രാവണ പ്രണയം🔥 : ഭാഗം 6

Ravana Pranayam Novel

എഴുത്തുകാരി: അമീന

അറിയാതെ മ്മള് ആ നാമം ഉച്ചരിച്ചു...... 🔥രാവണൻ🔥 ഞങ്ങളിലേക്കായി നടന്നടുത്ത അവനോടായി പ്യൂൺ ചേട്ടൻ പറഞ്ഞു..... "അലൻ സാർ നിങ്ങടെ ക്ലാസ്സിലേക്ക് ഉള്ള ന്യൂ അഡ്മിഷൻ ആണ് ഈ കുട്ടി....... പേര് മെഹക് റാസ്......" ന്ന് പറഞ്ഞതും...... മ്മള് ഞെട്ടി തരിച്ചു ക്കൊണ്ട് വിശ്വാസം വരാതെ അവനിലേക് നോക്കിയതും................... അവന്റെ മുഖത്തു പുച്ഛഭാവം നിറഞ്ഞു നിന്നിരുന്നു.... ദേവിയെ...... ഇങ്ങേരു സാർ ആണോ..... ന്തിനാ പടച്ചോനെ ഇടിവെട്ടേറ്റവനെ പിടിച് പിന്നേം പിന്നേം പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നെ......ഇത് അത്ര നല്ല സ്വഭാവം അല്ലാട്ടോ...... മിക്കവാറും അങ്ങേർക്കുള്ള പരിപ്പുവടേം ചായേം മ്മൾ തന്നെ കുടിക്കേണ്ടി വരും...... ന്നൊക്കെ ആലോചിച്ചു നിന്നതും...... "ഗെറ്റ് ഇൻ..... " ന്ന് പറഞ്ഞോണ്ട് അങ്ങേര് ക്ലാസ്സിലേക്ക് തിരികെ പോയതും........... മ്മളും പുറകെ വെച്ചു പിടിച്ചു..... മ്മൾ പിന്നെ വളരെ നിഷ്കു ഭാവത്തിൽ സീറ്റിലേക് പോകാൻ നിന്നതും...... അവിടെ നിൽക്ക്...... ന്ന് പറഞ്ഞു കൊരങ്ങൻ മ്മടെ അവിടെ നിർത്തിച്ചു..... മ്മൾ പിന്നെ പതിയെ അങ്ങട് തിരിഞ്ഞു നോക്കി യെന്താണെന്നുള്ള അർത്ഥത്തിൽ......

അപ്പോൾ തന്നെ അങ്ങേരു പറഞ്ഞു...... " മറ്റു കുട്ടികള്ക്ക് പരിചയപെടുത്തിട്ട് പോയാൽ മതി..... " ന്നുള്ള ചെക്കന്റെ സമാധാനപരമായ സംസാരത്തിൽ സത്യത്തിൽ മ്മളാണ് ഞെട്ടിപ്പോയത്..... ഇങ്ങേരു ഓന്തിനെക്കാൾ ഹൈ ലെവൽ ആണല്ലോ...... ഇത്രയും മാന്യത ഇവന് അറിഞ്ഞിട്ടാണോ......മ്മളെ പോലെ പാവം പിടിച്ച ഒന്നിന് നേരെ കുരച്ചു ചാടിയത്......ബ്ലഡി ഫൂൾ..... മ്മള് പിന്നെ അതികം ചോദ്യം പറച്ചിലിനൊന്നും നിക്കാതെ നേരെ ഒരു ഇൻട്രോ കൊടുത്തു..... "ഹായ് ഫ്രണ്ട്സ്...... മ്മടെ പേര് മെഹക് റാസ്....... " ന്നും പറഞ്ഞു പോകാൻ നിന്നതും.... "ഇത്ര പെട്ടന്ന് പരിചയപ്പെടുത്തി കഴിഞ്ഞോ...... അവിടെ നിക്ക്....... ഇവിടെ എങ്ങനെ എത്തി എന്നുകൂടെ പറയ്‌ പെങ്ങളെ....." ന്ന് ആ കൂട്ടത്തിലുള്ള ഒരു തല തെറിച്ച സാധനം വിളിച്ചു പറഞ്ഞതും...... മ്മൾ മനസ്സിൽ കരുതി..... ഇവനിത് മ്മടെ ഹിസ്റ്ററി ഓക്കെ അറിഞ്ഞേ അടങ്ങുള്ളൂന്ന്.... മ്മൾ അപ്പോൾ തന്നെ തിരിച്ചടിച്ചു.... "അതൊക്കെ അറിയണോ ആങ്ങളെ..... അത് കുറച്ച് ബുദ്ധിമുട്ട് ആവില്ലേ....." "എന്ത് ബുദ്ധിമുട്ട്.....പെങ്ങൾ പറഞ്ഞിട്ട് പോയാൽ മതി....... " അപ്പോൾ അറിഞ്ഞേ പോകുള്ളൂ....." ന്ന് മ്മൾ പിരികം പൊക്കി കൊണ്ട് ചോദിച്ചതും...... അവനും അതുപോലെ ചെയ്തോണ്ട് തിരിച്ചടിച്ചു .... "അറിഞ്ഞേ പോകൂ.... " "ന്നാൽ കേട്ടോ.....

ഒരു ചെറിയ പ്രശ്നo കൊണ്ട് ആണ് മ്മൾ അവിടെ നിന്ന് ഇവിടെ എത്തിപ്പെട്ടത്........" "യെവിടെന്ന്..... " "മ്മൾ ആദ്യം പഠിച്ച കോളേജിൽ നിന്ന്... " "ഓ.... പേരെന്റ്സ്ന്ന് ട്രാൻസ്ഫർ ആയി പോന്നതായിരിക്കും......" "ഏയ്യ് അല്ല...... അവിടെന്ന് ഡിസ്സ്മിസ് ചെയ്തതാ..... " ന്ന് മ്മൾ പറഞ്ഞതും......... എല്ലാവരും ഒരുമിച്ച് എന്ത് ന്ന് ചോദിച്ചതും........ അതിൽ ആ കോപ്പൻ ന്റെ ചോദ്യവും ഉണ്ടായിരുന്നു.... മ്മൾ പിന്നെ മുഖത്തു നല്ല നിഷ്കു ഭാവം ഓക്കെ ഫിറ്റ്‌ ചെയ്തോണ്ട് പറഞ്ഞു.... "ആന്ന്....... ന്ത്‌ ചെയ്യാനാ മ്മക്ക് കലിപ്പ് കയറിയപ്പോ പ്രിസിപ്പൽ ന്റെ മോന്റെ ബുള്ളറ്റിന്റെ ഹെഡ് ലൈറ്റ് അടിച്ചു പൊട്ടിച്......അതിനാ ഒരു കാരണവും ഇല്ലാണ്ട് മ്മളെ പുറത്താക്കിയേ........ ഇത്രേ ചെയ്തോളു...... അല്ലാണ്ട് വേറെ ഒന്നും ചെയ്തില്ല..... " "ഇത്തിലും കൂടുതൽ ഇനി ഒന്നും വേണ്ട പെങ്ങളെ........ വന്നു സീറ്റിൽ ഇരുന്നോളു... ഇന്നേക്കുള്ളതായി..... " ന്ന് അവൻ പറഞ്ഞതും.......... മ്മൾ പെട്ടന്ന് തന്നെ സീറ്റിൽ പോയി ഇരുന്നു...... സീറ്റിൽ ഇരുന്നോണ്ട് ഫ്രോന്റിലേക് നോക്കിയപ്പോൾ കണ്ടത് മ്മളെ തന്നെ നോക്കുന്ന രാവണനെ ആണ്.... പിന്നീട് ഒരു ഭാവബേധം ഇല്ലാതെ അങ്ങേര് ക്ലാസ് എടുത്തു.... ഓ കലിപ്പ് ആവാൻ മാത്രം അല്ല ക്ലാസ് എടുക്കാനും അറിയാം....... അല്ല ഇനി ഇപ്പോൾ ഇത് അങ്ങേരു തന്നെ അല്ലെ..... എന്താ ഒരു ശാന്തത......

എന്താ ഒരു കൂലീനത..... ആ എന്തെങ്കിലും ആവട്ടെ..... ന്നൊക്കെ മനസ്സിൽ പുച്ഛിച്ചു കൊണ്ട് തിരിഞ്ഞതും....... മ്മടെ തൊട്ടടുത്തായി ഇരിക്കുന്ന മൊതൽ മ്മളെ ഉണ്ട് കണ്ണെടുക്കാതെ നോക്കി നിക്കുന്നു... മ്മൾ ആളോട് എന്താ ന്ന് പിരികം പൊക്കി ചോദിച്ചതും...... ആൾ പുഞ്ചിരിച്ചോണ്ട് പറഞ്ഞു..... "നി വേറെ ലെവൽ ആണല്ലേ.... ഇന്ക് ഒത്തിരി ഇഷ്ടായിട്ടോ.......ഇന്ക് ഈ ധൈര്യം ഉള്ളോരേ പണ്ടേ ഒരുപാട് ഇഷ്ട..... അപ്പോൾ ഫ്രണ്ട്സ്.... " ന്ന് പറഞ്ഞോണ്ട് ആ പെണ്ണ് മ്മളെ നേരെ കൈ നീട്ടിയതും....... മ്മൾ സംശയത്തോടെ നോക്കി..... കാരണം മറ്റേ കോളേജിൽ ഒരൊറ്റ എണ്ണം പോലും ഫ്രണ്ട് ആയിട്ട് മ്മൾക് ഇല്ലയ്ന്...... കാരണം വേറെ ഒന്നും കൊണ്ടല്ല...... മ്മൾ എപ്പഴും ഓരോ പ്രശ്നങ്ങൾ കൊണ്ട് വരുന്നോണ്ട് അവർക്കൊക്കെ മ്മളോട് കൂടാൻ ചിന്ന ഭയം......... അപ്പോൾ പിന്നെ മ്മൾ ഒറ്റയാൾ പോരാട്ടം പോലെ അങ്ങട് നടക്കും..... ഇപ്പോൾ കണ്ടില്ലേ ഇങ്ങട് വന്നു ഫ്രണ്ട്ഷിപ് കൂടുന്നു ...... മ്മൾക് ഏതായാലും ആളെ അങ്ങ് പിടിച്ചു ഇരുനിറക്കാരി മൊഞ്ചത്തി പെണ്ണ്..... ആൾ ഭയങ്കര ക്യൂട്ട് ആണ്.... മ്മൾ പിന്നെ കൂടുതൽ ചിന്തകൾക്ക് ഇടവരുത്താതെ നന്നായൊന്ന് പുഞ്ചിരിച്ചു തിരിച്ചു കൈ കൊടുത്തതും........ പെണ്ണ് അവളെ പരിചയപ്പെടുത്തൽ തുടങ്ങി.... "ന്റെ പേര് ഷാദിയ ഷാദി ന്ന് വിളിക്കും.......

ന്റെ വീട്ടിൽ ഉമ്മ ഉപ്പ ഒരു ബ്രോ പിന്നെ ഞാനും..... നിന്റെ വീട്ടിൽ ആരൊക്കെ ണ്ട്.... " ന്ന് ചോദിച്ചതും....... ഒരു അലർച്ച ആയിരുന്നു പിന്നീട് കേട്ടത്..... "വാട്ട്‌സ് ഗോയിങ് ഓൺ ദെയ്ർ..... ഷാദിയ ആൻഡ് മെഹക് സ്റ്റാൻഡ് അപ്പ്‌.... " ന്ന് അങ്ങേര് ഒച്ചയെടുത്തതും..... ഞങ്ങൾ രണ്ടും ഓൺ തെ സ്പോട്ടിൽ ചാടിഎണീറ്റു...... പിന്നീട് അങ്ങേരു തുടങ്ങിയില്ലേ ഗർജനം..... "ന്താണ് രണ്ടിനും അവിടെ പണീ.......... വന്നു കയറിയില്ല അപ്പഴേക്കും തുടങ്ങി......... ന്ത്‌ മലമറിക്കുന്ന കാര്യം ആണ് പറയാൻ ഉള്ളത്.... ഒരു കാര്യം പറഞ്ഞേക്കാം....... ഈ ക്ലാസ്സിന് ഒരു ഡിസിപ്ലിൻ ഉണ്ട് അത് നീയായിട്ട് നശിപ്പിക്കരുത്...... നിന്റെ ബെടക്ക് സ്വഭാവം അതിവിടെ എടുക്കണ്ട..... മനസിലായല്ലോ.... ഇതെന്റെ ക്ലാസ് ആണ്..... ഇവിടെ അടങ്ങി ഒതുങ്ങി പഠിക്കാൻ കഴിയുമെങ്കിൽ മാത്രം പഠിച്ചാൽ മതി..... അല്ലെങ്കിൽ ഇറങ്ങി പോകാം.... ഇനി ഇത് ആവർത്തിച്ചാൽ....ഒരു വാർണിംഗിൽ ഒതുക്കി എന്നുവരില്ല....അൻഡർസ്റ്റൻന്റ്...... സിറ്റ് ഡൌൺ..... " ന്ന് അലറിയതും...... എണീറ്റ അതെ സ്പോട്ടിൽ രണ്ടും..അവിടെ ഇരുന്നു..... ന്റെ ഗോഡെ......

ഇങ്ങേരു ഇത് മ്മളെ കയ്യോണ്ട് മേടിച്ചിട്ടേ അടങ്ങു.... മ്മൾ ആദ്യം കരുതിയത് ആൾ മാറിയെന്നാണ്....... ഇപ്പോൾ ഓക്കെ അങ്ങട് ക്ലിയർ ആയി....... ജാഡ തെണ്ടി.... ന്നൊക്കെ മ്മൾ പിറുപിറുതൊണ്ട് ഇരുന്നതും....... ബെൽ അടിച്ചു.... അപ്പോൾ തന്നെ അങ്ങേര് മ്മളെ നോക്കി കണ്ണുരുട്ടി കൊണ്ട് അടുത്തോട്ടു വന്നതും...... മ്മൾ അറിയാണ്ട് എണീറ്റ് നിന്ന് പോയി.......... അപ്പോൾ തന്നെ അങ്ങേര് മ്മടെ കാതോരം വന്നു പറഞ്ഞു...... "പറഞ്ഞത് ഓർമ ഉണ്ടല്ലോ...... വൈകുന്നേരം ആകുമ്പഴേക്കും പൊക്കോണം........" ന്ന് ഒരു വാർണിംഗിന്റെ സ്വരത്തിൽ പറഞ്ഞോണ്ട് മ്മളെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് പോയതും...... മ്മൾ നന്നായൊന്ന് പുച്ഛിച്ചു വിട്ടു..... ആൾ പോയതും.......ഷാദ് ആളെന്താ പറഞ്ഞത് ന്ന് ചോദിച്ചപ്പോൾ മ്മൾ ചുമ്മാ തട്ടി വിട്ടു...... ക്ലാസ്സിൽ അടങ്ങി ഇരിക്കാൻ വാണിംഗ് തന്നതാണെന്ന്....... ഞങ്ങൾ തമ്മിലുള്ള പ്രശ്നം ഇപ്പൊ പെണ്ണ് അറിയണ്ടാന്ന് തോന്നി...... മ്മൾ പിന്നെ കൂടുതൽ ചോദ്യത്തിന് പെണ്ണിനെ അനുവദിക്കാതെ മ്മൾ അവളോട് ചോദിച്ചു...... "ഷാദി ഇങ്ങേരെ ഓക്കെ ആരാ സാർ ആക്കിയത്......ഒരുമാതിരി ജാഡ തെണ്ടി..... "

"മെഹക് മോളെ.... മെല്ലെ പറ...... " "കാൾ മി അക്കു..... അതാ ഇഷ്ടം.... " "ആ അക്കു...... നിനക്ക് അങ്ങേരെ അറിയാഞ്ഞിട്ടാ......എല്ലാടത്തും ചെവി വെച്ച് നടക്ക....... ന്തേലും പറഞ്ഞാൽ അപ്പോൾ തുടങ്ങും കലിപ്പ് കയറ്റി ശകാരം..... അതോണ്ട് ഇനി പറയുമ്പോൾ ഒന്ന് ശ്രദ്ധിച്ചു പറഞ്ഞോണ്ടു..... ചുമ്മാ പണീ ഇരന്നു മേടിക്കാണ്ടല്ലോ......" "നി ഒന്ന് പോയെ..... ആൾ എന്താ മ്മളെ മൂക്കിൽ വലിച്ചു കയറ്റോ..... മ്മൾ ഇനിം പറയും..... വേണേൽ ഉറക്കെ വിളിച്ചു പറയും...... ജാഡ തെണ്ടി അലൻ..... " "നി മിക്കവാറും പണീ മേടിച്ചു കൂട്ടുംന്നാണ് മ്മൾക് തോന്നുന്നത്...... പൊന്ന് മോളെ...... ഇതേ അങ്ങേരുടെ കോളേജ് ആണ്....... ആൾ ഭയങ്കര ഡിസിപ്ലിൻ ആണ്...... അങ്ങേര് അറിയാതെ ഒരീച്ച പോലും ഇവിടെ ആനങ്ങൂല്ല...... ആളെ കുറിച്ച് പറഞ്ഞാൽ തീരൂല്ല മോളെ....... കോളേജിലെ ഫുട്ബോൾ ക്ലബ്‌ ന്റെ ഓൾ ഇൻ ഓൾ ആണ്.....മാത്രം അല്ല ഭയങ്കര പ്ലയെർ കൂടെ ആണ്........ പെൺകുട്ടികളുടെ ഓക്കെ ആരാധന കഥാപാത്രം..... പക്ഷെ ഒറ്റയൊരെണ്ണം പോലും അങ്ങേരെ മുഖത്തു നോക്കില്ല..... അത്രയും കലിപ്പ് ആണ്..... പിന്നെ മ്മടെ ബ്രോ പറഞ്ഞു അറിയാം......

ആൾക്ക് പെണ്ണുങ്ങളെ കണ്ണെടുത്താൽ കണ്ടുകൂടാന്ന് ..... " "ഓ വല്ല തേപ്പും കിട്ടി കാണും....." "ഏയ്യ് അതൊന്നും അല്ല..... തേപ്പ് പോയിട്ട് ഒരു ലവ് പോലും ഇല്ലെന്ന കേട്ടത്..... ഇത് വേറെ എന്തോ ആണ്..... നിനക്ക് അറിയോ പ്രിസിപ്പൽ ഇങ്ങേരുടെ ഡാഡ് ആണ്..... ആൾ സ്ഥലത്തില്ലാത്തത് കൊണ്ട് മുഴുവൻ ഇൻചാർജ് ഇങ്ങേർക്ക് ആണ്...... " ന്റെ പടച്ചോനെ ഈ പ്രിൻസിപ്പൽ ന്റെ മക്കളുമായിട്ട് മാത്രം എന്താ നിക്ക് ഉടക്ക് വരുന്നത്..... ന്നെ ഇവിടെന്നും പുറത്താക്കിയേ അടങ്ങുള്ളൂ.... ന്നൊക്കെ മനസിൽ കരുതി പറഞ്ഞു..... "മോളെ മതി ഇനി അങ്ങേരെ പുകഴ്ത്തി പറഞ്ഞത്.... നിനക്ക് എന്താ അങ്ങേരെ ഒരു നോട്ടം ഉണ്ടോ.... " "ഒന്ന് പോയെടി....... ആരെങ്കിലും ഓടുന്ന ട്രെയിനിന് തല വെക്കോ..... വേണേൽ നി ഒന്ന് ട്രൈ ചെയ്തോ...." "ന്റെ പൊന്നെ വേണ്ടായേ..... മ്മളെ നി ഇവിടുന്ന് പുറത്താക്കിയേ അടങ്ങുള്ളൂ..... " ന്ന് മ്മൾ കൈ കൂപ്പി പറഞ്ഞതും പെണ്ണ് ഉണ്ട് ചിരിക്കുന്നു...... ഞങ്ങളെ ചിരി കണ്ട് മ്മളോട് ക്ലാസ്സിൽ വന്നപ്പോൾ മ്മടെ ഹിസ്റ്ററി ഓക്കെ ചോദിച്ച മഹാൻ ഉണ്ട് ഇളിച്ചോണ്ട് വരുന്നു..... "ഹലോ ഉണ്ണിയാർച്ച....... അയാം സിനാൻ സിനു ന്ന് വിളിക്കും..... " "ആര് വിളിക്കും..... " "നി വിളിച്ചോടാ.... " "ഡാ.... ഡാ അല്ലടാ.... ഡി ആണ്..... " ന്ന് ഷാദി ഇളിച്ചോണ്ട് പറഞ്ഞതും......... അവൻ പറഞ്ഞു.....

"കയ്യിലിരുപ്പ് ഡാ ആണല്ലോ....അപ്പോൾ നി മ്മൾക് ഡാ ആയാൽ മതി........ എനിവെ... ഫ്രണ്ട്സ്...." ന്ന് പറഞ്ഞതും....... മ്മളും അവനെ അങ്ങട് ദത്തെടുത്തു ഫ്രണ്ട് ആയിട്ട്..... അങ്ങനെ ഞങ്ങൾ അങ്ങട് കൂട്ടായി..... പിന്നെ ഇരുത്തം ഒരുമിച്ചു... അതും ബാക്ക് സീറ്റിൽ..... പിന്നെ ഫുൾ കത്തിക്കുത്ത് ആയിരുന്നു....... ഒരുവിധം ഇന്റർവെൽ ആയപ്പോൾ അവർ രണ്ടും മ്മളേം വലിച്ചോണ്ട് കാന്റീൻൽ പോയി..... പിന്നെ ചായ ഓക്കെ കുടിച്ചു നേരെ ക്ലാസ്സിലേക്ക് വിട്ടു...... ഒരു വിധം വൈകുന്നേരം വരെ തള്ളി നീക്കി..... ഇതിനിടയിൽ നടന്ന ഒരു സന്തോഷം ഉള്ള കാര്യം എന്താണെന്ന് വെച്ചാൽ....... ആ രാവണനെ പിന്നെ കണ്ടില്ലാന്നു ആണ്..... ഒഹ്.....ഫീലിങ് റിലാക്സ്....... അങ്ങനെ മ്മൾ പിന്നെ അവന്മാരോട് ഓക്കെ യാത്ര പറഞ്ഞു നേരെ വീട്ടിലോട്ട് വിട്ടു..... ഷാദി ഹോസ്റ്റലിൽ ആണ്....... സിനു ആണേൽ ബൈക്കിൽ ആണ് വരാറ്..... ... അവന്ക് ഉമ്മി ഉപ്പി മാത്രം ഒള്ളു ഒറ്റ മോൻ ആണ്.......ഒരു ചിന്ന ഉഡായിപ് ആണ് ആൾ..... കോമഡി ടൈപ്പ്..... ഈ ഒരു ദിവസത്തിനുള്ളിൽ തന്നെ ഞങ്ങൾ മൂന്നും ഭയങ്കര കൂട്ട് ആയിമറി....... മ്മൾ പിന്നെ നേരെ വീട്ടിലേക് വിട്ടു........

ഗേറ്റ് കടന്ന് മുറ്റത് എത്തിയതും........ ആ കോപ്പൻറെ ബുള്ളറ്റ് ഉണ്ട് പുറത്ത്....... ഒഹ് അപ്പോൾ വീട്ടിൽ ലാൻഡ് ആയിട്ടുണ്ട് രാവണൻ........ മ്മളോട് ഇറങ്ങി പോകാൻ പറഞ്ഞവനാ......തെണ്ടി.........ഇതിന്റ ഹെഡ് ലൈറ്റ് അടിച്ചു പൊട്ടിച്ചാലോ...... അല്ലേൽ വേണ്ട പ്രിൻസിപ്പൽ ന്റെ മക്കളെ ബുള്ളറ്റ് അടിച്ചു പൊട്ടിക്കൽ മ്മൾക് ഒരു വീക്നെസ് ആണെന് ആരെങ്കിലും തെറ്റിദ്ധരിച്ചാലോ.... പക്ഷെ മ്മൾക് അങ്ങനെ അങ്ങ് പോകാൻ പറ്റോ.... അതോണ്ട് തന്നെ മ്മൾ ചുറ്റും ഒന്ന് നോക്കി ബുള്ളെറ്റിനിട്ടു അടാർ ചവിട്ട് വെച്ച് രണ്ടു നാല് തെറിയും പറഞ്ഞു തിരിഞ്ഞതും........ മ്മൾ പകച്ചു പണ്ടാരടങ്ങി പോയി..... കട്ട കലിപ്പിൽ ഉണ്ട് രാവണൻ മ്മളെ ദഹിപ്പിച്ചു നോക്കുന്നു...... മ്മൾ പിന്നെ പെട്ടന്ന് തന്നെ പരുങ്ങി കൊണ്ട്...... സാർ ന്താ ഇവിടെ ചായ കുടിച്ചോ..... ന്നൊക്കെ ഒരു അന്തോം ഇല്ലാണ്ട് ചോദിച്ചു ഓടാൻ നിന്നതും........ അങ്ങേര് മ്മളെ പിടിച്ചു ഒരു പൊക്കൽ ആയിരുന്നു....... ന്നിട്ട് തോളിലും ഇട്ടോണ്ട് അകത്തോട്ടു കയറി പോയി........ മ്മൾ ആകെ പകച്ചു പണ്ടാരടങ്ങി നിന്നതും.........

സ്വബോധം വീണ്ടെടുത്തു കുറെ കുതറി ഇറങ്ങാൻ ശ്രമിച്ചെങ്കിലും........ മ്മളെ പിടി വിടാതെ സ്റ്റൈയെർ കയറി മുകളിലേക്കു പോയി...... "ഡോ..... എന്നെ താഴെ ഇറക്കടോ...... ന്നെ എങ്ങടാ കൊണ്ട് പോകുന്നെ കാലമാട...... ഡാ പട്ടി ഇറക്കട..... " ന്ന് മ്മൾ എത്ര അലറി വിളിച്ചിട്ടും........... ഒരു പ്രതികരണം പോലും ഇല്ലാതെ അവൻ മ്മളെ മുകളിലെ ഒരു റൂമിൽ കൊണ്ട് പോയി ബെഡിലേക് ഇട്ടതും........... മ്മൾ കൊട്ടിപിടഞ്ഞു എണീറ്റതും.......... ആ റൂമിൽ നിറഞ്ഞു നിൽക്കുന്ന ഫോട്ടോ സൂചിപ്പിച്ചു അത് അവന്റെ റൂം ആണെന്ന്..... മ്മൾ പിന്നെ വർധിച്ച ഹൃദയമിടിപ്പോടെ അവനിലേക് നോട്ടം യെറിഞ്ഞതും........ ആ കണ്ണുകളിൽ നിറഞ്ഞു നിന്ന ദേഷ്യം മ്മൾക് നിർവചിക്കാൻ പ്രയാസം തോന്നി...... മ്മൾ ബെഡിൽ നിന്ന് എണീറ്റ് അവനെ തള്ളി മാറ്റി പോകാൻ ഇരുന്നതും ....... മ്മളെ പിടിച്ചു പുറകിലേക്ക് തള്ളി മാറ്റി കൊണ്ട് കലിപ്പിൽ പറഞ്ഞു.... "അവിടെ നിക്കടി കോപ്പേ...... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് വൈകുന്നേരം നിന്നെ ഇവിടെ കണ്ടുപോകരുതെന്ന്....... പിന്നെ എന്ത് തേങ്ങക്ക് ആണെടി ഇവിടെ കടിച്ചു തൂങ്ങി നിക്കുന്നത്..... " "ഡോ മുന്നിൽ നിന്ന് മാറഡോ...... നിന്നോട് എനിക്ക് സംസാരിക്കാൻ താല്പര്യം ഇല്ല..... പിന്നെ ഇവിടെന്ന് പോകുന്ന കാര്യം...... ഞങ്ങളോട് ഇവിടെ നിൽക്കാൻ പറഞ്ഞത് നിന്റെ ഉമ്മി തന്നെ ആണ്.....

അതോണ്ട് ആന്റി ഇറങ്ങി പോകാൻ പറയാതെ ഇവിടെ നിന്ന് പോകാൻ മനസില്ല..... നി പോയി കേസ് കൊടുക്ക്..... " "ഡി.... ഒരുപാട് നെഗളിക്കണ്ട..... ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങി കോണം....... അല്ല നിന്നെ പോലുള്ളവളുമാരെ ഓക്കെ മ്മൾ കൊറേ കണ്ടതാ പണത്തിനു വേണ്ടി എന്തും ചെയ്യും........പണത്തിന്ന് വേണ്ടി അല്ലെ നിയൊക്കെ ഇവിടെ ഇങ്ങനെ കടിച്ചു തൂങ്ങി നിക്കുന്നത്......... ആർക്കറിയാം നിയൊക്കെ വേണേൽ ഉടുതുണി വരെ...... " "ഷട്ട് അപ്പ്‌...... ഇനി ഒരക്ഷരം മിണ്ടിയാൽ പിന്നെ ഈ കൈ പതിയുന്നത് നിന്റെ കരണത് ആയിരിക്കും...... " "ഡി...... നി എന്ത് പറഞ്ഞടി...... എന്നെ അടിക്കോ നി...... ഇത്രയ്ക്കും ചോര തിളപ് വേണ്ട....... നാണം ഇല്ലല്ലോ വലിഞ്ഞു കയറി വന്നു നിക്കാൻ...... കാണാൻ കുറച്ചു മോന്ജ് ഉണ്ടല്ലോ......... നീയൊക്കെ വിചാരിച്ചാൽ കാശുണ്ടാക്കാൻ പറ്റും...... " ന്ന് അവൻ പറഞ്ഞതെ ഓർമ ഒള്ളു മ്മടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു..... "മിണ്ടരുത് നി...... നി ഇപ്പൊ പറഞ്ഞത് പോയി നിന്റെ പെങ്ങളോട് പറയടോ.....ആ സംസ്കാരം എനിക്ക് ഇല്ല......" ന്ന് മ്മൾ അവനു നേരെ ആക്രോഷിചതും..... മ്മടെ മുടികുത്തിൽ പിടിച്ചോണ്ട് അവന്റെ മുഖത്തോട്ട് അടുപ്പിച്ചു...... "ഡി ന്റെ പെങ്ങളെ പറയുന്നോ...... " അവന്റ പിടിയിൽ വേദന കൊണ്ട് പുളഞ്ഞ മ്മൾ അവനു നേരെ ഒച്ചയെടുത്തു.......

"വിടാടാ ന്നെ..........പെങ്ങളെ പറഞ്ഞപ്പോ പൊള്ളി അല്ലെ..... അതുപോലെ ഒരു പെണ്ണ് തന്നെ ആടോ ഞാനും........ " "നി കൂടുതൽ പറയണ്ട..... നിന്നെ പോലുള്ളവരെ എനിക്ക് നല്ലോണo അറിയാം..... മ്മളെ നേരെ കൈ ഉയർത്തിയ നി ഇവിടെ നിൽക്കും എന്ന് കരുതണ്ട........ നി ഇറങ്ങി പോകുന്നുണ്ടോ അതോ ഇല്ലയോ..... " "പോകുന്നില്ല....... നി എന്തോ ചെയ്യും....... " ന്ന് മ്മൾ പറഞ്ഞതും....... കത്തിജ്വലിക്കുന്ന കണ്ണാലെ അവൻ മ്മളെ അടുത്തോട്ടു വന്നോണ്ടിരുന്നു..... മ്മളെ അടുത്തോട്ടു വരുന്നതിന് അനുസരിച്ചു......... മ്മളോട് ഇറങ്ങി പോകുന്നുണ്ടോ ഇല്ലയോന്ന് ചോദി ക്കുന്നും ഉണ്ട്...... മ്മൾ അതിന് ഇല്ലാന്ന് ഉറച്ചു പറഞ്ഞതും..... "ഇതിന് നി പശ്ചാത്തപിക്കേണ്ടി വരും...... മെഹക് റാസ്.... " ന്നും പറഞ്ഞോണ്ട് മ്മടെ സ്കാർഫിൽ പിടിച്ചു വലിച്ചെടുത്തതും......... മ്മടെ കെട്ടിവെച്ച മുടിയിഴകൾ ഊർന്നു വീണു മ്മളൊന്ന് കറങ്ങി തിരിഞ്ഞു അവനു നേരെ ആയി നിന്നതും.... മ്മളെ തലയിൽ ഉള്ള ഷാൾ അവന്റെ കയ്യിൽ ആണെന് മനസ്സിലായതും......... മ്മടെ കണ്ണുകളിൽ കണ്ണ് നീര് ഉരുണ്ടു കൂടി...... ഇതുവരെ മറ്റാരും കാണാത്ത മ്മടെ മോന്ജ് അവന്റെ മുന്നിൽ വെളിവായിരിക്കുന്നു...... ആലോചിക്കും തോറും മ്മടെ കലിപ്പ് കൂടി വന്നു അതിനനുസരിച് മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു.......

ദേഷ്യത്താൽ മ്മൾ അവനിലേക് ഓടി അടുത്ത് സ്കാർഫ് പിടിച്ചു വാങ്ങാൻ ശ്രമിച്ചതും.......... അവൻ അത് ഷെൽഫിനു മുകളിലേക് വലിച്ചെറിഞ്ഞു കൊണ്ട് മ്മടെ അരയിലൂടെ കയ്യിട്ട് ചേർത്ത് അവനിലേക് അടുപ്പിച്ചു പിടിച്ചതും....... മ്മൾ പകച്ചു പോയി..... അവനിൽ നിന്ന് കുതറി മാറാൻ നോക്കിയെങ്കിലും....... പിടി മുറുകി കൊണ്ട് അവൻ പറഞ്ഞു...... "നീയായിട്ട് ഇറങ്ങി പോകുന്നോ അതോ.... " ന്ന് പറഞ്ഞു മ്മടെ ടോപ്പിൽ പിടിമുറുക്കി കൊണ്ട് ചോദിച്ചതും.......... മ്മളെ ദേഷ്യം അടങ്ങാതെ പിന്നെയും പറഞ്ഞു........... "പോകാൻ മനസില്ലടാ...... " ന്ന് പറഞ്ഞതും....... മ്മടെ ടോപ്പിന്റെ പുറകിലെ സിപ് വലിച്ചു താഴ്ത്തിയതും ഒരുമിച്ചായിരുന്നു........... അതുവരെ പിടിച്ചു നിന്ന മ്മടെ ധൈര്യം അതോടു കൂടി ചോർന്നു പോയി..... അറിയാതെ മ്മടെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു..... അപ്പോൾ തന്നെ അവൻ പറഞ്ഞു..... "എന്തിനാടി നിന്ന് തിളക്കുന്നത്.... നിന്നെ പോലുള്ള ലോക്ലാസ്സ് ഐറ്റംസ്ന്ന് ക്കെ ഇത് സർവ സാധാരണ അല്ലെ..... നിന്നോട് ഞാൻ പറഞ്ഞു..... ഞാൻ തുടങ്ങിയാൽ നിനക്ക് അത് താങ്ങില്ലാന്ന്...... പറയടി ഇറങ്ങി പോകുന്നോ ഇല്ലയോ.... " ന്ന് അവൻ മ്മടെ ഷോൾഡറിൽ പിടി മുറുക്കി ഒരു ഭാഗം താഴ്ത്താൻ ഒരുങ്ങി കൊണ്ട് അലറിയതും............. മ്മൾ ഉറക്കെ പൊട്ടിക്കരഞ്ഞു പോയി.....

"മതി നിർത്........... മ്മളെ ഒന്നും ചെയ്യല്ലേ..... പോയേക്കാം....." ന്ന് മ്മൾ പെട്ടന്ന് തേങ്ങി കൊണ്ട് പറഞ്ഞതും........ മ്മടെ ടോപിന്റെ സിപ് അവൻ ഉയർത്തി കൊണ്ട് അവനിൽ നിന്ന് മ്മളെ പിടിച്ചു തള്ളി മാറ്റി........ പുറകിലേക്ക് വെച്ചു പോയ മ്മൾ ബാലൻസ് ചെയ്ത് നിന്നു അവനിലേക് കരഞ്ഞ കണ്ണാലെ നോക്കിയതും...... മ്മളോടായി എന്തോ പറയാൻ വന്ന അവന്റെ വാക്കുകൾ പോലും കാതോർക്കാതെ......... മ്മൾ കതക് തുറന്നു പുറത്തോട്ട് ഓടിയിരുന്നു...... ഓടി ചെന്ന് വീടിനുള്ളിലെത്തിയതും നേരെ വാഷ്‌റൂമിൽ കയറി ഷവറിനു ചുവട്ടിൽ നിന്നതും.......... നേരത്തെ നടന്ന കാര്യങ്ങൾ ഓക്കെ മൈൻന്റിലേക്ക് വന്നതും........ മ്മടെ കണ്ണുകൾ ആ വെള്ളത്തോടൊപ്പം ഒഴുകി ഇറങ്ങി...... തല പോലും തുവർത്താതെ നനഞ പടി മ്മൾ കതക് തുറന്ന് ബെഡിലേക് വീണു പൊട്ടിക്കരഞ്ഞു......... കരഞ്ഞു കരഞ്ഞു അതൊരു തേങലിൽ എത്തി നിന്നതും.................... ബെഡിൽ തളർന്നു കൊണ്ട് മ്മടെ മിഴികൾ താനേ അടഞ്ഞു പോയിരുന്നു................ തുടരും...........

രാവണ പ്രണയം🔥 : ഭാഗം 5

Share this story