രാവണ പ്രണയം🔥 : ഭാഗം 45

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അക്കൂ...... " ന്നുള്ള ശാലുവിന്റെ നിലവിളി കാതിൽ പതിഞ്ഞതും..... എല്ലാം കേട്ട് പകച്ചു മ്മടെ മുന്നിൽ നിന്ന് അക്കു ഒരു തൂവൽകണക്കെ കുഴഞ്ഞു നിലം പതിക്കും മുന്നേ.... ആൽബിയുടെ കൈകളിൽ അവൾ സുരക്ഷിതമായിരുന്നു..... അതും അവന്റെ നെഞ്ചോട് ചേർന്നു കൊണ്ട്........ ഇരുകയ്യിനാൽ അവളെ കോരിയെടുത്തു അടുത്തുള്ള സോഫയിൽ കിടത്തിയ ആൽബി അത്യധികം വെപ്രാളത്തോടെ അവളെ തട്ടി വിളിച്ചു.... മ്മള് പെട്ടന്ന് തന്നെ ടേബിളിലെ ജഗ്ഗിൽ നിന്ന് വെള്ളം എടുത്തു മുഖത്തു കുടഞ്ഞതും....പെണ്ണ് പതിയെ കണ്ണുതുറന്നപ്പോൾ ആണ് മ്മടെ ശ്വാസം നേരെവീണത്.... മ്മള്.. " അക്കു... " ന്ന് വിളിച്ചു അരികിലേക്ക് ചെന്നതും...... അവൾ പതിയെ എണീറ്റിരുന്നോണ്ട് തലയും താഴ്ത്തി നിന്നു..... അവൽക്കരികിലായി മുട്ടിൽ ഇരുന്നതും....ഒരു മുഖവുരയും കൂടാതെ അവൾ മ്മളോടായി ചോദിച്ചു..... "നീ പറഞ്ഞത് മുഴുവൻ ശരിയാണോ.... അലൻ....."

"അക്കു..... ഞാൻ...." "ശരിയാണോ അല്ലയോ...അത്‌ മാത്രം അറിഞ്ഞാൽ മതി...... ശരിയാണേൽ എങ്ങനെ..... അതും അറിയണം എനിക്ക്....." ന്ന് അവൾ പെട്ടന്ന് മുഖമുയർത്തി ഉച്ചത്തിൽ മ്മളെ മുഖത്തു നോക്കി അലറിയതും..... അവളുടെ ചുമന്ന തുടുത്ത കണ്ണുകളും കവിളുകളും അവളുടെ മന്നസ്സിലെ സങ്കര്ഷങ്ങള് വിളിച്ചോതിയതും മ്മള് പറഞ്ഞു തുടങ്ങി.... "ഞാൻ പറഞ്ഞതെല്ലാം സത്യമാണ് അക്കു..... നീ ഈ നിൽക്കുന്ന ജേക്കബ് അങ്കിളിന്റെ നഷ്ടപ്പെട്ടു പോയ മകൾ റോസ് ആണ്.... ആൽബിയുടെ റോസയ്ന്ഞ്ചേൽ.... കാരണം അത്‌ സത്യമാണെന്ന് തെളിയിക്കാൻ മതിയായ തെളിവുകൾ കൊണ്ട് തന്നെയാണ് മ്മള് ഇതെല്ലാം പറഞ്ഞത് തന്നെ......" ന്ന് മ്മള് പറഞ്ഞതും..... എല്ലാവരും മ്മളിലേക് ഉറ്റു നോക്കികൊണ്ടിരുന്നു...

മ്മള് പിന്നെ എണീറ്റ് നിന്നോണ്ട് പതിയെ പാന്റിന്റെ പോക്കറ്റിൽ നിന്ന് മദറിന്റെ കയ്യിൽ നിന്നും വീണു പോയ അ ടവൽ എടുത്തു അവർക്ക് മുന്നിലായി നിവർത്തി പിടിച്ചതും...ആൽബി അത്ഭുതത്തോടെ...... "അലൻ.... ഇതെവിടന്നാടോ നിനക്ക്.... മ്മടെ കയ്യിലേത്....കളഞ്ഞു കിട്ടിയതാണോ..... " ന്ന് ചോദിച്ചോണ്ട് ആൽബി അവന്റെ പോക്കറ്റിൽ കയ്യിട്ടതും...... ഇതുപോലെ ഒന്ന് അവന്റെ കയ്യിലായി എല്ലാവരും കണ്ടതും.... മ്മള് പറഞ്ഞു തുടങ്ങി... "ആൽബി..... മ്മൾക് സത്യങ്ങൾ ഒന്നും അറിയില്ലായിരുന്നു....ഇതാ ഈ ടവൽ കിട്ടുന്നത് വരേയ്ക്കും.....നിന്റെ കയ്യിൽ.... അഥവാ ആൽബിയുടെ അമ്മച്ചിയുടെ കയ്യാൽ തുന്നിപിടിപ്പിച്ച ഈ ടവൽ ഈ കിളിക്കൂട്ടിൽ നിന്ന് കണ്ടുകിട്ടുന്നത് വരേയ്ക്കും മ്മക്ക് അറിയില്ലായിരുന്നു ഒന്നും......... ഭക്ഷണം കഴിക്കുന്നതിനിടയിൽ മദർ എണീറ്റ് പുറത്തോട്ട് പോയില്ലാരുന്നോ... പുറകെ ചെന്ന മ്മക്ക് കിട്ടിയത്......

അറിയാതെ ആളുടെ കയ്യിൽ നിന്നും ഉതിർന്നു വീണ ഈ ടവൽ ആയിരുന്നു..... നിന്റെടുത്ത് മാത്രം ഉള്ള ഇത് എങ്ങനെ മദർന്റെ കൈവശം വന്നെന്ന് കരുതി... അതറിയാൻ വേണ്ടി മാത്രം ആയിരുന്നു പുറത്ത് പോയി തിരിച്ചു വന്ന മദർ ന്റെ പുറകെ അവരുടെ റൂമിലേക്കു ചെന്നത്.... മ്മളെ കണ്ട് കൈകളിൽ നിന്നും നിലത്തേക്കൂർന്നു വീണ വസ്തുക്കൾ മ്മളിൽ ഒരുപാട് സംശയങ്ങൾ തീർത്തു...... അതിന്റെ അവസാനം മ്മള് എത്തി ചേർന്നു..... ഈ നിൽക്കുന്ന അക്കു നിന്റെ അനിയത്തി ആണെന്നുള്ള പച്ചയായ സത്യം......" ന്ന് പറഞ്ഞു കൊണ്ട് മ്മള് മദറിലേക്ക് തിരിഞ്ഞു നോക്കി പറഞ്ഞു.... "മദർ....നിങ്ങൾ ഇന്നോളം ഒരു നിധി പോലെ സൂക്ഷിച്ചു വെച്ച ഓർമ്മകൾ ഇന്നിവിടെ കാണിച്ചേ പറ്റു...." ന്ന് മ്മള് പറഞ്ഞതും...... മദർ ഒരുനിമിഷം നോക്കി നിന്ന് കൊണ്ട് അവരുടെ റൂമിലേക്കു പോയി തിരികെ വന്നപ്പോൾ ഒരു തുണിയാൾ പൊതിഞ്ഞു കൊണ്ട് വന്ന ആ വസ്തുക്കൾ മ്മള് മേടിച്ചു...

അടുത്തുള്ള ടേബിളിൽ അതെല്ലാം വെച്ചു പതിയെ അതിന്റെ കേട്ട് തുറന്ന് കുറച്ച് ഫോട്ടോ കയ്യിലെടുത്തു കൊണ്ട് പറഞ്ഞു.... "ഇതെല്ലാം ഒരു നിധിപോലെ കൊണ്ട് നടക്കുവായിരുന്നു മദർ.... അവരുടെ മാലാഖമാരുടെ കുഞ്ഞു കുഞ്ഞു ഓർമ്മകൾ........ ചെറുപ്പം മുതൽ ഓരോ പിറന്നാളിനും യെടുത്ത ഫോട്ടോകൾ......" ന്ന് പറഞ്ഞു മ്മള് അതിൽ നിന്ന് ഒരു ഫോട്ടോ എടുത്തു അവർക്ക് മുന്നിലായി പിടിച്ചു കൊണ്ട് പറഞ്ഞു.... "ഇത് നോക്കിയിട്ട് പറ ആൽബി..... ഇതിലുള്ള മുഖം നിന്റെ റോസായ്ഞ്ചേൽന്റെ അല്ലെന്ന്....." ന്ന് മ്മള് പറഞ്ഞതും...... ആ ഫോട്ടോ മ്മടെ കയ്യിൽ നിന്ന് മേടിച്ചു കൊണ്ട് അവന് കണ്ണിമ വെട്ടാതെ നോക്കി നിന്ന് കണ്ണ് നിറച്ചോണ്ട് പറഞ്ഞു... "അമ്മച്ചി.... നോക് അമ്മച്ചി.... ന്റെ റോസ്..... അവള ഇത്... നോക്... " ന്ന് അവന് പറഞ്ഞതും..... ആൽബിയുടെ അമ്മച്ചി അത്‌ വിറയ്ക്കുന്ന കയ്യാൽ അവനിൽ നിന്ന് മേടിച്ചു അതിലേക് ഉറ്റു നോക്കികൊണ്ട് കണ്ണ് നിറച്ചോണ്ട് പറഞ്ഞു....

"ഇച്ചായ.... നമ്മടെ മോള്.... ഇച്ചായ... നോക്കി.... നമ്മടെ റോസ് മോള്.... " ന്ന് പറഞ്ഞോണ്ട് അവര് അങ്കിളിന്റെ നെഞ്ചിലേക് വീണു പൊട്ടികരഞ്ഞോണ്ട് നിന്നതും..... ആളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു... അപ്പോൾ തന്നെ മ്മള് പറഞ്ഞു തുടങ്ങി.... "ഈ കുഞ്ഞു റോസ് വലുതായത് കിളിക്കൂട്ടിലെ അക്കു ആയിട്ടായിരുന്നു...... ഇവരുടെ എല്ലാമായ *മെഹക് * ആയിട്ട്......" ന്ന് മ്മള് പറഞ്ഞതും..... പെട്ടന്ന് സിനാൻ കരഞ്ഞോണ്ട് മ്മളെ ഷർട്ടിൽ പിടിച്ചോണ്ട് ചോദിച്ചു.... "എല്ലാം പറഞ്ഞല്ലോ... ഇനി ഇത് പറ.... ഈ നിൽക്കുന്നത് മ്മടെ ഇത്തയാണെന് പറഞ്ഞല്ലോ ഇങ്ങള്... അതെങ്ങനെയാ..... പറയ്‌..... ഇന്ക് അറിയണം എല്ലാം... ഓർമ വെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാ ഉമ്മിടെ വായിൽ നിന്ന് നഷ്ടപ്പെട്ടു പോയ റാലുത്തയെ കുറിച്...... കുഞ്ഞിലേയുള്ള ഫോട്ടോ നോക്കി നീറി കഴിയുന്ന ഉമ്മിടെ മനസ്സിലേക് ഒരു പ്രതീക്ഷ നൽകി കൊണ്ട് അത്‌ തച്ചുടയുന്നത് കാണാൻ ഇന്ക് ഇനി കഴിയില്ല സാർ.....

പറയ്‌ സാർ..... ഈ നില്കുന്നത് ന്റെ ഇത്തയാണോ...." "അതെ സിനാൻ..... ഈ ഫോട്ടോ കണ്ടിട്ട് നിനക്ക് തോന്നുന്നുണ്ടോ ഇത് നിന്റെ ഇത്തയല്ലായെന്ന്......." ന്ന് പറഞ്ഞോണ്ട് മ്മള് ശാലുവിന്റെ ചെറുതിലെ ഫോട്ടോ അവന് നൽകിയപ്പോൾ........ അതിലേക്ക് നോക്കി കണ്ണു നിറച്ചു കൊണ്ട് നിന്നതും...... അവനടുത് നിന്ന് അവന്റെ ഉമ്മ ആ ഫോട്ടോ വാങ്ങിച്ചു നോക്കിക്കൊണ്ട് പൊട്ടിക്കരഞ്ഞു... "ന്റെ റാലു മോള്...." ന്ന് പറഞ്ഞോണ്ട് അവര് കരഞ്ഞതും..... മ്മള് പറഞ്ഞു... "ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു.... ഈ രണ്ട് ഫോട്ടോയും മ്മളെ സമ്പത്തിച് റോസും റാലുവും ആയിരുന്നു....കാരണം ഈ മുഖങ്ങൾ മ്മക്ക് അറിയുന്നത് തന്നെ ആൽബിയുടെ കയ്യിലെ ഈ ഫോട്ടോയിൽ നിന്നാണ്....." ന്ന് പറഞ്ഞു മ്മടെ കയ്യിലുള്ള ആൽബിയുടെ ഫോണിലെ ഗാലറി ഓപ്പൺ ചെയ്തു അതിലുള്ള ആ ഒൻപത് വയസുകാരനെ ചേർന്നു നിൽക്കുന്ന അവരുടെ റോസിന്റെയും റാലുവിന്റെയും ഫോട്ടോ എടുത്തു കാണിച്ചു..... മ്മള് അത്‌ കാണിച്ചതും.....

പകപ്പോടെ കാന്താരി മ്മടെ കയ്യിൽ നിന്ന് അത്‌ പിടിച്ചു വാങ്ങി കൊണ്ട് ആ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് നിന്നതും..... അവളുടെ കണ്ണുനീർ കവിളിനെ ചുംബിച്ചു കൊണ്ട് ഒഴുകി ഇറങ്ങി...... അവൾക്കരികിൽ നിന്ന ശാലുവും ആ ഫോട്ടോ കണ്ട ഞെട്ടലിൽ തറഞ്ഞു കൊണ്ട് ടേബിളിൽ കൈകൾ ഊന്നി കണ്ണ് നിറച്ചു നിന്നു..... "ഇനിയെങ്കിലും പറയ്‌ മ്മള് പറഞ്ഞത് സത്യം അല്ലെന്ന്... " ന്ന് മ്മള് പറഞ്ഞു അവരെ നോക്കിയതും...... മ്മടെ അടുത്തേക് വന്നു മദർ പറഞ്ഞു ...... "അലൻ.....അപ്പൊ മ്മടെ സംശയം ശരിയായിരുന്നല്ലേ...... ഈ നിൽക്കുന്ന ആൽബി മോൻ ന്റെ കുട്ടീടെ കൂടപ്പിറപ്പാണെന്ന്.....ഇന്ന് ഫുഡ്‌ കഴിച്ചപ്പോൾ ആൽബി കുഞ് അക്കു മോൾക് വെള്ളം എടുത്തു കൊടുത്തപ്പോൾ അവന്റെ കഴുത്തിൽ നിന്ന് വെളിയിലേക്കു വീണ ആ വെള്ളി ചെയ്ൻ കണ്ട് മ്മക്ക് സംശയം തോന്നി മ്മള് മ്മടെ റൂമിൽ ചെന്ന് നോക്കിയപ്പോൾ മ്മള് സൂക്ഷിച്ചു വെച്ച വെള്ളി ചെയിൻ പോലെ തന്നെയുണ്ടായിരുന്നു അതും.......

അപ്പോൾ തന്നെ മ്മടെ മനസ്സിന്റെ സങ്കര്ഷം ദുരീകരിക്കാൻ വേണ്ടി ആണ് മ്മള് പള്ളിയിലെ അച്ഛനെ കാണാൻ ആ നിമിഷം ഇവിടെ നിന്ന് പോയത്.... എല്ലാം കണ്ടുപിടിക്കേണ്ടി വരുമെന്ന് കരുതിയപ്പോഴേക്കും..... നീ എല്ലാം കണ്ടുപിടിക്കുമെന്ന് കരുതിയില്ല.... മോനെ......." ന്ന് പറഞ്ഞു മദർ കയ്യിലുള്ള ആ വെള്ളി ചെയിൻ നീട്ടി കൊണ്ട് പറഞ്ഞു.... "അക്കു മോളെ ഇവിടെ കിട്ടിയപ്പോൾ ആ കഴുത്തിൽ ഉണ്ടായിരുന്നത ഈ വെള്ളി ചെയിൻ......" ന്ന് പറഞ്ഞതും ആൽബിയുടെ അമ്മച്ചി അത്‌ മേടിച്ചു അതിലേക് നോക്കികൊണ്ട് വിതുമ്പി കൊണ്ട് പറഞ്ഞു.... "ഇത് ന്റെ മോള്ടെയ.... കാരണം ഇച്ചായന് പണിയിച്ചതാ ഈ വെള്ളി ചെയിൻ..... ഞങ്ങടെ രണ്ട് മക്കൾക്കും വേണ്ടി.......ഒന്ന് ആൽബിയുടെ കഴുത്തിലും.... ഒന്ന് ന്റെ മോൾക്കും....." ന്ന് പറഞ്ഞു അവര് ആൽബിയുടെ നേജിലെക് ചേർന്നു വിതുമ്പി.... അപ്പൊ തന്നെ മദർ പറഞ്ഞു... "അപ്പൊ എല്ലാം കലങ്ങി തെളിഞ്ഞു അല്ലെ.....

ന്റെ മക്കള്ക്ക് അവരുടെ കുടുംബത്തെ തിരിച്ചു കിട്ടിയിരിക്ക.....ഇനി ഇപ്പൊ ഇവര് ഈ കിളിക്കൂടിന്റെ സ്വന്തം അല്ലാന്നു ഓർക്കാൻ പോലും മ്മളെ കൊണ്ട്...." ന്ന് പറഞ്ഞു മദർ കണ്ണ് നിറച്ചു മുഴുവൻ ആക്കും മുന്നേ....... അവിടമാകെ ഉച്ചത്തിൽ ശബ്ദം മുഴങ്ങി.... "മദർ......" ന്നുള്ള അക്കുവിന്റെ വിളിയിൽ ഒന്ന് ഞെട്ടി കൊണ്ട് എല്ലാവരുടെയും നോട്ടം അവളിലേക് ആയതും..... അവൾ എണീറ്റ് വന്നൊണ്ട് പറഞ്ഞു.... "ആരാ പറഞ്ഞത് ഞങ്ങൾ കിളിക്കൂടിന് സ്വന്തം അല്ലാന്ന്.... പറയി മദർ.... അല്ലെ.... ഇത്രയും വർഷം ഇവിടെ ജീവിച്ച ഞങ്ങൾ ഇവിടെത്തെ ആരുമല്ലാന്ന് ഒരൊറ്റ നിമിഷം എങ്ങനെ പറയാൻ തോന്നി മതറിന്.....ഹേ....." "മോളെ.... നിങ്ങൾ ഇവിടെത്തെയാ... പക്ഷെ..... നോക് മോളെ ആരും ഇല്ലാതിരുന്ന നിങ്ങൾക്ക് ഇപ്പൊ ഒരു കുടുംബം ഉണ്ട്..... സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ....അവർക്കൊപ്പം നിങ്ങൾക്ക് പോയല്ലേ പറ്റു...." "എന്ത്... പോകാനോ... ഇല്ല..... "

ന്ന് പറഞ്ഞു അവൾ കരഞ്ഞോണ്ട് പുറകിലേക്ക് പോയതും..... മ്മള് അവള്കരികിലേക്ക് പെട്ടന്ന് ചെന്ന് പിടിച്ചതും..... അവൾ മ്മടെ മുഖത്തേക് ദയനീയമായി നോക്കികൊണ്ട്‌ വിറയ്ക്കുന്ന ചുണ്ടാൽ പറഞ്ഞു.... "അലൻ...എന്തൊക്കെയാ..... ഇവരൊക്കെ എന്റെ.... " "അതേടാ.... നിന്റെ കുടുംബം.... " "അപ്പൊ ശാലു...ശാലു....ത്ത..... " "അവൾക്കും ഇല്ലെടാ സ്നേഹിക്കാൻ അറിയുന്ന മറ്റൊരു കുടുംബം......" ന്ന് മ്മള് പറഞ്ഞതും.....പെട്ടന്ന് വിതുമ്പി കൊണ്ട് നിന്ന അവളുടെ ഭാവം മാറി ഉച്ചത്തിൽ മ്മളെ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.... "മറ്റൊന്നോ.... അപ്പൊ പറഞ്ഞു വരുന്നത്.....മ്മള് ശാലുതാക് ആരുമാല്ലാന്നാണോ.... പറയാൻ.... പറയ്‌ അലൻ.... ന്നാൽ കേട്ടോ..... മറ്റൊന്നല്ല.... എന്റെയാ...... എന്റെ മാത്ര.....ന്റെ ഇത്തയ.....പെട്ടന്ന് ഒരു ദിവസം വന്ന് മ്മടെ അല്ലാന്ന് പറയാൻ നിനക്ക് എങ്ങനെ തോന്നി അലൻ......." ന്ന് പറഞ്ഞോണ്ട് മ്മളിൽ നിന്ന് വേർപെട്ടു ശാലുവിന്റെ അടുത്തേക് ചെന്ന് അവളെ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു....

"കേട്ടില്ലേ... ഇത്ത... ഇവര് പറയുന്നത്.... ഇങ്ങള് ഇന്റെ ആരും അല്ലാന്ന്..... അല്ലെ... മ്മടെ അല്ലെ..... ഒന്ന് നുള്ളി നോവിക്കാതെ ഇങ്ങള് മ്മളെ ചേർത്ത് പിടിച്ചത് മ്മള് ഇങ്ങടെ സ്വന്തം ആയതു കൊണ്ടല്ലേ ഇത്ത.....അല്ലെ.....സ്വന്തമാണെന്ന് പറയ്‌ ഇത്ത......" ന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞതും....... ശാലുവും കരഞ്ഞോണ്ട് അവളെ ചേർത്ത് പിടിച്ചു..... "മോളെ..... നീ മ്മടെ തന്നെയാ.... മ്മടെ അക്കുവാ...... അതാര് പറഞ്ഞാലും മാറാൻ പോകുന്നില്ല.... പക്ഷെ...... സത്യം നമ്മള് അംഗീകരിച്ചല്ലേ പറ്റു....മോളെ....." "ഇല്ല....ഇതൊക്കെ നുണയാ..... നമ്മക്ക് ആരും ഇല്ല.... ആരും വേണ്ട.... ഇത്ത ഇങ്ങള് മാത്രം മതി മ്മക്ക്.......ഇങ്ങള് ന്റെ സ്വന്തം അല്ലെന്ന് പറഞ്ഞാൽ തകർന്ന് പോകും ഇത്ത......" ന്ന് പറഞ്ഞു പെണ്ണ് വിതുമ്പി കരഞ്ഞതും..... ആൽബി.... "മോളെ....." ന്ന് വിളിച്ചു അവൽക്കരികിലേക്ക് ചെന്നതും... അവൾ ദേഷ്യത്തിൽ... "വേണ്ട..... ന്റെ അടുത്തേക് വരണ്ട.... ഇത്രയും വർഷം ആരും ഇല്ലാണ്ടെയാ വളർന്നെ.... ഇനി അങ്ങോട്ടും ആരും വേണ്ട..... വരണ്ട മ്മടെ അടുത്തേക്....." "മോൾടെ ഇച്ചായനല്ലെടി...... ന്റെ പെങ്ങളൂട്ടിയാ നീ.... അമ്മച്ചി... നോക്ക് അവൾ പറയുന്നേ....... അമ്മച്ചിയെങ്കിലും പറയ്‌....."

"മോളെ..... അകറ്റല്ലേടാ ഞങ്ങളെ...... വർഷം ഒരുപാട് ആയി നീറി കഴിയാൻ തുടങ്ങിയിട്ട്.... ഇപ്പൊ കണ്മുന്നിൽ വന്ന് നിൽക്കുമ്പോൾ നിന്നെ കൂടെ ഇല്ലാണ്ട് ഞങ്ങൾക്കൊരു തിരിച്ചു പോക്കില്ല മോളെ.... അമ്മച്ചിടെ മോള് വാ...." ന്ന് അവര് കരഞ്ഞു അക്കുവിനെ ചേർത്ത് പിടിച്ചതും........ ഒഴുകിയിറങ്ങുന്ന കണ്ണാലെ മ്മടെ പെണ്ണ് ശിലകണക്കെ നിന്നു.....അവളുടെ അവസ്ഥയിൽ നെഞ്ച് പിടക്കുന്നത് മ്മക്ക് ആണ്..... കാണാൻ കഴിയുന്നില്ല അവളെ ഈ അവസ്ഥയിൽ..... പക്ഷെ സത്യം അവൾ അംഗീകരിച്ചല്ലേ പറ്റു..... അപ്പോൾ തന്നെ സിനു വന്നൊണ്ട് ശാലുവിനെ തന്നെ നോക്കി നിന്നതും... അവന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.... ഒരുനിമിഷം അവനിലേക് ശാലുവിന്റെ മിഴികൾ ഉടക്കിയതും...... അവന് അവളുടെ കവിളിലായി കൈകൾ വെച്ചു നിറയുന്ന കണ്ണാലെ പറഞ്ഞു.... "റാലുത്ത......മ്മടെ ഇത്തയ ഇങ്ങള്..... ഒരിക്കലും കാണാൻ കഴിയില്ലാന്ന് കരുതി....

മ്മക്കും ഒരു കൂടപ്പിറപ്പ് ഉണ്ട്... അല്ലെ ഉമ്മി.... മ്മടെ റാലുത്ത..... അല്ലെ ഉമ്മി......" "അതെ മോനെ.... ന്റെ റാലു മോള്...." ന്ന് പറഞ്ഞു അവര് ശാലുവിനെ കെട്ടിപിടിച്ചു കരഞ്ഞതും.... പെട്ടന്ന് തന്നെ അക്കു അവളുടെ അമ്മച്ചിയുടെ കരവലയത്തിനുള്ളിൽ നിന്ന് കുതറി മാറി കൊണ്ട് ശാലുവിനെ സിനാന്റെ കൈകളിൽ നിന്ന് പിടിച്ചു മാറ്റി കൊണ്ട് അലറി.... "ആരോട് ചോദിച്ചിട്ട മ്മടെ ഇത്തയെ പിടിച്ചേ..... പറയ്‌ സിനാൻ.....ആരോട് ചോദിച്ചിട്ട....... നിങ്ങടെ ആരും അല്ല.... മ്മാടെയ.... അല്ലെ ഇത്തൂ...." "അക്കു.....ന്താ നിനക്ക് പറ്റിയെ....സത്യം നീ എന്താ മനസ്സിലാക്കാത്തത്..... മ്മടെ ഇത്തയാ ഇത്.... ഇത്രയും വർഷം കാത്തിരുന്നത് ഇവർക്ക് വേണ്ടിയാ....." ന്ന് അവന് ഒച്ചയെടുത്താത്തതും.......... അവൾ കരഞ്ഞോണ്ട് സിനാൻ ന്റെ കോളറിൽ പിടിച്ചു പറഞ്ഞു.... "സിനു.... ന്തിനാടാ....മ്മടെ ഇത്തയെ മ്മളീന്ന് അകറ്റണെ...... ഇത്ത ഇല്ലാണ്ട് മ്മക്ക് കഴിയില്ലടാ...... തന്നേക്ക്..... ഞങ്ങളെ വെറുതെ വിട്ടേക് സിനു...." ന്ന് കരഞ്ഞോണ്ട് പറഞ്ഞു പെട്ടന്ന് ദേഷ്യത്തോടെ അവനെ പിടിച്ചു തള്ളിക്കൊണ്ട് അലറി.... "പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്...ഹേ.....

ഞങ്ങൾക്ക് ആരും ഇല്ല... ആരും... " ന്ന് പറഞ്ഞു കരഞ്ഞതും..... മ്മടെ പെണ്ണിന്റെ അവസ്ഥയിൽ മ്മളിൽ അകാരണമായ പേടി ഉയർന്നതും.... മ്മള് ഓടി ചെന്ന് അവളെ പിടിച്ചു നെഞ്ചോട് ചേർത്ത് പറഞ്ഞു.... "അക്കു.... കൂൾ..... സ്ട്രെസ് ആകാതെ.... ഒന്നൂല്ല.... പതിയെ ഉൾകൊള്ളാൻ ശ്രമിക്ക് പെണ്ണെ...." ന്ന് മ്മള് പറഞ്ഞെങ്കിലും..... അവൾ പിന്നെയും മ്മക്ക് ആരും ഇല്ല... ന്നൊക്കെ പറഞ്ഞു പതം പറഞ്ഞോണ്ടിരുന്നതും.... മ്മള് ഒന്നൂടെ അവളെ മ്മളിലേക് ചേർത്ത് നിർത്തി... അപ്പോൾ തന്നെ മ്മളെ പിടിച്ചു ഉന്തിക്കൊണ്ട് അവൾ.... "മാറി നിക്ക് അലൻ....... മ്മടെ അടുത്തോട്ടു വരണ്ട..... നിയാ.... നീ മാത്രമാ കാരണം.... എല്ലാം നീ നേടിത്തന്നു..... ഉമ്മ ഉപ്പ ഒരേട്ടൻ.... എല്ലാം.... പക്ഷെ പറിച്ചെടുത്തില്ലേ നീ മ്മടെ ജീവനെ.... ഇതുവരെ സ്വന്തം എന്ന് കരുതിയ മ്മടെ ജീവൻ ഇപ്പൊ മറ്റാർക്കോ... അല്ലെ.... പറയ്‌..... നീയ മ്മൾക് ആരും ഇല്ലാണ്ടാക്കിയത്.... ഐ ഹേറ്റ് യൂ.... അലൻ..... ഐ ഹേറ്റ് യൂ......"

ന്ന് അവൾ അലറിയതും.... മ്മൾക് മ്മടെ നിയന്ത്രണം നഷ്ട്ടപെട്ടു പോയി മുഖം നോക്കി ഒന്ന് പൊട്ടിച്ചോണ്ട് അവളുടെ കൈ പിടിച്ചു വലിച്ചു മ്മളോട് ചേർത്ത് നിർത്തി കൊണ്ട് അലറി..... "നീ എന്താ പറഞ്ഞെ..... മ്മളെ വെറുക്കുന്നെന്നോ.... പറയാൻ...... വെറുക്കാൻ കഴിയോടി നിനക്ക്..... കഴിയോ......നീ നിന്റെ ആഗ്രഹങ്ങൾ നോക്കിയപ്പോൾ നീറി കഴിഞ്ഞ രണ്ട് കുടുംബങ്ങളെ മറന്ന് പോകുന്നു മെഹക്...." ന്ന് പറഞ്ഞു മ്മള് അലറിയതും.... ഒരു പൊട്ടിക്കരച്ചിലോടെ അവൾ മ്മടെ മേലേക്ക് വീണതും മ്മള് അവളെ ചേർത്ത് പിടിച്ചു കൊണ്ട് മറ്റുള്ളവരോടായി പറഞ്ഞു.... "തകർന്ന് നിക്കുവാ.... എല്ലാവരുടെയും സാനിദ്യം ചിലപ്പോൾ അവളെ കൂടുതൽ തകർക്കും...." "അലൻ.... ന്റെ റോസ്....." "ആൽബി..... കുറച്ച് സമയം..... തിരിച്ചു നൽകും ഞാൻ..... ആ മനസ് ഒന്ന് തണുക്കണം.... ഇപ്പൊ നീ അമ്മച്ചിയേം അപ്പച്ചനേം സമാധാനിപ്പിക്ക്...." ന്ന് പറഞ്ഞോണ്ട് മ്മൾ ശാലുവിനോടായി പറഞ്ഞു....

"ശാലു......പൊട്ടിത്തെറിയാണെന്നേ ഒള്ളു.... മനസിന് കരുത്ത് കുറവാ.... ഉചിതമായ തീരുമാനം എടുക്കാൻ നിനക്കെ കഴിയു..... വിഷമിപ്പിക്കരുത് ഇനിയും അവരെ നിനക്ക് ജന്മം തന്നതിന്റെ പേരിൽ......" "അക്കു..... അവൾ......" "എല്ലാം ശരിയാകും....." ന്ന് പറഞ്ഞു മ്മടെ പെണ്ണിനേയും ചേർത്ത് പിടിച്ചു കൊണ്ട് അവരുടെ റൂമിലേക്കു പോയി കതകടച്ചു ലോക്ക് ചെയ്തു...... അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി കൊണ്ട് അവൾക്കരികിലായി ഇരുന്നു...... അപ്പോഴും വിതുമ്പുന്ന അവളെ ചേർത്ത് പിടിച്ചു കൊണ്ട് കവിളിൽ തലോടി ചോദിച്ചു.... "വേദനിച്ചോടി...." മ്മടെ കൈ തട്ടി മാറ്റി അവൾ കട്ടിലിലേക് കയറി കാല് നീട്ടി വെച്ച് ചുമരോട് ചാരി ഇരുന്നു..... മുഖം തിരിച്ചതും... മ്മള് അവൽക്കരികിലായി ഇരുന്നോണ്ട് പറഞ്ഞു.. "സോറി അക്കു.... മ്മളെ വെറുക്കുന്നെന്ന് പറഞ്ഞപ്പോൾ കൈവിട്ട് പോയി..... നന്നായി വേദനിച്ചോ പെണ്ണെ......" "ശരീരത്തിലെ വേദനയെക്കാൾ മനസ് നുറുങ്ങുവാ.....

ഒരുനിമിഷം കൊണ്ടല്ലേ ജീവിതം മാറിയത്.... ഉൾകൊള്ളാൻ കഴിയുന്നില്ല.... നെഞ്ച് പൊടിഞ്ഞു പോകുവാ...." "ഉൾകൊണ്ടേ പറ്റു പെണ്ണെ.... നീയൊന്ന് ഓർത്തു നോക്ക് ഇത്രയും വർഷം അവര് അനുഭവിച്ച വേദന.... അതെന്താ പെണ്ണെ നീ മനസ്സിലാക്കാത്തത്.... നിന്റെ വേർപാടിൽ ഒരുപാട് വേദന അനുഭവിച്ചതാ ആൽബി.... അവന്റെ കയ്യാലെ ആണ് നിങ്ങളെ നഷ്ട്ടപെട്ടതെന്ന കുറ്റബോധം ആയിരുന്നു അവന്... ഒന്നേ പറയാൻ ഒള്ളു കണ്ടില്ലാന്നു നടിക്കരുത്...." "കഴിയണില്ല അലൻ...... മനസ്സ് കൈവിട്ട് പോകുവാ..... " ന്നൊക്കെ പെണ്ണ് വിതുമ്പി കൊണ്ട് പറഞ്ഞു...... അകാരണമായി ഉയർന്നു പൊങ്ങുന്ന നെഞ്ചിടിപ്പിൽ മ്മക്ക് മനസ്സിലായി ഒരുപാട് സ്ട്രെസ് അനുഭവിക്കുന്നുണ്ട് അവളെന്ന്..... ഒന്ന് റീലാക്സ് ആക്കാൻ ന്താ പടച്ചോനെ ഒരു വഴി... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മള് അവളുടെ കയ്യിലായി മ്മടെ കൈ വെച്ചതും നിറഞ്ഞു തൂവുന്ന കണ്ണാലെ.... "അലൻ.... പ്ലീസ് ഹഗ് മി... ടൈറ്റിലി...."

ന്ന് പറഞ്ഞതും.... മ്മള് അവളെ വാരിപ്പുണർന്നു കൊണ്ട് അവളെ തലയിൽ തലോടി കൊണ്ടിരുന്നു.... കണ്ണുനീർ മ്മടെ ഷർട്ടിന്റെ നനയ്ക്കുന്നതിനനുസരിച് ഉയർന്നു വന്ന ഹൃദയമിടിപ്പ് സാധാരണ ഗതിയിൽ ആയതും....... തേങ്ങലും നേർത്തു വന്നു.... പതിയെ മ്മളിൽ നിന്ന് വിട്ടു നിന്ന് കണ്ണ് അമർത്തി തുടച് അവൾ എഴുന്നേറ്റ് പോകാൻ നിന്നതും...മ്മള് കയ്യിൽ പിടിച്ചു വെച്ച് പറഞ്ഞു.... "അക്കു..... ഇനിയും..... " "വേദനിപ്പിക്കില്ല..... കിച്ചു.... ഒരുനിമിഷം തകർന്നെന്ന് ശരിയാ.... പക്ഷെ.... നിന്റെ പൊന്നുവിന് ആരെയും വേദനിപ്പിക്കാൻ കഴിയില്ല...." ന്ന് പെണ്ണ് പറഞ്ഞതും മ്മള് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... "നീ ഇവിടെ ഇരിക്ക്.... ഞാൻ ശാലുവിനെ ഇങ്ങോട്ട് വിടാം....." ന്ന് പറഞ്ഞു മ്മള് പുറത്തോട്ട് പോയതും...... മ്മളെ പ്രതീക്ഷിച്ചു നിക്കുന്നവരെ നോക്കി ഒന്ന് പുഞ്ചിരിച്ചതും..... ആ പുഞ്ചിരിയുടെ അർത്ഥം എല്ലാവരിലും സന്തോഷം നൽകിയെന്ന് അവരുടെ പുഞ്ചിരിയിൽ ഉണ്ടായിരുന്നു.... അപ്പോൾ തന്നെ ആൽബി മ്മളെ വന്ന് കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "താങ്ക്സ് അലൻ.... താങ്ക്സ് അലോട്ട്...... മ്മടെ ജീവനാണ് നീ തിരികെ തന്നത്......"

ന്ന് പറഞ്ഞതും..... മ്മള് ഓനെ നോക്കി സൈറ്റ് അടിച് ശാലുവിനോട് പെണ്ണിന്റെ അടുത്തോട്ടു ചെല്ലാൻ പറഞ്ഞതും....... അവൾ പോയി.... ഇതെല്ലാം ഒരു ഫിലിം പോലെ കണ്ട് നിന്ന മ്മടെ ബ്രോ വന്ന് മ്മളെ കെട്ടിപിടിച്ചു.... പിന്നീട് എല്ലാവരും ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ്.... കതക് തുറന്നു കൊണ്ട് അവര് വന്നത്.... കയ്യിലായി ബാഗുകൂടെ കണ്ടതും എല്ലാം പറഞ്ഞു ഒരു തീരുമാനത്തിൽ എത്തിയെന്ന് മനസ്സിലായി..... അപ്പോൾ തന്നെ സിനുവും ആൽബിയും ചെന്ന് അവരുടെ കയ്യിൽ നിന്ന് ബാഗ് മേടിച്ചു കൊണ്ട് അവരെ രണ്ട് പേരെയും ചേർത്ത് പിടിച്ചതും...... അവളുമാര്ടെ കണ്ണുകൾ മ്മടെയും ബ്രോയുടെയും നേർക്ക് ആയിരുന്നു.... മ്മളും ബ്രോയും പരസ്പരം നോക്കി അവരോട് കണ്ണ് ചിമ്മി ഒന്ന് പുഞ്ചിരിച്ചതും...... അവരുടെ മുഖത്തും കണ്ണുനിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.... പിന്നീട് അവര് മതറിനോട് പോയിട്ട് വരാമെന്ന ഉറപ്പിന് മേൽ യാത്ര പറഞ്ഞിറങ്ങി....

മുറ്റത്തു എത്തിയതും..... ഒരുനിമിഷം നിന്ന അവര് പരസ്പരം നോക്കി കണ്ണ് നിറച്ചു കൊണ്ട് കെട്ടിപിടിച്ചു..... ഒരിക്കലും വേർപെടാൻ ആഗ്രഹിക്കാത്ത പോലെ..... കണ്ട് നിന്നവരുടെയും കണ്ണ് നിറഞ്ഞു പോയി ആ സഹോദരി സ്നേഹം കണ്ട്..... ആൽബി മ്മടെ പെണ്ണിനെ ചേർത്ത് പിടിച്ചു കൊണ്ട് പുറകിലെ ഡോർ തുറന്നതും...... ഒരുനിമിഷം നിന്ന പെണ്ണ് മ്മടെ അടുത്തേക് വന്ന് മ്മടെ കയ്യിൽ പിടിച്ചു കണ്ണിലേക്കു നോക്കി കൊണ്ട് മ്മള് കേൾക്കാൻ പാകത്തിൽ പറഞ്ഞു..... "താങ്ക്സ്...അലൻ.... ആൻഡ്.... ഐ ഹേറ്റ് യൂ......" ന്ന് പെണ്ണ് പറയുന്നത് കേട്ട് ഞെട്ടി നിന്നതും....മ്മടെ കയ്യിൽ പിടിച്ചു ഒന്ന് അമർത്തി കൊണ്ട് മ്മടെ കണ്ണിലേക്കു നോക്കികൊണ്ട് പറഞ്ഞു...... "ബട്ട്‌ സ്റ്റിൽ ഐ ലവ് യൂ രാവണ......" ന്ന് പറഞ് കണ്ണ് നിറച്ചു കൊണ്ട് പെട്ടന്ന് തിരിഞ്ഞ് കാറിന്റെ ഡോർ തുറന്നു അകത്തേക്കു ഇരുന്നു.... പിന്നീട് മുന്നിൽ ആൽബിയും അങ്കിളും കയറി പുറകിലായി ആന്റിയും ആനിയും......

ശാലു ഞങ്ങളോട് യാത്ര പറഞ്ഞു......... ബ്രോയോട് കണ്ണാലെ യാത്ര പറഞ്ഞു അവരും കാറിൽ കയറിയതും.... മ്മളും ബ്രോയും അർഷിയും ഷാദിയും മദറോഡ് യാത്ര പറഞ്ഞു മ്മടെ താറി കയറി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തതും....... അതിന് പുറകിലായി ആൽബിയും സിനുവും അവരുടെ കാറുമായി പുറകെ വെച്ചു പിടിച്ചു...... ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ഞങ്ങളുടെ വാഹനം അതിവേഗം ചലിച്ചു......ഇനിയുള്ള കളി അവിടെ *ഹെവൻ മുബാറക് *ൽ...... അതും ഈ 🔥രാവണന്റെ🔥 💘unpredictable mad love 💘സ്റ്റോറിയുടെ തുടക്കം കുറിച്ച് കൊണ്ട്..........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story