രാവണ പ്രണയം🔥 : ഭാഗം 53

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അല്ലുചായ......ഇങ്ങനെ നിലം തൊടാതെ പോകാൻ മാത്രം.... നമ്മൾ എങ്ങടാ ഇത് പോകുന്നെ......." ന്ന് ചോദിച്ചതും.....രാവണൻ.... ന്റെ മറുപടിയിൽ ഞങ്ങൾ രണ്ടും ഷോക്കടിച്ചിരുന്നു..... "What......."😲 ന്ന് അലറിക്കൊണ്ട് പരസ്പരം മുഖത്തോഡ് മുഖം നോക്കിയിരുന്നു..... "ഹണിമൂണോ...... 😲...നമ്മളോ....." ന്ന് മ്മള് കണ്ണും തള്ളി ചോദിച്ചതും.... "എന്തേ നമ്മക് പൊയ്ക്കൂടേ...."ന്ന് ചെക്കന് മറുപടിയായി ചോദിച്ചതും.......മ്മള്.... "അല്ല... അങ്ങനെ അല്ല...." ന്നൊക്കെ മനസ്സിൽ പിറുപിറുതൊണ്ട് ആനിയെ നോക്കിയതും..... അവളും ന്തൊക്കെയോ ഇരുന്നു പിറുപിറുക്കുന്നുണ്ട്....... മ്മള് മെല്ലെ അല്ലുച്ചായനെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ ആളും മ്മടെ ചെക്കനും മുഖത്തോട് മുഖം നോക്കികൊണ്ട് ചിരിക്കുന്നു....

പെട്ടന്നാണ് കാർ ഒരു റ്റെക്ക്സ്റ്റൈൽ ഷോപ്പിലെ പാർക്കിങ്ങിലേക് കൊണ്ട് നിർത്തിയത്....... "ആനി ഇതെന്താ ഇവിടെ..... അല്ല ഇനി ഇവിടെയങ്ങാനും ആണോ ഹണിമൂൺ....." "ശരിയാ....അങ്ങനെയാണേൽ ഒരു വെറൈറ്റി ആകും....." "ശരിയാ......ന്നാലും ഇവിടെ ഒക്കെ ആകുമോ...."🤔 ന്ന് ഞങ്ങൾ രണ്ടും കൂടെ കൂലംകഷമായി ചിന്തിക്കുന്നതിനിടയിൽ ആണ് ഡോറിന്റെ ചില്ലിൽ മുട്ട് വീണത്... തിരിഞ്ഞു നോക്കുമ്പോൾ ശാലുത്ത അതാ ചിരിച്ചോണ്ട് നിക്കുന്നു.... ഹേ... ശാലുത്ത.....😁 ന്ന് പറഞ്ഞു ഇളിച് വെളിയിൽ ഇറങ്ങി ഇത്തയെ കെട്ടിപിടിച്ചോണ്ട് ചോദിച്ചു.... "ശാലുത്ത ഇങ്ങളും ഉണ്ടോ ഹണിമൂണിന്....." "ന്തൊന്ന്..... അനക് എന്താ അക്കു പറ്റിയെ...... ഹണിമൂണോ..."

"ആ.... ഇങ്ങള് ന്താ അത്‌ കേട്ടിട്ടില്ലേ...... " "കെട്ടുക്ക്.... പക്ഷെ കല്യാണം കഴിയാതെ എങ്ങടാ ഹണിമൂൺ ഒക്കെ..... അനക് വട്ടായോ അക്കു..." "ആ അത്‌ ശരിയാണല്ലോ.... പിന്നെ ഇവിടെ എന്താ കാര്യം...." "അമി കല്യാണത്തിന് വേണ്ട ഡ്രസ്സ്‌ എടുക്കാൻ കൂട്ടിയതാ ന്നെ.... അകത്തു ആന്റിയും മാജിത്തയൊക്കെ ഉണ്ട്.... മ്മള് നിന്നെ കാത്ത് നിന്നതാ......" പരട്ട കെട്ടിയോൻ..... 😬 ന്ന് ചെക്കനെ മനസ്സിൽ പ്രാകി കൊണ്ട് തിരിഞ്ഞു നോക്കിയതും...... അങ്ങേര് ഉണ്ട് അമി കാക്കുവിന് അടുത്ത നിക്കുന്നു... കൂടെ അല്ലുചായനും.... മ്മള് നോക്കുന്നത് കണ്ട് മ്മളെ നോക്കി കളിയാക്കി ചിരിച്ചതും..... മ്മള് ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു.... 😏😏.... മ്മളെ ഇട്ടു കളിപ്പിക്കാൻ നോക്കിയതാ..... പരട്ട കെട്ടിയോൻ....

അപ്പോൾ തന്നെ അവര് വന്ന് ഞങ്ങളെ കൊണ്ട് ഷോപ്പിലേക് കയറി..... മുകളിലെ ഫ്ലോറിൽ ചെന്ന് നോക്കിയപ്പോൾ ഉണ്ട് ആന്റി ഒക്കെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നു.... പിന്നീട് ഞങ്ങൾ മൂന്നും അവരെ കൂടെ കൂടി.... ചെക്കന്മാർ അവർക്കുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ പോയി.... അവിടെയുള്ള കുശ്യനിൽ ഫോണിൽ തോണ്ടിയിരുന്ന അങ്കിൾനെ...അതായത് ഉത്തമ... മിസ്റ്റർ മുബാറക് പ്രിൻസി ഉണ്ടല്ലോ.....മ്മടെ അമ്മായിയച്ഛൻ... അവന്മാർ എല്ലാo കൂടെ പിടിച്ചോണ്ട് പോയി..... അവര് പോയത്തിനു പിറകെ തന്നെ അർഷി കൂടെ വന്നതും.... ആന്റി അവര് മെൻസ് സെക്ഷൻലേക്ക് പോയെന്ന് പറഞ്ഞതും അവനും അവരെ പുറകെ വിട്ടു.... പിന്നീട് ഞങ്ങൾക്ക് വേണ്ട ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്തു....

മെറൂൺ ആൻഡ് ഗോൾഡൻ കളർ കോമ്പിനേഷൻ ഉള്ള ലെഹെങ്ക ആയിരുന്നു മ്മക്ക് സെലക്ട്‌ ചെയ്തത്..... ശാലുത്തക്ക് വേണ്ടി പിങ്ക് ആൻഡ് ഗോൾഡൻ കളർ ഉള്ളതും സെലക്ട്‌ ചെയ്തു....... മാജിത്ത ക്രീം കളർലുള്ള പാലാസ പാന്റും ലോങ്ങ്‌ കുർത്തിയും ആയ്യിരുന്നു.... അതെ മോഡൽ ഉള്ള സ്കൈ ബ്ലു കളർ ആണ് മാരിക്ക് വേണ്ടി സെലക്ട്‌ ചെയ്തത്...... പിന്നെ ആനിക്ക് വേണ്ടി ഇച്ചായൻ പറഞ്ഞത് അനുസരിച്ച് ലൈറ്റ് പിങ്ക് ശൈഡ് ഉള്ള ഒരു സാരി ആണ് സെലക്ട്‌ ചെയ്തത്..... അങ്ങനെ അതിലേക് വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തു എല്ലാം സെറ്റ് ആക്കി കഴിഞ്ഞപ്പോൾ തന്നെ രാത്രി ആയിരുന്നു..... എല്ലാം കഴിഞ്ഞു രാത്രി ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ആയിരുന്നു പിന്നീട് വീട്ടിലേക്കു മടങ്ങിയത്..... ***************** (

അലൻ ) ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ വേണ്ടി മെൻസ് സെക്ഷൻലേക്ക് പോയതിനു പുറകെ അർഷിയും വന്നു........ അവിടെയെത്തി ഓരോ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു ഒന്നും അങ്ങട് മാച്ച് ആകാതെ വന്നപ്പോൾ അർഷിയെ അയച്ചു അവളുമാരുടെ ഡ്രസ്സ്‌ കളർ ചോദിച്ചു അതിലേക് മാച്ച് ആയി മ്മള് ബ്ലൂ കളർ സ്‍യുട്ടും ബ്രോ വൈറ്റ് കളർ സെലക്ട്‌ ചെയ്തു.... ആൽബി ലൈറ്റ് പിങ്ക് കളർ സെലക്ട്‌ ചെയ്തു.... അവന്റെ പെണ്ണ് ആ കളർ സാരി ആണെന്ന് പറഞ്ഞു.... അർഷി ഒരു ബ്രൗൺ കളർ ഷർട്ട്‌ ആണ് സെലക്ട്‌ ചെയ്തത്..... ഡാഡ് നെ അവിടെന്ന് പിടിച്ചു കൊണ്ട് വന്നെങ്കിലും ആൾ കാര്യമായ ഫോണിൽ ആണ്...... പിന്നെ ഡാഡ് ന്ന് വൈറ്റ് കുർത്തിയും സെലക്ട് ചെയ്തു ബില്ല് പേ ചെയ്തു ഫുഡ്‌ കഴിച് കഴിഞ്ഞു വീട്ടിലോട്ട് വിട്ടു.....

ഉമ്മിയും പെങ്ങൾസ്സ് ഡാഡ് ന്റെ കൂടെ പോയി.....അർഷി അവന്റെ ബൈക്കിലും..... ശാലുവിനെ ബ്രോ കൊണ്ട് വിടാമെന്ന് പറഞ്ഞു ആൾടെ ബൈക്കിൽ പോയി........ മ്മളും ആൽബിയും കെട്ടിയോൾമാരെ കൂട്ടി ആൽബിയുടെ വീട്ടിലോട്ട് വിട്ടു.... മ്മടെ ബുള്ളറ്റ് അവിടെയാണല്ലോ.... അവിടെയെത്തിയതും മ്മള് കാറിൽ നിന്ന് ഇറങ്ങി ബുള്ളറ്റ്ന്റെ കീ എടുത്ത് കൊണ്ട് പെണ്ണിനെ നോക്കിയപ്പോൾ ആൾ മ്മളെ നോക്കുന്നെ ഇല്ല.... രാവിലെ മ്മള് ചെയ്തത് കൊണ്ടുള്ള പിണക്കം ആണെന്ന് തോനുന്നു..... ന്ത്‌ ചെയ്യാൻ ആണ്.... മ്മളെ പ്രാകുക ആയിരുന്നാലും പെണ്ണിന്റെ കാണിച്ചു കൂട്ടൽ വളരെ ക്യൂട്ട് ആയിരുന്നു.... മ്മള് ഫോൺ വിളിക്കാതെ ഇരുന്നതും..... വിളിച്ചപ്പോൾ എടുക്കാതെ ഇരുന്നതും....

ഒക്കെ കൂടെ പെണ്ണ് കലിപ്പ് മ്മളെ ഉമ്മ വെച്ച് ആ പരിഭവം തീർത്തപ്പോൾ..... ആ വെള്ളത്തിലെ തണുപ്പിൽ പോലും മ്മള് ചൂട് പിടിച് പോയി.... അതാണ് പെണ്ണിനെ അങ്ങനെയൊക്കെ ചെയ്തേ... ആൽബി വന്ന് വിളിച്ചില്ലായിരുന്നേൽ..... മ്മള് ചിലപ്പോൾ ഫസ്റ്റ്നൈറ്റ് അവിടെ ആ പൂളിൽ ആഘോഷിചെനെ...🙈...അത്രയും പെണ്ണിൽ മ്മള് അടിക്ക്റ്റ് ആയിരുന്നു... പെണ്ണ് ആകെ ഷോക്ക് അടിച്ച നിന്നത്.....ആ കിടന്നുല്ല തുള്ളൽ മാത്രമേ ഒള്ളു..... പൊട്ടികാളി 🤭....ഒന്നങ് അറിഞ്ഞു സ്നേഹിച്ചാൽ പെണ്ണ് ഹാർട് അറ്റാക് വരുന്നാ ഐറ്റം ആണ്...... 😜എങ്ങനെ മെരുക്കുമോ എന്തോ.....🤯 ഇപ്പൊ കണ്ടിലെ വണ്ടിയിൽ നിന്നിറങ്ങിയിട്ട് മ്മളെ ഒന്ന് മൈൻഡ് പോലും ഇല്ല.......

ഇതുവരെ കാണാത്തവരെ പോലെ നിന്ന് സൊള്ളുന്നത് കണ്ടില്ലേ കൊപ്പത്തി ആനിയോട്... മ്മള് പിന്നെ ആൽബിയെ മ്മളെ അടുത്തേക് വിളിച് അവൾ കേൾക്കാതെ പതിയെ പറഞ്ഞു..... "ആൽബി..... ദേ നിന്റെ മ്മളോട് മൈൻഡ് ഇല്ലാത്ത പെങ്ങളെ ഒന്ന് പുറത്തു കൊണ്ട് പോകുവാ.... കുറച്ച് കഴിഞ്ഞു കൊണ്ട് വിടാം..... അവളെ ഒന്ന് മെരുക്കാൻ ഉണ്ട്..... മ്മളെ നേരെ ഒരു പുച്ഛം ആണ് പെണ്ണിന്..." "ന്തോ......ഒന്നൂടെ പറഞ്ഞെ.....അത്‌ വേണ്ട മോനെ........ കല്യാണം കഴിയുന്നത് വരെ ഇങ്ങനെ ഒന്നും ഞാൻ സമ്മതിച്ചു തരില്ല.... പൊന്നു മോൻ പെട്ടന്ന് പോയാട്ടെ.... എനിക്ക് പോയേച്ചും ഉറങ്ങാൻ ഉള്ളതാ....." "ഡാ പരട്ടെ.... മ്മള് മ്മടെ കെട്ടിയോളെ ആണെടാ തെണ്ടി ചോദിക്കുന്നത് അല്ലാതെ.... "😡 "ഇങ്ങോട്ടൊന്നും പണയണ്ട......

ഇപ്പൊ പോകാൻ നോക്...." "ഒഹ് അങ്ങനെ ആണോ.... ന്നാൽ കേട്ടോ..... നി ഇപ്പൊ അവളെ മ്മടെ കൂടെ വിട്ടില്ലേൽ.... ഇന്ന് നിന്റെ കെട്ടിയോൾ ന്റെ പെണ്ണിന്റെ കൂടെ കിടക്കും..... മ്മള് നിന്റെ കൂടെയും.... ഏതായാലും കേട്ട് കഴിയാതെ മ്മളെ പെണ്ണിന്റെ കൂടെ കിടത്തില്ല...... അതോണ്ട് മ്മള് ഇന്ന് ഇവിടുന്ന് പോകുന്നില്ല നിന്റെ കൂടെ കിടക്കാൻ പോക......." "ഡാ പരമ നാറി.... നാണം ഉണ്ടോടാ നിനക്ക് ഇങ്ങനെ ഒക്കെ പറയാൻ......" "ഇല്ല ഒട്ടും ഇല്ല.... അയാം തെ സോറി അളിയാ അയാം തെ സോറി.... അതുകൊണ്ട് ഇപ്പൊ പറയണം മ്മള് നിക്കണോ അതോ പോണോ....."🤨 "ചെറ്റ..... കൊണ്ട് പോടാ തെണ്ടി നിന്റെ പെണിനെ...... പിന്നെ ഒരു കാര്യം പെട്ടന്ന് കൊണ്ട് വന്നാക്കിയെച്ചുo പോണേ........" "ഓക്കേ അളിയാ... മോൻ ഇപ്പൊ ആ ഇളിച്ചു നിക്കുന്ന നിന്റെ കെട്ടിയോളെ വിളിച്ചോണ്ട് പോ മോനെ ദിനേശാ...." ന്ന് പറഞ്ഞതും..... ഓൻ മ്മളെ നോക്കി പല്ല് കടിച്ചോണ്ട് അകത്തേക്കു പോയി.......🤭 *****************

(അക്കു ) ഷോപ്പിങ് ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി..... ചെക്കന് വീട്ടിൽക് പോകാൻ ബൈക്കിൽ കയറി മ്മളെ ഒന്ന് നോക്കിയതും...... മ്മള് പുച്ഛിച്ചു മുഖം തിരിച്ചു... മ്മള് കലിപ്പിൽ ആണ്..... ചെക്കന് ഇന്ന് ന്തൊകെയാ ചെയ്തു കൂട്ടിയെ.... മ്മൾക് ആലോചിച്ചു നോക്കിയിട്ട് ഇതുവരെ ആ വിറയൽ മാറിയിട്ടില്ല.... പാക്കരൻ... ന്നിട്ട് ഒരു ഡയലോഗ് മ്മള് അതിന് ഒന്നും ചെയ്യില്ലല്ലോ ന്ന്.... അതുo മ്മളെ അല്ലുചായനോട്‌..... തെണ്ടി.... മ്മള് അങ്ങട് വല്ലാണ്ട് മൈൻഡ് ചെയ്യാതെ ചെക്കൻ പോകുന്നത് വരെ ആനിയോട് സംസാരിക്കാൻ തുടങ്ങി.... കുറച്ച് കഴിഞ്ഞു നോക്കിയപ്പോ ചെക്കന് പോകാനുള്ള ഒരുക്കം ഒന്നും ഇല്ല.... ഇച്ചായന്മായി വലിയ സംസാരം ആണ്.....

കുറച്ച് കഴിഞ്ഞതും ഇച്ചായൻ ഞങ്ങളെ നോക്കി കൊണ്ട് അകത്തേക്കു കയറി പോയി.... മ്മള് ചെക്കനെ നോക്കിയതും ആനിയും മ്മടെ കൂടെ നിന്നു...... അപ്പോൾ തന്നെ അകത്തേക്കു പോയ ഇച്ചായന് വന്നൊണ്ട് കലിപ്പിൽ... "ആനി.... ന്ത്‌ നോക്കി നിക്കടി അകത്തേക്കു കയറ്.... " "മ്മള് അക്കുന്റെ കൂടെ വരാ..." ന്ന് അവളെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ.... "നി ആരെ നോക്കി നിക്കുവാ..... അവർ കെട്ടിയോനും കെട്ടിയോളും പറയേണ്ടത് അവര് പറയും..... നിന്റെ കെട്ടിയോനെ ആദ്യo നി നോക്.....മ്മക്ക് ഒന്ന് കുളിക്കണo വന്ന് ടവൽ എടുത്ത് താടി......" ന്ന് അടുത്ത വന്ന് പറഞ് ആനിയെ പിടിച്ചു വലിച് കൊണ്ട് പോയതും.........

പെണ്ണ് ഒരുമാതിരി അറുക്കാൻ കൊണ്ട് പോകുന്നെ പോലെ മ്മളെ നോക്കി കൊണ്ട് പോയതും...... മ്മള് അവളുടെ അവസ്ഥ കണ്ട് വ പൊത്തി ചിരിച്ചതും..... ഇവിടെത്തെ ഗർജനം തുടങ്ങി..... "ടി നി ഇനി ആരെ നോക്കി നിക്കുവാ..... വന്ന് കയറടി....." "ന്ത്‌....എങ്ങോട്ട് കയറാൻ..... മ്മള് എങ്ങടും ഇല്ല.... ഇയാൾ തനിയെ പോയാൽ മതി....." "അക്കു നി കയറുന്നൊ അധോ..... " "മ്മള് വരുന്നില്ല...... കല്യാണം കഴിയുന്ന വരെ കറക്കം ഒന്നും വേണ്ട.......മ്മള് ഉറങ്ങാൻ പോകുവാ.... " "പൊന്നു....." ന്നുള്ള ആൾടെ വിളി കേൾക്കാതെ അകത്തേക്കു പോകാൻ നിന്നതും....... പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മ്മടെ മുന്നിൽ കൊണ്ട് നിർത്തിയത്....

പെട്ടന്നുള്ള നീക്കത്തിൽ മ്മള് ഒന്ന് പിറകോട്ടു നീങ്ങി കൊണ്ട് ആ മുഖത്തേക് നോക്കിയതും..... പകച്ചു പോയി.... ഹെവി കലിപ്പ്.... ന്റെ പടച്ചോനെ.... ഇങ്ങേർക്ക് ഈയിടെ കലിപ് കുറച്ച് കുറഞ്ഞിരുന്നതാ..... ന്തിന്റെ കേട് ആയിരുന്നു അക്കു..... പറഞ്ഞത് കേട്ട് കൂടെ പൊക്കൂടായിരുന്നോ........ ഇനി കിട്ടുന്നത് മേടിച്ചോ.....😬 അതിന് മ്മള് ന്ത്‌ ചെയ്യാനാ..... അങ്ങേര് ഇന്ന് ചെയ്തു കൂട്ടിയതൊക്കെ ആലോചിച്ചു കൊണ്ട് ഒരു സേഫ്ടിക്ക് വേണ്ടി പോകുന്നില്ലാന്ന് പറഞ്ഞു ചുമ്മാ ജാട ഇട്ടതല്ലേ......അതിന് കലിപ്പ് ആകാനും മാത്രo മ്മള് ഒന്നും.....🤔 ന്നൊക്കെ മ്മടെ മനസിൽ കൂടെ വടം വലി നടത്തി കൊണ്ട് നിക്കുമ്പോൾ ആണ് ചെക്കന് മ്മളെ ഒറ്റക്കയ്യോണ്ട് പിടിച്ചു പൊക്കിയെടുത്തു ബുള്ളറ്റ്ന്റെ ഫ്രോന്റിലേക് ഇരുത്തിയത്........

വൺ സൈഡ് ആയിട്ട് ഇരുന്നതും...... ബുള്ളറ്റ് പറപ്പിച്ചു കൊണ്ട് ഗേറ്റ് കടന്നതും മ്മള് പേടിച്ചു കൊണ്ട് ചെക്കന്റെ കഴുത്തിൽ കൈ ചുറ്റി ഇരുന്നോണ്ട് പറഞ്ഞു.... "കിച്ച..... വണ്ടി നിർത് മ്മൾക് ഇങ്ങനെ ഇരിക്കേണ്ട.... മ്മക്ക് പേടി ആകുന്നുണ്ട്.....കൊന്തൻ കെട്ടിയോനെ..... ഒന്ന് നിർത്താൻ.... നിന്റെ കെട്ടിയോൾ ആണ് പറയുന്നത് കത്തി താഴെ ഇടെടാ...ചെ... ഡയലോഗ് മാറി പോയി..... മാറിയാലും ഇല്ലേലും കാര്യം മനസിൽ ആയല്ലോ ന്താണ്ന്ന്...... മ്മൾക് എങ്ങനെ യെങ്കിലും ഇതൊന്ന് നിർത്തിയാൽ മതി..... ന്നൊക്കെ കരുതി രണ്ടും മൂന്നും അഞ്ചു കരുതി ഒന്നും നോക്കീല്ല.....

കഴുത്തിലായി ചുറ്റിപിടിച്ച കൈ ഒന്നയച്ചു കൊണ്ട് അവന്റെ കഴുത്തിലായി മുഖം പൂഴ്ത്തി അവിടെയായി ചുണ്ട് പതിപ്പിച്ചതും ഒരു ഞരക്കത്തോടെ വണ്ടി ബ്രേക്ക് പിടിച്ചു നിർത്തി.... അതോടെ മ്മള് അതിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് ചെക്കനോട് കലിപ്പിൽ പറഞ്ഞു.... "നിനക്ക് എന്താ പ്രാന്ത് ആയോ.... ഇങ്ങനെയൊക്കെ പറപ്പിച്ചു വിട്ടാൽ ന്തേലും പറ്റിയാലോ....... ദേഷ്യം വന്നാൽ കണ്ണും മൂക്കും ഇല്ല....." "ടി കോപ്പേ മിണ്ടാതെ നിക്കാൻ.... നിന്നോട് മ്മള് മര്യാദക്ക് വന്ന് കയറാൻ പറഞ്ഞപ്പോൾ നിനക്ക് ജാഡ....അതുകൊണ്ട് തന്നെയാ ഇങ്ങനെ ചെയ്തേ....." "ആ ജാഡ ആണേൽ കണക്കാക്കി പോയി....."😏 "അക്കു മ്മള് പറഞ്ഞു നിന്നോട് പുച്ഛിച്ചു കാണിക്കരുതന്ന്.....😡.....ഇനി വല്ലാണ്ട് പുച്ഛിചാൽ ഉണ്ടല്ലോ അത്‌ ചെയ്യാൻ നിന്റെ ചുണ്ട് ഉണ്ടാവില്ല.....അതങ്ങ് കടിച് എടുക്കും ഞാൻ..." "🙄.....

" ചെക്കന്റെ ഡയലോഗിൽ കിളി പോയ പോലെ നിന്ന് മ്മള് പെട്ടന്ന് തന്നെ ബൈക്കിന്റെ പുറകെ കയറി ഇരുന്നു..... വെറുതെ എന്തിനാ ആവശ്യം ഇല്ലാതെ കോലിട്ട് കുത്തി ഇളക്കി പണി ഇരന്നു മേടിക്കുന്നെ..... അല്ലേലെ മ്മക്ക് മോശം ടൈം ആണ്......മ്മടെ നാക്ക് തന്നെ ഒത്തിരി പണി മേടിച്ചു തരുന്നുണ്ട്.... ഇനി ഇപ്പൊ ചുണ്ട് കൊണ്ട് കൂടുതൽ മേടിച്ചു കളക്ഷൻ റെക്കോർഡ് ന്തിനാ ചുമ്മാ ബ്രേക്ക്‌ ചെയ്യുന്നേ...... അല്ലാണ്ട് മ്മക്ക് പേടി ഉണ്ടായിട്ടല്ല.... ഇതൊക്കെ മ്മള് വെറും ഗ്രാസ് ആണ് ഗ്രാസ്......😏 ന്നൊക്കെ പറഞ്ഞു മുഖത്തു വന്ന പുച്ഛത്തെ കഷ്ടപെട് അടക്കി കൊണ്ട് മിററിൽ കൂടെ ചെക്കനെ നോക്കി ഇളിച്ചതും...... മ്മളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ബൈക്ക് എടുത്തു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story