രുദ്ര: ഭാഗം 55

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"മഹി ..... എനിക്ക് ..... എനിക്കവളെ കാണണം ....." മറ്റൊന്നും പറയാതെ അവൻ മഹിയുടെ കൈയിൽ പിടിച്ചു പറഞ്ഞു അവന്റെ കണ്ണൊക്കെ നിറഞ്ഞു ചുവന്നിട്ടുണ്ട് മഹി അവന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി "വാ ...." അവന്റെ കൈയും പിടിച്ചു മഹി മുന്നോട്ട് നടന്നു കിച്ചുവിനോടും രുദ്രയോടും മഹി കാറിലേക്ക് കയറാൻ പറഞ്ഞതും ഹേമ വന്ന് രുദ്രയുടെ കൈയിൽ നിന്ന് മോനെ എടുത്തു ബാക്കിയുള്ളവരോട് വീട്ടിലേക്ക് പോകാൻ പറഞ്ഞുകൊണ്ട് കിരണിനെ കാറിലേക്ക് കയറ്റി മഹി ഹോസ്‌പിറ്റലിലേക്ക് പറപ്പിച്ചു അല്ലുവും കണ്ണനും കൂടി ബൈക്ക് എടുത്ത് അവർക്ക് പിന്നാലെ പോയതും സൂര്യനും സത്യനും കൂടി ബാക്കി ഉള്ളവരെ കൂട്ടി വീട്ടിലേക്ക് പോയി

 "I am sorry to say this ..... തലക്ക് സാരമായ പരിക്ക് ഏറ്റിട്ടുണ്ട് ..... പേഷ്യന്റ് കോൺഷ്യസ് ആയാൽ ഒരുപക്ഷെ കോമ സ്റ്റേജിലേക്ക് പോകാൻ സാധ്യത ഉണ്ട് .... അതും അല്ലെങ്കിൽ ഒരുവശം പാരലൈസ്ഡ് ആയേക്കാം ...... നിങ്ങൾ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ..... സിറ്റുവേഷൻ മനസ്സിലാക്കി അതിനോട് പൊരുത്തപ്പെടാൻ നിങ്ങൾക്ക് സാധിക്കണം ..... നല്ലത് മാത്രം നടക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം ...."ഡോക്ടറിന്റെ വാക്കുകൾ കേട്ട് ലക്ഷ്മി തളർന്നു നിലത്തേക്ക് ഇരുന്നു ഇതൊക്കെ കേട്ടുകൊണ്ടാണ് കിരണും മഹിയും ഒക്കെ അങ്ങോട്ട് വന്നത് പാർവതി ലക്ഷ്മിയെ താങ്ങി പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് "പാർവതി ..... എന്റെ കുഞ്ഞ്‌ ...."

അവർ തേങ്ങിക്കൊണ്ട് പാർവതിയെ കെട്ടിപ്പിടിച്ചതും പാർവതി കിരണിനെ രൂക്ഷമായി ഒന്ന് നോക്കി "ചെല്ലെടാ ...... ചെന്ന് നോക്കെടാ ..... അകത്തു ജീവശ്ചവമായി കിടക്കുന്ന ആ പെണ്ണിനെ പോയി നോക്കെടാ ..... അവൾ നിന്നെ ജീവനുതുല്യം സ്നേഹിച്ചതല്ലേ ..... അതൊരു പാവമല്ലേടാ ..... എന്നിട്ടും എന്തിനാടാ അവളെ നീ വേണ്ടെന്ന് പറഞ്ഞെ .... നിന്നെ കിട്ടിയില്ലെങ്കിൽ അവൾ മരിക്കുമെന്ന് പലതവണ പറഞ്ഞതല്ലേ നിന്നോട് ..... നിനക്ക് വേണ്ടി ജീവൻ പോലും കളയാൻ തുനിഞ്ഞ അവളെ എന്താടാ നീ മനസ്സിലാക്കാതെ പോയത് ....." പാർവതി എണീറ്റ് വന്ന് കിരണിന്റെ ഷർട്ടിൽ പിടിച്ചു പൊട്ടിക്കരഞ്ഞതും അവന്റെ കണ്ണുകൾ ഐസിയുവിന്റെ ഡോറിലേക്ക് നീണ്ടു പാർവതിയുടെ കൈ എടുത്തുമാറ്റി അവൻ പതിയെ ഐസിയൂ ലക്ഷ്യമാക്കി നടന്നു ഐസിയുവിന്റെ ഡോറിലൂടെ വാടി തളർന്നു കിടക്കുന്ന കീർത്തിയെ അവനൊന്ന് നോക്കി കണ്ണുകൾ നിറഞ്ഞു ....

കണ്ണുനീർ കാഴ്ചയെ മറച്ചു അവൻ ഭിത്തിയിലേക്ക് ചാരി നിന്ന് കണ്ണുകളടച്ചു നിലത്തേക്ക് ഊർന്നിരുന്നുകൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു ഏറെ നേരം അങ്ങനെ തന്നെ ഇരുന്നു രുദ്രയും കണ്ണനും അവന്റെ ഇരുവശത്തുമായി വന്നിരുന്നത് അറിഞ്ഞാണ് അവൻ കണ്ണ് തുറന്നത് രണ്ടു പേരുടെയും ഉള്ളിൽ അനേകായിരം സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും ചോദിക്കാതെ രണ്ടുപേരും അവന്റെ രണ്ട് തോളിലുമായി തല ചായ്ച്ചിരുന്നു "കീർത്തന ..... കിച്ചുവിന്റെയും അമ്മയുടെയും കീർത്തി ..... എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു അവളെ അടുത്തറിയുന്ന ആർക്കും അവളെ ഇഷ്ടപ്പെടാതിരിക്കാൻ ആവില്ല ..... Except me ...." അവരെ രണ്ട് പേരെയും നോക്കാതെ അവൻ പറഞ്ഞു തുടങ്ങി

"എനിക്കറിയാം അവളൊരു പാവമാണ് ...... അച്ഛൻ ഇല്ലാത്ത അവളോട് എനിക്കും ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു പക്ഷെ എന്നോട് അവൾക്ക് പ്രണയമാണെന്ന് അറിഞ്ഞപ്പോൾ മനഃപൂർവം അവളിൽ നിന്ന് അകന്ന് മാറുകയായിരുന്നു എന്തോ പ്രണയത്തിനോ ഒരു ജീവിതത്തിനോ മാനസികമായി ഞാൻ തയ്യാറായിരുന്നില്ല ..... എനിക്ക് അങ്ങനൊരു ലൈഫിനോട് താല്പര്യവും ഇല്ലായിരുന്നു മനസ്സിൽ മുഴുവനും അച്ഛനെ ഇല്ലാതാക്കിയവരോടുള്ള പകയും അമ്മയേം ശ്രീയെയും കണ്ട് പിടിക്കണമെന്ന ചിന്തയും മാത്രമേ ഉണ്ടായിരുന്നുള്ളു അതിനിടയിൽ പ്രണയാഭ്യർത്ഥനയുമായി വന്ന അവളോട് ഒരുപാട് ദേഷ്യപ്പെട്ടിട്ടുണ്ട് ..... പലപ്പോഴും എന്റെ മുന്നിൽ നിന്ന് കരഞ്ഞോണ്ട് ഇറങ്ങി പോയിട്ടുണ്ട്

വീണ്ടും വീണ്ടും അതെ ആവശ്യവുമായി എന്റെ മുന്നിലേക്ക് വരുമ്പോഴൊക്കെ പ്രായത്തിന്റെ പക്വതക്കുറവായിട്ടെ ഞാൻ കണ്ടുള്ളു ജസ്റ്റ് ഒരു അട്ട്രാക്ഷൻ ..... അത്രേ ഉണ്ടാവുള്ളു എന്ന് കരുതി ഞാൻ അത് അവഗണിക്കാൻ തുടങ്ങി പക്ഷെ വിവാഹാലോചന വരെ എത്തിയപ്പോ നിയന്ത്രണം വിട്ട് പോയി നിങ്ങളെ രണ്ടുപേരെയും എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്നുള്ള ഭ്രാന്തിൽ ആ ആലോച കൂടി ആയപ്പോ പൊട്ടിത്തെറിച്ചുപോയി വെറുമൊരു അട്ട്രാക്ഷൻ ആയി ഞാൻ കരുതിയത് അവൾക്ക് അവളുടെ ജീവിതമായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല കണ്ണാ എനിക്ക് വേണ്ടി ജീവൻ കളയാൻ പോലും അവൾക്ക് മടിയില്ല ..... അതിനും മാത്രം എന്താടാ എനിക്കുള്ളെ ....."

കിരൺ കണ്ണും നിറച്ചു കണ്ണനെ നോക്കിയതും അവൻ കിരണിനെ കെട്ടിപ്പിടിച്ചു രുദ്ര അവന്റെ കണ്ണുകൾ തുടച്ചു "പോട്ടെ ഏട്ടാ ..... അറിഞ്ഞു കൊണ്ടല്ലല്ലോ ..... തെറ്റ് സംഭവിച്ചു പോയി .... ഇനി അതോർത്തു ഇങ്ങനെ ഉരുകല്ലെ ....." അവന്റെ തോളിലേക്ക് ചാരിക്കൊണ്ട് രുദ്ര പറഞ്ഞതും കിരൺ കണ്ണനിൽ നിന്ന് അടർന്നു മാറി "ഇല്ലാ ..... അറിഞ്ഞുകൊണ്ടല്ലെങ്കിലും ഞാൻ ചെയ്തത് വളരെ വലിയ തെറ്റ് തന്നെയാ .....അത് എനിക്ക് തിരുത്തണം ശ്രീ ....." അവൻ നിറകണ്ണുകളോടെ പറഞ്ഞതും ലക്ഷ്മി നിലത്തു നിന്ന് ചാടിയെണീറ്റു "എങ്ങനെ തിരുത്തും നീ ..... എന്റെ മകൾക്ക് അവൾ ആഗ്രഹിച്ച ജീവിതം തിരിച്ചു കൊടുക്കാൻ പറ്റുമോ നിനക്ക് ..... അവളെ സ്വന്തം കാലിൽ എണീപ്പിച്ചു നിർത്താൻ കഴിയുമോ നിനക്ക് ..... Atleast അവളുടെ നാവ് കൊണ്ട് എന്നെ അമ്മേ എന്ന് വിളിപ്പിക്കാനെങ്കിലും നിനക്ക് പറ്റുമോ ..... ഏഹ്ഹ് ....."

അവന്റെ മുന്നിൽ ദേഷ്യത്തോടെ അലറുന്ന ലക്ഷ്മിക്ക് മുന്നിൽ നിശബ്ദമായി അവൻ നിന്നു ലക്ഷ്മി തളർച്ചയോടെ വീഴാൻ പോയതും കിരൺ അവരെ താങ്ങിപ്പിടിച്ചു "എന്റെ കുഞ്ഞിനെ രക്ഷിക്കെടാ ....." അവന്റെ നെഞ്ചിൽ വീണ് കൊണ്ട് അവർ തളർച്ചയോടെ പറഞ്ഞതും കിരൺ കണ്ണുകൾ ഇറുകെയടച്ചു പാർവതി ലക്ഷ്മിയെ ദയനീയമായി നോക്കിക്കൊണ്ട് അവരെ പിടിച്ചു ചെയറിലേക്ക് ഇരുത്തി മണിക്കൂറുകൾ കടന്ന് പോയി ആരും പരസ്പരം മിണ്ടാതെ അങ്ങനെ ഇരുന്നു കിരൺ ഒന്നും മിണ്ടാതെ നിലത്തു ഭിത്തിയിൽ ചാരി ഇരിക്കുന്നുണ്ട് അവന്റെ ഇരുവശത്തും ഇരുന്ന് കൈയിൽ പിടിച്ചു തോളിൽ തലവെച്ചു കണ്ണനും രുദ്രയും ഉണ്ട് ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ ഡോക്ടർ പുറത്തേക്ക് വന്നതും കിരൺ നിലത്തു നിന്നെണീറ്റു ലക്ഷ്മി ചെയറിൽ പിടിച്ചു എണീറ്റ് നിന്നു

"ഡോക്ടർ .... എന്റെ മോള് ....." അവർ ബാക്കി പറയാനാവാതെ വിതുമ്പി "hey ..... Calm down ...... ഞാൻ പറഞ്ഞില്ലേ സിറ്റുവേഷൻ മനസ്സിലാക്കി അതിനോട് പൊരുത്തപ്പെടാൻ നിങ്ങൾക്ക് സാധിക്കണം ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം ..... നിങ്ങളുടെ മകളുടെ ശരീരത്തിന്റെ വലതുഭാഗം പാരലൈസ്ഡ് ആയിരിക്കുകയാണ് ..... And also she lost her voice ..... "അത്രയും കേട്ടപ്പോഴേക്കും ലക്ഷ്മി തളർച്ചയോടെ ചെയറിലേക്ക് ഇരുന്നു അവർ മകളെയോർത്തു പൊട്ടിക്കരഞ്ഞപ്പോഴൊക്കെ അരുതാതെന്തോ കേട്ടതുപോലെ തറഞ്ഞു നിൽക്കുകയായിരുന്നു കിരൺ "hey ..... എന്തായിത് ..... നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാവും ...... പക്ഷെ ഈ അവസ്ഥയിൽ നിങ്ങൾ കുറച്ചുകൂടി സമ്യപനം പാലിക്കണം ..... ആ കുട്ടിയെ തളർത്താനല്ലാതെ മറ്റൊന്നിനും ഈ കണ്ണുനീർ ഉപകരിക്കില്ല തലക്ക് ഏറ്റ ക്ഷതം അത്രയും ഗുരുതരമാണ് .....

എന്നാലും നിങ്ങൾ പറയുന്നതൊക്കെ ആ കുട്ടിക്ക് കേൾക്കാം ..... കോമ സ്റ്റേജിലേക്ക് പോകാത്തതിന് ദൈവത്തോട് നന്ദി പറയണം പിന്നെ ഈ അവസ്ഥ മാറ്റിയെടുക്കാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞില്ലല്ലോ ഞാൻ ..... ഞങ്ങളുടെ മാക്സിമം ശ്രമിച്ചു ..... ഇനിയും ശ്രമിക്കും ..... ട്രീട്മെന്റിലൂടെ മടക്കി കൊണ്ടുവരാം നമുക്ക്‌ ..... പ്രതീക്ഷ കൈവിടാതെ കുട്ടിയെ കയറി കണ്ടോളു ......." ഡോക്ടറിന്റെ വാക്കുകൾ എല്ലാവരിലും പ്രതീക്ഷ നൽകി കിരണിനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് വിറയ്ക്കുന്ന കാലടികളോടെ ലക്ഷ്മി ഐസിയൂവിൽ കയറി തളർന്നു കിടക്കുന്ന മകളെ നോക്കി വിതുമ്പലടക്കി "പ്ലീസ്‌ മാം ..... പേഷ്യന്റിന്റെ മുന്നിൽ വെച്ചു കരയരുത് .... അത് ആ കുട്ടിയെ മെന്റലി കൂടുതൽ തളർത്തും ..... ഒരുപാട് പേരെ ഇതുപോലെ കാണേണ്ടി വന്നിട്ടുണ്ട് ..... ഈ സമയം കണ്ണീരല്ല കരുതലാണ് വേണ്ടത് ..... "

നേഴ്സിന്റെ വാക്കുകൾ കേട്ട് ലക്ഷ്മി കണ്ണുകൾ അമർത്തി തുടച്ചു മയങ്ങി കിടക്കുന്ന കീർത്തിക്ക് അടുത്തായി അവർ ഇരുന്നു "മോളെ ....." മുറിവ് വെച്ച് കെട്ടിയ തലയിൽ പതിയെ തലോടിക്കൊണ്ട് അവർ വിളിച്ചതും അവളിൽ നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല "ഉറങ്ങുവാണെങ്കിൽ ഉണർത്തണ്ട മാം ...." നേഴ്സിന്റെ നിർദേശം കേട്ടതും ലക്ഷ്മി ഒന്നുകൂടെ അവളെ നോക്കിക്കൊണ്ട് പതിയെ പുറത്തേക്ക് നടന്നു ഒരാഴ്ചക്ക് ശേഷം ....! ഇന്നാണ് കീർത്തിയെ ഡിസ്ചാർജ് ചെയ്യുന്നത് കിരണും രുദ്രയും കണ്ണനും മഹിയും ഹോസ്പിറ്റലിൽ തന്നെ ഉണ്ടായിരുന്നു ഈ ദിവസമത്രയും കിരൺ കീർത്തിയെ കാണാൻ പലതവണ പോയെങ്കിലും ലക്ഷ്മി അവനെ അങ്ങോട്ട് അടുപ്പിച്ചില്ല എന്നിട്ടും അവൻ അവിടെ തന്നെ നിന്നു

അവനു കൂട്ടായി അവന്റെ കൂടെപ്പിറപ്പുകളും ഡിസ്ചാർജ് കിട്ടിയതറിഞ്ഞു കിരൺ മനസ്സിലെന്തൊക്കെയോ കണക്ക് കൂട്ടി കീർത്തി കിടക്കുന്ന റൂമിലേക്ക് കയറിപ്പോയി പിന്നാലെ രുദ്രയും കണ്ണനും ഉണ്ടായിരുന്നു "നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ മോളെ കാണാൻ ശ്രമിക്കരുതെന്ന് ....." ലക്ഷ്മി കിരണിനോട് ചൂടായതും അത് വക വെക്കാതെ അവൻ കീർത്തിക്ക് നേരെ നടന്നു അവനെ നോക്കി നിറകണ്ണുകളോടെ കിടക്കുന്ന അവളെ അവൻ കുറച്ചുനേരം നോക്കി നിന്നു "കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമില്ല ...... ഞാൻ കൊണ്ട് പോകുവാ ഇവളെ ....." ആരോടെന്നില്ലാതെ അവൻ പറഞ്ഞതും ലക്ഷ്മി അവനെ തള്ളിമാറ്റി കീർത്തിയുടെ നിറഞ്ഞ കണ്ണുകൾ വിടരുന്നത് അവൻ കണ്ടിരുന്നു

"ഇനിയും നിനക്ക് കളിപ്പിക്കാൻ ഞാൻ എന്റെ കുഞ്ഞിനെ എറിഞ്ഞു തരുമെന്ന് നീ കരുതണ്ട....." ലക്ഷ്മി ദേഷ്യത്തോടെ പറഞ്ഞതും അവന്റെ കണ്ണുകൾ ചെന്ന് നിന്നത് കീർത്തിയിലായിരുന്നു അവളുടെ നിറഞ്ഞകണ്ണുകൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന ആനന്ദം എത്രയാണെന്ന് അവന് വ്യക്തമായിരുന്നു ലക്ഷ്മിയെ വകവെക്കാതെ അവൻ മുന്നോട്ട് വന്നതും ലക്ഷ്മി അവനെ പിടിച്ചു തള്ളി "ഇവളെന്റെ മകളാണ് ..... ഇവളുടെ മേൽ ഇങ്ങനെ അവകാശം കാണിക്കാൻ നീ ആരാ .... ഇവളെ കൊണ്ട് പോകാൻ എന്ത് അർഹതയാടാ നിനക്ക് ഉള്ളത് .....?"

അവരുടെ ചോദ്യം കേട്ടതും അവനൊന്ന് ചിരിച്ചു ലക്ഷ്മിയുടെ എതിർപ്പുകളെ മറികടന്ന് അവൻ കീർത്തിക്ക് മുന്നിലെത്തി തന്നെ നോക്കി നിശബ്ദമായി കരയുന്ന കീർത്തിയെ നോക്കിക്കൊണ്ട് പോക്കറ്റിൽ നിന്ന് എന്തോ എടുത്തുകൊണ്ട് അവൻ മഹിയെ ഒന്ന് നോക്കി "കെട്ടെടാ അവളെ കഴുത്തിൽ ...." മഹി ചിരിയോടെ വിളിച്ചു പറഞ്ഞതും പോക്കറ്റിൽ നിന്നെടുത്ത താലി അവളുടെ കഴുത്തിൽ അണിയിച്ചു അവൾ കണ്ണും വിടർത്തി അവനെ നോക്കി കിടന്നു കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു മഹി ഒഴികെ എല്ലാവരും ഞെട്ടലോടെ അത് നോക്കി നിന്നു "ഇവളെ കൊണ്ട് പോകാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയവൻ എന്ന അർഹത മതിയാവില്ലേ ..... ?"

ലക്ഷ്മിയെ നോക്കി അവനത് ചോദിച്ചതും ഞെട്ടൽ വിട്ടുമാറാതെ അവരെ ഉറ്റുനോക്കുകയായിരുന്നു ലക്ഷ്മി അത് കണ്ടതും അവൻ കീർത്തിയെ കൈകളിൽ കോരി എടുത്തു "അവൾ ആഗ്രഹിച്ച ജീവിതം കൊടുക്കാൻ കഴിയുമോ എന്ന് ആന്റി ചോദിച്ചില്ലേ ..... കണ്ടില്ലേ ..... ഇപ്പൊ ഇവൾ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ..... പിന്നെ ഇവളെ സ്വന്തം കാലിൽ എണീപ്പിച്ചു നിർത്താൻ പറ്റുമോന്ന് ചോദിച്ചില്ലേ ..... എന്നാൽ കേട്ടോ ഇനിയുള്ള എന്റെ ജീവിതം അതിന് വേണ്ടിയാണ് ..... ഇവളുടെ ചലനശേഷി തിരികെ കിട്ടുന്നത് വരെ ഇവളുടെ കൈ ആയും കാലായും ഞാൻ ഉണ്ടാവും ...... "..... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story