രാവണ പ്രണയം🔥 : ഭാഗം 60

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അക്കു കുറെ ആയല്ലോ നമ്മൾ ആ സൈൻ ബോർഡ്‌ കഴിഞ്ഞു പോന്നിട്ട്.... ഇതുവരെ എത്തിയില്ലേ....." ന്ന് മ്മളോട് ലിയു ചോദിച്ചതും..... ബൈക്ക് ബ്രേക്ക് പിടിച്ചു നിർത്തിയതും..... മ്മടെ തൊട്ടടുത്തായി ആനിയും വണ്ടി കൊണ്ട് നിർത്തി.... "ലിയു ഇറങ്...... "ന്ന് മ്മള് പറഞ്ഞതും.... അവളിറങ്ങിയതിന് പിറകേ മ്മളും ഇറങ്ങി നേരെ മുന്നിലേകായ്‌ മിഴികൾ ഊന്നിക്കൊണ്ട് പറഞ്ഞു..... "ആ കാണുന്നതാണ് വീട്......" ന്ന് മ്മള് പറഞ്ഞതും ആനി... "അപ്പൊ അതിന് അപ്പുറത്തുള്ളതൊന്നും വീടല്ലിയോ...." 🙄... "ഡി കോപ്പേ..... മ്മള് ഉദ്ദേശിച്ചത് നമുക്ക് വരേണ്ട വീട് അതാണെന്ന പറഞ്ഞത്.... 😬.....

അല്ലാണ്ട് മറ്റുള്ളത് വീടല്ലാന്നല്ല....ഇതിനെയൊക്കെ....." "ഒഹ് ന്നാൽ അങ്ങനെ പണ....." 😁... "അല്ലടാ നമ്മൾ ഇവിടെ ആരെ കാണാനാ വന്നത്...." ന്ന് ലിയു ചോദിച്ചതും...... അതിന് പുറകെ ഒരു ശബ്ദം കാതിൽ പതിച്ചു.... "മിക്കൂ........."ന്ന് വിളിച്ചോണ്ട് മ്മള് ഇതുവരെ കണ്ണും നട്ട് നോക്കിയിരുന്ന മുന്നിലായുള്ള വീട്ടിൽ നിന്നും ഒരു ദാവണിയുടുത്ത ഒരു പെൺകുട്ടി വീടിനുമുന്നിലെ താഴോട്ടുള്ള സ്റ്റെപ്പുകൾ ഓടിയിറങ്ങി റോഡിലായി നിൽക്കുന്ന ഞങ്ങൾക്കരികിലേക്കായി ഓടിയടുത്തു........ കിതച്ചു കൊണ്ട് മ്മളെ തന്ന ഉറ്റുനോക്കി കൊണ്ടവൾ വാരി പുണർന്നു.... "മിക്കു......ചക്കരെ.... ഇപ്പഴേലും വരാന് തോന്നിയല്ലോടി പെണ്ണെ......"

ന്ന് പറഞ്ഞു മ്മളിൽ നിന്ന് വേർപെട്ടതും.... മ്മള് പുഞ്ചിരിച്ചോണ്ട് പറഞ്ഞു..... "ന്റെ അരുണിമ കൊച്ചേ..... മ്മള് വന്നില്ലേ..... നിന്റെ പരാതി തീർക്കാൻ...." "അതിന് നീ വന്നത് ന്റെ പരാതി തീർക്കാൻ അല്ലല്ലോ.... മറ്റു ആവശ്യങ്ങൾക്ക് വേണ്ടിയല്ലേ....." "അയ്യടാ.... ന്റെ അരുണി കൊച്ചിനെ കാണാൻ ഇത്രയും ദൂരം വന്നിട്ട് പറയുന്നത് കേട്ടില്ലേ.....ന്നാൽ മ്മള് പോകുവാ.... നിനക്ക് മ്മടെ മനസ് അറിയില്ലല്ലോ....." "അയ്യേ ന്തോന്നാ പെണ്ണെ.... നിന്റെ അടവ് എടുക്കുന്നതിൽ ഇതുവരെ ഒരുമാറ്റവും ഇല്ലല്ലേ.....പണ്ടത്തെ ഉടായിപ്പ് തന്നെ...." ന്നൊക്കെ ഞങൾ പരസ്പരം പറഞ്ഞോണ്ടിരിക്കുന്നതിനിടയിൽ ആണ് ആനി.....

"ഇങ്ങനെ ഒരാൾ കൂടെ ഉണ്ടെന്ന് ഉള്ളതുകൂടെ പരിഗണിക്കാം...." ന്ന് പറഞ്ഞതും..... അരുണി ആനിയെ നോക്കി കൊണ്ട് വായും തുറന്ന് നിന്ന് പെട്ടന്ന് അവളെയും വാരി പുണർന്നു കൊണ്ട് പറഞ്ഞു..... "അന്നമ്മോ...... നീയും ഉണ്ടോ പെണ്ണെ.... എനിക്ക് ഒരുപാട് സന്തോഷം ആയി...... ഇപ്പഴേലും രണ്ടുപേരും വന്നല്ലോ......" "ഞങൾ മാത്രം അല്ലെ മറ്റുചിലരും ഉണ്ട്...... നോക്ക്......" ന്ന് മ്മള് പറഞ്ഞതും...... ആനിയിൽ നിന്ന് വിട്ടു നിന്ന് നോക്കിയപ്പോൾ ആണ് ഞങ്ങൾക്കടുത്തായി നിൽക്കുന്ന ലിയുവിനേം ഷാദിയെയും കാണുന്നത്.... അവരെ കണ്ട് സംശയത്തോടെ നോക്കിയതും..... മ്മള് അവരെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു.....

തിരിച്ചു അവർക്കുണ്ടായ സംശയം തീർക്കാനെന്നോണം മ്മള് പറഞ്ഞു തുടങ്ങി... "ലിയു ഷാദി.....ഇവളാണ് അരുണിമ.... ന്റേം ആനിയുടേം ചങ്ക് അരുണി.... ഞങ്ങൾ പ്ലസ്‌ടുവിൽ വെച്ചുള്ള പരിചയം ആണ്....... എന്ത് കാര്യത്തിനും ഞങ്ങൾ ഒരുമിച്ചായിരിക്കും...... അവൾ അന്നേ ഞങ്ങളെ അവളെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു..... പക്ഷെ കിളിക്കൂട് വിട്ടു ദൂരെയൊന്നും ഞങ്ങൾ പോകാത്തത് കൊണ്ട് ഇവിടേക് വരാന് കഴിഞ്ഞില്ല......" "അപ്പൊ ഇപ്പൊ വരാന് എന്താ കാരണം...."( ലിയു ) "ആ അക്കു..... നീ പറഞ്ഞത് എന്തോ സൈഡ് ബിസിനസ് ആവശ്യത്തിന് ആണന്നല്ലേ.... ഇവിടെയാണോ അത്‌....."

"ആണോന്ന് ചോദിച്ചാൽ ആണ്..... അതിന് ഒരു ഹെല്പ് ആയത് അരുണി ആണ്...... അതൊക്കെ നമുക്ക് വഴിയേ അറിയാം.....നമ്മുടെ ലക്ഷ്യം ഇവിടെ അല്ല.....അങ്ങോട്ട് പോകുമ്പോൾ അരുണിയുടെ കൂട്ടും നമുക്ക് വേണം......" ന്ന് മ്മള് പറഞ്ഞു തിരഞ്ഞു അരുണിയോടായി പറഞ്ഞു.... "അരുണി..... ന്നാൽ നമുക്ക് പോയാലോ.......വയ്ക്കുന്നതിന് മുന്നേ വന്ന കാര്യങ്ങൾ ചെയ്തു തീർത് പോയെ പറ്റു..... വീട്ടിൽ പറഞ്ഞില്ലടോ......" "അയ്യടാ.... അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല..... ഇത്രയും വന്ന സ്ഥിതിക്ക് വീട്ടിൽ കയറാതെ പോകാൻ ഞാൻ സമ്മതിച്ചിട്ട് വേണ്ടേ.... അമ്മയോട് ഞാൻ പറഞ്ഞതാ വരുന്ന വിവരം.....

അതോട അമ്മ എന്തൊക്കെയോ ഉണ്ടാക്കാൻ അടുക്കളയിൽ കയറിയത......" "എന്തിനാ അരുണി അതൊക്കെ.... ഒന്നും വേണ്ടായിരുന്നു..... പെട്ടന്ന് പോകണംഡാ....." "പോയിക്കോ.... പക്ഷെ അമ്മയുണ്ടാകുന്നത് എല്ലാം കഴിച്ചിട്ടേ വിടു...... മറുത്തൊന്നും പറയണ്ട....." "മ്മ്..... ന്നാൽ നമ്മക് വന്ന കാര്യത്തിനായി പോയാലോ..... അത്‌ തീർത്തു വരാം......അതല്ലേ ആനി നല്ലത്....." "അത്‌ ശരിയാ..... ന്നാൽ പോകാം... " ന്ന് ആനി പറഞ്ഞതും..... ലിയു.... "അക്കു ഇനിയെങ്കിലും പറയ്‌ നമ്മൾ എങ്ങടാ പോകുന്നെ....." "ആ അക്കു പറയ്‌....".....ന്ന് ഷാദി കൂടെ ചോദിച്ചതും മ്മള്... "പറയാം...... കാണാൻ പോകുന്ന പൂരം ചോദിച്ചറിയാണോ......"

ന്ന് പറഞ്ഞോണ്ട് അരുണിയോട് ചോദിച്ചു.... "അരുണി ന്നാൽ പോയേക്കാം...... എങ്ങനെയാ അങ്ങോട്ടുള്ള റൂട്ട്..... വണ്ടിയെടുക്കണോ........" "അതൊന്നും വേണ്ട...... നമുക് നടക്കാവുന്ന ദൂരമേ ഒള്ളു..... ഇവിടെന്ന് കുറച്ച് ദൂരം റോഡിലൂടെ പോയി ഒരിടവഴിയിലേക് തിരിഞ്ഞാൽ സ്ഥലം എത്തി......" "ന്നാൽ പിന്നെ നോക്കി നിക്കുന്നതെന്തിനാ പോയേക്കാം.... ആനി ലിയു ഷാദി.....മേടിച്ചു വെച്ച സാധങ്ങൾ ഒക്കെ എടുക്കാം......" ന്ന് മ്മള് പറഞ്ഞതും.... അവര് അപ്പോൾ തന്നെ ബൈക്കിൽ വെച്ച കവറുകൾ എല്ലാം എടുത്തു..... രണ്ടു കവർ ഷാദിയും....ലീയുവും എടുത്തു.... മ്മളും ആനിയും മൂന്ന് കവർ എടുത്തു.......

അരുണിക്ക് ഒരു കവറും കൊടുത്ത് റോഡിലൂടെ അവൾക്ക് പുറകെ നടന്നു.....പോകുന്ന വഴിക്ക് ഓരോന്ന് സംസാരിച്ചോണ്ടിരുന്നു..... അവളുടെ വീട് കുറച്ച് ഉയരത്തിൽ ആണ്..... റോഡിലേക്കിറങ്ങാൻ ഒരുപാട് സ്റ്റെപ് ഇറങ്ങണം...... റോഡിന്റെ മറുവശം ആണേൽ പാടവും ആണ്.... അവളുടെ വീട്ടിലേക് റോഡിൽ നിന്ന് ആ സ്റ്റെപ്ന്റെ അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ മുറ്റത്തേക്കായി വണ്ടി കൊണ്ട് ചെല്ലാം........ഞങ്ങൾ വണ്ടി സ്റ്റെപ്പിന്റെ വലതു ഭാഗത്തായി പാർക്ക്‌ ചെയ്തു വെച്ചിട്ടാണ് അവിടെന്നു പോന്നത്..... "മിക്കു..... ഇതൊരുപാട് കവർ ഉണ്ടല്ലോ......" ന്ന് അരുണി പറഞ്ഞത് കേട്ടുകൊണ്ട് ഷാദി....

"അക്കു..... നമ്മൾ ഒക്കെ അക്കു ന്ന് വിളിക്കുമ്പോൾ അരുണി എന്താ മിക്കു ന്ന് വിളിക്കുന്നെ......" "അതൊന്നും പറയണ്ട.... മ്മളെ മെഹക് നുള്ളതിന്ന കുരിപ്പ് മിക്കു ന്ന് ആക്കിയേ....." ന്ന് മ്മള് പറഞ്ഞതും ലിയു..... "അരുണിടെ വീട്ടിൽ ആരൊക്കെ ഉണ്ട്..... അത്‌ പറഞ്ഞില്ലല്ലോ......" "ന്റെ വീട്ടിൽ അമ്മ ഏട്ടന് മാത്രം ഒള്ളു.... അച്ഛൻ മരിച്ചിട്ട് അഞ്ചു വർഷം ആയി.....അറ്റാക്ക് ആയിരുന്നു....." "സോറി അരുണി.... ചോദിച്ചത് വിഷമം ആയോ തനിക്ക്......" "ഏയ്യ് ഇല്ല ലിയു..... എനിക്ക് എല്ലാം ഏട്ടൻ ആണ്.....അരുൺ ഏട്ടന് ബാംഗ്ലൂർ ആണ് ജോലി..... ഇപ്പൊ ലീവിന് വന്നിട്ടുണ്ട്....." "ഒഹ് എന്നിട്ട് ആളെവിടെ.... ചുള്ളനാണോ....." 🙈.... ന്ന് ആനി നമ്രമുകിയായി ചോദിച്ചതും.....മ്മള് മൂഡ് വെച്ചു ഒരു തള്ള് വേച്ചു കൊടുത്തതും.....കിട്ടാൻ കാത്തു നിന്നത് പോലെ അവൾ റോഡിലേക്ക് മൂടിടിച്ചു വീണു....

വീണതും പെണ്ണ് അവിടെ കിടന്നു കൊണ്ട് തിരിഞ്ഞിരുന്നോണ്ട് മ്മളെ ചെറഞ്ഞു നോക്കി .... "ഡി തെണ്ടി.... മ്മളെ എന്നാത്തിനാടി തള്ളിയിട്ടത്....." "നിന്നെ തളല്ല വേണ്ടത്.... ആ പാടത്തേക്കു എടുത്ത് എറിയണം.... കോഴി സ്വഭാവത്തിന് ഇപ്പഴും ഒരു മാറ്റവും ഇല്ലല്ലേ.... ബ്ലാ...." "അതിനാണോടി തെണ്ടി മ്മളെ തള്ളിയിട്ടെ...... നിന്നെ ഞാൻ....." ന്ന് പറഞ്ഞു പെണ്ണ് ചാടിഎണീറ്റ് മ്മളെ നേരെ വന്നതും.... ലിയു ഇടയിൽ കയറ് നിന്നതും മ്മള് പറഞ്ഞു.... "ആനക്കുട്ടി..... വല്ലാണ്ട് തുള്ളിയാൽ മ്മള് ഇച്ചായനോട് പറഞ്ഞു ഡിവോഴ്സ് ചെയ്യാൻ കൊട്ടേഷൻ കൊടുക്കും....".... ന്ന് മ്മള് ലീയുടെ സൈഡിലൂടെ തലയിട്ട് ആനിയെ പുചിച്ചോണ്ട് പറഞ്ഞതും..... പെണ്ണ് പല്ല് കടിച് കൊണ്ട്...

'എന്ത് പറഞ്ഞാലും നീ എന്നതിനാ ഡിവോഴ്സ്ൽ പോകുന്നത്.... പട്ടി..😬 മ്മൾകും ഒരു അവസരം വരും......" "ഒഹ് തമ്പ്രാ......" ന്ന് പറഞ്ഞു മ്മള് ഇളിച്ചതും......പെണ്ണ് കൊഞ്ഞനം കുത്തികൊണ്ട് മുഖം തിരിച്ചതും.... മ്മള് ഇടംകണ്ണിട്ടൊണ്ട് അനിയെ നോക്കി അരുണിയോടായി ചോദിച്ചു.... "അരുണി പറയ്‌.... നിന്റെ ഏട്ടന് ചുള്ളൻ ആണോ....."😌 ന്ന് മ്മള് ചോദിച്ചതും..... ഇതുവരെ മുഖം തിരിച്ചു നിന്ന പെണ്ണ് മ്മളെ നോക്കി ഇളിച്ചോണ്ട് അടുത്തോട്ടു വന്നു അരുണി പറയുന്നത് കേട്ടോണ്ട് നിന്നു... "ചുള്ളൻ ഒക്കെ തന്നെയാ.... പക്ഷെ ആള് ബുക്ഡ് ആണ്...... എൻഗേജ്മെന്റ് കഴിഞ്ഞു......" "ശേ അതും പോയി.... അല്ലേലും മ്മക്ക് മ്മടെ ഇച്ചായൻ തന്നെയാ ബെസ്റ്റ്......

" ന്ന് പറഞ്ഞു പെണ്ണ് പുച്ഛിച്ചു പോയതും...... ഞങൾ എല്ലാം കൂടെ പൊട്ടി ചിരിച്ചു.... അപ്പോൾ തന്നെ അരുണി പറഞ്ഞു.... "അക്കു....ഏട്ടൻ ഇതുവരെ ന്റെ കൂടെ അവിടെ ഉണ്ടായിരുന്നു..... കുറച്ച് ദൂരെ നിന്ന് ആൾടെ കുറച്ച് ഫ്രണ്ട്സ് വരുന്നുണ്ടെലോ..... അവര് കവലയിൽ എത്തിയെന്ന് വിളിച്ചപ്പോൾ അവരെ കൂട്ടാൻ പോയതാ........കല്യാണം പറയാനോ മറ്റൊ ആണെന്ന പറഞ്ഞത്....." "അത്‌ പറഞ്ഞപ്പോൾ ആണ്..... മ്മള് വന്നതും കല്യാണം പറയാൻ കൂടെ ആണ്......" "വാട്ട്‌...... കല്യാണം..... ആർക്...."😳 "മ്മക്ക്..... 😬...ന്തേ കണ്ടിട്ട് തോന്നുന്നില്ലേ......" "അല്ല......നീയല്ലേ ആരൊക്കെയോ കാത്തരിപ്പൊക്കെ ഉണ്ടായിരുന്നത്.... ഇപ്പോ എന്ത പറ്റിയത്...."

ന്ന് ചോദിച്ചതും..... മ്മള് തുടക്കം മുതൽ ഇതുവരെയുള്ള മ്മടെ ലവ് സ്റ്റോറി പറഞ്ഞതും....അവളുണ്ട് വായും തുറന്ന് നിക്കുന്നു..... പിന്നെ ആനിയെക്കുറിച്ചും മ്മടെ പേരെന്റ്സ്നെ കിട്ടിയതൊക്കെ പറഞ്ഞു കൊണ്ട് നടന്നു മ്മള് ഇടവഴിയിൽ എത്തിയതും...... ഞങ്ങൾക്ക് മുന്നിലായി ഒരു കവാടം ഉണ്ടായിരുന്നു.....അതിലായി എഴുതിയ വാചകം വായിച്ചു.... ശരണാലയം ഓൾഡ് അജ് ഹോം..... ന്ന് എഴുതിയത് വായിച്ചു ഗേറ്റ് തുറന്ന് മ്മള് അകത്തേക്കു കയറിയതും..... മ്മൾക് പുറകെയായി കടന്നുവന്ന ലിയുവിന്റെയും ഷാദിയുടെയും മുഖത്തു അല്ബുധo നിറഞ്ഞു നിന്നിരുന്നു........ ഞങൾ മുറ്റത്തു നിന്നതും....

അരുണി പോയി കാളിങ് ബെൽ അടിച്ചതും ഒരു 45 വയസൊടടുത്ത ഒരു സ്ത്രീ ഇറങ്ങി വന്നു..... അരുണി ഞങ്ങളെ അവർക്ക് പരിചയപ്പെടുത്തി..... അവരുടെ പേര് ശാരദ ഓൾഡ് അജ് ഹോമിന്റെ സാരഥി.....ഞങ്ങൾ വരുന്ന വിവരം അരുണി പറഞ്ഞത് അനുസരിച്ച് ഞങ്ങളെ കാത്തു നിൽക്കുവന്നെന്ന് പറഞ്ഞു ഞങ്ങളേം വിളിച് അകത്തേക്കു കൊണ്ട് പോയി..... ഞങ്ങളേം കൊണ്ട് അവര് പോയത് ഒരു കൂട്ടം വൃദ്ധരുടെ അടുത്തേക് ആയിരുന്നു..... വേണ്ടാതെ ഉപേക്ഷിച്ചു പോയ കുറച്ച് ജന്മങ്ങൾ..... ഞങ്ങളെ കണ്ട് അവരുടെ മുഖത്തു ചെറു തിളക്കം വന്നതും..... ശാരദ ചേച്ചി പറഞ്ഞു അറിഞ്ഞു.....

അവരെ കാണാൻ ഒന്നും ആരും ഇതുവഴി വരാറേ ഇല്ലാത്തത് കൊണ്ട് ആരെങ്കിലും വരുന്നത് അവർക്ക് ഒരുപാട് സന്തോഷം നല്കുന്നുണ്ടന്ന്.... പിന്നീട് ഞങ്ങൾ കൊണ്ട് വന്ന കവറിൽ നിന്ന് അവർക്കുള്ള ഡ്രസ്സ്‌കളും ഭക്ഷണവും ഞങ്ങൾ ചേച്ചിയെ ഏൽപ്പിച്ചു..... മ്മളും ആനിയും സ്വരുക്കൂട്ടി വെച്ച ഒരു ചെറിയ തുക ചേച്ചിയുടെ കൈവശം ഏൽപ്പിച്ചതും.... അതിലേക്കായി ലീയുവും ഷാദിയും കൂടെ അവരുടെ കയ്യിലുള്ളത് കൂടെ ചേർത്തു വെച്ചോണ്ട് അവർക്ക് നൽകി...... പിന്നെ കുറച്ച് സമയം ആ അന്തേവാസികളുടെ കൂടെ ചിലവഴിച്ചു കൊണ്ട് ഇനിയും വരുമെന്നുള്ള വാക്കിനാൽ അവിടം വിട്ടിറങ്ങി.......

മനസ്സിൽ തണുപ്പ് നിറയുന്നത് പോലെ.....ഓരോ വൃദ്ധ കണ്ണുകളിലും ഉറ്റവർ വരുമെന്ന പ്രതീക്ഷ നിറഞ്ഞു നിൽക്കുന്നുന്ടെലും അതെല്ലാം ഒരു സ്വപ്നo മാത്രമാണെന്ന് അവർക്ക് തന്നെ അറിയാം...... അങ്ങനെ ഓരോന്ന് ആലോചിച്ചു ഞങ്ങൾ മൗനത്തെ കൂട്ട് പിടിച്ചു കൊണ്ട് ഇടവഴി കടന്ന് റോഡിലേക്ക് കയറി പതിയെ പാടത്തിലേക്കായി കാലുകൾ തൂക്കിയിട്ട് ആ റോഡിരികിലായി നിരന്നിരുന്നു.... ഒരുനിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ലിയുവിന്റെയും ഷാദിയുടെയും കണ്ണുകൾ സംശയത്തോടെ ഉത്തരം തേടാനെന്നോണം മ്മളിലേക് തന്നെ ഉറ്റു നോക്കികൊണ്ടിരുന്നതും.....മ്മള് സംസാരിച്ചു തുടങ്ങി.... *****************

( അലൻ ) ഞങ്ങൾ അവിടെയുള്ള കവലയിൽ എത്തി അരുണിനെ വിളിച്ചതും....കുറച്ച് കഴിഞ്ഞതും അവന്റെ ബൈക്കിൽ വന്നു.....അവന് വന്നതും അവന്റെ കൂടെ വീട്ടിലേക്കു വിട്ടു..... ബൈക്ക് നിർത്തി അവന്റെ കൂടെ അകത്തേക്കു കയറിയതും പുചിരിച്ചോണ്ട് ഞങ്ങൾക്കരികിലേക് അവന്റെ അമ്മ വന്നതും..... ഞങ്ങളോട് ഇരിക്കാൻ പറഞ് കുടിക്കാൻ വല്ലതും എടുക്കാം ന്ന് പറഞ്ഞു അകത്തേക്കു പോയതും.... ഞങ്ങൾ അവിടെയുള്ള സോഫയിലേക് ഇരുന്നു...... "അല്ല അരുൺ....യെന്തായാടാ നിന്റെ കാര്യങ്ങൾ.... എൻഗേജ്മെന്റ് കഴിഞ്ഞെന്ന് പറഞ്ഞു...." "ആട.... അത്‌ ചെറുതായി നടത്തി.....രണ്ടു മാസം കഴിഞ്ഞു കല്യാണം......"

"ആഹാ..... പെണ്ണ് എവിടുന്നാടാ....." ന്ന് ആൽബി ചോദിച്ചതും... "വേറെ ആരും അല്ല.. ന്റെ മുറപ്പെണ്ണ് തന്നെയാ......" "അപ്പൊ മച്ചാ ചിലവ് ഉണ്ടേ.....".... (ഷാൻ ).. "അതൊക്കെ ഉണ്ടെടോ.... ഇന്ന് അതിനായിട്ട അമ്മ രാവിലെ അടുക്കളയിൽ കയറിയിരിക്കുന്നെ......പിന്നെ മ്മടെ പുന്നാര പെങ്ങളെ ഫ്രണ്ട്സും നാട്ടിൽ നിന്ന് വരുന്നെന്നു പറഞ്ഞിരുന്നു....." "ആഹാ ന്നിട്ട് യെവിടെയട.....കാന്താരി...." ന്ന് മ്മള് ചോദിച്ചതും.... ആന്റി വന്ന് കുടിക്കാൻ തന്നൊണ്ട് പറഞ്ഞു... "ഇതുവരെ ആ സ്റ്റെപ്പിന്റെ അവിടെ ഉണ്ടായിരുന്നു......താഴെ അവളുടെ കൂട്ടുകാരികൾ വന്നപ്പോൾ അവരുടെ കൂടെ ശരണാലയത്തിലേക് പോയിട്ടുണ്ടാവും......." "അതെന്താ അവിടെ......"

"അവര് വന്നത് ശരണാലയത്തിലേക് കുറച്ച് ഭക്ഷണവും അവശ്യ സാധനങ്ങളും ഏല്പിയ്ക്കാനോ മാറ്റൊ ആണെന്ന പറഞ്ഞത്.... മക്കള് വെള്ളം കുടിക്ക്.... ഉച്ചക്ക് കഴിച്ചിട്ടേ പോകാൻ പറ്റുള്ളൂ....." ന്ന് പറഞ്ഞു ആന്റി പോയതും...... ഞങ്ങൾ ഓരോന്ന് സംസരിച് ഇരുന്നു.... **************** (അക്കു ) "ലിയു ഷാദി...... ഞങ്ങളെ സൈഡ് ബിസിനസ് ന്ന് ഞങ്ങൾ പറഞ്ഞത് ഇതായിരുന്നു.....ആരോരും ഇല്ലാത്തവർക്ക് ഒരു ചേറിയ സഹായം ഞങ്ങളെ കൊണ്ട് ആകുന്നത്...... അത്‌ ഞങ്ങൾ മുന്നേ തീരുമാനിച്ചതാ......" ന്ന് മ്മള് പറഞ്ഞു നിർത്തിയതും.... ആനി തുടർന്നു..... "അതിനുവേണ്ടിയുള്ള ഞങ്ങളുടെ പ്ലാനിങ് കുറെ മുന്നേ തുടങ്ങിയതായിരുന്നു.......

അതിന് വേണ്ടി ഞങ്ങടെ ആവശ്യങ്ങൾക് കിട്ടിയിരുന്ന തുകയിൽ നിന്ന് ഒരുവിഹിതം ഇതിലേക്കു മാറ്റി വെക്കും......." "പക്ഷെ.....നമ്മുടെ അടുത്ത് തന്നെ ഇങ്ങനെ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ടല്ലോ.... ന്നിട്ട് ഇങ്ങോട്ട് മാത്രം... എന്താ തുരഞ്ഞെടുത്തെ......."(ഷാദി ) "അത്‌..... ഞങ്ങൾ പഠിക്കുന്ന സമയത്ത് ഇവിടുത്തെ കുറിച്ച് അരുണി പറഞ് അറിയാം.....ഉൾഗ്രാമത്തിൽ ആയത് കൊണ്ട് തന്നെ സഹായങ്ങൾ കുറവാണ്..... മറ്റുള്ളവയൊക്കെ ടൗണിലായി ആയത് കൊണ്ട് തന്നെ സഹായിക്കാൻ ഒരുപാട് പേരുണ്ട്.... പക്ഷെ ഞങ്ങൾ തീരുമാനിച്ചു ഞങ്ങളെ കൊണ്ട് കഴിയുന്നത് പോലെ ഇവർക്ക് ഒരു സഹായം ആകാമെന്ന്......" "നിങ്ങൾ ചെയ്തത് നല്ല കാര്യം ആണ് അക്കു.....

വീട്ടിൽ ചെന്ന് ഷാൻ നോട്‌ പറഞ്ഞു ഇവർക്കു കൂടുതൽ സഹായം ഏർപാട് ചെയ്യണം......" "അതും ഞങ്ങൾ ആലോചിച്ചു...... ഇവിടെ വന്നതിന് ശേഷം അലനോടും ഇച്ചായനോടും കൂടെ പറഞ്ഞു കൂടുതൽ സഹായം ചെയ്യാൻ....." ന്നൊക്കെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നതും..... അരുണി വീട്ടിലേക് പോകാം ന്ന് പറഞ്ഞതും.......അവിടെ നിന്നെണീറ്റോണ്ട് നടന്നു.... നടക്കുന്നതിനിടയിൽ ആണ് ലിയു ചോദിച്ചത്...... "അക്കു.... ഇങ്ങള് പറഞ്ഞത് സൈഡ് ബിസിനെസ്സ് ആണെന്നല്ലേ... ഇതെങ്ങനെ ബിസിനസ് ആകും..... ഇതൊരു നല്ല കാര്യം അല്ലെ.... ബിസിനസ് ന്ന് പറയുന്നത് ലാഭം പ്രതീക്ഷിച്ചു ചെയ്യുന്നതല്ലേ.......

അപ്പൊ ഇതെങ്ങനെ സൈഡ് ബിസിനസ് ആകും......" "നോൺ ഓഫ് യുവർ ബിസിനെസ്സ്...." ന്ന് മ്മള് പറഞ്ഞതും അവൾ ഞെട്ടിക്കൊണ്ട് മ്മളെ നോക്കിയതും.. മ്മള് ഇളിച്ചോണ്ട് പറഞ്ഞു... "ലിയു നോൺ ഓഫ് യുവർ ബിസ്സിനെസ്സ് ന്ന് പറഞ്ഞാൽ എന്താ...." "നിങ്ങൾ ഇടപെടേണ്ട കാര്യം അല്ല....ന്നല്ലേ... ന്തേയ്‌..." "ആണല്ലോ.... അതിലെ ബിസിനസ് ന്ന് പറഞ്ഞാൽ എന്താ കാര്യം അല്ലെ.... അതാ മ്മളും പറഞ്ഞെ.... ഇത് ഞങ്ങളെ സൈഡിലുള്ള കാര്യം ആണെന്ന്..... അതിന് വലിയ രീതിയിൽ ബിസിനസ് ന്നൊക്കെ ചിന്തിക്കണോ ലിയു....അയ്യേ മോശം മോശം......"😁😁... ന്ന് പറഞ്ഞു മ്മള് കിണിച്ചതും.....പെണ്ണിനത് തീരെ ഇഷ്ടായില്ല......

അതുകൊണ്ട് തന്നെ പെണ്ണ് പല്ല് കടിച് മ്മളെ നേരെ വന്നതും......മ്മള് അവിടെ റോഡിൽ നിന്ന് പാടത്തേക്കു ചാടിയിറങ്ങി..... അതികം ഉയരം ഇല്ലാത്തത് കൊണ്ട് തന്നെ മ്മടെ പുറകെ ആയി ലിയു കൂടെ ചാടിയതും.... മ്മള് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ഓടിയതും..... മഴ പെയ്തത് കൊണ്ടാണെന്ന് തോനുന്നു അവിടെ ആകെ ചെളി നിറഞ്ഞത് കൊണ്ട് മ്മള് വഴുതി ചെളിയിലേക് ഒരു വീഴ്ച ആയിരുന്നു....😰 മ്മള് മേലെ ആകെ ചെളി ആയി മ്മള് അവിടെ ഇരുന്നതും..... ലിയു തെണ്ടി മ്മളെ നോക്കി പൂര ഇളി.... പട്ടി.... ആ ഇളി മ്മക്ക് പറ്റാത്തത് കൊണ്ട് തന്നെ മ്മള് ഒന്ന് പുച്ഛിച്ചു വിട്ടൊണ്ട് കയ്യിൽ ചളി വാരി ഒറ്റ ഏർ കൊടുത്തു..... ബ്യൂട്ടിഫുൾ.....🤓....

പെണ്ണിന്റെ വൈറ്റ് ഡ്രസ്സ്‌ ബ്രൗൺ ഡ്രസ്സ്‌ ആയി.... അത്‌ കണ്ടതും ..പെണ്ണ്.....കലിപ്പിൽ.. "യൂ...... അക്കു തെണ്ടി.... മ്മളെ നീ ചെളിയറിയും അല്ലേടി...." ന്ന് പറഞ്ഞു വന്നതും....... ബാലൻസ് പോയി മേലെ കൂടെ വന്ന് മ്മടെ ഇരുവശങ്ങളിലായി അവളുടെ കൈ ചളിയിൽ കുത്തി നിന്നു..... മ്മള് പിന്നെ.... " മാറി നിക്ക് കോപ്പെ...." ന്ന് പറഞ്ഞു സൈഡിലേക്ക് മറിച്ചിട്ടതും..... പെണ്ണ് മൂടും കുത്തി ചെളിയിൽ ഉരുണ്ടു വീണു.... അത്‌ കണ്ട മ്മക്ക് ചിരി വന്ന് ചിരിച്ചോണ്ട് നോക്കി എണീറ്റ് നിന്നതും..🤭...... പരട്ട മ്മളെ മൂടിനിട്ടൊരു ചവിട്ട് തന്നതും.... "അമ്മഷ്‌ക്കി....." 😖...ന്നും വിളിച്ചോണ്ട് ചെളിയിൽ ഉരുണ്ടു വീണു........ അതോടുകൂടി പിന്നെ അവിടെ കിടന്നു ഉരുണ്ടടി ആയിരുന്നു.....

അടിക്കിടയിൽ ആണ് ഞങ്ങൾ വൃത്തിക്കെട്ട ഇളി കേട്ട് തലയുയർത്തി നോക്കിയതും....... പാടവരമ്പിൽ നിന്നോട് ആ മൂന്ന് തെണ്ടികൾ കളിയാക്കി ഇളിക്കുന്നു..... അത്‌ ഞങ്ങള്ക് ഉണ്ടോ സഹിക്കുന്നു....ഞങൾ പരസപരം നോക്കി കൊണ്ട് നിഗൂഢമായി ചിരിച്ചു തലകുത്തി മറിഞ്ഞു ചിരിക്കുന്ന അവരെ നോക്കി മ്മള് കൊണ്ട് പറഞ്ഞു.... "ലിയു..... അറ്റാക്ക്......" ന്ന് പറയലും..... ഞങ്ങൾ ഒരുമിച്ചു കൈകളിൽ ചെളി വാരി അവരെ എറിഞ്ഞതും.....ഇതുവരെ ഇളിച്ചോണ്ട് നിന്നവരെ ഇളി സ്വിച്ച് ഇട്ട പോലെ നിന്നു..... അതോടെ മൂന്നിനും കലി കയറി കലിപ്പിൽ ഞങ്ങളിലേക് വന്നതും.....

പിന്നീട് അവിടെ ആ ചെളിയിൽ കിടന്നു പരസ്പരം അറഞ്ചം പുറഞ്ചം അറ്റാക്കിങ് ആയിരുന്നു..... ഇതിനിടയിൽ മ്മളെ കാല് ആനിയുടെ ബാക്കിൽ ഇടിച്ചതും പെണ്ണ് ചെളിയിൽ കമിഴ്ന്നടിച്ചു വീണതും.... പെണ്ണ് ചാടിയെണീറ്റ്...😡 "അക്കു.... പട്ടി..... മ്മളെ നീ ചവിട്ടുമല്ലെടി..... നിനക്കും അതു പോലെയൊന്ന് താരാടി തെണ്ടി...രാവിലെ തുടങ്ങിയ ചവിട്ടാ........."😬 ന്ന് പല്ല് കടിച്ചോണ്ട് പറഞതും.... മ്മള് എണീറ്റ് ഒരോട്ടം ആയിരുന്നു..... മ്മടെ പുറകെ ആയി ആനിയും.... ആനി എണീറ്റപ്പോൾ ലീയുടെ തലയിൽ പിടിച്ചെന്ന് തോന്നുന്നു.... ന്റെ സ്കാർഫ് ചെളിയാക്കും അല്ലേടി ന്ന് പറഞ്ഞു അവളും ഓടിവന്നതും..... മ്മള് റോഡിലേക്ക് കയറി ഓടി....

"നിക്കടി അവിടെ..... അല്ലേൽ ഇത് നിന്റെ മുഖത്തു ഫേഷ്യൽ ചെയ്യുമടി.....അക്കു പട്ടി....." ന്ന് പറഞ്ഞു ആനി ചെളി ഉയർത്തി കാണിച്ചതും..... മ്മള്... "നിക്കൂല്ലടി പട്ടികുട്ടി....... എറിഞ്ഞാൽ മ്മളും ഏറിയും മ്മടെ കയ്യിലും ഉണ്ട് ചെളി......." ന്ന് പറഞ്ഞു ഓടുന്ന വഴി കൈ ഉയർത്തി കാണിച് മ്മള് റോഡിൽ നിന്ന് വീടിന്റെ സ്റ്റെപ് ചാടി കയറി മുറ്റത്തേക്കു ഓടിയതും......... മ്മളെ പുറകെ ആയി വന്ന ആനി മ്മളെ നേരെ ചെളി എറിഞ്ഞതും....... മ്മള് ഒഴിഞ്ഞു മാറി കൊണ്ട് അവളെ നോക്കി ഇളിച്ചോണ്ട് മ്മടെ കയ്യിലുള്ള ചെളി എറിയാൻ നിന്നതും.... ലിയു... "അക്കു അവളെ ഇന്ക് വിട്ടേക്.....മ്മളെ തലയിൽ ചെളി തേച്ച അവളെ ഞ്യാൻ എറിഞ്ഞു വീഴ്ത്തും......."😡

ന്ന് പറഞ്ഞു പുറകെ വന്ന ലിയു ആനിക്ക് നേരെ എറിഞ്ഞതും ആനി അതിവിദഗ്ധമായി മാറിയതും.... ചെളി പറന്നു മ്മളെ നേരെ വന്നതും.....മ്മള് കണ്ണും അടച്ചു താഴ്ന്നതും.......അതും സ്ലിപ്പായി പോയി....... അതോടെ മ്മള് വിജയിയെ പോലെ മ്മടെ കയ്യിലുള്ള ചെളി ഉയർത്തി പിഡോ ആനിയെ നോക്കി നന്നായൊന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു.... "ആനക്കുട്ടി.... ദിത് നോക്ക്...ധിങ്ങോട്ട് നോക്കടി.....നിനക്ക് മ്മളെ എറിയണോടി......എറിയടി....ഒന്നെറിഞ്ഞു നോക്കടി........😏....അല്ലേൽ മ്മള് എറിഞ്ഞോട്ടെ....ഏറിയും.... ഇപ്പൊ ഏറിയും......." ന്ന് പറഞ്ഞു ബീസനി മുഴക്കി എറിയാൻ നിന്നതും......

.പെട്ടന്ന് ഓടി വന്ന് ആനി മ്മടെ മറുകയ്യിൽ പിടിച്ചു വലിച്ചതും...... മ്മള് മുന്നോട്ടാഞ്ഞു ലിയുവിന്റെ മേലേക്കൂടെ വീണതും....... ആ വീഴച്ചയിൽ മ്മടെ കയ്യിലെ ചെളി തെറിച്ചതും......മ്മടെ കയ്യിൽ പിടിച ആനി മ്മള് വീഴുന്നതിന് പുറമെ അവളും കൂടെ വീണതും...... മൂന്നും കൂടെ നിലത്ത് ചക്കവെട്ടിയിട്ട പോലെ ലാൻഡ് ചെയ്തു...... നിലത്ത് കിടന്നു കൊണ്ട് തന്നെ ഞങ്ങൾ മൂന്നും കൂടെ തലയുയർത്തി നോക്കുമ്പോൾ ഉണ്ട് ഞങ്ങൾക്ക് മുന്നിലായി കണ്ണും തള്ളി നോക്കി നിക്കുന്നു ഷാദിയും അരുണിയും..........🤨 അത്‌ കണ്ട് ഞങ്ങൾ കൊട്ടിപിടഞ് നീറ്റ് കൊണ്ട് അവരോടായി ചോദിച്ചു.... "ന്താടി കോതി.... കുരിണി.....കണ്ണും തള്ളി നോക്കുന്നെ...... ഇതൊക്കെ ഞങ്ങള്ക് പുത്തരി അല്ല.......അല്ലേടി ആനി....."

"അതെ.... ഇതൊക്കെ എത്ര കണ്ടതാ.... നീയെന്താ ലിയു മിണ്ടാതെ നിക്കുന്നെ..... അവളുമാരുടെ നോട്ടം കണ്ടില്ലേ നീ..... ഇതുവരെ മന്സുഷ്യരെ കണ്ടില്ലാത്ത പോലെ......."😬 "നോക്കണ്ട മ്മൾകും ഇതൊക്കെ അത്ര വലിയ കാര്യം ഒന്നും അല്ല..... കൊണ്ടും കൊടുത്തും ഒത്തിരി ചെയ്ത് കൂട്ടിയിട്ടുള്ളതാ...." ന്ന് ഞങ്ങൾ ഇല്ലാത്ത വീരവാദം അവർക്ക് മുന്നിൽ വിളമ്പിയെങ്കിലും.....അവരുടെ നോട്ടo മുഴുവൻ ഞങ്ങളെ പുറകിലേക്ക് ആയിരുന്നു..... ഇവരിത് എങ്ങടാ നോക്കുന്നെ ന്ന് കരുതി ഞങ്ങൾ മൂന്നും കൂടെ...... "യാരവിടെ......"🧐.... ന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയതും......ഞങ്ങള്ക് മുന്നിൽ അങ്ങിങ്ങായി പറ്റിപിടിച്ച ചെളിയായ ഷർട്ടോടെ നിൽക്കുന്നവരെ കണ്ട് ഞെട്ടിത്തരിച്ചു നിന്നു......😵 ദേവ്യേ.......🤥 അവിടെയതാ മക്കളെ......അൽ കെട്ടിയോൻസ്...... വിത്ത്‌ കട്ട കല്ലിപ്..... 😡😡😡 സുഭാഷ്....🙄.....😐......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story