രാവണ പ്രണയം🔥 : ഭാഗം 72

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അയാം വാച്ചിംഗ് യു മെഹക്..... നി ഒരു ചെറുവിരൽ അനക്കിയൽ അതിവിടെ അറിയും.....സൊ ബി സൈലന്റ്.... ഓക്കേ.... ഡിയർ.... " ന്നു പറഞ്ഞു ക്രൂരത നിറഞ്ഞ പൊട്ടിച്ചിരിയോടെ കാൾ ഓഫ്‌ ആയതും..... എല്ലാം കേട്ട് തറഞ്ഞു നിന്ന മ്മടെ കയ്യിൽ നിന്നും ഫോൺ നിലത്തോട്ടൂർന്നു വീണിരുന്നു...... "അക്കു.... എന്ത് പറ്റിയെ.....കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ.... പറയ്‌ മോളെ.... നി എന്താ പറയാൻ ഒരുങ്ങിയെ.... അപ്പു വിനു എന്താ... " ന്നു മാജിത്ത മ്മളെ പിടിച്ചു ഉലച്ചു കൊണ്ട് ചോദിച്ചതും... ഷാഹിലിന്റെ വാക്കിൽ തറഞ്ഞു നിന്ന് പോയ മ്മള് ഒന്ന് ഞെട്ടി ആ മുഖത്തേക് ഉറ്റു നോക്കി കൊണ്ട് മനസ്സിൽ ഉരുവിട്ടു.... കഴിയുന്നില്ലല്ലോ മ്മക്ക് ഒന്നും പറയാൻ.....

ഇ നിൽക്കുന്ന അപ്പു നിങ്ങളുടെ മകനാണെന്ന് സത്യം പോലും എനിക്ക് തുറന്ന് പറയാൻ കഴിയുന്നില്ല..... ഈ ചിരിക്കുന്ന മുഖത്തിൽ ഇങ്ങനെയൊരു വേദന ഒളിഞ്ഞുകിടപ്പുണ്ട് എന്ന് തോന്നുന്നില്ല.... എല്ലാം ഉള്ളിൽ ഒതുക്കാൻ പഠിച്ച് കഴിഞ്ഞിട്ടുണ്ടാകും... ഉറക്കെ വിളിച്ചു പറയണം എന്നുണ്ട് ഈ നിൽക്കുന്നത് നിങ്ങളുടെ മകൻ ആണെന്ന സത്യം.... ഇവന്റെ ജീവന് രക്ഷിക്കാൻ സത്യങ്ങൾ ഞാൻ മറച്ചു പിടിക്കുക തന്നെയാണ് ഉത്തമം... സോറി മാജിത്ത.... എന്നു മനസ്സിൽ പറഞ്ഞുകൊണ്ട് ആളോട് ഒന്ന് പുഞ്ചിരിച്ച് ഒന്നുമില്ലെന്ന് രീതിയിൽ തലയാട്ടി കൊണ്ട് പറഞ്ഞു...

"അപ്പുവിന് ഒന്നുമില്ല... ഞാൻ അവനെ കുറെ ദിവസങ്ങളായി കണ്ടിട്ട് അപ്പോൾ ഒന്ന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത... കുഴപ്പന്നുല്ല..അല്ലാ അൻവർ ഇക്കാ എന്ന വന്നത്... " ന്നു മ്മള് ചോദിച്ചതും... "ഇന്നലത്തെ ഫ്ലൈറ്റിന് വന്നു... ആകെയുള്ള രണ്ട് അളിയന്മാരുടെ കല്യാണമല്ലേ ഞാൻ ഇല്ലാതെ പറ്റില്ലല്ലോ...... എന്നാലും ഞാൻ എപ്പോഴും ഇവളോട് പറയും എങ്ങിനെയാണ്ആ ചൂടനെ വളച്ചെടുത്തതെന്ന്..... " എന്ന് പറഞ്ഞ് ആള് ചിരിച്ചതും... മ്മളും പുഞ്ചിരിച്ചു... "അക്കു ഇത്തേയ്...... നോക്ക്... മിയു മോൾടെ പപ്പാ ഇന്ക് കൊണ്ട് തന്ന ഡ്രസാണ്... കുറെ ചോക്ലേറ്സും ഒക്കെ ണ്ട്..... "

ന്നു അപ്പു മ്മളെ വലിച്ചോണ്ട് പറഞ്ഞതും....മിയു മോൾടെ മാത്രം അല്ല... നിന്റെ കൂടെ പപ്പയാ എന്നുറക്കെ പറയാൻ മനസ്സ് വെമ്പിയെങ്കിലും... മ്മടെ നിസ്സഹായവസ്ഥ എന്നെ അതിൽ നിന്നും തടഞ്ഞു.. അവന്റെ അടുത്തേക്ക് മുട്ടിൽ ഇരുന്നുകൊണ്ട് കെട്ടിപ്പിടിച്ചു... മുഖമാകെ ഉമ്മ കൊണ്ടു മൂടി.... "മിസ്സ്‌ യു അപ്പേട്ട..... "മിസ്സ്‌ യൂ റ്റൂ ഇത്തെയി..... " ന്നു പറഞ്ഞു ചെക്കൻ മ്മളെ ഉമ്മ വെച്ച്...... പിന്നെ അങ്ങോട്ട്‌ വന്ന അമ്മച്ചിയും അമ്മായിയും വല്യപ്പച്ചനും വല്യമ്മച്ചിയും അവരെ സ്വീകരിച്ചിരുത്തി... അപ്പയും ചെറിയചായിയും കൺവെൻഷൻ സെന്റർ ഇലേക്ക് പോയതായിരുന്നു.....

അവർക്ക് കുടിക്കാൻ ഉള്ളതെല്ലാം കൊടുത്തു... ഞാൻ അപ്പുവിനോടും മിയു മോൾക്കും അരികിൽ ഇരുന്നുകൊണ്ട് അവരോട് സംസാരിച്ചു..... എന്തുകൊണ്ടോ അപ്പുവിന്റെ അടുത്ത് നിന്നും മാറാൻ തോനുന്നില്ല.... ഷാഹിൽ അവൻ പറഞ്ഞത് അനുസരിച്ചാണെങ്കിൽ എല്ലാം അവൻ കാണുന്നുണ്ട്.... എങ്ങനെ... ഞാൻ സത്യങ്ങളെല്ലാം മനസ്സിലാക്കിയല്ലോ എന്ന് അവൻ പറഞ്ഞ സ്ഥിതിക്ക്.... ഇത്ര കൃത്യമായി ഇതറിഞ്ഞു കൊണ്ട് മ്മൾക് വിളിക്കണമെങ്കിൽ അതെല്ലാം അവൻ കാണുന്നുണ്ട് എന്നാണല്ലോ... ഇനി ഒരു പക്ഷേ ആ പര നാറി ഇവിടെ ഹിഡൻ ക്യാമറ എങ്ങാനും സ്ഥാപിച്ചിട്ടുണ്ടോ.....🙄 എന്നൊക്കെയുള്ള ചിന്ത മനസ്സിലേക്ക് കടന്നു വന്നതും.....മ്മളെ കൈകളാൽ അപ്പുവിനെ ഇറുകെ ചേർത്തുപിടിച്ചു...

ഒരിക്കലും വിട്ടു കൊടുക്കില്ല അവനെ...... ചെറുപ്രായത്തിൽ എന്റെ കൈകളിലേക്ക് കിട്ടിയതാണ് അത് ഇനിയും വിട്ടുനൽകാൻ അല്ല ഏതു വിധേനയും അപ്പുവിനെ സംരക്ഷിച്ചേ പറ്റൂ..... ആരോടെങ്കിലും പറയാം എന്ന് വെച്ചാൽ ഞാൻ അവന്റെ നിരീക്ഷണത്തിലും ആണല്ലോ.... ഇനി എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് എനിക്ക് തന്നെ തനിയെ ചെയ്യേണ്ടിവരും..... നേടിക്കൊടുത്ത പറ്റൂ അപ്പുവിന് അവന്റെ കുടുംബം......കൊടുത്തിരിക്കും ഇ മെഹക്....🤨 എന്നൊക്കെ മനസ്സിൽ കണക്ക് കൂട്ടി കൊണ്ടിരുന്നതും.. അങ്ങോട്ട് വന്ന മാജിത്ത ഇറങ്ങുവാണ് എന്ന് പറഞ്ഞതും... അപ്പു പറഞ്ഞു... "ആന്റി ഞാനിന്ന് അക്കു വിന്റെ കൂടെയാണ്.... ഞാനിവിടെ നിന്നോട്ടെ......"

അപ്പു അത് പറഞ്ഞതും മിയു മോൾടെ കൈകൾ അവനിൽ മുറുകിയിരുന്നു.... "ഇല്ല അപ്പുക ഇവിടെ നിക്കണ്ട.....നിച് മേണം.... നമുക്ക് കളിച്ചനം.... വാ അപ്പു ക.....നമ്മക് ബീട്ടിൽ ക്ക് പോകാം..." എന്നു പറഞ്ഞുകൊണ്ട് പെണ്ണ് നിന്ന് ചിണുങ്ങിയതും... അപ്പു മ്മളെ ദയനീയമായി നോക്കി... "അപ്പു... നീ അവരുടെ കൂടെ തന്നെ പൊയ്ക്കോ..... നാളെ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്... നേരത്തെ വരണം രണ്ടുപേരും കേട്ടോ മിയൂട്ടാ......ആന്റിടെ ചക്കരെ....." "വടൂല്ലോ..... കിച്ചുക പഞ്ഞല്ലോ മഞ്ഞട് ഒക്കെ തെക്കുണ്ടേ കല്യാണം ആണെന്ന്... മിയു മോൾക് അപ്പുകക്കും മഞ്ഞ ഉപ്പ് മേച്ചു.... അല്ലെ അപ്പുക......" എന്ന് പറഞ്ഞ് കുഞ്ഞരി പല്ലുകൾ കാട്ടി ചിരിച്ചതും...

അവളുടെ അടുക്കലേക്കു ഇരുന്ന് ആ കുഞ്ഞിക്കവിളിൽ ചുണ്ട് ചേർത്തു.. പിന്നീട് അവര് നാളെ കാണാമെന്ന് പറഞ്ഞ് ഇറങ്ങിയതും....അവർ അകലുന്നതും നോക്കി നെടുവീർപ്പിട്ടു നിന്നു..... ഇനിയെന്ത്..... എങ്ങനെ മുന്നോട്ടുള്ള കാര്യങ്ങൾ എന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാതെ സ്റ്റെയർ കയറി റൂം ലക്ഷ്യം വെച്ച് പോയതും.....പെട്ടന്ന് ആനി മ്മടെ കൈകളിൽ പിടിച്ചു വലിച്ച് അവളുടെ റൂമിലേക്ക് കൊണ്ടുപോയി.... "അക്കു എന്താടാ നിനക്ക് പറ്റിയത്... ഞാൻ കുറെ നേരമായി ശ്രദ്ധിക്കുന്നു നിന്റെ മനസ്സ് ഇവിടെയൊന്നും അല്ലാ....

എന്തോ നിന്നെ അലട്ടുന്നതായിട്ടുണ്ട്.....പറയടാ....ന്താ നിന്റെ ടെൻഷൻ..... " അവളോടങ്കിലും എല്ലാം തുറന്നു പറയാം എന്ന് കരുതി മ്മളെ അരികിലായി അവളെ പിടിച്ചിരുത്തി കൊണ്ട് പറയാൻ ഒരുങ്ങവേ മ്മടെ കയ്യിലുള്ള ഷാഫിറയുടെയുടെ ഫോൺ ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു.... ഒരു വിറയലോടെ ഡിസ്പ്ലേ യിലേക്ക് നോക്കി.... നേരത്തെ വിളിച്ച നമ്പർ തന്നെ.. ഒരു വിറയലോടെ കോൾ എടുത്തു ചെവിയോട് ചേർത്തതും മറുതലയ്ക്കൽ നിന്ന്... "മെഹക്......റൂമിന് പുറത്തിറങ്ങി പോക് മെഹക്....

അവളോട് എന്തെങ്കിലും തുറന്നു പറയാൻ ആണ് ഒരുക്കും എങ്കിൽ അറിയാലോ..... ഇപ്പോൾ ഇവിടുന്ന് ഇറങ്ങി പോയവരെ ഒരു നിമിഷം മതി എനിക്ക് ഇല്ലാതെയാക്കാൻ.... അത് എന്നെ കൊണ്ട് ചെയ്യിക്കരുത്.....സൊ ഞാൻ നേരത്തെ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു..... നിരീക്ഷണത്തിലാണ് നീ.....ഒരു ചെറുവിരൽ അനങ്ങിയാൽ അത് ഞാനിവിടെ അറിയും.....ബി സൈലന്റ്.... ആൻഡ് ഹാപ്പി മാരീഡ് ലൈഫ്.... " എന്നുപറഞ്ഞ് ക്രൂരമായ ചിരിയോടെ കോൾ ഡിസ്കണക്ട് ആയതും.... പരട്ട തെണ്ടി.... ഇവിടെയും ക്യാമറ ഉണ്ടോ....അല്ലാണ്ട് മ്മള് പറയാൻ ഒരുങ്ങിയ നിമിഷം വിളിക്കില്ലല്ലോ.....

ഏത് വിതെനയും ക്യാമെറാസ് കണ്ടെത്തിയേ പറ്റു..... ന്നൊക്കെ ഒരു നിമിഷം ചിന്തിച്ച് ആനിയിലേക്ക് മുഖമുയർത്തി കൊണ്ട് പറഞ്ഞു.... "ആനി നീ എന്താ ഇങ്ങനെ നോക്കണേ....എനിക്ക് എനിക്ക് ഒന്നും ഇല്ലെടി വെറുതെ തോന്നുന്നതാ ഞാൻ ഒക്കെയാണ്....." എന്നൊക്കെ ഒരു വിധം അവളോട് പറഞ്ഞെങ്കിലും.... എന്നെ വിശ്വാസമില്ലാത്ത രീതിയിൽ കണ്ണിമവെട്ടാതെ നോക്കി കൊണ്ട് നിന്ന് ചോദിച്ചു. "അക്കു ആരാ ഇപ്പൊ വിളിച്ചത്....കാൾ എടുത്തതിനുശേഷം നിന്റെ മുഖത്ത് നല്ല ടെൻഷൻ ആയിരുന്നല്ലോ....."

"അത്..... അത്.... ആരും ഇല്ല അത് റോങ്ങ് നമ്പർ ആയിരുന്നു....നീ ഇങ്ങനെ ചോദ്യം ചെയ്യാൻഡ് വ ന്റൂടെ.... നാളത്തെ പരിപാടിക്ക് എന്തൊക്കെ ഒരുക്കങ്ങളാണ് ഉള്ളത് അതൊക്കെ ചെയ്യേണ്ടേ......" എന്നുപറഞ്ഞ് അവളെയും വലിച്ച് സ്റ്റെയർ ഇറങ്ങി താഴേക്ക് ചെന്നു....... അപ്പോളാണ് അങ്ങോട്ട് ആയി കടന്നുവന്ന വല്യമ്മച്ചി എന്നെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു..... "വല്യമ്മച്ചിടെ കൊച്ചിന്റെ മുഖം എന്താ വല്ലാതിരിക്കുന്നെ.. എന്തെങ്കിലും വയ്യായ്ക ഉണ്ടോ.." എന്ന് വല്യമ്മച്ചി ചോദിച്ചതും.... അങ്ങോട്ട് വന്ന അമ്മായി പറഞ്ഞു.....

"അവൾക്ക് ഒരു കുഴപ്പവുമില്ല അമ്മച്ചി..... അത് രണ്ടുദിവസം കഴിഞ്ഞാൽ ഇവിടെയൊക്കെ വിട്ടു പോകണം എന്ന് ആലോചിച്ചു ഉള്ള ടെൻഷൻ ആയിരിക്കും.... അത് കല്യാണ പെണ്ണുങ്ങൾക്ക് എല്ലാവർക്കുമുള്ളതല്ലേ.... ഇങ്ങനെ ശോകമടിച്ചു ഇരിക്കാതെ പോയി കുളിച്ചുവന്ന് വല്ലതും കഴിക്ക്..... സെബിയും ആൽബിയും ഇപ്പോൾ എത്തും എന്ന് പറഞ്ഞു... അവര് നാളത്തെ പ്രോഗ്രാമിന് വേണ്ടിയുള്ള സാധനങ്ങൾ മേടിക്കാൻ പോയതാ....." "ന്നാൽ അവരോട് നല്ല കുറച്ച് മഞ്ഞൾകൂടെ മേടിക്കാൻ പറയണം.... എന്റെ കൊച്ചിന്റെ കല്യാണത്തിന് വല്യമ്മച്ചി അരയ്ക്കും മഞ്ഞൾ.....

ഇങ്ങനെ വിഷമിച്ചിരിക്കാതെ ഒന്ന് ഉഷാറാക് പെണ്ണെ.... നീ ചിരിച്ചാലെ ഈ വീടും ഒന്ന് ഉണരു......മ്മ് ചെല്ല് ചെന്ന് വല്ലതും കഴിക്ക് കൊച്ചേ....ആനി മോളെ റോസ് മോളെ കൊണ്ട് പോയി നീയും വല്ലതും കഴിക്ക്....." ന്നൊക്കെ വല്യമ്മച്ചി ന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും...... ഞാൻ ചിലതെല്ലാം മനസ്സിൽ കണക്ക് കൂട്ടി.... ഞാൻ അറിഞ്ഞ സത്യങ്ങൾ മറ്റുള്ളവരോട് പറയുന്നത് വരെ അപ്പൂ സേഫ് ആണ്..... അവന് ഒരു ആപത്തും വരാതിരിക്കണമെങ്കിൽ ഞാൻ മിണ്ടാതെ നിൽക്കേണ്ടി ഇരിക്കുന്നു.... ഞാൻ കാരണം ഇ ആഘോഷത്തിൽ മറ്റുള്ളവർ വിഷമിക്കാൻ പാടില്ല.....അവർക്ക് വേണ്ടി ഞാനും സന്തോഷമായിരുന്നെ പറ്റു.....

ന്നൊക്കെ മനസ്സിൽ തീരുമാനിച്ചു കൊണ്ട് ഞാൻ പഴയ അക്കു ആയി പെരുമാറാൻ തുടങ്ങി.... കൂടുതൽ ശ്രദ്ധ മറ്റുള്ളവരിലേക് നൽകിക്കൊണ്ട് അവരുടെ കൂടെ സന്തോഷത്തോടെ കളിച്ചു ചിരിച്ചു നടന്നു..... രാത്രി യോടു കൂടി അച്ചായൻസ് എല്ലാവരും വന്നു.... ഷാൻ കാക്കു വിളിച്ച് പറഞ്ഞു അവർ ഇന്ന് വരുന്നില്ലന്ന്.... അവരുടെ ഫാമിലി ഒക്കെ ഇവിടെ അടുത്തുള്ള ഹോട്ടലിൽ താമസിക്കുന്നുണ്ട്.....നാളെ ലിയുമായി മഞ്ഞൾ കല്യാണത്തിന് എത്താം എന്ന് പറഞ്ഞു...... പിന്നീട് എല്ലാവരും കൂടി ഒരുമിച്ചിരുന്ന് ഭക്ഷണം ഒക്കെ കഴിച്ചു...... ഭക്ഷണം കഴിച്ച് കഴിഞ്ഞ് മ്മള് പെട്ടന്ന് തന്നെ മുറിയിലേക്ക് പോയി കട്ടിലിനടിയിൽ വെച്ച സാധനങ്ങൾ എല്ലാം പെറുക്കിയെടുത്ത് ഭദ്രമായി അലമാരിയുടെ താഴെയായി വെച്ചു...

ലാപ് എടുത്തു ആനിക്ക് കൊടുത്ത് ഇച്ചായനെ ഏൽപ്പിക്കാൻ പറഞ്ഞു..ഇന്ന് എന്റെ കൂടെ ആനിയായിരുന്നു കൂട്ട് കിടന്നിരുന്നത്....രണ്ട് ദിവസം കഴിഞ്ഞാൽ മ്മടെ രാവണന്റെ നെഞ്ചോട് ചേർന്നുള്ള ഓരോ രാവ് ആയിരിക്കും എന്നിൽ...... ന്നൊക്കെ ആലോചിച്ചതും ചെറു ചിരി മുഖത്തു വിരിഞ്ഞു..... ആനി പിന്നീട് മ്മളോട് ഒന്നും ചോദിച്ചിട്ടില്ല.....ന്റെ മൗനം പോലും അവൾക് മനസ്സിലാക്കാനുള്ള കഴിവുണ്ട്....മ്മള് പറഞ്ഞതൊന്നും പെണ്ണ് വിശ്വസിച്ചിട്ടില്ല....ന്നിട്ടും പെണ്ണ് ന്റെ സന്തോഷത്തോടൊപ്പം കൂട്ട് കൂടി....... അങ്ങനെ പരസ്പരം ഓരോ കാര്യങ്ങൾ സംസാരിച്ചുകൊണ്ടും കളിയാക്കിയും പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story