രാവണ പ്രണയം🔥 : ഭാഗം 50

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മള് പതിയെ ഒന്നൂടെ തലയിണയിലേക് ചേർന്നിരുന്നോണ്ട് മ്മടെ മാറിലായി ചേർന്നു കിടക്കുന്ന * അലൻ * എന്ന നാമത്തിൽ കൊത്തിയ മഹർ മാല എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് അതിലേക് തന്നെ ഉറ്റു നോക്കികൊണ്ടിരുന്നു...... അപ്പോൾ തന്നെ അല്ലുചയൻ മ്മളെ അടുത്തേക് വന്നു ചേർത്ത് പിടിചതും..... മ്മള് നോട്ടം മാറ്റാതെ.... "ഇതിന്റെയൊക്കെ അർത്ഥം എന്താ അല്ലുച്ചായ......എല്ലാം ഒരു കടങ്കഥ പോലെ തോനുന്നു....എല്ലാം ഒന്ന് പറഞ്ഞു തരോ....."..... ന്ന് പറഞ്ഞു ആൾടെ നെഞ്ചിലേക് ചാരികൊണ്ട് മുഖത്തേക്കായി മ്മടെ മുഖമുയർത്തിയതും.... "പറയാം..... അത്‌ നി അറിയേണ്ടത് എന്നിൽ നിന്നല്ല.... നിന്റെ കഴുത്തിൽ അണിഞ്ഞ ഈ മഹറിന്റെ അവകാശിയിൽ നിന്ന്... അല്ലെ അലൻ.....

പിന്നെ കുറച്ച് സമയം തരും... എല്ലാം പറഞ്ഞോണം....." ന്ന് പറഞ്ഞു അല്ലുചായൻ മ്മളിൽ നിന്ന് എണീറ്റ് മാറികൊണ്ട് എല്ലാവരേം വിളിച്ചോണ്ട് കതക് ചാരി പുറത്തോട്ട് പോയി..... അവരെല്ലാം പോയതും... ചുമരോട് ചാരി നിന്ന ചെക്കന് മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി കൊണ്ട് പതിയെ എണീറ്റ് നോട്ടം മാറ്റാതെ മ്മടെ അരികിലായി സ്ഥാനം പിടിച്ചു.... പതിയെ മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ പിറകിലേക് വകഞ്ഞു കൊണ്ട് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..... "ഒത്തിരി വേദനിച്ചോടാ......." ന്ന് പറഞ്ഞു പതിയെ മ്മടെ അരയിലായി കൈ കൊണ്ട് തലോടിയതും.... മ്മള് പുഞ്ചിരിച്ചോണ്ട് ഇല്ലാന്നുള്ള രീതിയിൽ തലയാട്ടി കൊണ്ട് ചെക്കന്റെ കൈകൾ മ്മടെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചോണ്ട് പറഞ്ഞു.... "വേദന.....അത് തോന്നിയത് ഒരുവേള മ്മക്ക് നിന്നെ നഷ്ടമാകുമോന്ന് ഭയന്നപ്പോൾ ആണ് അലൻ........

കഴിയില്ല എനിക്ക് ഒരു നിമിഷം പോലും നി ഇല്ലാണ്ടെ......" "ന്നിട്ടാണോ പാഞ്ഞു വരുന്ന ബുള്ളെറ്റ് യേറ്റ് വാങ്ങി ഇവിടെ കിടക്കുന്നത്.... അപ്പൊ നി ഓർത്തില്ലേ നി ഇല്ലാതെ മ്മളില്ലെന്ന സത്യം......." "സോറി.....ആ നിമിഷം മ്മടെ മുന്നിൽ മാരിയുടെ ജീവന് രക്ഷിക്കുക എന്ന് മാത്രമേ തെളിഞ്ഞുള്ളൂ...... നിന്റെ ജീവന് അല്ലെ നിന്റെ കൂടപ്പിറപ്പ്...... നിന്റെ സന്തോഷം നിന്റെ കുടുംബം ആണേൽ...... മ്മടെ സന്തോഷം നിന്നിലാണ്...... മ്മള് മ്മടെ സന്തോഷം നിലനിർത്തി......അതും നിന്റെ പുഞ്ചിരി നിലനിർത്തി കൊണ്ട്....." ന്ന് മ്മള് പറഞ്ഞതും.... ചെക്കൻ മ്മളെ വാരി പുണർന്നു..... "അക്കു.....എങ്ങനെയാ നിനക്ക് ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നെ.... ഐ ലവ് യൂ......പെണ്ണെ....".. ന്ന് പറഞ്ഞതും...... മ്മള് തിരിച്ചു പറയും മുന്നേ ചെക്കന് മ്മളിൽ നിന്ന് വിട്ടു നിന്ന് മ്മടെ കീഴ് ചുണ്ട് കടിച്ചടുത്ത് മ്മളെ കണ്ണിലേക്കുറ്റുനോക്കി കൊണ്ട് നിന്നതും.....മ്മള് സ്റ്റക്ക് ആയി നിന്നുപോയി......

മ്മള് ചെക്കനോട് വേണ്ടാന്നുള്ള രീതിയിൽ ദയനീയമായി നോക്കിയതും.....അതൊന്നും വക വെക്കാതെ ചെക്കന് പതിയെ മിഴികൾ അടച്ചു കൊണ്ട് മ്മടെ ചുണ്ട് നുണയാൻ തുടങ്ങി.... ഒന്ന് ഞെട്ടി മ്മള് കൊണ്ട് ചെക്കനെ തള്ളി മാറ്റാൻ നോക്കിയതും...... മ്മടെ പിന്കഴുത്തിൽ പിടിച്ചു കൊണ്ട് അവനിലേക് കൂടുതൽ അടുപ്പിച്ചു നിർത്തി മ്മടെ അധരത്തെ വേദനിപ്പിക്കാതെ ഭ്രാന്തമായി നുണഞ്ഞു കൊണ്ടിരുന്നു........ എന്ത് കൊണ്ടോ മ്മക്ക് അത്‌ തടയാൻ തോന്നിയില്ല..... മ്മളും അതാഗ്രഹിച്ചിരുന്നോ...... അറിയില്ല.... പക്ഷെ ആ അനുഭൂതിയിൽ മ്മടെ കണ്ണുകൾ കൂമ്പി അടഞ്ഞതും...... മ്മടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണ്നീര് അടർന്നു വീണു..... ചുംബനത്തിൽ കലർന്ന ഉപ്പുരസം മ്മടെ കണ്ണ് നിറച്ചെന്ന് മനസിലാക്കിയെന്നോണം മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് അടഞ്ഞ കണ്പോളകളിലായി അമർത്തി ചുംബിച്ചു പതിയെ മ്മടെ കാതോരം ചുണ്ട് ചേർത്ത് പറഞ്ഞു.....

"സോറി..... മ്മളെ ഇങ്ങനെ സ്‌നേഹിക്കുമ്പോൾ തിരിച്ചു പറയാൻ എന്നുള്ളിലെ വാക്കുകൾ തടസ്സം തീർക്കുമ്പോൾ....... അത്‌ തെളിയിക്കാൻ മ്മക്ക് ഇങ്ങനെ പ്രാന്തമായി നിന്നെ പ്രണയിക്കേണ്ടി വരും...... വാക്കുകൾക്ക് അപ്പുറം ആണ് പെണ്ണെ നി എന്ന് പറഞ്ഞാൽ.... ഒരുതരം പ്രാന്ത് ആണ്..... ഒരിക്കലും അടർന്നു മാറാൻ കഴിയുന്നില്ല നിന്നിലേക് പ്രണയം ആയി ഒഴുകുന്ന സമയം..... അതിൽ ലയിച്ചു പെട്ട് പോകുവാടി കാന്താരി...." ന്ന് പറഞ്ഞു മ്മളിൽ നിന്ന് വിട്ടു നിന്നതും.... ചെക്കന്റെ ചുംബനത്താലും വാക്കുകളാലും മ്മടെ മനസ്സിൽ ഒരായിരം അനുപൂതി നിറച്ചതും.... മ്മള് തല താഴ്ത്തി ഇരുന്നു..... "പിന്നെ.... മ്മടെ പ്രാന്ത് എല്ലാം നിനക്ക് മാത്രം അല്ലെ പെണ്ണെ.....

ആഫ്റ്റർ ഓൾ ഈ മഹ്റിന്ന് അവകാശി മ്മള് അല്ലേടി....." ന്ന് പറഞ്ഞതും..... മ്മള് പെട്ടന്ന് തലയുയർത്തി കൊണ്ട് ചെക്കനെ കൂർപ്പിച്ചു നോക്കിയതും...... ചെക്കന് മ്മളെ നോക്കി സൈറ്റ് അടിച്ചോണ്ട് മ്മടെ അടുത്തേക് ചേർന്നു ഇരുന്നു മ്മളെ പിടിച്ചു നെഞ്ചോട് ചേർത്തതും.... അവനിലേക് പറ്റിച്ചേർന്നതും അവന് സംസാരിച്ച തുടങ്ങി.... "മ്മടെ പെണ്ണിന് ഒരുപാട് സംശയം ഉണ്ടാകും അല്ലെ.... അതിന് മുന്നേ...." ന്ന് പറഞ്ഞു മ്മളെ മുഖത്തു അമർത്തി ഉമ്മവെച്ചതും.....മ്മള്..... " ഇത് ഇപ്പൊ എന്തിനാ ഉമ്മച്ചാ..... ഒന്നെന്നെ മ്മക്ക് താങ്ങില്ല.... അപ്പഴാ അടുത്തത്......" "താങ്ങിയെ പറ്റു മോളെ.....സോറി പെണ്ണെ....." "ഇത് നല്ല കൂത്ത് ഉമ്മിച്ചിട്ട് ഒരു കോറി......" "ഡി കോപ്പേ..... ഉമ്മ വെച്ചതിനു മ്മളെ പട്ടി സോറി പറയും.... മ്മള് ഇനി എന്ത് ചെയ്താലും മ്മള് ചെയ്യുന്നത് മ്മടെ സ്വന്തം പ്രോപ്പർട്ടിമ്മേ ആണ്...അതിൽ ഒരു സോറിയും മോള് പ്രതീക്ഷിക്കണ്ട.......അതോണ്ട് അത്‌ വിട്......"

"ഒഹ്... അപ്പൊ പിന്നെ എന്നാത്തിനാ സോറി പറഞ്ഞെ......." "നിന്നെ അടിച്ചതിനു..... ആ ഷാഫിറയുടെ മുന്നിൽ വെച്ച് മ്മക്ക് നിന്നെ അടയ്‌ക്കേണ്ടി വന്നു.... അല്ലേൽ അവൾ മാരിയെ....." "അതൊക്കെ വിട് രാവണ..... ഇത് പറ....ഈ മഹർ എങ്ങനെ...." "അവളുടെ ഭീഷണി പ്രകാരം നിക്കാഹിന് വേണ്ടി പള്ളിയിൽ ഉസ്താദ്നെ വിളിക്കാൻ ഞാനും ആൽബിയും പോയി... മാരി അവളുടെ കാസ്റ്റഡിയിൽ ആയത് കൊണ്ട് തന്നെ ഞങൾ അവൾക്കെതിരെ മൂവ് ചെയ്യില്ലാന്ന് അറിയാം..... അതുകൊണ്ട് തന്നെ അവളുട ആളെ ഞങ്ങൾക്ക് കൂടെ അയച്ചു.... പള്ളിയിൽ എത്തി ഞങ്ങൾ തീരുമാനിച്ചത് പോലെ നിന്റെ അപ്പച്ചനും മ്മടെ ഡാഡ് നും വിളിച്ചു മറ്റു പോംവഴി ഇല്ലാതെ അവരുടെ നിർദ്ദേശം അനുസരിച്ച് അവിടെ വെച്ച് ഉസ്താത് ആണ് നിന്നെ മ്മക്ക് നിന്നെ നിക്കാഹ് ചെയ്തു തന്നത്...... അല്ലാതെ മറ്റു മാർഗം ഇല്ലായിരുന്നു.... നിന്നെ നഷ്ടപ്പെടുത്താൻ ആവില്ലാർന്നു പെണ്ണെ....."

"അപ്പൊ അമി കാക്കു ശാലുത്തയും എങ്ങനെ......" "ഏട്ടന് നിക്കുമ്പോ അനിയൻ കെട്ടുന്നത് ശരിയാണോ.... അപ്പൊ പിന്നെ ബ്രോ രണ്ടും കല്പിച്ചു ശാലുവിന്റെ ഉപ്പാന്റെ സമ്മതത്തോടെ അവളെ നിക്കാഹ് ചെയ്യാമെന്നാക്കി......" "അപ്പൊ കഴിഞ്ഞില്ലേ...."🙄 "ഇല്ലല്ലോ....."😉 "അപ്പൊ ഡോക്ടർനോട്‌ പറഞ്ഞത്..... " "അത്‌ പിന്നെ അനിയൻ കെട്ടി ഏട്ടന് കെട്ടീല്ലാന്ന് പറയുമ്പോ കാര്യങ്ങൾ ഒക്കെ പറയണ്ടേ പെണ്ണെ...." "ഒഹ് അങ്ങനെ.....പിന്നെ എന്തായിരുന്നു ഞാൻ വന്നപ്പോൾ ഒരു നിക്കാഹ് നാടകം....." "പിന്നെ വേണ്ടേ..... ആ കോപ്പിന്റെ ഡാഡ്നെ ഒക്കെ വിളിച്ചു വരുത്തി അങ്ങനെ അങ്ങ് വിടാൻ പറ്റൊ......ന്നാലും പെണ്ണെ നി കൃത്യം ആയി വന്നല്ലോ.... നി എറിഞ്ഞുഡച വയ്യ്സ്....മ്മടെ തലയിൽ ആകാഞ്ഞത് ഭാഗ്യം....." "കുന്തം..... അവളെ എങ്ങാനും കെട്ടിയിരുന്നേൽ അത്‌ നിങ്ങടെ തലയിൽ തന്നെ വീണേനെ രാവണ....." ന്ന് പറഞ്ഞു ചെക്കന്റെ വയറ്റിനിട്ട് ഇടിച്ചതും....

"ന്റമ്മോ.....ഡി പെണ്ണെ മ്മളെ ഇടിച്ചു കൊല്ലോലോ നി....." "ഒഹ് കണക്കാക്കി പോയി..... ഒരു കാര്യം പറഞ്ഞേക്കാം..... ഈ രാവണൻ മ്മടെയ....നിന്റെ പ്രണയം....ഈ🔥രാവണ പ്രണയം🔥വും മ്മൾക് മാത്രമുള്ളത......വെറുത ആണേൽ പോലും അത്‌ മറ്റൊരാളിലേക്ക് നീളുന്നത് അക്കു ക്ഷമിചെന്ന് വരില്ല......." "ന്റെ പെണ്ണെ.....ഔ ക്യൂട്ട്..... ഇങ്ങനെ ഒക്കെ പറഞ്ഞിട്ട്..... മ്മക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നുവാ..... കടിച്ചെടുത്തോട്ടെ....... പെണ്ണെ......" ന്ന് പറഞ്ഞു മ്മടെ അടുത്തേക്ക് മുഖം അടുപ്പിച്ചതും..... പെട്ടന്നാണ് കതക് തുറന്നത്..... അപ്പോൾ തന്നെ.... "ഡാ..... കോപ്പേ......." ന്നുള്ള അലർച്ചയിൽ മ്മളിൽ നിന്ന് ചെക്കൻ ഞെട്ടി എണീറ്റ് നിന്നതും..... അല്ലുചായൻ വന്നൊണ്ട്....

"നി എന്താടാ ചെയ്തേ.... സൂചി കയറ്റാൻ ഇടം കൊടുത്തപ്പോ കോപ്പേ അവിടെ കമ്പി കയറ്റുന്നോ.....മതി സംസാരിച്ചത്.....മാറി നിക്ക്..... മാറി നിക്ക്......" "ഡാ ഊളെ.... മ്മള് മ്മടെ കെട്ടിയോൾടെ അടുത്തല്ലേ നിന്നത്...." "അതൊക്കെ പോയി പള്ളിയിൽ പറ..... അപ്പച്ചൻ പറഞ്ഞത് മോന് മറന്നോ.....എല്ലാരേം വിളിച്ചു കൊണ്ട് അമിടേം ശാലുവിന്റെ കല്യാണത്തിന്റന്നേ മ്മടെ പെങ്ങളെ കൈ പിടിച്ചു ഏല്പിക്കുള്ളൂന്ന....... സൊ അത്‌ വരെ കീപ് ഡിസ്റ്റൻസ് ഓക്കേ.... അങ്ങനെ അല്ലെ റോസമോ......" "അപ്പച്ചൻ പറഞ്ഞാൽ പിന്നെ അപ്പീൽ ഉണ്ടോ അച്ചായ........പിന്നെ ഇങ്ങേരെ ഇനി വീട്ടിലോട്ട് കയറ്റി പോകരുത്ട്ടോ..... മ്മള് ഒരു വെടി ഉണ്ട കേറി വന്നപ്പോ.....

അവന് ഇന്ന് ചോയിച്ചില്ലേ ആ കോപ്പ് ഷാഫിറയെ കെട്ടട്ടെന്ന്..... ഇച്ചായൻ കേട്ടില്ലേ....." "ആ കേട്ടു.....ന്നാലും അലൻ നിനക്ക് എങ്ങനെ തോന്നിയട അങ്ങനെ ചോയ്ക്കാൻ....." "ഡാ നാറിയ പണി കാണിക്കല്ലേ.... ഒരൊറ്റ കൊട്ട്..... ഡാ ഊള ആൽബി നിന്നെ മ്മടെ കയ്യിൽ കിട്ടൂട....... സ്വന്തം കെട്ടിയോളെ കാണാൻ ഉള്ള കേതികേട്‌ നോക്കിയേ.....ഇങ്ങോട്ട് വാടാ....."....... ന്ന് പറഞ്ഞു മ്മള് ആൽബിയെ പിടിച്ചു കൊണ്ട് കതക് തുറന്നു പോയതും.... കാന്താരി ഉണ്ട് പൊട്ടിചിരിക്കുന്നു...... മ്മള് അപ്പോൾ തന്നെ തല ഉള്ളിലോട്ടു ഇട്ടു നിനക്കുള്ളത് പിന്നെ തരാന്ന് പറഞ്ഞതും..... പെണ്ണിന്റെ ഇളി സ്വിച്ച് ഇട്ട പോലെ നിന്ന്..... പുറത്തു എത്തിയതും....മ്മള് ആൽബിടെ വയറിൽ പഞ്ച് ചെയ്തോണ്ട് പറഞ്ഞു....

"മ്മളെ വീട്ടിൽ കയറ്റിലല്ലേ നി..... നിനക്ക് നിന്റെ കെട്ടിയോളെ വളക്കാൻ നോക്കിക്കൂടെ.... മ്മടെ കഞ്ഞിയിൽ പാറ്റയിടാൻ നിക്കണോ......." "അലൻ.... കോപ്പേ... ഇത് ഹോസ്പിറ്റൽ ആട പന്നി.... വിടാടാ....ഡാ ഒന്നൂല്ലേലും മ്മടെ റോസമ്മ ഒരു പാവം അല്ലെ..... നിന്റെ റൊമാൻസ് താങ്ങില്ലഡാ......" "ഒഹ്.... അങ്ങനെ ന്നാൽ ശരി......." ന്ന് പറഞ്ഞു അങ്ങോട്ടായി വന്ന ആനിയെ കണ്ടു അവളോട് ആയി പറഞ്ഞു.... "ആനി..... മ്മടെ പെണ്ണിനെ ഒന്ന് നോക്കികൊണേ.....വീട്ടിൽ എത്തിയാൽ അവളെ ഒറ്റയ്ക്കു കിടത്തരുത്........രാത്രിന്നല്ല എപ്പഴും നി അവളുടെ കൂടെ വേണം..... മ്മടെ പെങ്ങളോട് അല്ലാതെ മ്മള് ആരോടാ ഇതൊക്കെ പറയാ.... ശ്രദ്ധിക്കണംട്ടോ......"

"അത്‌ പിന്നെ പറയണോ..... മ്മടെ ഖൽബ് ആണ് അവൾ.... കൂടെ ഉണ്ടാകും..... ഒറ്റയ്ക്ക് ആകില്ല....." ന്ന് പറഞ്ഞു അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മ്മടെ പെണ്ണിന്റെ അടുത്തോട്ടു പോയതും.... ആൽബി.... "കള്ള പന്നി......"😡 ന്ന് പറഞ്ഞു പല്ല് കടിച്ചോണ്ട് മ്മളെ നോക്കിയതും.... മ്മള് നന്നായൊന്ന് ഇളിച്ചു കൊടുത്തു.... അല്ല പിന്നെ.... അങ്ങനെ മ്മടെ കഞ്ഞികുടി മുട്ടിചിട്ട് അവന് ചിക്കൻ ബിരിയാണി തട്ടണ്ട.......😏 അങ്ങനെ വൈകുന്നേരം ആയതും...... പെണ്ണിനെ ഡിസ്ചാർജ് ചെയ്തു.... ശാലു ആനിയും പെണ്ണിന്റെ കൂടെ റൂമിൽ നിന്നപ്പോൾ...... ഡിസ്ചാർജ് ഫോര്മാലിറ്റിസ് ശരിയാക്കാൻ മ്മളും ആൽബിയും പോയി......

ബ്രോക്ക് പിന്നെ ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു ഒപിയിലേക്ക് പോയി....പെണ്ണിന്റെ അപ്പനും അമ്മയും വീട്ടിലേക് പോയിരുന്നു...... ഡിസ്ചാർജ് ആയിട്ട് ഞങ്ങൾ അഞ്ചും കാറിൽ നേരെ ആൽബിയുടെ വീട്ടിലേക് വിട്ടു..... വീട്ടിൽ എത്തി കാറിന്റെ ഡോർ തുറന്നു പെണ്ണിനെ പിടിച്ചു ഇറക്കി....നടക്കാൻ ചെറിയ പ്രയാസം ഉള്ളത് കൊണ്ട് മ്മള് താങ്ങി പിടിക്കാൻ നിന്നതും കോപ്പ്.... അല്ലുചായ ന്ന് വിളിച്ചു ഓന്റെ കയ്യിൽ പിടിച്ചു മ്മളെ നോക്കി ഒരിളി.... ഒഹ്.... ഈ പെണ്ണ്..... വെച്ചിട്ടുണ്ടെടി കാന്താരി.... ന്നൊക്കെ മനസ്സിൽ കരുതി ഞങ്ങൾ കതക് തുറന്നു അകത്തേക്ക് കയറിയതും....... അകത്തെ കാഴ്ച്ചയിൽ ഞങ്ങൾ അഞ്ചും ഒരുപോലെ തറഞ്ഞു നിന്നു പോയി............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story