രാവണ പ്രണയം🔥 : ഭാഗം 7

Ravana Pranayam Novel

എഴുത്തുകാരി: അമീന

തല പോലും തുവർത്താതെ നനഞ പടി മ്മൾ കതക് തുറന്ന് ബെഡിലേക് വീണു പൊട്ടിക്കരഞ്ഞു......... കരഞ്ഞു കരഞ്ഞു അതൊരു തേങലിൽ എത്തി നിന്നതും.................... ബെഡിൽ തളർന്നു കൊണ്ട് മ്മടെ മിഴികൾ താനേ അടഞ്ഞു പോയിരുന്നു...... ***************** (ശാലു ) മ്മൾ ഇന്ന് ആന്റിടെ കൂടെ ഹോസ്പിറ്റലിൽ പോയി...... അവിടെയെത്തിയതും........ ആന്റി മ്മളേം കൊണ്ട് നേരെ ഓഫീസിലേക്ക് ചെന്ന് അവിടെ നിന്നും ഒരു ഫോം എടുത്ത് ഫിൽ ചെയ്യാൻ പറഞ്ഞു....... ആളിപ്പോ വരാമെന്ന് പറഞ്ഞോണ്ട് പുറത്തോട്ട് ഇറങ്ങി പോയി..... മ്മൾ പിന്നെ ആ ഫോം ഫിൽ ചെയ്ത് കഴിഞ്ഞതും........ അങ്ങോട്ടായി വന്ന നഴ്സ് മ്മളോട് കൂടെ വരാൻ പറഞ്ഞതും..... മ്മൾ ആൾടെ പുറകെ പോയി...... മ്മളേം കൊണ്ട് നേരെ പോയത് അവിടെത്തെ സീനിയർ നേഴ്സ് ന്റെ അടുത്തായിരുന്നു..... ഒരു 35 വയസൊക്കെ കാണും....പേര് കമല........ആളൊരു പാവം ആണ്......... നല്ല പെരുമാറ്റം ആയിരുന്നു മ്മളോട്...... പിന്നെ കമല ചേച്ചി മ്മടെ കയ്യിൽ നിന്ന് ഫോം മേടിച് അതിലുള്ളതെല്ലാം റെക്കോർഡ് ബുക്കിൽ ചേർത്തു......

അപ്പോൾ തന്നെ അങ്ങോട്ടായി വന്ന ആന്റി മ്മളോട് ഇന്ന് തന്നെ ഡ്യൂട്ടിയിൽ കയറാൻ പറഞ്ഞു..... മെയിൻ ഡോക്ടറിന്റെ അസിസ്റ്റന്റ് ആയിട്ട് ആയിരുന്നു മ്മടെ ജോലി...... ആന്റി പിന്നെ മ്മൾക് വേണ്ട നിർദ്ദേശങ്ങൾ ഓക്കെ നൽകി ഓൾ തെ ബെസ്റ്റും പറഞ്ഞു മ്മടെ തലയിൽ തലോടി കൊണ്ട് മുബാറക് ടെക്സ്സ്റ്റൈൽസിലേക് പോയി...... അതിന്റെ ഇൻചാർജ് ആന്റി ആണ് നോക്കാറ്........ അവരുടെ ഭർത്താവ് മുബാറക്........ മുബാറക് കോളേജിന്റെ പ്രിൻസിപ്പൽ ആണ്......... പിന്നെ കൂടാതെ ബിസിനസ്‌ പരമായി ഇപ്പൊ ഒരു ജോബ് ന്റെ ടൂറിൽ ആയത് കൊണ്ടാണ് ഇപ്പോ ടെസ്റ്റൈൽസിന്റെ കാര്യത്തിൽ ആന്റിക്ക് ഓടിനടക്കേണ്ടി വരുന്നത്......... ഇതൊക്കെ ആന്റി പറഞ്ഞുള്ള അറിവാണ്....... മ്മൾ പിന്നെ കമല ചേച്ചി എടുത്ത് തന്ന നേഴ്സിംഗ് യൂണിഫോം ഡ്രസ്സ്‌ ഡ്രസിങ് റൂമിൽ ചെന്ന് ചേഞ്ച്‌ ചെയ്ത് ഇറങ്ങി....... അപ്പോൾ തന്നെ കമലേച്ചി മ്മളെ കയ്യിൽ ഒരു ഫയൽ നൽകി കൊണ്ട് പറഞ്ഞു..... "ശാലു..... ഇതിൽ ഇന്നത്തെ op ലേക്ക് വേണ്ട പേഷ്യൻസിന്റെ നെയിം ആണ്......ഇത് കയ്യിൽ വെച്ചേക്ക്......

പിന്നെ പീഡിയാട്രിക്ക് സെക്ഷൻ ലാണ് നിനക്ക് ഇനി മുതൽ ജോലി..... ഡോക്ടർ ന്റെ അസിസ്റ്റന്റ് ആയിട്ടാണ്..... അപ്പോൾ ഇനി അശ്വര്യമായിട്ട് ജോലി തുടങ്ങിക്കോ......" ന്നും പറഞ്ഞു മ്മളെ ഒരു ഡോറിന് വെളിയിൽ കൊണ്ട് പോയി നിർത്തി.......... ന്നിട്ട് മ്മളോട് അകത്തോട്ടു പൊക്കോളാൻ പറഞ്ഞു ആൾ പെട്ടന്ന് തന്നെ എമർജൻസി ഡിപ്പാർട്മെന്റ്ലേക്ക് പോയി.... മ്മൾ പിന്നെ പടച്ചോനോട് നന്നായി ദുആ ചെയ്ത് മ്മൾ റൂമിന് വെളിയിലുള്ള ഡോക്ടർന്റെ നെയിം ലേക്ക് നോക്കി..... Dr. AM mbbs pediatric ന്ന് എന്ന് എഴുതി വെച്ചിരുന്നു... പടച്ചോനെ ഒരു മുരടൻ ആവാതിരുന്നാൽ മതിയായിരുന്നു..... ന്നൊക്കെ കരുതി മ്മൾ കതക് തുറന്ന്.... "മേ ഐ കമിങ് സാർ..... " ന്ന് മ്മൾ ചോദിച്ചതും......അകത്തൂന്ന്...... "യെസ്..... " ന്ന് പറഞ്ഞോണ്ട് അങ്ങട് ആയി തിരിഞ്ഞിരുന്ന ആൾ ഇങ്ങട് തിരിഞ്ഞതും....... ആളെ കണ്ടു പകച്ചു പണ്ടാരടങ്ങി പോയി......... മ്മടെ കയ്യിൽ നിന്ന് അറിയാതെ ഫയൽ നിലത്തോട്ട് വീണതും................ മ്മൾ അറിയാതെ ആ നാമം ഉച്ചരിച്ചു..... "അമർ...... " അപ്പോൾ AM ന്ന് എഴുതിയത് അമർ മുബാറക് എന്നാണോ.....

ന്തിനാണ് പടച്ചോനെ മ്മളോട് ഇങ്ങനെ ഒക്കെ ചെയ്യണേ...................... അകന്ന് നിൽക്കുമ്പോൾ പിന്നേം പിന്നേം മുന്നിൽ കൊണ്ട് നിർത്തുന്നത്..... ന്നൊക്കെ ആലോചിച്ചോണ്ട് നിന്നതും......... പെട്ടന്ന് ആണ് ആൾ സംസാരിച് തുടങ്ങിയത്..... "താനെന്താ സ്വപ്നം കാണുവാണോ..... " "അ... അല്ല.... അല്ല..... സാർ... ഞാൻ........" ന്നൊക്കെ മ്മൾ വിക്കി വിക്കി ഒരുവിധം പറയാൻ നിന്നതും....... ആൾ മ്മളോട് പറഞ്ഞു.... "താൻ എന്താ അവിടെ നിന്ന് കഥകളി കളിക്ക..... ആ ഫയൽ ഇങ് തടോ.... പുറത്ത് പേഷ്യന്സ് വെയ്റ്റിംഗ് ആണ്......" "ഒഹ്... സോറി സാർ.... " ന്ന് മ്മൾ പെട്ടന്ന് പറഞ്ഞു കൊണ്ട് നിലത്തു വീണ ഫയൽ എടുത്തോണ്ട് നേരെ അങ്ങേരുടെ അടുത്തോട്ടു വിട്ടു..... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ആ ഫയൽ മേടിച്ചോണ്ട് അത് തുറന്ന് നോക്കി.......... പിന്നെ മ്മളെ മുകതെക് നോക്കി പറഞ്ഞു.... "അപ്പോൾ ഇനി മുതൽ മിസ്സ്‌ ഷഹല റാസ് മ്മടെ അസിസ്റ്റന്റ് ആയിട്ട് അല്ലെ......ഇട്സ് ഗുഡ്..... " ന്ന് പറഞ്ഞോണ്ട് ആൾ ഒന്ന് നിർതിയിട്ട്......... മ്മളെ തന്നെ നോക്കി കൊണ്ട് ഒരു കള്ള ചിരിയാലെ പറഞ്ഞു....... "അപ്പോൾ പടച്ചോൻ മ്മടെ കൂടെത്തന്നെയാണല്ലോ ഇക്കാടെ ശാലു മോളെ.... " ന്ന് ഡോക്ടർ പറഞ്ഞതും........ മ്മൾ കണ്ണും തള്ളി നോക്കി പോയി..... അപ്പോൾ തന്നെ അങ്ങേര് മ്മടെ അടുത്തേക് എണീറ്റ് വന്നൊണ്ട് പറഞ്ഞു....

"ഏതായാലും നിയായിട്ട് ഇങ്ങോട്ട് വന്ന സ്ഥിതിക്.......... ഇനി ഈ അമർ മുബാറക് നിന്നെ മിസ്സിസ് അമർ മുബാറക് ആകിയിട്ടേ അടങ്ങു..... നിന്റെ കണ്മുന്നിൽ വരരുത്..... പ്ലീസ്....... ന്നൊക്കെ പറഞ്ഞല്ലേ മ്മടെ പെണ്ണ് അവിടെ നിന്ന് മ്മളെ പറഞ്ഞു വിട്ടത്...... ന്നിട്ടും പടച്ചോൻ നിന്നെ മ്മടെ മുന്നിലായി ദ ഇതുപോലെ നിർത്തി തന്നിട്ടുണ്ടേൽ......... അത് ഈ അമർ ന്ന് വേണ്ടി ആണെന്ന് വിശ്വസിക്കാനാ മ്മൾക് ഇഷ്ടം......അപ്പോൾ മ്മടെ പെണ്ണ് ആവാൻ കാത്തിരുന്നോ........ " ന്ന് മ്മൾ പറഞ്ഞതും.......... പെണ്ണ് എന്തോ മ്മളോട് പറയാൻ ഒരുങ്ങവെ മ്മൾ പെട്ടന്ന് തന്നെ പശ്യൻസിനെ വിളിക്കാൻ പറഞ്ഞു ചെയറിൽ പോയി ഇരുന്നു..... അല്ലേൽ പെണ്ണ് ഇതൊന്നും നടക്കില്ല ശരിയാവില്ല.... ന്നൊക്കെ പറഞ്ഞോണ്ട് വരും..... ഇനി മ്മൾ ആ വക കാര്യം ഒന്നും ചെവികേൾക്കില്ല..... മ്മൾക് വേണം അവളെ......ഇനി മ്മടെ യുദ്ധം അവളെ നേടിയെടുക്കാൻ ആയിരിക്കും........ സത്യത്തിൽ മ്മൾക് ഇതൊരു സർപ്രൈസ് ആയിരുന്നു..... ഉമ്മി വന്നു ഇന്ന് മുതൽ മ്മൾക് ഒരു അസിസ്റ്റന്റ് കൂടെ ഉണ്ട് ന്ന് പറഞ്ഞപ്പോൾ....... സത്യത്തിൽ ഇവളാണെന്ന് കരുതിയതെ ഇല്ല..... ഇവളെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഉമ്മി ഇവിടെ ഉണ്ടായിരുന്നേൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തേനെ.........

ഇനിമുതൽ മ്മടെ പെണ്ണിനെ ഇങ്ങനെ നോക്കി ഇരിക്കാലോ... മ്മൾ നിന്നെ വീഴ്ത്തും പെണ്ണെ.... ന്നൊക്കെ മനസ്സിൽ കരുതിയതും......... ഒരു പേഷ്യന്റിനെ അവളെ വിളിച്ചിരുന്നു..... ഓരോരുത്തരായി പരിശോദിച്ചു കഴിഞ്ഞു ഒരു വിധം ലഞ്ച് ടൈം ആയതും.......... മ്മൾ അവിടെ നിന്ന് ഇറങ്ങി ഓടി..... കാരണം വേറെ ഒന്നും അല്ല അങ്ങേര് ഇത് കണ്ണെടുക്കാതെ നോക്കികൊണ്ട്‌ നിക്ക.... ഇടക് സൈറ്റ് അടിക്കും ചെയ്യുന്നുണ്ട്........ എങ്ങനെ ആണ് ഉച്ച വരെ അതിനുള്ളിൽ നിന്നത് ന്ന് മ്മൾകെ അറിയൂ..... പോരാൻ നേരം ആൾടെ കൂടെ ഫുഡ്‌ കഴിഞ് റൗണ്ട്സിന് ചെല്ലാനും പറഞ്ഞു...... മ്മൾ അതിന് ആളെ ദയനീയ മായി നോക്കി അവിടെന്ന് നേരെ കമല ചേച്ചിടെ അടുത്തോട്ടു പോയി..... പിന്നെ അവരുടെ കൂടെ ഫുഡ്‌ കഴിച്ചു....... മ്മളെ പോലെ ന്യൂ ജോയിൻ ഒരാളൂടെ ഉണ്ട് പേര് ആയിഷ..... ഇഷ ന്ന് വിളിക്കും.... ഞങൾ പിന്നെ ഭയങ്കര കൂട്ട് ആയി..... അങ്ങനെ ഫുഡ്‌ അടി ഒക്കെ കഴിഞ്ഞു മ്മൾ ആൾടെ കൂടെ റൗണ്ട്സിന് പോയി..... ഒരുവിധം വൈകുന്നേരം ആയി മ്മൾ അവിടെ നിന്ന് ഇറങ്ങാൻ...... വീട്ടിലേക് വേണ്ട സാധനങ്ങൾ ഒക്കെ മേടിച്ചു വീട്ടിലെത്തിയപ്പഴേക്കും............. നേരം ഇരുട്ടിയിരുന്നു..... മ്മൾ പിന്നെ കതക് തുറന്ന് അക്കുവിനേം വിളിച്ചോണ്ട് അകത്തോട്ടു കയറി...... "അക്കൂ...... അക്കൂ.... " ഈ പെണിത് എവിടെ പോയി കിടക്ക......

ന്നൊക്കെ പറഞ്ഞോണ്ട് ബാഗ് ടേബിളിൽ വെച്ച് റൂമിന്റെ കതക് തുറന്ന് നോക്കിയതെയും......... പെണ്ണ് ഉണ്ട് പൂര ഉറക്കം... മ്മൾ അപ്പോൾ തന്നെ പെണ്ണിനോട് എണീക്കാൻ പറഞ്ഞു അപ്പുറത്തെ റൂമിൽ പോയി ഫ്രഷ് ആയി വന്നു.... ഹോസ്പിറ്റലിൽ നിന്ന് വന്നതല്ലേ ഫ്രഷ് ആയിട്ട് അവളുടെ അടുത്തോട്ടു പോകാന്നു കരുതി... മ്മൾ പിന്നെ കിച്ചണിൽ ചെന്ന് നോക്കിയപ്പോൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല..... അല്ല എന്ത് പറ്റി പെണ്ണിന്..... അല്ലേൽ ഫുഡ്‌ ഒക്കെ ഉണ്ടാക്കാറുള്ളതാണല്ലോ...... അതൊക്കെ അവൾക് ഇഷ്ടമുള്ള കാര്യവും ആണ്..... ഒന്നും കഴിച്ചില്ലേ ഇനി..... അങ്ങനെ അങ്ങ് കിടന്നതാണോ.... ന്നൊക്കെ ആലോചിച്ചു മ്മൾ പെട്ടന്ന് തന്നെ രണ്ടു കപ്പ്‌ കോഫി ഇട്ടോണ്ട് നേരെ റൂമിലേക്കു വിട്ടു..... കപ്പ്‌ ടേബിളിൽ വെച്ച് മ്മൾ പതിയെ ചെന്ന് പെണ്ണിനെ തൊട്ടതും........ ഞെട്ടിത്തരിച്ചു പോയി...... ആകെ നനഞ്ഞു കൊണ്ടാണ് പെണ്ണ് കിടക്കുന്നത്..... "അക്കു..... അക്കു.... ഡാ എണീക്ക്...... " ന്നൊക്കെ എത്ര വിളിച്ചിട്ടും......... പെണ്ണ് കണ്ണ് തുറക്കാത്തത് കണ്ടതും......... മ്മൾക് ആകെ ആതി കൂടി..... നോക്കുമ്പോ പെണ്ണ് ആകെ തണുത്തു കിടക്ക......... നന്നായിട്ട് വിറക്കുന്നതും ഉണ്ട്..... മ്മൾടെ മനസ്സിൽ അകാരണമായ പേടി കൂടിയതും........ മ്മൾ ഉറക്കെ പെണ്ണിനെ വിളിച്ചോണ്ടിരുന്നു..... ആ വിളി പിന്നീട് കരച്ചിലേക്ക് എത്തി നിന്നു...... "അക്കു........ മോളെ എണീക്കട.... ഡാ....അക്കു........ നിന്റെ ശാലുത്ത ആണ് വിളിക്കണേ........." ന്നൊക്കെ കരഞ്ഞോണ്ട് പറഞ്ഞിട്ടും..........

ഒരു കുലുക്കവും ഇല്ലാണ്ടയുള്ള മ്മടെ അക്കു വിന്റെ കിടത്തം കണ്ടതും......... മ്മൾ കരഞ്ഞോണ്ട് എന്ത് ചെയ്യണം ന്ന് അറിയാതെ ആകെ അങ്ങടും ഇങ്ങടും തിരിഞ്ഞു നടന്നു...... പിന്നെ പെട്ടന്ന് തന്നെ കതക് തുറന്നൊണ്ട് പുറത്തോട്ട് ഓടി..... "ആന്റി....." ന്ന് ഉറക്കെ വിളിച്ചോണ്ട് മ്മൾ ഓടി ചെന്ന് കതകിൽ തട്ടികൊണ്ടേ ഇരുന്നു..... മ്മടെ തട്ടലിന്റെ വേഗത കൂടിയതും........ കതക് മ്മടെ മുന്നിലായി തുറന്നിരുന്നു....... കതക് തുറന്ന് വന്നത് കിച്ചു ആയിരുന്നു......... നിലക്കാത്ത കണ്ണുനീരിനാൽ മ്മൾ തേങ്ങിക്കൊണ്ട് വീട്ടിലേക് ചൂണ്ടി കൊണ്ട് പറഞ്ഞു.... "കിച്ചു..... കിച്ചു....ന്റെ അക്കു...... അവൾ........." ന്ന് കിതപ്പോടെ കരഞ്ഞു കൊണ്ട് ഷഹല അക്കു.........ന്ന് പറഞ്ഞതും......... മ്മടെ ഹൃദയം കിടന്ന് പിടക്കാൻ തുടങ്ങി.......എന്തിനെന്നറിയാതെ മ്മടെ ഹൃദയം വേഗത്തിൽ മിടിച്ചു.......... "ഷഹല....... അവൾ.........അവൾക് എന്താ........." ന്ന് മ്മൾ വെപ്രാളപെട്ട് ചോദിച്ചതും......... "കിച്ചു...... അക്കു.......അവൾ വിളിച്ചിട്ട് എണീക്കുന്നില്ല... ന്റെ അക്കു........" ന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞതും............ അങ്ങോട്ടായി വന്ന ഉമ്മിയും ബ്രോയും കാര്യമെന്താണന്ന് ചോദിച്ചതും......... അവരോടായി തേങ്ങൽ കൂട്ട് പിടിച്ചു അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടതും........... മ്മള് പോലും അറിയാതെ മ്മടെ കാലുകൾ അതിവേഗം ഔട്ട്‌ ഹൗസ് ലക്ഷ്യo വെച്ച് ഓടിയിരുന്നു....... ................ തുടരും...........

രാവണ പ്രണയം🔥 : ഭാഗം 6

Share this story