രാവണ പ്രണയം🔥 : ഭാഗം 44

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മളിൽ നിന്ന് വിട്ടു നിന്ന ചെക്കനെ........ മിഴികൾ ഉയർത്തി നോക്കിയതും....... അവനു പുറകിലായി നിൽക്കുന്ന മദറിനെ കണ്ടതും........ തറഞ്ഞു നിന്നു പോയി........ മ്മള് പെട്ടന്ന് എണീറ്റോണ്ട് അവർക്കരികിലേക് ചെന്നൊണ്ട് മദർ ന്ന് വിളിക്കും മുന്നേ..... അവരുടെ കൈകൾ മ്മടെ കവിളിൽ പതിഞ്ഞിരുന്നു..... മ്മള് ഷോക്കടിച്ചു നിന്നതും...... മദർ മ്മളെ തട്ടി വിളിച്ചതും മ്മള് ഒന്ന് ഞെട്ടി കൊണ്ട് നോക്കിയതും.... മദർ ഉണ്ട് പുഞ്ചിരിച്ചോണ്ട് നിക്കുന്നു.... അപ്പൊ മദർ മ്മളെ അടിച്ചില്ലേ....🤔 ഇല്ലല്ലോ.... ന്നൊക്കെ മന്നസ്സിൽ കരുതി മ്മള് ചെക്കന്നെ നോക്കിയപ്പോൾ ഉണ്ട്...... മ്മളെ കിളി പോയ നിക്കൽ കണ്ട് കണ്ണുകൊണ്ട് എന്താ ന്ന് ചോദിച്ചതും..... മ്മള് ഒന്നൂല്ലന്ന് തോളനക്കി കാണിച്ചോണ്ട് മദർലേക്ക് തിരിഞ്ഞതും.... "നിങ്ങൾ ഇവിടെ ഇരിക്കുവായിരുന്നോ.... മോളെ ഞാൻ എവിടെയെല്ലാം തിരഞ്ഞു ..... മ്മടെ കൂടെ വാ..... "

ന്ന് മ്മളോട് പറഞ്ഞോണ്ട് മദർ ചെക്കനെ നോക്കിയതും..... അവന് ഒന്ന് പുഞ്ചിരിച്ചു... അപ്പോൾ തന്നെ മദർ മ്മളേം വലിച്ചോണ്ട് നേരെ പോയത് മദർ ന്റെ റൂമിലേക്കു ആയിരുന്നു.... അവിടെ എത്തി മദർ മ്മളെ പിടിച്ചു കട്ടിലിൽ ഇരുത്തി കൊണ്ട് ഷെൽഫ് തുറന്ന് എന്തൊ പുറത്ത്റടുത്തു.... ഒരു വൈറ്റ് ഫ്രോക്ക് ആയിരുന്നു അത്‌.... അതെടുത്തു കൊണ്ട് അതിൽ ഒന്ന് തലോടി നിന്നതും..... പെട്ടന്ന് മദർ മ്മളെ അടുത്തേക് വന്നു മ്മളെ ദേഹത്തു വെച്ച് കൊണ്ട് പുഞ്ചിരിച്ചു.... ആ പുഞ്ചിരിക്ക് കൂട്ടായി ആ കണ്ണുകൾ നിറഞ്ഞു വന്നതും മ്മള് വിളിച്ചു പോയി..... "മദർ.... " ന്ന് മ്മള് വിളിക്കലും പെട്ടന്ന് തന്നെ മദർ മ്മളെ കെട്ടിപിടിച് പൊട്ടിക്കരഞ്ഞു..... "അക്കു....നീ എന്റെ മോളാ.....വിട്ടു കൊടുക്കാൻ കഴിയുന്നില്ല മോളെ.... മ്മടെ കയ്യിൽ കിടന്ന നീ വളർന്നത്.....മ്മക്ക് വേണം നിന്നെ...." ന്നൊക്കെ പറഞ്ഞു മദർ വിതുമ്പിയതും മ്മള്.. "മദർ എന്താ ഇങ്ങക്ക് പറ്റിയെ....

ആർക്ക് വിട്ടുകൊടുക്കുന്ന കാര്യം ആണ് പറഞ്ഞത്.... മ്മള് എങ്ങാട് പോകും ന്നാ ഇങ്ങള് പറയുന്നത്...." "അതൊക്കെ മോള് വൈകാതെ അറിയും..... ഇത്രയും കാലം ഈ കിളിക്കൂട്ടിലെ കുഞ്ഞായിരുന്നു നീ.... ഇനി ആ അവകാശം ഇവിടെ നഷ്ടമാകുമെല്ലോന്ന് ഓർക്കുമ്പോൾ..." "മ്മക്ക് ഒന്നും മനസ്സിലാകുന്നില്ല.... തെളിച്ചു പറയ്‌ മദർ..." "അതൊക്കെ മോൾ വൈകാതെ അറിയുo.......കുറച്ച് ദിവസം കൂടെ വേണം എനിക്ക്..... എല്ലാം പറയാം.... സത്യങ്ങൾ മറനീക്കി പുറത്ത് വരാന് സമയമായെന്നൊരു തോന്നൽ..... ആ അതൊക്കെ വിട്.... ഇത് മോൾക് വേണ്ടി ഞാൻ തയ്പ്പിച്ചതാ.... ഇഷ്ടായോ...... " "ഒത്തിരി ഇഷ്ടായി മദർ.... ഇതിപ്പോ എന്തിനാ....." "ഇതൊരു ഓര്മക്കാണ്.... നിന്നെ ഈ കിളിക്കൂട്ടിന്റെ വാതിൽക്കൽ കിട്ടിയിട്ട് ഇന്നേക്ക് 20 വർഷമായി മോളെ...." അന്ന് നിന്നെ കെട്ടിയപ്പോൾ നിനക്ക് ഒന്നര വയസേ ഉണ്ടായിരുന്നുള്ളു..... ആ ഓർമയ്ക്ക് ആണ് ഈ വൈറ്റ് ഗൗൺ..... നമുക്ക് ആഘോഷിക്കണം....

ഈ കിളിക്കൂടിന് കിട്ടിയ രണ്ട് മാലാഖമാരെ കൂടെ.... ശാലു മോൾക്ക് ഞാൻ കൊടുത്തിട്ടുണ്ട്.... ഇന്ന് നമുക്ക് കേക്ക് ഒക്കെ മേടിക്കണം....." "മദർ അത്‌ വേണോ... ഒരാഘോഷം...." "വേണം മോളെ..... ചിലപ്പോൾ ഇനിയൊരാഘോഷത്തിന് ഈ കിളിക്കൂടിന് സാക്ഷി ആകാൻ കഴിയുമോന്ന് ആരറിഞ്ഞു...." ന്നൊക്കെ മദർ എവിടെയും തൊടാതെയുള്ള സംസാരം കേട്ട് മ്മള് സംശയത്തോടെ നിന്നതും.... എന്തോ ഓർത്തു നിന്ന മദർ മ്മളോട് മറ്റുള്ളവരുടെ അടുത്തേക് ചെല്ലാൻ പറഞ്ഞതും....... മ്മള് നേരെ റൂമിലേക്കു വിട്ടു അവിടെ ഷെൽഫിൽ വെച്ച ഇത്തയുടെ ഫ്രോക്കിനു കൂടെ മ്മടെതും വെച്ചു കൊണ്ട് നേരെ കിച്ചണിലേക് വിട്ടു.... മ്മടെ ബര്ത്ഡേ ആയി ഈ ദിവസം ആണ് ആഘോഷിക്കാർ... ഇന്ന് മ്മള് ഇവിടെക്ക് കടന്നു വന്നിട്ട് 20 വർഷം...... ഓരോ വർഷവും ചെറുതായി കേക്ക് കട്ട്‌ ചെയ്ത് ആഘോഷിക്കും.... മദർ പറയുന്നത് ഞങ്ങൾ വന്നേപ്പിന്നെ ആണ് ഈ കിളിക്കൂട് ഒരു സ്വർഗം ആയതെന്ന്....

മദർ ന്ന് എന്തൊക്കെയോ വിഷമം ഉണ്ട്..... മനസ്സിനെ അലട്ടുന്ന എന്തോ..... പക്ഷെ തുറന്ന് പറയുന്നില്ലെന്ന് മാത്രം.... ഒന്ന് മൺസിലായി....... അതെന്നിൽ ഉള്കൊള്ളുന്നതാണെന്ന്.....എല്ലാം പറയുമായിരിക്കും...... മ്മള് പിന്നെ നേരെ കിച്ചണിൽക്ക് വിട്ടു.....അങ്ങനെ എല്ലാവരും ലഞ്ച് ഒക്കെ കഴിച്ചു വൈകുന്നേരം വരെ തള്ളി നീക്കി.... പെണ്പടകളും ആൺപടകളും മദറും മാറിയേടത്തിയും എല്ലാവരും ഒരുമിച്ചിരുന്നായിരുന്നു സംസാരം... അച്ചായന്റെ കണ്ണ് ആനിടെ മുഖത്താണെൽ....... അമി കാക്കുവിൻറ് കണ്ണ് ശാലുത്തയിലും..... രണ്ടും ആണേൽ അങ്ങട് നോക്കുന്നെ ഇല്ല..... മ്മടെ ചെക്കൻ ആണേൽ സംസാരത്തിൽ ആണേലും ലാപ്പിൽ എന്തോ കാര്യമായുള്ള പണിയിൽ ആണ്...... ഇടക്ക് മ്മളെ നോക്കി പതിയെ വേദന കുറവുണ്ടോന്ന് ചോദിച്ചതിന്...... മ്മള് അതേന്നുള്ള രീതിയിൽ പുഞ്ചിരിച്ചു തലയാട്ടിയതും....... അവന് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ലാപ്പിലേക് മുഖം പൂഴ്ത്തി..... മ്മള് പിന്നെ ഷാദിയെ നോക്കിയപ്പോൾ അവൾ ഉണ്ട് അർഷി സാർ നെ ചെറഞ്ഞു നോക്കുന്നു.... ആ കാര്യത്തിൽ ആളും ഒട്ടും പിന്നിലല്ല.....

നേരത്തെ കിച്ചണിൽ അടിയുണ്ടാക്കിയത് ആനി പറഞ്ഞു അറിഞ്ഞിരുന്നു..... മ്മള് പിന്നെ ഓരോന്ന് തള്ളി മറിച്ചു കൊണ്ട് അലമ്പാക്കി ഇരുന്നതും....... ഇതെല്ലാം ചെറു പുഞ്ചിരിയോടെ വീക്ഷിക്കുന്ന മദർലേക്ക് മിഴികൾ എത്തിയതും..... മ്മള് പുഞ്ചിരിച്ചോണ്ട് പിരികം പൊക്കി എന്താണെന്ന് ചോദിച്ചതും..... ആള് നിറഞ്ഞു വന്ന കണ്ണുനീർ വിദഗ്ധമായി തുടച് മാറ്റി.... എണീറ്റോണ്ട് പറഞ്ഞു.... "മക്കളെ..... ഇങ്ങള് എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ട്.... ഇന്ന് ഇവിടെ ഒരു ചെറിയ ആഘോഷം നടത്താൻ കരുതുന്നുണ്ട്...." "ആഘോഷമോ.... അതെന്താ മദർ ഇന്ന് സ്പെഷ്യൽ ഡേ വല്ലതും ആണോ..... " ന്ന് അമി കാകു ചോദിച്ചതും.... "സ്പെഷ്യൽ ആണ് അമി മോനെ.... ഈ കിളിക്കൂടിന് അതെന്നും മറക്കാൻ കഴിയാത്ത ഒരുപാട് പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസം തന്നെ ആണ്....." ന്ന് പറഞ്ഞോണ്ട് മദർ എന്നെയും ശല്ത്താനെയും ഇരു കയ്യിനാൽ ചേർത് പിടിച് എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.... "കാരണം ഈ ദിവസം ആണ്.... ഈ കിളിക്കൂടിന് ഈ രണ്ട് മാലാഖമാരെ കിട്ടിയത്......ഇന്നേ ദിവസം ഇവര് ഈ പടികടന്നു വന്നേ പിന്നെ......

ഈ ദിവസം ഇവരുടെ പിറന്നാൾ ആയി കിളിക്കൂട് ആഘോഷിക്കും..... ഇവുടുത്തെ മാലാഖമാരെ പിറന്നാൾ........" ന്ന് മദർ ഞങ്ങളെ ചേർത്ത് പറഞ്ഞതും...... ഞങ്ങടെ കണ്ണുകള് സന്തോഷത്താൽ നിറഞ്ഞു..... പിന്നീട് എല്ലാവരും കൂടെ ഹാളിൽ ആഘോഷത്തിന്റെ മുന്നോടിയായി ബലൂണോക്കെ കൊണ്ട് അലങ്കരിക്കാൻ തുടങ്ങി..... എല്ലാവരും അലങ്കാര പണിയിൽ ആണേൽ മ്മടെ കോന്തൻ ലാപ്പിൽ നിന്ന് തലയെടുത്തിട്ടില്ല.... ഇതിനുമാത്രം എന്ത് തേങ്ങയ അതിലെന്ന് കരുതി മ്മള് ആൾടെ അടുത്തേക് ചേന്നതും.... പെട്ടന്ന് അടച്ചു വെച്ചോണ്ട് മ്മളെ നോക്കി എന്താ ന്ന് ചോദിച്ചതും.....മ്മള് "എന്താ രാവണ ഒരു ചുറ്റിക്കളി.... മ്മള് വന്നപ്പോൾ ഇതടച്ചു വെക്കാൻ.... " "ചുറ്റിക്കളി.... ഒന്ന് പോയെ.... മ്മള് അര്ജന്റ് ആയിട്ട് ഒരു മൈൽ അയക്കുന്നതാണ്...." "മെയിൽ അയക്കാൻ അവിടെ കൊണ്ട് കൊടുക്കുകയൊന്നും വേണ്ടല്ലോ.... ഒരു ക്ലിക്ക് ന്റെ കാര്യമല്ലേ ഒള്ളു.... സത്യം പറഞ്ഞോ...

ചാറ്റിങ്ങും ചീറ്റിങ്ങും അല്ലെ ഇപ്പൊ നടന്നത്... മ്മള് വന്നപ്പോൾ അടച്ചത് മ്മള് കാണാതിരിക്കാൻ വേണ്ടിയല്ലേ.... അല്ലെട കൊന്ത....." ന്ന് പറഞ്ഞു ചെക്കനെ ചെറഞ്ഞു നോക്കിയതും...... ആൾക്ക് കലിപ്പ് കയറി.... "ആ.... അതെന്നെയാ ചെയ്തോണ്ടിരുന്നേ.... ഒന്ന് മിണ്ടാതിരിക്ക്..... അറിയില്ലേൽ മിണ്ടാതെ പോകാൻ നോക്കടി..." "പോകൂലേലോ...... മ്മളെ പിടിച്ചു വിഴുങ്ങുവോ..... ഹേ......." "വിഴുങ്ങൂല്ല....വേണ്ടി വന്നാൽ കടിക്കും ഞാൻ...." ന്ന് പറഞ്ഞു മ്മളെ പിടിച്ചു വലിച്ചു ആൾടെ മടിയിലേക്കിട്ടതും.... ഹാളിൽ നിറയെ ചുമ കൊണ്ട് നിറഞ്ഞു... മ്മള് അപ്പോൾ തന്നെ ആൾടെ മടിയിൽ നിന്ന് പിടഞ്ഞെണീറ്റോണ്ട് ചുറ്റും നോക്കിയപ്പോൾ യെല്ലാവരുടെയും കണ്ണ് ഇങ്ങോട്ട.... ഫാഗ്യം മദറും ഏടത്തിയും ഇല്ലാണ്ടിരുന്നത്.... പരിസരബോധമില്ലാത്ത ജന്തു... ന്നൊക്കെ മനസ്സിൽ കരുതി എല്ലാർക്കും ഒന്നിളിച്ചു കൊടുത്തു നേരെ നേരെ ബലൂൺ ഒക്കെ എടുത്തോണ്ട് ഡെക്കറേറ്റ് ചെയ്യാൻ തുടങ്ങി.....

ഒരുവിധം അതെല്ലാം ഫിനിഷ് ആക്കിയപ്പോൾ ആണ് കാളിങ് ബെൽ മുഴങ്ങിയത്..... മ്മള് പോയി വാതിൽ തുറന്നപ്പോൾ ഒരു ബേറെർ ഉണ്ട് കേക്ക് പിടിച്ചു നില്കുന്നു.... മദർ ഓർഡർ ചെയ്തതാണെന്ന് പറഞ്ഞു..... മ്മള് പിന്നെ അത്‌ മേടിച്ചു കാശും കൊടുത്തു ആളെ പറഞ്ഞു വിട്ടു.... കേക്ക് കൊണ്ട് പോയി ടേബിളിൽ സെറ്റ് ചെയ്തതും..... മദർ വന്ന് എല്ലാവരോടും ഒരുങ്ങി വരാന് പറഞ്ഞു..... പിന്നെ എല്ലാവരും റൂമിലോട്ട് പോയി ഫ്രഷ് ആയി ഡ്രസ്സ്‌ ഒക്കെ ചെയ്തു..... മ്മൾടേം ഇത്തയുടേം വൈറ്റ് ഫ്രോക്ക് ആണ്..... ഒരുങ്ങൽ ഒക്കെ കഴിഞ്ഞു ഞങ്ങൾ ഹാളിലേക്കു നടന്നു..... ****************** (കിച്ചു ) മദർ പറഞ്ഞപ്പോൾ ആണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞത്‌...... അതുകൊണ്ട് തന്നെ മ്മള് അറിഞ്ഞ സത്യങ്ങൾ മറനീക്കി പുറത്തു കൊണ്ട് വരാന് പറ്റിയ ഉചിതമായ ദിവസം ഇന്നാണെന്ന് മനസ്സിൽ ഉറപ്പിച് കൊണ്ട് മ്മള് അതിനുള്ള തയ്യാറെടുപ്പിലായിരുന്നു....

ഇന്ന് മ്മള് പറയുന്ന കാര്യങ്ങൾ പല ജീവിതങ്ങളിൽ ഉണ്ടാകുന്ന മാറ്റം പ്രവചനകൾക്കതീതമാണ്....... സത്യങ്ങൾ ഉൾകൊള്ളാൻ പലർക്കും കഴിയണമെന്നില്ല..... പക്ഷെ ആ സത്യങ്ങൾ ഇപ്പോൾ മ്മളിൽ മാത്രം ഒതുങ്ങുന്നു..... ചില മനസ്സുകൾക്ക് അതൊരു നോവ് ആകുമ്പോൾ ചിലർക്കത് ആശ്വാസം തരുന്നതും സന്തോഷം ഉള്ളതുമായിരിക്കും......ഇന്ന് അത്‌ എല്ലാവർക്കു മുന്നിലും മറനീക്കാനുള്ള ധൗത്യം മ്മളിൽ ആയതുകൊണ്ടല്ലേ.... മ്മള്ക്ക് ഇവിടെ വരാനും മ്മടെ കണ്മുന്നിൽ സത്യം മറനീങ്ങിയതും........ ഒന്നേ ഒള്ളു..... സത്യങ്ങൾ അറിയുമ്പോൾ തകരുന്ന മനസ്സിന് കരുത്തേകാൻ മ്മടെ ഈ കൈകൾക്ക് കഴിയണേ എന്ന് മാത്രമാനുള്ളത്..... ന്നൊക്കെ ഓരോന്ന് ഓർത്തു കൊണ്ട് മ്മള് ഡ്രെഡ്ഡ് ചേഞ്ച്‌ ചെയ്തു ഹാളിലേക്കു ഇറങ്ങി...... ഈ കിളിക്കൂടിന്റെ മലാഖമാർ വൈറ്റ് ഫ്രോക്കിൽ തിളങ്ങി നിന്നു.... മ്മടെ ബ്രോ ശാലുവിനെ കണ്ണിമ വെട്ടാതെ നോക്കി നിക്കുന്നുണ്ട്... മ്മടെ കാന്താരി മ്മളെ കണ്ടതും മുഖം തിരിച്ചു.... കാന്താരി മ്മള് ഇന്ന് പിടിച്ചു മടിയിൽ ഇരുത്തിയത് ഇഷ്ടായില്ലാന്ന് തോന്നണു..... പെണ്ണ് ആകെ ചമ്മിയതിന്റെയാ ആ മുഖം തിരിക്കൽ......

അപ്പോഴാണ് മദർ അങ്ങോട്ട് കടന്നു വന്നു കൊണ്ട് പറഞ്ഞത്... "എല്ലാവരും എത്തിയില്ലേ...... ഇനി നമുക്ക് പരിപാടിയിലേക്ക് കടന്നാലോ... അക്കു ശാലു രണ്ടുപേരും ഇങ്ങോട്ടൊന്നു വന്നേ.." ന്ന് മദർ പറഞ്ഞതും...... അവർ മദറിനടുത്തോട്ട് ചെന്നുനിന്നു... അവരെ രണ്ടുപേരെയും ചേർത്തുനിർത്തി കൊണ്ട് മദർ ഞങ്ങളോടായി സംസാരിച്ചുതുടങ്ങി... "വലിയ രീതിയിലുള്ള ആഘോഷങ്ങൾ ഒന്നും ഞങ്ങൾ ഇവിടെ നടത്താറില്ല.... ഈ ആഘോഷത്തിൽ ഇവിടെയുള്ള എല്ലാവരും പങ്കാളികളായിരുന്നു... മറ്റുള്ള കുട്ടികൾ ദ്യാനത്തിന് പോയതുകൊണ്ട് അവർക്ക് ഇത് പങ്കെടുക്കാൻ സാധിച്ചില്ല... അതു മാത്രമേ ഒരു വിഷമം ആയിട്ട് തോന്നുന്നുള്ളൂ...... പിന്നെ പറഞ്ഞു വന്നത്...... ഇവരെ കുറിച്ചാണ്...... ക്കിളികൂട്ടിലെ മാലാഖമാരെ കുറിച്ച്.... ഇവർ മാലാഖമാർ തന്നെയാണ് ഈ കിളിക്കൂടിന്റെ സൗഭാഗ്യമാണ്.....

20 വർഷങ്ങൾക്കു മുമ്പ് ഇന്നേ ദിവസം ആണ് ഞങ്ങളുടെ കയ്യിലേക്ക് ഇവര് രണ്ടുപേരും എത്തിപ്പെടുന്നത്... പിന്നീട് ഇവിടുത്തെ സുഖത്തിലും ദുഖത്തിലും കൂടെയുണ്ടായിരുന്നു...... ഇന്നേക്ക് ആ സന്തോഷം ഞങ്ങളുടെ കൂടെ കൂടിയിട്ട് 20 വർഷങ്ങൾ തികഞ്ഞു....... ജന്മദിനം അറിയാതിരുന്ന ഞങ്ങൾക്ക് അവരെ ഞങ്ങളെ കയ്യിൽ കിട്ടിയത് ആയി അവരുടെ ജന്മദിനം...... ഹാപ്പി ബര്ത്ഡേ മൈ സ്വീറ്റ് എയ്ഞ്ചൽസ്..." ന്നുപറഞ്ഞുകൊണ്ട് മദർ അവർ രണ്ടുപേരുടെയും മൂർദ്ധാവിൽ ചുംബിച്ചു.... ഇതെല്ലാം കണ്ടുകൊണ്ട് പുഞ്ചിരിയാൽ ഞങ്ങൾ എല്ലാവരും ആ കാഴ്ച നോക്കിനിന്നു..... "എന്നാൽ നമുക്കിനി കേക്ക് കട്ട് ചെയ്താലോ....." ന്നുപറഞ്ഞുകൊണ്ട് മദർ കത്തിയെടുത്ത് കൊടുത്തതും...... ശാലുവും അക്കുവും കൂടെ ഒരുമിച്ച് പിടിച്ചു കൊണ്ട് കേക്ക് കട്ട് ചെയ്തു... ഒരു കഷ്ണം എടുത്ത് അവർ പരസ്പരം കഴിപ്പിച്ചു...... പിന്നീട് എല്ലാവർക്കും കേക്ക് വിതരണം ചെയ്തു....

ആ സന്തോഷങ്ങൾ കിടയിൽ ആണ് പെട്ടെന്ന് മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന സൗണ്ട് കേട്ടത്.... ചിരിച്ചു കളിച്ചു കൊണ്ടിരുന്ന എല്ലാവരുടെയും ശ്രദ്ധ പുറത്തേക്ക് ആയതും...... ഒരുനിമിഷം അകത്തേക്കു കടന്നു വരുന്ന ആളുകളെ കണ്ടു പലരിലും സംശയമാണ് ഉണ്ടാക്കിയെങ്കിലും.... ഒരാളുടെ മുഖത്ത് അത്ഭുതമാണ് ഉണ്ടായത്... അപ്പോൾ തന്നെ ആ ആൾ... "അപ്പച്ചാ....." ന്ന് വിളിച്ചുകൊണ്ട് ഓടിച്ചെന്നു അകത്തേക്ക് കയറി വന്ന മധ്യവയസ്കനെ ആലിംഗനം ചെയ്തു.... അപ്പോൾ തന്നെ അവർക്കരികിൽ ഉണ്ടായിരുന്ന ഒരു മധ്യവയസ്ക പറഞ്ഞു.... "മോനെ ആൽബി....." "അമ്മച്ചി......അപ്പച്ചാ എന്താ ഒരു മുന്നറിയിപ്പുമില്ലാതെ അതും ഇങ്ങോട്ട്......" "അറിയിപ്പില്ലാതെന്നോ... നീയല്ലേ ഇവിടുത്തെ അഡ്രസ്സ് പറഞ്ഞുതന്ന് ലൊക്കേഷനും തന്ന് ഇങ്ങോട്ട് വരണം എന്ന് പറഞ്ഞത്....." "ഞാൻ പറഞ്ഞെന്നോ.....അതിന് ഞാൻ എപ്പോഴാണ് പറഞ്ഞത്..... " ന്നൊക്കെ അവർ സംസാരിക്കുന്നതിനിടയിൽ കയറി മ്മള് പറഞ്ഞു... " അങ്കിൾ ആൽബി അല്ല അഡ്രസ്സ് അയച്ചത്.... അവന്റെ ഫോണിലൂടെ മ്മളായിരുന്നു..." "മോനും ഇവിടെ ഉണ്ടായിരുന്നോ......

അപ്പോൾ പറഞ്ഞു വന്നത് മോനാണോ ഞങ്ങളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്....." "അതെ അങ്കിൾ...." " എന്തിനായിരുന്നു മോൻ പെട്ടെന്ന് ഇങ്ങോട്ട് എത്തണം എന്ന് പറഞ്ഞത്....." " അതെല്ലാം പറയാം തൽക്കാലം നിങ്ങൾ കയറി ഇരിക്......." ന്ന് പറഞ്ഞതും...... ഇതുവരെ എല്ലാം കേട്ടു കൊണ്ടിരുന്ന മദർ ഇവർ ആരാണെന്ന് ചോദിച്ചതും...... ആൽബിയുടെ അപ്പച്ചനും അമ്മച്ചിയും ആണെന്ന് ഞാൻ പരിചയപ്പെടുത്തിക്കൊടുത്തു... "മദർന്റെ മനസ്സിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകും.... എന്തിനിവരെ ഇങ്ങോട്ട് വിളിച്ചു എന്ന്..... എല്ലാത്തിനും ഉത്തരം പറയാം....അതിന് മ്മക്ക് കുറച്ചു സമയം കൂടി വേണം....." ന്ന് പറഞ്ഞുകൊണ്ട് ഹാളിൽ നിരത്തിയിട്ടിരിക്കുന്ന ചെയറുകളിൽ ഇരിക്കാൻ പറഞ്ഞു.... കാര്യമറിയാതെ എല്ലാവരുടെ മുഖത്തും സംശയം ആണെങ്കിലും..... എന്റെ കണ്ണുകൾ അപ്പോഴും പുറത്തേക്ക് ആയിരുന്നു.... മ്മള് പ്രതീക്ഷിച്ചപോലെ അപ്പോഴേക്കും അവിടെ ഒരു കാർ വന്ന് നിന്നതും.......

എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു... പുറത്തുനിന്ന് അകത്തേക്കു കടന്നു വന്നവര് കണ്ട് ഇത്തവണ എന്നിലാണ് ഞെട്ടൽ ഉണ്ടായത്.... "സിനാൻ......." അവനെ അവരുടെ കൂടെ കണ്ട് ഒരു നിമിഷം തറഞ്ഞു നിന്നു പോയി... അപ്പോൾതന്നെ കാന്താരി അവൻക്കരികിലേക് ചെന്ന് ചോദിച്ചു... "സിനു നീ എന്താടാ ഇവിടെ....." "എടീ ഇത്.... അല്ല നി എന്താടാ ഇവിടെ...." "എടാ ഞാൻ പറഞ്ഞിരുന്നില്ലേ കിളി കൂട്ടിലേക്ക് വരുന്നത്.... ഇത എന്റെ കിളിക്കൂട്..... നീ ഇത് പറഞ്ഞില്ല നീ എങ്ങനെ ഇപ്പോൾ ഇവിടെ....." അത് ഡാഡ് പറഞ്ഞു ജേക്കബ് അങ്കിൾ ഒരു അഡ്രസ്സ് അയച്ചിട്ട് അവിടേക്ക് പെട്ടന്ന് വരണമെന്ന് പറഞ്ഞു..... അതുകൊണ്ട് പെട്ടെന്ന് പുറപ്പെട്ടതാണ്...... എന്താണ് എന്തെങ്കിലും പ്രശ്നമുണ്ടോ....."

ന്ന് അവൻ കാന്താരി യോടു ചോദിച്ചതും..... അതിന് തടസമായി മ്മള് പറഞ്ഞു...... "മദർ മ്മള് കാത്തിരുന്നത് ഇവർക്കുവേണ്ടി കൂടെയാണ്..." "കിച്ചു എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്..... ഇവരൊക്കെ ആരാണ്...... എന്താണ് നീ ഉദ്ദേശിക്കുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല....." (മദർ ) "എല്ലാം പറയാം....." ന്ന് പറഞ്ഞോണ്ട് സിനാനോടും അവന്റെ ഫാമിലിയോടും ജേക്കബ് അങ്കിളിനരികിലുള്ള ചെയറിൽ ഇരിക്കാൻ പറഞ്ഞതും....മ്മളെ ഒന്ന് സംശയത്തോടെ വീക്ഷിച് അവർക്കരികിലേക്ക് പോയി കസേരയിൽ സ്ഥാനം പിടിച്ചു.... എല്ലാവരും ഒരുത്തരത്തിനായി സംശയത്തോടെ മ്മളിലേക്ക് മിഴികൾ പായിച്ചതും......മുഖവുര കൂടാതെ ഞാൻ സംസാരിച്ചു തുടങ്ങി... "ഒരുപാട് സംശയങ്ങൾ ഉണ്ടാകും നിങ്ങൾ ഓരോരുത്തരുടെയും മനസ്സിൽ.... എന്താണ് ഇവിടെ നടക്കുന്നത് എന്നറിയാതെ......എല്ലാം പറയാം......അതിന് മുൻപ് ഇവരൊക്കെ ആരാണെന്നല്ലേ.....

.ഈ നിൽക്കുന്നവരാണ് ജേക്കബ് അവരുടെ ഭാര്യ അലീന ജേക്കബ്.. അതായത് ഈ നിൽക്കുന്ന ആൽബിൻ ജേക്കബിന്റെ അപ്പച്ചനും അമ്മച്ചിയും.... പിന്നെ ഈ ഇരിക്കുന്നത്.... ആബിദ് റാസ്.... അവരുടെ ഭാര്യ ഫാത്തിമ റാസ്..... ഇവരുടെ മകൻ സിനാൻ ആബിദ് റാസ്..... ഇപ്പോഴും സംശയങ്ങൾ ഉണ്ടാകും എന്തിന് ഇവരെ ഇങ്ങോട്ട് വിളിച്ചു വരുത്തിയെന്ന്..... എല്ലാകാര്യത്തിനും ഇന്നൊരു അവസാനം കുറിക്കും.... അതിനുവേണ്ടിയാണ് ഇവരെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത് തന്നെ......" " എനിക്കൊന്നും മനസ്സിലാകുന്നില്ല..... നീ എന്തിനാണ് ഇവരൊക്കെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്...... ഞാൻപോലുമറിയാതെ എന്റെ ഫോണിൽ നിന്ന് ലൊക്കേഷൻ അയച്ചു എന്ന് പറയുന്നു.... എന്താണ് ഇതിനൊക്കെ അർത്ഥം അലൻ....." " എല്ലാം പറയാം ആൽബി....അതിന് കുറച്ചു നിമിഷം മാത്രം മതി....." ന്ന് പറഞ്ഞു കൊണ്ട് മ്മള് മദറിനെ നോക്കിയതും.....

അവര് അടുത്തുള്ള കസേരയിൽ പോയിരുന്നു...... അതുപോലെതന്നെ ബാക്കിയുള്ളവരും ഓരോ കസേരകളിൽ ആയി സ്ഥാനംപിടിച് മ്മളിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരുന്നു..... ഒന്നു ദീർഘമായി നിശ്വസിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു..... എന്നിട്ട് പതിയെ കണ്ണുകൾ തുറന്നു കൊണ്ട് അവരെയെല്ലാം നോക്കിയതും.... എല്ലാ കണ്ണുകളും മ്മളിൽ മാത്രമായിരുന്നു..... മ്മള് നന്നായി ഒന്നു ശ്വാസം വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു തുടങ്ങി.. "ഇന്ന് ഇവിടെ ഒരു ആഘോഷം നടന്നു ഈ കിളിക്കൂട്ടിൽ....ഈ രണ്ട് മാലാഖമാരുടെ പിറന്നാൾ.... ഈയൊരു സാന്നിധ്യമാണ് മ്മള് പറയുന്ന കഥയ്ക്ക് അനുയോജ്യം... കാരണം ഞാൻ പറയുന്നതും രണ്ടു മാലാഖമാരുടെ കഥയാണ്....." "അല്ല നീ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നത്....കഥ പറയാനാണോ അവരോട് ഇത്രയും ദൂരം വിളിച്ചു വരുത്തിയത്....." "ആൽബി ഞാൻ പറഞ്ഞു എനിക്ക് കുറച്ചു സമയം വേണം.....

നിന്റെ മനസ്സിലുള്ളത് പോലെ ഇവിടെ ഓരോരുത്തരുടെ മനസ്സിലും കുറെ സംശയങ്ങൾ ഉണ്ടാകും...... പ്ലീസ് മ്മള് പറയുന്നത് വരെയെങ്കിലും ക്ഷമ കാണിക്കട......" ന്ന് മ്മള് പറഞ്ഞതും..... അവൻ സീറ്റിലേക്ക് ഇരുന്നു മ്മള് പറയുന്നത് വീക്ഷിച്ചു കൊണ്ടിരുന്നു... എല്ലാവരിലും ഒന്ന് കണ്ണോടിച്ചു കൊണ്ട് ഞാൻ പറഞ്ഞു തുടങ്ങി.... "20 വർഷങ്ങൾക്കു മുമ്പ്....... രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒരു ബിസിനസ് സ്റ്റാർട്ട്‌ ചെയ്തു..... അവരുടെ കഠിനപ്രയത്നം കൊണ്ട് തന്നെ അത് വളരെ വലിയ വിജയത്തിലേക്ക് തന്നെ അവരെ എത്തിച്ചു..... ആ സന്തോഷം അവർ പങ്കിട്ടത് രണ്ടു കുടുംബങ്ങൾ ഒന്നിച്ചു കൊണ്ടായിരുന്നു...... ഇവരുടെ സൗഹൃദം പോലെ തന്നെ അവരുടെ മക്കൾക്ക് ഇടയിലും വളരെ വലിയ ആത്മബന്ധം തന്നെ ഉണ്ടായിരുന്നു.... 9 വയസ്സ് പ്രായമുള്ള അവന്റെ കൈകളിൽ ഒന്നര വയസ്സ് പ്രായമുള്ള അവന്റെ അനിയത്തി കുട്ടിയും...

മറുകയ്യിൽ അവന്റെ അപ്പച്ചന്റെ സുഹൃത്തിന്റെ മകളും....... ഒൻപതുവയസുകാരന് അവർ എന്നാൽ ജീവനായിരുന്നു.... അവന്റെ കണ്ണുകളിൽ അവന്റെ അനിയത്തികുട്ടി യോടുള്ള അടങ്ങാത്ത സ്നേഹമായിരുന്നു....ആ സ്നേഹത്തെ കണ്ണു വെക്കാൻ ഒരു നിമിഷം മാത്രം മതിയായിരുന്നു..... അവന്റെ മാതാപിതാക്കളുടെ വിജയത്തിൽ ആഘോഷിക്കാനായി അവർ അന്ന് പോയത് ബീച്ചിലേക്ക് ആയിരുന്നു....അവന്റെ കയ്യിലിരുന്ന് ചിരിച്ചുകൊണ്ട് അവന്റെ ഒന്നര വയസ്സുകാരി അനിയത്തി..... മറുകയ്യിൽ അച്ഛന്റെ സുഹൃത്തിന്റെ മകളെയും കൊണ്ട് അവൻ ആ കടയിൽ കരയിലൂടെ നടുന്നു... ഒരു നിമിഷത്തെ അശ്രദ്ധ കാരണം അവന് നഷ്ടമായത് അവന്റെ രണ്ട് സന്തോഷങ്ങൾ ആയിരുന്നു... അവന്റെ ഇരുകൈകളിലും ആയി പിടിച്ചിരിക്കുന്ന മാലാഖ കുഞ്ഞുങ്ങൾ.... വിജയത്തിന്റെ ആഘോഷം അവർക്ക് സമ്മാനിച്ചത് നോവുകൾകൊണ്ട് മൂടിയ നീണ്ട 20 വർഷം ആയിരുന്നു....." ന്ന് മ്മള് പറഞ്ഞതും..... "മതി.... നിർത്ത് അലൻ.... കൂടുതൽ പറയണ്ട..... മറക്കാൻ ശ്രമിക്കുന്നത് ഓർമ്മിപ്പിക്കാൻ ആയിരുന്നു നീ ഇവിടെ വിളിച്ചു വരുത്തിയത്...

വേണ്ടായിരുന്നട.... നീ പറഞ്ഞ ഒമ്പതുവയസ്സുകാരൻ അന്ന് അനുഭവിച്ച വേദന 29 വർഷങ്ങൾക്കു ശേഷo ഇപ്പോഴും ഒട്ടും കുറയാതെ അനുഭവിക്കുന്നുണ്ട്.....അതറിയില്ല നിനക്ക്..... അവനു നഷ്ടപ്പെട്ടത് അവന്റെ മാലാഖയെ മാത്രം അല്ലായിരുന്നു....ഒരു കുടുംബത്തിന്റെ സന്തോഷമായിരുന്നു.....ആ നോവ് ഇങ്ങനെ ഒരു കഥയാക്കി ഇവിടെ പറയേണ്ടിയിരുന്നില്ല.... നിർത്തിയേക് അലൻ....ആ ഒമ്പതുവയസ്സുകാരൻ ആയ ആൽബിൻ ഇന്നോളം ഉള്ളിൽ കൊണ്ടു നടക്കുന്ന നീറ്റൽ... എല്ലാവർക്കും മുന്നിൽ പറഞ്ഞു കൊണ്ട് ഇനിയും കുത്തി നോവിക്കരുതട....... " ന്നൊക്കെ നിറഞ്ഞ കണ്ണുകൾ അടക്കി അവന് ഉറച്ച ശബ്ദത്തിൽ പറഞ്ഞതും..... "മനസ്സിലാകും ആൽബി ഞാൻ പറഞ്ഞ കഥ നിനക്കും നിന്റെ അപ്പച്ചനും അമ്മച്ചിക്കും മാത്രമല്ല....ആ കഥയിലെ നിന്റെ മാതാപിതാക്കളുടെ സുഹൃത്തായ ഇവർക്കും അറിയാമെന്ന്....." ന്ന് സിനാന്റെ ഉമ്മയെയും ഉപ്പയെയും ചൂണ്ടി പറഞ്ഞതും അവരുടെ കണ്ണുകളികും മിഴിനീർ ഉറഞ്ഞുകൂടി...... അവരിൽ നിന്നും നോട്ടം മാറ്റി മ്മള് പറഞ്ഞു.... "കാരണം മ്മള് പറഞ്ഞത് വെറും കഥയല്ല..... ജീവിതമാണ്....."

"മതി..... ഇനിയും വേണ്ട..... ഒരുപാട് വേദന തിന്നു ഇരിക്കുന്നതാ ന്റെ അമ്മച്ചി... പിന്നെയും പിന്നെയും ഓർമ്മിപ്പിച്ചുകൊണ്ട് ആ വേദന കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല...." "എനിക്ക് പറഞ്ഞേ പറ്റൂ ആൽബിൻ... കാരണം ആ കഥ അവിടെ തീരുന്നില്ല..... അവിടെ തീർന്നപ്പോൾ മറ്റൊരു സ്ഥലത്ത് അതാരംഭിക്കുകയായിരുന്നു..... ആരംഭം കുറിച്ചതൊ..... ഇവിടെ ഈ കിളി കൂടി മുന്നിലെ തിണ്ണയിൽ വെച്ചായിരുന്നു......" "നീ...... നീ എന്തൊക്കെയാ പറയുന്നത്..... നിനക്കെന്താ പ്രാന്ത് പിടിച്ചോ.... " ന്ന് പറഞ്ഞു കൊണ്ട് അവന് ശബ്ദമുയർത്തിയതും....അതിലും ഉച്ചത്തിലായി പറഞ്ഞു.... "ഭ്രാന്തല്ല ആൽബി സത്യം..... സത്യം മാത്രമാണ്......" പിന്നെ വളരെ ശാന്തമായി മ്മള് പറഞ്ഞു തുടങ്ങി.... "ഇവിടെ കഥ ആരംഭിചത് ഒരു മഴയുള്ള ദിവസമായിരുന്നു...... ഈ നിൽക്കുന്ന മദർന്റെ കൈയ്യിൽ ഇവിടെയുള്ള തിണ്ണയിൽ വെച്ച് കിട്ടിയത് രണ്ടു മാലാഖ കുഞ്ഞുങ്ങളെയായിരുന്നു........

തണുത്ത് വിറച്ച് കിടന്ന അവരെ കൈകൾ ഏറ്റടുത്തു......അവർ പിന്നീട് ഇവിടെ വളർന്നു.....ഈ കിളിക്കൂട്ടിലെ രണ്ടു മാലാഖമാർ ആയിട്ട്..... അവർക്ക് ആ കുഞ്ഞുങ്ങൾ അവരുടെ ശാലുവും ആക്കുവും ആയിരുന്നെങ്കിൽ....... നിങ്ങൾക് അവര് നഷ്ടപ്പെട്ടുപോയ നിന്റെ ഏയ്ഞ്ചൽ ആയിരുന്നു..... ആൽബിയുടെ സ്വന്തം റോസ് ഏയ്ഞ്ചൽ.... നിന്റെ റോസപൂ......" "വാട്ട്‌ നോണ്സെസ് ആർ യൂ ടാല്കിങ്... അലൻ..... പ്രാന്ത് പറയരുത് നീ അതിര് കടക്കുന്നു നീ...." ന്ന് പറഞ്ഞു മ്മടെ കോളറിൽ പിടിച്ചതും.....മ്മള്... "പ്രാന്ത് അല്ല ആൽബി.... സത്യം പച്ചയായ സത്യം.... " ന്ന് പറഞ്ഞു മ്മടെ കോളറിൽ കയറി പിടിച്ച അവനെ സർവ്വശക്തിയിൽ പിടിച്ചു തള്ളി മാറ്റി കൊണ്ട്...... അവിടെ എല്ലാം കേട്ട് സ്തംഭിച്ചു നിന്ന മ്മടെ പെണ്ണിന്റെ കൈ പിടിച്ചു വലിച്ചു അവർക്ക് മുന്നിലേയ്ക്കിട്ടൊണ്ട് അലറി.... "ഈ നിൽക്കുന്ന മെഹക് എന്ന അക്കു നിന്റെ പെങ്ങൾ റോസ് ആണെന്ന പച്ചയായ സത്യം....

20 വർഷങ്ങൾക്ക് മുൻപ് നഷ്ടപെട്ട നിന്റെ പെങ്ങൾ ഈ നിൽക്കുന്ന അക്കു ആണെന്നത് പകൽ പോലെയുള്ള സത്യംമാണ്......അതുപോലെ പോലെ....... ഈ നിൽക്കുന്ന ഷഹല റാസ്....... ഇവള് ഈ ഇരിക്കുന്ന സിനു വിന്റെ ഇത്തയും ഇവരുടെ മകൾ *റാലു * ആണെന്ന പച്ചയായ സത്യം...." ന്ന് മ്മള് ഉച്ചത്തിൽ പറഞ്ഞതും...... ചുമന്നു നിറഞ്ഞ കണ്ണാലെ ആൽബി ഞെട്ടിത്തരിച്ചു മ്മളെ നോക്കിനിന്നതും....... പെട്ടന്നാണ്........ "അക്കൂ......." ന്നുള്ള ശാലുവിന്റെ നിലവിളി കാതിൽ പതിഞ്ഞതും....എല്ലാം കേട്ട് പകച്ചു മ്മടെ മുന്നിൽ നിന്ന അക്കു ഒരു തൂവൽ കണക്കെ കുഴഞ്ഞു നിലം പതിക്കും മുന്നേ......ആൽബിയുടെ കൈകളിൽ അവൾ സുരക്ഷിതമായിരുന്നു.....അതും അവന്റെ നെഞ്ചോട് ചേർന്നു കൊണ്ട്.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story