രാവണ പ്രണയം🔥 : ഭാഗം 54

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് ബൈക്ക് എടുത്തു....... ****************** (അമി ) ഡ്രസ്സ്‌ പർച്ചെസിങ് ഒക്കെ കഴിഞ്ഞു ശാലുവുമായി അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പോയി.... അവിടെയെത്തി നോക്കുമ്പോൾ ഞങ്ങളെ കാത്തെന്ന പോലെ അവളുടെ ഉപ്പയും ഉമ്മിയും അനിയനും ഉണ്ട്..... പുറത്ത് നിക്കുന്നു..... ഷോപ്പിൽ എത്തി അവിടെന്ന് വരുന്നത് വരെ പെണ്ണൊന്നും മിണ്ടിയിട്ട് ഇല്ല..... കല്യാണം ഉറപ്പിച്ചതിന് ശേഷം പെണ്ണിനോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല.... അവിടെയെത്തി ബൈക്കിൽ നിന്ന് ഇറങ്ങി അവരുടെ കൂടെ അകത്തേക്കു പോയി.... പെണ്ണ് മ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ സ്റ്റെയർ കയറി പോയി... ഇവൾക്ക് ഇതെന്ത് പറ്റി.... ഇനി ഹോസ്പിറ്റലിൽ വെച്ച് അന്ന് നടന്ന പ്രശ്നം കൊണ്ട് ആണോ.... അത്‌ സോൾവ് ചെയ്യാൻ ആയിരുന്നല്ലോ കിളിക്കൂട്ടിലേക് പോയത്....

പിന്നീട് അവിടെ നടന്നതൊക്കെ വിശ്വസിക്കാൻ പ്രയാസം ഉള്ളതായിരുന്നല്ലോ..... അതിനിടയിൽ മ്മള് ആ കാര്യം മറന്നു പോയിരുന്നു..... പെണ്ണിന്റെ മനസ് ഒരുപാട് വേദനിച്ചിട്ടുണ്ടാകും.... ഇതൊന്ന് സോൾവ് ചെയ്തില്ലേൽ പ്രശ്നം ആണല്ലോ.......അല്ലേൽ മ്മളെ വിവാഹ ജീവിതം ഒരു വെല്ലുവിളി ആകുമല്ലോ........ ന്നൊക്കെ ചിന്തിച്ചു കൊണ്ട് പെണ്ണ് പോയ വഴിയേ നോക്കി നിന്നതും...... മ്മടെ തൊളിലായി കൈത്തലം പതിഞ്ഞപ്പോൾ തിരിഞ്ഞു നോക്കിയതും..... മ്മളെ നോക്കി ഇളിച്ചോണ്ട് നിക്കുന്നു മ്മളെ അളിയൻ.... "അല്ല അമി അളിയോ.... ന്താണ് ഒരു നിരാശ.... തമ്മിൽ പിണഗിയോ......" "അറിയില്ല മോനെ.... മിക്കവാറും അതാണ് തോന്നുന്നേ......"

"അതിന് ഈ സമയത്തിനിടയിൽ പിണങ്ങാൻ എന്തുണ്ടായി... " "ഇതിനിടയിൽ അല്ലടാ അത്‌ കുറച്ച് മുന്നേ നടന്നത് ആണ്... " ന്ന് പറഞ്ഞു മ്മള് അന്ന് നടന്നതൊക്കെ പറഞ്ഞു.... അതൊക്കെ കേട്ട് ചെക്കൻ വായും തുറന്നു നിക്കുന്നു.... "അളിയോ.... അയാം ദി സോറി അളിയോ.....ഇത് കുറച്ച് ഹെവി ആണ് മ്മളെ ഹെല്പ് ഉണ്ടായിട്ടും കാര്യം ഇല്ല.... കാര്യം വിശ്വാസം ആണ്.... പാട് പെടും...." "ഡോ....ശവത്തെ കുത്താതെ...ഇതൊന്ന് സോൾവ് ചെയ്യാൻ ഒരു ഐഡിയ പറഞ്ഞു താടാ ഇളിച്ചോണ്ട് നിക്കാതെ... " "ഐഡിയ.... തരാം.... അല്ലേലെ ഐഡിയ മ്മളെ ഒരു വീക്നെസ് ആയിരുന്നു....

യത്ര പേർക്ക് ആണെന്ന് അറിയോ മ്മള് വിലയാര്ന്ന ഐഡിയ പ്രധാനം ചെയ്‌തെന്ന് അറിയോ.... അതൊക്കെ ഒരു കാലം...." "പൊന്നു മോനെ തള്ളിയത് മതി.... ഇപ്പൊ ഒരു ഐഡിയ പറഞ്ഞു താടാ..... " "ഓക്കേ.... മ്മടെ ഒരു വീക്ഷണകോണകത്തിൽ നോക്കുകയാണെങ്കിൽ...." "ന്തൊന്ന് വീക്ഷണകൊണകൊ...."🙄 "അത്‌ മ്മള് ഉദ്ദേശിച്ചത് വീക്ഷണകോണിൽ ന്ന.....😁 അതാണോ ഇവുടുത്തെ പ്രോബ്ലം..... ഇങ്ങളെ ഭാവി കെട്ടിയോളെ അനുനയിപ്പിക്കാൻ നോക്കി.... അല്ലാണ്ട് മ്മളെ വക്കിലെ തെറ്റ് കണ്ട് പിടിക്കുവല്ല...."😏.... "അതന്നെ അല്ലെ മൈ... ഡിയർ മോനെ മ്മള് ഒരു ഐഡിയ പറയാൻ പറഞ്ഞത്.... 😬.... അല്ലേൽ ഒരു കാര്യം ചെയ്യ് നി മ്മൾക് പെണ്ണിനെ ഒന്ന് ഒറ്റയ്ക്കു കിട്ടാനുള്ള വഴി പറഞ്ഞു താ....." "ന്തോ എങ്ങനെ.... വലിയ ഡോക്ടർ ആണെന്നൊന്നും മ്മള് നോക്കൂല്ല.... ഒറ്റയ്ക്ക്.... അതും മ്മടെ പെങ്ങളെ.... ഒന്ന് പോയെ അളിയാ...."

"ഡാ കോപ്പേ.... ഞാൻ പിടിച്ചു വിഴുങ്ങൊന്നും ഇല്ല..... ഒരു അനിയൻ വന്നേക്കുന്നു.... മ്മൾക് ഒരു പെങ്ങൾ ഉണ്ട് അവളൊക്കെ ആണേൽ കട്ട സപ്പോർട്ട് ആയിട് കൂടെ ഉണ്ടാകും....." ന്ന് മ്മള് പറഞ്ഞതും.... ചെക്കന് ന്തൊക്കെയോ ആലോചിച്ചു കൂട്ടി പെട്ടന്ന് മ്മളെ നോക്കി വളിഞ്ഞു ഇളിച്ചോണ്ട് പറഞ്ഞു... "അളിയോ......മുകളിലെ ആദ്യത്തെ റൂം ആണ് ഇത്തയുടെ.... ചെല്ല്.... ചെന്ന് സോൾവ് ആക്ക് അളിയാ....." "അല്ല ഇപ്പൊ ന്താ ഒരു മനം മാറ്റം...." "അല്ല പെങ്ങളെ മ്മള് കെട്ടുമ്പോൾ ഇതുപോലെ മ്മക്കും ആവശ്യം വന്നല്ലോ.... "😁 "ന്തൊന്ന്....."🙄 "അ... അത്‌.... അല്ല ഇങ്ങള് മ്മളെ പെങ്ങളെ കെട്ടുന്ന കാര്യം ആണ് പറഞ്ഞത്.......

( കയ്യീന്ന് പോകുവല്ലോ ഇത് - സീനൂസ് ആത്മ )😁 ഒന്നും ആലോചിക്കാതെ അങ്ങട് ചെല്ല് അളിയാ....." ന്ന് പറഞ്ഞു മ്മളെ ഉന്തി തള്ളി വിട്ടതും..... മ്മളൊന്ന് ഇരുത്തി മൂളി സ്റ്റെയർ കയറി പോയി... സോംതിങ് fishy...... 🤔 പെണ്ണിന്റെ റൂമിന് വെളിയിൽ നിന്ന് പതിയെ കതക് തുറന്നു അകത്തു കയറിയതും.... ആളെ കാണാൻ ഇല്ല... വാഷ്‌റൂമിൽ നിന്ന് വെള്ളം വീഴുന്നത് കേട്ടതും..... പെണ്ണ് അവിടെ ആണെന്ന് മനസ്സിലായി.... മ്മള് റൂം ഒന്ന് ചുറ്റും വീക്ഷണകോണകം ചെയ്തു.... ചെ.... ആ ചെക്കന്റെ കൂടെ കൂടി മ്മളെ ഡയലോഗ് വരെ മാറുവാണല്ലോ.... പറഞ്ഞു വന്നത് വീക്ഷിച്ചുന്നാനെ...... അതെല്ലാം നോക്കികൊണ്ട് മ്മള് പതിയെ ബെഡിലേക് ഇരുന്നതും......

വാഷ്‌റൂമിന്റെ കതക് തുറന്നു വരുന്ന പെണ്ണിനെ കണ്ട് കണ്ണിമ വെട്ടാതെ നോക്കി നിന്നു പോയി.... കുളിച്ചു ഒരു ലൈറ്റ് യെല്ലോ കളർ ചുരിദാർ ഇട്ടോണ്ട് മുടി തുവർത്തി കൊണ്ട് ഇറങ്ങി കതക് ചാരി തിരിഞ്ഞ പെണ്ണ് മ്മളെ കണ്ട് ഷോക്കടിച്ചു നിന്നു.... മ്മള് ആണേൽ പെണ്ണിനെ കണ്ട് ഒരു ഹാലിൽ അവൽക്കരികിലേക്കായി നടന്നടുത്തു..... (ശാലു ) മ്മള് കുളിച് ഫ്രഷ് ആയി ഇറങ്ങിയതും..... മ്മളെ ബെഡിൽ ഇരിക്കുന്ന അമിയെ കണ്ട് ഷോക്കടിച്ചു പോയി.... ഇങ്ങേർ ഇതെപ്പോ ഇങ്ങട് വന്നു... ന്ന് ആലോചിച്ചിക്കും മുന്നേ ആൾ മ്മളിലേക്കായി നടന്നടുത്തിരുന്നു.... ആൾടെ വരവിൽ മ്മളൊന്ന് പതറിയതും..... അത്‌ മറച്ചു വെച്ച് ആളെ മറികടന്നു പോയി സ്റ്റാൻഡിൽ ടവൽ വിരിച്ചിട്ട് തിരിഞ്ഞു ബെഡിലെ ഷാൾ തലയിലിട്ടോണ്ട് പുറത്തോട്ട് പോകാൻ നിന്നതും......

മ്മടെ കയ്യിൽ പിടിച്ചു കൊണ്ട് ആൾടെ മുന്നിലേക്കായി നിർത്തിക്കൊണ്ട് പറഞ്ഞു.... "ശാലു..... പ്ലീസ് മ്മള് പറയുന്നത് ഒന്ന് കേൾക്ക് ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ......" "വിട് അമി..... മ്മൾക് താഴെ പോകണo... ആരെങ്കിലും വന്ന് കണ്ടാൽ...." "കണ്ടാൽ എന്താ..... മ്മള് പിടിച്ചു വെച്ചത് മ്മളെ പെണ്ണിനെ ആണ്.... പിന്നെ ഒരു കാര്യം..... നാളെ ഹോസ്പിറ്റലിൽക്ക് വന്നേക്കണം.... " "എന്തിന്.... മ്മള് ഇനി അങ്ങോട്ട് ഇല്ല.... വയ്യ.... ചെയ്യാത്ത തെറ്റിന്റെ പേരിൽ ഇനിയും പഴി കേൾക്കാൻ..... അതുകൊണ്ട് മ്മളോട് ഇനി അങ്ങോട്ട് വരാന് പറയണ്ട......" "സോറി..... തെറ്റ് പറ്റി പോയി.... മ്മളെ ഒന്ന് മനസിലാക്ക് പെണ്ണെ....മ്മള് മ്മടെ പ്രൊഫഷൻ എത്ര ഇമ്പോര്ടന്റ്റ്‌ ആണെന്ന് അറിയില്ലേ..... അതിനിടയിൽ മ്മള് ഒരുപാട് സ്നേഹിക്കുന്ന നിന്നിൽ നിന്നൊരബദ്ധം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ ഒന്ന് തളർന്നു പോയി..... അതാണ് പെണ്ണെ.....

.നിന്നെ വേദനിപ്പിക്കാൻ കരുതിയല്ല ഒന്നും...... പറ്റി പോയി...." ന്ന് പറഞ്ഞു മ്മളെ ആളിലേക് ചേർത്ത് പിടിച്ചതും..... മ്മള് ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു.... "ക്ഷമിച്ചൂടെ പെണ്ണെ.....നിന്റെ മൗനം മ്മളെ കൊല്ലാതെ കൊല്ലുവാ.....ക്ഷമിക്കാൻ കഴിയില്ലേൽ വേണ്ട..... മ്മള് കാരണം ഇനിയും നി വേദനിക്കണ്ട......മ്മള് ഒഴിഞ്ഞു മാറിയേക്കാം.... " ന്ന് പറഞ്ഞു മ്മളിലെ പിടി അയച്ചതും..... മ്മള് പെട്ടന്ന് തന്നെ ആളെ വാരി പുണർന്നു കൊണ്ട് പറഞ്ഞു..... "ഒഴിഞ്ഞു പോകുവോ മ്മളെ വിട്ടു പോകുവോ അമി..... അത്രയേ മ്മളെ കാര്യത്തിൽ ഇഷ്ടമോളു......മ്മക്ക് ഒന്ന് പരിഭവം കാണിക്കാൻ പോലും അനുവാദം ഇല്ലെ.... ഇങ്ങളോടല്ലാതെ വേറെ ആരോടാ ഇതൊക്കെ പറ്റ..........."

"ന്റെ തൊട്ടാവാടി അപ്പോൾ ക്ഷമിച്ചോ..... " "ക്ഷമിക്കാതെ നിക്കാൻ മ്മക്ക് കഴിയോ കള്ള ഡോക്ടറെ...." ന്ന് പറഞ്ഞു മ്മള് ഒന്ന് വയറിൽ പിച്ചി കൊണ്ട് ചിരിച്ചോണ്ട് മാറി നിന്നതും.... പെട്ടന്ന് മ്മളെ പിടിച്ചു വലിച്ചതും....... മ്മള് ഒന്ന് പകച്ചു പോയി..... മ്മടെ അരയിലെ പിടി മുറുകുന്നതിനനുസരിച് മ്മള് കുതറി മാറാൻ നോക്കിയെങ്കിലും..... മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ആൾടെ മുഖം മ്മടെ മുഖത്തേക്കായി അടുത്തതും...... മ്മള് കണ്ണ് മിഴിച്ചു നിന്ന് പോയി....😳 മ്മള് പെട്ടന്ന് ആളെ പിടിച്ചു തള്ളി മാറ്റി ഉയർന്നു വന്ന നെഞ്ചിടിപ്പിനെ പിടിച്ചു കെട്ടി കൊണ്ട് നിന്ന് ആൾടെ മുഖത്തേക് നോക്കിയതും......

ഞൊടിയിട കൊണ്ട് മ്മടെ മുഖം കോരിയെടുത്തു മ്മടെ അധരത്തിലേക് ചുണ്ട് അമർത്തിയതും...... മ്മള് ഒന്ന് തറഞ്ഞു നിന്നു പോയി..... അപ്പോൾ തന്നെ മ്മളിൽ നിന്ന് വേർപെട്ട് കൊണ്ട് ഒന്ന് സൈറ്റ് അടിച്ചതും മ്മള് പകച്ചു നോക്കുമ്പഴേക്കും..... ആൾ കതക് തുറന്നു പുറത്തോട്ടിറങ്ങി പോയി.... അപ്പോൾ തന്നെ മ്മളെ ചുണ്ടിൽ ഒന്ന് തൊട്ട് കുറച്ചു മുന്നേ ചെയ്തു പോയത് ഓർത്തു കൊണ്ട് മ്മള് ബാൽക്കണിയിലേക് ഓടി ചെന്ന് നോക്കിയതും......താഴെ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ നിക്കുന്ന അമിയെ കണ്ട് നോക്കി നിന്നു..... പെട്ടന്ന് ആള് മ്മളിലേക് തിരിഞ്ഞു നോക്കിയതും.... മ്മള് ചുമരിലേക്ക് ചാരി മറഞ്ഞു നിന്നു...... ആള് ബൈക്ക് എടുത്തു പോയതും മ്മള് തിരിഞ്ഞു ബെഡിലേക്ക് പോയി കിടന്നു..... ഓരോന്ന് ഓർത്തു കൊണ്ട് നിറഞ്ഞ പുഞ്ചിരിയാലെ പതിയെ ഉറക്കിലേക് വഴുതി വീണു.... *****************

(ആനി ) ചുമ്മാ അക്കുവിനോട് സംസാരിച് നിന്ന മ്മളെ കലിപ്പിൽ ടവേലിന്റെ പേരും പറഞ്ഞു വലിച്ചോണ്ട് റൂമിലേക്കു കൊണ്ട് പോയി.... "ഇച്ചായ..... ഇതെന്ന പറ്റിയെ... ഇങ്ങനെ കലിപ്പ് കാണിക്കാൻ...." "അതിനാരാ കലിപ്പ് കാണിച്ചത്..... മ്മള് നിന്നെ അവിടെന്ന് കൊണ്ട് വന്നതല്ലേ ആനി കൊച്ചേ....." "അതിനാണോ ഇങ്ങനെ പിടിച്ചു കൊണ്ട് വന്നേ....ഞാൻ അക്കുന്റെ കൂടെ വരില്ലേ.... " "ടി പോത്തേ..... അവന് അവന്റെ പെണ്ണിന്റെ കൂടെ സംസാരിക്കുമ്പോൾ നി അവിടെ വായിനോക്കി നിക്കണത് ശരിയാണോ..... ഇച്ചായന്റെ ആനി കൊച് ഇപ്പോ എന്നെ ഒന്ന് നോക്കിയെച്ചും നിന്നെക്...." "അയ്യടാ..... നോക്കാൻ പറ്റിയ ചളുക്ക്....." 🤭 "എന്നതാടി എനിക്ക് കുഴപ്പം..... ഹേ..... പറയ്‌ കൊച്ചേ......" ന്ന് പറഞ്ഞോണ്ട് ഇച്ചായൻ ഷർട്ട്‌ ന്റെ ബട്ടൺ ഒക്കെ അഴിച്ചോണ്ട് അടുത്തോട്ടു വന്നതും...... മ്മള് ആൾടെ വരവിൽ ഒന്ന് പരുങ്ങി കൊണ്ട് നിന്നു......

മ്മടെ തൊട്ടടുത്തെത്തിയതും.... മ്മള് ആൾടെ കൈകളെ തട്ടി മാറ്റി കൊണ്ട് ഹാങ്ങറിൽ ഉള്ള ടവൽ എടുത്തു വാഷ്‌റൂമിലേക് ഓടി കയറി....... വാതിലടച്ചു കൊണ്ട് കുറച്ച് നേരം അവിടെ നിന്ന് കിതച്ചതും..... വാതിലിൽ മുട്ട് വീണു കൂടെ ഒരു അലർച്ചയും.... "ഡി ആനി........ വാതിൽ തുറക്കടി..... ഞാൻ അല്ലേടി ആദ്യം കയറാൻ നിന്നത്.... മര്യാദക്ക് ഇറങ്ങുന്നതാ നല്ലത്......" "ഇറങ്ങില്ലടാ ഇച്ചായ......നിങ്ങ കയറാൻ നിന്നിട്ടല്ലേ ഒള്ളു.... കയറണമായിരുന്നു..... കയ്യൂക്കുള്ളവൻ കാര്യക്കാരൻ......സൊ....മ്മള് ആദ്യം കുളിക്കും......" "ഡി ഇറങ്ങുന്നതാ നിനക്ക് നല്ലത്..... " "ഇറങ്ങാമാട്ടെ നെ എന്ന പണ്ണുവേ... ഇറങ്ങൂല്ലടാ ഇച്ചായ..... ഞാൻ കുളിച്ചേച്ചും വരവേ..... ബുഹഹഹ...."

ന്നൊക്കെ ആളെ ഇട്ടു കളിയാക്കി ചിരിച്ചു..... മ്മള് കുറച്ച് നേരം ആളെ വെയിറ്റ് ചെയ്യിച്ചു നന്നായൊന്ന് കുളിച്ചു തുവർത്തി കഴിഞ്ഞപ്പോൾ ആണ് മക്കളെ മ്മള് ആ നഗ്ന സത്യം മനസ്സിലാക്കിയത്.... ഉണ്യേട്ടൻ ഫസ്റ്റ്ടിക്കുന്നതിനിടയിൽ മ്മള് ഡ്രസ്സ്‌ എടുക്കാൻ മറന്താച്.....🙄 സുഭാഷ്..... 🤯.... ന്റെ വേളാങ്കണ്ണി മാതാവേ..... അങ്ങേര് റൂമിൽ ഉണ്ടാവല്ലേ....... മ്മള് ഒരു കൂട് മെഴുകുതിരി കത്തി..... അല്ലേൽ വേണ്ട.... രണ്ടു മൂന്ന് മെഴുകുതിരി കത്തിച്ചേക്കാവേ..... ന്നൊക്കെ പ്രാർത്ഥിച്ചു കൊണ്ട് മാറിലൂടെ ടവൽ ചുറ്റികൊണ്ട് പതിയെ കതക് തുറന്ന് പുറത്തോട്ട് തലയിട്ട് നോക്കി ....... ഹായ് ഹായ് ഹയ്യമ്മ ഹയ്യ..... അങ്ങേര് പോയിട്ട് ആൾടെ പൊടി പോലും ഇല്ല.....

മ്മടെ നിഗമനത്തിൽ ആള് അപ്പുറത്തെ റൂമിലോട്ട് പോയി കാണും.... ന്നൊക്കെ മനസ്സിൽ കരുതി മ്മള് ലാവിഷായി പുറത്തിറങ്ങി ഓടി പോയി കതകടച്ചു ലോക്ക് ചെയ്തു.... അല്ലേൽ ആളെങ്ങാനും കയറി വന്നാൽ മ്മളെ മാനം കപ്പൽ കയറും......... മ്മള് പിന്നെ കതക് അടച്ചു ലോക്ക് ചെയ്ത നിർവൃതിയിൽ മൂളിപ്പാട്ടും പടി കൊണ്ട് ഷെൽഫ് തുറന്ന് ഡ്രെസ്സ് എടുത്തു ബെഡിലേക് വെച്ചു... മിറർന്ന് മുന്നിൽ പോയി ബോഡി ലോഷൻ എടുത്തു കയ്യിൽ തേക്കാൻ ആയി കുറച്ച് ഉള്ളം കയ്യിലായി എടുത്തു കൊണ്ട് അതിന്റെ സ്മെല് മൂക്കിലേക് വലിച്ചെടുത്തു...... എന്ന സ്മെല് ആണ് എന്റെ ഡോവ് ലോഷ......😍😘

ന്നൊക്കെ പറഞ്ഞോണ്ട് ഇടത് കയ്യിലായി യെടുത്ത ലോഷനിലേക് വലതുകൈ ചേർക്കാൻ ഒരുങ്ങവെ..... പെട്ടന്നാണ് മ്മടെ കയ്യിലേക്കായി മറ്റൊരു കൈ ചേർന്നത്..... യാരിത്.....🤔 ന്നുള്ള രീതിയിൽ മ്മളൊന്ന് പകച്ചു കൊണ്ട് മുഖമുയർത്തിയതും..... മ്മടെ പുറകിലായി ചേർന്നു നിൽക്കുന്ന ആളെ കണ്ട് ഷോക്കടിച്ചു നിന്നു..... ഇച്ചായൻ..... 😳..... സുഭാഷ്........ 🤯..... അങ്ങേരെ കണ്ട സ്പോട്ടിൽ മ്മടെ തലയിലെ കിളികൾ ബാക്കിയുള്ള കാര്യങ്ങൾ കാണാനുള്ള ബോധമൊന്നും മ്മൾക്ക് ഇല്ലേന്നും പറഞ്ഞു പിടഞ്ഞു ചത്തു...... 😝.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story