രാവണ പ്രണയം🔥 : ഭാഗം 92

Ravana Pranayam Novel

എഴുത്തുകാരി: അമീന

മ്മള് പതിയെ ഇത്തയുടെ അരികിലേക്ക് അടുക്കവേ ഒഴുകിയിറങ്ങിയ കണ്ണുനീർ കയ്യാൽ തുടച് കൊണ്ട് അതിവേഗത്തിൽ അൻവർ കാക്കു കയറി അതെ റൂമിലേക്ക്‌ കയറി കതക് അടച്ചതും.... മ്മളെ പോലെ കാര്യം അറിയാതെ എല്ലാവരും പകച്ചു നിന്നു....അവരുടെ ആ പെരുമാറ്റത്തിൽ തന്നെ എന്തൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ടെന്ന് മനസ്സിലായതും ഇപ്പൊ അവരെ തനിച്ചു വിടുന്നത് തന്നെയാണ് ഉത്തമം എന്ന് കരുതി...അവർക്ക് പുറകെ പോയില്ല....പിന്നീട് ഇച്ചായന്മാർ മ്മളോടും രാവണനോടും വൈകുന്നേരം അങ്ങോട്ട് ഇറങ്ങാൻ പറഞ്ഞു കൊണ്ട് അവര് വീട്ടിലേക്ക് തിരിച്ചു....അവര് പോയി കഴിഞ്ഞതും ഡാഡ് പറഞ്ഞത് പ്രകാരം അപ്പുവിനെയും കൊണ്ട് മാരി റൂമിൽ പോയി.....

എല്ലാവരും പരസ്പരം ഒന്ന് നോക്കി അവനവന്റെ റൂമിലേക്ക്‌ പോയി.... രാവണൻ മ്മളെ തന്നെയാണ് നോക്കുന്നതെന്ന് അറിഞ്ഞുകൊണ്ട് തന്നെ മ്മള് ചെക്കനെ ഒന്ന് നോക്കുക പോലും ചെയ്യാതെ...... നേരെ കിച്ചണിലേക് വിട്ടു.....മ്മടെ പുറകെ ആയി ശാലുതയും വന്നു...... ഒരു ജോലിയും ഇല്ലാഞ്ഞിട്ടു കൂടി മ്മക്ക് റൂമിലേക്ക്‌ പോകാൻ മനസ് വരാതെ അവിടെയുള്ള സ്ലാബിലേക്ക് ചാരി കൊണ്ട് ഓരോന്ന് ഓർത്തു നിന്നതും.. മ്മടെ അടുത്തായി വന്നു നിന്ന ഇത്ത ഒരു കയ്യാൽ മ്മളെ ചുറ്റിപിടിച്ചതും....ഒരു വിതുമ്പലോടെ ആ തോളിലേക്ക് ചാഞ്ഞു..... ഒന്നുമേ പറയാതെ ചെറു തലോടൽ കൊണ്ട് മ്മടെ മനസ്സിൽ ആശ്വാസം നിറച്ചു കൊണ്ട് അവിടെയായി നിന്നു.. (അലൻ )

ഇന്ന് മ്മള് അക്കുവിൽ നിന്ന് സത്യങ്ങൾ അറിഞ്ഞ ഷോക്കിൽ ആയിരുന്നു......അപ്പു..... അവൻ മാജിയുടെ മോൻ... ഞങ്ങളുടെ കുട്ടൂസ് ആണെന്ന്.....എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മ്മൾക് ഒന്നും ഉൾകൊള്ളാൻ കഴിഞ്ഞില്ല.....ഇത്രയും വർഷം ഞാനും അർഷിയും അന്വേശിച് നടന്നത് അപ്പുവിനെ തന്നെ ആയിരുന്നന്ന്.....മരിച്ചെന്നു കരുതി നീറി ഉള്ളിലൊതുക്കി കഴിഞ്ഞതായിരുന്നു.....അതിനൊരു അവസാനം കണ്ട മ്മടെ പെണ്ണിന് ആണല്ലോ ഇന്ന് മ്മള് വാക്കുകളാൽ വേദനിപ്പിച്ചതന്ന് ഓർക്കുമ്പോൾ മ്മള്ക്ക് മ്മളോട് തന്നെ ദേഷ്യം തോനുന്നു.....വേദന മാത്രം ആണ് മ്മള് കാരണം അവൾക് കിട്ടിയിട്ടൊള്ളു.... ഇന്ന് രാവിലെ എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞു എല്ലാവരെയും വിളിച്ചു വരുത്തി

പെണിനെ കാണാതെ വന്നപ്പോൾ ആണ് മ്മള് അവളെ അന്വേഷിച്ചു മുകളിലേക്കു പോയ ആനിയെ കൂടെ കാണാഞ്ഞു അങ്ങോട്ട് ചെന്നത്....റൂമിനടുത് എത്തിയതും മ്മടെ മുന്നിലേക്ക് പെട്ടന്ന് ആനി കടന്നു വന്നതും അക്കു എവിടെ ന്ന് ചോദിച്ചതിന് അവളുടെ പരിഭ്രമിച്ച മുഖത്തു നിന്ന് മ്മൾക് എന്തോ പന്തികേട് തോന്നിയതും.... അവളോട് കുറച്ച് കലിപ്പ് എടുക്കാൻ നിൽക്കുന്നതിന് മുന്നേ അവൾ സ്റ്റെയർ ഇറങ്ങി ഓടി.... മ്മള് ഒന്ന് പകച്ചു കൊണ്ട് പെട്ടന്ന് തന്നെ കതക് തുറന്നു അകത്തു കയറി നോക്കിയപ്പോൾ ബാൽക്കണി ഡോർ തുറന്നു കിടക്കുന്നു....അവിടെ ചെന്ന് നോക്കിയപ്പോൾ മ്മള് കണ്ടത് മ്മളെ ബുള്ളറ്റ് തള്ളി കൊണ്ട് പോകുന്ന അക്കുവിനെ ആണ്....

എല്ലാവരെയും അവിടെ വിളിച്ചു വരുത്തി ഇവളിത് എങ്ങോട്ടാണെന്ന് കരുതി പെട്ടന്ന് തന്നെ മ്മള് സ്റ്റെയർ ഇറങ്ങി ഓടി അപ്പോഴേക്കും ആനി പുറത്തു എത്തിയിരുന്നു....പുറത്തേക് ഓടി മ്മള് ആനിയെ പിടിച്ചു വെച്ച ആൽബിയോഡ് അവളെ വിടരുതെന്ന് പറഞ്ഞെങ്കിലും... കോപ്പൻ ഒരു കിസ്സ് കിട്ടിയതേ ഒള്ളു പന്നി ഷോക്ക് അടിച്ചു അവളെ വിട്ടു....പിന്നെ കണ്ടത് ബുള്ളറ്റിൽ ചീറി പായുന്ന അവരെ ആണ്... മ്മടെ വിളി പോലും അവഗണിച്ചു കൊണ്ട് ഗേറ്റ് കടന്നു പോയതും... മ്മള് കലിപ്പിൽ അടുത്തുള്ള ചെടി ചട്ടി ചവിട്ടി പൊട്ടിച്ചു കലി തീർത്തു....മ്മടെ പ്രവർത്തി കണ്ട് ആൽബി പിടിച്ചു വെച്ചു.... അവര് എങ്ങോട്ട് ആണ് പോയതെന്ന് അറിയാതെ മ്മള് ടെൻഷൻ അടിച്ചു കൊണ്ട് നിന്നപ്പോ ആണ്....

കഴിഞ്ഞ ദിവസം മ്മടെ ഫ്രണ്ട് ന്റെ സഹായത്തോടെ ഒരു ട്രാക്കിങ് ഡിവൈസ് സംഘടിപ്പിച്ചത് ഓർമ വന്നത്......ഇന്നലെ രാത്രി അതിന്റെ പ്രവർത്തനം നോക്കി കൊണ്ട് മ്മള് ഗസ്റ്റ്‌ റൂമിൽ നിന്നപ്പോൾ ആണ് പെണ്ണ് വന്നു കതക് തുറന്നത്... മ്മള് അതറിഞ്ഞങ്കിലും ലാപ്പിൽ ജോലി ചെയ്യുന്ന പോലെ കാണിച്ചു അത്‌ സെറ്റ് ചെയ്യുവായിരുന്നു.....ഒരു ചെറിയ ചിപ്പ് ആയിരുന്നു അത്‌...മ്മള് അപ്പുവിന്റെ കഴുത്തിൽ അവൾ അണിയിച്ച ചൈനിലെ ട്രാക്കർ കണ്ടപ്പോൾ ഇങ്ങനെ ഒരു പ്ലാൻ മനസ്സിൽ ഇല്ലായിരുന്നു.... അതെ പോലെ ഒന്ന് മ്മടെ പെണ്ണിന്റെ കഴുത്തിൽ കാണും വരെ.... ഫസ്റ്റ് നൈറ്റ്‌ ൽ പെണ്ണിനോട് തർക്കിച്ചു കൊണ്ട് ചേർത്ത് പിടിച്ചപ്പോൾ ആണ് സെയിം ട്രാക്കിങ് ഡിവൈസ് കണ്ടത്....

അതോടെ ഒത്തിരി സംശയങ്ങൾ മനസ്സിൽ വന്നേ പിന്നെ ആണ് മ്മള് മറ്റൊരു ഡിവൈസ് സങ്കടിപ്പിച്ചത്...ഇന്നലെ രാത്രി മാജിയെ കണ്ടു വന്നതിന് ശേഷം പെണ്ണിന്റെ നെഞ്ചോട് ചേർന്നു കിടന്നു കൊണ്ട് തന്നെ അവൾ അറിയാതെ ആ ചെയിനിൽ മ്മള് കൊണ്ട് വന്ന ട്രാക്കർ ഒരു മാഗ്നെറ്റ് പോലെ അതിലായ് പതിച്ചു വെച്ചു....അത്‌ ഇത്രയും പെട്ടന്ന് ഉപകാരപ്പെടും എന്ന് അറിഞ്ഞില്ല.... അവര് രണ്ടു കൂടെ എങ്ങോട്ട് പോയെന്ന ചിന്ത ആണ് മ്മളെ ട്രാക്കറിലേക് എത്തിച്ചത്.... പിന്നെ ഒന്നും നോക്കിയില്ല....മ്മടെ കാർ എടുത്തു ആൽബിയെ കൂട്ടി പോകാൻ നിന്നതും ഞങ്ങടെ കൂടെയായി സെബാസ്റ്റ്യനും അർഷിയും കൂടി... അവരെ ട്രാക്ക് ചെയ്ത് എത്തിയത് കാട് മൂടി കിടപ്പുള്ള ഒരു വീടിന് മുന്നിലായിരുന്നു....

അകത്തു നിന്നുള്ള ശബ്ദം കേട്ടതും മ്മള് ഓടിച്ചെന്നു കതക് ചവിട്ടി തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച്ചയിൽ ഒരു നിമിഷം മ്മള് നിശ്ചലം ആയി.... ആ നിമിഷം മ്മടെ ജീവൻ നിലച്ചത് പോലെയാണ് തോന്നിയത്... ആ കത്തി മ്മടെ പെണ്ണിന് നേരെ ഉയർത്തിയ സമയം....പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ അങ്ങോട്ട് ഓടിയടുത്തു അപ്പുവിനെ എടുത്തു നിൽക്കുന്ന അക്കുവിന് നേരെ കത്തി വീശിയതും ആളെ ചവിട്ടി തെറിപ്പിച്ചു.... പിന്നീട് അവരുടെ കയ്യിൽ നിന്നും അവരെ മൂന്ന് പേരെയും രക്ഷിച്ചു വീട്ടിൽ കൊണ്ട് വന്നപ്പോൾ പോലും മ്മടെ കലിപ്പ് കുറഞ്ഞിരുന്നില്ല....

പറയാതെ പോയി അപകട വിളിച്ചു വരുത്തി ആ കത്തിക്ക് മുന്നിൽ നിന്നത് കണ്ണിൽ തെളിഞ്ഞു വന്നതിനാൽ ആണ് മ്മള് പെണ്ണിനിട്ട് ഒന്ന് പൊട്ടിച്ചത്..... വാക്കുകൾ കൊണ്ട് ഒത്തിരി വേദനിപ്പിച്ചപ്പോൾ അതിനുള്ള കുറ്റബോധം മ്മളിൽ നിറഞ്ഞത് പിന്നീട് അവൾ വെളിപ്പെടുത്തിയ സത്യങ്ങൾ കേട്ടപ്പോൾ ആയിരുന്നു....ഓരോ കാര്യങ്ങൾ പെണ്ണ് വേദനയോടെ പറഞ്ഞു നിർത്തിയപ്പോൾ ഉരുകുക ആയിരുന്നു... അപ്പുവിന് വേണ്ടി അവൾ അനുഭവിച്ച വേദന വാക്കുകൾ കൊണ്ട് കേട്ടപ്പോൾ തന്നെ മ്മൾക് അതിന് ഉത്തരവാദി ആയവനെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള കലി ആയിരുന്നു...

.അത്‌ ആ ഷാഹിൽ ആണെന്ന് കൂടെ അറിഞ്ഞപ്പോൾ മ്മടെ മനസ്സിൽ വന്നത് കല്യാണത്തിന് അവനെ കണ്ട് അക്കു പരഭ്രമിച്ചതിന് കാരണം ഇതായിരുന്നന്ന് മനസ്സിൽ ആയത്..... ഒത്തിരി വേദന അനുഭവിച്ചവളെ വാക്കുകൾ കൊണ്ട് കൂടെ മ്മള് നോവിച്ചു.....ഷാഹിൽ ന്നുള്ള പേര് കേട്ടപ്പോൾ അകത്തു കയറി കതക് അടച്ചത അൻവർ കാക്കുവും മാജിയും.... എല്ലാവരും പിരിഞ്ഞു പോയതും മ്മടെ പെണ്ണിന ഒറ്റയ്ക്ക് കിട്ടുമെന്ന് കരുതിയതും.....പെണ്ണ് മ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കിച്ചണിലേക്ക് പോയി അവൾക് പുറകെ വാല് പോലെ ശാലുവും... അവരുടെ പോക്ക് കണ്ട് മ്മളും ബ്രോയും പരസ്പരം നോക്കി കൊണ്ട് അവർക്ക് പുറകെ പോയതും.....

അവിടെ ചെന്ന് നോക്കിയപ്പോൾ കണ്ടത് ശാലുവിന്റെ തോളിൽ ചാഞ്ഞു കൊണ്ട് കണ്ണ് നിറയ്ക്കുന്ന മ്മടെ പെണ്ണിനെയാണ്..... അത്‌ കണ്ട് നിൽക്കാൻ കഴിയാതെ മ്മള് പെട്ടന്ന് തന്നെ സ്റ്റെയർ കയറി മ്മടെ റൂം കതക് തുറക്കാൻ നില്കും മുന്നേ.... ബ്രോ മ്മളെ പിടിച്ചു കൊണ്ട് അടുത്തുള്ള ഗസ്റ്റ്‌ റൂമിൽ കൊണ്ട് പോയി...ന്റെ പൊന്നോ.... പിന്നെ ഒന്നും പറയാതെ നിക്കുവായിരുന്നു നല്ലത് അമ്മാതിരി ഉപദേശം ആയിരുന്നു..... മ്മടെ എടുത്തു ചാട്ടം....കലിപ്പ്.... ഇതൊക്കെ കുറക്കാനും...കൂടാതെ ആളെ പെങ്ങളെ ഇനിയും വേദനിപ്പിച്ചാൽ ന്നുള്ള ഒരു വാണിംഗ് കൂടെ തന്ന് മ്മളെ ഇട്ട് പൊരിച്ചു കഴിഞ്ഞു ആള് കലിപ്പിച്ചു നോക്കി കൊണ്ട് മുറിവിട്ട് പോയി...

ബ്രോ പോയതും മ്മള് ഒന്ന് ചെവിയിൽ വിരലിട്ട് ഒന്ന് കുടഞ്ഞു....ഹോ.....ന്ന് ഒന്ന് ദീർഖ ശ്വാസം എടുത്ത് വിട്ടു മ്മളും പുറത്ത് ഇറങ്ങി നേരെ മ്മടെ റൂമിലേക്ക്‌ വിട്ടു..... അവിടെ ചെന്ന് കതക് തുറന്നു അകത്തേക്കു കയറിയതും..... "ച്ചിലും....." ന്നുള്ള എന്തോ വീണുടയുന്ന സൗണ്ട് കേട്ട് ഞെട്ടി തരിച്ചു മുന്നോട്ട് നോക്കിയതും.....അവിടത്തെ കാഴ്ച്ചയിൽ തറഞ്ഞു നിന്ന് പോയി.... മ്മടെ പെണ്ണുണ്ട് അവിടെയുള്ള ടാബിൾ റൂമിന് സെന്ററിൽ കൊണ്ട് വെച് കുറച്ച് ചില്ല് ബോട്ടിൽ അതിന് മുകളിൽ നിര്ത്തി വെച്ചിട്ട് അടിച്ചു പൊട്ടിക്കുന്നു..... എന്ത് കൊണ്ടാണ് അടിച്ചു പൊട്ടിക്കുന്നേ ന്ന് നോക്കിയപ്പോൾ പകച്ചു പോയി.... വട്ട് പെണ്ണ് ചപ്പാത്തി കോൽ കൊണ്ട് ആണ് അതൊക്കെ അടിച്ചു പൊട്ടിക്കുന്നേ...

.ആ ചെറിയ കോൽ കൊണ്ട് അടിച്ചാൽ ചില്ല് ചീള് കയ്യിൽ തറയില്ലേ....ന്നൊക്കെ കരുതി മ്മള് "പൊന്നൂ....." ന്ന് വിളിച്ചു പെട്ടന്ന് അവൾക്കടുതെക് ഓടി ചെന്ന് സ്റ്റിക്ക് മേടിച്ചു വലിച്ചെറിഞ്ഞു കൊണ്ട് കലിപ്പ് ആയി.... "പൊന്നു.... ന്തൊക്കെയാ നി ചെയ്യുന്നേ.... ഹേ.....അന്തം ഇല്ലെ നിനക്ക്..... കയ്യിൽ എങ്ങാൻ തറച്ചു കയറിയിരുന്നേൽ..... നിന്നോട് ഇതിന് മുൻപും കോളേജിൽ വെച് ഇതുപോലെ ചെയ്തതിന് വിലക്കിയത.... ന്നിട്ടും നി..... " ന്നൊക്കെ ചെക്കൻ മ്മളോട് കലിപ് ആയതും മ്മള് ആളെ മൈൻഡ് ചെയ്യാതെ ബെഡിൽ പോയി ഇരുന്നു..... ആ കുപ്പികൾ ഒക്കെ മ്മക്ക് അടിച്ചു പൊട്ടിക്കാൻ കൊണ്ട് വന്നതാ....

താഴെ ഇന്നത്തെ പ്രോഗ്രാമിന് വേണ്ടി കൊണ്ട് വന്ന ജ്യൂസ് ബോട്ടിൽ ഒഴിഞ്ഞപ്പോ അത്‌ കളയാൻ വേണ്ടി എടുത്ത് വെച്ചിരുന്നത... മ്മൾക് ദേഷ്യം സങ്കടം ഒക്കെ വന്നാൽ നിങ്ങൾക്ക് അറിയാലോ ഇതൊക്കെ അടിച്ചു പൊട്ടിക്കാൻ തോന്നും ന്ന്.... അതോണ്ട് ആണ് മ്മള് ഇത്തനെ മെല്ലെ ആൾടെ റൂമിൽക്ക് പറഞ്ഞു വിട്ടു മ്മള് ഇതെല്ലാം മെല്ലെ ആരും അറിയാതെ മുകളിൽ കൊണ്ട് വന്നു കതക് അടച് പൊട്ടിക്കാൻ തുടങ്ങിയെ... അതിനിടയിൽ കാലമാടൻ വന്നു മേടിച്ചു.....ന്നിട്ട് കലിപ് ആകുന്നു.... നി കാരണം ആണ് കൊരങ്ങാ മ്മള് ഇങ്ങനെ ചെയ്തേ......മ്മളെ അടിച്ചില്ലേ....അത്‌ പിന്നെ ഇടക് കിട്ടുന്നത് കൊണ്ട് കുഴപ്പമില്ല....🙄നി പറഞ്ഞത് ന്ന് മ്മള് മിനിമം ദേഷ്യം കാണിക്കണ്ടേ....

ന്നൊക്കെ മനസ്സിൽ പറഞ്ഞു ആളിൽ നിന്ന് മുഖം തിരിച്ചു ബെഡിൽ ഇരുന്നു.... മ്മടെ മൗനം കൊണ്ട് ആണെന്ന് തോന്നുന്നു ചെക്കൻ പിന്നേം കലിപ്പ് മോഡ് ഓൺ ചെയ്തു.... "ന്താ... നിനക്ക് നാവില്ലെ..... നിന്നോട് ആണ് ചോദിക്കുന്നെ.....ഇതെല്ലാം ഇവിടെ പൊട്ടിച്ചിട്ട് നിനക്ക് എന്ത് കിട്ടി...." "സമാധാനം...."🙄 "ന്തൊന്ന്.... " "കുറച്ച് സമാധാനം കിട്ടീന്ന്....."😬 "ഇ.... ഇതെല്ലാം പൊട്ടിച്ചിട്ടോ...." "ഹ......ഇന്ക് ദേഷ്യം സങ്കടം വന്നാൽ മ്മള് ഇങ്ങനെ ഒക്കെയാ.....വേണേൽ ഇനിയും അടിക്കും...."😏 ന്ന് പറഞ്ഞു ചെക്കനെ ഒന്ന് പുച്ഛിച്ചു തള്ളി മ്മള് അവിടെ മൂലയിൽ കിടക്കുന്ന സ്റ്റിക്ക് എടുക്കാൻ വേണ്ടി ബെഡിൽ നിന്ന് ചാടിയെണീറ്റ് പോകാൻ കാൽ മുന്നോട്ട് വെച്ചതേ ഓർമ ഒള്ളു... "അക്കു.... "

ന്ന് വിളിക്കലും മ്മള് വായുവിൽ ഉയർന്നതും ഒരുമിച്ചായിരുന്നു.... മ്മള് പകച്ചു നോക്കും മുന്നേ മ്മടെ അരയിലൂടെ കൈ ചുറ്റി തെല്ലുയരത്തിൽ ചെക്കനോട് ചേർത്ത് പിടിച്ചിരുന്നു....മ്മള് കണ്ണും തള്ളി ചെക്കനെ നോക്കിയപ്പോൾ അതാ മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുമന്നു വരുന്നു..... ഇത് ഇപ്പൊ എന്തിന് ന്ന് കരുതും മുന്നേ ആൾടെ കലിപ്പ് വീണ്ടാമതും സ്റ്റാർട്ട്‌ ചെയ്തു.... "നിനക്ക് എന്താ അക്കു.... ഒരു ശ്രദ്ധയും ഇല്ലാണ്ട്....ഞാൻ പിടിച്ചില്ലേൽ ഇപ്പൊ കാലിൽ ചില്ല് തറഞ്ഞു കയറീയേനെ....." "അയിന്....."😏... "ഇവളെ... ഉണ്ടല്ലോ...."😬 "ആ ഉണ്ട്... മ്മള് ഉണ്ടോ ഇല്ലെയൊന്ന് അറിയാൻ ആണോ ഇങ്ങനെ പൊക്കി കൊണ്ട് നിക്കുന്നെ....ഇറക്കി വിട്ടേ..... " "ദേ പെണ്ണെ ഒറ്റ വീക് വെച് തന്നാൽ ഉണ്ടാലോ...താഴെ ചില്ല് ആണ്...

ഇവിടെ നിർത്തിയാൽ ചില്ല് തുളഞ് കയറും വേണോ.... വേണേൽ ഇടാം.... " ന്ന് പറഞ്ഞു മ്മളെ പിടി വിട്ടതും മ്മള്.... "ന്റമ്മോ...."..ന്ന് വിളിച്ചു കൊണ്ട് ആൾടെ കഴുത്തിൽ കൈ ചുറ്റി കൊണ്ട് ഉയർന്നു പൊങ്ങി ആളെ മുറുകെ പിടിച്ചു.... അപ്പോൾ ആണ് മ്മള് ആ സത്യം അറിഞ്ഞത്‌.... അലവലാതി കെട്ടിയോന് മ്മളെ ബേജാർ ആക്കിയതാ വിട്ടില്ലായിരുന്നു 😬 മ്മള് പതിയെ ആൾടെ കഴുത്തിൽ ചുറ്റിയ കൈകൾ പതിയെ എടുത്തു മാറ്റി കൊണ്ട് മുഖത്തേക് നോക്കിയതും മ്മളെ തന്നെ നോക്കുന്ന ആ കരിനീലക്കണ്ണിൽ ഉടക്കി..കുറച്ച് നിമിഷം ആ നോട്ടം തുടർന്നു കൊണ്ട് മ്മള് പെട്ടന്ന് തന്നെ മുഖം തിരിച്ചു.... ന്റെ പൊന്നു അക്കു.... നി വല്ലാണ്ട് അങ്ങേരെ കണ്ണിൽ നോക്കണ്ട....

മയങ്ങി പോയി നി ആളോട് പിണക്കം ഒക്കെ മാറ്റും...... കുറച്ച് ജാഡ ഇട്ട് നിക്കടി.... നിന്നെ എല്ലാവരുടെയും മുന്നിലിട്ട് പൊട്ടിച്ച മരം കൊതി മോറാനായ കെട്ടിയോന് ആണിവൻ......ഒന്ന് പുച്ഛിച്ചെങ്കിലും മുഖം തിരിക്ക് പെണ്ണെ.... ന്ന് മ്മടെ മനസ് മ്മളോട് പറഞ്ഞതും അതനുസരിച്ചു മ്മള് ചെക്കനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി.....😏😏😏😏 വിതറിയാതെ ഓര്മയുള്ളു മ്മടെ അരയിലെ മുറുക്കം കൂടിയതും പുച്ഛിച്ചു തിരിച്ച മുഖം ആളിലേക് തിരിച്ചതും.... അവന്..... "അക്കു.... ഞാൻ പറഞ്ഞിട്ടുണ്ട് ന്നെ നോക്കി പുച്ഛിക്കരുതെന്ന്.....അത്‌ നിനക്ക് നല്ലതിനല്ല....." "എന്താ എനിക്ക് നല്ലത് അല്ലാതെ....മ്മളോട് വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയുന്നത് ഒക്കെ അത്ര നല്ലതാണോ....

ന്നിട്ട് പുച്ഛിക്കരുത് ന്ന് പറയാൻ എന്ത് അവകാശം ആണ് ഉള്ളത്....പിവിസി....ശ്യേ.....ഐപിസി പ്രകാരം..... മ്മൾ ആദ്യമേ പറഞ്ഞിട്ടുണ്ട് നിക്ക് പുച്ചിൽകാനുള്ള അവകാശം ഉണ്ടെന്ന്.....മ്മള് ഇനിയും പുച്ഛിക്കും.... ഡോണ്ട് ഇന്റെർഫിയർ.... ദേ ശരിക്ക് പിടിച്ചു നിക്ക്....മ്മളെ ഡയലോഗ് ഒന്ന് മുഴുവൻ ആക്കിക്കോട്ടെ.... എടുത്തു പൊക്കിയതും പോരാ നേരെ ചൊവ്വേ പിടിക്കാനും അറിയില്ലേ...."🤨 ന്ന് പറഞ്ഞു മ്മള് പുച്ഛിച്ചു മുഖം തിരിച്ചതും ചെക്കൻ.... "വല്ലാണ്ട് ചൊറിയല്ലേ മ്മള് കേറി മാന്തും ......എന്തൊരു വെയിറ്റ് ആടി നി.... നി വല്ല പറയും ആണോ കഴിക്കുന്നേ...." "പറയുന്നേ കേട്ടാൽ തോന്നും മ്മളെ ഒന്ന് എടുക്കോ സേട്ടാ ന്ന് ചോയ്ച്ചു പുറകെ നടന്നത് പോലെ ഉണ്ടല്ലോ..... മര്യാദക്ക് നിന്ന മ്മളെ പിടിച്ചു പൊക്കിയത് നീയല്ലേ....."😏😏 "അക്കു പുച്ഛിക്കരുതെന്ന പറഞ്ഞെ...." "പുചിച്ചാൽ...."🤨 ന്ന് പറഞ്ഞതെ ഓർമ ഒള്ളു..... പിന്നീടുള്ള ചെക്കന്റെ പ്രവർത്തിയിൽ മ്മള് പകച്ചു പണ്ടാരടങ്ങി പോയി..................................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story