രാവണ പ്രണയം🔥 : ഭാഗം 90

Ravana Pranayam Novel

എഴുത്തുകാരി: അമീന

പോകുന്ന പോക്കിൽ മ്മള് പെണ്ണിനോട് കാര്യം ചോദിച്ചതും.... അവളുടെ പരുങ്ങൽ കണ്ട് സംശയം തോന്നിയ ചെക്കൻ അവളെ പുറകെ ഓടി വന്നതാണോലോ.... മ്മള് പിന്നെ പെട്ടന്ന് മ്മടെ ഫോൺ പോക്കറ്റിൽ നിന്നെടുക്കാൻ പറഞ്ഞു കൊണ്ട് അതിൽ ട്രാക്കർ സിഗ്നൽ അനുസരിച്ച് ലൊക്കേഷൻ കണക്ട് ചെയ്യാൻ ആനിയോട് പറഞ്ഞു...... അതിൽ തെളിഞ്ഞ പ്രകാരം റൂട്ട് കണ്ട് പിടിച്ചു അതിവേഗം ലക്ഷ്യസ്ഥാനത്തേക്കു കുതിച്ചു.... റൂട്ട് നോക്കി അവസാനം ചെന്നെത്തിയത് ഉൾവനത്തിലേക്കായിരുന്നു.... ഇരുവശവും കാട് നിറഞ്ഞ ഒറ്റപ്പെട്ട ഒരു സ്ഥലം..... ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന ആ വഴി ചെന്നവസാനിക്കുന്നത് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഒരു വീടിനു മുന്നിൽ ആയിരുന്നു..

ചുറ്റുപാടും കാടുമൂടിയതുകൊണ്ട് തന്നെ അടുത്തൊന്നും ആൾതാമസം ഉള്ളതായി തോന്നിയില്ല.... ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഞാനും ആനിയും പതിയെ വീട് ലക്ഷ്യമാക്കി നടന്നു.....അപ്പോൾ തന്നെ കയ്യിലുള്ള ഫോണിലേക്ക് കോൾ വന്നതും ആനി കോൾ അറ്റൻഡ് ചെയ്തു കൊണ്ട് സ്പീക്കറിൽ ഇട്ടു.. ഇവിടെ എത്തിയ വിവരം അവൻ അറിഞ്ഞതുകൊണ്ട് തന്നെ ഞങ്ങളോട് മുന്നിലെ കതകു തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ പറഞ്ഞു......അതിനനുസരിച്ച് മുന്നിലെ കതകു തുറന്നു അകത്തേക്ക് കയറിയതും അതിനകം മുഴുവൻ ഇരുട്ടായിരുന്നു... ഞങ്ങൾ രണ്ടു പേരും അകത്തേക്ക് കയറി കുറച്ചു നടന്നതും.... പെട്ടെന്നാണ് വലിയ ശബ്ദത്തോടുകൂടി പുറകിൽ കതകടഞ്ഞത്.....

ഞെട്ടിത്തരിച്ചു നോക്കിയ ഞങ്ങൾക്ക് ഒന്നും കാണാൻ സാധിച്ചില്ല അവിടമാകെ ഇരുട്ട് അല്ലാതെ... ഇരുട്ട് കാരണം പേടിച്ചു പോയതും.... ആനി മ്മടെ കയ്യിൽ മുറുകെ പിടിച്ചു... ചെറുഭയത്തെ കൂട്ടുപിടിച്ചുകൊണ്ട് കണ്ണുകൾ ചുറ്റുപാടും ഓടി നടന്നതും..... പെട്ടെന്നാണ് ഒരു ഭാഗത്ത് വെളിച്ചം പ്രത്യക്ഷപ്പെട്ടത്..... പെട്ടെന്ന് ആയതുകൊണ്ട് തന്നെ കണ്ണുകളിലേക്ക് പ്രകാശം തുളച്ചു കയറിയതും.... കണ്ണുകൾ അടച്ചു തുറന്നതും മുന്നിൽ കണ്ടത് വലിയ ഒരു സ്ക്രീൻ ആയിരുന്നു.. അതിലായി ഷാഹിലിന്റെ മുഖം തെളിഞ്ഞു വന്നതും..... ഒരു നടുക്കത്തോടെ അതിലേക്ക് ഉറ്റുനോക്കിയതും അവന് സംസാരിക്കാൻ തുടങ്ങി.... "ഇത്രയും പെട്ടെന്ന് എന്റെ വാക്കുകേട്ട് ഇവിടെ എത്തും എന്ന് വിചാരിച്ചില്ല.....

ഇനിയും കൂടുതൽ വാക്കുകൾ പറഞ്ഞുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്ന കർമ്മം നടത്താൻ സമയം വൈകിപിക്കുന്നില്ല..... അപ്പുവിനെ തേടി അല്ലേ ഇങ്ങോട്ട് വന്നത്....പേടിക്കണ്ട അവൻ ഇവിടെ തന്നെയുണ്ട്..... നിങ്ങൾക്ക് കൂട്ടായി...." ന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ക്രൂരത നിറഞ്ഞ മുഖത്താലെ തുടർന്നു...... " എന്റെ പ്ലാൻ അനുസരിച്ച് ഇനി നിങ്ങൾ മൂന്നും പുറംലോകം കാണില്ല.... എനിക്കെതിരെ കളിച്ച കളി അതിൽ ഞാൻ തന്നെ വിജയിക്കും..... ഇനിയൊരു കണ്ടു മുട്ടൽ ഇല്ലാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം മെഹക്..... നിങ്ങളുടെ പുന്നാര അപ്പുവിന്റെ കൂടെ നിങ്ങളെ രണ്ടു പേരെയും ഞാൻ അങ്ങ് പറഞ്ഞു വിടുവ കലാപൂരിക്ക്..... നിങ്ങളായി അറിഞ്ഞ സത്യം നിങ്ങളിൽ തന്നെ ഇല്ലാതയാകും......

.അപ്പൊ യാത്ര പറയുന്നില്ല ഗുഡ് ഭായ് ആൻഡ് ഗോറ്റ്‌ ഹെൽ മെഹക് റാസ്....." ന്ന് പറഞ്ഞതും...... മ്മള് ഉറക്കെ ഷാഹിൽ ന്ന് അലറി വിളിച്ചതും... അവൻ...... "അവരെ അങ്ങ് കൊന്ന് കളഞ്ഞേക്ക്....സ്റ്റീഫ....." ന്ന് പറയലും ക്രൂരമായ ചിരിയോടെ സ്ക്രീൻ ഓഫ് ആയതും...... ഞങ്ങൾ തറഞ്ഞു നിന്നു പോയി.... അപ്പോൾ തന്നെ അവിടെ ചെറു വെട്ടം തെളിഞ്ഞു വന്നതും മുന്നിലെ കാഴ്ച്ചയിൽ ഞങ്ങൾ തറഞ്ഞു നിന്നു.... "അപ്പു...." ന്ന് വിളിച്ചു കൊണ്ട് ഒരു മൂലയിൽ തളർന്നു കിടക്കുന്ന അപ്പുവിനരികിലേക്ക് ഓടി അടുത്തതും.... ഇത്തേയ്.... ന്ന് വിളിച്ചുകൊണ്ട് അപ്പു പേടിയോടെ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.... അപ്പോൾ തന്നെ പുറകിൽ നിന്ന് ആനിയുടെ അക്കു ന്നുള്ള വിളി ഉയർന്നതും.....

ഞെട്ടിത്തരിച്ചു പുറകോട്ടു നോക്കിയ മ്മള് കണ്ടത്... നാലഞ്ചു തടിമാടന്മാർ ആനിയെ പിടിച്ചു വെച്ചിരിക്കുന്നതാണ്... മ്മള് പെട്ടന്ന് ആനിയെ വിളിചോണ്ട് അവൾക്കടുത്തേക്ക് ഓടിയടുത്തപ്പഴേക്കും...... ഒരുത്തൻ അവളുടെ കഴുത്തിലായി കത്തി ചേർത്ത് വെച്ചെതും.... ഞാൻ തറഞ്ഞു നിന്നു പോയി..... അപ്പോൾ തന്നെ അപ്പു എന്നെ വിളിച്ചതും മ്മള് തിരികെ അവരുടെ അടുക്കലേക്ക് ചെന്ന് അവനെ കൈകളിൽ എടുത്തു... വാടിയ ചേമ്പിൻതണ്ട് പോലെ അവൻ എന്റെ തോളിലേക്ക് ചാഞ്ഞു....എന്ത് ചെയ്യണമെന്നറിയാതെ തറഞ്ഞു നിന്നു പോയ നിമിഷം.. പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് കൊണ്ടു മ്മടെ കണ്ണാൽ അവളോട് ആംഗ്യം കാണിച്ചതിന് പുറകെ ഉറക്കെ......

"ആനി പുറകിലേക്ക് നോക്....." ന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞതും.....അവന്മാർ മാത്രം അല്ല ആനിയുടെ കഴുത്തിൽ കത്തിവെച്ച ആളും തിരിഞ്ഞു പുറകിലേക്ക് നോക്കിയതും......ആ നിമിഷം തന്നെ മതിയായിരുന്നു ആനിക്ക് ആളുടെ കൈ പിടിച്ചു തിരിച്ച് അവിടെ നിന്നും ഓടി ഞങ്ങളുടെ അടുത്തേക്ക് വരാൻ..... അബദ്ധം പറ്റിയതാണെന്ന് അറിഞ്ഞുകൊണ്ട് അതിലൊരുത്തൻ കത്തിയുമായി ഞങ്ങൾക്ക് നേരെ ഓടി വന്നു അപ്പുവിനു നേരെ കത്തി വീശീയതും..... ഒരു പോറൽ പോലും ഞാൻ ജീവനോടെ ഉള്ളപ്പോൾ അവനേൽക്കില്ലന്നുള്ള വിശ്വാസത്തോടെ അപ്പുവിനെ പൊതിഞ്ഞു പിടിച്ച സമയത്ത് തന്നെ എന്തൊക്കെയോ പൊടിഞ്ഞു വീഴുന്ന ശബ്ദം കേട്ടങ്കിലും.......

അതിലേക്ക് നോക്കാതെ അപ്പുവിനെ പൊതിഞ്ഞുകൊണ്ട് ചേർത്തുപിടിച്ചു തിരിഞ്ഞു നിന്നു...... എന്നിട്ടും മ്മടെ മേൽ ഒരു പ്രഹരവും ഏൽക്കാത്തത് കൊണ്ട് സംശയത്തോടെ മുറുകെ അടച്ച കണ്ണുകൾ തുറന്ന് തിരിഞ്ഞു നോക്കിയതും...... കൺമുന്നിൽ നടക്കുന്ന കാഴ്ച വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്നു പോയി.... ഞങ്ങൾക്ക് മൂന്നുപേർക്കും മുന്നിലായി ഒരു കവചം പോലെ... 🔥രാവണൻ🔥 അവനെ മുഖമുയർത്തി നോക്കിയതും...... അവന്റെ കത്തുന്ന കണ്ണുകൾ കൊണ്ടുള്ള നോട്ടം താങ്ങാതെ മ്മള് പെട്ടന്ന് തന്നെ മുഖം താഴ്ത്തി... അപ്പോൾ തന്നെ ആനി പതുക്കെ മ്മടെ കയ്യിലായി തോണ്ടി കൊണ്ട് എന്നോട് മുന്നോട്ടു നോക്കാൻ പറഞ്ഞതും......

പിന്നീട് അവിടെ നടന്നത് ഒരു വലിയ അടിയുടെ പൂരം ആയിരുന്നു... മ്മള് നോക്കുമ്പോൾ ഉണ്ട് രാവണനും ഇച്ചായനും അർഷിയും സെബിച്ചനും കൂടെ അവന്മാരെ ഇട്ട് ചാമ്പുന്നു...... ഇടി എന്ന് വെച്ചാല് ഒരുത്തൻ പോലും ഇനി എണീറ്റ് നിൽക്കില്ലന്നുള്ള പരുവം ആയതും...... അങ്ങോട്ട് വന്ന പോലീസ് ജീപ്പിൽ അവൻ മാരെല്ലാം തൂക്കിയെടുത്തു കൊണ്ടുപോയി...... ഒരു നിമിഷം ജീവൻ മുൾമുനയിൽ നിന്നപ്പോൾ രക്ഷക്കായി നമ്മുടെ ഹീറോസ് എത്തിയല്ലേ ആനി....എന്ന് മ്മള് അവളുടെ ചെവിയിൽ പതുക്കെ പറഞ്ഞതും..... അവൾ ശരിയാണെന്നോണം ഒന്ന് പുഞ്ചിരിച്ചു..... പരസ്പരം നോക്കി ചിരിച്ചുകൊണ്ട് നേരെ നോക്കിയാലും.....

കണ്ടത് കട്ടക്കലിപ്പിൽ നിൽക്കുന്ന നാലുപേരെ ആയിരുന്നു....അത് കണ്ടതും ചിരി സ്വിച്ച് ഇട്ടത് പോലെ നിന്നു...... പിന്നെ ഒരു ചോദ്യവും പറച്ചിലും ഒന്നും ഇല്ലാതെ ഞങ്ങളെ മൂന്നു പേരെയും കൊണ്ടോയി അവര് വന്ന കാറിൽ കയറ്റി..... നമ്മുടെ പോക്കറ്റിലുള്ള ബൈക്കിന്റെ കീ കൈയ്യിലെടുത്തു കൊണ്ട് അത് അർഷിക് നൽകിയതും.....മ്മള് പകച്ചു നോക്കിയതും എവിടെ അങ്ങേര് കട്ടക്കലിപ്പ്...... പിന്നീട് അവിടെ നിന്നും വണ്ടി ഒരു ചീറിപ്പായൽ ആയിരുന്നു അത് ചെന്നുനിന്നത് മുബാറക് ഹെവനിന് മുന്നിലും..... ഞാൻ രാവിലെ വിളിച്ചുവരുത്തി എല്ലാവരും മുറ്റത്ത് നിരന്നു നിൽക്കുന്നത് കണ്ടു എല്ലാം തൃപ്തിയായി എന്ന മട്ടിൽ ഞാൻ ആനിയെ ഒന്ന് തിരിഞ്ഞു നോക്കിയതും.......

അവിടെയും സെയിം എക്സ്പ്രഷൻ...... അപ്പോഴും മുറുകെ ചേർത്തുപിടിച്ചുകൊണ്ട് എന്റെ കൈകളിലായി അപ്പു ഉണ്ടായിരുന്നു.... രാവണൻ കാറിന്റെ ഡോർ തുറന്ന് ഇറങ്ങാൻ അലറിയതും...... ഒരു പേടിയോടെ ഞങ്ങൾ അതിൽ നിന്നും ഇറങ്ങി..... പതിയെ അപ്പുവിനെ നിലത്ത് നിർത്തിക്കൊണ്ട് എല്ലാവരുടെയും മുഖത്തേക്ക് ഉറ്റുനോക്കി കൊണ്ട് നിന്നതും.....മ്മടെ കാഴ്ച്ചയെ മറച്ചു കൊണ്ട് മുന്നിലൊരു രൂപം വന്നു നിന്നതും....... മുഖമുയർത്തി നോക്കിയപ്പോൾ ചുവന്നുതുടുത്ത മുഖവുമായി നിൽക്കുന്ന രാവണൻ... ഞാനൊന്ന് ദയനീയമായി ആളെ നോക്കിയപ്പഴേക്കും......ആ കൈകൾ ഉയർന്നുതാണിരുന്നു..... ട്ടേ....ട്ടേ...💥💥 ന്നുള്ള ശബ്ദo മ്മടെ കാതിലേക്ക് എക്കോ പോലെ അടിച്ചു കേട്ടതും.....

മ്മള് അടികിട്ടിയ കവിളിൽ കൈവെച്ചു കൊണ്ട് പകച്ച് ചുറ്റുപാടും നോക്കിയതും.......ഇതേ അവസ്ഥയിൽ മുഖത്ത് കൈയും വെച്ച് നിൽക്കുന്ന ആനിയെ കണ്ടു..... അടുത്തായി കൈ കുടയുന്ന ഇചായനേയും... സുഭാഷ്.... 🙄...അപ്പോൾ എക്കോ അല്ല.... ന്ന് ആത്മിച്ചു കൊണ്ട് കണ്ണ് നിറഞ്ഞു നോക്കിയതും..... ചെക്കൻ അങ്ങ് കലിപ്പ് ആയി... "ആരെ കെട്ടിക്കാനായിരുന്നെടി കുറ്റീം പറിച്ചോണ്ട് പോയത് രണ്ടും കൂടെ.....ഹേ....ഒറ്റയ്ക്ക് പോകാൻ നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെ വിചാരം.... എടുത്തുചാടി ഓരോ പ്രശ്നങ്ങൾ ചെന്ന് തല വെച്ച് അത് ഞങ്ങൾക്ക് ഒരു തലവേദന ആക്കാൻ വേണ്ടിയിട്ടാണോ നിങ്ങൾ രണ്ടുപേരും ഇറങ്ങിത്തിരിചേക്കുന്നത്......"

" അത് അലൻ അപ്പു....അവനെ.... പിന്നെ ഒന്നു ഞങ്ങൾ ആലോചിച്ചില്ല...." "ആലോചിച്ചില്ല പോലും...ഒരു വാക്ക് ഞങ്ങളോട് പറഞ്ഞാൽ മാനം ഇടിഞ്ഞു വീഴുവോ....നിങ്ങടെ... ഹേ...." "അങ്ങനെ അല്ല കിച്ച......ആരോടെങ്കിലും പറഞ്ഞാൽ അപ്പുവിന്റെ ജീവന് ആപത്തായിരുന്നു..... അതുകൊണ്ട് പറയാൻ...." "കരണം അടിച്ചു പോകക്കുകയാണ് വേണ്ടത്.....പറയാതെ പോയി അവരുടെ കത്തിയുടെ മുന്നിൽ നിന്ന് ജീവൻ അപകടപ്പെടുത്താൻ നിന്നപ്പോൾ പോലും ഞങ്ങളെ ഒന്നും ഓർത്തില്ല....നി.......അതെങ്ങിനെയാ എല്ലാം ഒറ്റയ്ക്ക് ചെയ്യണം എന്നല്ലേ..... ഒന്നും ആരോടും പറയില്ല...... പിന്നെ എന്തിനാ ഞാൻ നിന്റെ കെട്ടിയോൻ ആണെന്ന് പറഞ്ഞു നിന്റെ കൂടെ നിൽക്കുന്നതിന് എന്താണർത്ഥം......

ഒന്നും തുറന്നു പറയില്ല തുറന്നുപറയുന്നത് പോകട്ടെ ഓർക്കുകയെങ്കിലും ചെയ്തൊ നീ.... നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത്..... അത് ആത്മാർത്ഥമായിട്ട് തന്നെയാണോ...." "മതി.... നിർത്....." ന്ന് മ്മള് ഒച്ചയെടുത്തതും...... അവിടെ ആകെ നിശബ്ദമായി..... "ഇനിയൊരക്ഷരം എന്റെ സ്നേഹത്തെ കുറിച്ച് സംശയം പറഞ്ഞു പോകരുത്..... ഓർത്തു മ്മള് എല്ലാവരെയും..... എന്റെ ജീവനായ നിന്നെ പോലും ഞാൻ ഓർത്തു കിച്ചാ.....പക്ഷെ കഴിഞ്ഞില്ല ഒന്നും ആരെയും അറിയിക്കാൻ.....ഞാനിവിടെ പറയുന്ന നിമിഷം അവിടെ അപ്പുവിന്റെ ജീവൻ നിലക്കുമായിരുന്നു......ആ സമയം ആ ജീവൻ ഞാനോർത്തു.... അതുകൊണ്ട മ്മക്ക് ആരോടും പറയാൻ കഴിയാതിരുന്നത്.....

മ്മടെ ജീവനേക്കാൾ ഈ ജീവൻ മ്മള് ഓർക്കാൻ കാരണം എട്ടുവർഷത്തോളം നീറി കഴിയുന്ന ഒരു കുടുംബത്തെ കൂടെ ആ നിമിഷം ഞാൻ ഓർത്തത് കൊണ്ടായിരുന്നു...." ന്ന് പറഞ്ഞു മ്മള് നിറഞ്ഞൊഴുകുന്ന കണ്ണുകള് അമർത്തി തുടച് കൊണ്ട് മുന്നോട്ട് നടന്ന് അവിടെ നിൽക്കുന്ന മാജിത്തയുടെ കൈകൾ കൂട്ടി പിടിച്ചു കൊണ്ട് വിതുമ്പലോടെ പറഞ്ഞു...... "പറഞ്ഞില്ലായിരുന്നോ.... ഇപ്പോഴും ഓർമയിൽ നിറയുന്ന ആ കുഞ്ഞു മുഖം ഓർത്തു കൊണ്ടുള്ള വേദനയിൽ കഴിയുവാണെന്ന്...... എട്ടുവർഷം മുന്നെ നഷ്ടപ്പെട്ടുപോയ ഇത്തയുടെ മോന്റെ മുഖം ഓർത്തുകൊണ്ട് ഇന്നുo നീറുകയാണെന്ന്......

ചോദിച്ചില്ലായിരുന്നോ എന്നോട് ഇപ്പഴും വിള്ളലോടെ നിൽക്കുന്ന വിടവോന്ന് കൂട്ടിയോചിപ്പിക്കാൻ കൂടെ നിന്നേക്കില്ല എന്ന്......." "അക്കു......" ന്ന് ഇത്ത ദയനീയമായി വിളിച്ചതും..... "ആ അക്കു തന്നെയാ.....എപ്പോഴും തോറ്റു കൊടുത്തിട്ടുള്ളത് എല്ലാവരുടെയും സന്തോഷത്തിന് മാത്ര......എതിരെ നില്കുന്നവന്റെ കത്തിക്ക് മുന്നിൽ നിൽക്കുമ്പോഴും എന്നെക്കാൾ കൂടുതൽ എല്ലാവരുടെയും സന്തോഷം മാത്രം ഓർത്തുപോയി....എട്ടു വർഷം മുന്നേ എന്റെ ജീവൻ മുന്നിൽനിർത്തി ഞാൻ രക്ഷിച്ച ഒരു കുഞ്ഞു ജീവനുണ്ട്.... എന്റെ കൈകളിൽ വളർന്ന ആ കുഞ്ഞു ജീവിതമുണ്ട്....... ആ ജീവനെ തിരികെ ഏൽപ്പിക്കാൻ എനിക്ക് എട്ടു വർഷങ്ങൾക്ക് ശേഷം വീണ്ടും എന്റെ ജീവൻ മറക്കേണ്ടി വന്നു......"

"നി... നി എന്തൊക്കെയാ... അ... അക്കു.. പ... പറയുന്നേ......." ന്ന് ഇത്ത വിതുമ്പലോടെ ചോദിച്ചത്തും.... "ആരേം മറന്നതല്ല.... ന്റെ സ്നേഹത്തിൽ വിശ്വാസം ഇല്ലാഞ്ഞിട്ടും അല്ല.....ഇത്താടെ അനിയൻ.. അവനെന്റെ ജീവനാ....ന്നിട്ടും ഒരുനിമിഷം ഞാൻ മനഃപൂർവം മറന്ന് കളഞ്ഞത് ഒരു അനാഥയായി വളർന്നതിന്റെ വേദന അറിയുന്നത് കൊണ്ട്......ന്റെ അപ്പുവിനെ അറിഞ്ഞു കൊണ്ട് അനാഥത്വത്തിലേക് തള്ളിയിടാൻ കഴിയാഞ്ഞിട്ട......." ന്ന് ഉറക്കെ പറഞ് പൊട്ടിവന്ന കരച്ചിൽ പണിപ്പെട്ട് അടക്കി മ്മള് അവിടെ വാടി തളർന്നു നിൽക്കുന്ന അപ്പുവിനരികിലേക്കായി പതിയെ നടന്ന് ചെന്ന് അവനരികിലായി മുട്ടിൽ ഇരുന്നു......

പതിയെ ആ മുഖം കൈകളിൽ കോരിയെടുത്തു ആ നെറ്റിയിൽ ചുണ്ട് ചേർത്തതും കണ്ണുകൾ നിറഞ്ഞു ഒഴുകി..... പതിയെ അവനിൽ നിന്ന് മുഖം തിരിച്ചു മ്മടെ മുന്നിലായി മ്മളിലേക് ഉറ്റുനോക്കി കൊണ്ടിരിക്കുന്നവർക്ക് നേരെ നോക്കി കൊണ്ട് പറഞു.... "ന്റെ അപ്പുവാണിവൻ......ഇവനെ ജീവനോടെ എനിക്ക് ഏൽപ്പിക്കണമായിരുന്നു....അതിലുപരി അവന് നൽകണമായിരുന്നു.... ഈ നിൽക്കുന്ന....." ന്ന് പറഞ്ഞു മ്മടെ മുന്നിലായി നിൽക്കുന്ന മാജിത്തയിലേക്കും അൻവർകാക്കുവിലേക്കും വിരൽ ചൂണ്ടിക്കൊണ്ട് തുടർന്നു..... "അവൻക്ക് ചെറുപ്പത്തിലേ നഷ്ട്ടപെട്ടു പോയ അവന്റെ ഉപ്പയെയും ഉമ്മയെയും....കാരണം....

ഈ നിൽക്കുന്ന ന്റെ അപ്പു വർഷങ്ങൾക്ക് മുൻപേ ഇവരുടെ കൈകളിൽ നിന്ന് കൊഴിഞ്ഞു വീണുപോയ ഇവരുടെ കുഞ്ഞായത് കൊണ്ട്..... ഇവരുടെ സ്വന്തം കുട്ടൂസ് ആയതുകൊണ്ട്......" ന്ന് മ്മള് ഉച്ചത്തിൽ പറഞ്ഞ് നിർത്തിയതും...... ഇതെല്ലാം കേട്ട ഷോക്കിൽ ഒരു മരവിപ്പോടെ നിന്ന ഇത്ത അൻവർ കാക്കുവിന്റെ മേലേക്ക് ചാഞ്ഞു കൊണ്ട് ഞങ്ങളെ ഉറ്റു നോക്കി നിൽക്കുവാണേൽ....... മറ്റുള്ള മുഖങ്ങൾ......കേട്ടത് വിശ്വസിക്കാൻ കഴിയാത്ത അമ്പരപ്പിൽ ആയിരുന്നു................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story