രാവണ പ്രണയം🔥 : ഭാഗം 58

Ravana Pranayam Novel

എഴുത്തുകാരി: അമീന

കുറച്ച് ദൂരം മുന്നോട്ട് പോയതും....പെട്ടന്ന് ഞങ്ങൾക്ക് മുന്നിലായി ഒരു ബൈക്ക് ഓവർ ടേക്ക് ചെയ്തു നിർത്തിയതും..... ചെക്കന് സഡൻ ബ്രേക്ക്‌ പിടിച്ചു നിർത്തി....... മുന്നിലെ ബൈക്കിൽ നിന്ന് ഹെൽമെറ്റ്‌ ഊരി ഇറങ്ങി വന്ന ആളെ കണ്ട് മ്മള് സംശയത്തോടെ നിന്നതും......ഞങ്ങളിലേക്കായി അയാൾ നടന്നടുക്കും തോറും ചെക്കന്റെ മുഖം കലിപ്പ് വന്നു നിറഞ്ഞു..... ആള് ഞങ്ങള്ക് അടുത്തോട്ടു അടുത്തതും ചെക്കന്..... "അക്കു ഇറങ്...." ന്ന് ചെക്കന് ഒരു മുഖവുരയും കൂടാതെ മ്മളോട് പറഞ്ഞതും.... "കിച്ച..... നോക്ക് ദയവ് ചെയ്തു ഒരു പ്രശ്‌നത്തിന് പോകരുത്....കലിപ്പ് കുറക്ക്......കല്യാണത്തിന് ഇന്ക് കയ്യും കാലും ഒടിഞ്ഞു കിടക്കുന്ന കെട്ടിയോനെ കാണാൻ വയ്യാഞ്ഞിട്ട......"

ന്ന് മ്മള് പറഞ്ഞതും.... ചെക്കന് മ്മളെ രൂക്ഷമായി നോക്കിയതും മ്മള് പെട്ടന്ന് മുഖം തിരിച്ചു.... "അക്കു.... ഇറങ്ങാൻ...." ന്ന് കുരിപ്പ് ഒച്ചയെടുത്തതും.... മ്മള് പെട്ടന്ന് ചാടിയിറങ്ങി.... "കിട്ടുന്നത് മേടിച്ചേച്ചും വാ... അല്ല പിന്നെ......ആ വരുന്നവനും കാണാൻ ഒട്ടും മോശം അല്ല..... അറിയാത്ത പിള്ളക്ക് നായികുരണ പൊടി ഇട്ടാലെ ചൊറിയു......"😏 ന്നൊക്കെ മ്മള് പിറുപിറുത്ത്തോണ്ട് നോക്കിയതും...... ഞങ്ങൾക്കെതിരെ ആയി വന്നവൻ മ്മടെ ചെക്കനെ നോക്കി കൊണ്ട് നിന്നു.......മ്മളെ ആള് ആണേൽ ബൈക്കിൽ നിന്നിറങ്ങി കൊണ്ട് കട്ടകലിപ്പിൽ വന്നവനെയും നോക്കി കൊണ്ട് നിന്നു.....

പെട്ടന്നാണ് മ്മളെ പോലും ഞെട്ടിച്ചുകൊണ്ട് മുന്നിൽ നിന്നവന്റെ മുഷ്ടിചുരുട്ടി വയറ്റിനിട്ട് മ്മടെ ചെക്കന് പഞ്ച് ചെയ്തതും.... അയാൾ ഒന്ന് പുറകിലേക്ക് നീങ്ങി പോയി.... അപ്പോൾ തന്നെ ആ വന്നവൻ തിരിച്ചൊരു പഞ്ച് കൊടുത്തതും... സെയിം റീപെറ്റേഷൻ.... മ്മടെ ചെക്കന്റെ മുഖത്ത് കലിപ്പ് ആണേൽ.... മറ്റവന്റെ മുഖത്തു സ്ഥായി ആയ ഭാവം... കലിപ് ഇല്ല..... ന്നാൽ തിരിച്ചടി കൊടുക്കുന്നും ഉണ്ട്..... "ഡാ..... താൻ എന്നെ പഞ്ച് ചെയ്യും അല്ലേടാ നാറി......" ന്ന് മ്മടെ ചെക്കന് പറഞ്ഞതും മറ്റവൻ...... "മ്മൾക്കിട്ട് കിട്ടിയാൽ തിരിച്ചു കൊടുക്കാത്ത ചരിത്രം ഇല്ലാന്ന് നിനക്ക് അറിയില്ലെടാ മിസ്റ്റർ അലൻ മുബാറക്....."

ന്ന് അവന്റെ ഡയലോഗിന് കിച്ചുവിന്റെ വക അടുത്ത ഇടി മുഖത്തിനിട്ട് ആയെങ്കിലും അയാൾ ഒഴിഞ്ഞു മാറി കൊണ്ട് ചെക്കന്റെ കയ്യിൽ പിടിച്ചു പുറകിലേക്ക് ആക്കി ലോക്ക് ചെയ്തോണ്ട് പറഞ്ഞു.... "അലന്..... ഒന്നടങ്..... ഖൽബെ......" "വിടാടാ തെണ്ടി........" ന്ന് പറഞ്ഞു കിച്ച അവന്റെ വയറിനിട്ട് മുട്ട് കയ്യിനാൽ ഇടിച്ചതും..... അവന് പിടി വിട്ടു പുറകിലേക്ക് വേച്ചു പോയി... അപ്പോൾ തന്നെ ചെക്കന് തിരിഞ്ഞു നിന്ന് അവന്റെ കോളറിൽ പിടി മുറുക്കികൊണ്ട് പറഞ്ഞു... "മിണ്ടരുത് കോപ്പേ....... പരനാറി..... എവിടെ ആയിരുന്നടാ പട്ടി ഇത്രയും നാള്........ഇപ്പൊ എന്തിനാടാ ഇങ്ങോട്ട് കെട്ടിയെടുത്തെ....." "അലന്...... കൂൾ.... മ്മള് ഒന്ന് പറഞ്ഞോട്ടെ....."

"നീയൊന്നും പറയണ്ടടാ........പോടാ.... എങ്ങടാന്ന് വെച്ചാല് പോയി തൊലക്ക്......" "അതെങ്ങനെ ശരിയാകും അലൻ..... മ്മള്......" ന്ന് പറഞ്ഞു കൊണ്ട് ആ വന്നവൻ മുഖത്തു നിന്ന് സ്‌പെക്സ് അഴിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു..... "വന്നത് തന്നെ നിന്നെ തേടിയല്ലേ....." "ഓഹോ.... എന്തിനാണാവോ.... അടിയനെ തേടി വന്നത്....." "ന്താണ് കിച്ചു.... ഇങ്ങനെ.... അത്രയും ദൂരെനിന്ന് മ്മള് വന്നിട്ട് ഇങ്ങനെയൊക്കെ ആണോ പറയുന്നത്..... ഒന്നൂല്ലേലും നിന്റെ ഫ്രണ്ട് അല്ലേടാ ഞാൻ......." "പോടാ തെണ്ടി..... നിന്റെ ഫ്രണ്ട്ഷിപ് മ്മക്ക് വേണ്ടടാ...... ഇത്രയും കാലം ഇല്ലാത്ത ഒരു ബന്ധം ഇപ്പൊ എന്തിനാ......"

"അലൻ...... ദേ ഒരുമാതിരി മറ്റേടത്തെ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ..... മോന്തേടെ ഷേപ്പ് മറ്റും ഞാൻ നാറി....വല്ലാതെ ആള് കളിക്കല്ലേ..... നിനക്ക് എല്ലാം അറിയുന്നതല്ലേ തെണ്ടി ന്റെ സിറ്റുവേഷൻ..... ന്നിട്ട് നിന്ന് ഷോ കാണിക്കുന്നത് കണ്ടില്ലേ...." "ഇങ്ങോട്ട് വരുമായിരുന്നേൽ എന്തിനാ കോപ്പേ മ്മള് വിളിച്ചപ്പോൾ വരില്ലാന്ന് പറഞ്ഞത്......" "അത്‌ ഒരു സർപ്രൈസ്.....തരാൻ....ന്തേ ഇഷ്ടായില്ലേ......" "നിന്റെ അമ്മൂമ്മേടെ......സർപ്രൈസ്....." "എച്ചുസ്മി...... ചെ.... എസ്ക്യൂസ്‌മി....." ന്ന് ഒരു സൗണ്ട് കേട്ടപ്പോൾ ആണ് ഡയലോഗ് നിർത്തി മ്മള് ചുറ്റും നോക്കിയത്...... അപ്പോൾ ഉണ്ട് മ്മടെ പെണ്ണ് എളിയിലും കൈകുത്തി സംശയ ഭാവത്തോടെ ഞങ്ങളെ രണ്ടാളെയും വീക്ഷിക്കുന്നു.....

"അല്ല കുറെ നേരമായല്ലോ രണ്ടും കൂടെ ഡയലോഗ് വിത്ത് ആക്ഷൻസ് തുടങ്ങിയിട്ട്....... ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്ന മ്മള് എന്താ പോകയ......ഇവിടെ നടക്കുന്നത് എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ..... അല്ല പിന്നെ ഞാൻ എന്താ ഇവിടെ ഫ്രീ ഷോ കാണാൻ ആണോ നിൽക്കുന്നത്......" ന്നുള്ള മ്മടെ ചോദ്യം കേട്ട് ആ വന്നവൻ ഇതാരെടെ ന്നുള്ള സംശയത്തോടെ കിച്ചുവിനെ നോക്കിയതും....മ്മടെ ചെക്കന് മ്മളെ ചേർത്ത് പിടിച്ചു സംസാരിച്ചുതുടങ്ങി.... "ഡാ..... മീറ്റ് മൈ വൺ ആൻഡ് ഒൺലി വൈഫ്‌..... മെഹക് റോസ്...." "What...... വൈഫോ..... നീയല്ലേ പറഞ്ഞത് കല്യാണം ആകുന്നതേയുള്ളൂ എന്ന്...."

"അത് നിന്നെ വിളിച്ചു പറഞ്ഞപ്പോൾ അങ്ങനെയായിരുന്നു... ഒരു ദുർബല സാഹചര്യത്തിൽ അതൊക്കെ നടത്തേണ്ടി വന്നു..... അതൊക്കെ വഴിയേ പറയാം......" ന്ന് പറഞ്ഞു മ്മളിലേക് തിരിഞ്ഞു കൊണ്ട് ആ വന്നവന്റെ കഴുത്തിലൂടെ കയ്യിട്ട് മ്മളിലേക് തിരിഞ്ഞു പറഞ്ഞു.... "അക്കു......ഇവൻ ആരാണ്ന്ന് അറിയോ..... മ്മടെ ചങ്ക് കം ബിസിനസ് പാർട്ണർ...... ദി ഗ്രേറ്റ്‌ ബിസിനെസ്സ് മാൻ 😎ആഹിൽ ഷാൻവർ 😎......ഞങ്ങളുടെ സ്വന്തം ഷാൻ...... അല്ലേടാ വതൂരി......." "പോടാ കോപ്പേ..... നോക്ക് പെങ്ങളെ അറിയാൻ പാടില്ലാഞ്ഞിട്ട ചോദിക്ക.... എങ്ങനെ സഹിക്കുന്നു ഇതിനെയൊക്കെ......" "ആ പറ്റി പോയില്ലേ അനുഭവിക്കന്നെ..... ന്റെ തല വിധി...." ന്ന് മ്മള് പറഞ്ഞതും... ചെക്കൻ അതാ രൂക്ഷമായി നോക്കുന്നു..... മ്മള് അതിന് ഒരു പുളിങ്ങ തിന്ന ഇളി ഇളിച്ചതും മ്മളെ ഒന്ന് നോക്കി ഷാന് കാക്കു..... നോട്‌ ചോദിച്ചു...

"ഷാൻ.... നീ ഒറ്റയ്ക്കാണോ വന്നത്.... പൊണ്ടാട്ടിയും മോനും വന്നില്ലേ......" "പൊണ്ടാട്ടിയോ..😲... അപ്പൊ ഇങ്ങളെ കല്യാണം കഴിഞ്ഞതാ....ന്നാലും ഇങ്ങളെ മ്മള് എവിടെയോ കണ്ട്ക്ക്..🤔.." ന്ന് മ്മള് സംശയത്തോടെ ചോദിച്ചതും..... ഷാൻ കാകു മ്മക്ക് ഒന്ന് പുഞ്ചിരിച്ചു തന്നു..... വെറുതെ കിട്ടുന്നത് ആയത് കൊണ്ട് മ്മള് തിരിച്ചു കൊടുത്തു.... "കിച്ച.... അല്ലഡാ... മ്മടെ വൈഫ്‌ കൂടെ ഉണ്ട്.... ലിയ..... അവിടെ നിക്കാതെ ഇങ്ങോട്ട് വാ പെണ്ണെ....." ന്ന് പുറകിലേക്ക് നോക്കി വിളിച്ചതും..... അവിടെ നിർത്തിയിട്ടിരുന്ന ബൈക്കിന് അടുത്തു നിന്നും വെളിച്ചത്തേക്ക് ഒരാൾ നടന്നു വന്നു.... പിങ്ക് കളറിലുള്ള ഫ്രോക്ക് ഇട്ടുകൊണ്ട് സ്കാഫ് ചുറ്റി ഒരു മൊഞ്ചത്തി..... ഞങ്ങൾക്ക് അരികിലേക്ക് നടന്നു വന്നു കൊണ്ട് ഷാൻ കാക്കുന്റെ അടുത്ത് നിന്നതും....അവരെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..... "അലന്.... മീറ്റ് മൈ വൈഫ്‌ ആലിയ മെഹ്റിൻ 😘.......നീ കണ്ടിട്ടില്ല ല്ലോ...."

"ഹായ് ആലിയ..... അയാം അലൻ മുബാറക്...." (കിച്ചു ) "ഷാൻ പറഞ്ഞിട്ടുണ്ട് ഇയാളെ കുറിച്ച്.....mrg ആണല്ലേ...." (ലിയ ) "മ്മളോട് പറഞ്ഞിട്ടില്ല....." നോക്കണ്ട... മ്മള്തന്നെ ദി ഗ്രേറ്റ്‌ അക്കു അവർക്കിടയിൽ കോലിട്ട് കുത്തിയതാ... 😏.... മ്മടെ ഡയലോഗിൽ ആ പെണ്ണ് മ്മളെ നോക്കിയതും....അവരെ എവിടെയോ കണ്ട് മറന്ന മുഖം പോലെ..... ഓർമ കിട്ടുന്നില്ല.... പെട്ടന്ന് മ്മക്ക് മൈൻഡിലേക് ക്ലിക് ആയതും..... മ്മള് തുള്ളി ചാടി കൊണ്ട് പറഞ്ഞു.... "ആലിയ.....ആണോ....." "അതെ മ്മളെ അറിയോ....." "അറിയാതെ പിന്നെ..... ന്റെ ലിയ...... ഇങ്ങള് azhar arts and science കോളേജിൽ അല്ലെ പഠിച്ചിരുന്നത്....." "അല്ല...." "അല്ലെ.... പക്ഷെ..മ്മള്...."

"പടിക്കുവല്ലാർന്നു..... അവിടെ ക്യാന്റീനിൽ ജോലി ആയിരുന്നു....." "ആ അങ്ങന്നെ പണ.... ഇങ്ങളെ മ്മള് കണ്ടിട്ടുണ്ട് ട്ടോ...... കോളേജിന് അടുത്തുള്ള ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു മ്മള് പഠിച്ചിരുന്നത്.....ഞാനും ആനിയും കൂടെ ഓപ്പോസിറ് ബസ്റ്റോപ്പിൽ നിന്ന് ഇങ്ങളെ കാണാറുണ്ട്..... പോകുന്നത്.... അത്‌ മറ്റൊന്നും കൊണ്ടല്ലട്ടോ..... വായിനോക്കുന്ന കൂട്ടത്തിൽ ഇങ്ങളെ കെട്ടിയോൻ അല്ലെ ആ കോളേജിലെ ചെയർമാൻ......ഇങ്ങളെ അടിയൊക്കെ അവിടെ നിന്നാ കാണാറ്......ഇപ്പൊ മനസ്സിലായി ഷാൻ കാക്കുനെ എങ്ങനെയാ കണ്ട് മറന്നെന്നു....."😁 ന്ന് മ്മള് വാതോരാതെ പറഞതും അവര് മൂന്നും കൂടെ ഉണ്ട് മ്മളെ അന്തം വിട്ടു നോക്കുന്നു.....

.അപ്പോൾ തന്നെ മ്മടെ ചെക്കൻ രൂക്ഷമായി നോക്കികൊണ്ട്.... "വായിനോട്ടം എന്ന കലയും ഉണ്ടായിരുന്നോ മ്മടെ കെട്ടിയോൾക്ക്......" "അതിൽ പിടിച്ചു കയറണ്ട......മ്മളെ പോലും ഓർമ ഇല്ലാത്ത ഒരു മണകോനാജ്ഞനെ കാത്തിരിക്കുവല്ലാർന്നോ..... അതിനിടയിൽ എന്ത് വായി നോട്ടം..... പിന്നെ പാവം ആനി..... അവൾക് കൂട്ടായി നിൽക്കുന്നു ന്ന് മാത്രം....." "ഡി... ആരാടി മനുകുണാഞ്ചൻ....." "ഇയാളെന്നെ.... ന്തേ.... " "ഡി......."😡 "പ്ലീസ്....രണ്ടും ഒന്ന് അടങ്ങി നിക്കോ....." ( ഷാൻ ) "മ്മള് അല്ല ഷാൻ കാക്കു ഇങ്ങളെ ഫ്രണ്ട് ആണ്......" ന്ന് മ്മള് പറഞ്ഞതും ഷാൻ കാക്കും ലിയയും കൂടെ പരസപരം നോക്കി പുഞ്ചിരിച്ചോണ്ട് പറഞ്ഞു...

"ലിയ.... ഞാൻ കരുതിയെ നമ്മൾ മാത്രം ആണ് ഇങ്ങനെയൊക്കെ ന്ന്..... അതിൽ ഇവരും ഒട്ടും മോശം അല്ല....." "ആവില്ലല്ലോ..... ഇങ്ങളെ ഫ്രണ്ട് അല്ലെ.... ഇങ്ങളെ സ്വഭാവം കുറച്ചൊക്കെ കിട്ടുമല്ലോ......" "നീ പറഞ്ഞു വരുന്നത് കേട്ടാൽ മ്മളെ സ്വഭാവം മോശമാണെന്ന് തോന്നുമല്ലോ......." "തോന്നൽ അല്ലല്ലോ ഷാൻ...." ന്ന് പറഞ്ഞു ലിയ കളിയാക്കി ചിരിച്ചതും കാക്കുന്ന് കലിപ്പ് കയറി...... അപ്പോൾ തന്നെ കിച ഇടയിൽ കയറി.... "ന്തോന്നെടെ നിനക്ക് ഇപ്പഴും ഒരു മാറ്റവും ഇല്ലെ......ഒന്ന് പറഞ്ഞു രണ്ടിന് കലിപ്പ്...." "അയ്യ പറയുന്നത് കേട്ടാൽ തോന്നും ഇങ്ങള് നിഷ്കു ആണെന്ന്.... ഇങ്ങക്ക് പറയന്നെ വേണ്ടല്ലോ കലിപ്പ് ആകാൻ....." ന്ന് മ്മള് അവർക്കിടയിൽ കയറി പറഞ്ഞു.....

അത്‌ ചെക്കന് പറ്റിയില്ല..... "കലിപ്പ് വരുത്താൻ നീ ഒട്ടും പുറകിൽ അല്ലല്ലോ......മ്മൾക് ദേഷ്യം വരുന്നതല്ലേ നീ ചെയുള്ളു......." ന്ന് ചെക്കന് വോയിസ്‌ ഒന്ന് റൈസ് ചെയ്തതും.... മ്മള് ലിയടെ അടുത്തേക് മാറി കൊണ്ട് പറഞ്ഞു.... "കണ്ടില്ലേ ലിയു..... ഇങ്ങേരെ ഒക്കെ പ്രേമിച്ച മ്മളെ വേണം ഓടിച്ചിട്ടടിക്കാൻ.....ചുമ്മാ കലിപ് ആകുവാന്നെ..... ഇതൊന്ന് കുറക്കാൻ വല്ല ടോണിക്കും ഉണ്ടോ......" "ന്റെ..... " "അക്കു..... അങ്ങനെ വിളിച്ചാൽ മതി..... ഇന്ക് അതാ ഇഷ്ടം....."😁 ന്ന് മ്മള് ഇളിച്ചോണ്ട് പറഞ്ഞതും.... ചെക്കന് മ്മളെ നോക്കി പുചിച്ചോണ്ട്... "കഷ്ടം...."😏..... ന്ന് പറഞ്ഞതും മ്മള് പല്ല് കടിച്ചോണ്ട് നോക്കി.....അപ്പോൾ തന്നെ ലിയ പറഞ്ഞു..... "ന്റെ അക്കു...ഒരു കാര്യം മ്മക്ക് മനസിൽ ആയി....

മ്മളെ ചെക്കന്റെ കലിപ്പ് പോലെ നിന്റെ ചെക്കനും കലിപ്പ് ഉണ്ടന്ന്......" "ഉണ്ടെന്നല്ല.... അതിന്റെ ഹോൾസൈൽ ആണ്....." "ന്നാൽ മോളെ സഹിച്ചോ.... മ്മള് സഹിക്കുന്നത് പോലെ...." ന്ന് പറഞ്ഞു ലിയ ചിരിച്ചതും.... മ്മളും കൂടെ കൂടി... പരസപരം നോക്കി ചിരിക്കുന്നതിനിടയിൽ ഞങ്ങൾ നോക്കുമ്പോൾ രണ്ടു കെട്ടിയോന്മാർ ഉണ്ട് വിത്ത്‌ കലിപ്പ് ഫേസ്..... അതോടെ രണ്ടിന്റെയും ഇളി സ്വിച്ച് ഇട്ട പോലെ നിന്ന്.... പിന്നീട് അവര് ആയി സംസാരം.... പിന്നീട് അറിഞ്ഞു ഷാൻ കാക്കുമായിട്ട് മ്മടെ ചെക്കന് ദുബായിൽ വെച്ചാണ് പരിചയo എന്ന്... അല്ലുചായനും ഷാൻകാക്കുവും രാവണനും അവിടെന്ന് തുടങ്ങിയ ഫ്രണ്ട്ഷിപ് ആണെന്നറിഞ്ഞു.....

ആ സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചത്തിൽ കെട്ടിയോൻസ് സംസാരിച്ചപ്പോൾ മ്മള് ലിയനെ കൊണ്ട് മാറി നിന്ന് കത്തിയടി തുടങ്ങി.... മ്മള് ചോയിച്ചു ചോയ്ച്ചു ചുരുക്കി അവരുടെ ലവ് സ്റ്റോറി വരെ ചൂണ്ടിയെടുത്തു.... മ്മള് ആരാ മോള്.....😁 അവർക്ക് ഒരു മോൻ ഉണ്ട്..... ആള് കൂടെ വന്നില്ലൊലോ...... ആങ്ങളമാരെ കൂടെ കുറച്ച് ദിവസത്തേക് ട്രിപ്പ്‌ പോയെന്ന്......അപ്പൊ മ്മളെ കല്യാണം കൂടാൻ വന്നതാണോലോ..... ന്തായാലും സംസാരിച്ചു സംസാരിച്ചു ഞങ്ങൾ അങ്ങ് കൂട്ടായി....മ്മളെ പോലെ അല്ല.... ആള് ഒരു പാവം ആണ്... ന്നാലും കുറച് മരുന്നൊക്കെ കയ്യിൽ ഉണ്ട് കക്ഷിക്ക്.....😁 അവരുടെ സംസാരം കഴിഞ്ഞങ്കിലും ഞങ്ങൾ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ......

പോരാൻ പറഞ്ഞു ചെക്കന് കലിപ്പ് ലുക്ക്‌ വിട്ടപ്പോൾ മ്മള് കൊഞ്ഞനം കുത്തി അവർക്ക് അടുത്തേക് പോയി... മ്മള് ചെന്നതും ഷാൻ കാക്കു... "റോസമ്മോ.... ഇപ്പൊ പോയാൽ നിന്റെ പൊന്നാങ്ങള ഉറങ്ങിയിട്ടുണ്ടാവോ......" ന്നുള്ള സംസാരത്തിൽ നിന്ന് തന്നെ മ്മളെ കുറിച്ച് എല്ലാം പറഞ്ഞെന്ന് മനസ്സിലായി..... പിന്നെ മ്മള് ലിയനോട്‌ ആൾറെഡി എല്ലാം പറഞ്ഞത് കൊണ്ട് വീണ്ടാമതും വിവരിക്കേണ്ടി വന്നില്ല.... "ഉറങ്ങിയാലും മ്മക്ക് ഉണർത്താം.... ഇങ്ങള് വരിം.... രാവണ വണ്ടിയെടുക്ക്......"....ന്ന് മ്മള് പറഞ്ഞു ബൈക്കിലെക് ചാടി കയറിയതും ഷാൻ കാക്കു.... "അല്ല ന്താടാ നിന്റെ പേരും മാറ്റിയോ.... രാവണൻ..ന്ന്......"

"ഒന്നും പറയണ്ടളിയാ...... ഇതിന്റെ നാവിനു ലൈസെൻസ് ഇല്ല......" "അല്ലേലും പെണ്ണുങ്ങൾക്ക് നാവിനു റെയിൽവേ പാളത്തിന്റെ നീളം ആണ്..... ഇവിടെ രാവണന്റെ സ്ഥാനത് മ്മൾക് കിട്ടിയ പേര് കടുവയ......." ന്ന് പറഞ്ഞതിന് ലിയുടെ വക പല്ല് ഞെരിച്ചൊണ്ട് ഒരു നോട്ടം കൂടെ കിട്ടിയതും..... പിന്നെ നാലും കൂടെ നേരെ മ്മടെ വീട്ടിലോട്ട് വിട്ടു..... വീട്ടിലെത്തിയതും.... മ്മള് ബൈക്കിൽ നിന്ന് ചാടിയിറങ്ങി ഓടാൻ നിന്നതും രാവണൻ പിടിച്ചു വെച്ചു.... "നിക്കടി അവിടെ..... എങ്ങടാ കാവടി തുള്ളികൊണ്ട് പോകുന്നെ......നിന്റെ അമ്മൂമ്മ പെറ്റ് കിടപ്പുണ്ടോ അവിടെ......." "ദേ ചെക്കാ..... അനാവശ്യം പറയരുത്....ഇന്ക് ഒരു അമ്മൂമ്മ ഉണ്ടോന്ന് തന്നെ അറിയൂല്ല....

ഉണ്ടേൽ തന്നെ പെറ്റ് കിടക്കാനുള്ള സ്റ്റാമിന ഒട്ടും ഉണ്ടാവില്ല...🙈.... മ്മളെ വിട് മ്മള് കാളിങ് ബെൽ അടിക്കട്ടെ....ഇച്ചായനെ വിളിക്കണ്ടേ......" "നിന്റെ തലക് എന്താ ഓളം ഉണ്ടോ...." ന്ന് പറഞ്ഞതും..... ഞങ്ങള്ക് പുറകെ വന്ന ഷാൻകാക്കു ഞങ്ങടെ അടുത്തായി ആൾടെ ബുള്ളറ്റ് നിർത്തി കൊണ്ട് ചോദിച്ചു.... "അലൻ...... ന്താടാ പ്രശ്നം..... പിന്നേം വഴക് ആയോ......" "ഇല്ലടാ..... ഈ കോപ്പ് പോയി കാളിങ് ബെൽ അടിക്കാൻ നിക്കുന്നു....." "അതിനെന്താ അക്കു ചെയ്തത് അല്ലെ ശരി.... നമ്മൾ വന്നത് തന്നെ ആൽബിയെ കാണാൻ അല്ലെ....." ന്ന് ലിയു മ്മളെ സപ്പോർട്ട് ചെയ്തു പറഞ്ഞതും..... മ്മളും അതെ ന്നുള്ള എക്സ്പ്രെഷൻ ഒക്കെ ഇട്ടോണ്ട് നിന്നതും......

രണ്ടിന്റെയും മുഖത്തു ഇതൊക്കെ എവിടുന്നു വരുന്നടെ ന്നുള്ള ഭാവം ആയിരുന്നു.... "ഷാൻ..... നിന്റെ പെണ്ണും മ്മടെ പെണ്ണും ഒരേ വേവ് ലെങ്ത് ആണല്ലേ......" "ഒരു ലെങ്തും ഇല്ല.... ഇങ്ങക്ക് ഇച്ചായനെ കാണണ്ടേ..... അതിന് അല്ലെ മ്മള് കാളിങ് ബെൽ അടിക്കണേ....."......ന്ന് മ്മള് ഇടയിൽ കയറി പറഞ്ഞു..... മ്മക്ക് ഈ ഇടയിൽ പറയൽ ഒരു വീക്നെസ് ആയി പോയി.... ന്താല്ലേ.....😁 "ന്റെ അക്കു..... ഇപ്പൊ മ്മള് നിക്കുന്നത് പാതിരാത്രി ആണ്.... കാളിംഗ് ബെൽ അടിച്ചു അമ്മച്ചിയേം അപ്പച്ചനേം ഉണർത്തി നാറ്റിക്കരുത്..... കല്യാണം ആകുന്നവരെ കറക്കം പാടില്ലാന്നു ആണ്.... അവർക്ക് അറിയില്ല മ്മള് നിന്റെ പൊന്നാങ്ങളെയെ ഭീഷണി പെടുത്തി ആണ് കൊണ്ട് പോയതെന്ന്....."

"അങ്ങന്നെ പണ......മ്മളെ വലിച്ചിറക്കിക്കി കൊണ്ട് പോകുമ്പോൾ ഓർക്കണം..... മ്മള് കാളിങ് ബെൽ തന്നെ അടിക്കും....." "അടിച്ചാൽ നിനക്കിട്ടു അടിക്കും......" ന്ന് ചെക്കന് കലിപ്പ് ആയതും.... മ്മള് ഇളിച്ചോണ്ട്.... "ന്നാൽ മ്മള് ബാൽക്കണി വഴി കയറി ചെന്ന് വിളിച്ചാലോ......" "ന്റെ പൊന്ന് പൊന്നു.... നീ ഒന്നും ചെയ്യണ്ട.... മിണ്ടാണ്ട് അവിടെ നിന്നാൽ മതി മ്മള് കാൾ ചെയ്തു വിളിച്ചോളാം......" "ന്നാൽ പിന്നെ ആദ്യേ അതങ്ങട് ചെയ്‌താൽ പോരായിരുന്നോ.... മ്മളെ എനർജി മുഴുവൻ കളഞ്ഞു....." ന്ന് മ്മള് പറഞ്ഞതിന്..... ചെക്കൻ പല്ല് ഞെരിച് നോക്കി ഫോൺ എടുത്തു കാൾ ചെയ്തു.... കാൾ മറുതലക്കൽ എടുത്തെന്ന് തോനുന്നു..... "എവിടെ പോയി കിടക്കുവട തെണ്ടി....

പെണ്ണുംപിള്ളേ കെട്ടിപിടിച്ചു നിക്കാതെ ഇറങ്ങി കതക് തുറക്കട കോപ്പേ....." ന്നുള്ള ചെക്കന്റെ ഡയലോഗിന് മ്മള് നല്ല പിച്ചു വെച്ചോണ്ട് ലിയ നെ കാണിച്ചതും.....ചെക്കൻ ഒന്ന് പ്ലീങ്ങി കൊണ്ട്.... "സോറി പെങ്ങളെ.... മ്മള് ഓർത്തില്ലായിരുന്നു...." "മ്മ്.... അതൊന്നുo കുഴപ്പല്ല..... കെട്ടിയോന്റെ അടുത്തൂന്ന് കേട്ട് ശീലം ഉണ്ട്...."..(ലിയ ) "മ്മള് എപ്പഴാ അതിന് നിന്നോട് ഇങ്ങനെയൊക്കെ പറഞ്ഞത്...."(ഷാൻ ) "ന്നോട് അല്ല ഫ്രണ്ട്സിനോട് പറഞ്ഞത് കേട്ടന്ന പറഞ്ഞത്.... മ്മള് ഒന്നും പറഞ്ഞില്ല....." ന്നൊക്കെ അവര് രണ്ടും കൂടെ തുടങ്ങിയതും....ഞങ്ങൾ രണ്ടും ചിരി അടക്കി നിന്നു....

അപ്പോൾ തന്നെ കതക് തുറന്ന് കൊണ്ട് ഒച്ചയുണ്ടാക്കാതെ ഇച്ചായൻ ടി ഷർട്ട്‌ പകുതി ഇട്ടത് വലിച്ചു താഴ്ത്തി വന്ന് ശബ്ദം കുറച്ച് കലിപ്പിൽ പറഞ്ഞു.... "ന്താടാ തെണ്ടി... അനക് വേണ്ടത്..... മ്മളെ കൊണ്ട് ഒന്നും പറയിക്കരുത്..... ഇപ്പൊ വരുമെന്ന് പറഞ്ഞേച്ചും പോയ നീ ഇപ്പോഴാണോടാ കെട്ടിയെടുത്തേക്കുന്നെ......" ന്ന് പറഞ്ഞോണ്ട് മ്മളെ നോക്കിയതും...... മ്മടെ അടുത്തായുള്ള ബൈക്കിൽ ഇരിക്കുന്നവരെ നോക്കി ഒന്ന് സ്റ്റക്ക് ആയി നിന്ന് പിന്നെ വെളിവ് വന്നത് പോലെ പെട്ടന്ന്.... "അളിയോ ഷാൻ......നീ എന്നാടാ ഇവിടെ......" "അച്ചായോ.....ഒരു സർപ്രൈസ് തരാൻ......" ന്ന് പറഞ്ഞതെ ഓർമ ഒള്ളു രാവണൻ കൊടുത്ത പോലെ ഉള്ള സ്നേഹപ്രകടനം കഴിഞ് ആണ് രണ്ടും ഒന്ന് നോർമൽ ആയത്....

പിന്നെ ലിയുനെ പരിചയപ്പെടലും ഒക്കെ കൂടെ നിക്കുമ്പോ ആണ്... "ഇച്ചായോ..... ഇങ്ങള് ഇതന്നാ പാതിരാത്രി ഇറങ്ങി പോകുന്നെ.... സത്യം പറ മനുഷ്യ..... ന്താ ഒരു ചുറ്റിക്കളി......." നോക്കണ്ട ആനി ഉറക്കത്തിൽ നിന്ന് കണ്ണും തിരുമ്മി വന്നൊണ്ട് ആണ് ഈ ഡയലോഗ്.... കണ്ണൊന്നു വലിച്ചു തുറന്ന പെണ്ണ് മുന്നിൽ നിൽക്കുന്നവരെ കണ്ട് ചമ്മിക്കൊണ്ട് നിന്നതും......ഇച്ചായൻ അവളെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു..... പിന്നെ അവര് രാവണന്റെ ക്കൂടെ വീട്ടിലോട്ട് പോകുവാണെന്ന് പറഞ്ഞതും..... മ്മള് ലിയനെ പിടിച്ചു വേച്ചു കല്യാണം കഴിയുന്ന വരെ മ്മളെ കൂടെ അണെന്നു പറഞതും ഷാൻ കാക്കു ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ നിന്നതും.....

ലിയ ഉണ്ട് കളിയാക്കി ചിരിക്കുന്നു.... പിന്നെ ഒരുവിധം അവരെ രണ്ടു പേരോടും വീട്ടിലോട്ട് പോകാൻ പറഞ്ഞു ഞങ്ങൾ അകത്തേക്കു പോകാൻ തിരിഞ്ഞതും.....ആനി.... "ഇച്ചായ..... ഇന്നുമുതൽ മ്മളും ഇവരുടെ കൂടെ ആണ്....കല്യാണം കഴിഞ്ഞാൽ അക്കു അങ്ങട് പോകുo അതുവരെ മ്മൾക് ഓളെ കൂടെ നിൽക്കണം........ സൊ മ്മളെ ഇനി കല്യാണം കഴിഞ്ഞിട്ട് പ്രതീക്ഷിച്ചാൽ മതി.....സേട്ടാ...." 😁 ന്ന് പറഞ്ഞു ഇളിച്ചതും.... ഇച്ചായൻ കാറ്റ് പോയ ബലൂൺ പോലെ നിന്നതും......ആൾടെ അവസ്ഥ കണ്ട് നേരത്തെ ശോകം അടിച്ച ഷാൻകാക്കു ന്റെ മുഖത്തു അഞ്ഞൂറിന്റെ ബൾബ് ആണ് മിന്നി മിന്നി കത്തുന്നത്......

അല്ലേലും പണി മേടിക്കാൻ കട്ടക്ക് ഫ്രണ്ട്സ് അല്ലെ കൂടെ ഉണ്ടാവുള്ളു....... പിന്നെ ഞങ്ങൾ മൂന്നും അവന്മാരെ തിരിഞ്ഞു നോക്കി കൊണ്ട് നന്നായൊന്ന് ഇളിച്ചു കൊടുത്തു..... ലിയുനെ സെന്ററിൽ നിർത്തി ഞങ്ങൾ ഇരുവശങ്ങളിലും ആയി നിന്നുകൊണ്ട് പഞ്ചാബി ഹോസിലെ ദിലീപേട്ടനെ കൊണ്ട് പോകുന്ന പോലെ അകത്തേക്കു കയറി പോയി വിത്ത്‌ മ്യൂസിക്..... On the flor baby.. Hit hita baby.... Rock the party baby... പറ്റൂലെങ്കി പോടാ....... ട്ടുട്ടുരു ട്ടുട്ടുരു ട്ടുട്ടു ട്ടുട്ടു .... ന്ന് ലാസ്റ്റ് സൂരജേട്ടന്റെ ട്യൂണും വെച്ച് കാച്ചി.....ചാടി തുള്ളി റൂമിലോട്ട് വിട്ടു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story