രാവണ പ്രണയം🔥 : ഭാഗം 91

Ravana Pranayam Novel

എഴുത്തുകാരി: അമീന

"അവൻക്ക് ചെറുപ്പത്തിലേ നഷ്ട്ടപെട്ടു പോയ അവന്റെ ഉപ്പയെയും ഉമ്മയെയും....കാരണം.... ഈ നിൽക്കുന്ന ന്റെ അപ്പു വർഷങ്ങൾക്ക് മുൻപേ ഇവരുടെ കൈകളിൽ നിന്ന് കൊഴിഞ്ഞു വീണുപോയ ഇവരുടെ കുഞ്ഞായത് കൊണ്ട്..... ഇവരുടെ സ്വന്തം കുട്ടൂസ് ആയതുകൊണ്ട്......" ന്ന് മ്മള് ഉച്ചത്തിൽ പറഞ്ഞ് നിർത്തിയതും...... ഇതെല്ലാം കേട്ട ഷോക്കിൽ ഒരു മരവിപ്പോടെ നിന്ന ഇത്ത അൻവർ കാക്കുവിന്റെ മേലേക്ക് ചാഞ്ഞു കൊണ്ട് ഞങ്ങളെ ഉറ്റു നോക്കി നിൽക്കുവാണേൽ....... മറ്റുള്ള മുഖങ്ങൾ......കേട്ടത് വിശ്വസിക്കാൻ കഴിയാത്ത അമ്പരപ്പിൽ ആയിരുന്നു...... മ്മള് ഒരു കിതപ്പോടെ പറഞ്ഞ് നിർത്തിയതും....മ്മടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു....

നിറഞ്ഞ കണ്ണുകൾ അമർത്തി തുടച് കൊണ്ട് മുന്നോട്ട് നോക്കിയതും.... മ്മളെ തന്നെ ഉറ്റു നോക്കി നിന്ന ഇത്ത പതിയെ നടന്നടുത്തു കൊണ്ട് മ്മളെയും അപ്പുവിനെയും മാറി മാറി നോക്കി വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു..... "അക്കു... നി... നീയെന്താ ഇപ്പൊ പറഞ്ഞത്....ഹേ.....ന്താണ് പറഞ്ഞതെന്ന്....." ന്ന് മ്മളെ അടുത്തായി മുട്ടിൽ ഇരുന്നു പിടിച്ചുലച്ചു കൊണ്ട് ഉച്ചത്തിൽ ചോദിച്ചതും....മ്മള് ഒരു പൊട്ടിക്കരചിലോടെ ഇത്തയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... "അതെ ഇത്ത മ്മള് പറഞ്ഞത് എല്ലാം സത്യം ആണ്.....ഈ നിൽക്കുന്ന മ്മടെ അപ്പു ഇത്താടെ കുട്ടൂസ് ആണെന്ന്....." ന്ന് പറഞ്ഞതും മ്മളിൽ നിന്ന് വേർപെട്ടു കൊണ്ട് മ്മളെയും അടുത്ത് നിൽക്കുന്ന അപ്പുവിനെയും മാറി മാറി നോക്കി വിതുമ്പി കൊണ്ട്...

"അക്കു.....വെറുതെ പറയുവല്ലേ നി.....തമാശക്ക് പോലും ഇങ്ങനെ പറയല്ലേ മോളെ.... ഇനിയുമൊരു നഷ്ടം എനിക്ക് താങ്ങില്ല....." ന്ന് പറഞ്ഞതും മ്മള് കണ്ണുകൾ അമർത്തി തുടച് എണീറ്റ് നിന്നതും..... മ്മളെ കൂടെ എണീറ്റ് നിന്ന ഇത്തയയെ നോക്കി കൊണ്ട് അപ്പുവിനെ കയ്യിലായി കോരിയെടുത്തു..... മറുകൈയാൽ ഇത്തയുടെ കൈകളിൽ പിടിച്ചു അവരെയും കൊണ്ട് അകത്തേക്കു കയറിയതും.... കാര്യമെന്തെന്നറിയാൻ മ്മടെ പുറകിലായി എല്ലാവരും അകത്തേക്കു കയറി വന്നു..... മ്മ് പതിയെ അപ്പുവിനെ ആനിയുടെ കയ്യിലായി ഏൽപ്പിച്ചു കൊണ്ട് അവരിലേക്കായി തിരിഞ്ഞു നിന്നതും..... മ്മളെ കണ്ണുകൾ ഉടക്കിയത് മ്മളെ തന്നെ നോക്കി നിക്കുന്ന രാവണനിൽ ആയിരുന്നു.....

പെട്ടന്ന് ആളിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് എല്ലാവരോടും കൂടെ പറഞ്ഞു..... "ഒത്തിരി സംശയം ഉണ്ടാകും മ്മള് പറഞ്ഞ കാര്യം കേട്ട്....ഇപ്പൊ എനിക്ക് മാജിത്തയുടെ സംശയം തീർക്കുക എന്ന് മാത്രം ആണ് ചെയ്യാനുള്ളത്....." ന്ന് പറഞ്ഞു ഇത്തയിലേക് തിരിഞ്ഞു കൊണ്ട് മ്മള് ഹാളിലായി സെറ്റ് ചെയ്ത പ്ലയെരില് മ്മടെ ഫോൺ കണക്ട് ചെയ്തു കൊണ്ട് പറഞ്ഞു.... "ഇന്ന് മ്മള്ക്ക് ഒരു കാര്യം എല്ലാവരോടും കൂടെ പറയാനുണ്ടെന്നും പറഞ്ഞാണല്ലോ വിളിച്ചു വരുത്തിയത്.... അതിനിടയിൽ ഒത്തിരി കാര്യങ്ങൾ സംഭവിച്ചത് കൊണ്ട് മ്മൾക് പറയാൻ സാധിച്ചില്ല.....ഞാൻ എന്തിനാണോ വിളിച്ചു വരുത്തിയത് ആ കാര്യം മ്മള് കുറച്ച് മുന്നേ പറഞ്ഞു കഴിഞ്ഞു..... ഇപ്പഴും പറയുന്നു....

അപ്പു മാജിത്തയുടെയും അൻവർ കാക്കുവിന്റെയും മോൻ കുട്ടൂസ് ആണെന്ന്.... " ന്ന് മ്മള് പറഞ്ഞതും അതുവരെ ഇതെല്ലാം കേട്ട് തറഞ്ഞു നിന്ന് പോയ അൻവർ കാക്കു മുന്നോട്ട് വന്നു കൊണ്ട് ചോദിച്ചു... "അക്കു.....നി.... പറഞ്ഞത്....അപ്പു...." "അതെ കാക്കു...അപ്പു നിങ്ങടെ മോൻ തന്നെയാ....അർഷി നിന്റെ കുട്ടൂസ് തന്നെയാണ് അപ്പു....." ന്ന് മ്മള് പിന്നെ അർഷിയെ നോക്കികൊണ്ട്‌ പറഞ്ഞതും...... അവനിൽ ഒരു ഞെട്ടൽ ഉളവായത് കണ്ട് കൊണ്ട് മ്മള് തിരിഞ്ഞതും.... ഇതെല്ലാം കേട്ട് കൊണ്ട് നിന്ന ഡാഡ് ചോദിച്ചു.... "അക്കു....മോൾ പറയുന്നു അപ്പു ഇവരുടെ മോൻ ആണെന്ന്..... പക്ഷെ എങ്ങനെ.....അതിനെല്ലാം ഒരുത്തരം വേണ്ടേ...." "ഉത്തരം ഉണ്ട് ഡാഡ്......'

ന്ന് പറഞ്ഞു മ്മള് റിമോട്ട് എടുത്ത് പ്രെസ്സ് ചെയ്തതും.... അവിടെയുള്ള ടീവി സ്‌ക്രീൻ തെളിഞ്ഞു വന്നതും..... അതിൽ തെളിഞ്ഞു വന്നത് ആ ഷാഫിറയുടെ ഫോണിൽ നിന്ന് കിട്ടിയ ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന മാജിത്തയുടെ അരികിലായുള്ള കുഞ്ഞപ്പുവിനെ ആയിരുന്നു...... അത്‌ കണ്ടതും എല്ലാവരും മ്മളെ ഉറ്റു നോക്കിയതും.... പിന്നീട് അതിൽ തെളിഞ്ഞത് കുഞ്ഞപ്പുവിനെ ന്റെ കയ്യിലായി എടുത്ത് കൊണ്ടുള്ള ഫോട്ടോ ആയിരുന്നു.... അത്‌ അപ്പുവിനെ കാണാൻ ചർച്ചിലേക് രാത്രി പോകുന്ന സമയം മ്മള് എടുത്ത് വെച്ചതായിരുന്നു..... അത്‌ കണ്ടതും അവരിൽ ഞെട്ടൽ ഉണ്ടായതിന് പുറകെ ഇത്തയുടെ നാവിൽ നിന്നും കുട്ടൂസ് എന്ന പേര് ഉതിര്ന്ന വീഴുന്നതിനൊപ്പം ഒരു നടുക്കത്തോടെ അൻവർകാക്കുവിന്റെ നെഞ്ചിലേക് ചാഞ്ഞു കൊണ്ട് വിതുമ്പിയതും....

അതിന് പുറമെ ആയി സ്‌ക്രീനിൽ തെളിഞ്ഞു വന്നത് അപ്പുവിന്റെ ചെറുതിലെയുള്ള ഓരോ കുഞ്ഞ് കുഞ്ഞു ഓർമ്മകൾ ആയിരുന്നു..... ഓരോ നിമിഷത്തിലും അവന്റെ സന്തോഷം ഒപ്പിയെടുത്ത കുറെ ഏറെ ഫോട്ടോസ്...... അതെല്ലാം ഇപ്പോഴും മ്മള് സൂക്ഷിച്ചു വെച്ചിരുന്നു..... അതെല്ലാം കണ്ട് കഴിഞ്ഞതും ഇത്ത ഒരു പൊട്ടിക്കരച്ചിലൂടെ അൻവർ കാക്കുവിനെ കെട്ടിപിടിച്ചതും.... പെട്ടന്ന് ആളിൽ നിന്ന് മാറി കൊണ്ട് ആനിയുടെ കയ്യിലായുള്ള അപ്പുവിനരികിലേക്കായി ഓടി ചെന്ന് കൊണ്ട്.... അവനെ തന്നെ കണ്മിമ വെട്ടാതെ നോക്കി നിന്നു കൊണ്ട്.... "മോനെ.... കുട്ടൂസെ......." ന്ന് പറഞ്ഞു കൈകൾ നീട്ടിയതും... അവൻ പെട്ടന്ന് അകന്ന് കൊണ്ട് ആനിയിൽ നിന്നിറങ്ങി മ്മളെ അടുത്തേക് ഓടി വന്നു ചുറ്റിപിടിച്ചതും..... അവന്റെ അവഗണന താങ്ങാൻ കഴിയാതെ ഇത്ത വായിൽ കൈകൾ വെച് കൊണ്ട് കരഞ്ഞതും.....

ആ നിമിഷം തന്നെ മാജിത്തയ്ക്ക് താങ്ങായി അമി കാക്കുവും മ്മടെ ചെക്കനും ഇരുവശവും നിന്ന് ചേർത്ത് പിടിച്ചതും.....ഇത്ത കിച്ചയുടെ നെഞ്ചിലേക് മുഖം ചേർത്ത് വെച് കൊണ്ട് കണ്ണ് നിറച്ചു.... അപ്പോൾ തന്നെ മ്മള് മ്മളെ ചുറ്റി പിടിച്ചു കൊണ്ട് നിന്ന അപ്പുവിനെ പതിയെ അകറ്റി നിർത്തി അവനരികിലായി മുട്ടിലിരുന്നു കൊണ്ട് പറഞ്ഞു... "അപ്പേട്ട......" ന്ന് വിളിച്ചതും.....അവന് മ്മടെ കഴുത്തിൽ കൈകള് ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു... "ഇത്തെയി......എന്തൊക്കെയാ ഇങ്ങള് പറഞ്ഞെ.....പറ ഇത്തെയി.....ഇതൊക്കെ എന്താ ഇത്തെയി....." "ഇങ്ങനെ കരയാതെ..... ദേ കണ്ണ് തുടക്.....ഇത്തെയി പറയുന്നത് ഒക്കെ കേൾക്കണം....കേൾക്കില്ലേ....." "മ്മ്....." "ഈ നിൽക്കുന്ന മിയു മോൾടെ മമ്മയും പപ്പയും ഇല്ലെ....

അവര് ന്റെ അപ്പുവിന്റെയുo കൂടെ സ്വന്തവ.....അവരുടെ മോൻ ആണ് ന്റെ അപ്പു....." ന്ന് മ്മള് പറഞ്ഞതും അവന് അവരെ നോക്കിയതും.... അൻവർ കാക്കു വന്നു അവന്റെ തൊളിലായി കൈ വെച്ചതും.... അത്‌ തട്ടി മാറ്റികൊണ്ട് മ്മളെ തന്നെ ഇറുകെ പിടിച്ചു.... പെട്ടന്നുള്ള അപ്പുവിന്റെ പ്രവർത്തിയിൽ കാക്കുവിന്റെ കണ്ണ് നിറഞ്ഞതും... അവിടെ താങ്ങായി അർഷിയുടെ കൈകൾ ഉണ്ടായിരുന്നു.... കാക്കുവിനെ ചുറ്റിപിടിച്ച അർഷിയെ നോക്കി കൊണ്ട് ആള് അത്രയും കാലത്തെ പരിഭവം ആ ഒരുനിമിഷം കൊണ്ട് നെഞ്ചിലേക് ചാഞ്ഞു കൊണ്ട് തീർത്തു... അത്‌ കണ്ട് നിന്നവരിൽ എല്ലാം സന്തോഷം ഉണ്ടാക്കിയെങ്കിലും..... അതിന് മങ്ങലേൽക്കുന്നതിന് അപ്പുവിന്റെ വാക്കുകൾ മതിയായിരുന്നു......

മ്മളെ ചുറ്റിപിടിച്ചു കൊണ്ട് അപ്പു പറഞ്ഞു..... "ഇല്ല....അപ്പുവിന് ആരും ഇല്ല... ഇത്തെയി അല്ലെ പറഞ്ഞത് ന്റെ ഉമ്മി ഉപ്പയും ഒക്കെ ഇത്ത ആണെന്ന്.......എല്ലാ സ്നേഹവും തന്നത് ന്റെ ഇത്തെയിയും ശാലുത്തയും അല്ലെ......ഇന്ക് ഇങ്ങള് മതി......ഇന്കും വേണ്ട ആരേം....." "അപ്പു... ഇങ്ങനെ ഒക്കെ പറയാവോ.....അവരെ വേദനിപ്പിക്കല്ലേ അപ്പേട്ട.....നിന്നെ നഷ്ടപെട്ട അന്ന് മുതൽ കരയുവല്ലേ നിന്റെ മമ്മയും പപ്പയും.......മ്മള് വളർത്തിയ അപ്പു ഒരിക്കലും ആരെയും വേദനിപ്പിക്കാൻ കഴിയില്ല.....പിന്നെ എങ്ങനെയാ അവന് സ്വന്തമായവരെ വേദനിപ്പിക്കാൻ കഴിയുന്നെ......" "ഇത്തെയി......" "ചെല്ല്.....ഇനിയും വേദനിപ്പിക്കല്ലേട.....

." ന്ന് പറഞ്ഞതും.... മ്മളെ ഒന്ന് നോക്കി പതിയെ മ്മളിൽ നിന്ന് വിട്ടു നിന്ന് കൊണ്ട് തിരിഞ്ഞു മാജിത്തയുടെ അരികിലേക്കു ചെന്ന് പതിയെ കിച്ചയുടെ നെഞ്ചിലേക് ചേർന്നു നിന്ന മാജിത്തയുടെ കയ്യിലായി പിടിച്ചു കൊണ്ട്.... "മമ്മ....." ന്ന് വിളിച്ചതും.... പെട്ടന്ന് ഞെട്ടി എണീറ്റ് നോക്കിയതും... അവനെ കണ്ട് കെട്ടിപിടിച്ചു കൊണ്ട് അവനെ തുരു തുരെ ഉമ്മ വെച്ചു.... ആ നിമിഷത്തിലേക് കൈചേർത് കൊണ്ട് അർഷിയും അൻവർ കാക്കുവും കൂടെ കൂടി ആ നിമിഷം കൂടുതൽ സുന്ദരമാക്കി...... എല്ലാവരും ആ കാഴ്ച ചെറു ചിരിയോടെ നോക്കി നിന്നതും.... മ്മള് പതിയെ ഫോൺ എടുത്തു തിരിഞ്ഞു നടക്കാൻ ഒരുങ്ങവെ.... "അക്കു......" ന്നുള്ള വിളിയിൽ നിശ്ചലമായി നിന്ന് തിരിഞ്ഞതും.....

ചെറു ചിരിയോടെ മാജിത്ത മ്മളെ അടുത്തേക്ക് വന്നുകൊണ്ട് മ്മടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ട് സംസാരിച്ചു... "എങ്ങനെയാണ് പറയേണ്ടതന്ന് അറിയില്ല.... എന്താണ് പറയേണ്ടതന്ന് അറിയില്ല.... ഈ ഒരു നിമിഷം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും...... ഇത്രയും വർഷം നീറി കഴിഞ്ഞിരുന്ന ഒരു കാര്യത്തിന് ഇന്ന് ഒരു അർത്ഥം ഉണ്ടായി അതും നീ കാരണം...... തിരിച്ചു തന്നില്ല നീ എനിക്ക് എന്റെ കുട്ടൂസിനെ...... എത്ര നന്ദി പറഞ്ഞാലും തീരില്ല മോളെ......" ന്ന് മാജിത്ത പറഞ്ഞു നിർത്തിയതും ആൾക്ക് ഇരുവശങ്ങളിലുമായി അർഷിയും അൻവർ കാക്കും വന്നു നിന്നുകൊണ്ട് പറഞ്ഞു....... "അക്കു കടപ്പാട് ഏറെയാണ് നഷ്ടപ്പെട്ടുപോയ മോനെ തിരികെ ഏൽപ്പിച്ചത്തിന്..... ഇനിയൊരു സന്തോഷം ഉണ്ടാകില്ല എന്ന് കരുതിയ എന്റെ കുടുംബത്തിലെ സന്തോഷം വീണ്ടും തിരിച്ചു തന്നതിന്....."

എന്ന് പറഞ്ഞുകൊണ്ട് അർഷിയെ ചേർത്തുപിടിച്ചു കൊണ്ട് തുടർന്നു..... "ഒരു അന്യനെപ്പോലെ അകന്നു കഴിഞ്ഞ എന്റെ അനിയൻ.....അവനെ കൂടെ ഇന്നെന്റെ കുഞ്ഞിലൂടെ തിരിച്ചു കിട്ടിയിരിക്കുന്നു...... എത്ര നന്ദി പറഞ്ഞാലും ആകില്ല......" "ഒരു നന്ദി പറയൽ കൊണ്ട് അന്യയായി കാണല്ലേ കാക്കു..... ഇവനെ നിങ്ങളെ ഏൽപ്പിക്കാൻ ഞാൻ ഒരു നിമിത്തമായി എന്നു മാത്രം..... ഒത്തിരി സന്തോഷം ഉണ്ട് ന്റെ അപ്പുവിനൊരു കുടുംബം ഉണ്ടെന്ന് അറിഞ്ഞതിൽ......." ന്ന് പറഞ്ഞു മ്മള് ഒന്ന് ദീർകശ്വാസo വിട്ടുകൊണ്ട് ചുറ്റും നോക്കിയതും..... മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്ന അല്ലുച്ചായനെ കണ്ടതും.....മ്മടെ കണ്ണുകൾ നിറഞ്ഞു..... ആ ഒരു നിമിഷം മ്മടെ ചെക്കന്റെ വാക്കുകളിൽ വേദന അനുഭവിച്ച മ്മടെ മനസ് ആ മാറിലായി ചായാൻ കൊതിച്ചു കൊണ്ട് മ്മള് നിറഞ്ഞ കണ്ണുകളാൽ... "അല്ലുചായ......"

ന്ന് വിളിച്ചു കൊണ്ട് ആളെ അടുക്കലേക്കായി ഓടിയടുത്തു ആ നെഞ്ചിലേക് ചേർന്നു..... മ്മളെ ആളുടെ നെഞ്ചിലേക് ചേർത്ത് പുണർന്ന് തലയിലായി തലോടി കൊണ്ട് ചോദിച്ചു.... "റോസ് മോളെ.....ന്നത്തിനാ കരയുന്നേടി......ഇത്രയും വലിയ കാര്യം ചെയ്തിട്ട് കരയുവാ....." "ഇച്ചായ.....ഇങ്ങൾക്കും ദേഷ്യം ഉണ്ടോ മ്മള് പറയാതെ ഇങ്ങനെ ഒക്കെ ചെയ്തതിൽ.....നിസ്സഹായാവസ്ഥ കൊണ്ട് ചെയ്ത് പോയതാ ഇച്ചായ.....ഇങ്ങക്കും തോന്നിയോ മ്മളെ സ്നേഹം എല്ലാം അഭിനയം ആണെന്ന്......." ന്ന് മ്മള് പെട്ടന്ന് അറിയാതെ മനസിൽ വിങ്ങിയ ചോദ്യം ചോദിച്ചതും....മ്മള് വിതുമ്പി പോയിരുന്നു..... മ്മള് ഇച്ചായന്റെ നെഞ്ചിലേക് മുഖം കൂടുതൽ അടുപ്പിച്ചതും.... പെട്ടന്ന് മ്മടെ കയ്യിൽ പിടിച്ചു വലിച്ചതും.....

തലയുയർത്തി നോക്കിയപ്പോൾ മ്മടെ ദയനീയമായി നോക്കുന്ന രാവണനെ ആണ് കണ്ടത്..... ചെക്കന്റെ ദയനീയമായ നോട്ടത്തെ മ്മള് പാടെ അവഗണിച്ചു.......😏 മ്മളെ മുഖത്തു അടിച്ചു എന്തൊക്കെ ഡയലോഗ് ആണ് അടിച്ചേ..... ഇനി ഇപ്പൊ മ്മളെ നോക്കാഞ്ഞിട്ട.....മ്മടെ ഡോഗ് നോക്കും..... 😏😏 ന്നൊക്കെ ചിന്തിച്ചു ആൾടെ കയ്യിൽ നിന്ന് കൈ വേർപെടുത്തി കൊണ്ട് മുഖം തിരിച്ചതും ചെക്കൻ.... "പൊന്നു....." ന്ന് വിളിച്ചതും സെബിച്ചനും ജോണച്ചനും മ്മടെ അടുത്തേക് വന്നതും.....മ്മള് അവനെ ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു ഒരു കയ്യാൽ അവരെ കൂടെ പിടിച്ചു നിന്നതും..... ഡാഡ് അങ്ങോട്ട് വന്നൊണ്ട് ചോദിച്ചു.... "അക്കു.....എല്ലാം കലങ്ങി തെളിഞ്ഞു.... പക്ഷെ ഇപ്പോഴും കാര്യങ്ങൾ അപൂർണമാണല്ലോ.....

അപ്പുവിനെ ഹോസ്പിറ്റലിൽ നിന്ന് എങ്ങനെ നഷ്ടമായി എങ്ങനെ നിന്റെ കയ്യിൽ കിട്ടി......പിന്നെ ഇന്ന് നടന്ന കിഡ്നാപ്പിംഗ്..... ഇതിനെല്ലാം ഉള്ള ഉത്തരം.... അതെന്താ മോളെ......" ന്നുള്ള ഡാഡ് ന്റെ ചോദ്യത്തിന് മ്മടെ മനസ്സിലേക്ക് വന്നത് അന്നത്തെ ആ രാത്രി ആയിരുന്നു...... അന്ന് സംഭവിച്ച കാര്യങൾ മ്മടെ മനസ്സിലേക്ക് കടന്നു വന്നതും.....കണ്ണുകൾ ഇറുകെ അടച്ചു.... അപ്പോഴും മനസ്സിൽ തങ്ങി നിന്നത് അന്ന് റെയിൽവേ ട്രാക്കിൽ മഴ നഞ്ഞു കിടന്ന കുഞ്ഞപ്പുവിന്റെ മുഖവും ആക്‌സിഡന്റ്ൽ തെറിച്ചു വീണു ചോര വാർന്നു കിടക്കുന്ന മ്മടെ വേദനയും ആയിരുന്നു.... മ്മള് പതിയെ കണ്ണുകൾ അടച്ചു തുറന്നു കൊണ്ട് ഡാഡ് നെ ഉറ്റുനോക്കി കൊണ്ട് പറഞ്ഞു..... "പറയാം..... എല്ലാം പറയാം....

ഇനിയും ഉരുകി തീരാൻ കഴിയുന്നില്ല എനിക്ക്......" ന്ന് പറഞ് മ്മള് ഇച്ചായന്മാരിൽ നിന്ന് കുറച്ച് മാറി നിൽക്കുന്ന ആനിയുടെ അരികിലേക്കു നിന്നതിന് ശേഷം മ്മടെ നോട്ടം പിന്നീട് പതിഞ്ഞത് ശാലുത്തയിൽ ആയിരുന്നു..... പതിയെ ആളും മ്മടെ ഒരുഭാഗത്തായി വന്നു നിന്നതും.... മ്മള് പറഞ്ഞു തുടങ്ങി ആ രാത്രിയെ കുറിച്ച്...... "കുഞ്ഞപ്പുവിനെ എനിക്ക് കിട്ടിയത് മഴ നനഞു റെയിൽവേ ട്രാക്കിലായി കിടന്ന് കൊണ്ടായിരുന്നു.....ഇപ്പോഴും അറിയില്ല എന്ത് കൊണ്ടാണ് അങ്ങോട്ട് പോകാൻ എനിക്ക് തോന്നിയതന്ന്....ഒരുൾപ്രേരണയാൽ ഞാൻ ചെന്ന് നോക്കിയപ്പോൾ വാവിട്ട് കരയുന്ന കുഞ്ഞിനെ കണ്ട് ഉപേക്ഷിക്കാൻ കഴിയാതെ ഈ കയ്യിലായി ഏറ്റടുത്തപ്പോൾ എനിക്ക് നഷ്ടമായത് വേദനയുടെ രണ്ട് വർഷം ആയിരുന്നു....

ആ വേദന ഇല്ലാതെയാക്കാൻ കുഞ്ഞപ്പുവിന്റെ പുഞ്ചിരിക്ക് കഴിഞ്ഞു......എന്റെ വേദനകളും അപ്പുവിന്റെ അനാഥത്വവും....അതെല്ലാം ഞങ്ങള്ക് സമ്മാനിച്ചത് ഇപ്പോഴും കരണമറിയാത്ത അവന്റെ പ്രതികാരത്തിന്റെ പേരിൽ....." "പ്രതികാരമോ......അതിനുമാത്രം എന്താണ് സംഭവിച്ചത്....." ന്ന് ആന്റി ചോദിച്ചതും..... മ്മള് മൗനമായി നിന്നതും.....മ്മളെ ഒന്ന് നോക്കി കൊണ്ട് ആനി പറഞ്ഞു.... "മതി അക്കു..... ഇനിയും മൗനം ആയി ഇരുന്നത്....വേദനകൾ സ്വയം ഏറ്റടുത് ഇതുവരെ നീറി കഴിഞ്ഞില്ലേ......എല്ലാം പറയാമെടോ......" "ആനി......" ന്നുള്ള മ്മടെ വിളിയിൽ മ്മളിലുള്ള നോട്ടം മാറ്റി കൊണ്ട് അവൾ പറഞ്ഞു തുടങ്ങി....

"ഞാനും ആക്കുവും ആഷിക്കയും കൂടെ ഞങ്ങളെ സ്കൂളിലെ പ്രോഗ്രാ കഴിഞ്ഞു പോകുന്ന വഴി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവൾക്ക് അപ്പുവിനെ കിട്ടുന്നത്....അവിടെന്ന് അവനെ എടുത്ത് കൊണ്ടോടി വരുന്ന അവൾക്ക് പുറകിൽ അപ്പുവിന്റെ തിരോധാനത്തിന് കരണക്കാരായവനും ഉണ്ടായിരുന്നു...... ആളിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കാൻ ആള് കാണും മുന്നേ ന്നെ ഏൽപ്പിച്ചു കൊണ്ട് മഴയിലേക്കിറങ്ങി ഓടിയ അവളെ അവന്റെ വണ്ടി ഇടിച്ചു തെറിപ്പിച്ചു..... ഇടിയുടെ ആഘാതത്തിൽ നടുറോഡിൽ തലയിടിച്ചു ചോരയൊലിപ്പിച്ചു കിടന്ന അക്കുവിനെയും കൊണ്ട് ആഷിക്ക ഹോസ്പിറ്റലിൽ പോയപ്പോൾ...... കുഞ്ഞിന്റെ സുരക്ഷക്ക് വേണ്ടി മ്മള് കിളിക്കൂട്ടിലേക് ട്രെയിൻ കയറി......

ആരും അറിയാതെ അപ്പു അവിടെ വളർന്നു....." ന്ന് ആനി പറഞ്ഞു നിർത്തിയതും..... ശാലുത്ത സംസാരിച്ചു തുടങ്ങി.... "മാസങ്ങൾ എടുത്തു അവൾ വേദനയിൽ നിന്നൊന്ന് പുറത്ത് വരാൻ.....ഹോസ്പിറ്റൽ ബെഡിൽ അബോധവസ്ഥയിൽ.....നീറി കഴിയുവായിരുന്നു ഞങ്ങൾ.... ഹോസ്പിറ്റൽ വാസം കഴിഞ്ഞു തിരിച്ചു വന്ന അക്കുവിന് അപ്പു ഒരു മകൻ തന്നെയായിരുന്നു....കരയുന്ന അവന്റെ കരച്ചിൽ മാറ്റിയെടുക്കാൻ അക്കുവിന്റെ കൈകൾക്ക് കഴിയുമായിരുന്നു.... അത്രയും അടുപ്പo ആയിരുന്നു അവന്ക് അക്കുവുമായി മറ്റാരേക്കാളും..... വലുതായപ്പോൾ ഇവളുടെ കൂടെ എല്ലാ കുരുത്തക്കേടുകൾക്കും കൂട്ടായി അപ്പുവും കൂടി.....

ഓരോ പ്രശ്നത്തിൽ ചാടി രണ്ടും കൂടെ മദറിന്റെ മുന്നിലായി തലയും കുനിച്ചു നിൽക്കുമ്പോൾ അത്രയും പാവങ്ങൾ വേറെ ഇല്ലാന്ന് വരെ തോന്നും.... അത്രയും കുരുത്തക്കേട് ആയിരുന്നു രണ്ടും.... എന്നാലും ഒന്നുണ്ട്..... പറയാതിരിക്കാൻ വയ്യ.....അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിക്കില്ലായിരുന്നു രണ്ടും....സ്വയം വേദനിച്ചാലും......" ന്നൊക്കെ ഇത്ത പറയുന്നത് കേട്ട് മ്മടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു.... അപ്പോൾ തന്നെ അല്ലുചായൻ മ്മടെ അടുത്തേക് വന്നു മ്മളെ ചേർത്ത് പിടിച്ചതും.... മ്മള് ആ തോളിലേക് ചാഞ്ഞു..... മ്മളെ ചേർത്ത് പിടിച്ചു കൊണ്ട് ഇച്ചായൻ ആനിയെ നോക്കിയപ്പോൾ പെണ് മുഖം തിരിച്ചു കളഞ്ഞു...... ആ അവൾക്കും ഒന്ന് പൊട്ടിയല്ലോ അല്ലെ......പരിഭവം കാണും.....

ന്നൊക്കെ ആലോചിച്ചു കൊണ്ട് തിരിഞ്ഞതും......കണ്ടത് കിച്ച ആനിയുടെ അടുത്തേക് വന്നു കൊണ്ട് മ്മളെ ഒന്ന് നോക്കി അവളോടായി ചോദിച്ചു.... "ഇന്നത്തെ കിഡ്നാപ്പിംഗ് അതെന്തുകൊണ്ടായിരുന്നു ആനി......." "അറിയില്ല സാർ.... എന്ത് കൊണ്ടാണെന്ന് മ്മൾക് അറിയില്ല..... അതിലെ മോട്ടീവ് എന്തെന്ന് പോലും ഞങ്ങൾക്കറിയില്ല.... പക്ഷെ ഒന്നുണ്ട്.... എട്ട് വർഷം മുന്നേ അപ്പുവിനെ നഷ്ടപ്പെടാൻ കരണകാരനായവൻ തന്നെയാണ് വർഷങ്ങൾക്ക് ശേഷവും ഇത് നടപ്പിലാക്കിയത്......" "വാട്ട്‌..... അതെങ്ങനെ.....ഇത്രയും വർഷം.......കഴിഞ്ഞും....." "അറിയില്ല സാർ.....ഒന്നറിയാം അൻവർ കാക്കുവിന്റെ കുടുംബം തകർക്കുകയെന്നാണ് അവന്റെ ലക്ഷ്യം....

പക്ഷെ എന്തിനാണെന്ന് മാത്രം അറിയില്ല......." ന്ന് ആനി പറഞ്ഞതും..... അതുവരെ മൗനമായി നിന്ന മ്മള് പറഞ്ഞു.... "അതിന് വേണ്ടി മ്മളെ അവൻ ഭീഷണി പെടുത്തി......അപ്പു ഇവരുടെ മകനാണെന്ന സത്യം പറയാൻ പോലും കഴിയാതെ ഇത്രയും ദിവസം ഉരുകുവായിരുന്നു ഞാൻ.......ആരോടെങ്കിലും പറയുന്ന നിമിഷം അപ്പുവിന്റെ ജീവൻ നഷ്ടമാകുമായിരുന്നു......കാരണം അവൻ ഇതെല്ലാം മറച്ചു വെക്കാൻ വിലയിട്ടത് അപ്പുവിന്റെ ജീവനായിരുന്നു...... അല്ലാതെ ആരോടും പറയാതെ എല്ലാം ഒറ്റയ്ക്കു ചെയ്തു ഹീറോയിസം കാണിക്കാൻ ഇത് സിനിമയല്ലല്ലോ... ജീവൻ മുന്നിൽ വെച്ച ഓരോ ചുവടും വെച്ചത്.....

അല്ലാതെ ആരും വിചാരിക്കുന്നത് പോലെ സ്നേഹം കള്ളമ്മായത് കൊണ്ടോ വിശ്വാസകുറവ് കൊണ്ടോ അല്ല....." ന്ന് മ്മള് രാവണന്റെ മുഖത്തേക്ക് നോക്കി കൊണ്ട് നിറഞ്ഞ കണ്ണുനീർ പിടിച്ചു നിർത്താൻ പാട് പെട്ടു പറഞ്ഞു.... ഒരു നിമിഷം ആ കണ്ണിലേക്കു നോക്കി തിരിഞ്ഞു പതിയെ സ്റ്റെയർ കയറവെ പെട്ടന്നാണ് അൻവർ കാക്കു ചോദിച്ചത്.... "അക്കു......ആര്..... ആരായിരുന്നു അത്‌....ഇത്രയും വർഷം മ്മടെ മോനെ എന്നിൽ നിന്നകറ്റി അവനെ കൊല്ലാൻ വരെ നോക്കിയത് ആരായിരുന്നു......." ന്നെല്ലാം ഉറച്ച ശബ്ദത്തോടെ ചോദിച്ചതും...... മ്മള് കണ്ണുകൾ ഇറുകെ അടച്ചു തുറന്ന് കൊണ്ട് ശ്വാസം വലിച്ചു വിട്ടു തിരിഞ്ഞു ആനിയെം ശാലുത്തയേം നോക്കിയതും.......

അവര് കണ്ണുകൾ കൊണ്ട് പറഞ്ഞേക്കെന്ന് കാണിച്ചതും.....മ്മള് ഉറച്ച മനേസയോടെ ആ പേര് പറഞ്ഞു... "ഷാഹിൽ......." "വാട്ട്‌.....ഷാഹിൽ..... എനിക്ക്...എനിക്ക്... മനസ്സിലായില്ല......" ന്ന് അൻവർ കാക്കു പറഞ്ഞതും..... മ്മടെ ഫോണിലെ അവനും ഷാഫിറായും കൂടെ ഉള്ള ഫോട്ടോയിൽ അവനെ മാത്രം എടുത്ത് അവർക്ക് മുന്നിലായി നീട്ടിയതും...... അത്‌ കണ്ടതും അൻവർ കാക്കുവിൽ ഒരു ഞെട്ടൽ ഉളവായതിന് പുറമെ ആ വാ പേരുച്ചരിച്ചു.... "ഷാഹിൽ അഹമ്മദ് റാസ്........" ആ പേര് ഉതിർന്നു വീണതിന് പുറമെ ആ നെറ്റിയിലായി പൊടിഞ്ഞ വിയർപ്പ് തുള്ളികൾ കൈകളാൽ തുടച് കൊണ്ട് എല്ലാവരെയും ഒന്ന് നോക്കി പെട്ടന്ന് ആള് അടുത്തുള്ള റൂമിലേക്ക് കയറി കതക് അടച്ചതും...... "ഷാഹിൽ......ഷാഹി.....അവൻ....." ന്ന് പറഞ്ഞു കൊണ്ട് മാജിത്ത ഒരു തളർച്ചയോടെ ചുമരിലേക് ചാഞ്ഞതും......ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ട് കരണമറിയാതെ മ്മള് പകച്ചു നിന്നു പോയി.................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story