രാവണ പ്രണയം🔥 : ഭാഗം 70

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മടെ തൊട്ട് മുന്നിലായി നിക്കുന്ന സെബിച്ചനെ കണ്ട് തറഞ്ഞു നിന്നപ്പോഴേക്കും മ്മടെ പുറകിലായി കതകടഞ്ഞിരുന്നു.... കതകടഞ്ഞ സൗണ്ട് കേട്ട് ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വാതിൽ ചാരി നിക്കുന്ന ജോൺ നെ ആണ്.... വാതിൽ ചാരി നിക്കുവാണേലും തലയും താഴ്ത്തിയാണ് ആൾടെ നിൽപ്പ്.... അവനെ ഒന്ന് നോക്കി മുന്നോട്ട് തിരിഞ്ഞപ്പോൾ അതാ അവിടേം അത്‌ തന്നെ.... രണ്ടുപേരും തലയും താഴ്ത്തി നിന്നതും ഞാൻ പതിയെ സെബിച്ചന് അരികിലേക്ക് ചെന്നു കൊണ്ട് ബെഡ്ഡിൽ ആയി ഇരുന്നു..... ഇരുന്നു കുറച്ചു കഴിഞ്ഞതിനു ശേഷവും അവർ അതേ നിൽപ്പ് തുടർന്നപ്പോൾ... "ഹെലോ.... പിടിച്ചു വലിച്ചത് എന്തിനാണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്കങ്ങോട്ട് പോകാമായിരുന്നു....."

ന്ന് മ്മള് പറഞതും മ്മടെ മുഖത്തേക് നോക്കി നിന്നതിനു ശേഷം... അവർ രണ്ടും എനിക്ക് ഇരുവശവും വന്നിരുന്നു.... "അല്ല പിടിച്ചുവലിച്ച് അകത്തു കയറ്റിയത് പഴയ ശത്രുവിനെ തകർക്കാനോ അതോ ശത്രുതയ്ക്കുമപ്പുറം കൂടപ്പിറപ്പ് നോടുള്ള സ്നേഹം എങ്ങാനും കാരണമായുണ്ടോ...." ന്നുള്ള മ്മടെ ചോദ്യത്തിന് പെട്ടെന്ന് തന്നെ സെബിച്ചൻ ന്റെ കാൽക്കീഴിൽ ആയി മുട്ടിൽ ഇരുന്നുകൊണ്ട് കൈകൾ കൂട്ടിപ്പിടിച്ചതും.... ഒരു നിമിഷം അന്താളിച്ച് പോയ ഞാൻ... കൈകൾ വലിച്ചെടുക്കാൻ ശ്രമിക്കും മുന്നേ മ്മടെ കൈകളിൽ പിടിമുറുക്കിയിരിക്കുന്നു..... പതിയെ ആ കൈകളിലേക്ക് ആള് നെറ്റി മുട്ടിച്ചു കൊണ്ട് സംസാരിച്ചുതുടങ്ങി...

"ഒത്തിരി ദ്രോഹിച്ചു.... വേദനിപ്പിച്ചു.... ദേഷ്യമായിരുന്നു എല്ലാരോടും..... പകയായിരുന്നു.... എന്നോ നഷ്ടപ്പെട്ട എന്റെ പെങ്ങളെ ഓർമ്മകൾ മനസ്സിലേക്ക് വരാതിരിക്കാൻ വേണ്ടി.....എല്ലാവരോടും ദേഷ്യം കാണിച്ചു.... താന്തോന്നി പട്ടം എടുത്തണിഞ്ഞു.... അഹങ്കാരിയാ ഞാൻ....വാശിയായിരുന്നു ന്റെ നേരെ കൈ ഉയർത്തിയവളെ തകർക്കണമെന്നുള്ള വാശി.....അതിന് വേണ്ടിത്തന്നെയാ ഞാൻ കോളേജ് മാറി വന്നത്.... നിന്നോട് അപമര്യാദയായി പെരുമാറുമ്പോഴും അറിയില്ലായിരുന്നു നി ഒരുനാളിൽ എന്റെ ജീവനായിരുന്നെന്ന്....താന്തോന്നി ആയി നടക്കുമ്പോഴും അതെല്ലാം ഇല്ലാതാകുന്നത് കുഞ്ഞു കുട്ടികളെ കാണുമ്പോൾ ആയിരുന്നു....

ഓരോ ചിരിയിലും എന്റെ റോസിനെ തിരയുമ്പോൾ ഞാൻ പഴയ ഏഴ് വയസുകാരൻ ആകും ഇ താന്തോന്നി....." ന്നൊക്കെ പറഞ്ഞതും... മ്മള്.. "സെബിച്ച....." ന്ന് വിളിച്ചതും... "അറിയില്ല എനിക്ക്...... സെബിച്ച ന്ന് വിളിക്കാൻ നിനക്ക് അര്ഹതയുണ്ടെങ്കിലും അത്‌ കേൾക്കാൻ എനിക്ക് അർഹതയില്ലാത്ത പോലെ... അത്രയും വേദനിപ്പിച്ചിട്ടുണ്ട് നിന്നെ..... ക്ഷമിക്കാൻ കഴിയോട നിനക്ക്...." "ഇല്ല..... ക്ഷമിക്കാൻ കഴിയില്ല...." ന്ന് മ്മള് ഉറച്ച ശബ്ദത്തോടെ പറഞ്ഞതും ജോൺ... "റോസ്....ചേട്ടായി ക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കാം....

ഓർമയില്ല എനിക്ക് ചേട്ടായിടെ റോസിനെ കണ്ട്.... പക്ഷെ പറഞ്ഞറിയാം....ഒരുപാട്.... ക്ഷമിച്ചൂടെ ചേട്ടായിയോട്...." "ചേട്ടായിയോട് ക്ഷമിച്ചാൽ മതിയോ.... നിന്നോട് ക്ഷമിക്കണ്ടേ....." "എന്നോട് ക്ഷമിചില്ലേലും കുഴപ്പം ഇല്ല.... ഞാൻ ഇങ്ങോട്ട് വന്നു നോക്കുമ്പോൾ കണ്ണ് നിറച്ചിരിക്കുന്ന ചേട്ടായിയെ ആണ് കണ്ടത്....സത്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ ആ ഉള്ള് നീറിയ ഇവ്ടിരുന്നേ.....പറഞ്ഞ വാക്കിലും ചെയ്ത പ്രവർത്തിയിലും...." "ഇപ്പോൾ പറഞ്ഞല്ലോ ചെയ്ത പ്രവർത്തിയെന്ന്...അതിൽ എനിക്ക് വന്ന വേദനക്ക് എന്ത് പകരം തരും നിന്റെ ചേട്ടായി..... " "റോസ്....." "വേണ്ട.... ജോൺ......ക്ഷമിക്കുമെന്ന് ഒരുറപ്പും ഉണ്ടായിട്ടല്ല ഞാൻ ഇപ്പോൾ ഇതെല്ലാം ഏറ്റ് പറഞ്ഞത്....തിരിച്ചു കിട്ടിയിരിക്ക അടുത്തില്ലേലും തൊട്ട് മുന്നിലായുണ്ടല്ലോ....

കണ്ട് നിൽക്കാനെങ്കിലും ആകുന്നുണ്ടല്ലോ....കൂടുതൽ ഒന്നും വേണ്ട എനിക്ക്......" ന്ന് പറഞ്ഞു നിറഞ്ഞ കണ്ണ് മ്മളിൽ നിന്ന് മറച്ചു പിടിച്ചു എണീറ്റ് പോയതും....മ്മള്.. "ഔച്.... മ്മാ...." ന്ന് പറഞ്ഞു മ്മള് വയർ പൊത്തി കരഞ്ഞതും.... "മോളെ...." ന്ന് വിളിച്ചു മ്മളെ അടുത്തേക്കായി ഓടിയടുത്ത സെബിച്ചൻ....വെപ്രാളത്തോടെ... "ഏയ്ഞ്ചൽ...... ന്നാടാ പറ്റിയെ....വേദനിക്കുന്നുണ്ടോ..... ജോൺ നോക്കി നിക്കാതെ വെള്ളം എടുക്കട....മോളെ വയ്യേട....." ന്നൊക്കെ വയറിൽ അമർത്തി കുനിഞ്ഞിരുന്ന മ്മളെ ഷോൾഡറിൽ പിടിച്ചു കൊണ്ട് ചോദിച്ചതും..... മ്മള് പതിയെ തലയുയർത്തി കൊണ്ട് ആളെ ഒളികണ്ണിട്ട് നോക്കിയതും....

ആ കണ്ണുകളിൽ മ്മൾക് കാണാൻ കഴിഞ്ഞത് മ്മളോടുള്ള സ്നേഹവും വാത്സല്യവും ആയിരുന്നു.....മ്മള് പെട്ടന്ന് എണീറ്റിരുന്നു ദേഷ്യത്തിൽ.... "മ്മൾക്ക് എന്തായാൽ എന്താ.... മ്മള് ആരാ ഇങ്ങളെ......മ്മളെ വേദനിപ്പിക്കാൻ അല്ലെ... ന്നെ തകർക്കണം എന്നല്ലേ വിചാരം...." ന്നൊക്കെ മ്മള് വിതുമ്പി കൊണ്ട് ആ കൈ മ്മളിൽ നിന്ന് തട്ടി മാറ്റിയതും.... "ഏയ്ഞ്ചൽ...." ന്നുള്ള ഗർജനത്തിൽ മ്മളൊന്ന് ഞെട്ടി നോക്കിയതും..... ആൾടെ മുഖം ഒക്കെ അങ്ങട് ചുമന്ന് വന്നു...... "നി... എന്താടി പറഞ്ഞെ.... മ്മളെ പെങ്ങൾ ആണെന്ന് നോക്കൂല്ല ഒറ്റയടി വെച്ച് തന്നാൽ ഉണ്ടല്ലോ...നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് എന്താണെന്നോ.....

ഇന്നലെ വരെ നീ എനിക്ക് ആരായിരുന്നു എന്നല്ല ഇന്നുമുതൽ നീ എന്റെ ജീവനാണ്...സെബാസ്ട്യൻറെ പെങ്ങളാണ് നി..... നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് എന്താണെന്ന് അല്ലേ.....ഹേ...." ന്ന് പറഞ്ഞു മ്മളെ മുഖം കോരി എടുത്തോണ്ട് പറഞ്ഞു.... "സെബാസ്റ്റ്യൻന്റെ പെങ്ങള നി.... ന്റെ ഏയ്ഞ്ചൽ ആണ് നി... നിന്റെ ഇച്ചായനു പോലും മ്മളെ കഴിഞ്ഞേ നിന്നിൽ അവകാശം ഒള്ളു... ന്ന് പറഞ്ഞവനാ... ആ എനിക്ക് നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താണെന്നോ.... റോസമ്മോ....ഇങ്ങനെയൊന്നും പറയാതെടോ....ക്ഷമിച്ചൂടെടോ എന്നോട്...." ന്ന് പറഞ്ഞു മ്മളെ കണ്ണിലേക്കു ദയനീയമായ നോട്ടം എറിഞ്ഞതും..... മ്മള് ഒന്ന് ആലോചിക്കുന്നത് പോലെ ഇരുന്നതും....

മ്മടെ മുഖത്തു നിന്ന് കയ്യെടുത് മ്മളെ നോക്കി കൊണ്ട്... "ഇനി എന്താ ആലോചിക്കുന്നേ.... അങ്ങ് പറ കൊച്ചേ.... " "ന്ത് പറയാൻ... എങ്ങനെ ക്ഷമിക്കേണ്ടെന്ന് ആലോചിക്ക...." ന്ന് പറഞ്ഞു ഒരു വളിഞ്ഞ ഇളിയാലെ അടുത്തിരിക്കുന്ന ജോണിനെ നോക്കി ഒന്ന് പുച്ഛിച്ചു വിട്ടു സെബിച്ചന്റെ കയ്യിലായി അമർത്തി കടിച്ചതും... "ന്റമ്മച്ചി......ന്നാ കടിയാ... വീടടി....." ന്ന് പറഞ്ഞു അവിടെ നിന്ന് തുള്ളിയതും മ്മള് കടി വിട്ടു ഒന്നും ചെയ്യാത്ത പോലെ ചുണ്ട് ചുളുക്കി ഇരുന്നതും..... മ്മളെ മുന്നിലായി നിന്ന് കൈ ഉഴിഞ്ഞു കൊണ്ട്.... "ന്നാ കടിയാടി കടിച്ചെ..... ജോണേ.... ഇത് നമ്മടെ റോസ് അല്ലടാ.......ടിടി എടുക്കേണ്ടി വരുമെന്ന തോന്നുന്നേ...." "തോന്നുവാണേൽ കണക്കായി പോയി....

മ്മള് ക്ഷമിച്ചതല്ലേ മ്മളെ ക്ഷമക്ക് ഇത്രയും ഡോസ് ഉണ്ട്...." "അപ്പൊ ക്ഷമിച്ചോ...."😁 "അതല്ലേ സെബിച്ചോ മ്മള് പറഞ്ഞത്..... റോസിന് അവളുടെ സെബിച്ചനോട് ക്ഷമിക്കാൻ കഴിയില്ലേൽ പിന്നെ ആർക്ക അതിന് കഴിയ.... മ്മളോട് ഇവിടെന്ന് പറഞ്ഞതൊക്കെ ആത്മാർത്ഥമായിട്ടാണോന്ന് അറിയാൻ അല്ലെ പൈൻ വന്ന പോലെ മ്മള് കരഞ്ഞത്...." "ഡി... ഡി... അപ്പൊ നി ആക്ട് ചെയ്തതാണോ.... " "യെസ്...." 😁.... "അല്ലേലും ആരോടാ ചേട്ടായി ഇ പറയുന്നേ ഡ്രാമ ക്യുൻ നോടോ...." ന്ന് ജോൺ ഇളിച്ചോണ്ട് പറഞ്ഞതും..... മ്മള് അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.... "വല്ലാണ്ട് ഇളിക്കല്ലേ... നിന്നോട് മ്മള് ക്ഷമിച്ചില്ല...." "അപ്പൊ ക്ഷമിച്ചൂന്ന് പറഞ്ഞതോ...."

"അത്‌ നിന്നോടല്ല.....ന്റെ സെബിച്ചനോടാ.... ഇനി ഇപ്പൊ നിന്നോട് ക്ഷമിക്കണേൽ....." "ന്റെ പൊന്നോ കടിച്ചേച്ചും ക്ഷമിക്കല്ലേ മോളെ... വേറെ ഡോസ് കുറഞ്ഞ ഏർപ്പാട് മതി.... ചേട്ടായി യെ പോലെ ഇന്ക് താങ്ങൂല്ല....." "താങ്ങണ്ട.... നിന്നോട് സംസാരം ഇല്ല..... നി മ്മളെ കഴുത്തിൽ കത്തി വെച്ചില്ലെടാ ദുഷ്ട്ട.... " "അതെപ്പോ....."😲... ന്ന് സെബിച്ചൻ ഞെട്ടിക്കൊണ്ട് ചോദിച്ചതും ജോൺ നിന്ന് പരുങ്ങുന്നു..... അത്‌ കണ്ടതും മ്മള് മുഖത്തു കുറച്ച് നിഷ്കു ഭാവം ഒക്കെ വാരി വിതറി കൊണ്ട് സെബിച്ചനോട് പറഞ്ഞു.... "സെബിച്ച ഇങ്ങക്ക് അറിയോ... ഇവനില്ലേ.... ന്റെ കെട്ടിയോന്റെ പെങ്ങളെ കയ്യിൽ കയറി പിടിച്ചതിന് മ്മളെ ചെക്കൻ ഇവനിട്ട് ഒന്ന് കൊടുത്തതിനു മ്മളെ കഴുത്തിൽ കത്തി വെച്ച് ഇച്ചായ...."

"ചേട്ടായി.... മ്മള് ഒന്നും ചെയ്തില്ല...റാഗിംഗിന്റെ പേരിൽ ആ പെണ്ണുമായി ഒന്ന് ഉടക്കി അതിന് അവളുടെ ആങ്ങള മ്മളെ തല്ലാൻ വന്നപ്പോൾ രക്ഷക്ക് വേണ്ടി ചുമ്മാ ചെയ്തതാ.... അതിന് ഇവൾ മ്മക്കിട്ട് പൊട്ടിച്ചു ചേട്ടായി.... ഇല്ലെന്ന് ഇവളോട് ചോദിച്ചു നോക്ക്....." "ആണോ നി ഇവനിട്ടും കൊടുത്തോ......" ന്ന് ഇച്ചായൻ ചിരിച്ചോണ്ട് ചോദിച്ചതും മ്മള് ഒന്ന് വെളുക്കനെ ചിരിച്ചു കൊടുത്തതും മ്മളെ ചേർത്ത് പിടിച്ചോണ്ട് ജോണിനോടായി പറഞ്ഞു... "പൊന്ന് മോനെ അവന്റെ പെങ്ങൾ വേദനിച്ചപ്പോൾ അനക് കിട്ടിയെൽ അവന്റെ പെണ്ണിനേ വേദനിപ്പിച്ചതിന് എനിക്ക് കിട്ടിയത് കുറഞ്ഞു പോയി....ഇപ്പൊ മ്മൾക് തോന്നുന്നത് ഭാഗ്യം കൊണ്ട് ഞാൻ രക്ഷപെട്ടതാ....

ഇനി അതികം അവന്റെ മുന്നിൽ ചെന്ന് പെടേണ്ട അല്ലേടി റോസമ്മോ....ഇനി എന്നെ എങ്ങാനും അവന് ഇടിച്ചു പരുവം ആകുവോടി......" ന്ന് പറഞ്ഞു നെഞ്ചിൽ ഒന്ന് തടവിയതും മ്മള്... "ഒത്തിരി വേദനിച്ചോ സെബിച്ച.... രാവണൻ ആണവൻ തനി രാവണൻ.....മ്മൾക് ഒക്കെ എത്ര കിട്ടിയിരിക്കുന്നു.... മ്മക്ക് അതൊക്കെ ശീലം ആയോണ്ട് പ്രശ്നം ഇല്ല... വൈകാതെ ഇങ്ങൾക്കും ശീലമായിക്കോളും....." "നിന്റെ കയ്യിലിരുപ്പിനായിരിക്കും അളിയൻ തന്നിട്ടുണ്ടാവ...." ന്ന് ജോൺ ഇടയിൽ കയറി പറഞ്ഞതും...മ്മള് ഒന്ന് ചെറഞ്ഞു നോക്കിയതും അവനുണ്ട് സീലിങ്ങും നോക്കി നിക്കുന്നു.... "ജോണച്ച.... മ്മള് അന്നോട് ക്ഷമിച്ചില്ല.... നിന്നെ വല്യപ്പച്ചനോട് പറഞ്ഞു കൊടുത്ത് മ്മള് പണി മേടിച്ചു തരും നോക്കിക്കോ....." "പൊന്ന് മോളെ പെടുത്തല്ലേ..... നിനക്ക് ഇപ്പൊ എന്താ വേണ്ടത് അത്‌ പറ.....ദയവ് ചെയ്ത് വല്യപ്പച്ചനെ വലിച്ചിഴക്കതെ...." "ഒറപ്പാണെ.... സമ്മതിച്ചേ...."

"ആ പറയ്‌...." "ന്നാൽ രണ്ടു പേരും കേട്ടോ... ഇന്ന് ഫുൾ ഡേ മ്മള് പറയുന്നത് മുഴുവൻ അനുസരിക്കണം പറ്റോ.... " "ഓഹ് അത്രേ ഒള്ളു.... അതേറ്റു... അപ്പോൾ ന്നെ ഒറ്റില്ലല്ലോ......" "ഇല്ല...." "ന്നാ കൊടളിയ കൈ...." "ഒഞ്ഞു പോയെ ആദ്യം അനുസരിക്കാൻ നോക്ക് ആദ്യം പോയി ഇന്ക് ഒരു ഗ്ലാസ് ജ്യൂസ് കൊണ്ട് വ.... മ്മ് ചെല്ല്......" "ഞ്യാനോ....ചേട്ടായി പോകും.... അല്ലെ..." "നിന്നോട് പറഞ്ഞാൽ നി ചെയ്യ് ചെല്ലടാ..." ന്ന് പറഞ്ഞു സെബിച്ചൻ ജോണിനെ ചവിട്ടി പുറത്താക്കിയതും ഞങ്ങളെ ഒന്ന് ചെറഞ്ഞു നോക്കി കതകും തുറന്ന് പുറത്തോട്ട് പോയി.... പിന്നീട് ഓരോ വിശേഷങ്ങൾ പറഞ്ഞു മ്മളും സെബിച്ചനും അവിടെയിരുന്നു.....പിന്നീട് ഇച്ചായന്റെ ഏയ്ഞ്ചൽ ആവുകയായിരുന്നു....

പകയോടെ നോക്കിയ കണ്ണുകളിൽ സ്നേഹത്തോടെ നോക്കി ആ കൈകൾ മ്മളെ സുരക്ഷയോടെ ചേർത്ത് പിടിച്ചു.... കുറച്ച് കഴിഞ്ഞു ഷാദി വന്നു ഇത്ത വിളിക്കുന്നുണ്ടെന്ന് പറഞ്ഞതും മ്മള് ആളോട് പറഞ്ഞു ഇത്താടെ അടുത്തേക് വിട്ടു.... പോകുന്ന പോക്കിൽ ഷാദി മ്മളോട്... "അക്കു.... എത്ര ഏട്ടന്മാരട നിനക്ക്....ഒത്തിരി സ്നേഹിക്കാൻ കഴിയുന്നവർ... സത്യം പറഞ്ഞാൽ എനിക്ക് അസൂയ തോന്നുവാ.....എനിക്കും പറയാൻ ഒരേട്ടൻ ഉണ്ട് പറഞ്ഞിട്ടെന്താ ആൾടെ കണ്ണിൽ ഞാൻ പോലും അന്യയാണ്....മ്മള് ഒരിക്കലും അന്യനായി കണ്ടിട്ടില്ല..... സ്നേഹിക്കപെടാൻ വിധിയില്ലായിരിക്കും...." "ദേ ഷാദി....അവന് വേണ്ടേൽ വിട്ടുകളയണം.... നിനക്ക് ഏട്ടന്മാർ ആയി ന്റെ ഇച്ചായന്മാരെ എടുത്തൊടി....

സ്നേഹിക്കാൻ മാത്രെ അവർക്കറിയൂ..... പിന്നെ നിന്റെ അർഷിക്കയെ കൂടെ കിട്ടിയാൽ....." "മിണ്ടരുത് അങ്ങേരെ കുറിച്......ആൾക്ക് മ്മളോടുള്ള സ്നേഹം എന്ന് പുറത്തു വരാനാ....." "അതൊക്കെ വരും മോളെ.... ഇന്ന് ആൾടെ കണ്ണ് നിന്നിൽ തന്നെയായിരുന്നു...." "ശരിക്കും....." 😁... "നി നോക്കിക്കോ മ്മള് അതിൽ വലിഞ്ഞു കയറി നിന്നെ ആൾടെ തലയിൽ കെട്ടിവെക്കുമെടി മോളെ.... " "ആളും അനുഭവിക്കട്ടെ ഞങ്ങൾ ഫ്രണ്ട്സ് മാത്രം അനുഭവിച്ചാൽ പോരല്ലോ...." ന്ന് പറഞ്ഞു നടുവും തിരുമ്മി വരുന്നുണ്ട് നമ്മടെ സിനു.... "ന്താടാ അനക് പറ്റിയെ.... ആന ചവിട്ടി മേതിച്ചോ.... " "ഇല്ലടി ഒരു അലവലാതി ഒരു ദയവും ഇല്ലാതെ പഞ്ഞിക്കിട്ടടി....ഇവളെ അർഷി സാർ കെട്ടി പണ്ടാറടങ്ങുമല്ലോ...

ല്ലേൽ മ്മള് ഇതിനെ തട്ടി അങ്ങ് വിയ്യൂരിൽ പോയി റസ്റ്റ്‌ എടുത്തേനേ...." "പിന്നെ എന്തേ റസ്റ്റ്‌ എടുക്കാഞ്ഞേ...."( ഷാദി) "പൊടി തവളെ.... ന്റെ മാരിയെ ഓർത്തു മ്മള് വെറുതെ വിട്ടതാ...അല്ലേൽ...." "അല്ലേൽ നി മൂക്കിൽ കയറ്റോ... ഹേ.... " ന്നൊക്കെ അവര് അടി തുടങ്ങിയതും മ്മള് മെല്ലെ ഇത്താടെ റൂമിലേക്ക്‌ കയറി വാതിൽ അടച്ചതും രണ്ടും കൂടെ വാതിൽ തട്ടി തുറക്കാൻ പറഞ്ഞതും മ്മള് ആട്ടി വിട്ടു.... മ്മക്ക് ഇത്തായെ ഒറ്റയ്ക് വേണെമെന്ന് പറഞ്ഞ്... ബെഡിൽ ഇരുന്ന് ഡ്രസ്സ്‌ ഒക്കെ എടുത്ത് നോക്കുന്ന ഇത്താടെ അടുത്ത ചെന്ന് കയിലുള്ള ഡ്രസ്സുകൾ ഒക്കെ മേടിച്ച് ഒരു ഭാഗത്ത് വെച്ച് മ്മള് കട്ടിലിൽ കയറി ഇത്തയുടെ മടിയിലായി തലവെച്ചു കിടന്നു.....

മ്മള് കിടന്നതും ഒരുനിമിഷം നോക്കി നിന്ന ഇത്ത പതിയെ മ്മളെ മുടിയിഴയിലൂടെ കയ്യൊടിച്ചതും കണ്ണ് നിറഞ്ഞു വന്നു ഇത്താടെ വയറിലേക് മുഖം ചേർത്ത് വിതുമ്പിയതും...... വെപ്രാളത്തോടെ മ്മളെ എണീപ്പിച്ചു മുഖം കയ്യിലെടുത്തു ചോദിച്ചതും... മ്മള് "ഐ മിസ്സ്‌ യൂ.... ഇത്ത..... " ന്ന് പറഞ്ഞു വാരിപുണർന്നതും..... ആ ചുണ്ടുകളും വിതുമ്പിയിരുന്നു.... പിന്നീട് കുറച്ച് കഴിഞ്ഞു മ്മള് കണ്ണ് തുടച് ഇത്തയെ നോക്കി കൊണ്ട് പറഞ്ഞു.... "ഇത്ത.... ഒരുമ്മ താ.... എന്നും ഇങ്ങളെ ഒരുമ്മയിൽ ദിവസം തുടങ്ങിയിരുന്ന മ്മൾക്ക് അതൊക്കെ ഒരുപാട് മിസ്സ്‌ ചെയ്തു... " ന്ന് മ്മള് പറഞ്ഞതും ഒന്ന് പുഞ്ചിരിച്ചു ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു... "ഇത്ത.....സുഖല്ലേ അവിടെ....വിഷമം ഉണ്ട് നിങ്ങളില്ലാതെ....

അത്‌ പിന്നെ മാറുന്നത് നമ്മൾ ഒരു വീട്ടിലേക്കല്ലേ ചെന്ന് ചേരുന്നത് ന്ന് ഓർക്കുമ്പോൾ ആണ്... ഒത്തിരി സന്തോഷവും ഉണ്ട്.....അല്ല അമി കാക്കു വിളിക്കാറില്ലേ...." "ഉണ്ട്.....ഇന്ന് നല്ല തിരക്ക് ആയിരുന്നു.... നാളെ മുതൽ ലീവ് എടുക്കാൻ ഇന്ന് എക്സ്ട്രാ ടൈം വർക്കിൽ ആണ്..... " "ഇത്ത.... മ്മക്ക് ഒരു കാര്യം പറയാൻ ഉണ്ട്...." "ന്താ.. അക്കു... എന്തേലും പ്രശ്നം ഉണ്ടോടാ...... " "ഇപ്പോൾ ഇല്ല... ഇനി ഉണ്ടായിക്കൂടെന്നും ഇല്ല...." "നി എന്തൊക്കെയാ പറയുന്നേ... തെളിച്ചു പറ.... " "ഷാഹിൽ വന്നിട്ടുണ്ട്.... " ന്ന് മ്മള് പറഞ്ഞതും ഒന്ന് ഞെട്ടിയ ഇത്തയോട് ബാക്കി കൂടെ പറഞ്ഞതും ഇത്തയുടെ കണ്ണുകളിലും ഭയം നിറഞ്ഞിരുന്നു.....എല്ലാം വരുന്നിടത്തു വേച്ചു കാണാം എന്ന് തീരുമാനിച്ചു.....

"ഇത്ത..... മദർ ഒക്കെ കല്യാണത്തിനെ എത്തൂന്നല്ലേ പറഞ്ഞെ.... ആശിക്കയെ വിളിച്ചിട്ട് കിട്ടിയോ.... " "ആ... അത്‌ പറയാൻ കൂടിയ മ്മള് വന്നേ.... ആഷിക്ക തലേന്നേ വരുള്ളൂന്ന്.....ഇപ്പൊ ആള് കിളിക്കൂട്ടിൽ ആണ്....കോളേജ് ലീവ് അല്ലെ.... അതോണ്ട് അങ്ങട് പോയേക്കുവാ..... " "ഇത്ത.... പിന്നെ അമി കാക്കുവിനോട് അപ്പുവിനെ ഒന്ന് ശ്രദിക്കാൻ പറയണം... കിച്ചക്ക് എന്തോ സംശയം ഉണ്ട്... ഞാൻ പറഞ്ഞാൽ ചിലപ്പോൾ മ്മളോട് കുത്തി കുത്തി ചോദിക്കും.... ആരും അറിയണ്ട... അവിടെ സേഫ് ആയിരിക്കും അവന്.... ആ ഒരു വിശ്വാസം ആണ്....ഷാഹിൽ അവന് ഏത് നിമിഷവും എന്നെ തേടി വരാം.... അതുപോലെ ഇത്തയും ഒന്ന് ശ്രദ്ധിക്കണം..... നമ്മുടെ രണ്ടുപേരുടെയും കൂടെ അപ്പു ഇപ്പോൾ സേഫ് അല്ല..... "

"അക്കു.... ആനി.... അവളെ....." "ആനിയിൽ പേടി വേണ്ട.... അവന് അവളെ കണ്ടില്ട്ടില്ലാത്ത സ്ഥിതിക്ക് അവൾ സേഫ് ആണ്....ആഷിക്കയെ കൂടെ അറിയിക്കണം...." ന്നൊക്കെ ചില മുന്കരുതലോടെ ആ വിഷയം മനഃപൂർവം മാറ്റി നിർത്തി.... പിന്നെ ഞങ്ങൾ ഡ്രസ്സ്‌ ഒക്കെ എടുത്ത് ട്രൈ ചെയ്ത് നോക്കി... കറക്റ്റ് ഫിറ്റ്‌ ആയിരുന്നു... ചേഞ്ച്‌ ചെയ്യാനായി ഒന്നുമില്ലായിരുന്നു... മ്മള് പിന്നെ നാളെ മഞ്ഞൾ കല്യാണത്തിന് ഇടാൻ ആയി അല്ലുച്ചയൻ എടുത്തു തന്ന ഡ്രസ്സ്‌ ഒക്കെ ശരിയാക്കി വേച്ചു.... കുറച്ച് കഴിഞ്ഞു ഇത്ത പോകുവാണെന്നു പറഞ്ഞു എണീറ്റതും പുറകെ മ്മളും ചെന്ന്... നാളത്തെ മഞ്ഞൾ കല്യാണം ഒരുമിച്ച് ഇവിടെവെച്ചാണ് നടത്തുന്നത് അതുകൊണ്ട് നേരത്തെ അവരെയൊക്കെ ക്ഷണിച്ചെങ്കിലും വല്യപ്പച്ചൻ ഇത്തയോട് ഒന്നൂടെ ഓർമിച്ചു....

പിന്നീട് യാത്ര പറഞ്ഞ് ഡ്രസ്സ്‌ എടുത്ത് സീനുവിന്റെ കൂടെ ബൈക്കിൽ കയറി പോയതും.... അങ്ങോട്ടായി കടന്നു വന്ന ബെൻസ് സഡൻ ബ്രേക്ക് പിടിച്ചു നിർത്തി അതിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഇറങ്ങി വന്ന ഷാൻ കാക്കു എതിർ സൈഡിലെ ഡോർ തുറന്നതും...... അതിൽ നിന്നിറങ്ങി വന്ന ആളെ കണ്ട് ലിയു..... "ഷാദുട്ട......" ന്ന് വിളിച്ചു ഓടിയടുത്തതും..... ഷാൻ കാക്കുവിന്റെ അടുത്ത് നിന്ന ആ നാല് വയസ് പ്രായം തോന്നിക്കുന്ന കുട്ടി പുഞ്ചിരിയോടെ ഓടിയടുത്ത ലിയുവിന്റെ കൈകളിലേക് ചാടി കയറി.... "മമ്മ....." ന്ന് വിളിച്ചോണ്ട് അവളെ കഴുത്തിലായി കൈകളാൽ ചുറ്റി അവളുടെ തൊളിലായി ചാഞ്ഞിരുന്നു...........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story