രാവണ പ്രണയം🔥 : ഭാഗം 51

Ravana Pranayam Novel

എഴുത്തുകാരി: അമീന

കതക് തുറന്നു അകത്തേക്ക് കയറിയതും....... അകത്തെ കാഴ്ച്ചയിൽ ഞങ്ങൾ അഞ്ചും ഒരുപോലെ തറഞ്ഞു നിന്നു പോയി...... "ഉമ്മി..... " ന്ന് മ്മള് വിളിച്ചു അകത്തു കയറിയതും... മ്മടെ വീട്ടിൽ ഉള്ളവർ എല്ലാം ഉണ്ട് അവിടെ.... കൂടാതെ ശാലുവിന്റെ വീട്ടുകാരും.... ഞങ്ങൾ അകത്തേക്ക് സംശയത്തോടെ ചെന്നതും... മാജി വന്നൊണ്ട് അക്കുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പോയതും... ഞങ്ങളെ കണ്ടു മ്മടെ ഡാഡ് വന്നൊണ്ട് പറഞ്ഞു.... "മക്കള് എന്താ അന്തം വിട്ടു നിക്കുന്നെ.... " "അത്‌ അങ്കിൾ എന്താ എല്ലാവരും കൂടെ.... " (ആൽബി ) "ആൽബി.... ഞങ്ങളെ മരുമോൾ അക്കു..... അല്ല മകൾ തന്നെയാണ്...... വയ്യാണ്ട് ഇങ്ങട് വരുമ്പോൾ ഞങ്ങളും വേണ്ടേഡാ ഇവിടെ.......

അത് കൂടാതെ കുറച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കൂടെ ഉണ്ട് അല്ലെ ജേക്കബേ...." "അതെ.....അവിടെ നിക്കാതെ അകത്തേക്കു വരി...." ന്ന് പറഞ്ഞതും.... അങ്ങോട്ടായി ബ്രോ പുറത്തു നിന്ന് കടന്നു വന്ന്.... എല്ലാവരെയും കണ്ടു ആളും ഷോക്കിൽ ആണ്.... പിന്നെ മാജി പെണ്ണിനെ പിടിച്ചു കൊണ്ട് അടുത്തുള്ള സോഫയിൽ പതുക്കെ ഇരുത്തി.... "അക്കു.... ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ..... കിടക്കണോ നിനക്ക്....." "വേണ്ട മാജിത്താ...... മ്മള് ഓക്കേ ആണ്....അല്ല മിയു മോള് എവിടെ...." ന്ന് മ്മള് ചോദിച്ചതും.... സ്റ്റെയർ ഇറങ്ങി വരുന്ന ആളെ കണ്ടു മ്മടെ കണ്ണ് നിറഞ്ഞു.... "അപ്പു...." ന്ന് മ്മള് വിളിച്ചതും..... മ്മളെ കണ്ടു ചെക്കൻ അക്കു ഇത്ത.... ന്ന് പറഞ്ഞു മിയു മോൾടെ കയ്യ് പിടിച്ചു ഇറങ്ങി വന്നു മ്മളെ അടുത്തേക്ക് വന്ന് കെട്ടി പിടിച്ചു കരഞ്ഞു....

മ്മള് പറയാതെ പോന്നതിലുള്ള പരിഭവം ഒക്കെ തീർത്തു കഴിഞ്ഞു മ്മള് നോക്കിയപ്പോൾ എല്ലാവരും മ്മളെ തന്നെ നോക്കുന്നു.... മ്മള് അതിന് ഒന്ന് ചിരിച്ചതും..... ചെക്കന്റെ ഉപ മ്മളെ അടുത്തേക് വന്നൊണ്ട് മ്മടെ അടുത്ത ഇരുന്നോണ്ട് ചോദിച്ചു.... "കാന്താരി....അനക് സമ്മതമാണോ മ്മടെ വീട്ടിലോട്ട് പോരാൻ.... മ്മടെ മോന്റെ ഭാര്യ ആയി.... കൊണ്ട് പോകാൻ ആണ് വന്നത്....." "അത്‌ അങ്കിൾ.... മ്മള്...... അ...." ന്ന് പറഞ്ഞു മ്മള് അപ്പച്ചനെ നോക്കിയതും...... അപ്പച്ചൻ ചിരിച്ചു മ്മടെ അപ്പുറം ഇരുന്നു മ്മളെ ചേർത്ത് പിടിച്ചു അങ്കിൾനോട്‌ പറഞ്ഞു..... "മുബാറകെ..... മ്മടെ റോസമ്മയെ ഇന്നേന്നെ കൊണ്ട് പോകണോ....." "തന്നൂടെഡോ നിന്റെ മോളെ ഞങ്ങള്ക്......" ന്ന് അങ്കിൾ അപ്പാടെ ചോദ്യത്തിന് മറുപടി ആയി ചോദിച്ചതും...

മ്മടെ പുറകിലായി അമ്മച്ചി നിന്ന് കണ്ണ് നിറച്ചതും.... മ്മള് ഒന്ന് എല്ലാരേം നോക്കിയപ്പോൾ മ്മടെ ചെക്കന്റെ മുഖത്തെ സന്തോഷം നിലാവ് പോലെ ആയിരുന്നു...... അല്ലുചായന്റെ മുഖത്തു വിഷമം നിറഞ്ഞു നിൽക്കുന്നത് കണ്ടതും മ്മള് അങ്കിൾനോടായി പറഞ്ഞു.... "അങ്കിൾ.... മ്മള് ഒരു കാര്യം പറഞ്ഞോട്ടെ.... " "അതിനെന്താ പറ മോളെ....." "കിച്ച..... മ്മടെ അടുത്തേക് വാ.... നിന്നോടും കൂടെയ മ്മക്ക് ചോദിക്കാനുള്ളത്....." ന്ന് പറഞ്ഞതും...... ചെക്കൻ മ്മടെ അടുത്തേക് വന്ന് മ്മടെ മുന്നിലായി മുട്ടിൽ ഇരുന്നതും.... മ്മള് ചെക്കനെ ഒന്ന് നോക്കി അങ്കിൾ ലേക്ക് തിരിഞ്ഞു പറഞ്ഞു.... "അങ്കിൾ..... മ്മള് ഇപ്പോ കിച്ചന്റെ ഭാര്യ ആണ്.....ആൾടെ മഹർ ആണ് മ്മടെ കഴുത്തിൽ ഉള്ളത്.....

അതുകൊണ്ട് തന്നെ മ്മളെ അങ്ങോട്ട് കൊണ്ട് പോകുന്നതിൽ ഇവിടെ ആർക്കും എതിർപ്പും കാണില്ല....." ന്ന് പറഞ്ഞു ഒന്ന് നിർത്തി മ്മള് ചെക്കനിലേക് തിരിഞ്ഞോണ്ട് തുടർന്നു...... "പക്ഷെ.... മ്മൾക് ഒരു ആഗ്രഹം ഉണ്ട്.....എന്താണെന്ന് വെച്ചാല്... മ്മൾക് ജന്മം തന്ന ആൾ ആണ് ജേക്കബ് അപ്പ....... നിക്കാഹ് ചെയ്തു തരാൻ ആൾക്ക് കഴിഞ്ഞില്ല.... പക്ഷെ ആ കൈകൾ കൊണ്ട് വേണം മ്മടെ കൈ കിച്ചുവിന്റെ കയ്യിലേക് ചേർത്ത് വെക്കേണ്ടത്..... അവരുടെ അനുഗ്രഹത്തോടെ വേണം മ്മൾക് അങ്ങോട്ട് വരേണ്ടത്....." ന്ന് മ്മള് പറഞ്ഞതും.... അപ്പ മ്മളെ ചേർത്ത് പിടിച്ചു കണ്ണ് നിറചതും..... മ്മടെ ഷോൾഡരിൽ അമ്മച്ചിയുടെ കയ്യ് പതിഞ്ഞതും.... മ്മള് മുഖം ഉയർത്തി കൊണ്ട് നോക്കി ആ കയ്യെടുത് മ്മടെ കവിളിൽ ചേർത്ത് വെച്ചു അല്ലുചായനോടായി പറഞ്ഞു.....

"അല്ലുചായ.....മ്മടെ അടുത്തേക്ക് വാ.... " ന്ന് മ്മള് പറഞ്ഞതും..... ആൾ മ്മടെ പുറകിൽ വന്ന് അമ്മച്ചിക്ക് അടുത്ത നിന്ന് മ്മടെ തോളിൽ കൈ വെച്ചതും...... മ്മള് ആ കയ്യിൽ പിടിച് കിച്ചുവിനെ നോക്കി കൊണ്ട് പറഞ്ഞു.... "കിച്ച...... നിയായിട്ട് നേടിതന്നതാ മ്മക്ക് മ്മടെ കുടുംബത്തെ...... നിന്നോട്ടെ ഞാൻ കുറച്ചു ദിവസം ഈ അപ്പച്ചന്റെ അമ്മച്ചിടേം കൂടെ...... ഇതുവരെ മ്മക്ക് കിട്ടാത്ത സ്നേഹം അനുഭവിക്കാൻ.... ഒരു ഏട്ടന്റെ സ്നേഹം എന്താണെന്ന് അറിയാൻ.......നിന്റെ പൊന്നു ഇവിടെ നിന്നോട്ടെ കിച്ച....." ന്ന് പറഞ്ഞു മ്മള് കണ്ണ് നിറഞ്ഞു ചെക്കനെ നോക്കിയപ്പോൾ.... അവന് ഒരു നിമിഷം മിണ്ടാതെ നിന്ന് അവിടെ നിന്ന് എണീറ്റ് തിരിഞ്ഞു നിന്നതും..... മ്മടെ മുഖം നിരാശ നിറഞ്ഞതും....

പെട്ടന്ന് ചെക്കൻ തിരിഞ്ഞു കൊണ്ട് ഒന്ന് ചിരിച്ചു സൈറ്റ് അടിച്ചതും.... മ്മള് സന്തോഷം കൊണ്ട് ചെക്കനിലേക് ഓടാൻ എണീറ്റതും മ്മള് മുറിവ് വേദനിച്... "ആ... മ്മ....... " ന്ന് പറഞ്ഞതും... ചെക്കൻ പെട്ടന്ന് മ്മളെ താങ്ങി പിടിച്ചു കൊണ്ട്... മ്മളെ നോക്കി കലിപ്പ് ആയി.... "എവിടെ നോക്കിയാ പെണ്ണെ എണീക്കുന്നെ.... ശ്രദ്ധിക്കണ്ടെ....നിന്റെ ആഗ്രഹങ്ങൾക്ക് ആരും തടസ്സം അല്ലടോ..... "ന്ന് പറഞ്ഞതും...... ആന്റി വന്നു കൊണ്ട്... "അക്കു മോളെ ഇനി ഇങ്ങനെ ഇരിക്കേണ്ട.... കിടക്കാം..... വാ... " ന്ന് പറഞ്ഞു ആന്റിയും അമ്മച്ചിയും കൂടെ മ്മളെ പിടിച്ചു എണീപ്പിച്ചതും........ അങ്കിൾ പറഞ്ഞു.... "അപ്പൊ മോൾടെ ഇഷ്ടം പോലെ ആക്കാം അല്ലെ....

നമ്മൾ കരുതിയ പോലെ അമിയുടെയും ശാലുവിന്റെയും നിക്കാഹിനു മ്മടെ ചെക്കന് കൈ പിടിച്ചു ഏൽപ്പിക്കണം ഇവിടെത്തെ കാന്താരിയെ....." "ന്നാൽ അങ്ങനെ ആക്കാം അല്ലെ......" പിന്നീട് അവരെല്ലാം കല്യാണ ചർച്ചയിൽ ആയതും..... മ്മളെ ശാലുത്തയും ആനിയും കൂടെ മുകളിലെ റൂമിൽ കൊണ്ട് കിടത്തി മ്മടെ അടുത്തായി ഇരുന്നു.... പിന്നീട് ഞങ്ങൾ മൂന്നും ഓരോന്ന് സംസാരിച്ചിരുന്നു.... കുറച്ച് കഴിഞ്ഞു എല്ലാവരും വന്ന് പോകുവാണെന്ന് പറഞ്ഞു ഇറങ്ങി.... കല്യാണo രണ്ടാഴ്ചക്കുള്ളിൽ നടത്താൻ തീരുമാനിച്ചു..... മ്മളിൽ നിന്ന് വിട്ടു പോകാൻ കഴിയാതെ ശാലുത്ത കണ്ണ് നിറഞ്ഞു കൊണ്ടാണ് പോയത്.... മ്മടെ ചെക്കൻ കണ്ണ് കൊണ്ട് പോയിവരാം ന്ന് പറഞ്ഞു അവർക്കൊപ്പം പോയി....

ആനി മ്മടെ കൂടെ എപ്പഴും ഉണ്ടാകും.. ഓരോ ചളി പറഞ്ഞോണ്ട്... അങ്ങനെ രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ് ആനി മ്മടെ അടുത്തേക് വന്ന് മ്മടെ ബെഡിൽ കിടന്നതും.....മ്മള്... "ആനി.... ന്താ കുരിപ്പെ നി ഇവിടെ.... പോയി അല്ലുചായന്റെ കൂടെ കിടക്കടി....മ്മ് ചെല്ല്..." "ന്റെ അക്കു.... മ്മള് ഇന്ന് ഇവിടെ ആണ് കിടക്കുന്നത്..... നിനക്ക് രാത്രി എന്തെങ്കിലും ആവശ്യം വന്നാലോ....നിന്റെ ചെക്കന് മ്മളോട് പ്രത്യകം പറഞ്ഞതാ നിന്നെ ശ്രദ്ധിക്കാൻ.... " "മ്മള്ക്ക് അതിനുമാത്രം കൊഴപ്പം ഒന്നും ഇല്ലടി... നി ചെല്ല്.... ഇച്ചായൻ ഒറ്റയ്ക് അല്ലെ......" "അനക് മ്മള് സമാധാനത്തിൽ ഇരിക്കുന്നത് പറ്റുന്നില്ലല്ലേ..... മ്മള് ഇന്ന് ഇവിടെയ.... കൂടുതൽ ഒന്നും പറയണ്ട... ഓക്കേ..." ന്ന് പെണ്ണ് പറയലും..... അങ്ങോട്ട് വന്ന അല്ലുചായൻ മ്മളോട് പറഞ്ഞു...

"റോസ് മോളെ..... ആനി നിന്റെ കൂടെ കിടന്നോട്ടെ..... ഒറ്റയ്ക്കു നിന്നെ ഈ അവസ്ഥയിൽ കിടത്തില്ല.... പിന്നെ നിന്റെ ഫ്രണ്ട് ഇന്നും ഇന്നലെയും അല്ലല്ലോ മ്മളെ തനിച് ആക്കിയിട്ട്..... ഇനി അങ്ങോട്ടും അത്‌ മതി....മ്മള് കാരണം ആരുടേയും മനസമാധാനം പോകണ്ട.....കൂടുതൽ സംസാരിക്കാൻ നിക്കാതെ രണ്ടുo ഉറങ്ങാൻ നോക്ക്..... " ന്ന് പറഞ്ഞു മ്മടെ അടുത് വന്ന് നെറ്റിൽ ഉമ്മ വെച്ചു ആനിയെ ഒന്ന് കണ്ണുരുട്ടി നോക്കി ആൾ പോയതും...... ഒരാൾ ശോകം അടിച്ചു ഇരുന്നു... "ആനി മ്മള് ഒരു കാര്യം പറയാം.... മ്മള് നിന്റെ ഫ്രണ്ട് മാത്രം അല്ല..... ആ പോയ ആൾടെ പെങ്ങൾ കൂടെ ആണ്.... ഇനിയും ആ പാവത്തിനെ വിഷമിപ്പിക്കാൻ നിക്കല്ലേഡി.... ചെല്ല് പോയി വിഷമം മാറ്റി വാ..... നി വന്നിട്ടേ മ്മള് ഉറങ്ങുന്നുള്ളൂ.....ചെല്ല്..." "എടി.... ഞാൻ പോകണോ.... നിന്റെ ആങ്ങള ആയതോണ്ട് പറയല്ല.... ആൾ അടുത്തോട്ടു വന്നാലേ ന്റെ കർത്താവെ...മ്മടെ ആവസ്ഥ....

മ്മള് ഇവിടെ ചുരുണ്ട് കിടന്നോളാം മുത്തേ......മ്മള് പോണോ... പൊന്നല്ലേ....." "എടി ഏതായാലും ഇതൊക്കെ ജീവിതത്തിൽ നേരിടാൻ ഉള്ളതാ...നി ഇങ്ങനെ ഓടി ഒളിച്ചിട്ട് എന്താ കാര്യം....." "ന്തോ എങ്ങനെ....നിനക്കും ഇങ്ങനെ അവസ്ഥ വരുമ്പോൾ ഇത് തന്നെ പറയണം....." "ആ പറയാം... ഒഞ്ഞു പോഡി...." "കള്ള പന്നി.... മ്മളെ പുലിമടയിലേക്ക് ആണ് പറഞ്ഞു വിടുന്നെ.... വയ്യാണ്ട് കിടപ്പായി അല്ലേൽ.... " "അല്ലേൽ എന്നാ പണ്ണുവേ......" "ഒഞ്ഞുല്ല....ഉറങ്ങിക്കോ..... "😏 ന്ന് പറഞ്ഞു പെണ്ണ് മ്മളെ നോക്കി കൊഞ്ഞനം കുത്തി പുച്ഛിച്ചു കാണിച്ചു കൊണ്ട് ചവിട്ട് തുള്ളി കതക് തുറന്നു പുറത്തു പോയതും........ മ്മള് ചിരിച്ചോണ്ട് ബെഡിലേക് കിടന്നു....

മെഡിസിൻ എഫക്ട് കൊണ്ട് തന്നെ മ്മള് കിടന്ന പാടെ ഉറക്കിലേക് വഴുതി വീണു.... ****************** (ആനി ) കുരിപ്പ് മ്മളെ ഉന്തി തള്ളി പറഞ്ഞു വിട്ടത് ആ കാലമാടന്റെ റൂമിലേക്കു ആണ്.....ഇനി എന്തൊക്കെ നേരിടേണ്ടി വരുവോ എന്തോ.... മ്മള് പിന്നെ പതിയെ കതക് തുറന്നു അകത്തേക്കു കയറി നോക്കിയപ്പോൾ ഉണ്ട് ബാൽക്കണിയിൽ നിന്ന് ഒരു പുക ഉയരുന്നു... മ്മള് ഒന്ന് സംശയത്തോടെ നോക്കിയതും പകച്ചു പോയി... കോപ്പൻ ഇച്ചായന് ഉണ്ട് സികരറ്റ് വലിച്ചു പുക വിടുന്നു.... കള്ള നസ്രാണി.... ഇതിയാനെ ഞാൻ ഉണ്ടല്ലോ കർത്താവെ.... ന്നൊക്കെ മനസ്സിൽ കരുതി കൊടുങ്കാറ്റ് കണക്കെ ഓടി ചെന്ന് ആൾടെ കയ്യിൽ നിന്ന് തട്ടി പറിച്ചു മേടിച്ചു പുറത്തേക് വലിച്ചെറിഞ്ഞതും...

"വാട്ട് തെ ഹെൽ...." ന്ന് പറഞ്ഞു കലിപ്പിൽ തിരിഞ്ഞതും..... മ്മളെ കണ്ടു ഒന്ന് പകച്ചു...അപ്പോൾ തന്നെ മ്മള്... "ന്താ ഇച്ചായ ഇവിടെ ഒരു പുക...." "വാട്ട്‌..... മ്മള് സികരറ്റ് വലിച്ചു.... എന്താ.... " "എന്താണെന്നൊ..... എനിക്ക് ഇത് വലിക്കുന്നത് ഇഷ്ടമല്ലന്ന് .....ഇങ്ങക്ക് അറിയാന്മേലെ.... " "ഇല്ല....അറിയില്ല... എന്തേ.... നിനക്ക് ഇഷ്ടമല്ലേൽ എനിക്ക് എന്താ..... ഞാൻ ഇനിയും വലിക്കും..... നി പോയി ഉറങ്ങിക്കോ..... മ്മള് എങ്ങനെ നടന്നാൽ നിനക്ക് എന്താ.... " "ഇത് നല്ല കൂത്ത്..... ഇന്ന് എല്ലാം ഒന്ന് സോൾവ് ആയതാ.... ഇനി ഇപ്പൊ എന്ത് തേങ്ങയ ഇങ്ങക്ക് പറ്റിയെ..... " "എന്താ പറ്റിയെന്നൊ...... മ്മള് ആണല്ലോ നിന്റെ സമാധാനം കളയുന്നത് അല്ലെ...... " "ഒഹ് ന്റെ പൊന്നാര ഇച്ചായ.....മ്മള് അത്‌ ചുമ്മാ പറഞ്ഞതല്ലേ...... അതിനൊക്കെ....."

"ഒഹ് വെറുതെ പറഞ്ഞതാണോ....ന്നാൽ എനിക്ക് അങ്ങനെ തോന്നിയില്ല....." "തോന്നാൻ ഇനി ഞാൻ എന്താ ചെയ്യണ്ടേ.... " "ഒന്നും ചെയ്യണ്ട.....ബട്ട്‌ ഐ വാണ്ട്‌ എ കിസ്സ്.... " "ന്തൊന്ന്.... "😲 "എനിക്ക് ഉമ്മ വേണം ന്ന്..... തരാൻ പറ്റോ.... " "ഒന്ന് പോയെ ഇച്ചായ.... " "ആ..... അതാണ്..... നിനക്ക് മ്മടെ ആവശ്യങ്ങൾക്കൊന്നും ഒരു ഇമ്പോര്ടന്റ്റ്‌ കൊടുക്കുന്നില്ല...." "അതാണോ.... ഇപ്പൊ ഇവിടെത്തെ വിഷയം...." "ആണല്ലോ......എനിക്ക് ഇപ്പൊ ഒരു ഉമ്മ വേണം.... നി തരില്ലെന്ന് അറിയാം....അതുകൊണ്ട് ആണ് മ്മള് വലിക്കുന്നത്...... സൊ മിണ്ടാതെ പോയി ഉറങ്ങാൻ നോക്കടി...." ന്ന് ചെക്കൻ ആദ്യം ഒന്ന് സോഫ്റ്റ്‌ ആയി ലാസ്റ്റിൽ ഒന്ന് കലിപ്പ് ആയി കൊണ്ട് പോക്കറ്റിൽ നിന്ന് ഒന്നൂടെ എടുത്ത് കത്തിച്ചതും.....

മ്മള് പല്ല് കടിച്ചു അത്‌ തട്ടിയെറിഞ്ഞു കൊണ്ട് ആളെ ബലമായി പിടിച്ചു അവിടെയുള്ള ചുമരിലേക് തള്ളി കൊണ്ട് ആളിലേക് ചേർന്നു നിന്ന് മ്മടെ ചുണ്ട് ആളുടെ ചുണ്ടിലേക് ചേർത്ത് വെച്ചു...... ആൾടെ കാലിലെക്ക് അവളുടെ കാലുകൾ കയറ്റി വെച്ചു ആ ചുണ്ടിൽ ചുണ്ട് കൊണ്ട് കാവ്യം രചിക്കവേ..... അവന് അതിൽ ലയിക്കും മുന്നേ ആനി ആൽബിയിൽ നിന്ന് വിട്ടു നിന്നതും... ചുംബനത്തിന്റ ആലസത്തിൽ അകപ്പെട്ട് പോയ അച്ചായൻ അകന്ന് പോകാൻ നിന്ന അവളെ അരയിൽ പിടിച്ചു വലിച്ചു ആളിലേക് ചേർത്ത് നിർത്തി.... കൊണ്ട് പറഞ്ഞു.... "ആനി കൊച്ചേ..... മതിയായില്ലഡോ.....നിന്റെ ഇച്ചായൻ ഒന്നൂടെ അങ്ങ് എടുക്കുവാ...."

ന്ന് പറഞ്ഞതും... ഞൊടിയിട കൊണ്ട് അവളെ തിരിച്ചു ചുമരിലേക് ചേർത്ത് വെച്ചു അവളുടെ ചുണ്ടിലേക് ഒന്നൂടെ ആഴ്ന്നിറങ്ങി.... അവന്റെ അധര ലാളനയിൽ ഒന്ന് പിടഞ്ഞു പോയ ആനിയുടെ അരയിലെ പിടി മുറുകിയതും.... ചുണ്ടിൽ നിന്ന് വേർപെട്ട് ഒരാവേശത്തോടെ അവളുടെ കഴുത്തിലേക് മുഖം പൂഴ്ത്തി അധരം അവിടെ ഓടി നടന്നതും.... ഒരു കുറുകൽ ആനിയിൽ നിന്നുതിർന്നു വീണു... "ഇച്ചായ.... വേ....ണ്ട...." അവളുടെ വാക്കുകൾ വിസ്മരിച്ചുകൊണ്ട് അവന്റെ അധരസ്ഥാനം മാറിലേക്കായ് ഒഴുകവേ വാതിലിൽ മുട്ട് വീണു.... കൂടെ ഒരു ശബ്ദവും..... "മോനെ ആൽബി..... അമ്മച്ചിയാണ്....ആനി മോള് ഉണ്ടോ അവിടെ.... " ന്ന് പറഞ്ഞതും... മ്മള് ഒന്ന് ഞെട്ടി കൊണ്ട് പിടക്കുന്ന നെഞ്ചോടെ ഇച്ചായനെ നോക്കി...

അപ്പോഴും ഇതുവരെയുള്ള ഇച്ചയന്റെ പ്രവർത്തിയിൽ ഉയർന്നു പൊങ്ങിയ മ്മടെ ഹൃദയ മിടിപ്പിനെ പിടിച്ചു കെട്ടാൻ കഴിയാതെ മ്മള് തല താഴ്ത്തി നിന്നതും.... മ്മളിലേക് ചേർന്ന് നിന്ന് പതിയെ പറഞ്ഞു... "ആനികൊച്ചേ...." "മ്മ്..... " "എന്താടാ..... ഇഷ്ടായില്ലേ.....വിഷമായോ..... ഇത്രയും അടുത് കിട്ടിയപ്പോൾ ഇച്ചായന് കൈ വിട്ടു പോയി..... അടക്കി വെച്ച പ്രണയം മ്മളിൽ നിന്ന് പുറത്തു വന്ന് പോയെടാ......" "ഇച്ചായ.... അമ്മച്ചി... വിളിക്കുന്നു.... ' "മോളെ ആനി.... " "ആ അമച്ചി ഇതാ വരണു.... " ന്ന് പറഞ്ഞു മ്മള് സ്ഥാനം തെറ്റിയ മ്മടെ ഡ്രസ്സ്‌ ശരിയാക്കി... ഇച്ചായനെ തളി മാറ്റി ഓടി.... ഓടിച്ചെന്ന് കതക് തുറന്നതും..... അമ്മച്ചി അക്കുവിന്റെ കൂടെ കിടക്കാം ന്ന് പറഞ്ഞതും....

മ്മള് കിടക്കാമെന്ന് പറഞ്ഞെങ്കിലും ആൾ സമ്മതിച്ചില്ല.... മ്മളോട് കിടന്നോ ന്ന് പറഞ്ഞു അമ്മച്ചി പോയതും..... മ്മള് അകത്തേക്കു പോകണോ വേണ്ടയോ ന്ന് കരുതി നിന്നതും...പെട്ടന്ന് തന്നെ ഇച്ചായൻ മ്മടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്കു കയറ്റി ഡോർ അടച്ചു ലോക്ക് ചെയ്തു.... മ്മള് ആളെ ദയനീയമായി നോക്കും മുന്നേ മ്മളെ കൈകളിൽ കോരിയെടുത്തു കൊണ്ട് ബെഡിലേക് കിടത്തി..... മ്മടെ അരികിലായി കിടന്നതും..... മ്മള് ആൾടെ മുഖത്തു പോലും നോക്കാൻ കഴിയാതെ വർധിച്ചു വരുന്ന ഹൃദയതെ കൂട്ട് പിടിച്ചു കിടന്നതും....ഇച്ചായൻ.... "ആനി കൊച്ചേ.... ഇങ്ങോട്ട് നോക്ക് പെണ്ണെ..... " "ഇച്ചായ വേണ്ട.... " "എന്ത് വേണ്ട...... " ന്ന് ഇച്ചായൻ മ്മടെ മുഖത്തു വിരലിനാൽ ചിത്രം വരച്ച കൊണ്ട് ചോദിച്ചതും മ്മള്....പരുങ്ങി കൊണ്ട്.... "അത്‌....മ്മള്..... ഒന്നൂല്ല..... "

"ഒന്നൂല്ലേ പെണ്ണെ...... മ്മക്ക് അറിയാടോ നിന്റെ മനസ്....... അത്രയും കണ്ട്രോൾ ഇല്ലാത്തവൻ അല്ല കൊച്ചേ നിന്റെ ഇച്ചായന്..... അതോണ്ട് നി ഒന്ന് നേരെ ശ്വാസം വിട്ട് ഇച്ചായനോട് ചേർന്നു കിടക്കടി...." ന്ന് പറഞ്ഞു മ്മളെ പിടിച്ചു ചേർത്ത് ആ നെഞ്ചിലേക് കിടത്തിയതും...... മ്മള് പുഞ്ചിരിച്ചു കൊണ്ട് ഒന്നൂടെ ആളിലേക് പറ്റി ചേർന്ന് ആ ഹൃദയതാളം കേട്ട് പതിയെ ഉറക്കിലേക് വഴുതി വീണു.... **************** (അക്കു ) പിറ്റേന്ന് ഉറക്കം ഉണർന്ന മ്മള് അമ്മച്ചിയെ കെട്ടിപിടിച്ചു ആണ് കിടന്നിരുന്നത്...... എണീറ്റ് ഫ്രഷ് ആയി വന്നതും... മ്മൾക് കഴിക്കാൻ ഉള്ളത് ആനി മുകളിലേക്കു കൊണ്ട് വന്നിരുന്നു.... പെണ്ണിന്റെ മുഖത്തു നാണം നിറഞ്ഞു നിക്കുന്നത് കൊണ്ട് തന്നെ ഇച്ചായൻ എന്തോ അറിഞ്ഞു കൊടുത്തെന്നു പറഞ്ഞു മ്മള് പെണ്ണിനെ ഇട്ടു നന്നായി വാരി..... മ്മൾക് വയ്യാത്തോണ്ട് മ്മടെ കളിയാക്കലിന് തിരിഞ്ഞു കൊത്തിയില്ല ആ കുരിപ്....

പിന്നീടുള്ള ദിവസങ്ങളിൽ മ്മളെ ഒരു രാജകുമാരിയെ പോലെ ആയിരുന്നു അവരെല്ലാം നോക്കിയത്.... അമ്മച്ചിയും അപ്പയും മ്മളെ കുഞ്ഞു കുട്ടിനെ പോലെ നോക്കി.... മ്മടെ ഓരോ ആഗ്രഹങ്ങൾ നടത്താൻ ഇച്ചായൻ ആണേൽ ഓടി നടന്നു.... ഇതിനിടയിൽ മ്മടെ ചെക്കൻ മ്മളെ കാണാൻ വന്നെങ്കിലും..... മ്മളെ ഒറ്റയ്ക്ക് വിടാതെ ഇച്ചായന് കൂടെ നിന്നതിനു ആൾ കലിപ്പ് വിട്ടൊണ്ട് ആണ് പോയത്.... മ്മടെ മുറിവ് മാറുന്നത് വരെ ചെക്കനെ ഇങ്ങോട്ട് കടത്തരുതെന്ന് ആൾടെ ഡാഡ് പറഞ്ഞതിന് അവന് കലിപ്പിൽ ചാടി തുള്ളി ആണ് പോയത്......🤭 പിന്നെ അറിഞ്ഞു ആൾ ബാംഗ്ലൂർ ക്ക് പോയെന്ന്..... ഫുട്ബോൾ മാച്ച് ന്ന് വേണ്ടി..... ഇതിന് മുന്നേ അവിടെ പോയി രജിസ്റ്റർ ചെയ്തിരുന്നു....

അഞ്ചു ദിവസം കഴിഞ്ഞു ആണ് നാട്ടിലേക് ലാൻഡ് ആയത്.... അതിനിടയിൽ മ്മടെ സ്റ്റിച് ഒക്കെ വെട്ടി..... മ്മളും ആനിയും കൂടെ വീട്ടിൽ ആർമാദിച്ചു കുരുത്തക്കേട് കാണിച്ചു നടന്നു.... അവളുടെ അപ്പച്ചനും അമ്മച്ചിയും ദുബായിൽ പോയി.... ആൾടെ അവിടെയുള്ള ഷോപ്പിന്റെ എന്തോ ആവശ്യം കൊണ്ട്.... മ്മടെ കല്യാണത്തിന് വരാമെന്നു പറഞ്ഞു..... മുകളിൽ റെന്റിനു കൊടുത്ത റൂമിൽ പിനീട് ആ കോപ്പത്തി ഷാഫിറയെ കണ്ടിട്ടില്ല...അത്‌ ഒരു കണക്കിന് നന്നായി.... ഒരു സമാധാനം ഉണ്ട് ഇപ്പൊ....... ഇനി കല്യാണത്തിന് ഒരാഴ്ച ഒള്ളു..... ചെക്കൻ ഇന്നലെ രാത്രി ബാംഗ്ലൂർ ന്ന് എത്തി ന്ന് മാരിക്ക് വിളിച്ചപ്പോൾ പറഞ്ഞു.... മ്മള് വിളിച്ചപ്പോൾ ചെക്കൻ എടുത്തില്ല...... കാരണം ഒന്നും അല്ല....

മ്മളെ കാണാൻ വന്ന സമയം ആൾ ഒറ്റയ്ക്കു സംസാരിക്കാൻ വരുമ്പോ മ്മള് ഒഴിഞ്ഞു മാറിയതിന് ഉള്ള പിണക്കം ആണ്..... ആ അതൊക്കെ മ്മള് സോൾവ് ആക്കും..... മ്മള് മ്മടെ ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുമ്പോ ആണ് ഇച്ചായന് മ്മക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞു മ്മളെ മുകളിലെ ഒരു റൂമിലേക്കു കൊണ്ട് പോയത്.... കതക് തുറന്ന് അകത്തു കയറിയതും മ്മള് ചുറ്റും ഒന്ന് നോക്കി... നല്ല വൃത്തിയുള്ള ഒരു റൂം..... എല്ലാ സൗകര്യം ഉള്ളത്...... ഇച്ചായൻ മ്മളെ പിന്നെ അവിടെയുള്ള ഒരു കതക് തുറന്നു കൊണ്ട് അകത്തേക്കു കൊണ്ട് പോയതും.... മ്മള് അവിടെയുള്ള കാഴ്ച കണ്ടു വണ്ടർ അടിച്ചു പോയി.... ഒരു ചെറിയ ഗ്ലാസ്‌ റൂം ഉണ്ട് അവിടെ.......

അതിന് ചുറ്റും ഒരുപാട് ചെടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു...... അതിൽ ആണേൽ നിറയെ റോസ് പൂക്കൾ വിരിഞ്ഞു നിക്കുന്നു...... അതൊക്കെ കണ്ടു വണ്ടർ അടിച്ചു നിന്ന മ്മളെ കൊണ്ട് പോയി ആ ഗ്ലാസ്‌ ഡോർ തുറന്നതും.....അതിനുള്ളിലേക് കടന്ന മ്മള് തറഞ്ഞു നിന്നു....അതിനുള്ളിൽ ഒരു ചെറിയ സ്വിമ്മിംഗ് പൂൾ..... ആ ഗ്ലാസ്‌ റൂമിന് മുകൾ ഭാഗം ഇല്ല...അതുകൊണ്ട് തന്നെ ആകാശം തെളിഞ്ഞു കാണാം.......മ്മക്ക് അത്‌ കണ്ടു ഒത്തിരി ഇഷ്ടം ആയി....ഇങ്ങനെ ഒരു സെറ്റപ്പ് അവിടെയുള്ളത് മ്മക്ക് അറിയില്ലായിരുന്നു...... മ്മള് ഇച്ചായനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "ഇച്ചായ ന്തോരു ബാംഗിയ ഇവിടെ....' "മ്മടെ റോസമ്മക്ക് ഇഷ്ടായോ ഈ റൂം......"

"ആയൊന്നോ..... ഒത്തിരി......" "ന്നാൽ ഇത് മ്മടെ കാന്താരിക്കുള്ള മ്മടെ ചിന്ന സർപ്രൈസ് ആണ്....." "മ്മക്കോ...."😲 "ആ പെണ്ണെ..... ഇത് ആണ് നിനക്ക് വേണ്ടി സെറ്റ് ചെയ്ത റൂം.....ഇഷ്ടായോ......" "ശരിക്കും..... മ്മക്ക് ഒരുപാട് ഇഷ്ടായി.... താങ്ക്സ് ഇച്ചായ....പിന്നെ ഇച്ചായ ഈ റൂമിൽ വാഷ്‌റൂം ഇല്ലല്ലോ....." "ആര് പറഞ്ഞു ഇല്ലാന്ന്... ഈ പൂൾ ആണ് വാഷ്‌റൂം....." "ഇതൊ....."😲.... "ഇഷ്ടായില്ലേ....." "ഇല്ലേന്നോ...... മ്മക്ക് ഇതെന്നെ മതി.....ഒത്തിരി ഇഷ്ടായി......താങ്ക്സ് അല്ലുചായ....." മ്മടെ സന്തോഷം കണ്ടു ഇച്ചായൻ മ്മളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു കൊണ്ട് റൂം വിട്ടിറങ്ങി പോയി..... മ്മള് പിന്നെ ആ റൂമിലേക്കു മ്മടെ തിങ്സ് ഒക്കെ കൊണ്ട് വന്നു വെച്ചു..... റൂം കിട്ടിയ എക്സൈറ്റ്മെന്റിൽ മ്മള് റൂമിലെ ബാല്കണിയിലേക് പോയി അവിടയുള്ള ചൂരൽ ഊഞ്ഞാലിൽ ഇരുന്നു പുറത്തേക് മിഴിനട്ടിരുന്നു.......

കുറച്ച് കഴിഞ്ഞതും അകത്തേക്കു വന്ന ആനി പറഞ്ഞു അമ്മച്ചിയും അപ്പച്ചനും ഇച്ചായനും കൂടെ കല്യാണത്തിന് ക്ഷണിക്കാൻ പോകുവാണെന്ന്...... അവരുടെ കൂടെ അവൾ ടൗണിൽ പോകുവാണെന്ന് പറഞ്ഞു..... മ്മളോട് കൂടെ ഉണ്ടോന്ന് ചോദിച്ചതും മ്മള് ഇല്ലാന്ന് പറഞ്ഞു.... മറ്റൊന്നും കൊണ്ടല്ല.... ഇന്നലെ മുതലേ മ്മള് ചെക്കന് വിളിക്കാൻ നോക്കുവാ ആൾ ഫോൺ എടുക്കുന്നില്ല..... മാരിക്ക് വിളിച്ചപ്പോൾ ആൾ അവിടെ ഉണ്ടെന്ന് അറിഞ്ഞു..... ന്നിട്ടും മ്മടെ കാൾ എടുക്കാതെ നിക്കുന്നു.... അതിനുമാത്രം മ്മള് എന്ത് ചെയ്തു.... അതോണ്ട് തന്നെ ഒരു മൂഡ് ഇല്ല.... അവരോട് കൂടെ പോകാൻ..... കുറച്ച് കഴിഞ്ഞു അവര് പോയതും..... മ്മള് ഫോൺ എടുത്ത് കൊണ്ട് ചെക്കനെ വിളിച്ചു... എവിടെ ഇത്തവണ ചെക്കന് ഫോൺ ഓഫ്‌ ചെയ്തു..... മ്മള് അപ്പോൾ തന്നെ കലിപ്പിൽ ഫോൺ കട്ടിലിലേക് ഇട്ടു.... "കാലമാടൻ..... ബാംഗ്ലൂർ ന്ന് വന്നിട്ട് മ്മളെ ഒന്ന് കാണാൻ പോലും വന്നില്ല....

അത്‌ പോട്ടെ.... മ്മള് വിളിച്ചാൽ ഒന്ന് എടുത്താൽ എന്താ...ജാട തെണ്ടി..... പാക്കരൻ...." 😏😏 "ഇനി ഇങ്ങോട്ട് വരട്ടെ..... മ്മടെ ഡോഗ് പോലും മൈൻഡ് ചെയ്യില്ല....." ന്നൊക്കെ പിറുപിറുത്തു മ്മള് പൂളിന് സൈഡിൽ പോയി അതിലേക് കാലിട്ട് ഇരുന്നു അതിനരികെ ഉള്ള ചട്ടിയിലെ പൂക്കൾ ഇറുത് അതിലേക് ഇട്ടോണ്ട് ഓരോന്ന് പറഞ്ഞോണ്ടിരുന്നു... "ആ കോപ്പിനെ കുറിച്ച് മ്മള് എന്തിനാ ചിന്തിക്കണെ മ്മക്ക് വേറെ ഒരുപാട് പണിയുണ്ട്....അല്ല പിന്നെ....." 😏.... ന്ന് പിറുപിറുത്തു മ്മള് ഉടുത്ത ഡ്രസോടെ വെള്ളത്തിൽ ഇറങ്ങി അവനോടുള്ള ദേഷ്യം മ്മള് നീന്തി തീർത്തു.... മ്മള് പിന്നെ പൂളിന് സൈഡിൽ വെച്ച ഒരു കുഞ് സ്റ്റാൻഡിൽ നിന്ന് സോപ് കയ്യിൽ എടുത്ത് അതിന്റെ കവർ പിച്ചി ചീന്തി കൊണ്ട് അതിനെ രാവണൻ ആയി സങ്കൽപ്ച് കൊണ്ട് കലിപ്പ് വിടാതെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു....

"ഡോ.... രാവണ....താൻ ആരുവാ.... അമേരിക്കൻ പ്രസിഡണ്ടോ.... ആൾക്ക് പോലും ഇത്രക്ക് തിരക്കില്ലല്ലോ.....ഒരു പ്ലയെർ വന്നിരിക്കുന്നു..... ഒരു കുട്ടി ട്രോസാറ് ഇട്ടല്ലെടാ നി കളിക്കുന്നത്.....ചൂടാ.... പെണ്ണുങ്ങളെ മായ്ക്കാൻ വേണ്ടി അല്ലേടാ നി കളിക്കണേ.... പറയടാ സോപ്പെ.... ചെ.... ആൾ മാറി... രാവണ.... ബാംഗ്ലൂർ പോയി കുറെ ഫാൻസ്‌ ഒക്കെ ഉണ്ടായിക്കാണും...."😏 "അലൻ മുബാറക്.... ഉമ്മച്ചൻ തെണ്ടി..... അനക് മ്മള് വിളിച്ചാൽ ഫോൺ എടുക്കാൻ പറ്റില്ലല്ലേ......ഹേ......നിന്നെ ഉണ്ടല്ലോ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ.... ഇതുപോലെ വെള്ളത്തിൽ മുക്കി....." ന്ന് പറഞ്ഞു സോപ് എടുത്ത് രണ്ടു വട്ടം വള്ളത്തിൽ മുക്കിയെടുത്... "ഇതുപോലെ മ്മള് നിന്റെ കൂമ്പിനിട്ട് ഇടിച്ചു പതപ്പിച്ചു..... ഇങ്ങനെ അമ്മാനമാടി....." ന്ന് പറഞ്ഞു രണ്ടു വട്ടം വായുവിലേക് ഇട്ടു പിടിച്ചു കൊണ്ട്.... "ഇങ്ങനെ തെക്കും ഡാ കണവൻ രാവണ...."

ന്ന് പറഞ്ഞു മ്മള് മ്മടെ രണ്ടു കയ്യിലും സോപ് തേച് കൊണ്ട് ജോസ് പ്രകാശിന്റെ പോലെ രണ്ടു ചിരി ചിരിച്ചു.... "ബുഹഹഹ..... മ്മളെ ശരിക്കും അറിയില്ല നിനക്ക്.... അയാം എ സൈക്കോ ഗേൾ...." ന്ന് പറഞ്ഞു സ്ലോ മോഷനിൽ വെള്ളത്തിൽ നിന്ന് തിരിഞ്ഞതും..... മ്മടെ തൊട്ട് മുന്നിൽ നിക്കുന്നെ ആളെ കണ്ടു തറഞ്ഞു നിന്ന മ്മളെ കയ്യിൽ നിന്ന് സോപ് വഴുതി തെറിച്ചു പോയി വെള്ളത്തിൽ വീണു...... മ്മടെ മുഖത്തു മിന്നി മായുന്ന നവരസത്തെ കൂട്ട് പിടിച്ചു മ്മള് വിറച്ചു കൊണ്ട് ആ നാമം ഉച്ചരിച്ചു.... "രാ...രാ...രാവണൻ....." ജാങ്കോ..... നി അറിഞ്ഞോ മ്മള് പെട്ടു..... 😵.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story