രാവണ പ്രണയം🔥 : ഭാഗം 8

Ravana Pranayam Novel

എഴുത്തുകാരി: അമീന

"കിച്ചു...... അക്കു.......അവൾ വിളിച്ചിട്ട് എണീക്കുന്നില്ല... ന്റെ അക്കു........" ന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞതും............ അങ്ങോട്ടായി വന്ന ഉമ്മിയും ബ്രോയും കാര്യമെന്താണന്ന് ചോദിച്ചതും......... അവരോടായി തേങ്ങൽ കൂട്ട് പിടിച്ചു അവൾ പറഞ്ഞ കാര്യങ്ങൾ കേട്ടതും........... മ്മള് പോലും അറിയാതെ മ്മടെ കാലുകൾ അതിവേഗം ഔട്ട്‌ ഹൗസ് ലക്ഷ്യo വെച്ച് ഓടിയിരുന്നു....... ഓടിച്ചെന്ന് അകത്തോട്ടു കയറി റൂമിലേക്കു ഓടിച്ചെന്നതും പെണ്ണുണ്ട് ഉണ്ട് കിടക്കയിൽ ബോധം ഇല്ലാണ്ട് കിടക്കുന്നു.... "മെഹക്..... " ന്ന് വിളിച്ചോണ്ട് മ്മൾ ഓടിയടുത്തു........ അവളെ കൈകളിൽ കോരി എടുത്ത് മടിയിലേക്കു തല വെച്ചുകൊണ്ട് കവിളിൽ തട്ടി വിളിച്ചു..... "മെഹക്.... മെഹക്...." അവളെ വിളിക്കുംന്തോറും.............എന്തിനെന്നറിയാതെ മ്മടെ ഹൃദയം കിടന്ന് പിടഞ്ഞതും.........അതിലും കൂടുതൽ മ്മടെ ഹൃദയത്തിൽ ചെറു നോവ് വന്നു നിറയുന്നത് മ്മൾ അറിയുന്നുണ്ടായിരുന്നു...... എത്ര തട്ടി വിളിച്ചിട്ടും പെണ്ണ് ഉണരാതെ നിന്നതും.... മ്മള് കലിപ്പിൽ പറഞ്ഞു....

"ടി കോപ്പേ..... എഴുന്നേൽക്കടി......ദേ കളിക്കാൻ നിൽക്കല്ലേ....... " മ്മടെ ദേഷ്യം കണ്ടോണ്ട് അങ്ങോട്ടായി ഓടി വന്ന ബ്രോ കുറച്ച് ഉച്ചത്തിൽ മ്മളോട് മാറി നിക്കാൻ പറഞ്ഞതും..... മ്മള് അവളെ ഒന്ന് നോക്കി കൊണ്ട് പതിയെ ബെഡിലേക്ക് കിടത്തി പുറകിലെ ക്ക് മാറി നിന്നു...... അപ്പോൾ ബ്രോ അവളുടെ അടുത്തായി ഇരുന്നോണ്ട് കയ്യിൽ പിടിച്ചു പൾസ് നോക്കി..... ഇതെല്ലാം കണ്ട് കരഞ്ഞോണ്ട് നിന്ന ഷഹലയെ ഉമ്മി സമാധാനിപ്പിക്കുന്നുണ്ട്...... കുറച്ചു കഴിഞ്ഞതും ബ്രോ എണീറ്റ് പറഞ്ഞു...... "പേടിക്കാൻ ഒന്നും ഇല്ല....... പിന്നെ ഡ്രെസ് നനഞത് കൊണ്ട് ശരീരത്തിലെക്ക് തണുപ്പ് കയറിയതാണ്...... അതോണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് കഴിഞ്ഞിട്ട് ഒരു ഇൻജെക്ഷൻ കൂടെ എടുക്കാo..... വേറെ പ്രോബ്ലം ഒന്നും ഇല്ല..... താൻ ഇങ്ങനെ കരയാതെഡോ.....ഒന്ന് മയങ്ങി എണീറ്റാൽ ഷി വിൽ ബി ഒക്കെ....... " ന്ന് ബ്രോ അവളോട് ആയി പറഞ്ഞു കൊണ്ട്....... മ്മളിലേക് തിരിഞ്ഞു പറഞ്ഞു..... "കിച്ചു വാ.... നമുക്ക് പുറത്ത് നിൽക്കാം....... അപ്പഴേക്കും മ്മള് ഇൻജെക്ഷനുള്ളതുമായി വരാം...." ന്ന് പറഞ്ഞു മ്മളെ മുന്നേ ഇറങ്ങി പോയതും.........

മ്മളും ഒന്ന് തിരിഞ്ഞ് നോക്കി കൊണ്ട് പതിയെ പുറത്തോട്ട് ഇറങ്ങി...... പുറത്ത് എത്തിയതും......അവിടെ നിൽക്കണോ വേണ്ടയോ...... ന്നൊക്കെ മ്മടെ മനസ് കിടന്ന് യുദ്ധം ചെയ്തതും.......മ്മള് കണ്ണുകൾ മുറുകെ അടച്ചോണ്ട് നേരെ മ്മടെ റൂമിലേക്കു വിട്ടു...... കതക് തുറന്നു മ്മള് റൂമിലേക്കു കയറിയതും....... മ്മടെ മനസിലേക്ക് വന്നത് ഇന്ന് ഈ റൂമിൽ വെച്ച് മ്മള് കാണിച്ചു കൂട്ടിയ കാര്യങ്ങൾ ആയിരുന്നു........ അത് മനസിലേക്ക് വന്നതും........ മ്മള് കലിപ്പിൽ ചുമരിൽ കൈകൊണ്ട് ആഞ്ഞിടിച്ചു...... "ഷിറ്റ്..... " ന്നും പറഞ്ഞോണ്ട് മ്മൾ നിലത്തു ഇരുന്ന് ബെഡിലേക് ചാരി കൊണ്ട് കണ്ണടച്ചു........... എന്തൊക്കെയ ഇന്ന് മ്മള് ചെയ്ത് കൂട്ടിയത്...... ഒരിക്കലും മ്മള് അങ്ങനെ ഒന്നും ചെയ്യാത്തതാണ്.... പക്ഷെ....... അവളുടെ പ്രവർത്തി......... മ്മള് ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത പലതും ഓർക്കാൻ ഇടവരുത്തിയതും........മ്മടെ മനസ് കൈ വിട്ടു പോയി........ ആരോടൊക്കയോ ഉള്ള പക അവളിൽ തീർത്തു.........പെണ്ണിന്റെ ദേഹത്ത് തൊട്ട് വിജയം കയ് വരി ക്കുന്നവന് അല്ല മ്മള്...... എന്നിട്ടും മ്മള് എന്ത് കൊണ്ട് അങ്ങനെ ഒക്കെ ചെയ്തു പോയിന്ന് ഇപ്പഴും അറിയില്ല....... പെണ്ണ് എന്ന വർഗം മ്മൾക് ഉണ്ടാക്കിയത് നഷ്ടം മാത്രം ആയിരുന്നു....... ഇപ്പഴും അറിയില്ല......

കണ്ണ് നിറഞ്ഞു അവൾ ഇവിടെ നിന്ന് ഇറങ്ങി ഓടിയപ്പോൾ മ്മടെ നെഞ്ച് പിടഞ്ഞത് എന്തിനാണെന്ന്........ ഒരൊറ്റ ആൾ പോലും മ്മടെ നേരെ കയർക്കാതിരുന്ന സ്ഥാനത്........ ഇന്ന് അവൾ മ്മടെ വാക്കിനു വിലകലിപ്പിക്കാതെ നിന്നപ്പോൾ............. മ്മൾക് ഉണ്ടായ കലിപ്പ് അവളിൽ തീർത്തു..... ചെയ്ത് കഴിഞ്ഞപ്പോൾ ആണ് അത്രയും വേണ്ടായിരുന്നെന്ന് തോന്നിയത്..... ചെയ്തത് തെറ്റാണ് ന്നറിയാം................ അത് കരുതി അവളോട് ഒരു തരത്തിലും സഹതാപം ഉണ്ടാവാൻ പോകുന്നില്ല........ മ്മടെ ജീവിതം പഠിപ്പിച്ചത് തന്നെ മറ്റൊന്നാണ്..... ന്നൊക്കെ ആലോചിച്ചോണ്ട് കണ്ണുകൾ അടച്ചതും....... മാരി വന്നു മ്മളെ ഫുഡ്‌ കഴിക്കാൻ വിളിച്ചു.... മ്മള് വരാം ന്ന് പറഞ്ഞു അവളുടെ പുറകെ താഴോട്ട് പോയി...... താഴെ എത്തിയതും എല്ലാരും ഡൈനിങ്ങ് ടേബിളിന് ചുറ്റും ഉണ്ട്.... മ്മള് പിന്നെ ചെയർ വലിച്ചിട്ടു അവിടെ ഇരുന്നു..... മൗനം തളംകെട്ടി നിന്ന അന്തരീക്ഷത്തെ തടസ്സമെന്നോണം ഉമ്മി സംസാരിച്ചു തുടങ്ങി......... "പാവo കൊച്..... എന്ത് പറ്റിയെന്നു അറിയില്ല...... ആ കൊച്ചുങ്ങളുടെ ഒരു അവസ്ഥ......

രണ്ടു പെൺകുട്ടികൾ അതും ഒരാശ്രയം ഇല്ലാണ്ട് ഈ നഗരത്തിൽ..... ന്നാലും എന്ത് പറ്റി ആ കുട്ടിക്ക് നനഞ്ഞ പടി ബെഡിൽ വന്നു കിടന്നേക്കുന്നു..... അമി..... ആ കുട്ടീടെ മുഖം കണ്ടിട്ട് ഒരുപാട് കരഞ്ഞത് പോലെ ഉണ്ട് ആകെ ചീർത് വന്നിരുന്നു..... അതിനുമാത്രം എന്ത് പ്രോബ്ലം ആണ് ഇന്ന് സംഭവിച്ചത്.....ഇനി കോളേജിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടായിക്കാണോ..... " ന്ന് പറഞ്ഞു ഉമ്മി മ്മളെ നോക്കിയതും....... മ്മള് കലിപ്പ് ആയി.... "ഉമ്മി അതിനെന്താ മ്മളെ നോക്കണേ..... അവിടെ എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ മ്മള് അത് അറിയും..... " "അതിന് ഞാൻ ഒന്നും ചോയിച്ചില്ലല്ലോ.... ഇവന്റെ തുള്ളൽ കണ്ടാൽ മ്മള് നി ആ കൊച്ചിനെ വല്ലോം ചെയ്തുന്നു പറഞ്ഞത് പോലെ ണ്ടല്ലോ..... " ന്ന് ഉമ്മി പറഞ്ഞതും.....ബ്രോ ഉണ്ട് മ്മളെ കണ്ണെടുക്കാതെ നോക്കുന്നു........ മ്മൾക് അതൊക്കെ കേൾക്കും തോറും മനസ് അസ്വസ്ഥ മാകാൻ തുടങ്ങിയതും...... മ്മള് കലിപ്പ് ആയി... "ഒന്ന് മിണ്ടാതെ കഴിക്കുന്നുണ്ടോ..... അതിനും മാത്രം എന്താ ഉണ്ടായത് ഇവിടെ..... ഇത്ര ബുദ്ധിമുട്ടി അവരെ ഇവിടെ നിർത്തേണ്ട ആവശ്യം എന്താണ്...... അല്ലേലും ആ പെണ്ണിന് കുറച്ച് തണ്ട് കൂടുതലാ.........

എന്തായാലും കണക്കായി പോയി......." "കിച്ചു..... അവൾക് തണ്ട് കൂടുതൽ ആയതിൽ അത്ഭുതം ഇല്ല..... അവളെ അങ്ങനെ ആക്കിയത് അവളുടെ സാഹചര്യം ആയിരിക്കും......" "ന്ത്‌ സാഹചര്യം....... പേരെന്റ്സ്ന്ന് പേരുദോഷം ഉണ്ടാക്കാൻ ഉണ്ടായത് ആയിരിക്കും........ അതിനെ ഒക്കെ എങ്ങനെ സഹിക്കുന്നോ എന്തോ......" "അത് ആലോചിച്ചു മ്മടെ മോൻ ഉറഞ്ഞു തുള്ളണ്ട..... പേരുദോഷം ഉണ്ടാക്കാന് അതിങ്ങക്ക് അവരെ ഒള്ളു......" ന്ന് ഉമ്മി പറഞ്ഞതും........ മ്മള് സംശയത്തോടെ മുഖം ഉയർത്തിയതും......അപ്പഴേക്കും മാരി ചോദിച്ചിരുന്നു...... "അപ്പോൾ ഉമ്മി അവരുടെ പേരെന്റ്സ് ഒക്കെ എവിടെ......." "അവർക്ക് ആരും ഇല്ല....... അനാഥ ആണ് മോളെ......." ന്ന് ഉമ്മി പറഞ്ഞതും....... മ്മള് ഞെട്ടിത്തരിച്ചു നോക്കിയതും................. ഉമ്മി സംസാരിച്ചു തുടങ്ങിരുന്നു..... "മ്മള് മാസത്തിൽ ഒരിക്കൽ ഒരു ഓർഫനേജിൽ പോകാറില്ലേ ഒരു കിളിക്കൂട്......... അതിലെ അന്തേവാസികൾ ആണ് ഇവർ...... ചെറുപ്പം തൊട്ടേ മാതാപിതാക്കൾ ആരെന്നറിയാതെ എത്തിപെട്ടതാ അവിടെ ആ സഹോദരിമാർ...... പിന്നീട് ആ കിളിക്കൂട്ടിൽ അംഗമായി അവർ മാറി......

വളർന്നു വലുതായി ഒരു ജോലി മേടിച്ചു ആ കിളിക്കൂടിന് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ വേണ്ടി ഇറങ്ങി തിരിച്ചതാ ആ പാവങ്ങൾ..... അതിന്റെ ഭാഗമായി ഇവിടെയും എത്തിപ്പെട്ടു..... അവിടെത്തെ മദർ ന്ന് മ്മള് നൽകിയ വാക്ക് ആണ്.......... അവരുടെ ഈ മക്കളെ സുരക്ഷ....... അതെനിക് നിറവേറ്റിയെ മതിയാകു..... മദർ മ്മടെ കുടുംബത്തിന് ചെയ്ത് തന്ന ഉപകാരം ഒന്നും മറക്കാൻ കഴിയുന്നതല്ലല്ലോ....." "ഉമ്മി അപ്പോൾ അതാണോ മ്മള് വരുടെ പരന്റ്സിനെ കുറിച് ചോദിച്ചപ്പോൾ അക്കു മ്മളോട് വിഷാദം കലർന്ന പുഞ്ചിരി തന്നത് ..... പറയാൻ ഒരു പേരില്ലാഞ്ഞിട്ടാകും..... പാവം ആണ് അവർ ..... എന്ത് പറ്റിയതാവോ അക്കു ന്ന്........" ന്നൊക്കെ അവർ തമ്മിൽ പറഞ്ഞോണ്ട് ഇരുന്നതും........ മ്മള് പെട്ടന്ന് തന്നെ ഫുഡ്‌ കഴിക്കൽ നിർത്തി ഒന്നും പറയാതെ കയ്യും കഴുകി മുകളിലേക്കു വിട്ടു...... ബെഡിലേക് വീണു കണ്ണുകൾ അടച്ചതും.......... അവളുടെ കലങ്ങിയ കണ്ണുകൾ തെളിഞ്ഞു വന്നതും.............. മ്മള് ബെഡിൽ നിന്ന് എണീറ്റിരുന്നു..... ഉറക്കം വരാതെ അങ്ങടും ഇങ്ങടും റൂമിലൂടെ നടന്നതും........

പെട്ടന്നാണ് മ്മടെ കണ്ണ് ഷെൽഫിന് മുകളിലുള്ള ഷാളിൽ ഉടക്കിയത്..... അപ്പോൾ തന്നെ അതെടുത്തു നോക്കിയതും....... മ്മൾക് മനസിലായി അത് അവളുടെ ആണെന്ന്........ മ്മള് പിന്നെ അതെടുത്തു കൊണ്ട് പതിയെ ബാൽക്കണിയിലേക് ഇറങ്ങി...... അവിടെ നിന്ന് മുറ്റത്തേക്കു നോക്കിയതും....... കണ്ടത് മാരി ഔട്ട്‌ ഹൗസിൽ നിന്ന് വരുന്നതാണ്.... മ്മള് അപ്പോൾ തന്നെ എന്താ അവിടെന്ന് വരുന്നെന്നു ചോദിച്ചതും........... പെണ്ണ് അവർക്ക് ഫുഡ്‌ കൊടുക്കാൻ പോയതാണെന്ന് പറഞ്ഞു.... മ്മള് പിന്നെ ആ കോപ്പിന് ബോധം വന്നോ ന്ന് ചോദിക്കാൻ നിന്നതും.........വേണ്ടാന്ന് കരുതി അപ്പോൾ തന്നെ ചോദിക്കാതെ അകത്തോട്ടു കയറി പോയി........ അവൾക് എന്തായാൽ എന്താ..... അതൊന്നും മ്മളെ ബാധിക്കുന്ന പ്രശ്‌നമേയല്ല..... ന്നൊക്കെ മ്മടെ മനസിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ആ ഷാൾ എടുത്ത് റൂമിന്റെ മൂലയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ട്......... പതിയെ ബെഡിലേക് കിടന്നതും............ മ്മള് ഉറക്കിലേക് വഴുതി വീണു...... **************** ശരീരത്തിലേക്കു ഇളം ചൂട് കടന്നു വന്നതിനനുസരിച് മ്മള് പതിയെ കണ്ണുതുറന്നു നോക്കിയതും....... കണ്ടത് മ്മള് കിടക്കുന്നത് ബ്ലാങ്കറ്റിനുള്ളിൽ ആയിരുന്നു..... ചെറു ചൂട് മ്മളെ ദേഹത്തു കൂടെ അരിച്ചിറങ്ങുന്നത് കൊണ്ട് തന്നെ.........

മ്മള് പതിയെ എണീറ്റിരുന്നു.... അപ്പോൾ തന്നെ മ്മടെ അരികിലായി ഇരുന്ന ഇത്ത പെട്ടന്ന് എണീറ്റ് വെപ്രാളപ്പെട്ട് എന്തൊക്കെയോ കരഞ്ഞോണ്ട് ചോദിക്കുന്നുണ്ടായിരുന്നു..... "അക്കു..... മോളെ.......എന്താടാ നിനക്ക് പറ്റിയെ....... ഇപ്പൊ ഒക്കെ അല്ലേടാ..... എന്ത് പണിയ നി കാണിച്ചേ.... " "ഇത്ത.... കൂൾ.... മ്മൾക് ഒന്നും ഇല്ല.... അയാം ഒക്കെ..... ദേ കണ്ടിലെ മ്മൾ എണീറ്റിലെ......" 'നിനക്ക് അത് പറയാം ഇത്രയും നേരം മ്മള് അനുഭവിച്ച വേദന...... അത് നിനക്ക് മനസിലാവില്ല.... " ന്നൊക്കെ പറഞ്ഞോണ്ട് കണ്ണ് നിറച്ചതും.......... മ്മള് ആളെ കെട്ടിപിടിച്ചോണ്ട് പറഞ്ഞു.... "ആ ബാബ.... സോറി.... ഇനി ഇങ്ങന്നെ ഒന്നും ഉണ്ടാവില്ല പ്രോമിസ്....കരയാതെ കണ്ണ് തുടച്ചെ..... " ന്ന് മ്മള് പറഞ്ഞു ആളിൽ നിന്ന് അകന്ന് നിന്നതും....... ഇത്ത കണ്ണ് തുടച് പറഞ്ഞു....... "അല്ല അക്കു നി എന്തിനാ അങ്ങനെ കിടന്നേ ആകെ നനഞു കുതിർന്നു.... മുഖം ഒക്കെ കരഞ്ഞത് പോലെ ഉണ്ടല്ലോ..... നി കരഞ്ഞോ......" ന്നൊക്കെ ഇത്ത ചോദിച്ചതും................ മ്മളോട് ഇന്ന് ആ രാവണൻ കാണിച്ചു കൂട്ടിയതൊക്കെ മനസിലേക്ക് വന്നതും....... കലിപ്പ് കയറി വന്നു... അപ്പോൾ തന്നെ ഇത്ത മ്മടെ തോളിൽ പിടിച്ചതും......... മ്മള് ഒന്ന് ഞെട്ടിക്കൊണ്ട് ഒന്നും ഇല്ലാന്ന് പറഞ്ഞു ഒന്ന് പുഞ്ചിരിച്ചു.... അപ്പോൾ തന്നെ ആ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു...... "ഇത്ത എന്തെങ്കിലും കഴിക്കാൻ ഉണ്ടോ......മ്മൾക് വിശന്നിട്ടു പാടില്ല......" "ആ നി വാ..... മാരി ഫുഡ്‌ കൊണ്ടന്നു തന്നിരുന്നു..... മ്മള് എടുത്ത് വെക്കാം.... "

"ആ മ്മള് ഒന്ന് മുഖം കഴുകി വരാം........." ന്ന് പറഞ്ഞു ഇത്തയെ പറഞ്ഞു വിട്ടു....... ഇത്ത പോയതും മ്മള് മനസ്സിൽ ഒന്ന് പുഞ്ചിരിച്ചോണ്ട് പറഞ്ഞു..... ഡോ രാവണൻ അലൻ...... നി ഇന്ന് മ്മളോട് ചെയ്തത് വലിയ തെറ്റാണ്........... അതിന് ഒരു തിരിച്ചടി അത് മ്മള് തന്നിരിക്കും........ നിന്റെ പ്രവർത്തി അതിൽ മ്മളൊന്ന് പതറി പക്ഷെ ഇത് അക്കു അല്ലെ..... പതറിയാൽ അവിടെന്ന് തുടങ്ങും മ്മള്.........അപ്പൊ ഇനി അക്കു വിന്റെ ടേൺ ആണ് മോനെ...... ന്നൊക്കെ മനസ്സിൽ കരുതി ഒന്ന് പുഞ്ചിരിചോണ്ട് മുഖം കഴുകി ഫുഡ്‌ കഴിക്കാൻ പോയി..... ഫുഡ്‌ കഴിച്ചു കഴിഞ്ഞതും മ്മളും ഇത്തയും ഉറങ്ങാൻ കിടന്നു..... അല്പസമയം കഴിഞ്ഞതും....... ഇത്ത ഉറങ്ങി എന്ന് ഉറപ്പ് വരുത്തി മ്മള് പതിയെ ശബ്ദം ഇല്ലാണ്ട് എണീറ്റ് കതക് തുറന്ന് പുറത്തിറങ്ങി.................. നേരെ വിട്ടു ഗാർഡൻ ഏരിയയിലേക്.... അവിടെ എത്തിയതും......... തല ഉയർത്തി നോക്കിയതും........ മ്മടെ നോട്ടം ചെന്ന് എത്തിയത് ബാൽക്കണിയിലേക്ക് ആയിരുന്നു..... മ്മള് അപ്പോൾ തന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചുറ്റും ഒന്ന് നോക്കിയതും........... അടുത്തായി ഉള്ള ഗോവണി ശ്രദ്ധയിൽ പെട്ടത്..... അപ്പോൾ തന്നെ മ്മള് അതും പൊക്കി കൊണ്ടന്നു ബാൽക്കണിയോട് ചാരി വെച്ച് ശബ്ദം ഉണ്ടാക്കാതെ പതിയെ സ്റ്റെപ് കയറി ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചോണ്ട് അകത്തോട്ടു കയറി.....

ന്റെ അക്കു.... നി മാസ്സല്ലടാ മരണ മാസ്സ് ആണ് മോളെ....... ഉമ്മ.... ന്നൊക്കെ മ്മള് മ്മൾക് തന്നെ നല്ലരു ഉമ്മയും കൊടുത്തു നേരെ വിട്ടു അകത്തോട്ട്........... അതും ആ രാവണന്റെ റൂമിലോട്ട്....... **************** ഉറക്കത്തിൽ എന്തോ ഒരു സൗണ്ട് കേട്ടതും........ മ്മള് കണ്ണ് തുറന്ന് നോക്കിയതും........ മ്മടെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടു ഞെട്ടിതരിചോണ്ട് എണീറ്റ് ഇരുന്നതും............കണ്ടത് മ്മളെ തന്നെ നോക്കി ഇരിക്കുന്ന ആ വട്ട് കേസിനെ ആണ്..... കാണുന്നത് വിശ്വാസം വരാതെ കണ്ണ് ഒന്ന് ചിമ്മി തുറന്നതും......... പെണ്ണ് പിരികം പൊക്കിക്കോണ്ട് ഒരു ചോദ്യം.... "ന്താടാ ഇങ്ങന്നെ നോക്കണേ.... തനിക്ക് എന്താ കണ്ണ് കാണില്ലേ.... ഒരുമാതിരി പെണ്ണ്ങ്ങളെ കാണാത്ത പോലെ........" "ടി..... ടി... ടി.... നി എങ്ങനെയാടി ഇവിടെ എത്തിയത്...... " "മ്മള് എത്തണം എന്ന് വിചാരിച്ചാൽ വേണേൽ അങ്ങ് കശ്മീർ വരെ എത്തും അതിന് നിനക്കെന്താ..... " "ടി കോപ്പേ..... നിനക്ക് ഇന്ന് കിട്ടിയത് ഒന്നും പോരെ........ വല്ലാണ്ട് തുള്ളാൻ നിക്കാതെ ഇറങ്ങി പോടി........." "പോകാൻ മനസില്ല...... നി പോയി കേസ് കൊടുക്ക്..... " "ടി........" "അടങ് രാവണ.... ഞാൻ ഒരു കാര്യം പറയാൻ തന്നെയാ ഇങ്ങട് വന്നേ.......... നാളെ ഇവിടം വിട്ടു പോകുന്ന കാര്യം പറയാൻ.... " "ഒഹ് സന്തോഷം.... അങ്ങനെ മര്യാദക്ക് പോയ്‌ തരുന്നതാണ് നിനക്ക് നല്ലത്......."

ന്ന് അവൻ പറഞ്ഞതും....... മ്മള് ഒന്ന് പുച്ഛിച്ചു കൊണ്ട് ബെഡിൽ നിന്ന് എണീറ്റ് പറഞ്ഞു....... "പോകുന്ന കാര്യം എന്നല്ലേ പറഞ്ഞുള്ളൂ......... അല്ലാതെ മ്മള് പോകും ന്ന് പറഞ്ഞില്ലല്ലോ മിസ്റ്റർ അലൻ മുബാറക്......... അപ്പോൾ മോൻ കാത് തുറന്ന് കേട്ടോ.....നി മ്മളോട് ഇന്ന് ഇത്രയും ഒക്കെ ചെയ്ത സ്ഥിതിക്ക് മ്മള് ഒരു കാര്യം അങ്ങട് തീരുമാനിച്ചു..... ന്താണ്ന്ന് അറിയോ.......... ഈ മെഹക് റാസ് മുബാറക് ഹെവൻ വിട്ടു പോകുന്നില്ലന്ന്........" ന്ന് മ്മള് പറഞ്ഞതും........ അവൻ കലിപ്പിൽ മ്മളെ അടുത്തോട്ടു വന്നതും....... ഒരു കയ്യിനാൽ അവന്റെ നെഞ്ചിൽ തടഞ്ഞു നിർത്തി മ്മള് പറഞ്ഞു.... "അടങ് രാവണ.....മ്മള് പറഞ്ഞു മുഴുവനായില്ല......... അപ്പോൾ പറഞ്ഞു വന്നത്....... ആ........ അതന്നെ......... ഇതൊന്നും മെഹക് ചെയ്യില്ലായിരുന്നു....... മ്മളെ കൊണ്ട് ചെയ്യിച്ചതാ നി......... സൊ.......അക്കു ഈ നാട്ടിലേക് വന്നിട്ടുണ്ടേൽ ഇവിടെ അന്തസ്സിൽ ഉറച്ചു നിൽക്കാനും മ്മൾക് അറിയാം........ മനസ്സിലായോഡാ രാവണ......." ന്ന് മ്മള് പറഞ്ഞതും......... മ്മടെ കൈ പിടിച്ചു തിരിച്ചു അവന്റെ നെഞ്ചിൽ മ്മടെ പുറം ഭാഗം അടുപ്പിച്ചു നിർത്തി കൊണ്ട് പറഞ്ഞു..... "നി എന്താടി പറഞ്ഞത്.... മ്മളെ വെല്ലുവിളിക്കാണോ നി.... അതിനും മാത്രം വളർന്നോ നിയൊക്കെ......" ന്ന് അവൻ പറഞ്ഞതും...........

മ്മളെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയോടെ മ്മള് ഒന്നൂടെ അവനിലേക് ചേർന്ന് ഇരു കാൽ ഉയർത്തി കൊണ്ട് മ്മടെ തല കുറച്ചു പുറകിലേക്ക് ആക്കി മ്മടെ കവിൾ അവന്റെ കവിളോട് ചേർത്ത് മുൻപോട്ട് ഉരച്ചതും........ ഒന്ന് ഞെട്ടിയ അവൻ മ്മടെ കൈകൾ മോച്ചിപിച്ചിരുന്നു....... അപ്പോൾ തന്നെ മ്മള് അവനിൽ നിന്ന് വിട്ടു കൊണ്ട് തിരിഞ്ഞു നിന്ന് പതിയെ പുറകിലേക്ക് നടന്നു....... പിന്നീട് ഒന്ന് സ്റ്റോപ്പ്‌ ആയിട്ട് മുഖത്തു വിരിഞ്ഞ പുഞ്ചിരിയെ കൂട്ട് പിടിച്ചു കൊടുങ്കാറ്റ് പോലെ അവനരികിലേക്ക് ഓടിയടുത്തു.......... ഓടിയടുത്ത മ്മള് അവനരികിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അടുത്ത്........... ആ കണ്ണിലേക്കു നോക്കി കൊണ്ട് പറഞ്ഞു.......പതിയെ അതും ഉറച്ച ശബ്ദത്തെ കൂട്ട് പിടിച്......... "ഡോ രാവണ........... അക്കു ഇവിടെ ഈ നാട്ടിൽ വന്നത് വേറെ ഒരുപാട് അവശ്യങ്ങൾക്കായിരുന്നു..........അതിനിടയിൽ നി ഒന്നും അല്ലായിരുന്നു എനിക്ക്........... അന്ന് റെയിൽവേ സ്റ്റേഷനിൽ വെച്ച് നിന്നെ കണ്ടപ്പോൾ മനസിൽ തോന്നിയ സ്പാർക്ക്........ അതും തികച്ചും സ്ത്രീ വിരോധി ആയ ഈ രാവണനോട്‌.........അതെല്ലാം മൂടി വെച്ച് മ്മളൊന്നിനും ഇല്ലേന്ന് പറഞ്ഞു നടന്ന മ്മളെ....... ദ.... ധിവിടെ നിർത്തിച്ചത് നീയാ......... ആർക്കു മുന്നിലും വെളിപെടാതെ കെട്ടി പൂട്ടി വെച്ച മ്മടെ രൂപം ഉണ്ടല്ലോ........ അത് ആദ്യം കണ്ടതും..... മ്മടെ ദേഹത്തു സ്പർഷിചതും നീയാ..... ഈ രാവണൻ.......... അതുകൊണ്ട് ഈ മെഹക് ഒന്ന് തീരുമാനിച്ചു......... ഇനി ഈ കഴുത്തിൽ ഒരു മഹർ വീഴുന്നുണ്ടേൽ.........

ഈ ശരീരത്തിൽ ആരുടെയെങ്കിലും സ്പർശനo ഏൽക്കുന്നുണ്ടേൽ........ അതീ രാവണന്റെ മാത്രം ആയിരിക്കും.......മനസിലായൊട രാവണ" ന്നൊക്കെ മ്മള് പറയുന്നത് കേട്ടതും...... ആൾടെ മുഖത്തു വിരിഞ്ഞ ഞെട്ടൽ കണ്ടതും മ്മള് പിന്നെ പുറകിലേക്ക് ഒന്ന് നടന്നു തിരിഞ്ഞു ബാൽക്കണിയിലേക്ക് ഓടി.....ന്നിട്ട് ഗോവണി ഇറങ്ങാൻ ആയി സ്റ്റെപ്പിൽ കയറി....... ന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കിയതും.......... മ്മടെ നേരെ കലിപ്പിൽ നടന്നു വന്ന അവൻ മ്മള് ഇറങ്ങുന്നതിനുമുന്പ്........മ്മടെ തൊട്ടടുത്തതി ഞൊടിയിട കൊണ്ട് മ്മടെ കയ്യിൽ പിടി മുറുക്കി കൊണ്ട് യെരിയുന്ന കണ്ണാലെ കലിപ്പിൽ ചോദിച്ചു....... "ഡി കോപ്പേ വായിതോന്നിയത് വിളിച്ചു പറയുന്നോ......." ന്ന് ചോദിച് മ്മടെ കയ്യിലെ പിടി മുറുക്കിയതും...... മ്മള് ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..... വായിൽ തോന്നിയതല്ല..... മ്മടെ മനസ്സിൽ തോന്നിയത് പറയുവാ..... ന്ന് പറഞ്ഞോണ്ട് പതിയെ അവനരികിലേക് ചേർന്ന് കാതോരം പതിയെ പറഞ്ഞു..... മ്മൾക് ഈ രാവണനെ പെരുത്തിഷ്ട്ടാടോ......... 💕💘I LOVE U...... രാവണ...... 💘💕 ന്നുള്ള മ്മളെ ശബ്ദം ആളുടെ ചെവിയിൽ പതിഞ്ഞതും............ ഞെട്ടി കൊണ്ട് കൈകൾ അയച്ചതും........... അതുവരെ ഗോവണിയിൽ ബാലൻസ് ചെയ്ത മ്മള് ഒരു വീഴ്ച ആയിരുന്നു താഴോട്ട്..........

അതും പുല്ലിൽ സേഫ് ലാൻഡിംഗ്........ അവിട കിടന്നോണ്ട് മുകളിലേക്കു നോക്കിയ മ്മള്........ ഇപ്പഴും ഞെട്ടൽ മാറാതെ നിന്ന രാവണനെ ആ ഗാർഡൻലെ ഒരു റെഡ് റോസ് പറിചടുത്ത് ആളിലേക്ക് എറിഞ്ഞതും...... മ്മളിലേക് നോക്കിയ അവനോട് ഉറക്കെ........ രാവണ...... I love u....💘💘 ന്ന് ഉറക്കെ വിളിച്ചു പറഞ്ഞു..................അപ്പോൾ തന്നെ മ്മള് പെട്ടന്ന് വാ പൊതിഞ്ഞു പിടിച്ചു എണീറ്റിരുന്നു ചുറ്റും നോക്കി............... കൊണ്ട് ആളിലേക്ക് മിഴികൾ ഉയർത്തി സൈറ്റ് അടിച് ഒരു ഫ്ലയിങ് കിസ്സും കൂടെ കൊടുത്ത് മ്മടെ റൂം ലക്ഷ്യം വെച്ച് ഓടി.......... ഓടിഎത്തിയ മ്മള്..... കതക്ന്റെ അവിടെ എത്തി തിരിഞ്ഞു നോക്കിയതും......... കലിപ്പിൽ ബാൽക്കണിയുടെ കൈവരിയിൽ ആഞ്ഞടിക്കുന്ന രാവണനെ ആണ് കണ്ടത്......... മ്മള് അതിന് ഒന്ന് പുഞ്ചിരിച്ചോണ്ട് കതക് തുറന്ന് അകത്തു കയറി ലോക്ക് ചെയ്തതും........... ഹാളിൽ ലൈറ്റ് തെളിഞ്ഞതും ഒരുമിച്ചായിരുന്നു...... അപ്പൊ തന്നെ മുന്നിലേക്ക് നോക്കിയതും........ മ്മള് പകച്ചു പണ്ടാരടങ്ങി പോയി..... അറിയാതെ മ്മള് പറഞ്ഞു പോയി.... "ശാലുത്ത......" ഫ്രാങ്കോ..... ഇജ്ജ് അറിഞ്ഞോ മ്മള് വീണ്ടും പെട്ടു...................... തുടരും...........

രാവണ പ്രണയം🔥 : ഭാഗം 7

Share this story