രുദ്ര: ഭാഗം 45

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"കണ്ണാ നിന്നോടാ ഞാൻ ചോദിക്കുന്നെ ..... പറയ് ..... അവൾ എന്റെ മകൾ ആണോന്ന് ..... ?" അവന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് മഹി ദേഷ്യത്താൽ അലറി "അതേ ..... അവൾ നിന്റെ മകളാണ് ..... നിന്റെ ചോര ..... അവൾ മാത്രമല്ല ദേ ഇവനും നിന്റെ ചോരയാണ് ...." മഹിയുടെ കൈ തട്ടി മാറ്റി അച്ചുവിനെ വിശ്വന്റെ കൈയിൽ നിന്ന് വാങ്ങിക്കൊണ്ട് അവൻ അലറി മഹി ഞെട്ടലോടെ ഒരു നിമിഷം പിന്നിലേക്ക് വേച്ചു പോയി "എന്റെ ..... എന്റെ മക്കളാണോ .....?" അവൻ ഇടറുന്ന ശബ്ദത്തിൽ വേദന നിറഞ്ഞിരുന്നു "അതെ മഹീ ..... ഇവിടുന്ന് പോയി മൂന്ന് നാല് മാസം കഴിഞ്ഞാണ് രുദ്ര ക്യാരിയിംഗ്‌ ആണെന്ന് ഞങ്ങൾ അറിഞ്ഞത് കണ്ണനും രുദ്രയും ജനിച്ചപോലെ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു ഇവരുടെയും ജനനം ....."

വിശ്വൻ പറയുന്നുണ്ടെങ്കിലും അവന്റെ ശ്രദ്ധ വായിൽ വിരലിട്ടു നുണഞ്ഞുകൊണ്ട് കണ്ണന്റെ തോളിൽ ചാരി കിടക്കുന്ന അച്ചുവിലായിരുന്നു ..... അവനു വിശന്നിട്ടാവണം വിശ്വനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട് വിശ്വൻ ഒരു കുറ്റവാളിയെപ്പോലെ മഹിക്ക്‌ മുന്നിൽ തലതാഴ്ത്തി നിന്നു മഹിക്ക് എല്ലാം ഒരു സ്വപ്നം പോലെ തോന്നി "എ ..... എന്റെ മോനാണോ .....?" അവൻ നിറഞ്ഞ കണ്ണുകളോടെ അച്ചുവിനെ ചൂണ്ടി ചോദിച്ചതും വിശ്വൻ അവനെ വേദനയോടെ നോക്കി വിറയ്ക്കുന്ന കൈകളോടെ കണ്ണന്റെ കൈയിൽ നിന്ന് അവനെ പിടിച്ചു വാങ്ങിക്കൊണ്ട്‌ അവനെ നെഞ്ചോട് ചേർത്ത് പിടിച്ചു അവന്റെ തലയിലും മുഖത്തും തുരുതുരെ ഉമ്മ വെച്ചുകൊണ്ട് ആ കുഞ്ഞുശരീരത്തെ പൊതിഞ്ഞു പിടിച്ചു ......

.പരിചയമില്ലാത്ത മുഖമായതുകൊണ്ട് അച്ചു മഹിയുടെ കൈയിൽ നിന്ന് വിശ്വന്റെ അടുത്തേക്ക് പോകാൻ ഞെരിപിരി കൊള്ളുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാൻ മഹി തയ്യാറല്ലായിരുന്നു "എങ്ങനെ തോന്നിയെടാ ..... എന്റെ മക്കളെ എന്നിൽ നിന്ന് അകറ്റി നിർത്താൻ ..... എന്നോടും എന്റെ മക്കളോടും ഇത്രയും വലിയ ക്രൂരത കാണിക്കണമായിരുന്നോ കണ്ണാ ......?" മഹിയുടെ ചോദ്യത്തിന് മുന്നിൽ അവർക്ക് ഉത്തരമുണ്ടായിരുന്നില്ല "മഹി ഞാൻ ....." "വേണ്ടാ ..... മതി ..... ഇനി നീ ഒന്നും പറയണ്ട ..... ആരെയും അറിയിക്കാതെ നിങ്ങളിവരെ മറച്ചു പിടിച്ചിട്ട് എന്ത് നേട്ടമാ നിങ്ങൾക്ക് കിട്ടിയേ .....

എന്റെ മക്കൾക്ക് ഈ അച്ഛന്റെ നെഞ്ചിന്റെ ചൂടിനേക്കാൾ വലിയ സംരക്ഷണം കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞോ ..... അച്ഛൻ എന്നും അച്ഛൻ തന്നെയാണ് ..... നിങ്ങൾ ഒക്കെ കൂടി എനിക്കുണ്ടാക്കിയ നഷ്ടം ചെറുതൊന്നുമല്ല .... ഇനി അത് സഹിക്കേണ്ട ആവശ്യം എനിക്ക് ഇല്ല ..... എനിക്ക് വേണം എന്റെ മക്കളെ ..... അവരെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തു സൂക്ഷിക്കാൻ എനിക്കറിയാം ....." എന്തോ പറയാൻ വന്ന കണ്ണനെ തടഞ്ഞു അത്രയും പറഞ്ഞുകൊണ്ട് അച്ചുവിനെ കൂട്ടി ഐസിയുവിലേക്ക് നടന്നതും നേഴ്‌സ് അവനെ തടഞ്ഞു "സർ ഒരാൾക്ക് മാത്രേ ഉള്ളിലേക്ക് കയറാൻ പറ്റുള്ളൂ ..... ഇപ്പൊ ഉടനെ തന്നെ റൂമിലേക്ക് മാറ്റും ....

നിങ്ങൾക്ക് കുട്ടിയെ റൂമിലേക്ക് മാറ്റിയതിന് ശേഷം കാണാം ..... " നേഴ്‌സ് അത് പറഞ്ഞതും ഗ്ലാസ് ഡോറിലൂടെ അകത്തേക്ക് നോക്കി ബെഡിൽ തളർച്ചയോടെ കിടക്കുന്ന മാളൂട്ടിയെ കണ്ടതും എന്തോ അവന്റെ കണ്ണുകൾ നിറഞ്ഞു അച്ചു വിരൽ നുണഞ്ഞുകൊണ്ട് കണ്ണൊക്കെ തിരുമ്മിയതും വിശ്വൻ അവരുടെ അടുത്തേക്ക് വന്നു "മഹി അച്ചൂന് വിശക്കുന്നുണ്ടാവും .... ഇങ് തന്നേക്ക് ..... ഞാൻ ക്യാന്റീനിൽ പോയി അവനു എന്തേലും വാങ്ങി കൊടുക്കാം....." വിശ്വൻ അച്ചുവിനെ എടുക്കാൻ നിന്നതും മഹി അയാളെ തടഞ്ഞു "വേണ്ട ..... ഇനി എന്റെ മക്കളെ ഞാൻ ആർക്കും വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല ....." മഹി അവനെ തോളിലേക്ക് ഇട്ടുകൊണ്ട് കണ്ണനെ തുറിച്ചുനോക്കി ക്യാന്റീനിലേക്ക് പോയി മഹി പോയതും കണ്ണൻ ചെയറിലേക്ക് ഇരുന്നുകൊണ്ട് തലക്ക് കൈയും കൊടുത്തിരുന്നു അത് കണ്ടതും കിരണും ഋഷിയും അവന്റെ ഇരുവശത്തായി ഇരുന്നുകൊണ്ട് അവനെ ചേർത്ത് പിടിച്ചു

"മനഃപൂർവം അറിയിക്കാഞ്ഞതല്ല ഏട്ടാ ..... ശ്രീയുടെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോ അവളെ അനുസരിക്കേണ്ടി വന്നതാ ..... നിങ്ങൾക്കെന്തെങ്കിലും സംഭവിക്കുമെന്ന് അവൾ ഭയന്നിരുന്നു ..... " അവൻ കിരണിനെ കെട്ടിപ്പിടിച്ചു പറഞ്ഞതും ഋഷി അവനെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു കിരൺ ഒന്നും മിണ്ടിയില്ല ..... ഒന്നും മിണ്ടാതെ കണ്ണന്റെ തലയിൽ തലോടി അവൻ അങ്ങനെ ഇരുന്നു  വേദന സഹിക്കാൻ കഴിയാതെ വാവിട്ടു കരയുന്ന മാളൂട്ടിയുടെ കരച്ചിലടക്കാൻ ശ്രമിക്കുവായിരുന്നു നേഴ്‌സുമാർ രുദ്ര അങ്ങോട്ടേക്ക് ചെന്നപ്പോൾ കാണുന്നത് കണ്ണും രണ്ടും പൂട്ടി വാവിട്ടു കരയുന്ന മാളൂട്ടിയെ ആണ് ആ കാഴ്ച അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

എന്ത് ചെയ്യണമെന്ന് പോലും അറിയാതെ അവൾ പകച്ചു നിന്നതും കരച്ചിലിന്റെ ആക്കം കൂടി വന്നു അവർ ഒരുപാട് ശ്രമിച്ചെങ്കിലും മാളൂട്ടിയുടെ കരച്ചിൽ അടക്കാനായില്ല ഒടുവിൽ കരഞ്ഞു തളർന്നവൾ ബെഡിലേക്ക് വീണതും ക്ഷീണത്താൽ അവളുടെ കണ്ണുകളും അടഞ്ഞു രുദ്ര അവളുടെ അടുത്തായി ഇരുന്നുകൊണ്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു അവൾ മയക്കത്തിലേക്ക് വീണതും ഐസിയുവിൽ നിന്നും മുറിയിലേക്ക് മാറ്റി "മാളൂട്ടി ......" സ്നേഹത്തോടെയും അത്യധികം വാത്സല്യത്തോടെയുമുള്ള രുദ്രയുടെ ആ വിളി ആദ്യമായി കേട്ടത് കൊണ്ടാവാം കരഞ്ഞു തളർന്നു കിടക്കുന്ന മാളൂട്ടി പെട്ടെന്ന് കണ്ണ് തുറന്നത് "മ്മാ .......!"

അവളുടെ നാവിൻ തുമ്പിൽ നിന്നാദ്യമായി ആ വിളി കേട്ടതും രുദ്ര വിതുമ്പിക്കരഞ്ഞുപോയി .... അവളുടെ തളർച്ച നേർത്തുപോയ അവളുടെ ശബ്ദത്തിൽ നിന്ന് രുദ്രക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നു "അമ്മേടെ പൊന്നിന് വേദനിക്കുന്നുണ്ടോടാ .....?" മാളൂട്ടിയുടെ കവിളും നെറ്റിയിലും മാറി മാറി ഉമ്മ വെച്ചുകൊണ്ട് ചോദിച്ചതും അവൾ ഒന്ന് മൂളി അത് കണ്ടതും രുദ്ര കണ്ണ് നിറച്ചു അവളുടെ അടുത്തായി ഇരുന്നതും മാളൂട്ടി തളർച്ചയോടെ രുദ്രയുടെ മടിയിലേക്ക് ചാഞ്ഞു "വല്ലാതെ നോവുന്നുണ്ടോടാ .....?" ചെറുതായി പ്ലാസ്റ്റർ ചെയ്ത കൈ എടുത്ത് ആ കുഞ്ഞുവിരലുകളിൽ മുത്തിക്കൊണ്ട് രുദ്ര ചോദിച്ചതും അവളൊന്ന് മൂളി ..... കണ്ണുകളിൽ ക്ഷീണം നന്നായി ബാധിച്ചിരുന്നു "സാരല്ല ട്ടോ .....

എന്റെ മോൾക്ക് അമ്മ പാട്ട് പാടി തരാം ..... കണ്ണടച്ച് കിടന്നോ ..... ഉറങ്ങിക്കഴിയുമ്പോ എന്റെ മോൾടെ എല്ലാ വേദനയും മാറും ......" മാളൂട്ടിയുടെ നെറ്റിയിൽ ഒരിക്കൽ കൂടി മുത്തിക്കൊണ്ട് രുദ്ര പറഞ്ഞതും മാളൂട്ടി കണ്ണുകൾ അടച്ചു കിരണും ഋഷിയും കണ്ണനും അത് കണ്ടുകൊണ്ടാണ് അകത്തേക്ക് വന്നത് മാളൂട്ടിയെ എടുത്ത് കൈയിൽ കിടത്തിക്കൊണ്ട് അവളുടെ പുറത്തു പതിയെ തട്ടിക്കൊണ്ട് രുദ്ര പതിയെ മൂളി "മുത്തേ മുത്തേ കിങ്ങിണി മുത്തേ നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ കാൽത്തളയിൽ കൈവളയിൽ കിലു കിലെ കളിയാടി വരും നേരം കാതോർത്തീരുന്നീയമ്മ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ....!

മുത്തേ മുത്തേ കിങ്ങിണി മുത്തേ നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ.....!!!"അവൾ അത്രയും പാടിയപ്പോഴേക്കും മാളൂട്ടി അവളുടെ കൈക്കുള്ളിൽ ചുരുണ്ടുകൂടി ഉറക്കത്തിലേക്ക് വീണിരുന്നു രുദ്ര കണ്ണൊന്ന് തുടച്ചുകൊണ്ട് അവളെ നെഞ്ചോട് ചേർത്തുകൊണ്ട് കണ്ണുകളടച്ചതും കിരണും കണ്ണനും പരസ്പരം മുഖത്തോട് മുഖം നോക്കിക്കൊണ്ട് ചെറുചിരിയോടെ അവരുടെ അടുത്തേക്ക് നടന്നു കിരൺ മാളൂട്ടിയെ ചേർത്ത് പിടിച്ചു മയങ്ങുന്ന രുദ്രയുടെ നെറ്റിയിൽ ഉമ്മ വെച്ചതും ഒരു തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും ഇറ്റിവീണു അത് അവൾ അറിഞ്ഞെങ്കിലും എന്തോ കണ്ണ് തുറന്ന് നോക്കാൻ അവൾക്ക് തോന്നിയില്ല അവരെ ശല്യപ്പെടുത്തണ്ട എന്ന് കരുതിയിട്ടാവണം അവർ മൂന്നും പുറത്തേക്ക് ഇറങ്ങിക്കൊണ്ട് വാതിൽ ചാരി മഹി അച്ചുവിനെ എടുത്ത് നേരെ പോയത് ക്യാന്റീനിലേക്കാണ് അവൻ ഒരു ഫീഡിങ് ബോട്ടിലും വാങ്ങി

ആ ക്യാന്റീനിൽ പോയി ചെറുചൂടുള്ള പാലും ബിസ്ക്കറ്റും വാങ്ങി പൈസയും കൊടുത്തു അച്ചുവിനെയും കൊണ്ട് ഒരു ടേബിളിലേക്ക് ഇരുന്നു അവനെ മടിയിലേക്കിരുത്തിക്കൊണ്ട് ഫീഡിങ് ബോട്ടിലിന്റെ സ്പൂൺ എടുത്ത് അതിലേക്ക് വെച്ചുകൊണ്ട് ബിസ്കറ്റ് പാലിൽ കുറുക്കി കുറേശ്ശയായി അവന്റെ വായിലേക്ക് ഒഴിച്ച് കൊടുത്തതും അവൻ ആർത്തിയോടെ അത് കഴിച്ചു അപ്പോഴേക്കും മഹിയോട് ഉണ്ടായിരുന്ന അപരിചിതത്വം ഒക്കെ എങ്ങോ പോയിരുന്നു അത് കണ്ടതും മഹി വാത്സല്യത്തോടെ അവനെ തലോടിയതും ചുണ്ടിലുണ്ടായിരുന്ന ബിസ്കറ്റിന്റെ അംശം കൂടി വായിലാക്കിക്കൊണ്ട് അവൻ മഹിയെ നോക്കി പല്ല് കാട്ടി ചിരിച്ചു അത് കണ്ടതും അറിയാതെ അവനും ചിരിച്ചു പോയി

അവന്റെ ഉണ്ടക്കവിളിൽ കുത്തിപ്പിടിച്ചു മഹി ഉമ്മ കൊടുത്തതും അവൻ ഫീഡിങ് ബോട്ടിലിൽ ബാക്കി ഉള്ളതുകൂടി കുടിക്കാനുള്ള തത്രപ്പാടിലായിരുന്നു മഹി അതുകൂടി അവന്റെ വായിലേക്ക് ഒഴിച്ചുകൊണ്ട് അവനെ ഒരു ചിരിയോടെ നോക്കി ഇരുന്നു "എന്തിനാടാ നിങ്ങടെ അമ്മ ഈ അച്ഛനോട് ഇത്ര വലിയ ക്രൂരത കാണിച്ചത് ..... ഇത്രയും കാലം മരിച്ചു ജീവിക്കുകയായിരുന്നു ..... അവളെ എനിക്ക് ജീവനാണെന്ന് അവൾക്കറിയുന്നതല്ലേ ..... ഇത്രയും കാലം എന്നെ ഇങ്ങനെ വേദനിപ്പിച്ചപ്പോൾ എന്ത് സന്തോഷാ അവൾക്ക് കിട്ടിയത് .....?" അവൻ അച്ചുവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി ചോദിച്ചതും അവനതൊന്നും ശ്രദ്ധിക്കാതെ അവന്റെ വിശപ്പ് മാറ്റുന്ന തിരക്കിലായിരുന്നു മഹി അത് കണ്ടതും അവനെയും എടുത്ത് അവിടെ നിന്നും പോയി മാളൂട്ടിയെ റൂമിലേക്ക് മാറ്റിയെന്നറിഞ്ഞതും അവൻ അച്ചുവിനെയും എടുത്ത് റൂമിലേക്ക് നടന്നു

റൂമിന് പുറത്തു കിരണിനൊപ്പം നിൽക്കുന്ന കണ്ണനെ അവൻ കണ്ടെങ്കിലും അവനെ കാണാത്ത ഭാവത്തിൽ മഹി റൂമിലേക്ക് കയറി അവിടെ മാളൂട്ടിയെ ചേർത്ത് പിടിച്ചു മയങ്ങുന്ന രുദ്രയെ കണ്ടതും അവൻ കുറച്ചുനേരം അവളെയും നോക്കി അങ്ങനെ നിന്നു "ശീ ....." മഹിയുടെ കൈയിൽ നിന്നും കുതറി ഇറങ്ങിക്കൊണ്ട് അച്ചു രുദ്രയുടെ അടുത്തേക്ക് ഓടി "ശീ ..... ശീ ....." അച്ചു രുദ്രയുടെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചതും രുദ്ര കണ്ണ് തുറന്നു നോക്കി മാളൂട്ടിയെ നേരെ കിടത്തിക്കൊണ്ട് അവൾ അച്ചുവിന് നേരെ തിരിഞ്ഞതും അവന്റെ ഒപ്പം നിൽക്കുന്ന മഹിയെ കണ്ട് അവളൊന്ന് ഞെട്ടി "ഇനി എന്റെ മക്കളെ നീ എവിടെ കൊണ്ടുപോയി ഒളിപ്പിക്കും ....?"

അത്രയും കാലം അനുഭവിച്ച വേദനയും ഒറ്റപ്പെടലും ഒക്കെ ഉള്ളിലേക്ക് തികട്ടി വന്നതും മഹി ദേഷ്യത്തോടെ ചോദിച്ചതും അവൾ കണ്ണും നിറച്ചിരുന്നു "എങ്ങനെ കഴിഞ്ഞെടി നിനക്ക് ..... എന്റെ ..... എന്റെ മക്കളെ പോലും എന്നെ ഒന്ന് കാണിക്കണമെന്ന് നിനക്ക് തോന്നിയില്ലല്ലോ ഇവർ എന്റെ മക്കളാണെന്ന്‌ അറിഞ്ഞപ്പോ എനിക്ക് .... എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യമാ വന്നേ എന്റെ മക്കൾ ജനിക്കുന്നതു കാണാനോ അവരുടെ ഓരോ വളർച്ചയും ആസ്വദിക്കാനോ ഒന്നും എനിക്ക് കഴിഞ്ഞില്ല മതി ..... ഇത്രയൊക്കെ ക്രൂരത കാണിച്ചില്ലേ ..... ഇനി മതി ..... ഞാൻ കൊണ്ട് പോവാ എന്റെ മക്കളെ ..... "

"എങ്ങനെ കഴിഞ്ഞെടി നിനക്ക് ..... എന്റെ ..... എന്റെ മക്കളെ പോലും എന്നെ ഒന്ന് കാണിക്കണമെന്ന് നിനക്ക് തോന്നിയില്ലല്ലോ ഇവർ എന്റെ മക്കളാണെന്ന്‌ അറിഞ്ഞപ്പോ എനിക്ക് .... എനിക്ക് നിന്നെ കൊല്ലാനുള്ള ദേഷ്യമാ വന്നേ എന്റെ മക്കൾ ജനിക്കുന്നതു കാണാനോ അവരുടെ ഓരോ വളർച്ചയും ആസ്വദിക്കാനോ ഒന്നും എനിക്ക് കഴിഞ്ഞില്ല മതി ..... ഇത്രയൊക്കെ ക്രൂരത കാണിച്ചില്ലേ ..... ഇനി മതി ..... ഞാൻ കൊണ്ട് പോവാ എന്റെ മക്കളെ ..... "മഹി അത്‌ പറഞ്ഞതും ഞെട്ടലോടെ രുദ്ര അവനെ നോക്കി അത് വക വെക്കാതെ അവൻ മാളൂട്ടിയുടെ അടുത്തേക്ക് നടന്നു അവൾക്ക് നേരെ കുനിഞ്ഞു നെറ്റിയിൽ ഉമ്മവെച്ചതും ഒരുതുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്നും അടർന്നു വീണു

"തോൽപ്പിച്ചു കളഞ്ഞല്ലോടി നീ എന്നെ ......" രുദ്രയെ നോക്കി അവൻ അത് പറഞ്ഞപ്പോഴും ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ അവൾ നിന്നു അച്ചുവിനെ തോളിലിട്ടുകൊണ്ട് അവൻ മാളൂട്ടിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു ..... അവളുടെ കുഞ്ഞു കൈകാലുകളിൽ മുറിവും പ്ലാസ്റ്ററും ഒക്കെ കണ്ടപ്പോൾ അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു "ശ്രീക്കുട്ടി ......!" അകത്തേക്ക് കടന്നുവന്ന കിരൺ അവളെ വിളിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ അവൾ ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു പറയാൻ ഒരുപാട് പരാതികൾ അവനുണ്ടായിരുന്നെങ്കിലും എല്ലാം മനസ്സിലൊതുക്കി അവന്റെ കുഞ്ഞുപെങ്ങളെ അവൻ ചേർത്ത് പിടിച്ചു "എന്തിനാ മോളെ ഇങ്ങനെ ഒക്കെ .....?"

അവൻ പാതിയിൽ നിർത്തിക്കൊണ്ട് വേദനയോടെ അവളെ നോക്കി "ഇനിയും ഇങ്ങനെ വേദനിപ്പിക്കാതെ നിനക്ക് വന്നൂടെ ഞങ്ങൾക്കൊപ്പം ......?" അവന്റെ ആ ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അവനിൽ നിന്നും അടർന്നു മാറി "ഇല്ല .... എനിക്ക് ..... എനിക്ക് പറ്റില്ല ഏട്ടാ ..... ഞാൻ നിങ്ങളുടെ അടുത്തേക്ക് എത്തിയെന്നറിഞ്ഞാൽ ..... അയാൾ .... അയാൾ എല്ലാവരെയും കൊല്ലും ..... നമ്മുടെ അച്ഛനെയും അമ്മയെയും കൊന്നത് പോലെ ....." അവൾ അത് പറയുമ്പോൾ അവളുടെ മുഖത്ത് നിറഞ്ഞുനിന്ന ഭയം കിരണിനെ ഭയപ്പെടുത്തി "മോളെ നീ ഇങ്ങനെ പേടിക്കല്ലേ ..... നന്ദൻ ഇപ്പോൾ ജീവനോടെ ഇല്ല ..... മഹി അയാളെ അന്നേ കൊന്നതാ ..... പിന്നെ എങ്ങനെയാ അയാൾ നമ്മളെ കൊല്ലാ ....."

കിരണിന്റെ വെളിപ്പെടുത്തൽ അവളെ തെല്ലൊന്ന് അമ്പരപ്പിച്ചു "ഇല്ലാ ..... അയാൾ മരിച്ചെങ്കിൽ പിന്നെ ഇന്ന് മാളൂട്ടിയെ കൊല്ലാൻ നോക്കിയത് ആരാ .... അതൊരു ആക്സിഡന്റ് ആയിരുന്നില്ല ..... എനിക്ക് നേരെ പറത്തിവിട്ട ആ പേപ്പർ കണ്ടില്ലേ ഏട്ടൻ ..... it’s just a beginning..... അപ്പൊ ഇനിയും എന്തൊക്കെയോ നമ്മളെ കാത്തിരിക്കുന്നുണ്ടെന്നല്ലേ എനിക്ക് ഉറപ്പാ .... അയാൾ നമ്മളെ കൊല്ലും .... എന്തിനാ നിങ്ങളിപ്പോ ഞങ്ങളെ അന്വേഷിച്ചു വന്നത് ....? നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു നിങ്ങളൊക്കെ സുരക്ഷിതരാണെന്ന ആശ്വാസത്തിൽ ഞാൻ എങ്ങനെയെങ്കിലുമൊക്കെ അങ്ങ്‌ ജീവിക്കുമായിരുന്നില്ലേ .....

അയാൾ പറഞ്ഞതുപോലെ മരണംകാത്തു കിടക്കുന്ന എനിക്ക് എന്തിനാ കുടുംബം ....? നിങ്ങൾക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത സന്തോഷത്തിൽ എനിക്ക് മരിക്കാല്ലൊ ....." അവളത് പറഞ്ഞു തീർന്നതും മഹി അച്ചുവിനെ ബെഡിൽ ഇരുത്തി അവിടെ നിന്നും എണീറ്റു "നിങ്ങൾ പെട്ടെന്ന് തിരിച്ചു പൊയ്ക്കോ ഏട്ടാ .... അല്ലെങ്കിൽ അയാള് നിങ്ങളെ കൊല്ലും ..... നിങ്ങൾക്കൊക്കെ എന്തേലും സംഭവിച്ചാൽ എനിക്ക് .... എനിക്ക് ഭ്രാന്ത് പിടിക്കും ..... എനിക്ക് പറ്റില്ല ഏട്ടാ .... നിങ്ങളെ മരണത്തിന് വിട്ട് കൊടുക്കാൻ ..... തിരിച്ചു പോ ഏട്ടാ ..... അയാള് കൊല്ലും അയാള് കൊല്ലും ..... അയാൾ എല്ലാവരെയും കൊല്ലും ....." ഒരു ഭ്രാന്തിയെപ്പോലെ അവൾ പദം പറഞ്ഞുകൊണ്ട് കിരണിന്റെ ഷർട്ടിൽ പിടിച്ചു കുലുക്കിയതും മഹി പാഞ്ഞു വന്ന് അവളെ പിടിച്ചു തിരിച്ചു അവളുടെ കരണം പുകച്ചു ഒന്ന് കൊടുത്തു ആ അടിയിൽ അവളൊന്ന് ആടിക്കൊണ്ട് വീഴാൻ പോയതും കിരൺ അവളെ താങ്ങിപ്പിടിച്ചു

"നിനക്ക് എന്താടി ഭ്രാന്താണോ ..... പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക് .... ഏഹ്ഹ് ....? " മഹി അവളുടെ തോളിൽ പിടിച്ചു കുലുക്കിയതും അവൾ ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി "ദേ എന്റെ ഈ കൈകൊണ്ടാ ഞാൻ ആ ചെകുത്താനെ കൊന്നത് ..... ദേ ഈ നിൽക്കുന്നവന്മാർ അതിന് സാക്ഷിയാണ് ..... ഞങ്ങടെ കണ്മുന്നിൽ വെച്ചാണ് അയാൾ കത്തി ചാമ്പലായത് ..... അയാൾ മരിച്ചു കഴിഞ്ഞു ..... ഇനിയെങ്കിലും നിന്റെ ഈ ഭ്രാന്ത് ഒന്ന് നിർത്ത്‌ ....." അവളെ പിന്നിലേക്ക് തള്ളിക്കൊണ്ട് അവൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ ഞെട്ടലോടെ നിന്നു "ഇനിയും മനസ്സിലാവുന്നില്ലെങ്കിൽ പോയി ചാവ്‌ ...." അതും പറഞ്ഞു അവൻ തിരിഞ്ഞു നടന്നതും അവൾ എങ്ങി കരഞ്ഞുകൊണ്ട് കിരണിനെ കെട്ടിപ്പിടിച്ചു

"ഓ .... ചാവുന്നതെന്തിനാ ..... മരണം കാത്തു കിടക്കുവല്ലേ ..... ഓരോരോ ഭ്രാന്ത് ...." മഹി ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് മാളുവിന്റെ അടുത്തിരുന്നതും കിരൺ രുദ്രയെയും കൊണ്ട് പുറത്തേക്ക് നടന്നു അവളെ പുറത്തെ ചെയറിലേക്ക് ഇരുത്തിക്കൊണ്ട് അവൻ അവളോട് കുറെ നേരം സംസാരിച്ചു അവന്റെ ചില വെളിപ്പെടുത്തലുകൾ അവളെ ശെരിക്കും ഞെട്ടിച്ചു മഹി നന്ദനെ കൊന്നതും അതിന് ശേഷം ആത്മഹത്യാ ശ്രമം നടത്തിയതും പിന്നീടുള്ള അവന്റെ ജീവിതരീതിയും ഒക്കെ കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞു പോയിരുന്നു പിന്നീട് അവളുടെ ദേഹത്തു അങ്ങനെ ഒരു ബുള്ളെറ്റ് ഇല്ലെന്നും ഒക്കെ പറഞ്ഞു

അവളുടെ മനസ്സിലെ അനാവശ്യഭയവും തെറ്റിദ്ധാരണകളും ഒക്കെ മാറ്റിയെടുക്കാൻ അവനു സാധിച്ചു അതിനിടയിൽ ഡോക്ടർ വന്ന് മാളൂട്ടിക്ക് ഡിസ്ചാർജ് കൊടുത്തു കിരൺ പറഞ്ഞതൊക്കെ കേട്ട രുദ്ര മഹിയുടെ അടുത്തേക്ക് ഓടാൻ നിന്നതും ഒരുകൈയിൽ മാളുവിനെയും മറുകൈയിൽ അച്ചുവിനെയും എടുത്ത് പുറത്തേക്ക് വരുന്ന മഹിയെ കണ്ട് അവളൊന്ന് ഞെട്ടി "എന്റെ മക്കളെ സംരക്ഷിക്കാൻ എനിക്കറിയാം ..... ഞാനിവരെ കൊണ്ട് പോകുവാ ..... "അത്രയും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകുന്ന മഹിയുടെ പിന്നാലെ കരഞ്ഞുകൊണ്ട് അവൾ ഓടി "മഹിയേട്ടാ പ്ലീസ്‌ ..... പോകല്ലേ ..... ഞാൻ ഒന്ന് പറഞ്ഞോട്ടെ ....." അവൾ പിന്നാലെ ഓടിയെങ്കിലും അവൾ പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കാതെ അവന്റെ ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞു

ഡ്രൈവർ കാറുമായി വന്നതും അവൻ കുഞ്ഞുങ്ങളുമായി അതിലേക്ക് കയറി രുദ്ര പിന്നാലെ ഓടിയെങ്കിലും അത് വകവെക്കാതെ അവൻ ഡ്രൈവറോട് കാർ എടുക്കാൻ പറഞ്ഞതും ആ കാർ അതിവേഗം ആ ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പാഞ്ഞു അത് കണ്ടതും രുദ്ര പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലത്തേക്ക് മുട്ട്കുത്തിയിരുന്നു "ശ്രീ ....." കണ്ണൻ ഓടി വന്ന് അവളെ ചേർത്ത് പിടിച്ചു കിരൺ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു മഹി ഇങ്ങനെ ചെയ്യുമെന്ന് അവൻ ഒരിക്കലും കരുതിയിരുന്നില്ല അവൾ നിലത്തിരുന്ന് എങ്ങി എങ്ങി കരഞ്ഞതും അവൻ ഓടിച്ചെന്ന് അവളെ പിടിച്ചെണീപ്പിച്ചു "ഏട്ടാ എന്റെ മക്കള് ....."

അവൾ വിതുമ്പലോടെ പറഞ്ഞതും കിരൺ അവളെ ചേർത്ത് പിടിച്ചു വിശ്വൻ കാറുമായി വന്നതും കിരൺ അവളെ കൊണ്ടുപോയി കാറിലേക്ക് കയറ്റി വിശ്വന്റെ വീട്ടിലേക്കായിരുന്നു അവർ പോയത് അവൾ തകർന്ന മനസ്സുമായി വീടിനുള്ളിലേക്ക് കയറി ആരോടും ഒന്നും മിണ്ടാതെ അവളുടെ മുറിയിലേക്ക് പോയി ബെഡിൽ കിടന്ന് പൊട്ടിക്കരഞ്ഞു "ശീ ....." ഏറെനേരം കരഞ്ഞതും പെട്ടെന്ന് അച്ചുവിന്റെ ശബ്ദം കേട്ട് അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി അവിടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൾ വിശ്വസിക്കാനാവാതെ അവനെ നോക്കി "ശീ ..... "

അവൻ പല്ല് കാട്ടി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നതും അവൾ ഓടി വന്ന് അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് അവനെ വാരിപ്പുണർന്നു അവന്റെ മുഖമാകെ അവൾ ഉമ്മകൾ കൊണ്ട് മൂടി "അച്ചൂ ....." അവൾ നിറകണ്ണുകളോടെ അവനെ കെട്ടിപ്പിടിച്ചതും അവൻ അവളുടെ കൈക്കുള്ളിൽ നിന്ന് കുതറി മാറി പുറത്തേക്ക് ഓടി "അച് ....." അവൾ അവന്റെ പിന്നാലെ പോകാൻ നിന്നതും വാതിൽക്കൽ നിന്ന് നെഞ്ചിൽ കൈ പിണച്ചുകെട്ടി അവളെ ഗൗരവത്തോടെ നോക്കുന്ന മഹിയെ കണ്ടതും അവളൊന്ന് നിന്നു .............. തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story