടെ പ്രണയം താങ്ങാൻ കഴിയാതെ.......ഇപ്പൊ എന്ത് തോനുന്നു..... മ്മളെ ഒരു അംറോമാന്റിക് മൂരാച്ചിയാണെന്ന് ഇനിയും വിളിക്കാൻ തോന്നുന്നുണ്ടോ......"

ന്ന് മ്മള് പറഞ്ഞതും..... പെണ്ണ് മ്മളെ ഞെഞ്ചിനിട്ട് ഇടിച്ചോണ്ട് മ്മളിൽ നിന്ന് വിട്ടു നിന്ന് കൊണ്ട് കണ്ണ് കൂർപ്പിച്ചു പല്ല് കടിച്ചോണ്ട് നോക്കിയതും....... മ്മടെ നോട്ടം ചെന്ന് പതിഞ്ഞത് മ്മടെ പരാക്രമത്താൽ ചുമന്നു തുടുത്തു നിക്കുന്ന അവളുടെ ചുണ്ടിലേക്കായിരുന്നു...... മ്മടെ നോട്ടം കണ്ട് പെണ്ണ് പെട്ടന്ന് തന്നെ ചുണ്ട് പൊതിഞ്ഞു കൊണ്ട് മ്മളെ ചെറഞ്ഞു നോക്കി..... "ന്താടി കോപ്പേ ചെറഞ്ഞു നോക്കുന്നെ....... നീയല്ലേ തുടങ്ങി വെച്ചേ..... അത്‌ ഞാൻ അങ്ങ് ഫിനിഷ് ചെയ്തേ ഒള്ളു..... " ന്ന് മ്മള് പറഞ്ഞതും..... പെണ്ണ് കൈ മാറ്റി കൊണ്ട് മ്മടെ നേരെ ഉറഞ്ഞു തുള്ളി..... "ദേ കോവണ.... മ്മളെ കൊണ്ട് ഒന്നും പറയിക്കണ്ട...... പോടാ പട്ടി..... പ്രാന്ത..... " ന്ന് മ്മള് മ്മടെ ദേഷ്യo വന്ന് വിളിച്ചതും... ചെക്കൻ പറഞ്ഞു.... "ശരിയാ പ്രാന്ത.....നീ എന്നാൽ മ്മക്ക് ഇപ്പൊ ഒരു പ്രാന്ത് തന്നെയാ മോളെ..... നിന്നോടുള്ള പ്രണയം മ്മളെ ഒരു പ്രാന്തൻ ആക്കി....... ജസ്റ്റ്‌ ഒന്ന് കിസ്സാനെ കരുതിയുള്ളൂ..... എന്ത് ചെയ്യാനാ.....

ഈ ചാമ്പങ്ങ അങ്ങട് കടിച്ചെടുത്തപ്പോൾ അല്ലെ മനസ്സിലായത് അത്‌ മ്മക്ക് വിട്ടു കൊടുക്കാൻ കഴിയില്ലാന്നുള്ളത്...."😉 "പോടാ..... ഉമ്മച്ചൻ...... തെണ്ടി.... " ന്ന് പറഞ്ഞു മ്മള് ചവിട്ടി തുള്ളി എണീറ്റ് പോയി അവിടെയുള്ള ഫ്രിഡ്ജിൽ നിന്ന് ഒരു ബോട്ടിൽ വെള്ളം എടുത്തോണ്ട് വന്നു അവന്റെ തലയിലൂടെ അങ്ങട് ഒഴിച്ചു...... അപ്പോൾ തന്നെ അവൻ...... "താങ്ക്സ് ബേബി..... അല്ലേലെ മ്മള് അങ്ങട് ഹോട് ആയി നിക്കുവായിരുന്നു..... തണുപ്പിച്ചത് നന്നായി.....അതുകൊണ്ട് നീ രക്ഷപെട്ടു...." ന്ന് പറഞ്ഞോണ്ട് മ്മളെ നോക്കി മുടിയൊന്ന് കുടഞ്ഞു ചിരിച്ചോണ്ട് സൈറ്റ് അടിച്ചതും മ്മള്.... വൃത്തികെട്ടവൻ...... യേത് നേരത്താണോ മ്മക്ക് അവനെ അംറോമാന്റിക് മൂരാച്ചി ന്നൊക്കെ വിളിക്കാൻ തോന്നിയത്..... ഇത് റൊമാൻസ് കരകവിഞ്ഞു ഒഴുകുവാ...മിക്കവാറും മ്മളെ അതിൽ മുക്കി കൊല്ലും രാവണൻ....🙄എസ്‌കേപ്പ് അക്കു..... ന്നൊക്കെ മനസ്സിൽ പിറുപിറുതൊണ്ട് ചവിട്ടി തുള്ളി അവിടെ നിന്ന് പുറത്തോട്ടിറങ്ങി പോയി അവന്റെ താറിൽ കയറി ഇരുന്നു..... കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് കോപ്പൻ ഷർട്ട്‌ ഒക്കെ ഇട്ടോണ്ട് ഇറങ്ങി വരുന്നു.... മ്മള് പിന്നെ വല്ലാണ്ട് അങ്ങട് മൈൻഡ് ചെയ്യാൻ നിന്നില്ല...... അവൻ പിന്നെ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും.....

മ്മള് ഒന്ന് ഒളികണ്ണിട്ട് നോക്കിയതും കൊരങ്ങൻ സൈറ്റ് അടിച്ചു കാണിച്ചു.... മ്മള് അപ്പോൾ തന്നെ തല തിരിച്ചു പുറത്തേക് നോക്കി ഇരുന്നു...... അവൻ വണ്ടിയെടുത്തു നേരെ വിട്ടത് വീട്ടിലേക് ആയിരുന്നു...... വീട്ടിലെത്തി ഗേറ്റ് കടന്നു കൊണ്ട് താർ പോർച്ചിലേക് കയറ്റി നിർത്തിയതും....... മ്മള് പെട്ടന്ന് തന്നെ അതിൽ നിന്നിറങ്ങി കൊണ്ട് വീട്ടിലേക് പോകാൻ ഒരുങ്ങവെ പെട്ടന്നാണ് മ്മടെ കാതുകളിൽ ആ വാക്കുകൾ പതിഞ്ഞത്..... "ഇങ്ങോട്ട് ഇറങ്ങി വാടി..... ഇനി ഒരു നിമിഷം പോലും മ്മടെ മുന്നിലേക്ക് വന്നു പോകരുത്..... ഗെറ്റ് ഔട്ട്‌......." ന്നുള്ള അലറൽ കേട്ടതും...... അതിന്റെ ഉറവിടത്തിലേക്ക് മിഴികൾ ചതിച്ചതും കാണാൻ കഴിഞ്ഞത്... ദേഷ്യം നിറഞ്ഞ മുഖവുമായി അകത്തു നിന്നും ഷാലുത്തയുടെ കൈകളിൽ പിടിച്ചു വലിച്ചുകൊണ്ട് വരുന്ന അമി കാക്കുവിനെ ആണ്..... ഇത്തയുടെ മുഖം കരഞ്ഞു കലങ്ങിയിരുന്നു..... ഒരു നിമിഷം ആ കാഴ്ച കണ്ട് തറഞ്ഞു നിന്നു പോയ മ്മള്....... തിരിഞ്ഞു കൊണ്ട് അങ്ങോട്ടായി ഓടിയടുത്തതും...... അമി കാക്കു ഇത്തയെ പിടിച്ചു തള്ളിയതും..... "ഇത്താ......." ന്ന് വിളിച്ചു കൊണ്ട് വീഴാൻ പോയ ശാലുത്തയെ മ്മടെ കൈകളാൽ താങ്ങി പിടിച്ചു..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story