രാവണ പ്രണയം🔥 : ഭാഗം 71

Ravana Pranayam Novel

എഴുത്തുകാരി: അമീന

"മമ്മ....." ന്ന് വിളിച്ചോണ്ട് അവളെ കഴുത്തിലായി കൈകളാൽ ചുറ്റി അവളുടെ തൊളിലായി ചാഞ്ഞിരുന്നു....... "മമ്മ..... ഐ മിസ്സ്‌ യു...." "ഐ മിസ്സ്‌ യു റ്റൂ ഷാദുട്ട......" ന്നൊക്കെ പറഞ്ഞു പരസ്പരം മുത്തം കൊണ്ട് മൂടി അവിടെ വൻ സ്നേഹപ്രകടനം കഴിഞ്ഞാണ് മൂന്നുപേരും കൂടെ ഞങ്ങൾക്കരികിലേക്കായി വന്നത്.... ഷാദുട്ടനെ ഏല്ലാവർക്കും പരിചയപ്പെടുത്തി... ചെക്കൻ ആളൊരു വില്ലാളി വീരൻ ആണ്... മ്മളെ ഷാൻ കാക്കു തന്നെ..... അവരെ അകത്തേക്കു വിളിച്ചെങ്കിലും ഷാൻ കാകു അവരുമായി പുറത്തു പോയി വരാമെന്നു പറഞ്ഞ് അവരെയും കൂട്ടി കാറിൽ കയറി പോയി... കുറച്ച് സമയം അവർ പപ്പയും മമ്മയും മോനും കൂടെ...

മ്മള് പിന്നെ ഷാദിയെം വിളിച്ചു സ്റ്റെയർ കയറാൻ നിൽക്കുമ്പോൾ ആണ് നമ്മടെ ജോണച്ചൻ നേരത്തെ ഓർഡർ ചെയ്ത ജ്യൂസ് കൊണ്ട് വരുന്നു.... "റോസു... ഇതാ ജ്യൂസ്.... കുടിച് എങ്ങനെ ഉണ്ടെന്ന് പറ..... ഞാൻ ഒറ്റയ്ക്ക് അടിച്ചതാ...." "പറയുന്ന കേട്ടാൽ തോന്നുo ഓറഞ്ചു ഇങ്ങള് നട്ട് വളർത്തി അതീന്നു പറിച് കൊണ്ട് വന്നു അടിച്ചതാണെന്ന്.... ഹാ... കൊണ്ട് വന്നതല്ലേ.... കുടിച്ചേക്കാം...." ന്ന് പറഞ്ഞു മ്മള് ജ്യൂസ് വായിൽ വെച്ചതും ഓൺ ദി സ്പോട്ടിൽ കുടിച്ചത് ജോണച്ചന്റെ ഷർട്ടിലേക് വാള് വെച്ചതും പെട്ടന്നായിരുന്നു... മ്മള് വളിഞ്ഞ ചിരിയും ഫിറ്റ്‌ ചെയ്ത് നോക്കിയതും.... അവന് ഉണ്ട് മ്മളെ പല്ല് കടിച്ചു നോക്കുന്നു.... മ്മളെ നോക്കി റോസ് പരട്ട കിളവി.... ന്ന് വിളിച്ചു ഓടിയടുത്തതും...

മ്മള് തിരിഞ്ഞു ഓടിയത് സ്റ്റെയർ ഇറങ്ങി വരുന്ന അല്ലുചായന്റേം സെബിച്ചന്റെം അടുത്തേക്കായിരുന്നു..... പെട്ടന്ന് മ്മള് പിടിച്ചു അവരെ മുന്നിൽ നിർത്തിയതും.... ഉറഞ്ഞു തുള്ളി വരുന്ന ജോണച്ചൻ ഇവരെ കണ്ട് സഡൻ ബ്രേക്ക് പിടിച്ചു നിർത്തിയ പോലെ നിന്നതും സെബിചൻ... "ന്താടാ നിന്റെ ഷർട്ടിൽ.... നി എന്താ കുളിച്ചേച്ചും വരുന്ന വഴിയാണോ.... " "ചേട്ടായി... ദേ ഇ യൂദാസ് മ്മള് ഉണ്ടാക്കിയ ടേസ്റ്റി ആയ ജ്യൂസ് കുടിച്ചേച്ചും മ്മളെ മേലെ വാൾ വെച്ച് ഓടി വന്നു നിക്കുന്നത് കണ്ടില്ലേ...." "ഇല്ല.... അവന് കള്ളം പറയാ... സെബിച്ച... അവന് മനഃപൂർവം ഉപ്പിട്ട് ജ്യൂസ് കൊണ്ട് തന്നതാ.... ന്നിട്ട് മ്മള് അത്‌ തുപ്പി കളഞ്ഞതാണോ പ്രശ്നം... " "അതിന് മ്മളെ മേലെ ആക്കാൻ ആരാ പറഞ്ഞെ... "

"കുടിക്കുന്ന നേരം ഇളിച്ചോണ്ട് മുന്നിൽ നിന്നാൽ അങ്ങനെ ഒക്കെ ഉണ്ടാവും.... അല്ലെ സെബിച്ചയാ... " ന്ന് സെബിച്ചനെ നോക്കി നിഷ്കു ആയി ചിരിച്ചു പറഞ്ഞതും ഇച്ചായൻ മ്മളെ ചേർത്ത് പിടിച്ചു പറഞ്ഞു... "ജോൺ മോനെ... ഇതിന്റെ കയ്യിൽ നിന്ന് ഇതിലും കൂടുതൽ പ്രതീക്ഷിച്ചു വേണം നി ഇനി മുന്നോട്ട് ചെല്ലാൻ....ഇത്രയും അല്ലെ ആയുള്ളൂ അതിൽ സമാധാനപ്പെട്ട് നി പോയി കുളിച്ചു ഡ്രസ്സ്‌ മാറി ഞങ്ങളെ കൂടെ വാ ഇപ്പൊ....." ന്ന് പറഞ്ഞതും... ചെക്കൻ മ്മളെ നോക്കി വെച്ചിട്ടുണ്ടെടി ന്ന് പറഞ്ഞതും മ്മള് വല്യപ്പച്ച... ന്ന് നീട്ടി വിളിച്ചതും... അവൻ വാണം വിട്ട പോലെ സ്റ്റൈയെർ കയറി ഓടി..... അത്‌ കണ്ട് മ്മള് ചിരിച്ചതും.... അല്ലുചായൻ മ്മളെ ചെവിക്ക് പിടിച്ചതും....

മ്മള് ഏന്തി വലിഞ്ഞു ആ കവിളിൽ കടിച്ചു സെബിച്ചന്റെ വയറ്റിനിട്ട് ഒരിടിയും കൊടുത്ത് സ്റ്റെയർ കയറി ഓടിയതും അല്ലുച്ചയൻ... "റോസമ്മോ.... നിനക്കുള്ളത് ഞാൻ വന്നേച്ചും തരാമെഡി...." "മ്മക്ക് വേണ്ട.... ഇങ്ങളെ കെട്ടിയോൾ ആ ആന കുട്ടിക്ക് തന്നെ കൊടുത്തേക്.... " ന്ന് മ്മള് സ്റ്റെയർ ന്റെ മുകളിൽ നിന്നെ വിളിച്ചു പറഞ്ഞ് സെബിച്ചനോട് വരുമ്പോൾ മ്മക്ക് ഐസ് ക്രീം കൂടെ കൊണ്ട് വരാൻ ഓർഡർ ചെയ്തു തിരിഞ്ഞതും... ഇവിടെ ഒരാൾ കട്ട കലിപ്പിൽ പല്ല് കടിച്ചു മ്മളെ നോക്കി നിക്കുന്നു... ആ പല്ല് കടി മ്മക്ക് ഉള്ളതാണല്ലോ ന്ന് തിങ്കി കൊണ്ട് മ്മള് അവളെ നോക്കാതെ... മ്മടെ റൂമിലേക്ക്‌ ഓടിക്കയറിയതും....

അതിനുള്ളിൽ കൊപ്പത്തി അകത്തേക്കു ഇടിച്ചു കയറി മ്മളെ പിടിച്ചു ബെഡിലേക് തള്ളിയിട്ടതും.... ബൂമറാങ് പോലെ മ്മള് ബെഡിൽ കിടന്നു രണ്ട് ചാട്ടം ചാടിയതും കൊപ്പത്തി മ്മളെ മേലെ സ്ഥാനം പിടിച്ചിരുന്നു.... "ആനി.... നി എവിടെയായിരുന്നു.... മ്മള് എവിടെയൊക്കെ അന്വേഷിച്ചു...." "ആരാടി ആനക്കുട്ടി.... " ന്ന് പെണ്ണ് മ്മളെ ചോദ്യത്തിന് പുല്ല് വില കല്പിച് പല്ല് കടിച് നോക്കി ചോദിച്ചതും..... മ്മള് നന്നായൊന്ന് ഇളിച്ചു.... പട്ടി മ്മള് ആന കുട്ടി ന്നു വിളിച്ചത് കേട്ട്.... ന്ന് വിചാരിച്ചു അവളെ പെട്ടന്ന് ബെഡിലേക് മറിച്ചിട്ട് എണീക്കാൻ നിന്നതും മ്മടെ അരയിൽ വട്ടം പിടിച്ചു..... "അവിടെ നിക്കടി അക്കമ്മേ..... ഇനി മ്മളെ ആനക്കുട്ടി ന്ന് വിളിക്കോ... "

"ഇനീം വിളിക്കും... നി എന്തോ ചെയ്യും.... മാക്രി....മ്മള് ഒന്നും മറന്നിട്ടില്ല.... ഇജ്ജ് മ്മളെ പ്രാകീലെ മൂധേവി..... അല്ലേൽ തന്നെ രാവണൻ റൊമാന്റിക് ആയ അവന്റെ അടുത്ത് പോയിട്ട് ആ പരിസരത്ത് പോലും നിന്നാൽ മ്മള് നിന്നെ വിയർക്കും.... ആ മ്മളെ നി പ്രാകും അല്ലേടി.... " ന്ന് പറഞ്ഞു പെണ്ണിനേയും കൊണ്ട് മറിഞ്ഞതും.... അങ്ങോട്ടിയി വന്ന ഷാദി ഞങ്ങളെ പിടിച്ചു മാറ്റാൻ നോക്കിയതും..... പാവം അവളും അതിൽ പെട്ടു... പിന്നീട് മൂന്നും കൂടെ തലയിണ കൊണ്ട് ഒരു യുദ്ധo തന്നെ നടത്തി കൊണ്ടിരിക്കുന്നതിനിടയിൽ ഷാദി മ്മളെ ഡ്രെസ്സിൽ പിടിച്ചു വലിച്ചതും.... മ്മള് അവൾക്കൊപ്പം വീഴാൻ ഒരുങ്ങവെ മ്മള് പെട്ടന്ന് ആനിയുടെ കയ്യിൽ കയറി പിടിച്ചതും.....

മൂന്നും കൂടി അലച്ചു തല്ലി നിലത്തോട്ട് വീണതും ഒരുമിച്ചായിരുന്നു.... ഒരുവിധം കൊട്ടിപിടഞ്ഞു എണീറ്റ് പരസ്പരം ചെറഞ്ഞു നോക്കിയതും.... "ന്താ ഇവിടെ...." ന്നുള്ള സൗണ്ട് കേട്ട് നോക്കിയപ്പോൾ ഞങ്ങടെ അവസ്ഥയിൽ അന്തം വിട്ടു നിൽക്കുന്ന അമ്മച്ചിയും അമ്മായിയും ആണ് കണ്ടത്... അപ്പോൾ തന്നെ അവള്മാര് രണ്ടും ഡീസന്റ് ആയി അവരെ നോക്കി ഇളിച്ചോണ്ട് പുറത്തേക്ക് ഓടിയതും..... മ്മള് നന്നായി ചമ്മിയ ചിരിയോടെ അവരെയും മറികടന്നു പോകാൻ നിന്നതും മ്മളെ പിടിച്ചു വേച്ചു.... കതക് അടച്ചു പിനീട് ഒരു ഉപദേശം ആയിരുന്നു.... അമ്മച്ചി ഒരു മരുമകൾ ഭാര്യ അതൊക്കെ എങ്ങനെ ആകണം എന്ന ക്ലാസ് എടുത്ത് തന്ന് ഇറങ്ങി പോയതും..... മ്മള് അതൊക്കെ കേട്ട് ചടച്ചു ഇരുന്നതും....

പിന്നീടുള്ള ക്ലാസ്സ്‌ അമ്മായിടെ ആയിരുന്നു... ഭർത്താവിനെ അനുസരിച്ച് അവന്റെ ഇഷ്ടം ഒക്കെ മനസ്സിലാക്കി പെരുമാറി... അവനെ സ്നേഹിക്കുന്ന ഒരു ഭാര്യ ആകണം ന്നൊക്കെ... അതൊക്കെ കഴിഞ്ഞു അമ്മായി നിന്ന് പരുങ്ങി കളിക്കുന്നത് കണ്ട് മ്മള് കാര്യം ചോദിച്ചതും... "മോൾക് അറിയാതിരിക്കില്ല... ന്നാലും ഒരു ഭാര്യക്ക് ചില കടമകൾ ഒക്കെ ഉണ്ട്....മോള് അതൊക്കെ കണ്ടറിഞ്ഞു ചയ്യണം.. " "അതൊക്കെ ഇന്ക് അറിയാം അമ്മായി.... ആൾക്ക് ഇഷ്ടല്ല ഫുഡ്‌ ഒക്കെ ഉണ്ടാക്കി കൊടുക്കാ...പിന്നെ നേരത്തെ എണീപ്പിക്കാ....ഡ്രസ്സ്‌ ഒക്കെ അയേൺ ചെയ്ത് കൊടുക്കാ...ഇതൊക്കെ അല്ലെ... മ്മക്ക് അറിയാം..." "അത്‌... പിന്നെ മോളെ... അത്‌ മാത്രം അല്ല.... അതല്ലാതെ ചില കടമകൾ ഒക്കെ....

അമ്മായി പറഞ്ഞത് മനസ്സിലാവന്നുണ്ടല്ലോ അല്ലെ...." "ഇതല്ലാതെ വേറെ എന്ത് കടമ...." "അത്‌ മോളെ കിച്ചു മോന്റെ ഇഷ്ടം... " "ഓഹ് അതാണോ.... അവന് മ്മളോട് കലിപ്പ് ആകുന്നത ഇഷ്ടം....കോന്തൻ.... " "അങ്ങനെ ഒന്നും വിളിക്കാൻ പാടില്ല....അമ്മായി ഉദ്ദേശിച്ചത് അതല്ല.... കല്യാണം കഴിഞ്ഞു നിങ്ങൾ ജീവിച്ചു തുടങ്ങില്ലേ...." ന്നൊക്കെ അമ്മായി പറഞ്ഞതും.... മ്മള് എന്ത് ന്നുള്ള രീതിയിൽ ഇരുന്നതും ആള് തലയിൽ കൈ വെച്ച്... "ഓഹ്.. ഇതിലും കൂടുതൽ ഇ അമ്മായി എങ്ങനെ പറഞ്ഞ് തരാനാ....നിന്റെ അമ്മച്ചിയെ പറഞ്ഞാൽ മതി.... ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ ന്നെ ഏല്പിച്ചേച്ചും മുങ്ങി......ഇ ഒരു കാര്യങ്ങൾ എങ്ങനെയാ മ്മള് പറഞ്ഞു മനസ്സിലാക്കിക്ക ന്റെ കർത്താവേ..

ഇനി ഒക്കെ നിന്റെ ചെക്കൻ തന്നെ ഒക്കെ പഠിപ്പിച്ചോളും....." ന്ന് പറഞ്ഞ് ഇറങ്ങി പോയതും.... മ്മള് ഇതെന്തോന്നിത് ന്ന് കരുതി കരുതി താഴോട്ട് ഇറങ്ങി ചെന്നപ്പോൾ ഉണ്ട് അമ്മച്ചിയും അമ്മായിയും കൂടെ അവിടെ നിന്ന് കുശു കുശുക്കുന്നു.... മ്മള് അവരെ ഒന്നിരുത്തി നോക്കിയതും..... രണ്ടും കൂടെ കിച്ചനിലോട്ട് കയറി പോയി... മ്മള് പിന്നെ നേരെ ഗാർഡനിലേക് പോയപ്പോൾ അവളുമാർ രണ്ടും ഉണ്ട് അവിടെ... മ്മള് അങ്ങോട്ട് ചെന്നതും അവളുമാർ ചോദ്യം തുടങ്ങി... അമ്മച്ചിയും അമ്മായിക്കും മ്മക്കും ന്തായിരുന്നു അകത്തു പണിയെന്നു... മ്മള് പിന്നെ വള്ളി പുള്ളി തെറ്റാതെ അവിടെ നടന്നതൊക്കെ പറഞ്ഞതും..... മ്മളെ പോലെ ഷാദി ഉണ്ട് കിളി പോയ പോലെ ഇരിക്കുന്നു...

ന്നാൽ മറ്റേ ഐറ്റം എന്തോ കാര്യമായ ചിന്തയിലാണ്... മ്മള് അത്‌ കണ്ട് പെണ്ണിനേ തട്ടി കൊണ്ട് ചോദിച്ചതും അവള്... "അക്കു..... അമ്മായി പറഞ്ഞത് ചിലപ്പോൾ നിങ്ങടെ ഫസ്റ്റ് നൈറ്റ്‌ നെ കുറിച്ച് ആണെങ്കിലോ... " ന്ന് പെണ്ണ് ഇളിച്ചോണ്ട് പറഞ്ഞു പിരികം പൊക്കിയതും..... നേരത്തെ അമ്മായി യുടെ പരുങ്ങൽ ഒന്ന് റീവൈൻഡ് അടിച്ചു നോക്കിയതും..... മ്മള് വായും തുറന്നിരുന്നു പോയി... "ആനി.....ന്നാലും അമ്മായി അതാണോ... ഏയ്യ് അതാവില്ല... " "അതാവും... അതാവും...." ന്നുള്ള സൗണ്ട് കേട്ട് നോക്കിയപ്പോൾ ഷാദി കുരിപ്പ് വിരൽ കടിച്ചോണ്ട്... അതാവും അതാവും ന്ന് പറഞ്ഞതും..... മ്മള് ഒറ്റ ചവിട്ട് കൊടുത്തതും പെണ്ണ് അവിടെ പുല്ലിലേക്ക് മൂടും കുത്തി വീണതും.....

എണീറ്റ് നിന്ന് മ്മളെ ചെറഞ്ഞു നോക്കിയതും.... മ്മള് ഒന്ന് പുച്ഛിച്ചു വിട്ടതും അവള്.. "മ്മളെ തള്ളിയിട്ടത് കൊണ്ടൊന്നും അന്റെ ഫസ്റ്റ് നൈറ്റ്‌ ഇല്ലാണ്ടെ ആവൂല്ലല്ലോ..... ഇന്കും അതന്നെ തോന്നണത്.... അമ്മായി അതാ ഉദ്ദേശിച്ചത്.... " "അനക് ഇതല്ലാതെ വേറെ ഒന്നും ഉദ്ദേശിക്കാൻ ഇല്ലെ..... ന്നാലും അത്‌ ആണേൽ തന്നെ അതിന് ഇങ്ങനെ പരുങ്ങേണ്ട ആവശ്യം എന്താ....." "എന്താന്നോ... അപ്പൊ അനക് ഒരു പേടിയും ഇല്ലെ......എടി കോപ്പേ ഇജ്ജ് ഒറ്റയ്യ്ക്ക് ആകും അന്റെ രാവണന് മുന്നിൽ ആ സമയം..... അവനെങ്ങാൻ ഹെവി ആയി വല്ല റൊമാന്സും ഇറക്കിയാൽ......" "ന്ത് റൊമാൻസ്.... മ്മളും കുറെ ആദ്യരാത്രി കണ്ടതാ.... "😏 ന്തൊന്ന് 😲😲... ന്ന് രണ്ട് കുരിപ്പാൾ അലറിയതും മ്മള് ഒന്ന് ചെറഞ്ഞു നോക്കി കൊണ്ട് പറഞ്ഞു....

"ന്തൊന്നാടി നോക്കണേ.....മ്മള് പറഞ്ഞത് അതൊക്കെ കുറെ സിനിമയിൽ കണ്ടിട്ടുള്ളതാന്നാ....ഇജ്ജ് എന്താ കണ്ടിട്ടില്ലേ.....ഇതിലൊക്കെ പേടിക്കാൻ എന്താ......ഫസ്റ്റ് പെണ്ണ് നാണം കുണുങ്ങി റൂമിലേക്ക്‌ ചെല്ലുന്നു....." "ഒന്ന് ക്യാൻസൽ... " ന്ന് ആനി അതിനിടയിൽ പറഞ്ഞതും മ്മള്.. " ന്തൊന്ന്... "🙄 "അല്ല നിന്റെ കാര്യത്തിൽ നാണം എന്നൊരു വികാരം ഇല്ലല്ലോ... സൊ അത്‌ ക്യാൻസൽ ന്ന് പറഞ്ഞതാ.... "😁 ന്ന് പെണ്ണ് പറഞ്ഞതും.... മ്മള് ഒന്ന് പല്ല് ഞെരുക്കി.... ബ്ലഡി അലവലാതി തെണ്ടി... "മ്മ് ബാക്കി പറ.."(. ഷാദി ) "എന്ത് ബാക്കി.....

.പാൽ കൊണ്ട് പോകുന്നു.... ആസ് യുഷുവൽ രാവണന് ലാപ്പും തോണ്ടി ഇരിക്കുന്നുണ്ടാകും..... 😏 പിന്നെ പാല് പരസ്പരം കുടിക്കുന്നു....പിന്നെ പതിയെ മ്മടെ അരികിലേക്കു ഇരിക്കുന്നു.... " "ഇരിക്കുന്നു.... "(കോറസ് ഓഫ് അലവലാതി ചങ്ക് തെണ്ടികൾ....) "പിന്നെ കവിളിൽ ഉമ്മിക്കുന്നു... ' "ഉമ്മിക്കുന്നു...." ദേ പിന്നേം കോറസ്..... "പിന്നെ.... പിന്നെ.... ലൈറ്റ് ഓഫ്‌ ചെയ്തു കിടക്കുന്നു... അടുത്ത സ്‌ക്രീനിൽ നേരം പുലർന്നു... സിമ്പിൾ..... " "ചേ... നശിപ്പിച്.... "😬 ന്ന് രണ്ടും കൂടെ പറഞ്ഞതും മ്മള്.. "ന്തൊന്ന് നശിപ്പിക്കാൻ....

സിനിമയിൽ മ്മളും ഇത്രയേ കണ്ടിട്ടോള്ളൂ....ഒഞ്ഞു പോയെ രണ്ടും.....അതിനൊക്കെ പേടിക്കാൻ അക്കു അക്കു അല്ലാണ്ടിരിക്കണം...."😏 "അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.... " "നിനക്ക് ചൊറിയുന്നുണ്ടേൽ പോയി കുളിക്കഡി അന്നമ്മോ... " ന്ന് പറഞ്ഞു മ്മള് നന്നായൊന്ന് കോക്രി കാണിച്ചതും..... പെണ്ണ് പല്ല് കടിച്ചു മ്മളെ എറിഞ്ഞു വീഴ്ത്താൻ വേണ്ടി എന്തെങ്കിലും തിരയും മുന്നേ മ്മള് പുറത്തെ സ്റ്റെയർ വഴി കയറി ഓടിയതും ആനി... "അക്കു.... പരട്ടെ... അന്റെ കല്യാണം ആണോന്നു നോക്കൂകേല..... അവിടെ നിക്കടി... കുളിക്കാത്തത് നിയാടി ആടെ..... " ന്ന് വിളിച്ചു മുറ്റത്തു നിന്ന് വടിയും എടുത്തോണ്ട് മ്മളെ പുറകെ വന്നെങ്കിലും മ്മള് ഓടി അകത്തു കയറി ലോക്ക് ചെയ്തു....

പെണ്ണ് അവിടെ കിടന്നു തുറക്കാൻ പറഞ്ഞു അലറിയെങ്കിലും മ്മള് തുറക്കൂല്ല ന്ന് പറഞ്ഞതും.... പുറത്തു വന്നാൽ മ്മക്ക് ഉള്ളത് തരാം ന്നൊക്കെ ഭീഷണി മുഴക്കി കൊണ്ട് പെണ്ണ് പോയതും..... മ്മള് ഇനി ഇപ്പൊ എന്തിനാ ഇവിടെ നിക്കുന്നെ ന്ന് കരുതി കതക് തുറക്കാൻ നിന്നതും.... മ്മള് റൂം മുഴുവൻ ഒന്ന് വീക്ഷണം നടത്തി.... ഇവിടെ എന്താ ആകെ വലിച്ചു വാരി ഇട്ടേക്കുന്നെ ന്ന് കരുതി നോക്കുമ്പോൾ ഉണ്ട് മ്മടെ ഇച്ചായന്റെ ഫോട്ടോ ഫ്രെയിം ഒക്കെ നിലത്ത് അങ്ങിങ്ങായി കിടക്കുന്നു.... ഇത് മ്മടെ ഇച്ചായന്റെ റൂം ആണോ.... ആ ഷാഫിറ പരട്ട പുട്ടി ഗേൾ ഇവിടെ അല്ലെ താമസിചിരുന്നെ..... ആ തെണ്ടിയുടെ പണിയാകും.... മ്മളെ കയ്യീന്ന് ഡോസ് കിട്ടി വന്ന വഴിക്ക് പോയതല്ലേ.....

അതിനൊക്കെ ഇവിടെ റൂം കൊടുത്ത ആനിക്കിട്ട് പൊട്ടികാഞ്ഞിട്ടാ.... ന്നൊക്കെ പറഞ്ഞോണ്ട് മ്മള് ആ ഫോട്ടോ എല്ലാം ഓരോന്നായി എടുത്ത് ചുമരിൽ വെച്ച്.... ബെഡ് ഒക്കെ വൃത്തിയിൽ വിരിച് വെച്ച് നിലത്ത് പരന്ന് കിടക്കുന്ന അവളുടെ ഡ്രസ്സ്‌ ആണെന്ന് തോനുന്നു അടുത്തുള്ള ഡ്രസ്സ്‌ വാഷ് ബിന്നിൽ എടുത്ത് ഇട്ട് തിരിഞ്ഞതും..... മ്മടെ കണ്ണിൽ കട്ടിലിനു താഴെ ആയി എന്തോ കിടക്കുന്നത് കണ്ട് പതിയെ കുനിഞ്ഞു എടുത്ത് നോക്കിയപ്പോൾ അതൊരു ഫോട്ടോ ഫ്രെയിം ആയിരുന്നു.... മറിഞ്ഞു കിടന്ന ആ ഫ്രെയിം മ്മള് തിരിച്ചു നോക്കിയപ്പോൾ അതിൽ മ്മളെ ഇച്ചായനും ആനിയമ്മയും കൂടെ ഒരുമിച്ച് നിക്കുന്ന ഒരു സെൽഫി.... കടൽ ബാക്ക്ഗ്രൗണ്ട് ആയിട്ടാണ് അത്‌ എടുത്തിരിക്കുന്നെ....

മ്മള് അതിൽ പിടിച്ച പൊടി ഒക്കെ ഷാൾ കൊണ്ട് തുടച് ആനിയെ ഇത് കാണിക്കണം എന്ന് കരുതി കൊണ്ട് നിലത്ത് നിന്നെണീക്കാൻ ഒരുങ്ങവെ മ്മളെ കണ്ണിൽ കട്ടിലിനടിയിലായി ഒരു ബാഗ് കണ്ണിലുടക്കിയതും... ഇതിപ്പോ ആരുടെയാ... ഇച്ചായന്റെ ആകും.... ന്നൊക്കെ കരുതി അത്‌ അതിനടിയിൽ നിന്ന് വലിച്ചെടുത്തു.... അതൊരു ട്രോളി ബാഗ് ആയിരുന്നു.... മ്മള് അതിന് മുകളിലെ പൊടി തൂത്തു കളഞ്ഞു സിപ് തുറന്നതും കണ്ടത് തിരിച്ചു വെച്ച രീതിയിൽ ഒരു ഫോട്ടോ ഫ്രെയിം ആണ്.... ഇ റൂം മുഴുവൻ ഫ്രെയിം ആണല്ലോ ന്റെ അല്ലുചായ.... ന്നൊക്കെ മനസ്സിൽ ചിരിച്ചു കൊണ്ട് പറഞ്ഞു മ്മള് അതെടുത്തു നോക്കിയതും.... പകച്ചു പോയി.... "ഷാഫിറ കോപ്പ്.... "

ആ പരട്ടയുടെ ഫോട്ടോ ആയിരുന്നു അത്‌.... അപ്പോ ഇത് അവളുടെ ആണോ... ന്നൊക്കെ കരുതി ഫ്രെയിം പുറത്ത് വെച്ച് ബാഗ് പരിശോധന ആരംഭിച്ചു.... കുറെ ഷോർട് ഡ്രസ്സ്‌ ഒക്കെ ആണ് അതിൽ.... പിന്നെ ഒരു ലൊട് മേക്കപ്പ് വസ്തുക്കളും... ഇവളെന്താ സഞ്ചാരിക്കുന്ന ബ്യൂട്ടി പാർലറോ.....അൽ പുട്ടി ഗേൾ.... ക്രാ.... 😬... മ്മള് പിന്നെ അതൊക്കെ അതിലേക് തന്നെ കുത്തി കയറ്റി തിരിച്ചു അടക്കാൻ ഒരുങ്ങവെ ആണ് മ്മളെ കണ്ണിൽ അതിനുള്ളിലായുള്ള ഒരു കുഞ്ഞു അറ ശ്രദ്ധയിൽ പെട്ടത്.... മ്മള് പെട്ടന്ന് തന്നെ അത്‌ തുറന്നു കയ്യിട്ട് നോക്കിയതും..... മ്മൾക് കിട്ടിയത് ഒരു കുഞ്ഞു പെൻഡ്രൈവ് ആയിരുന്നു.... മ്മള് അതിൽ പിന്നെയും സേർച്ച്‌ ചെയ്തപ്പോൾ ഒരു മൊബൈൽ ഫോണും കിട്ടി....

ആ പരട്ട ഇതൊക്കെ ഇവിടെ ഇട്ടിട്ടാണോ പോയേക്കുന്നെ.... ന്തായാലും നോക്കി കളയാം ന്ന് കരുതി മ്മള് അത്‌ ഓൺ ചെയ്തു..... സ്ക്രീൻ തെളിഞ്ഞു വന്നതും അതിലെ കാഴച്ച കണ്ട് തറഞ്ഞു നിന്നതും.... മ്മടെ കയ്യിൽ നിന്ന് ഫോൺ നിലതോട്ടൂർന്നു വീണു..... ഒരു പകപ്പോടെ അത് എടുത്തു നോക്കി.....കൊണ്ട് പറഞ്ഞു... "ഷാഹിൽ..... " ഇതെങ്ങനെ.... എന്താണ് ഇതിന് അർത്ഥം.... ഷാഫിറയും ഷാഹിലും തമ്മിൽ എന്താണ് ബന്ധം.... ഫോണിൽ വാൾപേപ്പർ ആയി അവർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ കണ്ട് പകച്ചു പോയ മ്മള് പെട്ടന്ന് തന്നെ ആ ബാഗ് മുഴുവൻ പരിശോദിച്ചു.... അതിൽ പിന്നീട് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.....

അപ്പോൾ ആണ് ബെഡിലായി വെച്ച അല്ലുചായന്റെ ഫോട്ടോ ക്ക് മുകളിലായി മ്മള് നേരത്തെ വെച്ച ആ പെൻ ഡ്രൈവിൽ മിഴികൾ ഉടക്കിയത്.... അതിൽ എന്തൊകെയോ ഒളിഞ്ഞു കിടപ്പുണ്ടന്നു മനസ്സ് പറഞ്ഞതും...... മ്മള് പെട്ടന്ന് തന്നെ അത്‌ കയ്യിൽ ഒതുക്കി അവളുടെ ഫോണും എടുത്ത് ബാഗ് അടച്ചു കട്ടിലിനടിയിലേക്ക് ഇട്ട് പെട്ടന്ന് തന്നെ കതക് തുറന്നു പുറത്തോട്ടിറങ്ങി.... സ്റ്റെയർ ഇറങ്ങി മ്മള് മുറ്റം വഴി അകത്തേക് വെപ്രാളത്തോടെ കയറി..... അടുക്കളയിൽ പോയി അമ്മച്ചിയോടു ആനി യെ ചോദിച് സ്റ്റെയർ കയറി അല്ലുചയന്റെ റൂമിലേക്ക്‌ ചെന്ന് ആനിയോട് ഇച്ചായന്റെ ലാപ് ചോദിച്ചു വാങ്ങി മ്മടെ റൂമിലേക്ക്‌ പോകാൻ ഒരുങ്ങവെ......

മ്മളെ വെപ്രാളം കണ്ട് മ്മളെ ആനി പിടിച്ചു വെച്ച് ചോദിച്ചെങ്കിലും.... "മ്മളോട് ഇപ്പൊ ഒന്ന് ചോദിക്കരുത് ആനി.... എല്ലാം മ്മള് പറയും....ഇപ്പൊ അല്ല.... എനിക്ക് കുറച്ച് ടൈം വേണം.... അതുവരെ കാത്തിരുന്നെ പറ്റു...." ന്നൊക്കെ പറഞ്ഞു മറു ചോദ്യത്തിന് ഇട നൽകാതെ മ്മടെ റൂമിൽ കയറി കതകടച്ചു ലോക്ക് ചെയ്തു..... ലാപ് എടുത്തു ബെഡിൽ വെച്ച് ഓൺ ചെയ്ത് ഡ്രൈവ് കണക്ട് ചെയ്തു.... ഡ്രൈവിലെ ഫോൾഡർ ഓരോന്നായി തുറന്നു നോക്കി.... ഒരു ഫോൾഡർ മുഴുവൻ അവനും അവളും ഒരുമിച്ച് ഉള്ള ഫോട്ടോസ് ആണ്.... അവർ തമ്മിലുള്ള ബന്ധം അപ്പോഴും മ്മൾക് അന്യമായിരുന്നു.....

പിന്നീട് ഒന്നും തന്നെ മ്മൾക് അതിൽ നിന്ന് കണ്ടത്താൻ കഴിയാത്ത വിഷമത്തിൽ ലാപ്പിലെ കീപാടിൽ കൈ വെച്ച് അമർത്തിയതും..... കൈ തട്ടി സ്‌ക്രീൻ മിന്നിയതും മ്മളെ മുന്നിലായി ഒരു ഫോൾഡർ തുറന്നു വന്നു... മ്മള് തിരഞ്ഞിട്ട് കാണാത്ത ഒരു ഫോൾഡർ.... ആ ഫോൾഡറിൽ മറ്റു രണ്ട് ഫോൾഡർ ഉണ്ടായിരുന്നു.... ആദ്യ ഫോൾഡർ തുറന്നതും അതിൽ ഒരു വീഡിയോ ആയിരുന്നു..... വർധിച്ചു വരുന്ന ഹൃദയ മിടിപ്പോടെ അത്‌ തുറന്നതും..... സ്‌ക്രീനിൽ തെളിഞ്ഞു വന്നത് പുഞ്ചിരിചോണ്ട് നിൽക്കുന്ന മ്മടെ ചെക്കന്റെ മുഖം ആയിരുന്നു..... കുറച്ചു നേരത്തെ അവന് ആരോടോ സംസാരിച്ചു കഴിഞ്ഞതും ചെക്കന്റെ കണ്ണുകൾ അടഞ്ഞു പോയി വീഴാൻ ഒരുങ്ങവെ ആരോ താങ്ങി നിർത്തി....

പിന്നീട് സ്‌ക്രീനിൽ കാണുന്നത് ആ ഷാഫിറ കോപ്പും അവളുടെ ഡാഡും കൂടെ ചേർന്നു കിച്ചയെ ബെഡിൽ കിടത്തുന്നതാണ്..... അവരുടെ സംസാരത്തിൽ നിന്ന് മ്മൾക് മനസ്സിലായത് മാരി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു... മ്മടെ ചെക്കന്റെ സ്വപ്നമായ ഫുട്ബോൾ ടീം ഓണർഷിപ് അവളുടെ ഡാഡ് അബോദാവസ്ഥയി കിടക്കുന്ന മ്മടെ ചെക്കന്റെ ഒരു കയ്യൊപ്പിലൂടെ നേടിയെടുക്കുന്നതായിരുന്നു..... പിന്നീട് നടന്നത് ഒരു വലിയ നാടകം ആണ്.... ഒരു പെണ്ണും ചെയ്യാൻ മടിക്കുന്ന വഞ്ചന.... ഉറങ്ങി കിടന്ന മ്മടെ ചെക്കൻ ഉണരാൻ ആയതും..... പെട്ടന്ന് അവന് അരികിൽ കിടന്നു അവന് ഉണർന്ന ഉടനെ ഒരു ചീപ് നാടകം.....ചി.... ഒരു നുണയുടെ പേരിൽ മ്മടെ ചെക്കന്റെ മനസ് ഇത്രയും വേദനിപ്പിച്ചതിന് വെറുതെ വിടില്ല ഷാഫിറ.........

ന്നൊക്കെ പറഞ്ഞു പല്ല് ഞെരിച് മുഷ്ടി ചുരുട്ടി ബെഡിൽ ആഞ്ഞിടിച്ചു....ഉയർന്നു വന്ന കലിപ്പ് നിയന്ത്രിക്കാൻ കണ്ണുകൾ മുറുകെ അടച്ചതും.... ഒരു തുള്ളി കണ്ണ് നീര് അടർന്നു വീണു..... വിറക്കുന്ന കയ്യാലെ അടുത്ത ഫോൾഡർ ഓപ്പൺ ചെയ്തതും...... അതിൽ നിറയെ ഫോട്ടോ ആയിരുന്നു..... ആദ്യ ഫോട്ടോ തുറന്ന് വന്നതും അതിലെ കാഴ്ച്ചയിൽ ഞെട്ടി തരിച്ചു പോയി...... അറിയാതെ മ്മള് ആ നാമം വിറയാർന്ന അധരത്താൽ ഉച്ചരിച്ചു..... "മാ....മാജിത്താ....." ഹോസ്പിറ്റൽ ബെഡിൽ ഇരിക്കുന്ന മാജിത്തയുടെ കയ്യിലായി ന്റെ അപ്പു..... അന്ന് ആ ഇരുട്ടിൽ ന്റെ കയ്യിലായി വന്നു ചേർന്ന ആ കുഞ്ഞു മുഖം.... ന്റെ അപ്പു.... അപ്പോൾ ന്റെ അപ്പു മാജിത്തയുടെ കുഞ്ഞണോ.... ന്നൊക്കെ ആലോചിച് തറഞ്ഞു നിന്ന മ്മള് ഒരുൾക്കിടിലത്തോടെ ആ ഫോട്ടോയിൽ നോക്കി കൊണ്ട് പതിയെ പുറകിലേക്ക് നടന്നു ചുമരിലേക്കായി പതിയെ ചാരി നിന്ന് കൊണ്ട് ഉയർന്നു വന്ന നെഞ്ചിനെ പിടിച്ചു കേട്ടാൻ ശ്രമിക്കവെ...

കതകിൽ മുട്ട് വീണതും സ്വബോധം വീണ്ടെടുത്തു ലാപ് അടച്ചു വെച്ച് അതെല്ലാം കട്ടിലിന്റെ അടിയിൽ എടുത്തു വെച്ച്..... കതക് തുറന്ന മ്മളോട് ആനി മ്മളെ കാണാൻ ആരോ വന്നിട്ടുണ്ടെന്നു പറഞ്ഞു... മ്മള് ഒരു ശീലകണക്കെ സ്റ്റെയർ ഇറങ്ങി ചെന്നതും...... പെട്ടന്ന് മ്മടെ കാതുകളിൽ.... "അക്കു ഇത്ത.... " ന്നുള്ള വിളി മുഴങ്ങിയതും..... മിഴികൾ ചെന്ന് പതിഞ്ഞ ഭാഗത്തു മിയു മോൾടെ കയ്യിലായി കൈ കോർത്തു കൊണ്ട് മ്മളെ അടുത്തേക്ക് ഓടി വരുന്ന അപ്പുവിൽ ആണ്..... അവർക്ക് പുറകെ ആയി നടന്നു വരുന്ന മാജിതയെയും അൻവറിക്കയെയും....... മാജിതയുടെ ഹസ്ബൻഡ് ആണ് മാരി ഫോട്ടോ കാണിച്ച തന്ന ഓർമയിൽ ആളെ തിരിച്ചറിഞ്ഞു...

അവരെ അവിടെ കണ്ട് തറഞ്ഞു നിന്നതും..... അപ്പു ഓടി വന്നു മ്മളെ കെട്ടി പിടിച്ചു.... അപ്പോഴേക്കും അവർ മ്മടെ അടുക്കൽ എത്തിയതും..... മ്മടെ കണ്ണുകള് അനുസരണ ഇല്ലാതെ ഒഴുകി.... അത്‌ കണ്ട് മാജിത മ്മളെ അരികിലായി ഓടി വന്നൊണ്ട് കാര്യം ചോദിച്ചതും..... മ്മള് കരച്ചിൽ അടക്കാൻ പാട് പെട്ടു കൊണ്ട്.... "മാജി....ത്താ..... അപ്പു.... അപ്പു...." ന്നു വിറയലോടെ പറയാൻ ഒരുങ്ങവെ മ്മടെ കയ്യിലുള്ള ഫോൺ റിങ് ചെയ്തതും ഒരുമിച്ചയിരുന്നു.... ആ ഷാഫിറയുടെ ഫോൺ മ്മടെ കയ്യിൽ കിടന്നു മുഴങ്ങിയതും.... പതിയെ കാൾ അറ്റൻഡ് ചെയ്തതും... മറുതലക്കൽ നിന്ന്.... "മെഹക്....." ന്നുള്ള വിളിയിൽ തലയിൽ മിന്നൽ പിണർപ്പ് പാഞ്ഞു പോയതും.... മ്മടെ മനസിൽ ആ നാമം ഉരുവിട്ടിരുന്നു.... "ഷാഹിൽ......" മാജിത്തയിൽ പതിഞ്ഞ മിഴിയാലെ അവന്റെ വാക്കുകൾ മ്മടെ കാതിൽ പതിഞ്ഞു..... "മെഹക്......അറിഞ്ഞിലെ സത്യങ്ങൾ......

പക്ഷെ പറയില്ല നി.......നിന്റെ മുന്നിൽ നിൽക്കുന്ന ആ സത്യങ്ങൾ അവരോട് പറഞ്ഞാൽ കൊന്ന് കളയും ഞാൻ അവനെ.... ഒരിക്കൽ എന്റെ കയ്യിൽ നിന്ന് വഴുതി പോയവൻ..... ഇപ്പൊ നിന്നോട് ചേർന്നു നിൽക്കുന്നവൻ.... " ന്നു അവന് പറഞ്ഞതും.... മ്മള് ഞെട്ടി കൊണ്ട് അപ്പുവിനെ നോക്കിയതും കണ്ണുകൾ നിറഞ്ഞു ഒഴുകി.... "അപ്പോൾ അവന് എല്ലാം...." ന്നൊക്കെ മനസ്സിൽ കരുതിയതും മറുതലക്കൽ അവൻ..... "അയാം വാച്ചിംഗ് യു മെഹക്..... നി ഒരു ചെറുവിരൽ അനക്കിയൽ അതിവിടെ അറിയും.....സൊ ബി സൈലന്റ്.... ഓക്കേ.... ഡിയർ.... " ന്നു പറഞ്ഞു ക്രൂരത നിറഞ്ഞ പൊട്ടിച്ചിരിയോടെ കാൾ ഓഫ്‌ ആയതും..... എല്ലാം കേട്ട് തറഞ്ഞു നിന്ന മ്മടെ കയ്യിൽ നിന്നും ഫോൺ നിലത്തോട്ടൂർന്നു വീണിരുന്നു..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story