രാവണ പ്രണയം🔥 : ഭാഗം 98

Ravana Pranayam Novel

എഴുത്തുകാരി: അമീന

സൂര്യ കിരണങ്ങൾ അരിച്ചിറങ്ങുന്ന പുലരിയെ പൊതിഞ്ഞു കൊണ്ടുള്ള കിളികളുടെ കിളി നാദം കേട്ടു കൊണ്ട് പതിയെ കൺപോളകൾ തുറന്ന് ചുറ്റും നോക്കിയപ്പോൾ ആണ് ചെറു ചിരിയോടെ ചായ കപ്പ് ചുണ്ടോട് ചേർത്ത് കൊണ്ട് ബാൽക്കണി കടന്നു അകത്തേക്കു വന്ന രാവണനിൽ മിഴികൾ ഉടക്കിയത്..... ചെറു ആവിയുയർന്നു പൊങ്ങുന്ന കപ്പ് ചുണ്ടോടടുപ്പിച്ചു കൊണ്ട് മ്മളെ നേരെ വന്നതും....മ്മള് ചെറു ചിരിയോടെ കോട്ടുവാ ഇട്ടോണ്ട്... "ഗുഡ് മോർണിംഗ് രാവണ......" ന്ന് പറഞ്ഞു ബെഡിലായി എണീറ്റിരുന്നു.....ഒന്ന് മൂരി നിവർന്നു കൊണ്ട് അഴിഞ്ഞുലഞ മുടിയിഴകൾ മുന്നിലെക്കിട്ട് കൊതി കേട്ടു വിടുവിച്ചു കൊണ്ട് പിന്നിലായി കെട്ടി വെച്ചതും.....

ചെക്കന് മ്മടെ അടുത്തോട്ടു വന്നു അരികിലായി ഇരുന്നു ചെറു ചിരിയോടെ കപ്പ് നീട്ടി കൊണ്ട്... "ന്താടോ ഇങ്ങനെ നോക്കണേ.....വേണോ....മ്മ്...." "അയ്യേ....പല്ല് തേക്കാതെയോ.....ഒരു മിനുട്ട് ഞാനിപ്പോ വരാവെ....." ന്ന് പറഞ്ഞു പെട്ടന്ന് ബെഡിൽ നിന്നിറങ്ങി വാഷ്‌റൂമിൽ കയറി വായും മുഖവും കഴുകി തിരിഞ്ഞതും.....കഴുത്തിലായി മുടി കൊണ്ട് നീറ്റൽ അനുഭവപെട്ടതും......മുടി മാറ്റി നോക്കിയതും അവിടെയായി ചുമന്നു കിടക്കുന്നത് കണ്ട് ഒന്നൂടെ മിററിൽ കൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ്...... മ്മടെ മൈൻഡിലേക് ഇന്നലെ നടന്നതെല്ലാം ഓർമ വന്നത്.... ന്റെ പടച്ചോനെ.... ന്ന് വിളിച്ചു മ്മള് മ്മളെ തന്നെ ഒന്ന് അടിമുടി നോക്കിയതും പകച്ചു പോയി.....

മുട്ട് വരെ ഇറക്കം ഉള്ള രാവണന്റെ ബ്ലാക്ക് ഷർട്ട്‌ ഇട്ടോണ്ട് ആയിരുന്നോ മ്മള് ആൾടെ മുന്നിലൂടെ ഇങ്ങട് ചാടി തുള്ളി പോന്നത്.....🤦‍♀️... ശേ......അക്കു....എന്നത്തെo പോലെ എണീറ്റ് പോന്നേക്കുന്നു......ചെക്കന്റെ കുസൃതിയിൽ എപ്പഴോ ഉറക്കിലേക് വീണത് മാത്രമേ ഓര്മയുള്ളു😌....ഷർട്ട്‌ ഒക്കെ അവനാണോ ഉടുപ്പിച്ചേ.....🙈 ഇനി ഇപ്പൊ എങ്ങനെ ഈ കോലത്തിൽ അകത്തേക്കു പോകും.....ആളവിടുന്ന് പോയി കാണുമോ..... ന്നൊക്കെ ആലോചിച്ചു കൊണ്ട് മെല്ലെ പുറത്തോട്ട് തലയിട്ട് നോക്കിയതും..... അങ്ങേരതാ ഫോണിലും തോണ്ടി ബെഡിൽ ഇരിക്കുന്നു..... ആരുടെ അമ്മൂമ്മേനെ കെട്ടിക്കാന പടച്ചോനെ ആ ഇരുത്തം.....ഇനി ഇപ്പൊ മ്മള് എന്തെടുതുടുക്കും....

ന്നൊക്കെ തിങ്കി കൊണ്ട് ചുറ്റും നോക്കിയതും...തൊട്ടടുത് അത മ്മടെ ജീൻ കിടക്കുന്നു..😁....ആൾടെ ശ്രദ്ധ മാറുന്നെന് മുന്നേ ഓടി പോയി യെടുക്ക് അക്കു.... ന്ന് പറഞ്ഞു മ്മള് പതിയെ കതക് തുറന്ന് പുറത്തോട്ട് പമ്മി പമ്മി നടന്ന് സ്റ്റാൻഡിൽ ഉള്ള മ്മളെ ജീൻ എടുത്ത് തിരിഞ്ഞതും..... അതാ മുന്നിൽ ഇളിച്ചോണ്ട് നിക്കുന്നു അൽ കെട്ടിയോൻ.....😲... മ്മളെ നോക്കി പിരികം പൊക്കിയതും..... വളിഞ്ഞ ഇളിയും ഫിറ്റ്‌ ചെയ്തു ഒന്നും ഇല്ലന്ന് തോൾ പൊക്കി കാണിച്ചു മെല്ലെ സൈഡിലൂടെ വലിയാൻ നിന്നതും..... മ്മടെ മുന്നിൽ കയറി നിന്നതും മ്മള് ഒന്ന് പുറകിലേക്ക് ചുവട് വെച് പോയി...... ചെക്കന്റെ നോട്ടം താങ്ങാൻ കഴിയാതെ ജീനും നെഞ്ചോട് അടക്കി കൊണ്ട് തലയും താഴ്ത്തി നിന്നതും.....

മ്മളിലേക് ചുവടു വെച്ച ചെക്കന്റെ കാൽ കണ്ടതും..... അറിയാതെ അതിനനുസരിച്ചു മ്മടെയും ചുവടുകൾ പുറകോട്ട് പോയി...... സ്ഥിരം ക്‌ളീഷേ ആയ ചുമരിൽ ഇടിക്കും മുന്നേ മ്മടെ അരയിലൂടെ കയ്യാൽ ചുറ്റി വരിഞ്ഞു ആളിലേക് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു... "പോന്നു.....നാണം ഇതുവരെ മാറിയില്ലേ പെണ്ണെ.....മുഖത്തേക് നോക്കുന്നു പോലും ഇല്ല ല്ലൊ.....അത്രയും എഫക്ട് ചെയ്തോ രാവണന്റെ പ്രണയം....."😉 ന്ന് പറഞ്ഞു കവിളിൽ ഒന്ന് മുത്തിയതും..... മ്മള് മുഖം ഉയർത്തി ചുണ്ട് ചുളുക്കി കൊണ്ട് നോക്കിയതും.... "ഇങ്ങനെ നോക്കാതെ പെണ്ണെ...... ഒന്നൂടെ കടിച്ചെടുക്കും ഞാൻ ഈ ചാമ്പങ്ങ....." "😳.....ന്നേ വിട് കിച്ച.....മ്മള് കുളിചെച്ചും വരാം.....ഒത്തിരി ലേറ്റ് ആയില്ലേ....

ഇന്നുമുതൽ കോളേജിൽ പോകേണ്ടതല്ലേ...മ്മ്...വിട്...." "കിടന്ന് പിടക്കാതെ.....വിടാം... അതിന് മുന്നേ ചൂടുള്ള ഒരു ഉമ്മ തന്നേച്ചും പൊയ്ക്കോ....." "ദേ.....കളിക്കല്ലേ കിച്ച.....ന്നേ വിട്....." ന്ന് പറഞ്ഞു ആളെ നോക്കാതെ കയ്യിൽ കിടന്ന് കുതറിയതും.... ബാലൻസ് പോയി രണ്ടൂടെ ബെഡിലേക് വീണതും.... വീണിടം ആയുധം എന്ന പോലെ മ്മളെയും കൊണ്ട് മറിഞ്ഞു മുകളിലായി വന്നു കൊണ്ട്.... "നീയായിട്ട് ഈ സ്റ്റേജിലേക് കൊണ്ട് വന്നതാ.....ഒരു മധുരത്തിൽ ഒതുക്കാൻ നിന്നതാ.....ഇനി ഇപ്പൊ ഒരു സദ്യ കഴിക്കാതെ വയർ നിറയുമെന്ന് തോന്നുന്നില്ല പെണ്ണെ....." "കിച്ച....വേ....." ന്ന് പറയും മുന്നേ മ്മളിലേക് ചാഞ്ഞു കൊണ്ട് അധരത്തോട് അധരം ചേർത്തിരുന്നു.....🙈🙈.... ******

പിന്നീട് കുളിച്ചൊരുങ്ങി ഷെൽഫിൽ നിന്ന് ചെക്കന് മേടിച്ചു തന്ന ലോങ്ങ്‌ ടോപ്പും പാന്റും ഇട്ട് സാകാർഫ് ചുറ്റി ഒരുമിച്ച് താഴോട്ട് ഇറങ്ങിയതും..... താഴെ ഡൈനിങ് ടേബിളിൽ ആയി അല്ലുചായനും ആനിയും ഉണ്ട് ഹാജർ..... മ്മള് അനിയുടെ അടുത്തേക് ചെന്നതും കിച്ച..... "അക്കു.....കിച്ചണിൽ ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാകും.... ടാബിളിൽ കൊണ്ട് വെച്ചേക്ക് കഴിചിട്ട് പോകാം....." ന്ന് പറഞ്ഞതും...... ഞങ്ങൾ രണ്ടും പെട്ടന്ന് കിച്ചണിൽ ക്ക് പോയി.....അവിടെ കവറിലായി കഴിക്കാൻ ഉള്ളത് കണ്ട് അത്‌ തുറന്ന് വെള്ളപ്പവും വെജിറ്റബിൾ കറിയും പ്ലേറ്റിലേക് എടുത്ത് വെച്ച്..... ഒരുനിമിഷം മിണ്ടാതെ നിന്ന്.... പെട്ടന്ന് പരസ്പരം നോക്കി കൊണ്ട് നിന്നതും.... വളിഞ്ഞ ഇളിയോടെ മ്മള്.....

"ആനി നി പെട്ടോ..... ഇന്നലെ......" "ഹേ.....മ്മ്...... നിയോ......" "മീ റ്റൂ......" "അതിനർത്ഥം......യാ ഗോഡെ നമ്മളെ പെടുത്തിയതാ....."😵..... "കാലമാടൻമാര്.....അപ്പൊ പ്ലാൻ പണ്ണിതാ നമ്മളെ ഇങ്ങട് കൊണ്ട് വന്നേ.....ഏതായാലും ഇതൊക്കെ നടക്കേണ്ടത് തന്നെ അല്ലെ.....😌 അതും ആലോചിച്ചു നിക്കണ്ട..... നമുക്ക് പോകാൻ നോക്കാം......" "അതാ നല്ലത്.....നി ഇന്ന് കോളേജിൽ പോകുന്നില്ലേ....." "ഉണ്ട്.....വൈകുന്നേരം വീട്ടിൽ വിരുന്ന് അല്ലെ.....ക്ലാസ്സ്‌ അല്ലേൽ തന്നെ ഒത്തിരി പോയി..... പഠിക്കാനുള്ള പൂതി കൊണ്ടല്ല.....ന്നാലും ചുമ്മാ അറ്റൻഡൻസ് കളയണ്ടല്ലോ..... എക്സാം എഴുതാൻ പറ്റില്ലല്ലൊ...😁...വാ പോകാം അല്ലേൽ അവര് ഇങ്ങോട്ട് വരും....." ന്നൊക്കെ പറഞ്ഞോണ്ട് ഫുഡ്‌ കൊണ്ട് പോയി ടേബിളിൽ വെച്.....

ഫുഡ്‌ കഴിക്കൽ ഒക്കെ കഴിഞ്ഞു കതക് അടച്ചു ലോക്ക് ചെയ്തിറങ്ങി...... പിന്നെ ഈ വീടിന്റെ കുറിച്ച് പറഞ്ഞില്ലല്ലോ.....ഇത് മ്മടെ ചെക്കന്റെ കോൺസെപ്റ് അനുസരിച്ച് പണിത വീട് ആണ്.... പഴയ മോഡൽ കൂടിയ ഒരു പുതിയ നാല് കേട്ട്.....ഇങ്ങോട്ട് വരാൻ വഴി ഒക്കെ ഉണ്ട് ന്നിട്ടും ഞങ്ങള്ക് സർപ്രൈസ് തരാൻ വേണ്ടി ആണോലോ പാടം വഴി ഓടിയത്... അതുകൊണ്ട് തന്നെ പാടം കടന്നു ഞങ്ങൾ ബൈക്കിനടുത് എത്തി വീട്ടിലേക് വിട്ടു.... ഇച്ചായനും ആനിയും വൈകുന്നേരം വീട്ടിലോട്ടു വന്നേക്കണം ന്ന് പറഞ്ഞിട്ട പോയത്..... ഞങ്ങൾ വീട്ടിൽ എത്തിയതും മുറ്റത്തു പോകാനെന്ന പോലെ അൻവർ കാക്കുവും മജിത്തയും അപ്പുവും മിയു മോളും പിന്നെ ബാക്കിയുള്ളവരും ഉണ്ടായിരുന്നു....

ബൈക്കിൽ നിന്നിറങ്ങി അവർക്കരികിലേക് ചെന്നതും മാജിത്ത മ്മളെ വന്നു കെട്ടിപിടിച്ചു.... "അക്കു.....നിങ്ങൾ വരാൻ കാത്ത് നിക്കുവായിരുന്നു.....ഞങ്ങൾ വീട്ടിലേക് ഇറങ്ങാൻ നിക്കുവാ.....ഒത്തിരി സന്തോഷത്തോടെ ആണ് ഇന്ന് മ്മള് ഇവിടെ നിന്ന് പോകുന്നത്.... അതിന് കാരണം നി മാത്രം ആണ്......സന്തോഷം നഷ്ടപെട്ട ന്റെ വീടിന്റെ സന്തോഷം ഇപ്പൊ തിരികെ കിട്ടിയിരിക്ക.....താങ്ക്സ് അക്കു....." "എന്താ മാജിത്ത ഇത്.....എല്ലാവരും എന്നും സന്തോഷമായി ഇരിക്കണമെന്നെ എനിക്കുള്ളു......പിന്നെ വിഷമം ഉണ്ട്.... ഇല്ലന്ന് പറയുന്നില്ല..... ജീവനെ പോലെ കൂടെ കൊണ്ട് നടന്ന ന്റെ അപ്പു.....ആ വേദനയെക്കാൾ സന്തോഷം നൽകുന്നുണ്ട് അവന്ക് നഷ്ടപെട്ട അവന്റെ ഫാമിലിയെ തിരിച്ചു കിട്ടിയതിൽ.....

" ന്ന് പറഞ്ഞു നിറഞ്ഞ കണ്ണ് അടക്കി നിർത്തിയതും അപ്പു.... "ഇത്തെയി...." ന്ന് പറഞ്ഞു മ്മളെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.... ഒരുവിധം അവനെ സമാധാനിപ്പിച്ചു കൊണ്ട് അവരെ യാത്രയാക്കി..... പോകുന്ന പോക്കിൽ ഹോസ്റ്റലിൽ നിന്ന് അർഷിയെം കൂടെ കൂട്ടുമെന്ന് പറഞ്ഞു..... അവര് പോയതും മ്മള് ഒരു നെടുവീർപ്പോടെ അകത്തേക്കു കയറി..... പിന്നീട് മമ്മയോട് പറഞ്ഞു മ്മളും ചെക്കനും മാരിയും താറിൽ കോളേജിലെക്ക് വിട്ടു..... ശാലുത്ത പിന്നെയും അമി കാക്കുവിന്റെ ഹോസ്പിറ്റൽ ജോയിൻ ചെയ്തു...... അവരും അങ്ങട് പോയി.... കോളേജിൽ എത്തി അവിടെയുള്ള മരചുവട്ടിലായി നിൽക്കുന്ന ആനിയെം ഷാദിയെം അരുണിയെo സീനുവിനെയും കണ്ട് ചെക്കനോട് പറഞ്ഞു അവരുടെ അടുത്തേക് വിട്ടു.....

മാരിയെ വിളിച്ചെങ്കിലും അവൾ സിനു നെ കണ്ടിട്ട് ആണെന്ന് തോന്നുന്നു ലൈബ്രറി പോകണം ന്ന് പറഞ്ഞു പെട്ടന്ന് എസ്‌കേപ്പ് അടിച്ചു.....🤭.... മ്മള് ഓടി ചെന്ന് അരുണിയെ കെട്ടിപിടിച്ചു ഷാദിയെം.... അവരോട് വിശേഷം ഒക്കെ ചോദിച്ചു..... ആനിയും അരുണിയും മ്മളോട് പറഞ് അവരുടെ ക്ലാസ്സിലേക്ക് വിട്ടു.... മ്മള് പിന്നെ തിരിഞ്ഞു സിനു വിന്റെ വയറിനിട്ട് ഒരു പഞ്ച് കൊടുത്തതും ചെക്കൻ.... "ടി കുരിപ്പേ.....കെട്ടി പോയിട്ടും നി നന്നായില്ലടി...... ന്റെ വയറു മുത്തപ്പാ......ഇന്ന് ഒരു രണ്ട് കുറ്റി പുട്ട് തിന്നത് നി വെളിയിൽ വരുത്തുമല്ലോ പിശാശ്ശെ....." "പോടാ.....പിശാശ് നിന്റെ കുഞ്ഞമ്മടെ നായർ....നിയൊക്കെ പുട്ട് കുത്തി കയറ്റുന്നത് രാവിലെ ഇവിടെ വന്നു തള്ളാൻ അല്ലെ....തള്ള് വാസു....." "😬

😬...നിങ്ങടെ കൂടെ അല്ലെ കൂട്ട് അപ്പൊ മ്മള് അങ്ങനെ ആയതിൽ ഫുൾ ക്രെഡിറ്റ്‌ ഗോസ്ടു മ്മടെ അലവലാതി ചങ്കുകൾക്കാണ്....തള്ള് വണ്ടികൾ നിങ്ങൾ രണ്ടും ആണ്......" 😏.... ന്ന് ചെക്കന് പറഞതും ഷാദി..... "ദേ കൊരങ്ങാ.....മ്മളെ പറഞ്ഞാൽ ഉണ്ടല്ലോ.....തള്ള് വണ്ടി നിന്റെ മ....." "നോ.....ഷാദി.....ഡോൺ ടു....." "ന്താടാ...മ്മള് മാരി ന്നാ ഉദ്ദേശിച്ചത്....😏.... "ഓഹ്...." 😁.... ന്നൊക്കെ ഓരോന്ന് അങ്ങടും ഇങ്ങടും പറഞ്ഞു ഞങ്ങൾ ക്ലാസിലെക്ക് വിട്ടു..... ഇന്റർവെൽ സമയം സമൂസ മേടിക്കാൻ വേണ്ടി സിനു ചാടി തുള്ളി ക്യാന്റീനിലേക്ക് പോയതും..... ഷാദി മ്മളോട് അവളുടെ പപ്പ ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞു ബീച്ചിൽ വെച് കാണണം ന്ന് പറഞ്ഞെന്ന് പറഞ്ഞു..... ബീച്ചിൽ എത്തിയാൽ പപ്പ വിളിക്കാം എന്ന് പറഞ്ഞു.....

സംസാരത്തിൽ എന്തോ സീരിയസ് കാര്യം ആണെന്ന് തോനുന്നു..... "അല്ല ഷാദി.....ഷാഹിൽ..... അവൻ....ഇപ്പോ....." "മ്മള് എല്ലാം അറിഞ്ഞു അക്കു.....അതിന് ശേഷം ഷാഹിൽക ഇന്നലെ ഒന്നും വീട്ടിൽ വന്നില്ല ന്നാ പപ്പ പറഞ്ഞത്.... അപ്പുവിനെ കിഡ്നാപ്പ് ചെയ്യുന്നതിന് തലേ ദിവസം ബാഗ് ഒക്കെ പാക് ആക്കി പോയിട്ട് പിന്നെ വീട്ടിൽ വന്നില്ലന്നാ പപ്പ പറഞ്ഞത്.....മ്മള് ഇതൊന്നും പപ്പയെ അറിയിച്ചിട്ടില്ല.....ഒത്തിരി വേദന അനുഭവിക്കുന്നുണ്ട് പാവം....ഇത്രയും ക്രൂരത കൂടെ ഷാഹിൽ കാക്കുവിന് ഉണ്ടെന്ന് അറിഞ്ഞാൽ പാവം തകർന്ന് പോകും.....സ്വന്തം ചോര അല്ലാഞ്ഞിട്ടും ഇന്ക് ഏട്ടനെ പോലെ ആയിരുന്നു.....അതുകൊണ്ട് തന്നെ ആൾടെ പഠനത്തിന് ഒത്തിരി ബുദ്ധിമുട്ട് സഹിചിട്ടുണ്ട് പപ്പ....."

"അതൊക്കെ വിട്ടേകെഡോ...... പിന്നെ ഇനി അവൻ വീട്ടിൽ വന്നാൽ പപ്പയോടു അറിയിക്കാൻ പറയണം.....ഈ സത്യങ്ങൾ അവൻ അറിഞ്ഞാൽ വെറുത ഇരിക്കില്ല....മാജിത്ത അറിയാതെ നിക്കാൻ ആണ് അവൻ ഞങ്ങളെ പോലും കൊല്ലാൻ......" ന്ന് പറഞ്ഞതും സിനു അങ്ങോട്ട് വന്നത്.... പിന്നീട് സംസാരം നിർത്തി സമൂസ വെട്ടി വിഴുങ്ങി...... പിന്നീട് ഓരോ ക്ലാസ്സ്‌ തള്ളി നീക്കി വൈകുന്നേരം ആയതും..... മ്മളും ശാധിയും ഒരു പീരിയഡ് നേരത്തെ ചാടി..... സിനു ഉച്ചയ്ക്ക് തന്നെ മുങ്ങി.... കാരണം ശാലുത്തയും അമി കാകുവും ഇന്ന് അവിടെ വിരുന്ന് ആണ്.....അവൻ എന്തൊകെയോ മേടിക്കണം ന്നൊക്കെ പ്ലാൻ ചെയ്തിട്ട പോയത്....

അതുകൊണ്ട് ഞങ്ങൾ നേരത്തെ ക്ലാസ്സ്‌ കട്ട് ചെയ്തു.....അല്ലേൽ ചെക്കനോട് ചോദിച്ചു പോകേണ്ടി വരും..... ഇത് ഞങ്ങൾ രണ്ടുപേരും മാത്രമേ പാടുള്ളു ന്ന് പറഞ്ഞത് കൊണ്ട് ആണ്..... അങ്കിളിനെ കണ്ട് ക്ലാസ്സ്‌ വിടുന്നെനു മുന്നേ ഇങ്ങോട്ട് എത്തണം..... ന്ന് ഉദേശിച് കൊണ്ട് പെട്ടന്ന് തന്നെ ഒരു ഓട്ടോ പിടിച്ചു നേരെ ബീച്ചിലേക്ക് വിട്ടു..... അവിടെ എത്തി ഷാദി അങ്കിളിനു വിളിച്ചു....ആള് വന്നോണ്ടിരിക്കണെന്ന് പറഞ്ഞു....ഞങ്ങൾ നേരത്തെ ചാടുന്ന വിവരം ആളുടെ അടുത്ത് ഇല്ലല്ലോ.....😁 ഞങ്ങൾ പിന്നെ ഒരു ഭാഗത്തുള്ള തിട്ടയിൽ ഇരുന്നു കടലിലേക്കു നോട്ടമിട്ടിരുന്നു..... അവളെ പോലെ മ്മൾകും ഉണ്ട് അങ്കിളിന് എന്ത് കാര്യം ആണ് പറയാനുള്ളത് എന്നറിയാനുള്ള ആകാംഷ.....

ഒരു 10 മിനുട്ട് കഴിഞ്ഞതും ആള് ഒരു ഓട്ടോയിൽ വന്നിറങ്ങി..... ഷാദി ഓടി പോയി അങ്കിളിനെ കെട്ടിപിടിച്ചു..... മ്മളെ കണ്ട് ഒന്ന് പുഞ്ചിരിച്ചു വിശേഷം ചോദിച്ചു.... മ്മള് തിരിച്ചും.... പിന്നീട് ഒരു മുഖവുരയില്ലാതെ മ്മള് കാര്യത്തിലേക് കടന്നു...... "അങ്കിൾ.....മ്മളെ കാണണം ന്ന് പറഞ്ഞെന്ന് ഷാദി പറഞ്ഞു.....എന്താ അങ്കിളിന് മ്മളോട് പറയാൻ ഉള്ളത്....." "പറയാൻ അല്ല ഏൽപ്പിക്കാൻ ആണ്..... മോൾടെ കല്യാണം കഴിഞ്ഞു അല്ലെ..... ഷാദി മോൾ പറഞ്ഞറിഞ്ഞു......കൂടുതൽ ഒന്നും മ്മൾക് അറിയിലായിരുന്നു...ഷാദി നിങ്ങടെ കല്യാണ ഫോട്ടോ അയക്കുന്നത് വരേയ്ക്കും.....ചെക്കന്റെ പേര്....." "അലൻ മുബാറക്....." "മുബാറക്....." "ചെക്കന്റെ ഡാഡ്......ആണ്....." "വീട്ടു പേര് മുബാറക് ഹെവൻ.... അല്ലെ......"

"അതെ അങ്കിൾ......എന്താ അങ്കിൾ ഇതൊക്കെ ഇപ്പൊ ചോദിക്കാൻ...." "മോൾക്ക് ഒരു ജേക്കബിനെ അറിയോ.....മാരേജ് ഫോട്ടോയിൽ കണ്ടു കൂടെ നിക്കുന്നത്....." "ന്റെ അപ്പച്ചൻ ആണ്..... എന്താ അങ്കിൾ പ്രശ്നം.....അപ്പച്ചനെ അറിയോ......" ന്ന് മ്മള് ചോദിച്ചതും...... "ചെറിയൊരു പരിചയം ഉണ്ട്......പക്ഷെ ഒരു സംശയം....മെഹക്......ജേക്കബ്....എനിക്കൊന്നും മനസിലാകുന്നില്ല....." ന്ന് ആള് സംശയത്തോടെ പറഞ്ഞതും ഷാദി..... "പപ്പ മ്മള് പറഞ്ഞിരുന്നില്ലേ....അക്കുവിന്റെ പാസ്ററ്നെ കുറിച്ച്.....അവളുടെ ശരിക്കും ഉള്ള പേരന്റ്സ് ആണ് ജേക്കബ് അങ്കിൾ.....ഫോട്ടോയിൽ കണ്ടത്....." "അപ്പൊ..... അപ്പോ ഈ നിൽക്കുന്നത്..... റോസ് മോൾ ആണോ..... "

ന്നൊക്കെ കണ്ണ് നിറച്ചു പറഞ്ഞതും.... മ്മള് കാര്യം അറിയാതെ ആളിലേക് ഉറ്റു നോക്കി കൊണ്ട് നിന്നതും..... അത്‌ വരെ നിറഞ്ഞ കണ്ണുകളിൽ ആത്മവിശ്വാസം നിറഞ് കൊണ്ട് ഉറച്ച ശബ്ദത്തോടെ പറഞ്ഞു..... "അപ്പൊ ഞാൻ എത്തിയിരിക്കുന്നത് ശരിയായ കൈകളിലേക് തന്നെയാണ്.... മ്മളിലുള്ള രഹസ്യം ഏൽപ്പിക്കാൻ അർഹത പെട്ട കൈകളിൽ തന്നെ.......ഇത്രയും വർഷം പ്രതീക്ഷകൾ അസ്തമിച്ചു വെന്ന് കരുതി നിന്ന എനിക്ക്.... ഇനി ഒരു ഭയവും ഇല്ല.....നിന്നെ ഏല്പിക്കുന്നതിലൂടെ മ്മളിലുള്ള ഒരു വല്യ ഭാരം തന്നെ ഒഴിഞ്ഞു പോകും....കൂടെ ഒരാശ്വാസവും....." "അങ്കിൾ എനിക്ക് ഒന്നും....." "ഒത്തിരി സംശയങ്ങൾ മോൾടെ മനസ്സിൽ ഉണ്ടെന്ന് അറിയാം....എല്ലാം ഇതിൽ ഉണ്ട്.....

നിന്റെ സംശയത്തിനുള്ള ഉത്തരം......സൂക്ഷിച്ചു വേണം ഇത് തുറക്കാൻ.....ഇതിലെ രഹസ്യങ്ങൾ അത്‌ നിന്നിലൂടെ വേണം ശരിയാക്കി കൊണ്ട് വരേണ്ടത്...... അതിന് നിനക്ക് കഴിയും..... ഷാദി പറഞ്ഞറിഞ്ഞ അക്കുവിന് ഇത് പരിഹരിക്കാൻ കഴിയുമെന്ന് പൂർണ വിശ്വാസം ഉണ്ട്....." ന്നൊക്കെ പറഞ്ഞു കൊണ്ട് ആൾടെ കയ്യിലുള്ള ആ വല്യ കവർ മ്മടെ കയ്യിലേക് ഏല്പിച്ചു കൊണ്ട്.....കവിളിൽ കൈ ചേർത്ത് വെച് പറഞ്ഞു..... "വിളിക്കാം എന്നെ..... ഏത് സമയവും...... കൂടെ ഉണ്ടാകും.....ഓരോ ചുവടു വെപ്പിലും......തോൽക്കില്ലെന്നറിയാം....ജയിക്കണം.....ആ വിശ്വാസം ഇപ്പൊ എനിക്കുണ്ട്....." ന്ന് പറഞ്ഞു ഞങ്ങളോട് യാത്ര പറഞ്ഞു ആള് പോയതും.....

എന്താണ് കാര്യം അറിയാതെ.....ഞങ്ങൾ തറഞ്ഞു നിന്നു പോയി...... അതെ നിൽപ്പ് കുറച്ച് നിമിഷം നിന്നതിന് ശേഷം സമയം നോക്കിയ മ്മള് പകച്ചു പോയി.... പടച്ചോനെ ക്ലാസ്സ്‌ കഴിഞ്ഞു സമയം ഒരുപാട് ആയല്ലോ....മ്മളെ കാണാഞ് രാവണൻ സംഹാര താണ്ടവം ആടുന്നുണ്ടാകുമെവിടെ......ശാദി പെട്ടന്ന് വാ പോത്തേ......" ന്ന് പറഞ്ഞു കവർ മ്മടെ ബാഗിൽ വെച് പെട്ടന്ന് അവളേം കൊണ്ട് നേരെ ഹോസ്റ്റലിൽക്ക് വിട്ടു......അവളെ അവിടെ ഇറക്കി ആ ഓട്ടോയിൽ തന്നെ കോളേജിലേക്ക് വിട്ടു...... അങ്ങോട്ടടുക്കവെ ഗേറ്റ് കടന്നു ചെക്കന്റെ താർ ചീറി പാഞ്ഞു പോകുന്നത് കണ്ട് തലയിൽ കൈ വെച് പോയി..... ന്റെ പടച്ചോനെ....കാവടി തുള്ളിയുള്ള പോക്ക് ആണല്ലോ കണ്ടിട്ട്....

മ്മള് പിന്നെ ഓട്ടോ ചേട്ടനോട് പെട്ടന്ന് പോകാൻ പറഞ്ഞു.....വീടിന് മുന്നിൽ ഗേറ്റിന് അടുത്ത് ഓട്ടോ നിർത്തി ക്യാഷ് കൊടുത്തു.... ഗേറ്റ് കടന്നു അകത്തു കടന്നതും..... കലിപ്പിൽ ഫ്രണ്ട് ഡോർ കടന്നു വന്ന രാവണനെ കണ്ട് ഉമിനീരിറക്കി കൊണ്ട് തറഞ്ഞു നിന്നു പോയി...... മ്മളെ കണ്ട് ഒന്ന് സ്റ്റക്ക് ആയി നിന്ന ചെക്കൻ കട്ട കലിപ്പിൽ മ്മളിലേക്കായി നടന്നടുത്തു കൊണ്ട്...... "എവിടെയായിരുന്നടി കോപ്പേ നി......" അവന്റെ അലർച്ചയിൽ മ്മള് ഒന്ന് വിറച്ചു പോയി.....ന്റെ ഗോഡെ മ്മളെ മാത്രം ഒന്ന് നൈസ് ആയിട്ട് ഈ രാവണ ക്രോധത്തിൽ നിന്ന് രക്ഷിക്കണേ..... ന്നൊക്കെ മൗനമായി തിങ്കി കൊണ്ട് വാക്കുകൾക്കായി പരതി..... "അ.... അത്‌.... മ്മള്....."

"മനുഷ്യനെ തീ തീറ്റിക്കാൻ വേണ്ടി ക്ലാസ്സിൽ കയറാതെ ഏത് അടുപ്പിൽ കിടക്കുവായിരുന്നെന്ന്....." ന്ന് കലിപ്പ് ആയതും..... മ്മള് അങ്കിളിനെ കണ്ട കാര്യം ആ കവർ തുറക്കുന്നത് വരെ കിച്ച അറിയാൻ സമയമായില്ലന്ന് കരുതി കൊണ്ട്.... "അത്‌....പിന്നെ ഞാനും.... ഷാദിയും....വെ....വെറുതെ....കോഫി ഷോപ്പിൽ......" ന്ന് പറഞ്ഞതെ ഓര്മയുള്ളു ആ കൈകൾ മ്മടെ കവിളോരം ഉയർന്നു നിശ്ചലം ആയതും......മ്മള് കണ്ണുകൾ ഇറുകെ അടച്ചു...... സിവനെ.....ഇപ്പൊ പൊട്ടും..... ന്ന് കരുതി ഒറ്റക്കണ്ണ് തുറന്ന് മെല്ലെ ഒളിഞ്ഞു നോക്കിയതും..... ചെക്കൻ കലിപ്പിൽ കണ്ണടച് മുഷ്ടി ചുരുട്ടി മ്മളെ ഒന്ന് പല്ല് കടിച്ചു നോക്കി അടുത്തുള്ള ചെടി ചട്ടി ചവിട്ടി പൊട്ടിച്ചു കലിപ്പിൽ നോക്കി അകത്തേക്കു കയറിയതും......മ്മള് തറഞ്ഞു നിന്നു.........................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story