രാവണ പ്രണയം🔥 : ഭാഗം 77

Ravana Pranayam Novel

എഴുത്തുകാരി: അമീന

ചെ..... ആ ആൽബി കോപ്പൻ ഫോൺ ലൗഡിൽ ഇട്ടിട്ടായിരുന്നോ ഞാൻ ആ കണ്ട ഡയലോഗ് ഒക്കെ അടിച്ചത്.... മ്മള് ആണേൽ ഫോൺ പെണ്ണിന്റെ കയ്യിൽ ആണെന്നുള്ള വിശ്വാസത്തിൽ ആണ് മനസ്സിൽ തോന്നിയത് പറയാൻ നിന്നത്... പെണ്ണ് അലറിയില്ലേൽ ഇന്നലെത്തേ കാര്യം മുഴുവൻ മ്മള് ടെലികാസ്റ് ചെയ്തേനെ......🤦‍♀️ ന്നൊക്കെ ആലോചിച്ചു സ്വയം തലക് ഒന്ന് കൊട്ടി കൊണ്ട് ഷർട്ട്‌ എടുത്തിട്ട് ഫോൺ എടുത്തോണ്ട് അർഷിയേം കൂട്ടി നേരെ മ്മളെ വെഡിങ് സ്യൂട്ട് മേടിക്കാൻ പോയി.....സ്യൂട്ട് ഒന്ന് കറക്റ്റ് ഫിറ്റിങ് ചെയ്യാൻ അവിടെ ഷോപ്പിൽ തന്നെ കൊടുത്തിരുന്നു.....അത്‌ മേടിച്ചു നേരെ കൺവെൻഷൻ സെന്ററിൽ ഒന്ന് പോകണം.....

ബ്രൊ ആണേൽ രാവിലെ അങ്ങോട്ട് പോയിരിക്കുവാ... മ്മള് അവനെയും കൊണ്ട് നേരെ സ്യൂട്ട് മേടിച്ചു ഷോപ്പിൽ നിന്ന് ഇറങ്ങിയതും.... എതിർ ഭാഗത് റോഡരികിലായി നിർത്തിയിട്ടിരിക്കുന്ന കാറിനരികിലായി ഷാദിയ നില്കുന്നത് കണ്ടതും.... സംശയത്തോടെ നോക്കിയതും..അവൾക്കടുതായി ഒരാൾ പുറംതിരിഞ്ഞു നിന്നിരുന്നു... ഒന്നൂടെ ശ്രദ്ധിച്ചു നോക്കിയപ്പോൾ മനസ്സിലായി അവളുടെ ബ്രദർ ആണെന്ന്... ഈ സമയം അവൾ എന്താണ് അവിടെ എന്ന് കരുതി കൊണ്ട് നോക്കി നിന്നതും.... കുറച്ചുസമയം കഴിഞ്ഞതിനുശേഷം ഒരു ഓട്ടോ പിടിച്ച് അവൾ പോയതും.. അവൻ അവന്റെ കാറിൽ കയറി ഓടിച്ചു പോയി..

അവരുടെ സംസാരത്തിൽ എന്തോ ഒരു പന്തികേട് ഉള്ളതുപോലെ തോന്നി കാരണം അവനോട് സംസാരിക്കുന്ന സമയത്ത് എല്ലാം അവൾ കണ്ണ് തുടയ്ക്കുന്നുണ്ടായിരുന്നു.... അത് കണ്ടതു കൊണ്ട് തന്നെ അർഷി അങ്ങോട്ട് പോകാൻ ഒരുങ്ങവേ... ഞാൻ പിടിച്ചു വെച്ചു... അവിടെ ചെന്ന് ഒരു പ്രശ്നം ഉണ്ടാക്കി അത് കൂടുതൽ ഷാദിയെ ബാധിക്കാൻ പാടില്ല എന്നുള്ളത് കൊണ്ട് മാത്രം.... പിന്നീട് അവനെയും കൊണ്ട് നേരെ കൺവെൻഷൻ സെന്ററിലേക്ക് പോയി.... *************

(അക്കു ) അമ്മച്ചിയുടെ മടിയിൽ കിടന്ന് ഉറങ്ങി ഞാൻ കണ്ണുകൾ തുറന്നത് ബേബിച്ചായന്റെ സംസാരത്തിൽ ആണ്..... കണ്ണുകൾ വലിച്ചു തുറന്നു നോക്കിയപ്പോൾ കണ്ടത്... എന്റെ മുന്നിലായി മ്മടെ ബ്രദേഴ്സ് മൂന്നും കൂടെ ഇന്നത്തെ പ്രോഗ്രാമിനുള്ളതെല്ലാം സെറ്റ് ചെയ്യുകയായിരുന്നു...... ദിവാനിൽ കിടന്നു കൊണ്ട് അവർ ചെയ്യുന്നതെല്ലാം നോക്കികൊണ്ടിരുന്നു.... സെബിച്ചൻ ഒരുപാട് ലൈറ്റ്സ് കൊണ്ടുവന്ന് പില്ലർസിലോക്കെ ആകെ അലങ്കരിക്കുന്നുണ്ട്.... ജോണച്ഛനാണെങ്കിൽ ബലൂൺ എല്ലാം വീർപ്പിച്ചു കൊണ്ട് കെട്ടി അതെല്ലാം കവാടം പോലെ വാതിലിന് മുന്നിലായി അലങ്കരിക്കുന്ന തിരക്കിലും...

അല്ലു ചായൻ കയ്യിലായി ഒരു ബോക്സ് കൊണ്ടുവന്ന് ടേബിളിൽ വച്ച് ഓപ്പൺ ചെയ്ത് അതിൽ നിന്നും ഒത്തിരി മെഹന്ദി ട്യൂബ് എടുത്തു എല്ലാം ഉണ്ടോ എന്ന് ഉറപ്പു വരുത്തിയതിനു ശേഷം തിരിച്ചു അതിലേക്ക് തന്നെ വെച്ചു..... അവരുടെ ഓരോ ജോലിയും വീക്ഷിച്ചു കൊണ്ടിരുന്നപ്പോഴാണ് അടുക്കളയിൽ നിന്നും അമ്മച്ചി വന്നു കൊണ്ട് അവരോട് ഭക്ഷണം കഴിക്കാൻ പറഞ്ഞത്... "സെബി ഇത്രയും നേരമായിട്ടും നിങ്ങൾ ഭക്ഷണം ഒന്നും കഴിച്ചില്ല ല്ലോ.... വല്ലതും കഴിചെച്ചും വന്ന് ബാക്കി പണിയെടുക്കാം....." "അതൊക്കെ കഴിക്കാം ലിനമ്മെ...... ഇതും കൂടെ ഒന്ന് സെറ്റ് ചെയ്തു വെക്കാം.... ഇന്ന് രാത്രിക്കുള്ളതെല്ലാം അറേഞ്ച് ചെയ്യണം..... എന്റെ പെങ്ങളുടെ മൈലാഞ്ചിരാവാണ് ഇന്ന്....

അത് നല്ല രീതിയിൽ തന്നെ നടത്തണം.....ഞങ്ങൾക്ക ഇതൊരു ആഘോഷമാക്കണം...." "അതൊക്കെ ചെയ്യണമെങ്കിൽ വല്ലതും കഴിച്ചു പോ....സെബി, ആൽബി...നിയെങ്കിലും വന്ന് വല്ലതും കഴിക്ക് ജോൺ....വന്നിട്ട് ഒക്കെ സെറ്റ് ചെയ്താൽ മതി.... നേരം എത്രയായി ഉച്ചയ്ക്കുള്ളത് ഇത്രയും നേരം ആയിട്ടും കഴിച്ചിട്ടില്ല....." ന്നൊക്കെ അമ്മച്ചി പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാതെ അവർ എല്ലാം തയ്യാറാക്കുന്ന തിരക്കിലായിരുന്നു.... എന്റെ കല്യാണത്തിന് വേണ്ടി ഭക്ഷണം പോലും ഒഴിവാക്കി അവർ ജോലി ചെയ്യുന്നത് കണ്ടതും.... ഞാൻ ഒരു പുഞ്ചിരിയോട് കൂടി എണീറ്റു കൊണ്ട് ബാത്റൂമിൽ പോയി മുഖം കഴുകി വന്നു.... നേരെ കിച്ചണിലേക്ക് വിട്ടു.....

അവിടെ ചെന്ന് ഒരു പ്ലേറ്റിൽ കുറച്ച് ഭക്ഷണം എടുത്തു കൊണ്ട് നേരെ ഹാളിലേക്ക് ചെന്നു.... അവര് മൂന്നും ഭയങ്കര വർക്കിലാണ് മ്മള് വന്നതെന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു... മ്മള് പിന്നെ അവിടെയുള്ള സോഫയിൽ പോയി ഇരുന്ന്... "അല്ലുചായ മതി..... ഇനി എന്തെങ്കിലും കഴിച്ചിട്ട് ചെയ്താൽ മതി......നിർത്തിക്കെ...." "നീ എണീറ്റോ.... നീ വല്ലതും കഴിച്ചിട്ടാണോ കിടന്നത്....ഇല്ലേൽ വല്ലതും കഴിക്കാൻ നോക്ക്.....ഞങ്ങൾ കുറച്ചു കഴിഞ്ഞു കഴിച്ചോളാം......" "സെബിച്ച ജോണച്ച..... നിങ്ങളെങ്കിലും വന്ന് കഴിക്... അമ്മച്ചി എത്ര നേരമായി വിളിക്കുന്നു....." "ഞങ്ങൾ കഴിച്ചോളാടി പെണ്ണെ... ഇത് കണ്ടോ നി..... ഈ ബലൂൺ കൊണ്ട് ഞാൻ ഒരു താജ്മഹൽ പണിയും....

ഇതു മുഴുവനും ഞാൻ ഒറ്റയ്ക്ക് ഊതിവീർപ്പിച്ച താ... അതും നിന്റെ കല്യാണത്തിന് വേണ്ടി....."😁 എന്ന ജോണച്ഛൻ ഇളിച്ചോണ്ട് പറഞ്ഞതും... "ഒത്തിരി ഒത്തിരി കാറ്റുനിറച്ചത് അല്ലേ കുറച്ച് ഊർജം കിട്ടാൻ ഭക്ഷണം കഴിക്കണ്ടേ.... സെബി ച്ചാ... കഴിക്കാൻ വരുന്നുണ്ടോ....." "ദാ വരുന്നു മോളെ... കഴിച്ചോളാം....ഇതൊക്കെ ഒന്ന് സെറ്റ് ചെയ്താൽ ഇന്നത്തെ രാത്രി കളർ ആക്കാം......" നിങ്ങളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇനി പ്രവർത്തിക്കുക തന്നെയാണ് നല്ലത് എന്നൊക്കെ മനസ്സിൽ കരുതിക്കൊണ്ട് പാത്രവുമായി അവർക്ക് അരികിലേക്ക് ചെന്നു... അല്ലുചായനരികിലേക്ക് ചെന്നു കൊണ്ട് പതിയെ ആളെ തട്ടി വിളിച്ചതും.... ഒന്ന് തിരിഞ്ഞു നോക്കി പിന്നെയും പണിയിലേക്ക് ഏർപ്പെട്ടതും....

മ്മള് ബലമായി ആ കൈകളിൽ പിടിച്ച് എന്നിലേക്ക് തിരിച്ചു നിർത്തി.... അത് കണ്ട് എന്താണെന്ന്.. ചോദിച്ചതും.... മ്മളൊന്ന് പുഞ്ചിരിച്ചുകൊണ്ട് പാത്രത്തിൽ ഉള്ള ഭക്ഷണം ഒരു ഉരുളയാക്കി ആൾക്കായി നീട്ടിയതും....മ്മളെ തന്നെ കണ്ണിമവെട്ടാതെ നോക്കുന്ന അചായനോട് കഴിക്കെന്ന് പറഞ്ഞതും....ആളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..... "നോക്കിനിൽക്കാതെ കഴിക്ക് ഇച്ചായ......" ന്ന് മ്മള് പറഞ്ഞതും എനിക്കാണോ എന്നുള്ള രീതിയിൽ തന്നെ മിഴികൾ ചലിപ്പിച്ചതും..... കണ്ണടച്ചുകൊണ്ട് ആണെന്ന് പറഞ്ഞതും... ഒരു പുഞ്ചിരിയോടെ ആ ചോറുരുള കഴിച്ചു.... സന്തോഷം കൊണ്ടാണെന്നു തോന്നുന്നു ഇച്ചായന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു...

പക്ഷേ അതിന് തിരിച്ചു പുഞ്ചിരി നൽകിക്കൊണ്ട് മ്മള് നേരെ സെബിച്ചന്റെ അരികിലേക്ക് വിട്ടു..... ഇച്ചായന് ഭക്ഷണം കൊടുക്കുന്നത് നോക്കിക്കൊണ്ട് നിന്ന സെബിച്ചനിലേക്കായി ഒരു ഉരുള നീട്ടിയതും.... മ്മളെ ഒന്ന് തല ചെരിച്ചു നോക്കി.... മ്മടെ കവിളിൽ കൈ വെച്ചതും മ്മള് ആൾക്കായി ഉരുള വായിലേക്ക് വെച്ചു കൊടുത്തു..... പിന്നീട് ബലൂൺ ഡെക്കറേറ്റ് ചെയ്യുന്ന ജോണിന്റെ അരികിലേക്ക് ചെന്നു കൊണ്ട് ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ പൊട്ടൻ.. ചോദിക്കാൻ കാത്തു നിന്ന പോലെ വായും തുറന്നു നിൽക്കുന്നുണ്ട്....🤭.... അവനും ഒരു ഉരുള കൊടുത്തു.... പിന്നീടങ്ങോട്ട് മ്മള് മൂന്ന് പേർകിടയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു ഭക്ഷണം കൊടുക്കുകൽ ആയിരുന്നു മ്മൾക് പണി......

എന്റെ ഓട്ടം കണ്ടതുകൊണ്ടാണ് തോന്നുന്നു അച്ചായൻ എന്നെ പിടിച്ചു സോഫയിൽ ഇരുത്തി മൂന്നുപേരും എനിക്ക് അരികിലായി വന്നു സ്ഥാനം പിടിച്ചു.... "നീ ഇങ്ങനെ ഓടിയോടി രാത്രി ആവുന്നതിനു മുന്നേ ക്ഷീണിക്കും..... അതുകൊണ്ട് നിന്റെ കയ്യിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് ബാക്കി ജോലിയിൽ ഏർപ്പെടുന്നുള്ളൂ......" ന്ന് പറഞ്ഞുകൊണ്ട് അവർ മൂന്നും എന്റെ അരികിൽ ഇരുന്നു.....ചെറുപുഞ്ചിരിയോടെ അവർക്ക് മൂന്നുപേർക്കും ആയി മ്മള് ഭക്ഷണം കൊടുത്തു..... ഇതെല്ലാം കണ്ടുകൊണ്ട് അങ്ങോട്ട് വന്ന് വല്യപ്പച്ചനും വല്യമ്മചിയുംടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.....

എല്ലാം കണ്ടു കൊണ്ട് നിന്ന അമ്മച്ചി അപ്പച്ചന്റെ നെഞ്ചിലേക്ക് ചേർന്നു കൊണ്ട് കണ്ണ് നിറച്ചത് കണ്ടു കൊണ്ട് മ്മള് പറഞ്ഞു... "അമ്മച്ചി എന്താ കരയുവാണോ... എന്റെ കല്യാണത്തിന് വേണ്ടി ഇത്രയും നഷ്ടപ്പെടുന്ന ഇവർക്കുവേണ്ടി ഞാൻ ഇത്രയെങ്കിലും ചെയ്യേണ്ടേ.....അപ്പച്ചാ.....ആ ഇതൊക്കെ മ്മൾ ചെയ്യണ്ടേ.... എന്ത് ചെയ്യാനാ ആങ്ങളമാർ ആയിപ്പോയില്ലേ....." ന്ന് മ്മള് ചിരിയാലെ കണ്ണിറുക്കി പറഞ്ഞതും..... അമ്മച്ചി എന്റെ അരികിലേക്ക് വന്നു എന്നെ ചേർത്തുപിടിച്ച് നെറ്റിത്തടത്തിൽ ഉമ്മവെച്ചു കൊണ്ട് അപ്പച്ചനോടായി പറഞ്ഞു... "കണ്ടില്ലേ ഇചായ നമ്മുടെ മോളെ...... സ്നേഹിക്കാൻ മാത്രമേ ന്റെ കുഞ്ഞിന് അറിയുള്ളൂ.....

ഇവന്മാരെ കണ്ടില്ലേ ഞാൻ എത്ര നേരം കൊണ്ട് വിളിക്കുന്നത ഭക്ഷണം കഴിക്കാൻ.....ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇരുന്നവര ഇവള് കൊടുത്തപ്പോൾ ഫുള്ള് കഴിച്ചത് കണ്ടില്ലേ....." "പിന്നെ കഴിക്കാതെ ഞങ്ങളുടെ പെങ്ങളുടെ കൈ കൊണ്ട് സ്നേഹം ചാലിച്ചു ഞങ്ങൾക്ക് തന്ന ഓരോ ഉരുളയും.... ഞങ്ങളെ സംബന്ധിച്ചിടത്തോളം അമൃത് തന്നെയാ ലിനമ്മെ......" ന്ന് പറഞ്ഞു സെബിച്ചൻ ചേർത്തുപിടിച്ചതും....മ്മടെ കണ്ണുകൾ നിറഞ്ഞു വന്നു.... അത് ഇനിയും കണ്ണുകൾ നിറഞ്ഞു തുളുമ്പാതിരിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ വിഷയം മാറ്റി കൊണ്ട് പറഞ്ഞു... "ഇന്നത്തെ ഫുഡ് ഡിപ്പാർട്ട്മെന്റ് ഒക്കെ കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി പണികൾ ചെയ്തോളൂ....

മ്മള് പോയി കൈ കഴുകട്ടെ.... ഇവിടെനിന്ന് സെന്റി അടിച്ചു നിൽക്കേണ്ടിവരും....." ന്ന് പറഞ്ഞ് അവർക്കിടയിൽ നിന്നും എണീറ്റ് കിച്ചണിലേക്ക് പോയപ്പോഴും മ്മൾക്കറിയാമായിരുന്നു മ്മള് പോകുന്നത് നോക്കി നിറകണ്ണുകളോടെ അവർ നോക്കി നിൽക്കുന്നുണ്ടാകുമെന്ന്..... നാളെ മ്മള് മറ്റൊരു കുടുംബത്തിലേക്ക് ആണ്..... ഒത്തിരി മിസ്സ് ചെയ്യുo ഇവരെല്ലാം...... ന്നെല്ലാം ഓർത്തുകൊണ്ട് പാത്രം കഴുകി വെച്ചു..... സ്റ്റാൻഡിലായി പാത്രം എടുത്തു വെച്ച് തിരിഞ്ഞതും.....മ്മടെ അടുത്തേക്ക് വന്ന അമ്മായി മ്മളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... "എന്റെ മോളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.... താന്തോന്നിയായി വളർന്ന എന്റെ മോനെ എനിക്ക് തിരിച്ചു കിട്ടിയത് നിന്നെ ഞങ്ങൾക്ക് കിട്ടിയത് കൊണ്ടാണ്....ആരുടെയും വാക്കുകൾ കേൾക്കാതെ നടന്ന അവൻ ഇപ്പോൾ ഒത്തിരി മാറി.....

എന്റെ ഈ മോൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ ഇപ്പോൾ അമ്മായിക്ക് ഒരു പേടിയുമില്ല.....ഒരു വിശ്വാസം ഉണ്ട് നിന്നെ പറഞ്ഞു വിടുന്ന അവിടെയും നി സ്നേഹം കൊണ്ട് നിറക്കുമെന്ന്..... എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മാത്രം മതി അമ്മായിക്ക്....." അമ്മായി മ്മളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞതുo.....മ്മടെ മുഖത്തായി നിറഞ്ഞ പുഞ്ചിരി തെളിഞ്ഞു..... പിന്നീട് മ്മള് മുകളിലേക്ക് പോയി.... സെബിച്ചായൻ തന്നെ ഡ്രസ്സ് ഒന്ന് ട്രൈ ചെയ്തു നോക്കണം.... അതെല്ലാം ഒന്ന് സെറ്റ് ചെയ്ത് വെക്കാൻ വേണ്ടി മ്മള് റൂമിലേക്ക് പോകാൻ ഒരുങ്ങവേ ആണ്... ഗസ്റ്റ് റൂമിന്റെ അടുത്ത് നിന്നും ആരോ സംസാരിക്കുന്ന പോലെ കേട്ടതും......മ്മള് റൂമിനു വെളിയിൽ തന്നെ നിന്നു....

അടക്കിപ്പിടിച്ച സംസാരം കൊണ്ട് തന്നെ ആരാണ് ഇപ്പോൾ ഇവിടെ സംസാരിക്കാൻ എന്ന് കരുതി പതിയെ മ്മള് ഗസ്റ്റ്‌ റൂമിലെ വാതിൽ തുറന്ന് അകത്തേക്ക് കയറിയതും...... ഇതുവരെ പതിഞ്ഞ ശബ്ദത്തിൽ കേട്ട സംസാരം വളരെ വ്യക്തമായി കേൾക്കാൻ തുടങ്ങി...... "പ്ലീസ് ഒന്നും ചെയ്യരുത്...... ഞാൻ ആരുമറിയാതെ ശ്രദ്ധിച്ചോളാം....... ഒരിക്കലും അക്കു ഇത് അറിയില്ല...... നിങ്ങൾ എന്തിനാണ് ഇങ്ങനെയൊക്കെ അവളോട് ചെയ്യുന്നത് എന്ന് എനിക്കറിയില്ല.... ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് അറിയാം... പക്ഷേ ഇപ്പോൾ എന്റെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുകയാണ് നിങ്ങൾ ചെയ്യുന്നത്.....പ്ലീസ് ഒന്നും ചെയ്യരുത് ഞാൻ.... ഞാൻ എല്ലാം അനുസരിചോള്ളാം....."

ന്നുള്ള സംസാരം കേട്ടു കൊണ്ട് പതിയെ അങ്ങോട്ട് ചലിച്ചതും...ആ റൂമിലെ ബാൽക്കണിയിലായി ഫോണിൽ സംസാരിച്ചു നിൽക്കുന്ന ഷാദിയെ കണ്ടു ഞെട്ടിത്തരിച്ചു നിന്നു.... ഫോണിൽ സംസാരിച്ചോണ്ട് നിന്ന അവൾ മ്മളിലേക്കായി തിരിഞ്ഞതും.....പെട്ടെന്ന് തന്നെ അവൾ കാണാതെ ചുമരും ചാരി കൊണ്ട് അവരുടെ സംസാരം ശ്രദിച് നിന്നു..... "ഷാഹിൽക്ക..... എന്താണ് നിങ്ങൾക്ക് വേണ്ടത്... നിങ്ങൾ പറഞ്ഞതുപോലെ എല്ലാം ഞാൻ ചെയ്തില്ലേ.... ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്..... അക്കു ആരോടും ഒന്നും പറയില്ല.... നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അപ്പപ്പോൾ വിളിച്ചു അറിയിച്ചിരുന്നില്ലേ.....അവള് ആരോടെങ്കിലും സംസാരിക്കുന്നുണ്ടോ ഇല്ലയോ എന്നല്ലാം......"

ന്നൊക്കെയുള്ള അവളുടെ സംസാരം കേട്ട് ഞാൻ ഒരു നിമിഷം തറഞ്ഞു നിന്നു പോയി.... ഷാദിയായിരുന്നു അപ്പോൾ അവർക്ക് ഇവിടെയുള്ള കാര്യങ്ങളെല്ലാം എത്തിച്ചുകൊടുത്തിരുന്നത്....ന്നെല്ലാം മനസ്സിലേക്ക് വന്നതും ഒരു നിമിഷം കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത നിന്നു.... കുറച്ചുകഴിഞ്ഞ് കോൾ കട്ട് ചെയ്തു കൊണ്ട് ബാൽക്കണിയിൽ നിന്നും അകത്തേക്ക് കയറാൻ ഒരുങ്ങിയതും.....അവൾക്കു മുന്നിലായി തടസ്സം തീർത്തുകൊണ്ട് മ്മള് നിന്നതും.... മ്മളെ അവിടെ കണ്ട ഞെട്ടൽ അവളിൽ വ്യക്തമായിരുന്നു..... മ്മളെ കണ്ട് എന്താണ് പറയേണ്ടതെന്ന് അറിയാതെ നിന്ന് വെപ്രാളപ്പെടുന്ന അവളെ കണ്ടതും ഒരു നിമിഷം അവളിലേക്ക് തന്നെ നോക്കി നിന്ന മ്മടെ കൈ ഉയർന്നു കൊണ്ട് അവളുടെ മുഖത്ത് പതിച്ചിരുന്നു.......

"നീ.... നീ ആയിരുന്നില്ലേ ഇതിനെല്ലാം പുറകിൽ....എന്തിന് എന്തിനുവേണ്ടിയായിരുന്നു ശാദി ഇതെല്ലാം ചെയ്തത്.....അവന്റെ കൂടെ നിന്ന് നീയെന്നെ തകർക്കുകയായിരുന്നല്ലേ...... സ്വന്തം പോലെയല്ലേ മ്മള് നിന്നെ കണ്ടത്.....ആ മ്മളോട് തന്നെ നി...." ന്നൊക്കെ മ്മള് ദേഷ്യത്തോടെ പറഞ്ഞതും.... പെട്ടെന്ന് തന്നെ അവൾ പൊട്ടിക്കരഞ്ഞു മ്മടെ കാലിലേക്കൂർന്നു വീണു കൊണ്ട് പറഞ്ഞു... "അക്കു... ഞാൻ..ഞാൻ അറിഞ്ഞു കൊണ്ട് ഒന്നുമല്ലടാ..... എന്നെ ഒന്ന് വിശ്വസിക്ക് എന്റെ നിസ്സഹായാവസ്ഥയിൽ ചൂഷണം ചെയ്തപ്പോൾ.... എനിക്കൊന്നും അറിയില്ലടാ....." "നിനക് ഒന്നും അറിയില്ലന്ന് മ്മക്ക് മനസ്സിലായി...... ഒന്നുമറിയാതെ പിന്നെ എന്തിനാണ് നീ എനിക്കെതിരായി പ്രവർത്തിക്കാൻ അവനോടു കൂടിയത്...

അതിനുമാത്രം എന്തു നിസ്സഹായാവസ്ഥയാണ് നിനക്ക് ഉണ്ടായത്....." "പറയ് ഷാദിയ.... എന്തായിരുന്നു നിനക്ക് അതിനുമാത്രമുള്ള നിസ്സഹായവസ്ഥ......" ന്ന് മ്മടെ വാക്കുകൾക്ക് തുടർച്ചയെന്നോണം മ്മടെ പുറകിൽ നിന്ന് വന്നൊണ്ട് ആനി ഷാദിയോടായി ചോദിച്ചതും..... അവളെ അവിടെ കണ്ടു മ്മള് ഷോക്ക് അടിച്ചു പോയി.. മ്മടെ നോട്ടം കണ്ടതുകൊണ്ട് തന്നെ അവൾ പറഞ്ഞു... "അക്കു നീ ഒന്നും പറഞ്ഞില്ലെങ്കിലും നിന്റെ കണ്ണുകളുടെ പിടപ്പിൽ എനിക്ക് മനസ്സിലാക്കാം എന്തോ ഒന്ന് നിന്നെ അലട്ടുന്നുണ്ടന്ന്....അതെനിക് ബോധ്യമായിരുന്നു അതുകൊണ്ടുതന്നെ ഞാൻ നീ അറിയാതെ നിന്നെ തന്നെ ശ്രദ്ധിക്കുകയായിരുന്നു....

പക്ഷേ ഇതിനിടയിൽ ഷാദിയുടെ കളി ഉണ്ടെന്ന് മാത്രം എനിക്കറിയില്ലായിരുന്നു......ഇ റൂമിലേക്ക് ഞാനെത്തി നിങ്ങളുടെ സംസാരം കേൾക്കുന്നത് വരെ......" ന്ന് അവൾ പറഞ്ഞു നിർത്തിയതും.....മ്മള് ഷാദിയിലേക് മിഴികൾ ചലിപ്പിച്ചതും അവൾ സംസാരിച്ചുതുടങ്ങി.. "അക്കു....എനിക്കിതിൽ എല്ലാം ഇടപെടേണ്ടി വന്നത് അന്ന് ഞങ്ങളുടെ നാട്ടിൽ വെച്ച് എന്നെ ഏട്ടൻ പിടിച്ചുകൊണ്ടുപോയ അന്നായിരുന്നു..... അന്ന് കാറിലേക്ക് വലിച്ചിട്ടു കൊണ്ട് എന്നെ കൊണ്ട് പോയപ്പോൾ സ്റ്റെപ്പുകൾ ഓടി ഇറങ്ങിയ നിന്നെ ഏട്ടൻ കണ്ടിരുന്നു...... അന്ന് വീട്ടിൽ എത്തി എന്നെ ഒത്തിരി അടിച്ചു കൊണ്ട് ചോദിച്ചു നീ ആരാണ് നിന്റെ കൂടെ എന്താണ് എനിക്കുള്ള ബന്ധം എന്നെല്ലാം....... നീ എന്റെ ഫ്രണ്ട് ആണെന്നും.....

നിന്റെ കല്യാണത്തിന് നിന്റെ കൂടെ നിൽക്കാൻ വേണ്ടിയാണ് നിന്റെ കൂടെ വന്നത് എന്ന് പറഞ്ഞതിന് അനുസരിച്ചാണ് കഴിഞ്ഞദിവസം ഏട്ടൻ എന്നെ ഇവിടെ കൊണ്ടു വിട്ടത്....... ഇങ്ങോട്ട് വരുന്നതിനു മുന്നേ ആളുടെ നിർദ്ദേശപ്രകാരം നിന്നെ നിരീക്ഷിക്കാൻ എന്നെ ഏൽപ്പിച്ചു...... കാരണം ചോദിച്ചെങ്കിലും പറഞ്ഞില്ല...... പക്ഷേ അതിനും എന്നെ ഒരുപാട് ഉപദ്രവിച്ചു.... ഞാൻ ഇതൊന്നും അറിയേണ്ട......പറഞ്ഞ കാര്യം ചെയ്താൽ മതി എന്ന് മാത്രം പറഞ്ഞ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്...... മ്മള് ചെയ്യില്ലെന്ന് പറഞ്ഞതിന് അവൻ എന്റെ പപ്പയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടാണ് എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത്...... ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ ആള് എന്റെ കയ്യിൽ ഒരു ബാഗ് ഏൽപ്പിച്ചിരുന്നു അത് ഗോവണി കയറി പോയിട്ടുള്ള റൂമിൽ വെക്കാനും എന്നോട് പറഞ്ഞു......

ഏതുവിധേനെയും നിന്നെ അങ്ങോട്ട് എത്തിക്കണമെന്ന് പറഞ്ഞതുകൊണ്ടാണ്... അന്ന് നിനക്ക് പിന്നാലെ ഓടിയപ്പോൾ നിന്നെ അങ്ങോട്ട് പോകുന്ന രീതിയിൽ ആക്കിയത്..... പക്ഷേ അത് എന്തിനാണെന്ന് പോലും എനിക്കറിയിലായിരുന്നു.....ആള് പറയുന്നത് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തത്..... ഒന്നും അറിയാതെ ഞാൻ ഇത്രയെല്ലാം ചെയ്തത് എന്റെ പപ്പയുടെ ജീവനുവേണ്ടി ആയിരുന്നു.... അല്ലാതെ ഒരിക്കലും നിന്നെ വേദനിപ്പിക്കണം എന്ന് കരുതിയിട്ടില്ല.... എന്താണ് കാരണം എന്ന് അറിയാതെ ഇത്രയും ദിവസo മ്മള് ഉരുകുകയായിരുന്നു.... ഇനിയെങ്കിലും പറഞ്ഞുകൂടെ ഏട്ടന് ഈ ചെയ്യുന്നതിനെല്ലാം എന്താണ് കാരണം എന്ന്....." ന്ന് ശാദിയ പറഞ്ഞു നിർത്തിയതും......

അതേ ചോദ്യം തന്നെ ആയിരുന്നു ആനിയുടെ മുഖത്തും ഉണ്ടായിരുന്നത്....... ഇനി ഒന്നും മറച്ചു വെക്കേണ്ട എന്ന് തോന്നിയത് കൊണ്ട് തന്നെ അവരെ രണ്ടുപേരെയും അകത്തേക്ക് വിളിച്ച് ബെഡിൽ ഇരുന്നതുo.....മ്മടെ അടുത്തായി അവർ സ്ഥാനം പിടിച്ചതും..... എല്ലാ സത്യവും അവർക്കു മുന്നിലേക്ക് തുറന്നു പറഞ്ഞു.... എല്ലാം പറഞ്ഞ് കഴിഞ്ഞതും..... എന്റെ കാലിലേക്ക് വീണു ഷാദിയ പൊട്ടിക്കരഞ്ഞു.... ആ ബാഗിൽ ഉള്ള സത്യങ്ങൾ അറിഞ്ഞത് കൊണ്ട് തന്നെ അത് കേട്ട് ആനി എന്നിലേക്ക് ചേർന്ന് കൊണ്ട് എന്നെ ചേർത്തുപിടിച്ച് അവളുടെ മുഖം എന്റെ തോളിലേക്ക് ചേർത്തു വെച്ച് കൊണ്ട് പറഞ്ഞു.... " ഇത്രയും വലിയ സത്യം അറിഞ്ഞിട്ടും നീ മിണ്ടാതെ ഒറ്റയ്ക്ക് സഹിച്ചല്ലേ...

ഒന്ന് പറഞ്ഞൂടായിരുന്നോ..... കൂടെ നിൽക്കില്ലായിരുന്നൊ ഞാൻ......" " കഴിഞ്ഞില്ല ആനി... അവൻ വിലയിട്ടത് എന്റെ അപ്പുവിന്റെ ജീവനായിരുന്നു... അതുകൊണ്ട് മാത്രമാണ് എല്ലാ കാര്യങ്ങളും അറിയുന്ന നിന്നോട് പോലും എനിക്ക് ഈ സത്യങ്ങൾ മറച്ചു വെക്കേണ്ടി വന്നത്....." "ഒന്ന് ഇതിൽനിന്നും ഉറപ്പായി.... അവൻ സത്യങ്ങൾ അറിഞ്ഞു..... എങ്ങനെയാണെന്ന് ഇപ്പോഴും അറിയില്ല...... പക്ഷേ അതിലും വലിയ സത്യമല്ലേ മാജിത്തയുടെ മോനാണ് അപ്പു എന്നുള്ളത്..... അത് എത്രനാൾ മറച്ചു വെക്കാൻ കഴിയുo അക്കു......." ന്നുള്ള അവളുടെ സംസാരത്തിന് ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് എന്റെ കാൽച്ചുവട്ടിൽ ആയിരിക്കുന്ന ഷാദിയെ മ്മടെ അടുത്തായി പിടിച്ചിരുത്തി...

അവളുടെ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു...... "സോറി ഷാദി..... ഒരു നിമിഷത്തേക്കെങ്കിലും നിന്നെ ഞാൻ അടിച്ചു പോയതിന്....." "അതെനിക്ക് ആവശ്യമുള്ളത് ആയിരുന്നു.... മനപ്പൂർവ്വം അല്ലെങ്കിലും നിന്നെ വേദനിപ്പിക്കേണ്ടി വന്നില്ലേ...... എന്റെ പപ്പയെ വെച്ച് ഭീഷണിപ്പെടുത്തി ഇല്ലായിരുന്നെങ്കിൽ..... അക്കു... എനിക്ക് പേടിയാവുന്നെടാ... ന്റെ പപ്പാ.... അവൻ......" "ഒന്നും വരില്ല അതിൽ നീ വിഷമിക്കേണ്ട.... ഇപ്പോൾ അവൻ നിന്നെ ഏൽപ്പിച്ചതെന്താണോ അത് നീ മുറപോലെ നിർവഹിക്കണo....." ന്ന് മ്മള് പറഞ്ഞതും..... ആനി "നീ എന്തൊക്കെയാ അക്കു ഈ പറയുന്നെ......." "പറയുവല്ല ആനി ഇനി അങ്ങോട്ട് പ്രവർത്തിക്കുകയാണ് അക്കു......

എന്റെ ചങ്കിനെ വെച്ച് എനിക്കിട്ട് പണിയാൻ നോക്കിയില്ലേ അവൻ.... ആ നാണയം കൊണ്ട് തന്നെ തിരിച്ചടിക്കും ഞാൻ..... ഈ രണ്ടു ദിവസം അവൻ എന്നെക്കൊണ്ട് അനുഭവിച്ച ടെൻഷൻ അത് ഞാൻ അനുഭവിപ്പിക്കും.....അതും അവന്റെ പദ്ധതി തകർത്തുകൊണ്ട്....... ഇനി കളിക്കാൻ പോകുന്നത് മെഹക് ആണ്....... പന്ത് അവന്റെ കോർട്ടിലാണന്ന് അവൻ വിചാരിക്കുന്ന സമയം തൊടുത്തുവിടും ഞാൻ അവനെതിരെ ഉഗ്രനൊരു ഷോട്ട്......തകർക്കും ഞാൻ..😠 അവൻ എന്തിനിത് ചെയ്തു എന്നൊന്നും എനിക്കറിയില്ല....... പക്ഷേ അവന്റെ ലക്ഷ്യം എന്റെ അപ്പുവിന്റെ നേർക്കാണെങ്കിൽ അവനെ തകർക്കാൻ ഒരു കാരണവും മെഹകിന് വേണ്ട ആനി......" ന്ന് മ്മള് കലിപ്പിൽ മുഷ്ട്ടി ചുരുട്ടി കൊണ്ട് പറഞ്ഞതും..... "ഇനി എന്താണ് നിന്റെ പ്ലാൻ..... എന്താണെങ്കിലും..... കൂടെയുണ്ടാകും ഞങ്ങൾ.....അല്ലെ ഷാദി......"

"അതെ അക്കു.....കൂടെ ഉണ്ടാകും ഞങ്ങൾ......" "മതി... എനിക്ക് ഈ രണ്ട് കൂട്ട് മതി...... അവനെ തകർത്തു കൊണ്ട് എനിക്ക് നേടി കൊടുക്കണം എന്റെ അപ്പുവിന് നഷ്ടപ്പെട്ട അവന്റെ കുടുംബം..... അതുവരെ ഇത് നമ്മൾ മൂന്നു പേരല്ലാതെ മറ്റൊരാൾ അറിയാൻ ഇടവരരുത്..... നമ്മൾ മൂന്നുപേരും പരസ്പരം അറിയും എന്നുള്ള ഒരു സൂചന പോലും അവന് തോന്നാൻ പാടില്ല.....പ്രത്യേകിച്ച് ഷാദിയയുടെ സംസാരത്തിൽ നിന്നും ഒരിക്കലും അറിയാൻ ഇടവരരുത്..... നിനക്ക് ഒന്നും അറിയില്ല......അതുപോലെ ആവണം അവനോടുള്ള നിന്റെ സംസാരം.....ഇന്ന് ഇ നിമിഷം മുതൽ തുടങ്ങുവാ അവനെതിരെയുള്ള കളി....." ന്നെല്ലാം പറഞ്ഞ് കൊണ്ട് മനസ്സിൽ ചില പ്ലാനുകൾ മകണക്കു കൂട്ടി മ്മള് അവരെ രണ്ടുപേരെയും എന്നിലേക്ക് ചേർത്തു നിർത്തിയതും...... എന്തിനും കൂടെയുണ്ട് എന്നുള്ള ഉറപ്പ് മ്മടെ കൈകളിലായി അമരുന്ന അവരുടെ കൈ ബലം കൊണ്ട് തന്നെ മ്മള് മനസ്സിലാക്കിയിരുന്നു......................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story