രാവണ പ്രണയം🔥 : ഭാഗം 65

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അക്കൂ....." ന്നുള്ള നിലവിളി കാതിൽ പതിഞ്ഞതും.......കണ്ണിലായി ഇരുട്ട് മൂടി കൊണ്ട് പതിയെ കൺപോളകൾ അടഞ്ഞു പോയതും......ആ മങ്ങിയ കാഴ്ച്ചയിൽ കണ്ടു മ്മളലേക്കായി ഓടിയടുക്കുന്ന ആഷിക്കയെ....... "അക്കു.... റാസിക്കു....." ന്ന് അലറി കൊണ്ട് ആഷിക്ക മ്മളെ അടുക്കലേക്കോടി അടുത്ത് ആ കൈകളിൽ കോരിയെടുത്തു കോരിച്ചൊരിയുന്ന മഴയിൽ കൂടെ ഹോസ്പിറ്റൽ ലക്ഷ്യം വെച്ചോടി.....മ്മളതെല്ലാം ചെറു ബോധത്തോടെ അറിയുന്നുണ്ടായിരുന്നു.....ഇടക്കിടക്ക് അതികരിക്കുന്ന വേദനയിൽ പുളഞ്ഞു കൊണ്ട് മ്മള് ആ കയ്യിലായി കിടന്നു ഞെരങ്ങി കൊണ്ടിരുന്നു......

രക്തത്തിൽ കുളിച്ചു കിടക്കുന്ന മ്മളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും തളർന്നു വീണ ആശിക്കയെ അവരെല്ലാം കൂടെ പിടിച്ചു കൊണ്ട് മ്മളെ സ്ട്രക്ച്ചറിൽ കിടത്തി അകത്തേക്കു കൊണ്ട് പോയി..... വേദനക്കിടയിലും മ്മള് പലതും ചോദികാനായി ശ്രമിച്ചോണ്ടിരുന്നു..... "ആഷിക്ക.....ആനി....." "സംസാരിക്കല്ലേ മോളെ.....ഇല്ലടാ.... നിനക്ക് ഒന്നും ഇല്ല......." "വേദന സഹിക്കാൻ പറ്റണില്ല.....മ്മള് മരിച്ചു പോകുവോ ആഷിക്ക....." ന്നൊക്കെ വേദനകൊണ്ട് പുളഞ്ഞു പോയ മ്മള് കരഞ്ഞു പറഞ്ഞതും..... ot യുടെ മുന്നിൽ എത്തിയതും മ്മള് ആശിക്കയുടെ കയ്യിൽ പിടിച്ചു പറഞ്ഞു... "ആഷിക്ക....ആനി.... കുഞ്....." ന്ന് വേദന കടിച്ചു പിടിച്ചു ചോദിച്ചതും.....മ്മടെ അടുത്തോട്ടു വന്നു പറഞ്ഞു....

"അവരെ മ്മള് ട്രെയിൻ കയറ്റി വിട്ടു... സേഫ് ആണ് മോളെ......" ന്ന് അഷിക പറയലും മ്മള് ശ്വാസം തിങ്ങി കൊണ്ട് ആഞ്ഞു വലിച്ചതും...... അങ്ങോട്ടായി ഓടി വന്ന ഡോക്ടർ...അവിടെയുള്ള നേഴ്സ്നോട്‌..ഷൗട്ട് ചെയ്തോണ്ട് പറഞ്ഞു..... "ആർ യു മാഡ്..... ഇത്രയും ഇഞ്ചുറി ആയ പേഷ്യന്റിനെ ഇവിടെ ഇട്ടേക്കുവാണോ.........ബ്രിങ് ടു ദി ഓപ്പറേഷൻ തീയറ്റർ.... കoഫാസ്റ്......" ന്ന് ഡോക്ടർ അലറിയതും....ആ നേഴ്സ് മ്മളേം കൊണ്ട് ot യുടെ ഡോർ തുറന്നു അകത്തേക് കൊണ്ട് പോയതും......മ്മടെ കണ്ണുകൾ താനെ അടഞ്ഞിരുന്നു..... അടഞ്ഞ മ്മടെ കൺപോളകൾ പിന്നീട് തുറന്നത് ഒന്നര മാസത്തിന് ശേഷം ആയിരുന്നു.....

.ഒരുപാട് വയറുകൾ കിടയിൽ ജീവന്റെ കണിക നിലനിർത്തി കൊണ്ട് മാത്രം ഒന്നരമാസം icu വിൽ കഴിഞ്ഞു..... കണ്ണ് തുറന്നെങ്കിലും കൈകാലുകൾ ഇളക്കാൻ കഴിയാതെ ഒന്നുരിയാടാൻ പോലും ആകാതെ വേദനയിൽ കിടന്ന മ്മളെ മുന്നിലേക്ക് പാറിപ്പറന്ന തലമുടിയും വെട്ടിയൊതുക്കാത്ത താടിയും കൊണ്ട് കടന്നു വന്ന ആശിക്കയുടെ രൂപത്തിൽ മ്മളൊന്ന് തറഞ്ഞു പോയി.... ആ കണ്ണിലെ വേദന മ്മടെ ഈ അവസ്ഥയിൽ നിന്നുണ്ടായത് കൊണ്ടാണെന്ന് മനസ്സിലായതും മ്മള് ഒന്ന് വിതുമ്പി പോയി..... "റാസിക്കു....." ന്ന് വിളിച്ചോണ്ട് മ്മളെ അടുത്തോട്ടു ഓടി വന്ന് കയ്യിൽ കൈ കോർത്തു പിടിച്ചപ്പോൾ കണ്ടു ആൾക്ക് തൊട്ടുപുറകിലായി കരച്ചിലടക്കാൻ പാട് പെടുന്ന ന്റെ ശാലുത്തയെ.....

മ്മളെ ഒന്ന് നോക്കി പൊട്ടിക്കരഞ്ഞു കൊണ്ട് കതക് തുറന്ന് ഇത്ത പുറത്തോട്ടൊടിയതും അകത്തേക്കായി മദർ കടന്നു വന്നു.... ആ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു...... പിന്നീട് ഒരാഴ്ച കഴിഞ്ഞ് ഡോക്ടർ മ്മളെ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്തു...... റൂമിലെത്തിയ മ്മൾക് അവരിൽ നിന്നറിയാൻ കഴിഞ്ഞു മ്മള് ഒരുമാസത്തോളം ബോധം ഇല്ലാതെ icu വിലായിരുന്നെന്ന്..... വലത് കാലിനും കയ്യിനും പൊട്ടൽ ഉണ്ട്.... തലയിടിച്ചു വീണത് കൊണ്ടായിരുന്നു ബോധം വരാന് താമസിച്ചതെന്ന്..... തലയിലും കയ്യിലും കാലിലും കെട്ടൊക്കെ ആയി പിന്നെയും രണ്ടുമാസത്തോളം ആ ഹോസ്പിറ്റലിൽ കഴിച്ചു കൂട്ടി..... അതിനിടയിൽ ഒരു പ്രാവശ്യം പോലും ആനിയെ മ്മള് നേരിട്ട് കണ്ടിട്ടില്ലായിരുന്നു....

അവളെ ചോദിക്കുമ്പോൾ ഒക്കെ മ്മളിൽ നിന്നൊഴിഞ്ഞു മാറുന്ന ശാലുത്തയെയും ആശിക്കയെയും മ്മള് പിടിച്ചു വെച്ച് കാരണം ചോദിച്ചതും.... അവര് സേഫ് ആണെന്ന് മാത്രം പറഞ്ഞു.......കുഞ്ഞിനെ ചോദിച്ചെങ്കിലും അവര് ഒഴിഞ്ഞു മാറി....... "പറയ്‌ ശാലുത്ത..... കുഞ് എവിടെയാ.......നിങ്ങളൊക്കെ എന്താ എന്നിൽ നിന്നൊളിക്കുന്നത്....." "അക്കു.... റിലാക്സ് ആകട......അവർക്ക് ഒന്നും ഇല്ല....." "പിന്നെ എന്താ മ്മളിൽ നിന്നൊളിച്ചു വെക്കുന്നത്..... ഇത്രയും ദിവസം ആയിട്ട് ആനി പോലും മ്മളെ ഒന്ന് കാണാൻ വന്നില്ല.... ചോദിക്കുമ്പോൾ മാത്രം സേഫ് ആണെന്ന് പറയുന്നു.... ഇതിൽ നിന്നൊക്കെ ഞാൻ എന്താ മനസ്സിൽ ആകേണ്ടത്...."

ന്ന് പറഞ്ഞു കരഞ്ഞു പോയതും....പെട്ടന്ന് ഇത്ത വെപ്രാളത്തോടെ മ്മളിലേക് ചേർന്ന് കൊണ്ട് പറഞ്ഞു....... "അക്കു.....ആ കുഞ്.....നിന്നെ ഇടിച്ചു തെറിപ്പിച്ചപ്പോൾ തന്നെ നിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണു കുഞ് സ്പോട്ടിൽ മരിച്ചു പോയി അക്കു...." ന്ന് ശാലുത്ത പറഞ്ഞത് കേട്ട് മ്മള് ഒന്ന് ഞെട്ടിതരിച് ഒരു സംശയത്തോടെ മ്മള് തിരിച്ചു പറയാൻ ഒരുങ്ങവെ...... മ്മളെ പോലും തടസ്സം തീർത്തു കൊണ്ട് ഇത്ത മ്മളെ വാരിപുണർന്ന് കൊണ്ട് പതിയെ പറഞ്ഞു... "അക്കു..... ശ്......ഒന്നും ഇങ്ങോട്ട് പറയണ്ട.....മ്മള് പറയുന്നത് നി കേട്ടാൽ മാത്രം മതി.......ഇവിടെ ചുറ്റും അവന്റെ ആളുകൾ ഉണ്ട്......ആ ആക്‌സിഡന്റ്ൽ കുഞ് മരിച്ചെന്നു ആണ് ഇപ്പോൾ അവനിൽ ഉള്ള അറിവ്..... ആഷിഖ് പറഞ്ഞു.....

നിന്നെ ഇടിച്ചു തെറിപ്പിച്ചത് അവന് ആണെന്ന്.... ആനി കണ്ടതാണ് നിന്നെ അയാൾ ഇടിച് തെറിപ്പിക്കുന്നത്‌.... നിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണ പൊതിയിൽ കുഞ് ആണെന്ന് ആണ് ഇതുവരെ അവന് കരുതിയിരിക്കുന്നത്....... നിനക്ക് ബോധം വരുന്നത് കാത്ത് അയാൾ ഇവിടെ ഉണ്ട്..... അതുകൊണ്ട് ആണ് ആനി ഇങ്ങോട്ട് വരാത്തത്...... ആക്‌സിഡന്റ് ആയി ജീവനില്ലാതെ പോലും ആ കുഞ്ഞിനെ കിട്ടാത്തത് കൊണ്ട് അവനിൽ ഇപ്പോഴും സംശയങ്ങൾ ബാക്കി ആണ്....... അവന്റെ അന്വേഷണം നില്ക്കുന്നത് നിന്നിൽ നിന്നുള്ള മറുപടിക്ക് ശേഷം ആയിരിക്കും.....അത്‌ നിന്റെ വായിൽ നിന്ന് കേൾക്കാൻ ആണ് അയാൾ ഇവിടെ ഉള്ളത്........

നി ചോദിച്ചപ്പോൾ ആള് പുറത്ത് ഉണ്ടായിരുന്നു മോളെ...... അതാണ് ഒന്നും വിട്ടു പറയാതെ ഒഴിഞ്ഞു മാറിയത്.... ഇനി നിന്നിൽ നിന്നും അവൻ അത്‌ മാത്രമേ അറിയാവൂ കുഞ് ജീവനോടെ ഇല്ലാന്ന്......" "ഇത്ത..... " "പേടിക്കണ്ട.....ഞാൻ ഇപ്പൊ പുറത്തു പോകുവാ... അവന്റെ സംശയം നമുക്ക് മാറ്റിയെ പറ്റു... കുഞ്ഞിന്റെ സുരക്ഷക്ക് അത്‌ ആവശ്യം ആണ്..... അതിന് അവന്ക് നിന്നെ ഒറ്റയ്ക്കു കിട്ടണം.....നിന്റെ വായിൽ നിന്ന് തന്നെ അറിയണം ആ കുഞ് ജീവനോടെ ഇല്ലാന്ന്..... മനസ്സിലായോ അക്കു......" ന്നൊക്കെ ഇത്ത പറഞ്ഞു നിര്ത്തി മ്മളിൽ നിന്ന് വേർപെട്ട് മാറികൊണ്ട് കണ്ണ് തുടച്ചു തന്നു കൊണ്ട് പുറത്തോട്ട് ഇറങ്ങി വാതിൽക്കൽ നിന്നോണ്ട് പറഞ്ഞു....

"അക്കു... എല്ലാം ഉൾകൊള്ളാൻ ശ്രമിക്കണം....ആരെന്നു പോലും അറിയാത്ത ആ കുഞ്ഞിന് വേണ്ടി ആണ് നി ഈ അവസ്ഥയിൽ......ഇനിയും ഓരോന്ന് ഓർത്തു കൊണ്ട് നീറി ഇരിക്കാതെ... ഞാൻ ടാബ്ലറ്റ് വാങ്ങിച്ചു വരാം....ആഷിഖ് ഡിസ്ചാർജ് പേപ്പേഴ്സ് ശരിയാക്കാൻ പോയേക്കുവാ......" ന്ന് പറഞ്ഞു കൊണ്ട് ശാലുത്ത പോയതും..... മ്മള് കണ്ണുകൾ അടച്ചു ബെഡിലായി കിടന്നു ഏത് നിമിഷവും അവന്റെ വരവിനായി കാത്തിരുന്നുകൊണ്ട്...... ശാലുത്ത പറഞ്ഞത് പോലെ അവന് വന്ന് മ്മളെ ഭീഷണി പെടുത്തി കൊണ്ട് ആ കുഞ്ഞിനെ ചോദിച്ചെങ്കിലും.... മ്മളെ ഓർമയിൽ ജിപ്സി ഇടിച്ചു വീഴ്ത്തിയത് വരെ ആണെന്നും ആ കുഞ്ഞിനെ കൂടെ കൊന്ന് കളഞ്ഞില്ലേടാ ന്ന് പറഞ്ഞു അവന്റെ കോളറിൽ പിടിച്ചു ആക്രോശിച്ചതും.....

അവന് ഒന്ന് ക്രൂരമായി ചിരിച്ചു കൊണ്ട് മ്മളെ കൈകളെ തട്ടി മാറ്റി കൊണ്ട് വിജയശ്രീലാളിതനെ പോലെ തിരിഞ്ഞു നടന്നതും മ്മള്... "നി ജയിച്ചു ന്ന് കരുതണ്ട ഷാഹിൽ....ആ കുഞ് ആരുടെ ആണെടാ..... അതിനെ കൊന്ന് കളഞ്ഞതിന് പോലീസിൽ കംപ്ലയിന്റ് കൊടുക്കും ഈ മെഹക്......" "പൊന്ന് മോളെ.... നി ഇതിന് പുറകെ ഇനി നടക്കില്ല.... ഒരൊറ്റ ഇടിയിൽ ആ കുഞ്ഞിനെ കൊന്ന് കളഞ്ഞ എനിക്ക് നിന്നെ തകർത്തു കളയാൻ ആകാഞ്ഞിട്ടല്ല.... ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടല്ലോ നിനക്ക് കൂട്ടായി ആ കിളിക്കൂട്ടിൽ എന്നെ കൊണ്ട് കൂടുതൽ ക്രൂരത ചെയ്യിക്കരുത് മെഹക്......" "ചി..... നി ഇത്രയും ക്രൂരൻ ആണോ..... എങ്ങനെ കഴിഞ്ഞു നിനക്ക്......" "എനിക്ക് മാർഗം അല്ല പ്രധാനം ലക്ഷ്യം ആണ്.....

ആ കുഞ്ഞിനെ ഇല്ലാതാക്കി ഒരു കുടുംബത്തെ ഭിന്നിപ്പിയ്ക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ ഇതിലും കൂടുതൽ ചെയ്യാൻ ഒരറപ്പും ഇല്ല.....ഇനി ഒരു വരവ് കൂടെ എന്നെ കൊണ്ട് ഇങ്ങോട്ട് വരുത്തിച്ചാൽ അത്‌ നിന്റെ നല്ലതിനാവില്ല.... സൊ.... ബൈ....മെഹക്.....ഇനി ഒരിക്കലും കണ്ടുമുട്ടാതിരിക്കട്ടെ......" ന്ന് ക്രൂരമായി ചിരിച്ചു കൊണ്ട് പറഞ്ഞു ഡോർ വലിച്ചടച്ചു ഇറങ്ങി പോയതും......ഇത്രയും നേരം അടക്കി വെച്ച ശ്വാസം വലിച്ചു വിട്ടു കൊണ്ട് തളർന്നു ബെഡിലേക് കിടന്നു.... അവന്റെ ക്രൂരത കൊണ്ട് തകർന്ന ആ കുടുംബത്തിന്റെ ഒക്കെ ശാപം ഇവൻ എവിടെ കൊണ്ട് കളയും പടച്ചോനെ.... ന്നൊക്കെ കരുതി കൊണ്ട് മ്മള് കണ്ണടച്ച് കിടന്നു..... പിന്നീട് മ്മളെ ഡിസ്ചാർജ് ആക്കി ഞങ്ങൾ കിളികൂട്ടിലേക് പോയി.....

അവിടെയെത്തി ആനിയെ കണ്ടെങ്കിലും ആ കുരുന്നിനെ കാണാൻ കഴിഞ്ഞില്ല..... അവരിൽ നിന്ന് ഒരുകാര്യം അറിയാൻ കഴിഞ്ഞു കുഞ്ഞ് ഇവിടെ സേഫ് അല്ലാത്തത് കൊണ്ട് അവനെ അടുത്തുള്ള ചർച്ചിലെ അച്ചനെ ഏല്പിച്ചുവെന്ന്...... മ്മള് ഒന്ന് റിക്കവർ ആകുന്നത് വരെ മ്മളെ അങ്ങോട്ട് വിട്ടില്ല.... കാരണം ഇടക്കിടക്കുള്ള കിളിക്കൂടിന് മുന്നിലൂടെ പോകുന്ന ആ റെഡ് ഓടി കാർ ഷാഹിൽന്റെ ആണെന്ന് മനസ്സിലാക്കിയത്ത് കൊണ്ട് ഒരു സാഹസത്തിന് മുതിർന്നില്ല...... നാല് മാസത്തോളം ബെഡ് റെസ്റ്റിന് ശേഷം ആണ് ആ കുരുന്നു മുഖം ഞാനും കാണുന്നത്..... ഇരുട്ടിന്റെ മറപറ്റി മുടങ്ങാതെ അവനരികിൽ ചെല്ലും.... അവന് ഞാനിട്ട പേര് ആണ് അൻഷിഫ് ഞങ്ങടെ അപ്പു.......

പൂർണമായി ബേദമാക്കാത്തത് കൊണ്ട് തന്നെ മ്മടെ രണ്ട് വർഷം ആണ് നഷ്ടമായത്.....8, 9 ക്ലാസ്സ്‌ മ്മൾക് നഷ്ടമായി..... പിന്നീട് ആനി പത്തിൽ ആയപ്പോൾ ആണ് അവളെ അഡോപ്റ് ചെയ്യുന്നത്.....പിന്നീട് അവൾ പ്ലസ് വണ്ണിൽ ചേർന്നപ്പോൾ മ്മള് ഇന്റലിജൻസ് ടെസ്റ്റ്‌ വഴി നേരിട്ട് മ്മൾ പത്തിൽ ചേർന്നു..... അഡോപ്റ് ചെയ്‌തെങ്കിലും അവൾ പ്ലസ് ടു കഴിയുന്നത് വരെ കിളിക്കൂട്ടിൽ തന്നെ നിന്നു.... പിന്നീട് മ്മളും പ്ലസ് വണ്ണിലേക് അവളുടെ സ്കൂളിൽ ചേർന്നു......പഠനത്തിലും വിനോദത്തിലും ഞങ്ങൾ ചേക്കേറിയപ്പോൾ മനസ് ഒന്ന് റിലാക്സ് ആയിരുന്നു...... പിന്നീട് ആ റെഡ് ഓടി കാർ കിളിക്കൂടിന് പരിസരത്തു കണ്ടതെ ഇല്ല..... ദിവസങ്ങൾ മാറി മറിഞ്ഞു.... മ്മള് പ്ലസ് ടു ആയതും....

അവൾ ഡിഗ്രി ക്ക് അവളുടെ അപ്പച്ചന്റെ നാട്ടിലെ കോളേജിലെക് മാറി..... പിന്നീട് ഫോണിലൂടെ ഉള്ള കോൺടാക്ട് മാത്രമേ ഉണ്ടായിരുന്നുള്ളു...... അവളുടെ കൂടെ കൂടണം എന്ന് ആഗ്രഹം ഉണ്ടേലും കിളിക്കൂടും അപ്പുവിനെയും പിരിഞ്ഞു നിൽക്കാൻ മനസ് അനുവദിക്കാത്തത് കൊണ്ട് മ്മള് പിന്നീട് ഡിഗ്രിക്ക് കിളിക്കൂടിന് അടുത്തുള്ള കോളേജിൽ ചേർന്നു.... അപ്പുവിനെ അപ്പോഴും അച്ഛനെ ഏൽപ്പിച്ചു..... അവന്റെ ഏഴാം പിറന്നാളിന് അവന് മ്മളോട് ആവശ്യപ്പെട്ടത് മ്മടെ കൂടെ ഇനിയുള്ള കാലം ജീവിക്കാൻ ആണ്..... പിന്നീട് ഏഴ് വർഷത്തിന് ശേഷം മ്മള് അപ്പുവിനെ കിളിക്കൂടിലേക് കൂട്ടി..... അവിടുന്നങ്ങോട്ട് അവന് ഉണ്ടായിരുന്നു കൂടെ....

പിന്നീട് കോളേജിലെ പ്രശനത്തിൽ പെട്ട് ഡിസ്മിസ് ആയപ്പോൾ ആണ് അപ്പു കൂടുതൽ വിഷമിച്ചത് മ്മളെ പിരിയുന്നതിൽ......ഏതായാലും ഡിസ്മിസ് ആയി അവിടെ ഇനി പടിക്കൽ നടക്കില്ല.....പിന്നെ ഇത്തയ്ക് ഹോസ്പിറ്റലിൽ ജോലിയും ശരിയായി.....അതെല്ലാം കണക്ക് കൂട്ടി ആണ് മ്മള് ആനിയുടെ കോളേജിൽ ചേർന്നത്..... അത്‌ പിന്നീട് മ്മളെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ആയി..... മ്മടെ ജീവൻ.... ന്റെ സ്വന്തം രാവണൻ....കിച്ച പൊന്നുവിനെ ജീവിതത്തിന്റെ ഭാഗമായി മാറി......😍😌 പിന്നീട് ഒർമിക്കാൻ ആഗ്രഹിക്കാത്ത ആ രാത്രി മ്മടെ ഓർമയിൽ പോലും ഇല്ലായിരുന്നു.....ഷാഹിൽനെ ഇവിടെവെച് കാണുന്നത് വരെ.....

അവന്റെ കയ്യിൽ നിന്നും രക്ഷപെട്ട കുഞാണ് അപ്പു എന്ന് അവന് അറിയുന്ന നിമിഷം വിതൂരമല്ല..... അവന് അറിഞ്ഞു കഴിഞ്ഞു ആ ആക്‌സിഡന്റിൽ ആ കുഞ്ഞ് നഷ്ടപെട്ടില്ലാന്നുള്ളതും അത്‌ സേഫ് ആണെന്നുള്ള സത്യം....അങ്ങനെയാണ് കിളിക്കൂട്ടിലേക് ഞങ്ങൾ പോയ ദിവസം വർഷങ്ങൾക്ക് ശേഷം ആ റെഡ് ഓടി ആ പരിസരത് കറങ്ങി തിരിഞ്ഞു അലഞ്ഞത് എന്തിനാണെന്ന് ഞങ്ങൾക്ക് മനസ്സിലായത്...... ഏത് നിമിഷവും അവൻ ഞങ്ങള്ക് മുന്നിലേക്ക് വരാം.... പക്ഷെ അതിനിടയിൽ പെട്ട മറ്റൊരു കാര്യം.... ഷാദിയും ഷാഹിലും തമ്മിൽ ബന്ധം ഉണ്ടേൽ തീർച്ചയായും അപ്പുവിനെ കുറിച്ചുള്ള രഹസ്യങ്ങൾക്കുള്ള ഉത്തരവും അവരിൽ തന്നെയുണ്ടാകും....

ഉണ്ടാകുമെന്നല്ല.......ഉണ്ടാവണം..... അങ്ങനെ ഉണ്ടേൽ കണ്ടെത്തിയിരിക്കും മെഹക്.... നി എന്നിലേക്കടുക്കുന്നതിന് ഒരുനിമിഷം മുന്നേ എങ്കിലും മിസ്റ്റർ ഷാഹിൽ....... ന്നെല്ലാം മനസ്സിൽ ഓർത്തുകൊണ്ട് മ്മള് ആനിയിൽ നിന്ന് വേർപെട്ട് കൊണ്ട് ചുമരിലേക് ചാരി കണ്ണടച്ചിരുന്നു....... അപ്പോൾ തന്നെ ലിയു അങ്ങോട്ട് വന്നതും മ്മള് എണീറ്റു....പിന്നീട് ഞങ്ങൾ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു പുറത്തോട്ടിറങ്ങിയതും...... ചെക്കന്മാരെല്ലാം ഞങ്ങളേം വെയിറ്റ് ചെയ്ത് നിൽപ്പുണ്ടായിരുന്നു...... പിന്നീട് അരുണിയോടും ആന്റിയോടും കല്യാണത്തിന് ഉറപ്പായും വരണം എന്ന് പറഞ്ഞു യത്ര പറഞ്ഞു ഞങ്ങൾ നാട്ടിലേക് തിരിച്ചു..... പലതും മനസ്സിൽ ഉറപ്പിച്ചു കൊണ്ട്................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story