രുദ്ര: ഭാഗം 52

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"സൂര്യേട്ടൻ പേടിക്കണ്ട ..... ഇനിയും പിന്നാലെ നടന്ന് ഇഷ്ടം പറയാനോ ശല്യപ്പെടുത്താൻ നീതു വരില്ല ..... ഏട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു ..... ഏട്ടൻ എന്റേതാകുന്നത് ഒരുപാട് സ്വപ്നം കണ്ടതാ .... കിട്ടില്ലെന്ന് അറിയാം ..... മനസ്സിനെ ഞാനത് പറഞ്ഞു പഠിപ്പിക്കുന്നുണ്ട് ..... അറിയാതെപോലും മനസ്സ് ഏട്ടനിലേക്ക് ചായരുതേ എന്ന പ്രാർത്ഥനയാണ് ഇപ്പോൾ മറക്കാൻ ശ്രമിക്കാം ..... പക്ഷെ മറ്റൊരാളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ മാത്രം പറയരുത് .... എനിക്ക് ..... എനിക്കതിന് കഴിയില്ല ....." അത്രയും പറഞ്ഞു അവൾ തിരിഞ്ഞു നടക്കാനൊരുങ്ങിയതും ഒക്കെ കേട്ട് പിന്നിൽ നിന്ന കണ്ണനെ കണ്ട് അവൾ ഞെട്ടി എല്ലാം കേട്ട് തറഞ്ഞു നിൽക്കുകയായിരുന്നു അവൻ .....

പക്ഷെ അവൾക്കായി ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ ഉണ്ടായിരുന്നു അവനു മുഖം കൊടുക്കാതെ അവൾ അവിടുന്ന് മുറിയിലേക്ക് നടന്നു ..... ഒരുപക്ഷെ അവന്റെ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന വേദന അവൾ കണ്ടിരിക്കാം അവൾ പോയതും അവൻ സൂര്യയുടെ അടുത്തേക്ക് വന്നു ...... ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു അവൻ ദൂരേക്ക് കണ്ണുകൾ പായിച്ചു "കണ്ണാ ഞാൻ ....." "നിനക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ അവളുടെ മനസ്സ് തകർന്നിട്ടുണ്ടാവും അല്ലെ ....?" സൂര്യൻ പറയുന്നത് കേൾക്കാതെ അവൻ ചോദിച്ചതും അതിന് മറുപടി കൊടുക്കാൻ കഴിയാതെ സൂര്യൻ നിന്നു "ഒരുപാട് കരഞ്ഞിട്ടുണ്ടാവും ആ പാവം ....

നമ്മൾ സ്നേഹിക്കുന്നവരുടെ ഉള്ളിൽ മറ്റൊരാളാണെന്ന് അറിയുന്നത് വല്ലാത്ത ഒരു അവസ്ഥയാടാ ..... നെഞ്ച് പൊട്ടുന്നത് പോലെ തോന്നും .... സമനില തെറ്റുമെന്നും മരിച്ചു പോകും എന്നൊക്കെ തോന്നും ....!!" അപ്പോഴും അവന്റെ കണ്ണുകൾ വിദൂരതയിലേക്കായിരുന്നു തങ്ങി നിന്നത് അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് പോലും സൂര്യന് മനസ്സിലാവുന്നുണ്ടായിരുന്നില്ല ദൂരേക്ക് പായിച്ച അവന്റെ മിഴികളിൽ കണ്ണീരിന്റെ നനവ് സൂര്യൻ കണ്ടു "കണ്ണാ ഡാ ...." കണ്ണന്റെ തോളിൽ കൈ വെച്ച് കൊണ്ടവൻ വിളിച്ചതും അവൻ ക്ഷണനേരം കൊണ്ട് വെട്ടിത്തിരിഞ്ഞു അവനെ കെട്ടിപ്പിടിച്ചു "അവളൊരു പാവാ ..... എനിക്ക് അവളെ വേണം .....

അത്രക്ക് ഇഷ്ടാടാ എനിക്കവളെ ....." സൂര്യന്റെ തോളിൽ മുഖംഅമർത്തിക്കൊണ്ട് അവൻ പറഞ്ഞതും അവൻ ഇരുകൈ കൊണ്ടും അവനെ ചേർത്ത് പിടിച്ചു "ഒക്കെ ശരിയാവും ..... നീ അവൾക്ക് കുറച്ചു ടൈം കൊടുക്ക് ..... ഒക്കെ മറന്ന് അവൾ നിന്നെയും നിന്റെ സ്നേഹത്തെയും തിരിച്ചറിയുന്ന ദിവസം വരും ..... അത് വരെ കാത്തിരിക്ക് കണ്ണാ ....."സൂര്യയുടെ വാക്കുകൾ കേട്ട് "കാത്തിരിക്കാം ..... ഈ ജന്മം മുഴുവൻ കാത്തിരിക്കാനും ഞാൻ തയ്യാറാണ് ...... അവളെന്നെ അംഗീകരിച്ചില്ലെങ്കിലും അവളെ മാത്രം പ്രണയിക്കുന്ന മനസ്സുമായി ഞാൻ ജീവിക്കും ..... മരണം വരെ ..... എന്നാലും അവളുടെ ഉള്ളിൽ എനിക്കായി ഒരു സ്ഥാനം പിടിച്ചു പറ്റാൻ എന്നാലാവുന്നതൊക്കെ ഞാൻ ചെയ്യും .....

എത്ര പെട്ടെന്നാ അവളെന്റെ ഉള്ളിൽ വേരുറച്ചത് ..... അവൾക്ക് വേണ്ടി വിധിയോട് പോരാടാനും തയ്യാറാകണമെങ്കിൽ എന്റെ ഹൃദയത്തെ അത്രത്തോളം അവൾ സ്വാധീനിച്ചിട്ടുണ്ട് ....." സൂര്യയിൽ നിന്ന് വിട്ട് നിന്നുകൊണ്ട് അവൻ ചുണ്ടിൽ ചെറുചിരി പടർത്തിക്കൊണ്ട് പറഞ്ഞു "ഒരു കാര്യത്തിൽ എനിക്ക് നിന്നോട് അസൂയയുണ്ട് ..... എന്റെ പെണ്ണ് ജീവനക്കാളേറെ സ്നേഹിച്ചത് നിന്നെയല്ലേ .....?"അവനെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് കണ്ണൻ തിരികെ നടന്നു "നീ വിഷമിക്കണ്ടടാ .....നിരാശാകാമുകന്റെ വേഷം കെട്ടാനൊന്നും ഞാനില്ല ..... ഒരു ദിവസം നിന്നെ സ്നേഹിച്ചതിന്റെ നൂറിരട്ടി അവളെന്നെ സ്നേഹിക്കും..... ഇനി അതിനുള്ള പരിശ്രമത്തിലായിരിക്കും ഞാൻ ....."

മുഖത്തൊരു കള്ളച്ചിരി പടർത്തിക്കൊണ്ട് കണ്ണൻ പറഞ്ഞതും അവനും ചിരിച്ചുപോയി തിരികെ നടക്കുമ്പോൾ വാതിൽമറവിൽ നിന്ന് ഒക്കെ കേട്ട് വിതുമ്പലടക്കി നിൽക്കുന്ന നീതുവിനെ അവർ കണ്ടിരുന്നില്ല ....!  "നിനക്ക് മക്കളെ ഒന്ന് ശ്രദ്ധിച്ചാൽ എന്താ ...... ഓ അതിന് നിന്റെ തലയിൽ ഞാനോ മക്കളോ ഇല്ലല്ലോ ..... കൂടെപ്പിറപ്പുകൾക്ക് മാത്രമല്ലെ അവിടെ സ്ഥാനമുള്ളൂ ......" അച്ചൂട്ടനെ ഡോക്ടറെ കാണിച്ചു വീട്ടിലേക്കുള്ള യാത്രയിൽ മഹിയുടെ മനസ്സ് മുഴുവനും രുദ്രയോട് പറഞ്ഞ വാക്കുകളായിരുന്നു പറഞ്ഞത് കൂടിപ്പോയി എന്ന് അവനു അറിയാമായിരുന്നു പക്ഷെ പെട്ടെന്ന് മോള് കരയുന്നത് കണ്ടപ്പോ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ് മക്കളെ അവൾ പേടിപ്പിച്ചു നിർത്താറുണ്ടെങ്കിലും അവൾക്ക് അവരെ ജീവനാണ് ....

തിരിച്ചും അങ്ങനെ തന്നെ ആ വീട്ടിൽ ഒരുപാട് ആളുകൾ ഉണ്ടെങ്കിലും മക്കളുടെ കാര്യം അവൾ തന്നെയാണ് കൃത്യമായി നോക്കുന്നത് രണ്ടുപേരും നല്ല കുസൃതിയാണ് ..... അതുകൊണ്ട് തന്നെ അവരെ നോക്കാൻ അവൾ ഒരുപാട് ബുദ്ധിമുട്ടാറുണ്ട് .... എന്നാലും അവൾ തന്നെയാണ് ഒക്കെ ചെയ്യുന്നത് മഹി പലപ്പോഴും വീട്ടിൽ ഉണ്ടാകാറില്ല .... സത്യനൊപ്പം ഓഫീസിലാകും മിക്കപ്പോഴും ..... സത്യൻ നിർബന്ധിച്ചപ്പോൾ രുദ്ര തന്നെയാ അവനെ ഓഫീസിലേക്ക് നിർബന്ധിച്ചു പറഞ്ഞു വിട്ടതും മഹിയുടെയും മക്കളുടെയും എല്ലാ കാര്യവും ഒരു കുറവും വരാതെ നോക്കുന്നതും അവൾ തന്നെയാണ് എന്നിട്ടും അവളോട് അങ്ങനെ പറഞ്ഞതോർത്തു മഹിക്ക്‌ എന്തോ പോലെ ആയി വീട്ടിൽ ചെന്ന ഉടനെ അവളെ മെരുക്കിയെടുക്കാമെന്ന് കണക്ക് കൂട്ടി അവൻ വീട്ടിലേക്ക് വിട്ടു വീട്ടിലേക്ക് ചെന്ന് കയറിയതും ഹേമ വന്ന് മോനെ എടുത്തു

അവിടെ ഉണ്ടായ സംഭവവികാസങ്ങളൊക്കെ ഹേമ പറഞ്ഞതും അവനൊന്ന് അമ്പരന്നു "ഹേമമ്മേ മോനെ ഇങ്ങു തന്നേക്ക് ..... ഞാൻ അവനെ ഒന്ന് കുളിപ്പിച്ച് കഴിക്കാൻ എന്തേലും കൊടുക്കട്ടെ ...." രുദ്ര വന്ന് മോനെ വാങ്ങി മുകളിലേക്ക് പോയതും പിന്നാലെ മഹിയും വിട്ടു അവൾക്ക് പിന്നാലെ മുറിയിലേക്ക് കയറാൻ നിന്ന അവനെ തളർത്തിക്കൊണ്ട് രുദ്ര നിഷ്കരുണം വാതിൽ കൊട്ടിയടച്ചു അത് കണ്ടതും അവനു എവിടെന്നൊക്കെയോ ദേഷ്യം ഇരച്ചു വന്നെങ്കിലും അവൻ സ്വയം നിയന്ത്രിച്ചു ഇല്ലെങ്കിൽ പ്രശ്നം ഗുരുതരമാകുമെന്ന ബോധം അവനുണ്ടായിരുന്നു അതുകൊണ്ട് തന്നെ കൂടുതൽ സാഹസത്തിനൊന്നും മുതിരാതെ വന്നവഴി തിരിച്ചു പോയി രാത്രി ആകുന്നത് വരെ അവൻ കാത്തു നിന്നു

വിശ്വന്റെ മുറിയിൽ കിടന്നുറങ്ങിയ മാളൂട്ടിയെ എടുത്ത് രുദ്ര മുറിയിലേക്ക് പോകുന്നത് കണ്ട് അവൻ അവൾക്ക് പിന്നാലെ പോയി മോളെ ഉറങ്ങിക്കിടക്കുന്ന അച്ചുവിന്റെ അടുത്തായി കിടന്നുകൊണ്ട് അവൾ തിരിഞ്ഞതും മഹി അകത്തു കയറി വാതിലടച്ചിരുന്നു അവളുടെ അടുത്തേക്ക് വന്ന് വിജയഭാവത്തിൽ ചിരിച്ചുകൊണ്ട് അവനവളെ നോക്കി പുരികം പൊക്കിയതും അവൾ അവനെ നോക്കി ചുണ്ടുകോട്ടി അത് കണ്ടതും മഹി അവളുടെ ഇടുപ്പിൽ കൈയിട്ട് അവനോട് ചേർത്ത് പിടിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി അവനെ തള്ളി മാറ്റി "എന്റെ മേത്ത് എങ്ങാനും തൊട്ടാലുണ്ടല്ലോ ..... ചവിട്ടി വെളിയിൽ ഇടും ..... പറഞ്ഞേക്കാം ....."

അവനുനേരെ വിരല് ചൂണ്ടി അവൾ പറഞ്ഞതും അവൻ ഓഹോ എന്ന മട്ടിൽ അവളെ നോക്കി "എന്നാൽ നീ ഒന്ന് ചവിട്ടി വെളിയിൽ ഇട്ടേ ..... ചേട്ടനൊന്ന് കാണട്ടെ ...." അവനുനേരെ ചൂണ്ടിയ വിരലിൽ പിടിച്ചു അതിൽ ചുണ്ടുചേർത്തുകൊണ്ട് അവൻ പറഞ്ഞതും അവൾ കൈ വലിച്ചെടുത്തു "എന്തേ ചവിട്ടുന്നില്ലേ .....🤨..?" അവൻ ഗൗരവത്തോടെ ചോദിച്ചതും അവൾ അവനെ ഒന്ന് തുറിച്ചുനോക്കി തിരിഞ്ഞു നടന്നു അവളെ പോകാൻ അനുവദിക്കാതെ അവളെ കൈയിൽ പിടിച്ചു വലിച്ചു കൈകളിൽ കോരിയെടുത്തുകൊണ്ട് ബെഡിന്റെ അടുത്തേക്ക് നടന്നു "എന്നെ വിട് .... വിടാൻ ....." "ശൂ ....." അവളുടെ ചുണ്ടിൽ വിരല് വെച്ചുകൊണ്ട് അവൻ ഉറങ്ങിക്കിടക്കുന്ന പിള്ളേർക്ക് നേരെ കണ്ണ് കാണിച്ചു

അത് കണ്ടതും അവൾ ശബ്ദമുണ്ടാക്കാതെ കുതറാൻ നോക്കി അവനത് വകവെക്കാതെ ബെഡിലേക്കിരുന്നുകൊണ്ട് അവളെ മടിയിൽ ഇരുത്തി ഇടുപ്പിലൂടെ അവളെ പൊതിഞ്ഞുപിടിച്ചു അങ്ങനെ ഇരുന്നതും അവൾ മുഖം വീർപ്പിച്ചു അവനെ നോക്കി "എന്താടി .....?" അവളുടെ മൂക്കിൽ ഒന്ന് കൊട്ടികൊണ്ട് അവൻ ഇച്ചിരി കനത്തിൽ ചോദിച്ചതും അവൾ മുന്നോട്ട് ആഞ്ഞു അവന്റെ കവിളിൽ കടിച്ചു അവളുടെ പല്ലുകൾ അവന്റെ കവിളിൽ ആഴ്ന്നിറങ്ങിക്കൊണ്ട് അവന് വേദന നൽകിയതും അവൻ അലറാൻ വാ തുറന്നതും അത് മുൻകൂട്ടി കണ്ട് അവൾ അവന്റെ വായ പൊത്തിപ്പിടിച്ചു അവൻ അവളെ തള്ളിമാറ്റാൻ കുറെ ശ്രമിച്ചെങ്കിലും അവൾ ഒരിഞ്ച് അനങ്ങിയില്ല

വേദനകൊണ്ട് അവന്റെ മുഖം ചുളിയുന്നത് കണ്ടതും അവൾ പതിയെ പല്ലുകൾക്കിടയിൽ നിന്ന് അവന്റെ കവിളിലെ മോചിപ്പിച്ചു "ആ .....സ് ...." അവൻ കുറേനേരം കവിളും പിടിച്ചു എരിവ് വലിച്ചുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി "എന്നെ വേദനിപ്പിച്ചതിന് ഞാൻ പകരം വീട്ടി .... ഇപ്പൊ ഒരു ആശ്വാസം ഒക്കെ ഉണ്ട് ....." അവനെ നോക്കി വെളുക്കനെ ചിരിച്ചതും അവന്റെ മുഖം വീർത്തു വന്നു "പോടീ പുല്ലേ .....😡" അവളെ തള്ളി താഴെ ഇട്ടുകൊണ്ട് അവൻ കണ്ണാടിക്ക് മുന്നിൽ പോയി നിന്നു അവളുടെ പല്ല് മുഴുവൻ തെളിഞ്ഞു കിടപ്പുണ്ട് ..... ചോര വരാത്തത് എന്തോ ഭാഗ്യം .....! അവൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി അവനെ നോക്കി വാപൊത്തി ചിരിക്കുവാണ് "തെണ്ടി ....."

അവൻ കവിളിൽ തടവി മനസ്സിൽ പറഞ്ഞുകൊണ്ട് അവളെ നോക്കി പേടിപ്പിച്ചു "ഇന്നത്തേത് കഴിഞ്ഞെങ്കിൽ വന്ന് ഉറങ്ങാൻ നോക്ക് ..... " അതും പറഞ്ഞു മക്കളെ ചേർത്ത് പിടിച്ചു അവൾ കണ്ണുകളടച്ചതും എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൻ ലൈറ്റ് ഓഫ് ചെയ്തു വന്ന് കിടന്നു  ഇന്ന് ഫിദയുടെ പിറന്നാളാണ് ...! എല്ലാവരും കൂടി അത് ഗംഭീരമായി ആഘോഷിക്കാൻ തന്നെ തീരുമാനിച്ചു ഭദ്ര നേരിട്ട് വന്ന് ചന്ദ്രനെയടക്കം എല്ലാവരെയും ക്ഷണിച്ചിരുന്നു അങ്ങനെ രുദ്രയും മഹിയും മക്കളും കിരണും കണ്ണനും നീതുവും കിച്ചുവും സത്യനും ഹേമയും വിശ്വനും എല്ലാവരും രാവിലെ തന്നെ എത്തിയിരുന്നു അവരെ ഭദ്രയും അൻവറും ഒക്കെ കൂടി സ്വീകരിച്ചിരിക്കുമ്പോഴാണ് ഋഷിയുടെ കാർ മുറ്റത്തു വന്ന് നിന്നത് അതിൽ നിന്ന് ഇറങ്ങി വരുന്ന അപ്പുവിനെ കണ്ടതും രുദ്ര കൈയിലിരുന്ന അച്ചുവിനെ കണ്ണനെ ഏൽപ്പിച്ചു അവന്റെ അടുത്തേക്ക് ഓടി ........ തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story