രാവണ പ്രണയം🔥 : ഭാഗം 95

Ravana Pranayam Novel

എഴുത്തുകാരി: അമീന

"ആൽബി.... ഓടിക്കോട......"🏃‍♂️🏃‍♂️ ന്ന് പറയലും.... ആ വരമ്പിലൂടെ മുന്നോട്ട് ഇരുട്ടിലേക് ആളിറങ്ങി ഓടിയതും..... അതിന് പുറകെ ഇച്ചായനും കൂടെ ഓടിയതും...... ഇവിടെ എന്താ നടക്കുന്നേന്ന് അറിയാതെ പകച്ചു പണ്ടാരടങ്ങി പരസ്പരം നോക്കി കൊണ്ട് മുന്നോട്ട് നോക്കിയതും....... ആട് കിടന്നിടത് പൂട പോലും ഇല്ലാന്ന് പറഞ്ഞത് പോലെ ഓടിയവനമാരെ മഷിയിട്ട് നോക്കിയാൽ പോലും കണ്ടെത്താൻ കഴിയാത്ത രീതിയിൽ അവിടെ നിന്ന് ആ ഇരുളിലേക്ക് മറഞ്ഞിരുന്നു...... കാര്യം അറിയാതെ മ്മളും ആനിയും അവര് പോയ ദിശയിലേക്കു കണ്ണും നട്ട് മോയന്തടിച്ചു നിന്ന്.... "ആനി.....ഇവരിതെവിടെ പോയടി....." 🤔 "ആ എനിക്ക് അറിയാന്മേല.... രണ്ടും കൂടെ ആർക് വായ്ക്കരി ഇടാനാ ഇങ്ങനെ ഓടിയെ...."😐

"കഷ്മലന്മാർ നമ്മളെ ഇവിടെ ഒറ്റയ്ക്കു ആക്കി ഓടിക്കളഞ്.....അവർക്ക് പ്രാന്ത ആയെന്ന തോന്നുന്നേ...."🙄 "പ്രാന്ത് അല്ലേടി മുഴുത്ത വട്ടാണ്... അല്ലേൽ ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്.... പാതിരാത്രി കെട്ടിയോൾമാരെ കൊണ്ട് വന്നു പാടത്തിന് നടുക്ക് കളഞ്ഞിട്ട് ഓടാൻ....ഇവര് സൈക്കോ ആഡി....."😐 "ഇനി ഇപ്പൊ എവിടെ പോയി തിരയും.... അവര് പോയ വഴിയേ ഒന്ന് പോയി നോക്കിയാലോ......" 🤔 "പോണോ....അവിടെ ഇരുട്ടാട്ടി....."🙄 "ആണോ... മ്മൾക് കാണില്ലല്ലോ അവിടെ ഇരുട്ടുള്ളത്.....ബുധു....." "ബുന്ദു.... നിന്റെ...."😬 "ന്റെ പറയടി.....ന്താ പറയുന്നില്ലേ... ഒഞ്ഞു പറഞ്ഞു നോക്കടി.... "😬 "ബുന്ദു നിന്റെ... അല്ല നി തന്നെയാ.... അക്കമ്മ ബുന്ദുസ്....."😏

"യു.. ആൾസോ കാൾ മി ബു.......ഓക്കേ ലീവ് ഇറ്റ്.....അടികൂടാൻ ഉള്ള സമയം അല്ല ഇപ്പൊ...... ആ പോയ അലവലാതി കെട്ടിയോൻമാരെ തിരയേണ്ടിയിരിക്കുന്നു..... അല്ലെ ആനി....." "മ്മ്...." "ന്ത്..... നി എന്താടി മൂളുന്നെ.... വാ തുറന്ന് പറയടി പോത്തേ....." ന്ന് പറഞ്ഞു പെണ്ണിലേക് തിരിഞ്ഞതും അവൾ ആണേൽ മുന്നോട്ട് നോക്കി മിഴിച്ചു നിക്കുവാ... ഇവളിത് എന്ത് തേങ്ങയ നോക്കുന്നെ ന്ന് കരുതി മ്മള് അവൾ നോക്കുന്നിടത്തേക് മിഴികൾ ചലിപ്പിച്ചതും..... മ്മളും മിഴികൾ വിടർത്തി കൊണ്ട് നോക്കി നിന്ന് പോയി... ഞങ്ങൾ നിൽക്കുന്നിടത് നിന്ന് കുറെ ദൂരം മുന്നിലായി ഒരു കുഞ്ഞു വെളിച്ചം കണ്ടതും..... മ്മള് ആനിയെ ഒന്ന് നോക്കി... അവളും മ്മളെ തന്നെ നോക്കി നിക്കുവായിരുന്നു...

"അക്കു.... എന്നാഡി അവിടെ ഒരു വെട്ടം......" "ആ ഇന്ക് എങ്ങനെ അറിയാന നി കാണുന്നതേ മ്മളും കാണുന്നുള്ളൂ...." "😬😬...." "ന്താടി പല്ല് കടിക്കുന്ന.....അങ്ങട് നോക്ക്....അവന്മാർ പോയ വഴിയിൽ ആണല്ലോ ആ വെളിച്ചം ഉള്ളത്....." "നമുക്ക് ന്നാൽ ഒന്ന് അവിടം വരെ പോയി നോക്കിയാലോ...." "അന്നമോ....പോണോഡി..... ഇനി നമുക്കുള്ള പണി എങ്ങാനും ആണേൽ....." "ഏയ്യ്.... ആവില്ലന്നാ തോന്നുന്നേ.... ഈ പാടത്തു വെച് നമുക്ക് എന്ത് പണി തരാൻ ആണ്....അല്ലേലും പണി നമ്മൾ കൊടുക്കാർ അല്ലെ ഒള്ളു....." "അത്‌ ശരിയാ... കൊടുത്തു കഴിഞ്ഞു ബൂമറാങ് പോലെ തിരിഞ്ഞു വരുന്നത് മ്മള് പോലും അറിയാറില്ലന്ന് മാത്രം...."🙄 ന്ന് മ്മള് പറഞ്ഞതും... പെണ്ണ് ഇളിച്ചോണ്ട് പറഞ്ഞു...

"അത്‌ ഒള്ളതാ അക്കമ്മേ.... അത്‌ കരുതി നമ്മൾ എത്ര നേരം ഇവിടെ ഇരിക്കും..... അവര് ഇവിടെ ഒളിച്ചു കളിക്കാൻ ആണോ വന്നേ... കഷ്മലന്മാർ.....പോയി നോക്കിയേക്കാം....." "നോക്കാല്ലേ......നി മുന്നിൽ നടക്.... മ്മള് പുറകെ വരാം...."😁 "അയ്യാട മനമേ.... നി മുന്നിൽ ഞ്യാൻ പുറകിൽ ...എന്തെങ്കിലും മ്മടെ മുന്നിലേക്ക് ചാടിയാൽ നിനക്ക് മ്മളെ ഇട്ടേച്ചും ഓടാൻ അല്ലെ.... മ്മൾക് അറിയാം.... നി നടന്നാൽ മതി അക്കമ്മേ...."😁 "പൊടി അലവലാതി....."😏 "അലവലാതി നിന്റെ കെട്ടിയോൻ...." "ന്റെ കെട്ടിയോനെ പറയുന്നൊ...." "പറഞ്ഞാൽ... ന്നാ.... "🤨 "ഒഞ്ഞും ഇല്ല....നി പറഞ്ഞാൽ ഞ്യാനും പറയും.... അലവലാതി നിന്റെ കെട്ടിയോൻ ആടി...."😏

"ഹ ഹ....അത്‌ ഇന്ക് അല്ലേലെ അറിയാം നിന്റെ പൊന്നാങ്ങള അല്ലെ.....അപ്പൊ ആകുമല്ലൊ....."😂 "ഡി ന്റെ ആങ്ങളയെ പറഞ്ഞാൽ ഉണ്ടല്ലോ....." "ഓഹോ നിനക്ക് ന്റെ കെട്ടിയോനെ പറയാം..... എനിക്ക് നിന്റെ ആങ്ങളയെ പറയാൻ പറ്റില്ല... " "പറ്റില്ലഡി......ന്റെ അല്ലുചായനെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലൊ...." "ഉണ്ടപൊരി....പറയും.... നിന്റെ ഇച്ചായൻ അലവലാതി...."😬 "യൂ..... "😡 ന്ന് പറഞ്ഞു മുന്നേ നടന്ന മ്മള് അവൾക്കടുതെക്ക് തിരിഞ് കണ്ണ് കൂർപ്പിച്ചു നോക്കിയതും... അവൾ പിരികം പൊക്കി കൊണ്ട്.... "ന്ത് യു...... ന്താ നിർത്തി കളഞ്ഞേ.... "🤨 "നിർത്തുന്നില്ല.... ദ പിടിച്ചോ...." ന്ന് പറഞ്ഞു മ്മള് വരമ്പിലെ ചളിയെടുത്തു പെണ്ണിന്റെ മുഖത്തു തേച് ഒന്ന് പുച്ഛിച്ചു വിട്ടതും...😏

അവളുടെ മുഖം ചുമന്നു വരുന്നത് മ്മള് ആ നിലാവിൽ വ്യക്തമായി കണ്ട് കാര്യം പന്തികേടായി തോന്നി തിരിഞ്ഞു ഓടാൻ നിന്നതും..... പെണ്ണ് അവിടെ കുനിഞ്ഞു ചളി കയ്യിൽ വാരി എടുത്ത്....മ്മടെ പുറകെ.... "അക്കു.... ഓടരുത്....." ന്ന് പറഞ്ഞു മ്മളെ പുറകെ വന്നതും..... മ്മള് തിരിഞ്ഞു ഓടി കൊണ്ട് പറഞ്ഞു.... "ഓടരുതന്ന് പറയുന്നേ കേൾക്കാൻ നിക്കുവല്ലേ ആനക്കുട്ടി.... മ്മള് നിക്കൂല്ലടി....ദ്യര്യം ഉണ്ടേൽ ഓടി തോപ്പിക്....."🤣 "നി മ്മളെ ആനക്കുട്ടി ന്ന് വിളിച്ചുവല്ലെ.... ഇതിന് നി വല്യ വില കൊടുക്കും ഡി.... റോസി ഓസ്സി ......"😬 "ഓസി നിയാടി പട്ടി..... " "ഡി...... അവിടെ നില്ലടി....." "നിക്കൂല്ലടി.... " ന്ന് പറഞ്ഞു തിരിച്ചു ഒന്ന് കൊഞ്ഞനം കുത്തി മുന്നോട്ട് ഓടാനായി തിരിഞ്ഞതും....

മ്മള് അടുത്തുള്ള കല്ലിൽ തടഞ്ഞു വയലിന് സൈഡിലൂടെ ഒഴുകുന്ന കൈ തോടിലേക്ക് മറിഞ്ഞു മൂടും കുത്തി വീണതും....."😳 "ന്റമ്മോ.... " ന്നൊന്ന് നിലവിളിക്കാൻ പോലും സമയം തരാതെ ഓടി വന്ന പട്ടി ആനക്കുട്ടി മ്മടെ മേലെകൂടെ അങ്ങ് വീണു...... "അമ്മഷ്‌ക്കി...."😳 ന്ന് വിളിയോടെ അവൾ മ്മളെ മേലെകൂടെ വീണതും.... രണ്ടും ചക്ക വെട്ടിയിട്ട പോലെ ആ വെള്ളത്തിൽ പോയി സേഫ് ലാൻഡ് ചെയ്തു...... വീഴ്ചയിൽ കണ്ണുകൾ മുറുകെ അടച്ചത് തുറന്നു നോക്കിയതും.... പകച്ചു പണ്ടാരടങ്ങി പോയി... മ്മളെ മേലെ കൂടെ വീണ ആനിയുടെ കൈ മ്മടെ അരയിൽ നിന്ന് ടോപ് തെന്നി മാറിയ ഭാഗത്ത്‌ മ്മടെ വയറിലായയി അവളുടെ ചെളി കൈ പതിഞ്ഞു വെച്ചേക്കുന്നു....." "😬😬.... ബ്ലാ.... "

അത്‌ കണ്ട് മ്മള് പല്ല് കടിച്ചു ആനിയെം അവളുടെ കയ്യിലേക്കും മാറി മാറി നോക്കിയതും..... പെണ്ണ് മ്മള് നോക്കുന്നത് പോലെ നോക്കി കൊണ്ട് നന്നായൊന്ന് ഇളിച്ചതും.... മ്മള് കലിപ്പിൽ പല്ല് കടിചോണ്ട്..... "ആനി....."😬😬.... ന്ന് വിളിച്ചു ചെറഞ്ഞു നോക്കിയതും... ഇളി മൈന്ഡായിൻ ചെയ്തോണ്ട് അവൾ മ്മളോട്..... "ചോറി...... മ്മള് അറിയാതെ...." "ചുപ്.....അറിഞ്ഞു കൊണ്ട് നി മ്മളെ മേലെ ചളി ആകും അല്ലേടി.....മ്മളെ വയർ മുഴുവൻ ചീത്തയാക്കി.... വിടില്ലടി നിന്നെ....." ന്ന് പറഞ്ഞ മ്മളെ വാക്ക് കേട്ട് ചാടിയെണീക്കാൻ നിന്ന അവളെ പിടിച്ചു വെള്ളത്തിലേക്കു മറിച്ചിട്ട് അവൾക് മേലെ കയറി ഇരുന്നു.... കൈ തോട് ആയത് കൊണ്ട് തന്നെ അധികം ആഴം ഇല്ലായിരുന്നു...

.പിന്നീട് അവിടെ നടന്നത് പൊരിഞ്ഞ പോരാട്ടം ആയിരുന്നു.... അതിന്റെ അവസാനം രണ്ടും നനഞ്ഞു കുളിച് ആ തോട്ടിൽ ഉരുണ്ട് കൊണ്ട് ലാസ്റ്റ് ഷീണിച്ചു അതിൽ നിന്ന് എണീറ്റിരുന്നു..... കൈത്തോടിന് ഇരുഭാഗത് പരസ്പരം കാണുന്ന രീതിൽ ഞങ്ങൾ ഇരുന്നു പരസ്പരം നോക്കി കൊണ്ട് നിന്ന്.... ആകെ തലയും നനഞ്ഞു കുളിച്ചേച്ചും ഇരുന്നു പരസ്പരം ചെറഞ്ഞു നോക്കി..... അപ്പോൾ തന്നെ അവൾ മ്മളെ കൂർപ്പിച്ചു നോക്കി കൊണ്ട്... "നിയല്ലെടി മ്മളെ ആകെ നനച്ചേ....കണ്ടോ....മ്മടെ പുത്തൻ ഡ്രെസ്സിൽ ആകെ ചെളിയായി..... " "ആണേൽ കണക്കായി പോയി....മ്മള് പറഞ്ഞോ നിന്നോട് മ്മളെ മേലെ കൂടെ വന്നു വീഴാൻ.... ഹേ.... ന്റെ വയറിൽ മുഴുവൻ ചെളി വാരി തേച്ചിലേഡി....."

"അ..... അത്‌.... ആ... നി... നിയന്റെ മുഖത്തു ചെളി ആക്കിയിട്ടല്ലേ....." "അത്‌ നി ന്റെ ഇച്ചായനെ കുറ്റം പറഞ്ഞിട്ടല്ലേ.....എല്ലാം നീയാ തുടങ്ങി വെച്ചെ....." "അമ്പട പുളുസു....ഇപ്പൊ ഞാൻ ആയോ.....ഇതിനൊക്കെ കാരണം നമ്മൾ രണ്ടും അല്ല...... നമ്മടെ കെട്ടിയോന്മാർ ന്ന് പറയുന്ന അലവലാതികൾ ആണ്......" "ശരിയാ.... അവര് ഓടി പോയിട്ടല്ലേ നമ്മൾ ഒറ്റയ്ക് ആയത്... അതുകൊണ്ട് അല്ലെ നമ്മൾ ഈ അവസ്ഥയിൽ ആയെ....." "ഹ....അപ്പൊ എന്ത് കൊണ്ടും നമ്മടെ അവസ്ഥയ്ക്ക് കാരണം അവര.... നമ്മൾ പാവങ്ങൾ അല്ലെ അക്കു.... "😌 "ആന്ന്..... "😌 "അവരോട് പ്രതികാരം ചെയ്യണം അക്കു....." "മ്മള് നിർത്തി പ്രതികാരം..... "🙄 "അതെന്താ അക്കു .. നി ഇത്രയും പെട്ടന്ന് തോൽവി...."

ന്ന് പെണ്ണ് കളിയാക്കി ഇളിച്ചോണ്ട് പറഞ്ഞതും... മ്മള് കൈ ഉയർത്തി തടഞ്ഞു കൊണ്ട് പറഞ്ഞു.... "വേണ്ട....ആര് പറഞ്ഞു മ്മള് തോറ്റെന്ന്.... അങ്ങനെ ഒന്നും മ്മള് തോൽവി സമ്മതിക്കില്ല....." ന്ന് മ്മള് പല്ല് കടിച്ചു കൊണ്ട് പറഞ്.....പിന്നെ ഒന്ന് ഇളിച്ചോണ്ട് തുടർന്നു.... "പക്ഷെ....മ്മടെ പ്രതികാരം ഒക്കെ തിരിഞ്ഞു മ്മളെ തന്നെ നോക്കി കൊഞ്ഞനം കുത്തുവാടി.... അതോണ്ട് ഇപ്രാവശ്യം നി ഒന്ന് പ്രതികാരം ചെയ്തു നോക്ക് വർക്ക്‌ ആകുമൊന്ന് നോക്കാല്ലോ...."😁 "അത്‌.... ശരിയാ.... മ്മളൊന്ന് നോക്കാം.... " ന്ന് അവൾ പറഞ്ഞു പെട്ടന്ന് ഒന്ന് ഞെട്ടി കൊണ്ട് അവൾ.... "No....." "ന്താടി.... " "ഒ.... ഒന്നൂല്ല.... നമുക്ക് ഈ പ്രതികാരം വേണോ..... " ന്ന് പെണ്ണ് ഇളിച്ചോണ്ട് പറഞ്ഞതും... മ്മള്...

"അപ്പൊ നീയും പെട്ടല്ലേ..... അയ്യേ.... അയ്യയ്യേ.....ഉടായിപ്പ് ആനക്കുട്ടി.... മ്മടെ ഇച്ചായന്റെ മുന്നിൽ തോറ്റല്ലേ......" ന്ന് പറഞ്ഞു മ്മള് പൊട്ടിച്ചിരിച്ചു നോക്കിയതും..... പെണ്ണ് അതാ മ്മളെ ചെറഞ്ഞു നോക്കുന്നു.... മ്മള് അപ്പോൾ തന്നെ ചിരി ഓഫ്‌ ചെയ്തു നിഷ്കു ആയി ചിരി കൊണ്ട് എണീക്കാൻ നിന്നതും... "നിക്കടി അവിടെ....." ന്ന് പറഞ്ഞു മ്മളെ കാലിൽ പിടിച്ചതും.. മ്മള് വെള്ളത്തിലേക്ക് വീണു.... "ന്നേ കളിയാക്കി ചിരിക്കും അല്ലേടി....." ന്ന് പറഞ്ഞു മ്മളെ പിടിച്ചു വെചതും.... അവളിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടാമതും അതിൽ കിടന്ന് ഉരുണ്ടതും..... പെട്ടന്നാണ് ഞങ്ങടെ കാതിൽ... "അക്കു..... " "ആനി.... " ന്ന് ഉച്ചത്തിലുള്ള വിളി പതിഞ്ഞത്....

അപ്പോൾ തന്നെ വെള്ളത്തിൽ കിടന്ന് ഉരുണ്ട ഞങ്ങൾ ഒന്ന് സ്റ്റെക് ആയി ആ കിടപ്പിൽ തന്നെ തലയുയർത്തി നോക്കിയതും.....പകച്ചു പോയി....മുന്നിൽ അതാ കട്ടകലിപ്പിൽ നില്കുന്നു ഞങ്ങടെ കെട്ടിയോൻസ്.....😲 അവരെ കണ്ടതും അതിലുപരി ആ മുഖത്തെ കലിപ് കണ്ടതും.... ഞങ്ങൾ രണ്ടും പരസ്പരം ഒന്ന് നോക്കി കണ്ണ് കൊണ്ട് പലതും കാണിച് പെട്ടന്ന് മ്മള് കൊട്ടിപിടഞ് എണീറ്റിരുന്നു കൊണ്ട് അവരെ അവിടെ പോയിട്ട് ആ പഞ്ചായത്തിലെ കണ്ടില്ലന്നുള്ള രീതിയിൽ പറഞ്ഞോണ്ടിരുന്നു..... "ആനി....നി എന്താ ചെയ്തേ ഇത്.... ശ്രദ്ധിച്ചു നടക്കണ്ടേ അതല്ലേ ഇങ്ങോട്ട് വീണേ.....മുറിവ് ഒന്നും പറ്റിയില്ലല്ലോ ല്ലേ..." "ഇല്ലാന്ന് തോനുന്നു.....മ്മള് അറിയാതെ തടഞ്ഞു വീണതാ....

നോക്ക് കൈ കുത്തി വെള്ളത്തിൽ....മ്മള് വീണപ്പോ നീയും വീണല്ലേ...." ന്ന് പെണ്ണ് പറഞ്ഞതും മ്മള് പല്ല് കടിച്ചു നോക്കിയതും.... അവൾ ഒന്ന് തപ്പി പിടിച്ചു പറഞ്ഞു.... അ... അത്‌.... മ്മള് വീണപ്പോ....നി..നീയും..വേണു....ചെ... വീണു...അല്ല.... മ്മള് നിന്നെ പിടിച്ചപ്പോൾ ബാലൻസ് പോയി നീയും വീണു....ല്ലേ... അക്കു.... " ന്ന് എങ്ങനെയൊക്കെയോ പറഞ്ഞു കണ്ണ് കൊണ്ട് ഓക്കേ അല്ലേ ന്ന് ചോദിച്ചതും മ്മള് ആക്ടിങ് തുടർന്നു കൊണ്ട് പറഞ്ഞു..... "അതാണോ ഇപ്പൊ ഇവിടത്തെ പ്രശ്നം.....നോക്കട്ടേ ..മുറിവ് പറ്റിയൊന്ന്...." ന്നൊക്കെ പരസ്പരം പറഞ്ഞു ഒന്ന് ഇടം കണ്ണിട്ട് നോക്കിയതും.... അവര് കയ്യും കെട്ടി നോക്കുന്നു.... അപ്പോൾ തന്നെ മ്മള് അങ്ങട് അടവ് എടുത്ത് കൊണ്ട്....

പെട്ടന്ന് അവരെ അവിടെ കണ്ട പോലെ ഇല്ലാത്ത അത്ഭുതം ഒക്കെ മുഖത്തു വാരി തേച് ഇളിച്ചോണ്ട് ചോദിച്ചു.... "അലൻ.... നി... നിയോ.... എപ്പ വന്നു....അ... ഇ.... ഇച്ചായനും ഉണ്ടോ.... ഞങ്ങൾ കണ്ടില്ലല്ലോ... അല്ലെ ആനി.... "😁 "ആ.... അ..... കണ്ടില്ല......എപ്പ വന്നു.... "😁 ന്ന് ആനി കൂടെ മ്മളെക്കാൾ എക്സ്ട്രാ നിഷ്കു ഭാവം വാരി വിതറി ചോദിച്ചതും.... ഇച്ചായൻ.... "വല്ലാണ്ട് എക്സ്പ്രഷൻ ഇട്ട് ബുദ്ധിമുട്ടണം എന്നില്ല....നിങ്ങൾ വീണില്ലേ അപ്പൊ വന്നു... ന്തേ ..... " ന്ന് പല്ല് കടിച്ചോണ്ട് പറഞ്ഞതും..... ഓൺ തെ സ്പോട്ടിൽ ഞങ്ങൾ ചാടിയെണീറ്റ് കൊണ്ട് ചേർന്നു നിന്ന് അവരിലേക്കുള്ള നോട്ടം മാറ്റാതെ പതിയെ മ്മള് ആനിയോട് പറഞ്ഞു... "ആനി....വീ അർ ട്രാപ്പ്ഡ്......പെട്ടടി.....എല്ലാം അവര് കണ്ട്...."

"ഓടിയാലോ അക്കു...."🙄 "എങ്ങട്.....മുന്നിൽ പന പോലെ നിക്കുവല്ലേ....." "ന്നാൽ വന്നവഴി തിരിഞ്ഞോടാം.... അല്ലേൽ നമ്മടെ പപ്പും പൂടയും ബാക്കി കാണില്ല.... " "ശരിയാ....കിച്ചയുടെ നോട്ടം കണ്ടിട്ട് തന്നെ മ്മക്ക് മുള്ളാൻ വരെ തോന്നണുണ്ട്...." "ന്നാൽ ഒന്നും നോക്കണ്ട..... ഓടിയെക്ക്...." ന്ന് പറഞ്ഞു രണ്ടും കൂടെ തോട്ടിൽ നിന്ന് കയറി വന്ന വഴി വരമ്പിലേക് ഓടാൻ നിന്നതും..... മ്മള് വായുവിൽ ഉയർന്നു പൊങ്ങിയതും ഒരുമിച്ച് ആയിരുന്നു.... ഉയർന്നു പൊങ്ങിയ മ്മള് നോക്കിയപ്പോൾ മ്മള് ചെക്കന്റെ കൈകളിൽ....സുഭാഷ്....🙄 കഷ്മലൻ മ്മളെ എടുത്ത് പൊക്കിയേക്കുവാ ഒന്ന് രക്ഷപെടാൻ പോലും സമ്മതിച്ചില്ല.....ആനി ഓടി കാണും....

ന്ന് കരുതി നോക്കിയപ്പോൾ അതാ വളിഞ്ഞ എക്സ്പ്രെഷൻ ഒക്കെ ഇട്ടോണ്ട് ഇച്ചായന്റെ കയ്യിൽ കിടക്കുവാ അവൾ... ഓഹ്.... ഇപ്പഴാ ഒന്ന് സമാധാനം ആയത്.....😌... അത്‌ പിന്നെ അങ്ങനെ ആണല്ലോ... നമ്മടെ വീട്ടിൽ കറന്റ് പോയാൽ ആദ്യം നോക്ക അടുത്ത വീട്ടിലേക് അല്ലെ.... അവിടേം ഇല്ലാന്ന് കാണുമ്പോൾ ഉള്ള ആ ഒരു ഇത് അത്‌ വേറെ ആണ്.... അതുപോലെ ആണ് നമ്മൾ പെടുമ്പോ കട്ടക്ക് കൂടെ നിക്കുന്ന ചങ്കും കൂടെ അതിൽ പെടുമ്പോൾ ഉള്ള ഒരു ഇത് ... ഏത് .... അതന്നെ.... കൂടുതൽ ചോദ്യം ഒന്നും വേണ്ട....😁 ന്നൊക്കെ ചിന്തിച്ചു കൊണ്ട് നിന്നതും പെട്ടന്നാണ് ഞങ്ങളേം കൊണ്ട് അവര് ഞങ്ങൾ ആദ്യം കണ്ട ആ വെളിച്ചത്തെ ലക്ഷ്യം വെച് നീങ്ങിയത്....

മ്മള് നോക്കുമ്പോ ചെക്കന് മുഖം ഒക്കെ കോട്ടയ്ക് കയറ്റി പിടിച്ചു വെച്ചേക്കുവാ ..... കലിപ്പ് ആണല്ലോ പടച്ചോനെ...കുറച്ച് സോപ് എടുത്ത് പ്രയോഗിച്ചാലോ.... ന്നൊക്കെ കരുതി കൊണ്ട് മ്മള് പതിയെ ആ മുഖത്തൂടെ കൈ വിരൽ കൊണ്ട് ചിത്രം വരച്ചു... "കിച്....." ന്ന് വിളിച്ചതെ ഓർമ ഒള്ളു.... "കയ്യെടുക്കടി....." ന്നുള്ള എക്കോ ഗർജ്ജനത്തിൽ മ്മള് പകച് ചുറ്റും നോക്കിയപ്പോൾ.... സെയിം പകപ്പ് ആനിയുടെ മുഖത്തുo.... അപ്പൊ ഇതും എക്കോ അല്ലെ.... ഇവരെന്താ ഒരമ്മ പെറ്റ അളിയന്മാരോ... മ്മള് പിന്നെ അതോടെ നല്ല കുട്ടിയായി അടങ്ങി ഇരുന്നു.... കുറച്ച് നടന്ന് എത്തി ഞങ്ങളെ താഴെ നിർത്തിയതും.... രണ്ടും കൂടെ തല താഴ്ത്തി നിന്നു.... അതോടെ തുടങ്ങിയില്ലേ കലിപ്പ്....

പഞ്ഞി കിട്ടിയിരുന്നെൽ ചെവിയിൽ തിരുകി കേറ്റാമായിരുന്നു.....ഹോ.... "എന്തായിരുന്നു നിങ്ങൾക് അവിടെ പണി.....ആ വെള്ളത്തിൽ കിടന്ന് അടിയുണ്ടാക്കാൻ നിങ്ങൾ എന്താ കൊച്ചു കുട്ടികൾ ആണല്ലോ....." ന്ന് രാവണൻ.... "നിങ്ങൾക് ഇതൊരു ഹോബി ആണോ.... ചെളി കണ്ടാൽ അപ്പോൾ അവിടെ കിടന്നുരുളാൻ...." ന്ന് ഇച്ചായൻ.... അങ്ങനെ രണ്ട് പേരും കൂടെ മാറി മാറി കലിപ്പ് വിത്ത്‌ ഉപദേശം കൊണ്ട് നിറച്ചു..... 😬😬.... ന്ത് ചെയ്യാനാ... എല്ലാം വരുത്തി വെച്ചത് ഞങ്ങൾ അല്ലെ കെട്ടല്ലെ മതിയാകു.... അല്ലേൽ ഇപ്പൊ കാണായിരുന്നു.....😏😏 ന്നൊക്കെ ചിന്തിച്ചു കൊണ്ട് നിന്നതും മ്മടെ ചെക്കന്... "കണ്ടില്ലേ ആൽബി... മ്മള് ഇത്രയും പറഞ്ഞിട്ട് വല്ല കുലുക്കവും ഉണ്ടോന്ന്..... നിക്കുന്ന നിൽപ്പ് കണ്ടില്ലേ....."

"അത്‌ ഞങ്ങളെ അവിടെ ഒറ്റയ്ക്ക് വിട്ട് ഓടിയിട്ടല്ലേ.... " ന്ന് മ്മള് ചുണ്ട് ചുളുക്കി കൊണ്ട് പറഞ്ഞതും..... "അങ്ങനെ പോന്നിട്ട് ഉണ്ടേൽ ബുദ്ധിയുള്ളവർ അവരുടെ പുറകെ വരാറ പതിവ്.... അല്ലാണ്ട് അവിടെ കിടന്ന് ഉഴുതു മറിക്കുവല്ല.... " "ഞങ്ങൾ ഒന്നും ചെയ്തില്ലല്ലോ അതിന്.... " ന്ന് ആനി നിഷ്കു ആയി പറഞ്ഞതും.... ഇച്ചായൻ... "ഒറ്റ വീക് വെച് തന്നാൽ ഉണ്ടല്ലോ... ഒന്നും ചെയ്യാഞ്ഞിട്ട് ആയിരിക്കും ഈ കോലത്തിൽ ഞങ്ങളെ മുന്നിൽ വന്നു നിൽക്കുന്നെ...." "അത്‌ പിന്നെ അറിയാതെ....." "പാടം കണ്ടാൽ രണ്ടിനും ഉള്ള സൂക്കേട് ആണിത്.... അന്ന് അരുണിന്റെ നാട്ടിൽ വെച്ചും ഇതന്നെ ആയിരുന്നല്ലോ പണി...." ന്ന് രാവണൻ പറഞ്ഞതും.... മ്മള് ഇനി അങ്ങേരോട് പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് കരുതി പിന്നെ ഒന്നും നോക്കീല്ല....

കള്ള കരച്ചിൽ അങ്ങ് കരഞ്ഞു നേരെ വിട്ടു അല്ലുചായന്റെ അടുത്തോട്ടു..... "അല്ലുചായ....." ന്ന് പറഞ്ഞു മ്മള് ആളെ പോയി കെട്ടിപിടിച്ചു നിന്ന്.... "ഇച്ചായ.....ഞങ്ങൾ ഒന്നും ചെയ്തില്ല.... അറിയാതെ ചെയ്തു പോയതാ....ഇനി ചെയ്യൂല്ല.....ഇനി വഴക്ക് പറയല്ലേ...." ന്നൊക്കെ പറഞ്ഞു മ്മള് ചെക്കനെ ഇടം കണ്ണാൽ നോക്കിയപ്പോൾ ആള് കണ്ണും തള്ളി നോക്കുവാ.... അപ്പോൾ തന്നെ മ്മള് നോട്ടം മാറ്റി കരച്ചിൽ കണ്ടിന്യൂ ചെയ്‌തെതും... ഇച്ചായൻ.... "ആ...അത്‌ വിട്ടേക്ക്....ഇനി ഇങ്ങനെ ചെയ്യരുത് ട്ടോ....കരയാതെ മോളെ....." "ടാ.... ആൽബി... അവൾ ചുമ്മാ അഭി.... " "നോക്ക് ഇച്ചായ....മ്മളെ ചുമ്മാ പറയുന്നേ....ന്നേ വഴക് പറയണ്ടാന്ന് പറ രാവണനോട്.... " ന്ന് പറഞ്ഞതും..... ആള് മ്മളെ പല്ല് കടിച്ചു നോക്കുവാ.....

മ്മള് അത്‌ മൈൻഡ് ചെയ്തില്ല.... ഒടുവിൽ ഇച്ചായനെ സോപ് ഇട്ട് അവരുടെ വഴക്കിൽ നിന്ന് രക്ഷപെട്...😌😌 ആ ഉദ്യമം കഴിഞ്ഞതും അവര്.... " കൂടെ വാ....." ന്ന് പറഞ്ഞു മുന്നേ നടന്നതും..... അവര് പോയവഴിയെ നോക്കിയപ്പോൾ കണ്ണും മിഴ്ച് നോക്കി നിന്ന് പോയി.... ഞങ്ങൾ ഇപ്പൊ നില്കുന്നത് പാടം കഴിഞ്ഞു സ്റ്റെപ് കയറി കുറച്ച് ഉയരം കൂടിയ സ്ഥലത്ത് ആയിരുന്നു... അവിടെ വെച് ആയിരുന്നു ഞങ്ങളെ വിചാരണ നടത്തിയേ.... അവിടെ നിന്ന് മുന്നോട്ട് നോക്കിയ ഞങ്ങള്ക് മുന്നിൽ കണ്ടത് ഒരു വാഹനത്തിന് പോകാൻ ഉള്ള വീഥിയിൽ ഒരു നടപ്പാത.... അതിന് ഇരുവശവും ഒരാൾ പൊക്കത്തിൽ ബുഷ് കൊണ്ട് നിറഞ്ഞിരുന്നു ആ നടപ്പാത നീളെ.... ബുഷ് എല്ലാം നല്ല ഭംഗിയിൽ വെട്ടി ഒതുക്കി വെച്ചിരുന്നു.... അത്‌ കണ്ട് ഞങ്ങൾ പരസ്പരം നോക്കി അത്ഭുതത്തോടെ മുന്നോട്ട് നടന്നതും.....

അതിന്റെ അവസാനം എത്തി ചേർന്നത് ഒരു നാല് കെട്ടിന് മുന്നിൽ ആയിരുന്നു..... പഴയ മോഡലിൽ ഉള്ള വല്യ നാല് കെട്ടിന്റെ ഒരു പുതിയ മിനിയേച്ചർ നാല് കേട്ട്..... അവിടെ നിന്നുള്ള വെളിച്ചം ആണ് ഞങ്ങൾ നേരത്തെ കണ്ടെത്.... ഞങ്ങൾ അത്‌ നോക്കികൊണ്ട് മുന്നോട്ട് നടന്നതും.... പെട്ടന്നാണ് ഞങ്ങളെ കയ്യിൽ പിടിവീണത്..... നോക്കുമ്പോ ചെക്കന് മ്മളെ കയ്യിൽ പിടിച്ചു വെച്ചിരിക്കുന്നു.... മ്മള് എന്തെങ്കിലും ചോദിക്കും മുന്നേ..... മ്മളെയും കൊണ്ട് വീടിനു വലത് ഭാഗത്തേക് വലിച്ചു കൊണ്ട് പോയതും...... തിരിഞ്ഞു നോക്കുമ്പോൾ മ്മളെ പോലെ ആനിയെ ഇച്ചായൻ വീടിന് ഇടത് ഭാഗത്തേക് വലിച്ചോണ്ട് പോയി...... എന്തെരോ....എന്തോ.....🙄🙄........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story