രാവണന്റെ മാത്രം: ഭാഗം 30

ravanante mathram

രചന: ഷാദിയ

മംഗലശ്ശേരി യിലും ദേവപുരത്തും കല്ല്യാണ പന്തൽ ഉയർന്നു . എല്ലാവരും ദേവപുരത്തെ ഉമ്മറത്ത് അഭിയുടെ അച്ഛനെയും അമ്മയെയും കാത്ത് നിൽക്കാണ്. ദേവപുരത്ത് ഒരു കാറ് വന്ന് നിന്നു അതിൽ നിന്നും ആരോഗ്യ ദൃടനായ ഒരു പുരുഷനും കണ്ടാൽ തന്നെ അട്വത്വം നിറഞ്ഞ ഒരു സ്ത്രീയും ഇറങ്ങി . മഹീന്ദ്രനും പ്രഭാവതിയും അഭിയുടെ അച്ഛനും അമ്മയും ആയിരുന്നു അവർ . എല്ലാവരും കൂടി അവരെ അകത്തേക്ക് ക്ഷണിച്ചു. അഭി നോക്കുകയായിരുന്നു തന്റെ അച്ഛനെയും രാവണിനെയും. രാവണിന് ചെറുതായി അച്ഛന്റെ മുഖച്ഛായമാണെന്ന് ഓർത്തു . പക്ഷേ തന്റെ അച്ഛൻ രാവണിനെ കണ്ടാൽ തിരിച്ചറിയുമോ എന്ന് ഉള്ളാൽ ചിന്ദിച്ചു. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ രണ്ട് ദിവസത്തിന് ശേഷം. ഇന്നാണ് യാഷ്ന്റെയും ജാൻവിന്റെയും കല്ല്യാണം . സർവാഭരണവിപൂഷിതയായി ചില്ലി റെഡ് കളർ കാഞ്ചിപുരം പട്ട് സാരിയിൽ ജാൻവി തിളങ്ങിയിരുന്നു .അതേ കളർ കരവരുന്ന മുണ്ടും കുർത്തയും അണിഞ്ഞ് യാഷും .

സമ്പൽ സമൃദ്ധമായ സദ്യയും മൂന്ന് കൂട്ടം പായസവും പാലട പ്രഥമൻ , പാൽപായസം , ശർക്കര പായസവും . കൂടാതെ ചിക്കൻ ബിരിയാണി യും എല്ലാം ഉണ്ടായിരുന്നു മെനുവിൽ. അഷ്ടമാംഗല്ല്യത്തിന് പിറകിൽ നടന്ന് വരുന്ന ജാൻവിയെ അഭി മണ്ഡപത്തിൽ ഇരുന്നു പ്രണയത്തോടെ നോക്കി.മണ്ഡപം വലംവെച്ച് സദസ്സരെ തൊഴുത് അഭിക്ക് അരികിൽ ഇരുന്നു ജാൻവി . പൂജാരി പറയുന്നത് അനുസരിച്ച് അഭി ജാൻവിയുടെ കഴുത്തിൽ താലി ചാർത്തി. സിന്ദൂരം സീമന്തരേഗയിൽ ചാർത്തി . ഇരുവരും എഴുന്നേറ്റു നിന്നു പരസ്പരം വരണമാല്യം ചാർത്തി . അടുത്തതായി കന്യാധാനത്തിനായി അനന്തനാദൻ വന്നു ജാൻവിയുടെ കയ്യ് അഭിയുടെ കൈയ്യിൽ ചേർത്തു . ശേഷം ഇരുവരും വലം വച്ചു. മുതിർന്നവരുടെ അനുഗ്രഹം വാങ്ങി . മംഗലശ്ശേരിയിൽ മഹാദേവനും ജാനകിയും അന്തിയുറങ്ങുന്ന അസ്ഥിതറയിൽ പ്രാർത്ഥിച്ചതിന് ശേഷമാണ് ഇരുവരും വീട്ടിലേക്ക് വന്നത്.

രുദ്ര കൊടുത്ത നിലവിളക്ക് വാങ്ങി വലത് കാൽ വെച്ച് അകത്ത് കയറി . രുദ്ര എല്ലാം കണ്ണ് നിറച്ചും കാണുകയായിരുന്നു. മനസ്സ് വല്ലാതെ പിടയാൻ തുടങ്ങി തന്റെ കുടുംബം. കുഞ്ഞിപെണ്ണിനെ രാവണിന്റെ കൈയ്യിൽ വെച്ച് കൊടുത്തു രുദ്ര. രാവൺ നെട്ടി രുദ്ര യെ നോക്കി. "ഇതെന്റെ ജീവനാ എന്റെ പ്രാണൻ എന്നോട് കാണിച്ചത് പോലെ എന്റെ മോളോട് ഒന്നും ചെയ്യരുത് . പൊന്ന് പോലെ നോക്കണം ......രുദ്ര അത്രയും പറഞ്ഞ് കണ്ണ് തുടച്ച് നടന്നു നീങ്ങി. രാവൺ അത് നോക്കി നിന്നു. രാത്രിയിൽ കുഞ്ഞിപ്പെണ്ണ് വല്ലാതെ കരയാൻ തുടങ്ങി. ആര് സമാധാനിപ്പിക്കാൻ നോക്കിയിട്ടും കുഞ്ഞ് അടങ്ങുന്നില്ല എന്ന് കണ്ട് എല്ലാവരും രുദ്രയെ അന്യേഷിച്ചു . രുദ്രയെ അവിടെ ഒന്നും കാണാനില്ലായിരുന്നു. സന്തോഷം കൊണ്ട് നിറഞ്ഞയിടം പെട്ടന്ന് തന്നെ സ്മഷാനമൂകതയിൽ നിറഞ്ഞു. എല്ലാവരും രുദ്ര യെ അന്യേഷിച്ചു നടക്കാൻ തുടങ്ങി

രാവണിന്റെ നെഞ്ച് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു. കണ്ണുകൾ നിറഞ്ഞു തൂവീ. അച്ഛന്റെ മോൾ കരയല്ലേ അമ്മ ഇപ്പം വരും വാവേ........രാവൺ കുഞ്ഞിപ്പെണ്ണിനെ സമാധാനിപ്പിച്ചു . ആ രാത്രി പുലരുവോളം എല്ലാവരും രുദ്രയെ അന്യേഷിച്ചു ഒരു വിവരവും കിട്ടാത്തത് കാരണം ദേവപുരത്ത് ഉമ്മറത്ത് എല്ലാവരും ഇരുന്നു . രാവൺ കുഞ്ഞിപ്പെണ്ണിന് ഭക്ഷണം കഴിപ്പിക്കാൻ നോക്കുകയായിരുന്നു . ആകെ മൂകാവസ്ത ഒരു രാത്രി പുലരുമ്പോൾ മരണവീടിന് തുല്ല്യമായിരുന്നു വീട് . പെട്ടന്നാണ് സഖാവ് ഓടി പാഞ്ഞ് വന്നത്. ആരെയും നോക്കാതെ അകത്ത് കയറി ടീവി ഓൺ ചെയ്തു . ടീവിയിലെ ന്യൂസ് കണ്ട് എല്ലാവരും വിറങ്ങലിച്ചു.

പ്രശസ്ത ഡോക്ടർ മഹാദേവന്റെയും ഭാര്യ ജാനകിയുടെയും കൊലപാതകത്തിന് കാരണമായ മൂന്ന് പേർ മരണപ്പെട്ട നിലയിൽ ഒരാൾ അറസ്റ്റിൽ . ബിസിനസ് മാൻ രവിശങ്കർ ന്റെ ഭാര്യ ഉമയാണ് അറസ്റ്റിലായത് മരണപ്പെട്ടത് അവരുടെ സഹോദര ഭാര്യയും മക്കളുമാണ് . ഡോക്ടർ മഹാദേവന്റെ മകൾ രുദ്രപ്രിയയെ ഇന്നലെ രാത്രി അക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മൂന്ന് പേരും കൊല്ലപ്പെട്ടത്. ജീവന് രക്ഷിക്കാൻ താൻ തന്നെയാണ് കൊന്നതെന്ന് രുദ്രപ്രിയ പോലീസ് ന് മുന്നിൽ സമ്മതിപ്പിച്ചു..........തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story