രാവണ പ്രണയം🔥 : ഭാഗം 43

Ravana Pranayam Novel

എഴുത്തുകാരി: അമീന

മദർന്റെ കയ്യിൽ നിന്നും എന്തോ താഴെ വീണു....... മ്മള് വേഗം തന്നെ നിലത്തു വീണ ആ തൂവാല കുനിഞ്ഞടുത്തു... തുറന്നു നോക്കിയതും അതിൽ തുന്നിച്ചേർത്ത ചിത്രം കണ്ടതും......മ്മള് ഷോക്കടിച്ചു പോയി....... അതോടൊപ്പം തന്നെ മ്മടെ മനസ്സിലേക് ഉത്തരമില്ലാത്ത പല ചോദ്യങ്ങളും കടന്നു വന്നതും...... മ്മള് മുന്നോട്ട് നോക്കിയപ്പോൾ ഗേറ്റിനരികിൽ നിർത്തിയ ഒരു റെഡ് ഓടിയിൽ കയറി പോകുന്ന മദർ നെ കണ്ടതും...... മ്മള് അവർക്കരികിലേക് ഓടിയടുത്തപ്പോഴേക്കും അത്‌ ഒരുപാട് ദൂരം പിന്നിട്ടിരുന്നു....... ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നതും ചിലതെല്ലാം മനസ്സിൽ കണക്ക് കൂട്ടികൊണ്ട് തൂവാല എടുത്തു പോക്കറ്റിൽ വെച്ച് തിരിഞ്ഞതും..... മ്മടെ മുന്നിലായി നിൽക്കുന്ന അർഷി മ്മളെ നോക്കി സംശയത്തോടെ നിന്നതും... മ്മള് ചോദിച്ചു.... "ന്താട ഇങ്ങന്നെ നോക്കുന്നത്...." "അല്ല... നി എന്തിനാ പെട്ടന്ന് പുറത്തേക് വന്നത്.... "

"നതിങ്.... മദർ എപ്പഴാ തിരിച്ചു വരുന്നെന്നു അറിയാൻ ആയിരുന്നു..." "ന്നിട്ട് അറിഞ്ഞോ..... " "ഏയ്യ് മദർ അപ്പഴേക്കും പോയി...." ന്ന് പറഞ്ഞു മ്മള് പെട്ടന്ന് വിഷയം മാറ്റി...... "അല്ലടാ.....എന്തായിരുന്നു നീയുമായിട്ട് ഷാദിയക്ക് പ്രശ്നം.... ഇത്രയും കിടന്നു തുള്ളാൻ മാത്രം എന്താടാ നിങ്ങക്... " "അലൻ... ഒന്നും പറയാതിരിക്കാ കോപ്പിനെ കുറിച്..... അതിനെ മ്മക്ക് കാണുന്നതേ കലിയ..... ഇവിടെ മാത്രം അല്ല.... കോളേജിലും മ്മക്ക് പാരയാണ് അത്‌..... " "അതിന് അവളെന്താട ചെയ്തത്... " "അവൾക് ഒടുക്കത്തെ സംശയമാടോ... അതും മ്മടെ ക്ലാസ്സിൽ മാത്രം.... ക്ലാസ്സിൽ ശ്രധിക്കാറും ഇല്ല.... എപ്പഴും കാണാ അവൾ അവളെ ക്ലാസ്സിലെ സിനാൻ ന്ന ഒരുത്തനുമായി സംസാരം..... അത്‌ കാണുമ്പഴേ മ്മക്ക് ചൊറിഞ്ഞു കയറും... " "അതിന് നിനക്ക് എന്താ അവൾ ആരോട് സംസാരിച്ചാലും.. മ് മ്മ് ന്താണ് മോനെ ഒരു ഇളക്കം... " "അലൻ.... എഴുതാപ്പുറം വായിക്കേണ്ട...

ആ കോപ്പ് ആരോട് സംസാരിച്ചാലും മ്മക്ക് എന്താ.... പക്ഷെ മ്മടെ ക്ലാസ്സിൽ അത്‌ പാടില്ലന്നെ മ്മള് ഉദ്ദേശിച്ചൊള്ളു.... നിന്നോട് പറയാൻ വന്ന മ്മളെ വേണം ഇട്ടഡിക്കാൻ.... " ന്നൊക്കെ ചെക്കൻ കലിപ്പിൽ പറഞ്ഞോണ്ട് അകത്തോട്ടു കയറി പോയി... മ്മള് പിന്നെ അവിടെയുള്ള പൈപ്പിൽ നിന്നും കൈ കഴുകി അകത്തോട്ടു കയറി..... നേരെ ഞങ്ങള്ക് തന്നിട്ടുള്ള റൂമിൽ പോയി ഒന്ന് കിടന്നു.... കാന്താരിടെ റൂമിന് ഓപ്പോസിറ് ആയിട്ടുള്ള റൂം ആണ്... മ്മള് നോക്കുമ്പോൾ അർഷി കോപ്പ് ഉറക്കം പിടിച്ചിട്ടുണ്ട്... മാറ്റുരണ്ടും ശോകം അടിച്ചു ഇരിക്കുവാ.... "ബ്രോ... എന്തായി കാര്യങ്ങൾ... ശാലു എന്ത് പറഞ്ഞു...." "ന്ത്‌ പറയാനാ... ഒരു നടക്കും അടുക്കുന്നില്ല.... അവളെ വെറുതെ വിടാൻ.... പുറകെ ചെല്ലാണ്ടാന്നൊക്കെയാ ആളുടെ ഡിമാൻഡ്...." "ന്നിട്ട് എന്ത് തീരുമാനിച്ചു.... " "തീരുമാനിക്കാൻ ഒന്നും ഇല്ല.... അവളെ മ്മളെന്നെ കെട്ടും..... " "കൊട്ടും..... ഒന്ന് മിണ്ടാതിരിക്കോ രണ്ടും...

ഇവിടെ കെട്ടിയതിനെ വളക്കാൻ മനുഷ്യൻ കിടന്നു നെട്ടോടം ഓടുമ്പഴാ.....കെട്ടാൻ നടക്കുന്നത്...." ന്ന് ആൽബി ബെഡിൽ നിന്നെണീറ്റിരുന്നോണ്ട് ദയനീയമായി പറഞ്ഞതും.... "അതൊക്കെ നിന്റെ മിടുക്കു പോലെ ഇരിക്കും.....മോനെ...." "മിടുക്ക്.... അവൾക് എന്നെ ശരിക്കും അറിയില്ല.... കലിപ്പ് ആകാന്ന് വെച്ചാല് ആ കോപ്പ്ന്ന് ഒരു കൂസലും ഇല്ല.... ന്നാൽ ഒന്ന് റൊമാന്റിക് ആകാന്ന് വെച്ചാലോ..... മ്മളെ പരിസരത്തു അതിനെ പിന്നെ മഷിയിട്ട് നോക്കിയാൽ കിട്ടൂല്ല.... ഉഡായിപ്പിന് കയ്യും കാലും വെച്ചതാടാ അത്‌.... " "ആയില്ലെങ്കിലേ അത്ഭുതം ഒള്ളു.... ഇവന്റെ പെണ്ണിന്റെ കൂടെയല്ലേ നടത്തം... " ന്ന് പറഞ്ഞോണ്ട് ബ്രോ ഇരുന്നു ഇളിച്ചതും... മ്മള് "അങ്ങന്നെ പറയാൻ കഴിയില്ല ബ്രോ....

ഇങ്ങടെ പെണ്ണും മ്മടെ പെണ്ണിന്റെ ബാക്കിയല്ലേ.... പക്ഷെ ശാലു അവളെ പോലെ ആണോ...." "അത്‌ പറഞ്ഞത് ശരിയാ..... അമിടെ പെണ്ണ് ഒരു പാവo ആണ്.... ഒരു മിണ്ടാപ്പൂച്ച....." (ആൽബി ) "മിണ്ടാപ്പൂച്ച..... അത്‌ മിണ്ടിയത് കൊണ്ട മ്മള് ഇവിടെ ശോകം അടിച്ചു ഇരിക്കണേ..... ലീവ് മി അലോൺ.. ന്ന്.... ആക്കികൊടുക്കുന്നുണ്ട് ഓൾടെ ലീവ് മി അലോൺ....തെറ്റ്..മ്മടെ ഭാഗത്തായി പോയി....അല്ലേൽ കാണാരുന്നു...." ന്ന് ബ്രോ പല്ല് കടിച്ചോണ്ട് പറഞ്ഞതും.... ആൽബി ചോദിച്ചു... "അല്ല അലൻ..... നിന്റ കാന്താരിടെ ഹെല്പ് ഉണ്ടേൽ അവളുമാരെ ചാക്കിട്ട് പിടിച്ചൂടേ.....ഹേ.... ട അത്‌ നടക്കുംട....... ഒന്ന് സെറ്റ് ആക്കിത്താ അളിയാ.... " "അതിന് വേണ്ടി അങ്ങട് ചെന്നാൽ മതി.... എടുത്തെറിയും അവൾ.... " "ട... നി പറഞ്ഞാൽ മതി.... നിന്നെ ഒരുപാട് ഇഷ്ടം അല്ലെ..... " "അത്‌ കുറച്ച് മുന്നേ വരെ... ഇപ്പൊ മ്മളെ കയ്യിൽ കിട്ടിയാൽ കൊന്ന് കൊലവിളിക്കാൻ ഉള്ള ദേഷ്യം ഉണ്ടാകും അതിന്....

അമ്മാതിരി പണിയല്ലേ മ്മള് ചെയ്തു പോയത്...." "ട... തെണ്ടി... നിന്നോട് ആര് പറഞ്ഞതാ അവളെ പോയി കിസ്സടിക്കാൻ..... കോപ്പേ... " ന്ന് ആൽബി പല്ല് കടിച്ചോണ്ട് പറഞ്ഞതും....അത്‌ കേട്ട് മൂടി പുതച് കിടന്ന കോപ്പൻ അർഷിയും ശോകമായി കയ്യിൽ ഫോണും കറക്കി കൊണ്ടിരിക്കുന്ന ബ്രോയും ഞെട്ടിക്കൊണ്ട്.... "കിസ്സോ...." 😲.... ന്ന് പറഞ്ഞു കണ്ണും തള്ളി എണീറ്റിരുന്നതും..... മ്മള് ആൽബിനെ നോക്കി പല്ല് ഞെരിച്ചു.... "സൊറ അളിയാ... അറിയാതെ.... " "ന്നാലും കിച്ചു നിനക്ക് ഇത് തന്നെയാണോ പണി.... "(ബ്രോ ) "ഇത് തന്നെയാണ് പണി ന്ന് പറഞ്ഞാൽ... ഇതിന് മുൻപും...." 😟(അർഷി ) അതും പറഞ്ഞോണ്ട് മ്മളെ ചെറഞ്ഞു നോക്കിയതും..... മ്മള് തലയും ചൊറിഞ്ഞു ഒന്ന് സൈറ്റ് അടിച്ചു കാണിച്ചതും.... "പോടാ... പട്ടി... ഇവിടെ മൂക്കി പൊടിക്ക് പോലും ഒന്ന് സെറ്റ് ആവാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ മുന്നിൽ വെച്ചു വേണോടാ ഒന്നും ഇടാത്ത സത്യങ്ങൾ വിളിച്ചു പറയുന്നത്......

ഇതിനൊക്കെ പടച്ചോൻ ചോയ്ക്കും... നോക്കിക്കോ... പോയി കിടന്നുറങ്ങാട പന്നികളെ......ഒരു യുവ കോമളന്റെ ദീന രോദനം ആരോട് പറയാൻ ആര് കേൾക്കാൻ...." ന്ന് പറഞ്ഞോണ്ട് ചെക്കൻ തലവഴി പുതച് മൂടി കിടന്നതും..... ഞങ്ങൾ മൂന്നും കൂടെ പൊരിഞ്ഞ ചിരി ചിരിച്ചു..... മ്മള് ചിരിച്ചോണ്ട് പറഞ്ഞു.... ന്നാൽ നി ഷാദിയെ നോക്കികോട മൂക്കി പൊടിക്ക്....." ന്ന് മ്മള് പറഞ്ഞതും കോപ്പൻ പുതപ്പ് മാറ്റി കണ്ണുരുട്ടി നോക്കി പറഞ്ഞു.... "അതിന്റെ കാര്യം ഇവിടെ മിണ്ടരുത്.... കൊപ്പത്തി..... പോയി കിടന്നു ഉറങ്ങടാ...... " ന്ന് ചെക്കൻ പല്ല് ഞെരിച്ചൊണ്ട് പറഞ്ഞതും......മ്മള് പുതപ് തലവഴി മൂടി ബെഡിലേക് വീണു.... മ്മള് പിന്നെ ഞെട്ടിയുണർന്നത് ഡോർ അടയുന്ന സൗണ്ട് കേട്ടുകൊണ്ടായിരുന്നു.... മ്മള് പിന്നെ എണീറ്റ് കൊണ്ട് റൂമിന്റെ ജനൽ പാളി പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ടത്..... മദർ ഗേറ്റ് വഴി നടന്നു വരുന്നതാണ്... മ്മള് ജനൽ ഒന്നൂടെ തുറന്ന് ശരിക്കും നോക്കിയതും.....

ഗാർഡനിലെ ചെടികൾക്കിടയിലൂടെ ഗേറ്റിനരികിലായി നിർത്തിയിട്ട രാവിലെ കണ്ട ആ റെഡ് കാർ ഓടിച്ചു പോകുന്നതാണ് കണ്ടത്..... മ്മള് പിന്നെ ആ തൂവാലയിലെ കാര്യങ്ങളും അതുമൂലം മ്മക്കുണ്ടായ സംശയം ദൂരീകരിക്കാനും വേണ്ടി റൂമിനു വെളിയിൽ ഇറങ്ങി ഹാൾ ലക്ഷ്യം വെച്ചു നടന്നു.... ഹാളിൽ എത്തിയതും അതിന് വലതു ഭാഗത്തായി ഉള്ള റൂമിലേക്കു മദർ കയറി പോകുന്നത് കണ്ടതും..... മ്മള് പെട്ടന്ന് തന്നെ പുറകെ ചെന്ന് കതക് തുറന്ന് അകത്തോട്ടു കയറിയതും....... ശബ്ദം കേട്ട മദർ ഞെട്ടി കൊണ്ട് മ്മളിലേക് തിരിഞ്ഞതും..... ആളുടെ കയ്യിലെ വസ്തുക്കൾ നിലംപതിച്ചു... നിലത്തു വീണു ചിന്നി ചിതറി കിടക്കുന്ന ആ വസ്തുക്കളിൽ മ്മടെ മിഴികളിൽ പതിഞ്ഞതും.... അത്‌ മ്മളിൽ ഒരു നടുക്കം സൃഷ്ടിച്ചു......അപ്പോൾ തന്നെ മദർ വെപ്രാളപ്പെട്ട് കൊണ്ട് അതെല്ലാം വാരിയെടുത്തു ഷെൽഫിലേക് അടച്ചു ലോക്ക് ചെയ്തു...

ആ വസ്തുക്കൾ മ്മളിലെ കുറച്ച് ചോദ്യങ്ങൾക്കുള്ള ഉത്തരം ആയിരുന്നെങ്കിലും...... ബാക്കികൂടെ അറിയണമെന്നുള്ളതുകൊണ്ട് അവിടെയുള്ള കട്ടിലിലേക്കിരുന്നു..... മ്മള് വളരെ ശാന്തമായി മദർ നെ നോക്കികൊണ്ട് ആ തൂവാല എടുത്തു ആൾക്കഭിമുഖമായി പിടിച്ചതും.... ഒരുനിമിഷം ഞെട്ടിയ മദർ പിന്നീട് യാതൊരു ഭാവബേധവും ഇല്ലാതെ മ്മൾക്കരികിലായി ഇരുന്നു..... "മദർ...... അറിയണം..... ഈ കാണുന്നതിലെ സത്യം എന്താണെന്ന്....." ന്ന് മ്മള് ഒരു മുഖവുരയും കൂടാതെ ചോദിച്ചതും...... ഒന്ന് ദീർഗമായി ശ്വാസം എടുത്തു വിട്ടു കൊണ്ട് മദർ പറഞ്ഞു തുടങ്ങി..... മദർൽ നിന്നും വീഴുന്ന ഓരോ വാക്കുകളും മ്മളിൽ തീർക്കുന്ന നടുക്കത്തോടാപ്പോം.... മ്മളിൽ അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് കൂടിയുള്ള ഉത്തരമായി മാറുകയായിരുന്നു......

എല്ലാം പറഞ്ഞു കഴിഞ്ഞു കണ്ണുനീർ വാർത്തു കൊണ്ടിരുന്ന മദറിനെ ഒരുകയാൽ സമാധാനിപ്പിച്ചു കൊണ്ട് ആ മുറിവിട്ടറിങ്ങിയത് ചില ഉറച്ച തീരുമാനങ്ങളുമായിട്ടായിരുന്നു.... കലങ്ങി മറിഞ്ഞ മനസ്സിനെ സമാധാനിപ്പിക്കാൻ എന്നവണ്ണം മ്മള് ഗാർഡനിലേക് പോയി അവിടെയുള്ള സിമെന്റ് ബെഞ്ചിൽ ഇരുന്നതും.... പെട്ടന്നാണ് ഒരു നിലവിളി ഉയർന്നത്.... ഞെട്ടിക്കൊണ്ട് മ്മള് എണീറ്റ് നോക്കിയപ്പോൾ ഉണ്ട് ആ സിമെന്റ് ബെഞ്ചിൽ ആരോ കിടക്കുന്നു.... കമിഴ്ന്നു കിടക്കുന്നത് കൊണ്ട് തന്ന ആളെ മനസിലായില്ലെങ്കിലും..... ആ ശബ്ദo മ്മടെ കാന്താരിടെ ആണെന്ന് മനസിലാക്കാൻ മറ്റൊരാളുടെ ആവശ്യം ഇല്ലാരുന്നു... ന്റെ റബ്ബേ.... ഓരോന്ന് ഓർത്തു വന്നു ഇതിന്റെ മേലെ ആണോ മ്മള് ഇരുന്നത്... ന്നൊക്കെ ആലോചിച്ചോണ്ട് തലയിലും കൈ വെച്ചു നിന്ന് പോയി.... ****************** (അക്കു ) ബ്രേക്ഫാസ്റ് ഒക്കെ കഴിഞ്ഞു ചെക്കന്മാർ എല്ലാം യാത്ര ക്ഷീണം കൊണ്ട് റൂമിലോട്ട് വിട്ടപ്പോൾ പെണ്പടകൾ നേരെ കിച്ചണിലേക് വിട്ടു....

മാറിയേടത്തി ഒറ്റയ്ക്കല്ലേ.... ഫുഡിന്റെ കാര്യത്തിൽ ഹെല്പ് ചെയ്യാൻ ആയിരുന്നു..... അവന്മാരൊക്കെ ഉള്ളത് കൊണ്ട് സ്പെഷ്യൽ വേണം ന്ന് മദർ പറഞ്ഞിരുന്നത്രെ....... അവരാരാ വി ഐ പി എങ്ങാനും ആണോ സ്പെഷ്യൽ ഉണ്ടാക്കാൻ....ഹും... ന്നൊക്കെ മ്മള് അവരെ ഒക്കെ കുറ്റം പറഞ്ഞോണ്ട് ഓരോ പണിയിൽ ഏർപെട്ടപ്പോൾ ആണ്..... മ്മടെ വയറിന്നൊരു സൂചന പോലെ....ചെറുതായി വേദന കൂടി വരുന്നത് പോലെ.... മ്മള് അപ്പോൾ തന്നെ വയറിൽ പിടിച്ചു കൊണ്ട് ഇരുന്നതും...... ഇത് കണ്ട് ഇത്ത കാര്യം ചോദിച്ചപ്പോൾ മ്മള് ഇപ്പൊ വരാമെന്നു പറഞ്ഞു നേരെ ബാത്‌റൂമിൽക്ക് ഓടി.... അതിൽ നിന്ന് ഇറങ്ങിയതും പുറത്തു ഉണ്ട് ആനി... "ന്താടാ പറ്റിയെ....നി പെട്ടന്ന് ഓടി പോന്നത് എന്നതിനായിരുന്നെടാ......" "അത്‌ സ്റ്റൊമക് പൈൻ ആയിട്ടാ......" "ന്തെട.....ഫുഡ്‌ പിടിച്ചില്ലേ...." "അതല്ലടാ.... ഇത് റെഡ് അലെർട് ആണ്.... "

"ഒഹ് പീരിയഡ്‌സ് ആണോ.... നിനക്ക് ഇപ്പൊ പൈൻ ഉണ്ടോ...." "സഹിക്കാൻ കഴിയണില്ലെടി.... വേദന കൂടി കൂടി വരാ....." "ന്നാൽ നി കിടന്നോ.... മ്മള് ഇപ്പോൾ വരാ....." ന്ന് പറഞ്ഞു പെണ്ണ് പോയതും.... മ്മള് വയറും അമർത്തി പിടിച്ചോണ്ട് ബെഡിലേക് കിടന്നു.... ഒരഞ്ചു മിനുട്ട് കഴിഞ്ഞതും ശാലുതയും ആനിയും ശാധിയും റൂമിൽ ഹാജർ.... ഇത്ത മ്മളെ കൊണ്ട് ഉലുവ വെള്ളം കുടിപ്പിച്ചു റസ്റ്റ്‌ എടുക്കാൻ പറഞ്ഞു പോയി.... പുറകെ അവരെയും കൊണ്ട് പോയി..... മ്മള് പിന്നെ പതിയെ കിടന്നതും.... മ്മക്ക് വേദന കൂടുതൽ ആയിരുന്നു.... ബെഡിൽ കിടന്നു ഞെരിപിരി കൊണ്ട് മ്മള് ഒരാശ്വാസത്തിന് വേണ്ടി ഗാർഡനിൽ കാറ്റു കൊണ്ട് കിടക്കാം ന്ന് കരുതി അങ്ങട് പോയി......അവിടെയുള്ള സിമെന്റ് ബെഞ്ചിൽ കയറി കിടന്നു.... മ്മള് ഈ സമയത്ത് ഇവിടെ വന്നു കിടക്കാറുണ്ട്.... കാരണം കാറ്റും പൂക്കളുടെ സ്മെല് ഒക്കെ മ്മക്ക് പ്രത്യേക അനൂപൂതിയാണ് ഉണ്ടാക്കാർ....

മ്മള് പതിയെ അവിടെ കിടന്നു....ചെറുതായി വീശുന്ന കാറ്റിൽ മ്മള് കണ്ണടച്ച് കൊണ്ട് കമിഴ്ന്നു കിടന്നു..... അപ്പോൾ വേതനക് ഒരു ശമനം പോലെ.... ഏറിയാൽ ഒരുദിവസം മാത്രമേ മ്മക്ക് വേദന തോന്നാറുള്ളു.... അതാണേൽ ഒടുക്കത്തെ ആകും ചെയ്യും.... മ്മള് അങ്ങനെ കാറ്റിൽ പരക്കുന്ന......... തെറ്റിദ്ധരിക്കണ്ട...😁 പൂവിന്റെ സ്മെല് അല്ല.... നല്ല ചിക്കൻ കറിയുടെ സ്മെല് മൂക്കിലേക് അടിച്ചു കയറിയതും..... നാവിൽ കപ്പലോടിച്ചു കളിക്കാൻ മാത്രം വെള്ളം വന്നതും...... മ്മള് എണീക്കാൻ ഒരുങ്ങവെ മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ന്തോ മ്മടെ മേലെ വന്നു പതിഞ്ഞതും..... മ്മള് നിലവിളിച്ചു പോയി... ഇടിവെട്ടേറ്റവനെ പിന്നേം പിന്നേം തിരഞ്ഞു ആന കുത്താൻ വരുവാണല്ലോ ന്റെ പടച്ചോനെ..... ന്നൊക്കെ കരുതികൊണ്ട് മ്മള് വയറിൽ അമർത്തി പിടിച്ചു അങ്ങനെ തന്നെ കിടന്നു..... വേദന കുറച്ച് കുറവ് ഉണ്ടായിരുന്നതാണ്.....

ഏത് ഉൽക്ക ആണോ മ്മടെ മേലെ വന്നു പതിച്ചത് ന്ന് അറിയാൻ വേണ്ടി വേതനക്കിടയിലും മ്മള് തല ചെരിച്ചു നോക്കിയപ്പോൾ മ്മടെ മുന്നിൽ നിക്കുന്നവനെ കണ്ട് തലയ്ക്കു ഒന്ന് കൊടുക്കാനാ തോന്നിയത്... പരട്ട..... നിക്കുന്നത് കണ്ടില്ലേ... ന്നൊക്കെ അവനെ മനസ്സിൽ ചീത്തപറഞ്ഞതും.... മ്മള് വേദനകൊണ്ട് ഒന്ന് ഞെരങ്ങി പോയി... "ഔ.... ന്റുമ്മ..... " ന്ന് പറഞ്ഞോണ്ട് മ്മള് ഒന്നൂടെ ചുരുണ്ട് കൂടിയതും.... പെട്ടന്ന് ചെക്കൻ.... "അക്കു..... ന്താടാ പറ്റിയെ... മ്മള് കണ്ടില്ലടാ... അറിയാണ്ടെ ഇരുന്നു പോയതാ..... " ന്നൊക്കെ ചെക്കൻ പറഞ്ഞോണ്ട് മ്മളെ പിടിച്ചു വലിച്ചു എണീപ്പിച്ചു ഇരുത്തി.... മ്മള് അപ്പോഴും വയറിൽ കൈവെച് ഇരുന്നതും.... ചെക്കന്റെ നോട്ടം മ്മടെ കയ്യിലേക് നീണ്ടതും മ്മള് കൈ പെട്ടന്ന് എടുത്തു മാറ്റി..... വേദന കടിച്ചു പിടിച്ചോണ്ട് മ്മള് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചതും അത്‌ ചീറ്റി പോയി..... "ന്താ അക്കു നിനക്ക് പറ്റിയെ.... ആർ യൂ ഓക്കേ.... "

ന്ന് പറഞ്ഞോണ്ട് മ്മടെ മുഖം കൈകളിൽ കോരിയെടുത്തതും... മ്മള്ക്ക് വേദന വന്നതും... മ്മള് അവന്റെ നെഞ്ചിലേക് ചാരി കൊണ്ട് തളർന്ന സ്വരത്തിൽ പറഞ്ഞു... "അയാം നോട്ട് ഓക്കേ അലൻ....മ്മക്ക് വയർ വേദനിച്ചിട്ട് വയ്യട... " " ന്തെടാ ഫുഡ് കൊണ്ടാണോ......" "അതല്ല...." "ഒഹ്.... മന്ത്ലി ഉള്ളതാണോ....." ന്ന് ചെക്കൻ ചോദിച്ചതും..... മ്മള് ചെറുതായി മൂളി...... അപ്പോൾ തന്നെ ചെക്കന്റെ കൈ മ്മടെ അരയിലൂടെ വയറിലേക് സഞ്ചരിച്ചതും... മ്മള് ഒന്ന് പൊള്ളിപ്പിടഞ്ഞു കൊണ്ട് ആളെ കൈകൾ തട്ടി മാറ്റി അവനിൽ നിന്നും വിട്ടു നിന്ന് കണ്ണുരുട്ടിയതും..... "നി എന്തിനാ മ്മളെ നോക്കി പേടിപ്പിക്കുന്നെ...... വയറിൽ ഒന്ന് തഴുകിയാൽ വേദന കുറഞ്ഞാലൊന്ന് കരുതിയിട്ട.... അല്ലാണ്ട്...." "അങ്ങന്നെ ഒന്നും ഇപ്പൊ കുറക്കണ്ട.... ഉമ്മച്ചാ...." 'ഡി... ഡി.... ആരാടി ഉമ്മച്ചൻ... " "നി തന്നെയാ......." ന്ന് പറഞ്ഞതും വേദനകൊണ്ട് മ്മടെ മുഖം ചുളിഞ്ഞു പോയതും......

ചെക്കന്റെ മുഖത്തെ ഭാവത്തിൽ അവനാണ് വേദന ന്ന് തോന്നി പോയി...... "രാവണ..... " "പറ...... പെണ്ണെ.... " "മ്മക്ക് ഒരു ഐസ് ക്രീം മേടിച്ചു തരോ.... " "ന്തൊന്ന്.... ഇപ്പഴോ..... വേദന കൂടത്തെ ഒള്ളു... " "പ്ലീസ് അലൻ.... മേടിച്ചു താ.... മ്മക്ക് ഐസ് കഴിച്ചാല വേദന ക്ക് ആക്കo കിട്ടുന്നത്..... മേടിച്ചു തരോ....." ന്ന് പറഞ്ഞോണ്ട് ചെക്കന്റെ ഷർട്ടിൽ പിടിച്ചു വലിച്ചതും...... അവന് ചിരിച്ചോണ്ട് ഇപ്പൊ വരാം.... ന്ന് പറഞ്ഞോണ്ട് അവന്റെ താറിൽ കയറി പോയി.... ഇവര് ഇതിലാണോ വന്നത്..... ആ ഇവർക്കെങ്ങനെയും വരാലോ..... ന്നൊക്കെ കരുതി നിന്നതും..... ഒരഞ്ചു മിനുട്ട് കഴിഞ്ഞതും ചെക്കൻ പൊടിപറത്തി കൊണ്ട് വന്നു നിന്നു...... താറിൽ നിന്നിറങ്ങി ചിരിച്ചോണ്ട് മ്മളെ അടുത്തോട്ടു വന്നു പുറകിൽ പിടിച്ച കൈ നീട്ടിയപ്പോൾ അതിൽ ഒരു പാക്ക് ചോക്കോ ഐസ് സ്റ്റിക്ക്.... മ്മടെ ഫേവറൈറ്..... മ്മള് അത്‌ കണ്ടതും സന്തോഷം കൊണ്ട് അത്‌ മേടിച്ചു ചെക്കനെ പിടിച്ചു കവിളിൽ ഉമ്മ വെച്ചു.... പെട്ടന്ന് ബോധം വന്നത് പോലെ..... മ്മള് മാറി ഇരുന്നോണ്ട് ചെക്കനെ നോക്കി ഒന്നിളിച്ചതും....

"ഇതുപോലെ ഓരോന്നു കിട്ടുമെങ്കിൽ മ്മള് എത്ര ഐസ് ക്രീം വേണോലും മേടിച്ചു തന്നേനെ.... പെണ്ണെ... " ന്ന് പറഞ്ഞു ചെക്കൻ സൈറ്റ് അടിച്ചതും...... മ്മള് വിഷയം മാറ്റി കൊണ്ട് ചോദിച്ചു.... "ഇതിൽ ഒരുപാട് ഉണ്ടല്ലോ രാവണ.......... " "നിനക്ക് മാത്രം അല്ല പെണ്ണെ......അവർക്കൂടെ ഉള്ളതാ...." "ന്നാൽ ഞാൻ ഇത് കൊണ്ട് കൊടുത്തേക്കട്ടെ..... " ന്ന് പറഞ്ഞോണ്ട് മ്മള് എണീക്കാൻ നിന്നതും.....മ്മടെ കൈയ്യിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി കൊണ്ട് പറഞ്ഞു... "അവിടെ നിൽക്ക് പെണ്ണെ.... നി കഴിച്ചിട്ട് കൊണ്ട് കൊടുത്താൽ മതി..... " ന്ന് പറഞ്ഞതും... മ്മള് ചിരിച്ചോണ്ട് കവറിൽ നിന്ന് ഒന്നെടുത്തതും.... "ഡി ദുഷ്ടേ..... സാമദ്രോഹി.... ഒറ്റയ്ക്ക് കഴിക്കുവാരുന്നല്ലെടി.... " ന്ന് പറഞ്ഞു ഉണ്ട് ആനി ചാടി തുള്ളി വരുന്നു... മ്മടെ അടുത്തിരിക്കുന്ന രാവണനെ കണ്ട് ഒന്ന് സ്റ്റക്ക് ആയി വളിഞ്ഞ ചിരി ഫിറ്റ്‌ ചെയ്തോണ്ട് തിരിഞ്ഞോടാൻ നിന്നതും.... അവന്...

"ആനി.... അവിടെ നിക്കേടോ.... ദാ ഇതൂടെ കൊണ്ട് പൊക്കോ.... അവൾക്ക് മാത്രം അല്ല... നിങ്ങൾക്കും ഉണ്ട്... " "ശരിക്കും.... താങ്ക്സ്..... "😁 ന്ന് പറഞ്ഞോണ്ട് പെണ്ണ് ചെക്കന്റെ കയ്യിൽ നിന്നും കവർ മേടിച്ചു മ്മളെ നോക്കി ചിരിച്ചോണ്ട് ഓടി.... അവൾക്ക് പുറകെ പോകാൻ നിന്ന മ്മളെ പിടിച്ചു വെച്ചോണ്ട് പറഞ്ഞു... "നി ഇത് കഴിച്ചിട്ട് പോയാൽ മതി.... " "അവരുടെ കൂടെ ഇരുന്ന് കഴി... " "വേണ്ട...... മ്മളെ കൂടെ ഇരുന്നാൽ മതി... " ന്ന് ചെക്കൻ ഒന്ന് സൗണ്ട് റൈസ് ആയതും..... മ്മള് മിണ്ടാതിരുന്നു.... മ്മടെ സ്വഭാവം വെച്ച് ഇപ്പൊ മ്മള് കേറി ചൊറിയേണ്ടതാണ്... പിന്നെ അവന്റെ കലിപ്പിന്റെ ആഫ്റ്റർ എഫക്ട് 😘🙈... മ്മക്ക് ഈ ഒരു കണ്ടിഷനിൽ താങ്ങില്ലാന്നുള്ളതുകൊണ്ട് മിണ്ടാതെ അയ്സും കഴിച്ചോണ്ട് ഇരുന്നു... "ന്നാ ടേസ്റ്റ് ആണ്..... യമ്മി....."😍... ന്നൊക്കെ പറഞ്ഞോണ്ട് മ്മള് ഒന്ന് ചുമ്മാ ചെരിഞ്ഞു നോക്കിയതും...........

മ്മളെ തന്നെ നോക്കി നിക്കുന്ന രാവണനെ കണ്ട് എന്താ ന്ന് പിരികം പൊക്കി ചോദിച്ചതും...... ചെക്കൻ കണ്ണുകൊണ്ട് ഐസ് കാണിച്ചു തന്നു... മ്മള് അപ്പോൾ തന്നെ ചിരിച്ചോണ്ട് അവന്ക് നേരെ അത്‌ നീട്ടിയതും.. മ്മടെ കയ്യിൽ നിന്ന് അത്‌ മേടിച്ചു അതിലേക്കും മ്മടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് നിന്നതും...... മ്മള് കണ്ണുകൊണ്ട് കഴിച് പെട്ടന്ന് താ... ന്നുള്ള രീതിയിൽ ചുണ്ട് ചുളുക്കി പറഞ്ഞതും...... മ്മളെ പോലും ഞെട്ടിച്ചുകൊണ്ട് ഐസ് സ്റ്റിക്ക് മ്മടെ മുഖത്തേക് അടുപ്പിച്ചു ഐസോടെ മ്മടെ കവിളിലായി ചുണ്ട് പതിപ്പിച് കവിളിൽ ചെറുതയായി കടിച് ഐസ് നുണഞ്ഞതും......... മ്മള് ഷോക്കടിച് പോയി........ ഫ്രീസ് ആയി നിന്നതും.... മ്മളിൽ നിന്ന് വിട്ടു നിന്ന ചെക്കനെ........ മിഴികൾ ഉയർത്തി നോക്കിയതും....... അവനു പുറകിലായി നിൽക്കുന്ന മദറിനെ കണ്ടതും........ തറഞ്ഞു നിന്നു പോയി........ മ്മള് പെട്ടന്ന് എണീറ്റോണ്ട് അവർക്കരികിലേക് ചെന്നൊണ്ട് മദർ ന്ന് വിളിക്കും മുന്നേ..... അവരുടെ കൈകൾ മ്മടെ കവിളിൽ പതിഞ്ഞിരുന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story