രുദ്ര: ഭാഗം 4

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

" 10 മിനിറ്റത്തേക്ക് നീ ഒന്നും കേൾക്കരുത് മിണ്ടരുത് പുറത്തേക്കും ഇറങ്ങണ്ട ...... കേട്ടല്ലോ .....?"മുറിയിൽ നിന്ന് ഇറങ്ങി വരുന്ന സൂര്യനെ മുറിയിലേക്ക് തള്ളി ഇട്ടുകൊണ്ട് ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞുകൊണ്ട് മഹി വാതിൽ പൂട്ടി താഴേക്ക് പോയി "ഡാ ചേട്ടാ ..... എന്തിനാടാ എന്നെ പൂട്ടി ഇട്ടെ ..... വാതിൽ തുറക്ക് ...... വാതിൽ തുറക്കെടാ പട്ടീ 😬...." സൂര്യൻ അകത്തു കിടന്ന് വാതിലിൽ ഇടിച്ചു ബഹളം ഉണ്ടാക്കിയപ്പോ മഹി ഒരു പുഞ്ചിരിയോടെ ബെക്കിന്റെ കീ കയ്യിലിട്ടു കറക്കി കൊണ്ട് സ്റ്റെയർ ഇറങ്ങി നടന്നു വാച്ചിലേക്ക് ഒന്ന് നോക്കിക്കൊണ്ട് രുദ്ര മാറിൽ കൈയും കെട്ടി അകത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് മഹി കൈയിൽ കീയും കറക്കി വിജയഭാവത്തോടെ പുറത്തേക്ക് വന്നത് "മഹി ആ സൂര്യ എവിടെ ....? ഞാനിവിടെ തൊണ്ടപൊട്ടി വിളിച്ചിട്ടും ആ കുരുത്തംകെട്ടത് ഒന്ന് എന്താന്ന് പോലും ചോദിച്ചില്ലല്ലോ ....?" ഹേമ പുറത്തേക്ക് വന്ന മഹിയോടായി ചോദിച്ചതും അവൻ രുദ്രയെ ഒന്ന് നോക്കിക്കൊണ്ട് ബൈക്കിലേക്ക് കയറി ഇരുന്നു "അവനിന്ന് പോകാൻ ലേറ്റ് ആവും ..... എന്തോ ഫുട്ബോൾ പ്രാക്ടീസ് ആത്രേ ..... ഇതുവരെ റെഡി ആയില്ല ....." രുദ്രയെ നോക്കിയായിരുന്നു അവനത് പറഞ്ഞത് എന്നാൽ അങ്ങനൊരാൾ അവിടെയുണ്ടെന്ന ഭാവം പോലും അവൾ കാണിച്ചില്ല അതവനെ ചൊടിപ്പിച്ചെങ്കിലും അവനത് പുറത്തു കാട്ടിയില്ല "ഈ ചെക്കനെക്കൊണ്ട് ..... ഞാൻ ഇന്നലെ കൂടി അവനോട് പറഞ്ഞതാ ..... പോണ പോക്കിൽ രുദ്രയെ കൂടി കോളേജിൽ ഇറക്കാനുള്ളതാ നേരത്തെ റെഡി ആവണമെന്ന് ..... ഇതിനെയൊക്കെ കൊണ്ട് ഒരുപകാരോം ഇല്ലല്ലോ ഈശ്വരാ ....."

ഹേമ ദേശിച്ചുകൊണ്ട് പറഞ്ഞതും "എന്തായാലും ഞാൻ ഇറങ്ങാ ....." രുദ്രയെ ഒന്ന് പാളിനോക്കിക്കൊണ്ട് അവൻ പതിയെ ബൈക്ക് മുന്നോട്ട് എടുത്തതും "എടാ നീയൊന്ന് നിന്നെ ..... " പ്രതീക്ഷിച്ച വിളി വന്നതും അവന്റെ ചുണ്ടിൽ ഒരു വല്ലാത്ത ഒരു ചിരി വന്നു "ഉം ... എന്താ ...." ബൈക്ക് നിർത്തിക്കൊണ്ട് ചുണ്ടിലെ ചിരി സമർത്ഥമായി മറച്ചുപിടിച്ചുകൊണ്ട് അവൻ ഗൗരവത്തോടെ ഹേമയോട് ചോദിച്ചു "നിന്റെ കോളേജിൽ തന്നെയല്ലേ ഇവളും ..... ഇനിയിപ്പോ ആ ചെക്കൻ എപ്പോ വരാനാ ..... നീ ഒരു കാര്യം ചെയ്യ് രുദ്രയെ കൂടി കൊണ്ട് പോ ......" ഹേമ അത് പറഞ്ഞപ്പോൾ അവനു പുള്ളിക്കാരിയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി പക്ഷെ അവൻ ആറ്റിറ്റ്യൂഡ് ഇട്ട് ഗമയിൽ ഇരുന്നു "അതൊന്നും പറ്റില്ല ...... കണ്ട അഹങ്കാരികളെയൊന്നും എന്റെ ബൈക്കിൽ കേറ്റാൻ പറ്റില്ല ..... നല്ല ആരോഗ്യമുണ്ടല്ലോ ..... തന്നേ നടന്ന് പോകാൻ പറയ് ....." അവൻ അവളെ നോക്കി കൃത്രിമ പുച്ഛത്തോടെ പറഞ്ഞതും അവളുടെ മുഖം വീർത്തു വന്നു "ആന്റി ..... ഞാൻ പോവാ ....." അവനോടുള്ള അമർഷം അവളുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു "നീ അവിടെ നിക്ക് മോളെ ...... ഇവന് അത്രക്ക് അഹങ്കാരം പാടില്ലല്ലോ ..... ദേ ചെക്കാ ..... നീ ഇപ്പോ ഇവളെ കൂടെ കൂട്ടിയില്ലേൽ പിന്നെ നീയും നടന്ന് പോകേണ്ടി വരും ..... ഇനിമുതൽ അങ്ങോട്ട് നടക്കേണ്ടിയും വരും ..... അറിയാല്ലോ എന്നെ ...." ഹേമ ഭീഷണിസ്വരത്തിൽ പറഞ്ഞതും അവൻ ഉള്ളിൽ ചിരിച്ചുകൊണ്ട് പുറമെ ദേശ്യം ഭാവിച്ചു "ആ വന്ന് തൊലക്ക്‌ ....." അവൻ ഉള്ളിലെ സന്തോഷം നിയന്ത്രിച്ചുകൊണ്ട് അലസമായി പറഞ്ഞതും രുദ്ര അവനെ തുറിച്ചുനോക്കി അവൾക്ക് ഒക്കെ മനസ്സിലാവുന്നുണ്ടായിരുന്നു

"ഇല്ല ആന്റി ..... ഞാൻ പൊയ്ക്കോളാം ..... എനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ല ..... ഞാൻ നടന്ന് പൊക്കോളാം ....." അവൾ നേരിയ പുച്ഛത്തോടെ പറഞ്ഞതും മഹി നെഞ്ചിൽ കൈ പിണച്ചുകെട്ടി അവളെ നോക്കി അങ്ങനെ ഇരുന്നു "മോൾക്ക് ഈ റൂട്ട് ഒന്നും അത്ര പരിചയം ഇല്ലല്ലോ ...... വാശി പിടിക്കാതെ മോള് ചെല്ല് ..... ആന്റി അല്ലെ പറയണേ ..... ഞാൻ പറഞ്ഞാൽ മോള് അനുസരിക്കില്ലേ ....?" അവളുടെ കവിളിൽ തലോടി ഹേമ പറഞ്ഞതും അവൾക്ക് മറുത്തൊന്നും പറയാൻ തോന്നിയില്ല അവളുടെ നിൽപ്പ് കണ്ട് മഹി വിജയിയെ പോലെ ചിരിച്ചുകൊണ്ട് അവളെ നോക്കി പുരികം പൊക്കി തിരിച്ചു തറപ്പിച്ചൊരു നോട്ടമായിരുന്നു അവളുടെ മറുപടി ഹേമയുടെ നിർബന്ധത്താൽ ഇഷ്ടക്കേടോടെ രുദ്ര അവനു പിന്നിൽ കയറി അവൾ കയറി ഇരുന്നതും അവൻ ബൈക്കിന്റെ മിറർ അവൾക്ക് നേരെ പിടിച്ചു വെച്ചുകൊണ്ട് അതിലൂടെ ഹേമ കാണാതെ ഫ്ലയിങ് കിസ് കൊടുത്തു അവൾ ദേശ്യത്തോടെ മുഖം തിരിച്ചെത്തും അവൻ ചിരിച്ചുകൊണ്ട് ബൈക്ക് മുന്നോട്ടെടുത്തു അവൾ അവനെ തൊടാതെ കുറച്ചുമാറിയാണ് ഇരുന്നത് അവൾ തോളിൽ പിടിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല അവളുടെയൊപ്പം ഒരു യാത്ര അവൻ ഒരുപാട് കൊതിച്ചിരുന്നു പെട്ടെന്ന് യാത്ര അവസാനിക്കാതിരിക്കാനെന്ന വണ്ണം വളരെ സ്പീഡ് കുറച്ചാണ് അവൻ ഓടിച്ചത് ബൈക്കിൽ കയറിയപ്പോൾ തൊട്ട് മഹിക്ക്‌ അല്ലറചില്ലറ ഞെരമ്പുരോഗം ഒക്കെ തുടങ്ങി ഇടക്കിടക്ക് ബ്രേക്ക് ഇട്ട് അവളെ അവനടുത്തേക്ക് കൊണ്ട് വരും ...... അവൾ വീണ്ടും നീങ്ങിയിരിക്കും അവൻ വീണ്ടും ബ്രേക്ക് ഇടും "വണ്ടി നിർത്ത്‌ 😡...." സഹി കെട്ട്‌ അവൾ അലറി അവനത് കേൾക്കാത്ത പോലെ മുന്നോട്ട് പൊക്കോണ്ടിരുന്നു "വണ്ടി നിർത്താനാ പറഞ്ഞത് ....." അവൾക്ക് ദേശ്യം ഇങ്ങെത്തി നിൽക്കുന്നുണ്ടായിരുന്നു പക്ഷെ അവനത് കേട്ട ഭാവം നടിച്ചില്ല "നിർത്തിയില്ലെങ്കിൽ ഞാൻ ചാടും ....."

അവൾ ദേശ്യത്തിൽ വിറക്കുകയായിരുന്നു ...... അതിനെയും അവൻ പുച്ഛിച്ചു തള്ളി പിന്നെ അവൾ പറയാൻ പോയില്ല ..... അവന്റെ പ്രവർത്തി സഹിച്ചിരിക്കാനും തോന്നിയില്ല ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും റോഡിലേക്ക് എടുത്തു ചാടി മഹി അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല ...... അവൻ വേഗം ബൈക്ക് നിർത്തി അവളുടെ അടുത്തേക്ക് ഓടി നെറ്റി പൊട്ടി ചോര വരുന്നുണ്ട് ..... കൈമുട്ട് ചെറുതായി പോറിയിട്ടുണ്ട് സ്പീഡ് കുറവായതുകൊണ്ട് ഗുരുതരമായ പരിക്കൊന്നും ഉണ്ടായില്ല " നിനക്കെന്താടി ഭ്രാന്താണോ ...... " അവൾക്ക് നേരെ അലറിക്കൊണ്ട് അവൻ മുഷ്ടി ചുരുട്ടി നിന്നു ഒഴുകി ഇറങ്ങുന്ന ചോര കണ്ടതും അവൻ കണ്ണടച്ച് ഒന്ന് സ്വയം നിയന്ത്രിച്ചുകൊണ്ട് അവളെ പിടിച്ചെണീപ്പിക്കാൻ തുനിഞ്ഞതും "ഛീ ..... കയ്യെടുക്കടോ ....." അവളിലേക്ക് നീണ്ടുവന്ന അവന്റെ കരങ്ങളെ അവൾ വീറോടെ തട്ടിയെറിഞ്ഞു "തൊട്ട് പോകരുതെന്നെ ......😡" അവളാ വേദനയിലും അവനെ നോക്കി ഒരുതരം വാശി പോലെ അലറി "ആരോടാടി നിന്റെയീ വാശി ..... എന്നോടോ .....? അതോ ഇനി ഞാൻ പിറകെ നടക്കുന്നതിന്റെ അഹങ്കാരമാണോ ഇതൊക്കെ ......?" അവളുടെ പെരുമാറ്റം അവനെ ശുണ്ഠി പിടിപ്പിച്ചു "തന്നെപ്പോലൊരു ആഭാസന്റെ നോട്ടം പോലും എനിക്ക് അറപ്പാണ് ...... നല്ല ഉദ്ദേശത്തോടെയല്ല താൻ സ്നേഹത്തിന്റെ പേരും പറഞ്ഞു വരുന്നത് ..... ....." അവൾ ഉള്ളിലുള്ള അറപ്പ് പ്രകടിപ്പിച്ചതും അവനു അതൊരു അപമാനം പോൽ തോന്നി ഇന്നേവരെ ഒരു പെണ്ണും തന്റെ മുഖത്ത് നോക്കി ആഭാസൻ എന്ന് വിളിച്ചിട്ടില്ല അതോർത്തു അവന്റെ ഉള്ളിൽ ദേശ്യം ഇരട്ടിച്ചു "പെണ്ണിനെ കൈക്കരുതുകൊണ്ട് സ്വന്തമാക്കാൻ നോക്കുന്നത് ആണത്വം അല്ല .....

മേലിൽ ..... മേലിൽ എന്റെ നേർക്ക് തന്റെ വൃത്തികെട്ട സ്വഭാവവും കൊണ്ട് വന്നേക്കരുത് ...... " അവനു നേരെ വിരല് ചൂണ്ടി അത്രയും പറഞ്ഞതും മഹി മുഷ്ടി ചുരുട്ടിപ്പിടിച്ചു ദേശ്യം നിയന്ത്രിച്ചു നിന്നു "രുദ്രാ ....." ശബ്ദം കേട്ട ഭാഗത്തേക്ക് രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നോക്കിയതും അവിടെ നിൽക്കുന്ന വിഷ്ണുവിനെ കണ്ട് മഹിയുടെ ദേശ്യം ഇരട്ടിച്ചു "എന്താ രുദ്ര കൈയിലും തലയിലുമൊക്കെ മുറിവുണ്ടല്ലോ ...... എന്ത് പറ്റിയതാ ....." വിഷ്ണു അവളുടെ കൈ പിടിച്ചു മുറിവിലേക്ക് നോക്കി ചോദിച്ചു അവളുടെ കൈയിൽ പിടിച്ചു നിൽക്കുന്ന വിഷ്ണുവിനെ കണ്ടതും ദേശ്യത്താൽ മാഹിയുടെ കണ്ണുകൾ ചുവന്നു പേശികൾ വലിഞ്ഞു മുറുകി പോക്കറ്റിൽ നിന്ന് കർചീഫ് എടുത്ത് അവളുടെ മുറിവിൽ നിന്ന് കിനിയുന്ന ചോര ഒപ്പുന്ന വിഷ്ണുവിനെ കൊല്ലാനുള്ള ദേശ്യം അവനു തൊന്നി "വാ ഹോസ്പിറ്റലിൽ പോകാം ..... ബ്ലഡ് നിൽക്കുന്ന ലക്ഷണമില്ല ....." വിഷ്ണു അവളുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നതും മറുകൈയിൽ മഹി പിടുത്തമിട്ടു വിഷ്ണുവും രുദ്രയും തിരിഞ്ഞു നോക്കിയപ്പോൾ ദേശ്യം അടക്കി പിടിച്ചു രുദ്രയുടെ കൈയിൽ മുറുകെ പിടിച്ചു നിൽക്കുന്ന മഹിയെയാണ് കണ്ടത് "കൈയെടുക്കെടാ ......" അവൻ വിഷ്ണു പിടുത്തമിട്ടിരിക്കുന്ന രുദ്രയുടെ കൈയിൽ നോക്കി പറഞ്ഞു "കൈയെടുക്കടാ പന്ന ##%%#$$&&🤬....." അവളുടെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് അവൻ അലറിയതും വിഷ്ണു ഒന്ന് ഞെട്ടി പക്ഷെ കൈ വിടുവിക്കാൻ അവൻ തയ്യാറല്ലായിരുന്നു കാരണം മഹിയും വിഷ്ണുവും പണ്ടേക്ക് പണ്ടേ ശത്രുക്കളാണ് മഹിയെ തോൽപ്പിക്കാൻ കിട്ടുന്ന ഒരവസരവും വിഷ്ണു പാഴാക്കാറില്ല .....

തിരിച്ചും അങ്ങനെ തന്നെ "കൈയെടുക്കെടാ ചെറ്റേ ...... ഇപ്പൊ എന്താടി നിനക്ക് പൊള്ളുന്നില്ലെ ...... ഞാനൊന്ന് തൊടുമ്പോൾ നിനക്ക് ആണത്തം ഇല്ലായ്മയും വൃത്തികേടും ഒക്കെ ആയിരുന്നല്ലോ ..... അവൻ തൊട്ടപ്പോ നിനക്ക് അങ്ങനെ ഒന്നും തോന്നിയില്ലേ ..... അതോ നിന്നെ തൊടാനും പിടിക്കാനുമുള്ള അവകാശം നീ അവനു തീറെഴുതി കൊടുത്തോ ..... പറയടി ......" വിഷ്ണുവിന്റെ നെഞ്ചിൽ ചവിട്ടി താഴെ ഇട്ടുകൊണ്ട് അവൻ രുദ്രക്ക് നേരെ അലറി ..... തീക്ഷ്ണമായ നോട്ടം അല്ലാതെ ഒരക്ഷരം അവൾ മിണ്ടിയില്ല "ആരോടുമില്ലാത്ത അടുപ്പം ഇവനോട് മാത്രം എന്തിനാ .....? ഈ അടുപ്പത്തിന് പ്രത്യുപകാരമായി അവൻ എത്രയാ തരുന്നേ ...... എത്രയാണെന്ന് അറിഞ്ഞാൽ പിന്നെ എനിക്ക് ഇങ്ങനെ കഷ്ടപ്പെടണ്ടല്ലോ ....." വാക്കുകളിൽ പുച്ഛം കലർന്നു രുദ്രയുടെ കണ്ണുകൾ ചുവന്നു ..... വലതുകൈ ക്ഷണനേരം കൊണ്ട് അവന്റെ ഇടതു കവിളിൽ പതിഞ്ഞു "മര്യാദക്ക് സംസാരിക്കണം ...... " അവനു നേരെ ചൂണ്ടിയ വിരൽ ദേശ്യത്തോടെ അവൻ തട്ടിയെറിഞ്ഞുകൊണ്ട് ബൈക്ക് എടുത്തു അവിടെ നിന്നും പോയി •••••••••••••••••••••••••••••••••••••••••••••••• മഹി പിന്നെ കോളേജിലേക്ക് പോയില്ല ...... തിരികെ വീട്ടിൽ ചെന്ന് മുറിയിൽ കയറി വാതിലടച്ചുകൊണ്ട് കൈയിൽ കിട്ടിയതൊക്കെ നിലത്തെറിഞ്ഞു പൊട്ടിച്ചു ദേശ്യം ഒന്നടങ്ങിയതും അവൻ ബെഡിലേക്കിരുന്നുകൊണ്ട് തലക്ക് താങ്ങുകൊടുത്തിരുന്നു രുദ്രയും വിഷ്ണുവും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞൊരു ബന്ധം ഇല്ലെന്ന് മറ്റാരേക്കാളും നന്നായി മഹിക്ക്‌ അറിയാം പക്ഷെ തന്നോട് കാണിക്കാത്ത അടുപ്പം അവനോട് അവൾക്കുള്ളതിൽ അവനോട് ദേശ്യവും അസൂയയും ഒക്കെ ഉണ്ടായിരുന്നു ഇപ്പൊ ഇതുകൂടിയായപ്പോ കൈവിട്ടുപോയി ...... ഒന്നും മനസ്സിൽ വെച്ച് പറഞ്ഞതായിരുന്നില്ല അത്രക്ക് ദേശ്യം വന്നിരുന്നു അവന് മഹി ഓരോന്ന് ചിന്തിച്ചുകൊണ്ട് ബെഡിലേക്ക് മലർന്നു കിടന്നു ചുവന്നു കലങ്ങിയ കണ്ണുകളോടെ തന്നെ നോക്കുന്ന രുദ്രയുടെ മുഖം ഒരുനിമിഷം മനസ്സിലേക്ക് വന്നതും അവൻ കണ്ണുകൾ ഇറുക്കിയടച്ചു ••••••••••••••••••••••••••••••••••••••••••••••••

വിഷ്ണു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും രുദ്ര അവനെ കോളേജിലേക്ക് പറഞ്ഞു വിട്ടുകൊണ്ട് തനിയെ ഹോസ്പിറ്റലിലേക്ക് പോയി മുറിവ് വെച്ചുകെട്ടിയ ശേഷം സൂര്യനെ വിളിച്ചു അവൾ വീട്ടിലേക്ക് പോയി (സൂര്യൻ എങ്ങനെ പുറത്തു വന്നൂന്ന് ചോതിച്ചാൽ..... അവന്റെ റൂമിന്റെ സ്പെയർ കീ അവന്റെ കൈയിൽ കാണാതിരിക്കോ 😁) തലയിലും കൈയിലും ഒക്കെ മുറിവായി കയറി വരുന്ന അവളെ കണ്ടതും മുത്തശ്ശിയും ഹേമയും വേവലാതിപ്പെട്ടുകൊണ്ട് അവൽക്കരികിലേക്ക് ഓടി "എന്താ മോളെ ..... എന്താ എന്റെ കുട്ടിക്ക് പറ്റിയെ ....?" മുത്തശ്ശി കണ്ണും നിറച്ചു അവളുടെ തലയിൽ തലോടി ചോദിച്ചതും അവൾ മുത്തശ്ശിയെ ചേർത്ത് പിടിച്ചു "ഒന്നും പറ്റിയില്ല എന്റെ ലക്ഷ്മിക്കുട്ടി ...... കോളേജിൽ വെച്ച് ഒന്ന് വീണു ..... അത്രേ ഉള്ളൂ ....." അവൾ മുത്തശ്ശിയോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞതും ഹേമ അവളെ അടുത്ത് പിടിച്ചിരുത്തി മുറിവ് ഒക്കെ നോക്കി "നോക്കി നടക്കണ്ടേ ...... നല്ല മുറി ആയി .... " ഹേമ മുറിവിലേക്ക് നോക്കികൊണ്ട് ശാസനയോടെ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു ഒരുനിമിഷം അവൾക്ക് 'അമ്മ മുന്നിലിരിക്കുന്നത് പോലെ തോന്നി "മോള് ഇരിക്ക് ..... ഞാൻ മഞ്ഞൾ ഇട്ട് പാലുകൊണ്ട് വരാം ..... അത് കുടിച്ചാൽ മുറിവൊക്കെ പെട്ടെന്ന് മാറും ട്ടോ ......" ഹേമ വാത്സല്യത്തോടെ അവളെ തലോടിക്കൊണ്ട് നെറ്റിയിൽ ഉമ്മ കൊടുത്തു കുറച്ചു കഴിഞ്ഞു ഒരു ഗ്ലാസ് പാലുമായി വന്നു അത് മുഴുവൻ അവളെക്കൊണ്ട് കുടിപ്പിച്ചു അത് കുടിച്ചതും അവൾക്ക് നല്ല ക്ഷീണം തോന്നി ...... അവൾ ഹേമയോട് പറഞ്ഞു മുറിയിലേക്ക് പോയി ഫ്രഷായി വന്ന് ബെഡിലേക്ക് വീണു അല്പനേരത്തിനുള്ളിൽ തന്നെ അവൾ മയങ്ങിയിരുന്നു ••••••••••••••••••••••••••••••••••••••••••••••••• രുദ്ര കണ്ണ് തുറന്നതും അവളുടെ തൊട്ടടുത്തായി ബെഡിൽ കയ്യൂന്നി ആ കൈയിൽ തലയും വെച്ച് അവളെ നോക്കി ചിരിയോടെ ചെരിഞ്ഞു കിടക്കുന്ന മഹിയെയാണ് കണ്ടത് പെട്ടെന്ന് അവനെ അവിടെ കണ്ടതും അവൾ ഞെട്ടി പിടഞ്ഞെണീറ്റു "ഉറങ്ങുമ്പോ നിന്നെ കാണാൻ ന്ത് ക്യൂട്ടാന്ന് അറിയോ ......"

അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അത്രയൊക്കെ പറഞ്ഞതിന് ശേഷവും ഒരു കൂസലുമില്ലാതെ തന്റെ മുന്നിൽ കിടന്ന് ഓരോന്ന് പറയുന്ന അവനോട് അവൾക്ക് വല്ലാത്ത ദേശ്യം തോന്നി ബെഡിൽ നിന്നും ഇറങ്ങിക്കൊണ്ട് അവനെ ദഹിപ്പിച്ചു നോക്കി "ഇറങ്ങിപ്പോടോ എന്റെ മുറിയിൽ നിന്ന് ....." മനസ്സിലേക്ക് അവന്റെ വാക്കുകളെ ആവാഹിച്ചു അത്യധികം രോഷത്തോടെയാണ് അവളത് പറഞ്ഞത് "okay ...." നെറ്റി ചുളിച്ചു പ്രത്യേകിച്ച് ഭാവമൊന്നുമില്ലാതെ പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും എണീറ്റ് നടന്നു "ഒരു കാര്യം മറന്നു ...." പെട്ടെന്ന് തിരിഞ്ഞുകൊണ്ട് അവൻ അവളെ നോക്കി പറഞ്ഞു "still i love you ....." തിരികെ വന്ന് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ ഞെട്ടി തരിച്ചു നിന്നു "ഞാൻ കൈക്കരുത്തു കാണിച്ചിരുന്നെങ്കിൽ എനിക്കെതിരെ നിന്റെ ഈ നാവ് ചലിക്കില്ലായിരുന്നു ...... പക്ഷെ എനിക്കിത് ചലിക്കുന്നതാണ് ഇഷ്ടം നിന്നെക്കാളേറെ നിന്റെ ദേശ്യത്തെയാണ് ഞാൻ ഇഷ്ടപ്പെടുന്നത് ...... എന്നോട് മാത്രം കാണിക്കാറുള്ള നിന്റെ ദേശ്യത്തെ ......! പിന്നെ ഇനി അഥവാ ഞാൻ കൈക്കരുത്തു കാണിച്ചു നിന്നിൽ ബലം പ്രയോഗിച്ചെങ്കിൽ അത് നീ എന്റെ മാത്രമാണെന്ന ബോധം എന്നിലുള്ളത് കൊണ്ടാ ..... അല്ലാണ്ട് ആണത്തം ഇല്ലാഞ്ഞിട്ടല്ല ...... ഇനി നീ എന്തൊക്കെ പറഞ്ഞാലും എനിക്ക് കെട്ടിപ്പിടിക്കാൻ തോന്നിയാൽ ഞാൻ കെട്ടിപ്പിടിക്കും ഉമ്മ വെക്കാൻ തോന്നിയാൽ ഉമ്മയും വെക്കും ..... ദേ ഇതുപോലെ ....." അത്രയും പറഞ്ഞുകൊണ്ട് മഹി അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചതും അവൾ അവനെ തള്ളിമാറ്റി "ഇറങ്ങിപ്പോടോ .....😡" അവൾ അവനെ പുറത്തേക്ക് തള്ളിക്കൊണ്ട് അലറിയതും അവനൊരു ഫ്ലയിങ് കിസ് കൊടുത്തു അവിടുന്ന് പോയി............ തുടരും.............

രുദ്ര : ഭാഗം 3

Share this story