രാവണ പ്രണയം🔥 : ഭാഗം 83

Ravana Pranayam Novel

എഴുത്തുകാരി: അമീന

(അലൻ ) റൂമിലെത്തി മ്മള് വാഷ് റൂമിൽ പോയി വന്നപ്പോൾ കണ്ടത് പിന്തിരിഞ്ഞു നിൽക്കുന്ന മ്മടെ പെണ്ണിനെ ആണ്.... മ്മള് വന്നതൊന്നും അറിയാതെ കാര്യമായി എന്തോ പണിയിൽ ആണ്.... മ്മള് പതിയെ പുറകെ ചെന്ന് അരയിലൂടെ ചുറ്റിവരിഞ്ഞു മ്മളിലേക് ചേർത്തതും..... മ്മടെ പെട്ടന്നുള്ള പ്രവർത്തിയിൽ ഒന്ന് ഞെട്ടിയ പെണ്ണിന്റെ കൈകളിൽ നിന്ന് എന്തൊക്കെയോ നിലത്തോട്ട് ഊർന്ന് വീണതും...... മ്മള് അതിലേക്കായി നോക്കി.... കുറച്ച് ഫോട്ടോസ് ആയിരുന്നു.... മ്മള് പെണ്ണിനെ ഒന്ന് നോക്കി പതിയെ അവിടെ കുനിഞ്ഞിരുന്ന് അതിലേക് നോക്കിയതും..... മ്മടെ കണ്ണിലായി ഇരുട്ട് നിറയുന്നത് പോലെ തോന്നിയതും.....

ഒരുനിമിഷം അവിടെ തറഞ്ഞു നിന്നു..... ആ ഫോട്ടോസ് മ്മളിൽ പലതും ഓർമ്മകളായി ഓടി വന്നതും..... പെണ്ണിനെ ഒന്ന് നോക്കി കൊണ്ട് കൂടുതൽ അഭിമുഗീകരിക്കാൻ കഴിയാത്തത് കൊണ്ട് അതെല്ലാം വാരിക്കൂട്ടി എടുത്ത് ഡ്രസിങ് റൂമിൽ കയറി കതകടച്ചു ലോക്ക് ചെയ്തു.... ആ ഫോട്ടോസിലേക്ക് നോക്കും തോറും മ്മൾക്ക് തല പെരുക്കുന്നത് പോലെ തോന്നി.... അപ്പോൾ തന്നെ പെണ്ണ് കതകിൽ തട്ടി തുറക്കാൻ പറഞ്ഞെങ്കിലും..... മ്മടെ മനസ്സിൽ അന്ന് ആ രാത്രിയിലെ ഓർമ്മകൾ തിങ്ങി നിറഞ്ഞു വന്നതും...... ദേഷ്യം കൊണ്ടും വേദന കൊണ്ടും മ്മള് അടുത്തുള്ള ഡ്രസിങ് സ്റ്റാൻഡ് എടുത്ത് ചുമരിലായുള്ള കണ്ണാടിയിൽ ആഞ്ഞടിച്ചു......

ദേഷ്യം തീരുന്നത് വരെ അവിടെ ഉള്ളതല്ലാം വലിച്ചു വാരി ഇട്ട് ചവിട്ടി പൊട്ടിച്ചു കളഞ്ഞെങ്കിലും മ്മടെ ഉള്ളിലെ കനൽ കെടുത്താൻ പോലും അതിനായില്ലന്നുള്ളതായിരുന്നു സത്യം...... അതിനിടയിൽ പെണ്ണിന്റെ ശബ്ദം പോലും പാടെ അവഗണിച്ചു......ഒറ്റയ്ക്ക് ഇരിക്കാൻ തോന്നി എനിക്ക് ആ നേരം..... അർഹത ഇല്ല എനിക്ക്.....മ്മടെ പെണ്ണിന്റെ സ്നേഹം അനുഭവിക്കാൻ അർഹത ഇല്ല....എങ്ങനെ മറന്ന് കളഞ്ഞു ആ സത്യങ്ങളല്ലാം..... പെണ്ണിന്റെ സ്നേഹത്തിൽ എല്ലാം മ്മള് മറന്ന് പോയതായിരുന്നു...... ഇന്ന് ഈ ദിവസം തന്നെ മ്മളിലേക് വന്നു ചേർന്നു മറക്കാൻ ആഗ്രഹിക്കുന്ന ഓർമ്മകളെല്ലാം..... ഒന്നും മറക്കാൻ പാടില്ലായിരുന്നു.....

അറിഞ്ഞു കൊണ്ട് അല്ലെങ്കിലും മ്മള് തെറ്റ് ചെയ്തവനാണ്..... എങ്ങനെ കഴിയുന്നു പെണ്ണെ നിനക്ക് മ്മളെ ഇങ്ങനെ സ്നേഹിക്കാൻ.......ആ രാത്രിയിലെ ഓർമ്മകൾ പിന്നെയുo മ്മളെ വേട്ടയാടുവാ..... അതെല്ലാം ഓർക്കും തോറും ദേഷ്യം മ്മൾക് നിയന്ത്രിക്കാൻ കഴിയാതെ വന്നതും...... മ്മള് ഡ്രസിങ് സ്റ്റാൻഡ് എടുത്ത് ബൾബിളായി ആഞ്ഞടിച്ചതും..... അവിടമാകെ ഇരുട്ട് പടർന്നു..... അതിനിടയിൽ കതകിൽ മുട്ടിയുള്ള പെണ്ണിന്റ വിളിയും നിലച്ചിരുന്നു..... മ്മള് പിന്നെ വാതിൽ ലോക്ക് എടുത്ത് പിന്തിരിഞ്ഞു നടന്നു അവിടെയുള്ള ചെയറിൽ തല കയ്യാൽ താങ്ങി കൊണ്ട് ഇരുന്നു.... ദേഷ്യം കൊണ്ടും നിസ്സഹായാവസ്ഥ കൊണ്ടും മ്മള്ക്ക് ആകെ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നിയതും......

പെണ്ണ് കതക് തുറന്നു അകത്തേക്കു വന്നു മ്മളെ പിടിച്ചു വലിച്ചു പുറത്തു കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും......ഉയർന്ന് വന്ന ദേഷ്യം കൊണ്ട് മ്മള് എന്തൊക്കെയോ പറഞ്ഞു..... അത്‌ അവളിൽ വേദന തീർത്തെന്ന് മനസ്സിൽ ആയത് അവളുടെ കൈ മ്മടെ കവിളിൽ പതിഞ്ഞപ്പോൾ ആയിരുന്നു..... മ്മടെ കോളറിൽ കുത്തി പിടിച്ചു പെണ്ണ് എന്തൊക്കെയോ കരഞ്ഞു പറഞ്ഞു കൊണ്ട് മ്മടെ കയ്യിലായി ഒരു ഫോൺ വെച്ചു തന്ന് പുറത്തോട്ട് പോയതും...... കാര്യം അറിയാതെ അവൾ പോയ വഴിയേ നോക്കിയിരുന്നതും..... ഫോണിൽ നിന്നുള്ള ശബ്ദം മ്മടെ മിഴികളെ അതിലേക് കൊണ്ട് വന്നു.... ഫോണിലായി ചലിക്കുന്ന ആ വീഡിയോ കാണുന്നതിന് അനുസരിച്ച് മ്മടെ കണ്ണുകൾ കുറുകി വന്നു അതിലേക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു....

വീഡിയോ മുന്നേറുന്നതിനനുസരിച്ച് മ്മളിൽ ദേഷ്യം നിറഞ്ഞു വരുന്നതിന് ഒപ്പം തന്നെ മനസ്സിൽ ചെറു തണുപ്പ് നിറയുന്നത് മ്മള് അറിയുന്നുണ്ടായിരുന്നു..... മുഴുവൻ കണ്ടു തീർന്നതും ഒന്നും ഉൾകൊള്ളാൻ കഴിയാതെ തറഞ്ഞു നിന്നു പോയി...... ഇത്രയും കാലം മ്മള് അനുഭവിച്ച വേദന അപകർഷതാ ബോധം എല്ലാം കെട്ടിച്ചമച്ച കള്ളങ്ങൾ കൊണ്ട് ഉള്ളതായിരുന്നോ....... സ്വാർത്ഥതക് വേണ്ടി അവര് ചെയ്തു കൂട്ടിയതിൽ അനുഭവിച്ചത് ഞാനും....... അറിയാതെ ആണെങ്കിലും തെറ്റ് ചെയ്തവനായി ഈ കാലം മുഴുവൻ ഉള്ളിൽ നീറി കഴിഞ്ഞതിൽ അർത്ഥം ഇല്ലായിരുന്നു..... ഒന്നും..... ഒന്നും അങ്ങോട്ട്‌ വിശ്വസിക്കാൻ കഴിയുന്നില്ല.....

ഇതിൽ ഉള്ളത് സത്യം ആണെങ്കിൽ മ്മള് ഒരു തെറ്റും ചെയ്തില്ലന്നല്ലേ......ഇത്.... ഇതെങ്ങനെ അക്കുവിന്റെ കയ്യിൽ..... ന്ന് മ്മളെ മനസിലേക്ക് വന്നതും...... ആ നിമിഷം അക്കുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കൂടുതൽ മിഴിവോടെ തെളിഞ്ഞു വന്നതും..... മ്മള് മനസിൽ.... "അക്കു..... " ന്നുരുവിട്ട് കൊണ്ട് റൂമിലേക്ക്‌ ഓടി.... അവിടെ ചെന്ന് നോക്കുമ്പോൾ കണ്ട കാഴ്ച്ചയിൽ ഹൃദയം പിടഞ്ഞു പോയി..... ഇന്നത്തെ രാത്രിയെ കൂടുതൽ മനോഹരമാക്കാൻ ആയി അലങ്കരിച്ചതിനിടയിൽ മ്മളെ പെണ്ണ് മുട്ടിലേക് മുഖം ചേർത്ത് നിലത്ത് ഇരിക്കുന്നു.... ഇടകിടക്കുള്ള പെണ്ണിന്റെ ശരീരത്തിലെ വിറയലിൽ നിന്നും മനസിലായി പെണ്ണ് എത്രത്തോളം വേദന അനുഭവിക്കുന്നുണ്ടെന്ന്.....

മ്മള് പതിയെ അവൾക് അരികിലായി ചേർന്നു ഇരുന്നെങ്കിലും മ്മളെ ഒന്ന് തല ഉയർത്തി നോക്കാൻ കൂടെ ശ്രമിക്കത്തത് മ്മളിൽ ചെറു നോവ് തീർത്തു.... അതുകൊണ്ട് തന്നെ ഒരു കയ്യാൽ പെണ്ണിനെ ചേർത്ത് പിടിച്ചതും...... മ്മടെ കയ്യ് തട്ടി മാറ്റി എണീറ്റ് പോകാൻ നിന്ന പെണ്ണ് വേച് വീഴാൻ പോകുന്നതിന് മുന്നേ മ്മള് കൈകളാൽ ചേർത്ത് പിടിച്ചു... ആ സമയം മ്മളിലേക് നോക്കിയ പെണ്ണിന്റെ കരഞ്ഞു കലങ്ങി ചുമന്ന് തടിച്ച കണ്ണുകൾ മ്മടെ ഹൃദയത്തിൽ വേദന പടർത്തിയതും..... മ്മളിൽ നിന്നും കുതറി മാറി പോയതും.... പെണ്ണിൽ നിറഞ്ഞ വേദന ഒരു ചേർത്ത് പിടിക്കളിലൂടെ ഇല്ലാതെ ആക്കാൻ കൊതിച്ചു അവളിലേക് അടുക്കവേ......

ഒരു കയ്യാൽ തടഞ്ഞു കൊണ്ട് മ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബെഡിലായി ചുരുണ്ടു കൂടി കിടന്നു..... പെണ്ണിനെ തന്നെ നോക്കി കുറച്ചു നേരം അ നിൽപ്പ് നിന്ന് പതിയെ പെണ്ണിനരികിലായി ചെന്ന് മുട്ടിനാൽ നിലത്ത് ഇരുന്ന് കൊണ്ട് ആ മുഖത്തേക്ക് നോക്കിയതും..... മ്മൾക് മ്മളോട് തന്നെ വെറുപ് തോന്നിപ്പോയി.... മ്മള് കാരണം പെണ്ണിന് ഈ ഒരു ദിവസം തന്നെ ഇത്രയും വേദന മാത്രം നൽകി കൊണ്ട് കടന്നു പോയതിൽ മ്മൾക് സഹിക്കാൻ കഴിയാതെ വന്നതും.... മ്മളെ നിറഞ്ഞ കണ്ണ് അടക്കി പിടിച്ചു കൊണ്ട് അവിട നിന്നെണീറ്റ് കൊണ്ട് ബാൽക്കണിയിലേക്ക് ചെന്ന് നിന്നു..... മനസ് കിടന്നു അസ്വസ്ഥമായതും....

റൂമിൽ ചെന്ന് ഡ്രോയർ തുറന്ന് അതിന്ന് ഒരു സിഗെരെറ് എടുത്ത് കൊണ്ട് ബാൽക്കണിയിൽ പോയി അവിടെ നിന്ന് കത്തിച്ചു വലിക്കാൻ തുടങ്ങി..... ഈ ഒരു ശീലം ആർക്കും അറിയില്ല.....അന്ന് തുടങ്ങിയതാ ഇത്......ടെൻഷൻ മറക്കാനുള്ള ഒരു ഉപാധി.....ആ രാത്രിയുടെ ഓർമ്മകൾ മനസിനെ ചുട്ടു പൊളിക്കുമ്പോൾ ഇതായിരുന്നു കൂട്ട്..... ഇപ്പൊ കുറച്ച് ആയി ഇതിലേക്കൊന്ന് എത്തി നോക്കാൻ പോലും ആവശ്യം ഉണ്ടായിരുന്നില്ല..... ഉണ്ടായിരുന്നില്ലെന്നല്ല...... പെണ്ണിന്റെ സ്നേഹം അതിൽ നിന്നെല്ലാം ഒരു മോചനം ആയിരുന്നു.....ആ പുഞ്ചിരിയിൽ പോലും സ്വയം മറന്ന് നിൽക്കാൻ കഴിയുന്ന അനുഭൂതി ആണ് പെണ്ണ്.....വഴക്കാളി....

അവളുടെ കളിചിരിയിലും പൊട്ടത്തരങ്ങളിലും എല്ലാം ഞാൻ പലതും മറന്ന് പോയിരുന്നു...... അങ്ങനെ ഉള്ള പെണ്ണിന്റെ കണ്ണ് നിറയാൻ കാരണം മ്മള് ആണെന്നുള്ള കുറ്റബോധം മ്മളിൽ ഉയർന്നതും.... ഒരു പഫ് കൂടെ ആഞ്ഞു വലിച്ചു കൊണ്ട് തിരിഞ്ഞതും......മ്മടെ മുന്നിലായി നിൽക്കുന്നവളെ കണ്ടു തറഞ്ഞു നിന്നു പോയി.... "അക്കു......" ന്ന് മ്മള് വിളിച്ചോണ്ട് സിഗെരെറ്റ് പതിയെ താഴ്ത്തി കൊണ്ട് കളയാൻ ഒരുങ്ങവെ.... വലിഞ്ഞു മുറുകിയ മുഖവുമായി മ്മടെ അടുക്കലേക്കു പഞ്ഞു വന്നു കൊണ്ട്....അത്‌ തട്ടി പറിച് വാങ്ങി കൊണ്ടവൾ....... "അറിഞ്ഞില്ലയിരുന്നു ഈ ഒരു സ്വഭാവവും ന്റെ കെട്ടിയോന് ഉണ്ടാകുമെന്ന്.....സന്തോഷായി......"

"അക്കു..... ഞാൻ.....മ്മള്......" "വേണ്ട ..... ഒത്തിരി സന്തോഷം ഇപ്പോൾ തന്നെ തന്നു കഴിഞ്ഞു എനിക്.....ഈ ഒരു ദിവസം എങ്കിലും അതൊന്ന് മാറ്റിവെക്കാമായിരുന്നു......" "പോന്നു....." ന്ന് വിളിച്ചു മ്മടെ മുഖത്തേക് ദയനീയമായി നോക്കി നിന്ന ചെക്കനെ കണ്ടിട്ട് മ്മക്ക് ഒരു കുത്ത് വെച് കൊടുക്കാൻ തോന്നുണ്ട്.... കെട്ടിയോൻ ആയി പോയി അലെൽ ഒലക്കക്ക് അടിച്ചേനെ....😬 ഈ ഒരു സ്വഭാവം കൂടെ ഉണ്ടായിരുന്നന്ന് മ്മള് ഉണർന്നത് കൊണ്ട് മനസിലായി..... മൂക്കിലേക് അസഹ്യമായി സ്മെല് അടിച്ചു കയറിയപ്പോൾ ആണ് മ്മള് ഞെട്ടി ഉണർന്നത്.... മണം പിടിച്ചു വന്നപ്പോൾ ദേ നിൽക്കുന്നു കെട്ടിയോൻ വിത്ത്‌ സിഗെരെറ്റ്......

അത്‌ കണ്ടപ്പോൾ സത്യം......കെട്ടിയോനെ കെട്ടിയിട്ട് അടിക്കാൻ വരെ തോന്നിയത..... പൊതുവെ ടെൻഷൻ ആയാൽ ആണ് സിഗെരെറ്റ് വലിക്കാ....ഇവൻ മിക്കവാറും ആ പുട്ടി കാരണം ആകും....... ന്റെ പടച്ചോനെ അ പുട്ടിയെ ഒന്ന് നീക്കം ചെയ്തൂടെ ന്റ ജീവിതത്തിൽ നിന്ന്..... മിക്കവാറും അവളെ മ്മള് തന്നെ കൊല്ലേണ്ടി വരും..... പൂതന.....😡 അതിന് മുന്നേ ഇങ്ങേരുടെ ഈ അസുഖം ഒന്ന് നിർത്തണം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ....🧐 ന്നൊക്കെ കരുതി മ്മള് നിന്നതും മ്മളിലേക് തിരിഞ്ഞ ചെക്കൻ മ്മളെ കണ്ട് ഞെട്ടി മെല്ലെ കളയാൻ ഒരുങ്ങവെ.....പെട്ടന്ന് ആൾടെ അടുത്തേക്ക് ചെന്ന് കയ്യിൽ നിന്ന് സിഗെരെറ്റ് തട്ടി പറിച് വാങ്ങിച്ചു ....

"സ്.... "😬.... നോക്കണ്ട ആ കോപ്പിലെ സിഗരറ്റിന്റെ തി വിരലിൽ കൊണ്ടത....ഇതിനുള്ളത് കൂടെ ഇങ്ങള് മേടിക്കേണ്ടി വരും രാവണ ന്നൊക്കെ ആത്മിച്ചു കൊണ്ട്.....🤨 അതിന്റെ വേദന ഒന്നും മുഖത്തു വരുത്താതെ കട്ട കലിപ്പിൽ അങ്ങേരെ നോക്കി കൊണ്ട് പറഞ്ഞു..... "അറിഞ്ഞിലായിരുന്നു ഈ ഒരു സ്വഭാവവും ന്റെ കെട്ടിയോന് ഉണ്ടാവുമെന്ന്.....സന്തോഷായി......" ന്ന് മ്മളെ പറഞ്ഞതും....അങ്ങേര് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് കണ്ടു അതിനൊന്നും സമ്മതിക്കാതെ മ്മള് കുറച്ച് സെന്റി അങ്ങ് വാരി വിതറി..... "എന്താണെന്ന് വെച്ചാല് കാണിച്ചു കൂട്ടിക്കോ...ഇന്ക് കാണണ്ട ഇങ്ങളെ.......

ന്റെ പടച്ചോനെ ഇങ്ങനെ ഒരു വലിക്കാരനെ ആണലോ ഇന്ക് കെട്ടാൻ തോന്നിയത്..... അല്ല.... അതിനും മാത്രം എന്ത് തേങ്ങയ ഇതിൽ ഉള്ളതെന്ന് ഒന്ന് അറിയണമെല്ലോ....എന്ത് സുഖം ആണ് ഇത് തരുന്നേ...ഹേ....." ന്ന് പറഞ്ഞു മ്മളെ അത്‌ വായിൽ വെച് ഒന്ന് ആഞ്ഞു വലിച്ചത് മാത്രമേ മ്മക്ക് ഓർമ ഒള്ളു.... twinkle twinkle little star.....🤢🤢😵 ന്ന് പറഞ്ഞ പോലെ ഏതിലൂടെകേയ എരിഞ് കയറിയതെന്ന് മ്മക്ക് പോലും ഓർത്തെടുക്കാൻ സമയം തരാതെ കള്ള പന്നി ചുമ അങ്ങട് തുടങ്ങി.... ചുമച്ചു ചുമച്ചു ശ്വാസം എടുക്കാൻ പാട് പെട്ടതും..... മ്മടെ രാവണൻ അങ്ങട് ഹീറ്റ് ആയിലെ.... മ്മടെ അടുത്തേക് വന്ന് സിഗെരെറ് പിടിച്ചു വാങ്ങി വലിച്ചറിഞ്ഞു കൊണ്ട് അങ്ങ് കലിപ്പ് ആയി....

"നിനക്ക് എന്തിന്റെ കേട് ആടി.....മുന്നും പിന്നും നോക്കാതെ വലിച്ചെല്ലേക്കുന്നു...." "മുന്നും പിന്നും മ്മള് നോക്കീതാ..... മുന്നിൽ കനൽ കണ്ട് അതോണ്ട പിന്നീന്ന് വലിച്ചെ...."😐 ന്ന് മ്മളെ ചുമക്കുന്നതിനിടയിൽ എങ്ങനെയൊക്കെയോ പറഞ്ഞതും..... അങ്ങേര് ഉണ്ട് മ്മളെ പകച്ചു നോക്കുന്നു.... തലയിലും കൈ വേച് മ്മളെ ഒന്ന് ദയനീയമായി നോക്കി നിന്ന് പെട്ടന്ന് അകത്തേക്കു കയറി പോയി തിരികെ വന്നപ്പോൾ കയ്യിൽ അതാ ഒരു ഗ്ലാസ്‌ പാല്.... അത്‌ കൊണ്ട് വന്ന് മ്മൾക്ക് തന്നൊണ്ട് പറഞ്ഞു.... "വല്ലാണ്ട് ചുമക്കാതെ ഇത് കുടിക്ക്.... വെള്ളം അവിടെ ഇല്ല... ഇപ്പൊ ഇത് കുടിക്ക് ചുമ ഒന്ന് നിക്കട്ടെ......ഒന്നും ആലോചിക്കാതെ കിട്ടുന്നത് ഓക്കേ വലിച്ചു കയറ്റിക്കോണം.....

" ന്ന് പറഞ്ഞു മ്മൾക് നേരെ നീട്ടിയതും....മ്മള് ഒന്ന് പുച്ഛിച്ചു കൊണ്ട് അത്‌ മേടിച്ചു കുടിച്ചു.... കുടിക്കുന്നതിനിടയിൽ അങ്ങേരെ നോക്കിയപ്പോൾ... ആള് ഫോക്കസ് ഓൺ മി.....🙄 മ്മള് പകുതി കുടിച് നിർത്തി.... ചുമ കുറഞ്ഞതും.....ഗ്ലാസ്‌ ചെക്കന് കൊടുക്കാൻ നിന്നതും..... അതാ അങ്ങേര് കള്ള ചിരി ചിരിക്കുന്നു.... ഇത്രയും ടഫ് സിറ്റുവേഷനിൽ കള്ള ചിരി ചിരിക്കാൻ ഇങ്ങേർക്ക് എന്താ വട്ടുണ്ടോ.... 🙄 ന്നൊക്കെ ചിന്തിച് പാല് ഗ്ലാസ്‌ നീട്ടിയതും......കള്ള ചിരി മൈൻഡേൻ ചെയ്തോണ്ട് ആള് അത്‌ മേടിച്ചു ചുണ്ടോടു ചേർക്കാൻ നിന്നതും..... അപ്പോൾ ആണ് മ്മൾക് കാര്യം കത്തിയത്.... ഓഹോ.....മ്മള് കുടിച്ചതിന്റെ പാതി കുടിക്കാൻ ആണല്ലേ.....

റൊമാന്റിക് ആകേണ്ട രാത്രിയെ നിഷ്കരുണം ട്രാജഡി ആക്കി മാറ്റിയ ഇങ്ങക്ക് പാല് കുടിക്കണം അല്ലെ.... വിട മാട്ടേ.... അയോഗ്യ....... ശ്യേ അത്‌ വേണ്ട.... സ്വന്തം കെട്ടിയോനെ തെറി വിളിക്കൽ അത്ര നല്ലതല്ല...... ന്നൊക്കെ തിങ്കി കൊണ്ട് മ്മള് പെട്ടന്ന് തന്നെ ആള് കുടിക്കാൻ ഒരുങ്ങിയ ഗ്ലാസ്‌ പിടിച്ചു വാങ്ങി ഒന്നും നോക്കാതെ മട മാടാന്ന് മോന്തി കൊണ്ട് ഗ്ലാസ്‌ തീർത്തു...... ന്നിട്ട് ഒന്ന് നോക്കി കൊണ്ട് ആൾടെ കൈ പിടിച്ചു അതിൽ ഗ്ലാസ് അങ്ങ് വെച് ചുണ്ടിൽ പറ്റിപ്പിടിച്ച പാല് കൈ കൊണ്ട് തുടച് മാറ്റി ഒന്ന് പുച്ഛിച്ചു വിട്ടൊണ്ട് പറഞ്ഞ്..... 😏..... "പാല് വേണേൽ കിച്ചണിൽ പോയി എടുത്ത് കുടി.....ഓക്കേ.... വൺ മോർ തിങ്..... ഡോണ്ട് ആൻഡേർസ്റ്റിമേറ്റ് ദി പവർ ഓഫ് ദി കോമൺ ഗേൾ...

ഓക്കേ... ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌......" ന്ന് പറഞ്ഞു ആൾക്ക് ഒരു ലോഡ് പുച്ഛം വാരി വിതറി മുന്നോട്ട് പോയതും...... അവിടെ ഇട്ടിരുന്ന ബിൻ ബാഗിൽ തട്ടി തടഞ്ഞു അതിന് മുകളിലൂടെ മറിഞ്ഞു വീണു..... "അമ്മഷ്കി....." 😩.... ന്ന് വിളിച്ചോണ്ട് കിടന്ന കിടപ്പിൽ തിരിഞ്ഞു നോക്കിയതും.... മ്മടെ കെട്ടിയോൻ ഉണ്ട് ചിരി കടിച്ചു പിടിച്ചു നിക്കുന്നു.... അതോടെ മ്മക്ക് എരിഞ്ഞു കയറിയില്ലേ ദേഷ്യം.... മ്മള് അവിടെന്ന് ചാടി എണീക്കാൻ നിന്നതും....ചെക്കൻ മ്മളെ പിടിക്കാൻ വന്നതും....ബിൻ ബാഗിൽ ചെരിഞ്ഞരുന്നോണ്ട് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു..... "ടോണ്ട് ടച്..... ഓക്കേ.... വീണ എനിക്ക് അറിയാം ഒറ്റയ്ക്ക് എണീക്കാൻ..... ഇതൊക്കെ എത്ര കണ്ടതാ.....

ഒറ്റയ്ക്ക് വീഴാൻ അറിയാമെങ്കിൽ എണീക്കാനും അറിയാം.....അതിന് എനിക്ക് ഒരു തേണ്ട്...." ന്ന് പറഞ്ഞു നോക്കിയതും ആൾടെ മുഖം ചുമന്നു വന്നതും..മ്മള് പറഞ്ഞു.... "ഒ....ഒരു....ഒരു.... ആളുടെയും ആവശ്യം ഇല്ല.... മ്മള് തന്നെ ദാരാളം......"😏 ന്ന് പറഞ്ഞു മ്മള് ഒരുവിധം എണീറ്റ് നിന്ന് ഒന്ന് നടു നിവർത്തി നോക്കിയതും..... മ്മടെ തൊട്ട് മുന്നിൽ അതാ നിൽക്കുന്നു കെട്ടിയോൻ......അതും മ്മളോട് ചേർന്നു കൊണ്ട്..... മ്മള് പതിയെ മുഖം ഉയർത്തി നോക്കിയതും......പെട്ടന്ന് ആള് മ്മൾടെ മുഖം കൈ കുമ്പിളിൽ എടുത്ത് നെറ്റിയിൽ ചുണ്ട് ചേർത്തത്.....🙄 പെട്ടന്നുള്ള പ്രവർത്തിയിൽ മ്മളെ ചുമരോട് ചേർന്നു നിന്നതും......

ആള് മ്മളിലേക് ചേർന്നു കൊണ്ട് പതിയെ ആ നെറ്റി മ്മടെ നെറ്റിയിൽ ചേർത്ത് വേച് കൊണ്ട് പതിയെ സംസാരിച്ചു തുടങ്ങി...... "പോന്നു.....അയാം സോറി......പറഞ്ഞതിനും പ്രവർത്തിച്ചതിനും.....നിനക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്ന് മ്മൾക് അറിയാം.... ആ സമയം മ്മടെ മനസിന്റെ നിയന്ത്രണം വിട്ടു പോയഡോ.....ക്ഷമിച്ചൂടെ നിനക്ക് നിന്റെ രാവണനോട്......" ന്ന് പറഞ്ഞതും ആൾടെ ശബ്ദത്തിലെ വിറയൽ ആളിലുള്ള കുറ്റബോധം വിളിച്ചോതിയിരുന്നു. പക്ഷെ മ്മൾക് അത്‌ അങ്ങനെ അങ്ങ് വിട്ടു കളയാൻ പറ്റോ... ഏതോ ഒരുത്തി കാരണം മ്മടെ ആറ്റു നോറ്റുണ്ടായ ഫസ്റ്റ് നൈറ്റ്‌ ആണ് വാട്ടർ ടാങ്കില്ലാത്ത കോട്ടപ്പുറം ചന്ത പോലെ ആക്കിയത്.....

ന്നിട്ട് അങ്ങേരുടെ ഒരു കോറി.... പോയി ഉപ്പിലിട്ട് വെക്കട്ടെ.... മ്മക്ക് ഒന്നും വേണ്ട.... മ്മക്ക് പ്രതികാരം ചെയ്യണം......😁🤨.... ന്നൊക്കെ മനസ്സിൽ കരുതി കൊണ്ട് നിന്നതും....... മ്മടെ അരയിൽ എന്തോ അരിക്കുന്നത് പോലെ തോന്നിയതും...... നോക്കിയപ്പോൾ ആൾടെ കൈകൾ മ്മടെ അരയിലായി സ്ഥാനം പിടിച്ചിരിക്കുവാ.... മ്മള് അപ്പോൾ തന്നെ മിഷൻ പ്രതികാരം സ്റ്റാർട്ട്‌ ന്ന് മനസ്സിൽ പറഞ്ഞു ആളെ മ്മളിൽ നിന്ന് തള്ളി മാറ്റി കൊണ്ട് പറഞ്ഞു..... "ന്നെ തൊടരുതന്നല്ലേ പറഞ്ഞത്......" "അക്കു..... അയാം...." "മതി അലൻ.... എല്ലാം ചെയ്തു വെച് ഒരു സോറി പറഞ്ഞാൽ തീരുമോ..... നി പറഞ്ഞതെല്ലാം മ്മടെ ഖൽബിലാണ് നോവ് തീർത്തത്......

മ്മളെ സ്നേഹിച്ചത് അബദ്ധം ആയെന്ന് പറഞ്ഞപ്പോൾ എത്ര വേദനിച്ചൂന്ന് അറിയോ......" "ടാ .... ഞാൻ....." "ഇന്ക് ഒന്നും കേൾക്കണ്ട....മ്മളെ സ്നേഹിച്ചത് അബദ്ധം ആയെന്ന് തോന്നിയില്ലേ.....ഇനി എന്റെ അടുത്തോട്ട് വരണ്ട....." ന്ന് പറഞ്ഞു പെട്ടന്ന് അകത്തേക്കു കയറി പോയി.... 'പൊന്നു....മ്മള് പറയുന്നത് ഒന്ന് കേൾക്ക്..... അവിടെ നിക്ക് പെണ്ണെ......" ന്ന് പറഞ്ഞു മ്മടെ കയ്യിൽ പിടിച്ചതും.....മ്മളൊന്ന് രൂക്ഷമായി നോക്കിയതും...... ചെക്കന്റെ കൈ താനെ അയഞ്ഞിരുന്നു..... മ്മള് പുരികം പൊക്കി എന്താന്ന് ചോദിച്ചതും.... ചെക്കൻ.... "പൊന്നു.....മ്മള് പറഞ്ഞത് ഒക്കെ തെറ്റ് ആണ്....അത്‌ കരുത് മ്മളിൽ നിന്ന് ഇങ്ങനെ ഒഴിഞ്ഞു മാറാതെ.....മ്മടെ അടുത്തോട്ടു വാ.....

ഇന്നത്തെ ദിവസം നമുക്ക് എത്രത്തോളം പ്രധാന......" "എന്തോ എങ്ങനെ..... 🤨 മിണ്ടരുത്...... അതൊക്കെ ഇപ്പോൾ ആണോ തോന്നിയെ.... ഇനി പൊന്നു മോൻ ഒരു പ്രധാനവും നോക്കി നിക്കണ്ട.... ഇന്ക് ഉറക്കം വരുന്നുണ്ട്......" ന്ന് പറഞ്ഞു പെണ്ണ് ചവിട്ടി തുള്ളി പോയി ബെഡിൽ കയറി കിടന്നതും.....മ്മള് കാറ്റ് പോയ ബലൂൺ പോലെ അവിടെ മോയന്തടിച്ചു നിന്ന്.....🙄 പിന്നെ പെട്ടന്ന് തന്നെ ബെഡിൽ കയറി അവൾക് അരികിലായി ചേർന്നു കിടക്കാൻ ഒരുങ്ങവെ.... "അല്ല.... എങ്ങോട്ടാ ഈ ഇടിച്ചു തള്ളി വരുന്നത്.....കുറച്ചു വിട്ടു കിടന്നേ..... " "പൊന്നു.....എന്താടി ഇങ്ങനെ.....മ്മടെ അടുത്ത് വാ.....ഒന്നും വേണ്ട.... മ്മടെ നെഞ്ചോട് ചേർന്നെങ്കിലും കിടന്നൂടെ......"

"അയ്യ..... ഇതുവരെ മ്മക്ക് മ്മളെ തലയിണ ഉണ്ടായിരുന്നു.... ഇനി അങ്ങോട്ടും അത്‌ മതി..... ഇന്ക് വലിക്കുന്ന കെട്ടിയോനെ വേണ്ട......." "ടാ മ്മളത്‌ നിർത്തി.... നി ഇങ്ങനെ കടും പിടിത്തം എടുക്കല്ലേ അതും ഇന്ന് തന്നെ......." "ഇന്ന് തന്നെ അല്ല.... ഇനി അങ്ങോട്ടും ഇങ്ങനെ തന്നെയാ.... മ്മളെ തൊടാൻ പോലും വന്നേക്കരുത്......ദേ ഒരു ഡിസ്റ്റൻസിൽ കിടന്നോണം......തോന്നുന്നത് പറയുന്നതും പ്രവർത്തിക്കുന്നതും ആദ്യം നിർത്തിട്ട് വാ.... എന്നിട്ട് പരിഗണിക്കാം......അടുത്ത് കിടക്കണോ....നെഞ്ചോട് ചേർന്നു കിടക്കണോന്ന്....." "ടി കോപ്പേ..... " ന്ന് ചെക്കൻ കലിപ് ആയതും....മ്മള് ഒന്ന് ചെറഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.....

"കലിപ്പ് വേണ്ട....കലിപ്പിച്ചാൽ മ്മള് ഇറങ്ങി പോയി മാരീടെ കൂടെ കിടന്നുറങ്ങും......" ന്ന് പറഞ്ഞതും..... ചെക്കൻ പല്ല് കടിച്ചു കൊണ്ട് മ്മളെ ഒന്ന് ചെറഞ്ഞു നോക്കി കൊണ്ട് കമിഴ്ന്നു കിടന്നതും..... മ്മൾക് ചിരി പൊട്ടി.... അത്‌ ഒരു വിധം അടക്കി കൊണ്ട് മ്മളൊന്ന് ചെരിഞ്ഞു കിടന്നു ആളെ നോക്കിയതും.....ആള് അങ്ങനെ തന്നെ കിടന്നോണ്ട് മ്മളെ നോക്കി കൊണ്ട് പറഞ്ഞു.... "പോന്നു.... ഇങ്ങോട്ട് വാടി......." ന്ന് പറഞ്ഞതും.....മ്മള് മാരി ന്ന് പറഞ്ഞതെ ഒള്ളു..... "അവിടെ കിടന്നു പണ്ടാരങ്ങടി കോപ്പേ......" ന്ന് പറഞ്ഞ് തല എതിർ ഭാഗത്തേക് തിരിച്ചു കൊണ്ട് കമിഴ്ന്നു കിടന്നു......🤭 കുറച്ച് കഴിഞ്ഞതും..... ആള് ഉറങ്ങി ന്ന് തോന്നിയതും..... മ്മള് പതിയെ എണീറ്റ് ആൾക്കരികിൽ പോയി ഇരുന്നു.....

ഒന്ന് കുനിഞ്ഞു കൊണ്ട് ആൾടെ മുഖത്തേക് എത്തി നോക്കിയതും..... ചെക്കൻ അപാര ഉറക്കം ആണ്..... എന്താ ഒരു നിഷ്കളങ്കതാ.....ഉറങ്ങുമ്പോൾ മാത്രം കണ്ട് വരുന്ന ഒരു പ്രത്ത്യേകതരം പാതിരാ സ്വഭാവം ആണെന്ന് തോനുന്നു.....😬.........😚.... ന്നൊക്കെ പറഞ്ഞു ചെറു ചിരിയാലെ ഉറങ്ങി കിടക്കുന്ന ചെക്കന്റെ കവിളിൽ ചുണ്ട് ചേർത് തിരിഞ്ഞു കിടക്കാൻ നോക്കിയതും...... മ്മടെ കയ്യിലായി പിടി വീണിരുന്നു.... ഞെട്ടി തിരിഞ്ഞു നോക്കിയതും......

മ്മളെ തന്നെ നോക്കി ഇളിച്ചോണ്ട് കിടക്കുന്നു അൽ കെട്ടിയോൻ..... ന്റെ പടച്ചോനെ ഇങ്ങേരിത് ഉറങ്ങിയില്ലായിരുന്നോ....ഉണ്ടാക്കി വെച്ച ബിൽഡപ്പിൽ മ്മള് തന്നെ വെള്ളം കോരി ഒഴിച്ച പോലെ ആയല്ലോ.....ചെക്കന്റെ ചിരി അത്ര പന്തിയില്ലല്ലോ ന്ന് കരുതി... ആ കയ്യിൽ നിന്നും മ്മടെ കൈ വേർപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ മ്മളെ പോലും ഞെട്ടിച്ചു കൊണ്ട്..... മ്മളെയും കൊണ്ട് ഉരുണ്ട് മറിഞ്ഞതും..... ഓൺ ദി സ്പോട്ടിൽ ബെഡിലായി ലാൻഡ് ചെയ്തതിന് പുറകെ മ്മടെ മുകളിലായി ചെക്കൻ സ്ഥാനം പിടിച്ചിരുന്നു.....🙄....😟..................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story