രുദ്ര: ഭാഗം 59

rudhra

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

"ഓരോന്ന് ഓർത്തു സെഡ് അടിച്ചു ഇരിക്കാതെ പോയി കിടന്നുറങ്ങെടാ ..... " മഹി പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞതും അവനൊന്ന് തലയാട്ടി ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു അവൻ പോയതും മഹി ഒരു നെടുവീർപ്പോടെ അവന്റെ നെഞ്ചിൽ പറ്റി കിടക്കുന്ന രുദ്രയെ ഒന്ന് നോക്കി അവൻ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു പോകുന്ന വഴിയിൽ ബാൽക്കണിയിൽ നിൽക്കുന്ന നീതുവിനെ അവൻ കണ്ടിരുന്നു അവളെ ഒന്ന് നോക്കി അവൻ രുദ്രയെയും കൊണ്ട് റൂമിലേക്ക് കയറി അവളെ മക്കളുടെ അടുത്തേക്ക് കൊണ്ട് പോയി കിടത്തിയതും അവൾ ചുരുണ്ടു കൂടി കിടന്നു അത് കണ്ടതും മഹി മൂന്ന് പേർക്കും നെറ്റിയിൽ ഉമ്മ കൊടുത്തുകൊണ്ട് അവരെ പുതപ്പിച്ചു അവരെ മൂന്ന് പേരെയും നോക്കി അവൻ ലൈറ്റ് ഓഫ് ചെയ്തു പുറത്തേക്കിറങ്ങി മുകളിലെ നിലയിൽ ഒരു കോമൺ ബാൽക്കണി ഉണ്ട് .....

അവിടെ ആയിരുന്നു നീതു നിന്നിരുന്നത് അവൻ അങ്ങോട്ട് ചെന്നപ്പോൾ എന്തൊക്കെയോ കാര്യമായി ചിന്തിച്ചു നിൽക്കുകയായിരുന്നു നീതു അവനൊന്ന് മുരടനക്കിയതും അവൾ തിരിഞ്ഞു നോക്കി മഹിയെ കണ്ടതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു മഹി തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ബാൽക്കണിയുടെ കൈവരിയിൽ പിടിച്ചു മുന്നോട്ട് നോക്കി നിന്നു "നീയെന്താ ഉറങ്ങാത്തെ .....?" മഹി മുന്നോട്ട് തന്നെ നോക്കിക്കൊണ്ട് ചോദിച്ചു "എന്തോ ഉറക്കം വരുന്നില്ല ....." അവന് മുഖം കൊടുക്കാതെ അവളത് പറഞ്ഞു "കണ്ണനെ ഓർത്താണോ അതോ സൂര്യനെ ഓർത്താണോ .....?" അവൻ അവൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പുഞ്ചിരിയോടെ ചോദിച്ചതും അവളൊന്ന് ഞെട്ടി

"ഞെട്ടണ്ട ..... എനിക്ക് ഒക്കെ അറിയാം ..... കുഞ്ഞിലേ കാണുന്നതല്ലേ നിന്നെ ഞാൻ ..... എനിക്ക് പണ്ടേ മനസ്സിലായതാ നിനക്ക് സൂര്യനെ ഇഷ്ടാണെന്ന് ....." അവൻ പറഞ്ഞു നിർത്തിയതും അവൾ ദൂരേക്ക് മിഴികൾ പായിച്ചു അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു "ഞാൻ ഒരു കാര്യം പറയട്ടെ .....?" അവന്റെ ചോദ്യം കേട്ട് അവൾ സംശയത്തോടെ അവൾ അവനെ നോക്കി "മറ്റൊരാളാൽ സ്നേഹിക്കപ്പെടുന്നത് ഒരു ഭാഗ്യമാണ് ..... കഴിഞ്ഞു പോയതൊക്കെ ഓർത്തു നമ്മെ തേടി വരുന്ന സന്തോഷങ്ങൾ കണ്ടില്ലെന്ന് നടിച്ചാൽ നഷ്ടം നമുക്ക് മാത്രമായിരിക്കും ..... നീ എല്ലാം മറന്ന് കണ്ണനെ ഒന്ന് അടുത്തറിയാൻ ശ്രമിക്ക് .....

അവനെയും അവന്റെ പ്രണയവും നിനക്ക് അറിയാൻ കഴിയും നമ്മളെ സ്നേഹിക്കാനും ആരെങ്കിലും ഒക്കെ വേണം ..... എന്നാലേ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവുള്ളു ......" അവളുടെ കവിളിൽ തട്ടി അവൻ തിരികെ നടന്നതും അവൻ പറഞ്ഞതിനെക്കുറിച്ചു തന്നെ ചിന്തിക്കുവായിരുന്നു അവൾ "നീതു ....." പെട്ടെന്ന് പിന്നിൽ നിന്ന് സൂര്യയുടെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞുനോക്കി "എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ....." ഒരു മുഖവരയോട് കൂടി അവൻ അവളുടെ അടുത്തേക്ക് നടന്നതും അവളൊന്ന് മൂളി "ഉപദേശിക്കുവാണെന്ന് കരുതരുത് ..... നിന്നെയും കണ്ണനെയും എനിക്ക് ഇങ്ങനെ കാണാൻ വയ്യട .....

നിന്നെയും അവനെയും കാണുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുറ്റബോധമാണ് അറിഞ്ഞു കൊണ്ടല്ലെങ്കിലും നിങ്ങൾക്കിടയിൽ ഒരു കരടായി വന്ന് പെട്ടു എന്നൊരു തോന്നൽ എനിക്ക് പറ്റുന്നില്ലടാ ..... നിങ്ങളെ വേദനയിലേക്ക് തള്ളിയിട്ടുകൊണ്ട് ഞാൻ എങ്ങനെ സ്വന്തം ജീവിതം നോക്കി പോകും ..... അറിയില്ല ..... ഞാൻ എന്താ വേണ്ടേന്ന് എനിക്കറിയില്ല നിന്നോട് കണ്ണനെ സ്നേഹിക്കണമെന്ന് ഞാൻ പറയില്ല ..... അതിനുള്ള അവകാശം എനിക്കില്ല ..... പക്ഷെ അവനെ മനസ്സിലാക്കാൻ ശ്രമിക്കണം നിന്നിൽ നിന്ന് തട്ടിയെടുത്തതിനൊക്കെ അവനിലൂടെയാകും ചിലപ്പോ ഈശ്വരൻ നിന്നെ സന്തോഷിപ്പിക്കുന്നത് ....."

അവന്റെ വാക്കുകൾക്ക് മുന്നിൽ മൗനത്തെ കൂട്ട് പിടിച്ചു അവൾ നിന്നു "നിനക്ക് ഒരു ജീവിതം ആകാതെ ഞാൻ എന്റെ വിവാഹത്തെ കുറിച്ച് ചിന്തിക്കില്ല ..... അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു ....." അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തിരിഞ്ഞു നടക്കുന്ന സൂര്യനെ നോക്കി അവൾ ഒരു നെടുവീർപ്പിട്ടു കണ്ണന്റെയും മഹിയുടെയും സൂര്യയുടെയും വാക്കുകൾ ഒരുപോലെ അവളുടെ മനസ്സിലേക്ക് കടന്നു വന്നു "നിനക്ക് ഒരു ജീവിതം ആകാതെ ഞാൻ എന്റെ വിവാഹത്തെ കുറിച്ച് ചിന്തിക്കില്ല ..... അത് ഞാൻ തീരുമാനിച്ചു കഴിഞ്ഞു ....." അവന്റെ വാക്കുകൾ മനസ്സിനെ അസ്വസ്ഥമാക്കിയതും അവൾ കണ്ണ് രണ്ടും ഇറുക്കിയടച്ചു എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു മുറിയിലേക്ക് നടക്കുന്നതിനിടയിൽ അവൾ തുറന്ന് കിടക്കുന്ന കണ്ണന്റെ മുറിയിലേക്ക് ഒന്ന് നോക്കി

അവൻ കമിഴ്ന്നു കിടന്ന് ഫോണിലെ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന അവളുടെ ഫോട്ടോയിൽ കണ്ണും നട്ട് കിടക്കുന്നത് കണ്ടതും ഉള്ളിലെവിടെയോ ഒരു വേദന തോന്നി അവൾക്ക് രാവിലെ അവൻ പറഞ്ഞ വാക്കുകളും അവന്റെ വേദന നിറഞ്ഞ കണ്ണുകളും അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു അവൾ കുറെയേറെ നേരം അവനെ നോക്കി അങ്ങനെ നിന്നു അവളുടെ ഫോട്ടോയിൽ ചുണ്ട് ചേർക്കുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു ..... അറിയാതെ ചൊടികളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു പെട്ടെന്ന് അവൻ തിരിഞ്ഞു നോക്കാൻ നിന്നതും അവൾ അവിടുന്ന് മാറി

അവൻ കണ്ടില്ലെന്ന് ഉറപ്പായതും അവൾ നെഞ്ചിൽ കൈ വെച്ച് ശ്വാസം വലിച്ചു വിട്ട് റൂമിലേക്ക് പോകാനായി തിരിഞ്ഞതും വാതിൽക്കൽ നിന്ന് പോക്കറ്റിൽ കൈയിട്ട് നിന്ന് അവളെ നോക്കുന്ന കണ്ണനെ കണ്ട് അവളൊന്ന് ഞെട്ടി അവനെ കണ്ടതും അവൾ നിന്ന് വിയർക്കുന്നത് കണ്ട അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു അത് കണ്ടതും അവൾ അവനെ നോക്കാതെ ധൃതിയിൽ അവളുടെ മുറിയിലേക്ക് നടന്നു അവൾ പോകുന്നതും നോക്കി ഒരു പുഞ്ചിരിയോടെ അവനും നിന്നു "ഗുഡ് മോർണിംഗ് ......😊" ഉറക്കമുണർന്നു എന്തോ ചിന്തിച്ചു കിടക്കുന്ന കീർത്തിയുടെ അടുത്തേക്ക് ചായയുമായി നടന്നുകൊണ്ട് അവൻ പറഞ്ഞതും അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു

അവൻ ചായ ടേബിളിൽ മൂടി വെച്ചുകൊണ്ട് കീർത്തിക്ക് നേരെ തിരിഞ്ഞു അവളെ കൈയിൽ കോരിയെടുത്തുകൊണ്ട് ബെഡിലേക്ക് ചാരി ഇരുത്തിക്കൊണ്ട് അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നു സ്വയമേ വീഴാതെ ഇരിക്കാനൊക്കെ അവൾക്കാവുമായിരുന്നു കിരൺ പോയി ഒരു കപ്പിൽ വെള്ളവും പിന്നെ വേറൊരു കാലിക്കപ്പും ടൂത് ബ്രഷും എടുത്തോണ്ട് വന്നതും അവൾ നെറ്റിചുളിച്ചു നോക്കി അവനത് ശ്രദ്ധിക്കാതെ ബെഡിനോട് ചേർന്നുള്ള ടേബിളിൽ ബ്രഷും കാലിക്കപ്പും വെച്ചുകൊണ്ട് അവളുടെ താടയിൽ പിടിച്ചു വായിൽ വെള്ളം കൊള്ളിച്ചു

അവനാ കാലിക്കപ്പ് എടുത്തു അവൾക്ക് നേരെ നീട്ടിയതും അവൾ അവനെ നോക്കിക്കൊണ്ട് തന്നെ വായ തുറന്നതും വായിലെ വെള്ളം കപ്പിലേക്ക് വീണു അപ്പോഴേക്കും അവൻ ബ്രഷിൽ ടൂത് പേസ്റ്റ് വെച്ച് കൊണ്ട് ബെഡിലേക്ക് കയറി അവളുടെ അടുത്തായി മുട്ട്‌ കുത്തി നിന്നു അവൾ ഇമവെട്ടാതെ അവനെ നോക്കുന്നുണ്ടെങ്കിലും അവൻ അതൊന്നും അറിയാതെ അവളുടെ താടയിൽ പിടിച്ചു അവളുടെ പല്ല് തേയ്ച്ചു കൊടുത്തു അവൾ അത്ഭുതത്തോടെയും അമ്പരപ്പോടെയും അവനെ നോക്കി ഒരു പാവയെ പോലെ ഇരുന്നുകൊടുത്തു അതിനിടയിൽ അവൻ അവന്റെ ജോലി ഭംഗിയായി ചെയ്തു തീർത്തു അവളുടെ മുഖം കഴുകി തോളിൽ ഇട്ടിരുന്ന ടവൽ എടുത്ത് മുഖം നന്നായി തുടച്ചു കൊടുത്തു

എന്നിട്ട് ബ്രഷും കപ്പും ഒക്കെ എടുത്ത് ബാത്റൂമിലേക്ക് പോയി കുറച്ചു കഴിഞ്ഞു തിരികെ വന്ന കിരൺ ചായ എടുത്ത് അവളുടെ നേർക്ക് വന്നതും അവൾ കൈ നീട്ടി അത് വാങ്ങാൻ ഭാവിച്ചു അത് കണ്ടിട്ടും അവൻ അവളുടെ കൈയിൽ കൊടുക്കാതെ അവളുടെ അടുത്തിരുന്നു ഊതിയൂതി അവളുടെ ചുണ്ടോട് ചേർത്തതും വിടർന്ന കണ്ണുകളോടെ അവനെ നോക്കി അവളത് കുടിച്ചു അവൾക്കതൊക്കെ ഒരു സ്വപ്നമായി തോന്നി അത്ഭുതവും സന്തോഷവും ഒരുപോലെ വന്നു കിരൺ തന്റെ തൊട്ടടുത്ത് തന്നോട് ചേർന്നിരുന്ന് തന്നെ ഊട്ടുന്നു ...... ! വല്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു

അവളുടെ ഉള്ളം കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നത് കണ്ടതും കിരൺ അത് പുഞ്ചിരിയോടെ തുടച്ചു മാറ്റി "കരച്ചിലിന്റെയും പിഴിച്ചിലിന്റെയും സമയമൊക്കെ കഴിഞ്ഞു .... ഇത് കുടിക്കാൻ നോക്ക് ....." പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൾക്ക് നേരെ കപ്പ് നീട്ടിയതും അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു കിരൺ ചായ കുടിപ്പിച്ചു കഴിഞ്ഞതും അവൻ കപ്പുമായി അവിടുന്ന് എണീറ്റു അപ്പോഴേക്കും ഇടത് കൈകൊണ്ട് അവൾ അവന്റെ കൈയിൽ പിടുത്തമിട്ടു സംശയത്തോടെ നോക്കുന്ന അവനിൽ നിന്ന് പിടി അയച്ചുകൊണ്ട് ബെഡിന്റെ ഓരത്തു കിടന്ന നോട്പാഡ് അവൾ കൈയെത്തി എടുത്തു അവനെ ഒന്ന് നോക്കിക്കൊണ്ട് അവൾ അതിൽ എന്തോ എഴുതാൻ തുടങ്ങി കുറച്ചുനേരത്തിന് ശേഷം അവൾ ആ നോട്പാട് അവനു നേരെ നീട്ടി "പ്രായശ്ചിത്തമാണോ .....?"

വളഞ്ഞു പുളഞ്ഞ ആ അക്ഷരങ്ങളിലൂടെ കണ്ണ് ചലിക്കുമ്പോൾ അവന്റെ മുഖത്തു വശ്യമായ ഒരു പുഞ്ചിരി ആയിരുന്നു "അല്ല ..... പ്രണയമാണ് ...... ഭ്രാന്തമായി എന്നെ സ്നേഹിച്ചു ഭ്രാന്തിയായ ഈ ഭ്രാന്തിപ്പെണ്ണിനോടുള്ള പ്രണയം ....." കുസൃതിച്ചിരിയോടെ അവൻ പറഞ്ഞ വാക്കുകളുടെ പൊരുൾ മനസ്സിലാവാതെ അവൾ കുറച്ചുനേരം ചിന്തിച്ചിരുന്നു അത് കണ്ടതും അവളിലേക്ക് കുനിഞ്ഞുകൊണ്ട് അവളുടെ കവിളിൽ ഒന്ന് അമർത്തി മുത്തി അവൻ അവിടെ നിന്നും തിരിഞ്ഞു നടന്നപ്പോഴാണ് അവൾക്ക് അവൻ പറഞ്ഞതും ചെയ്തതും പിടി കിട്ടിയത് അവൾ ഞെട്ടലോടെ പുറത്തേക്ക് പോകുന്ന അവനെ നോക്കിയതും വാതിൽക്കലെത്തിയ അവൻ ഒന്ന് തിരിഞ്ഞുനോക്കി അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു അത് കണ്ട് അവളുടെ മുഖം പൂനിലാവ് ഉദിച്ചതുപോലെ പ്രാകാശിച്ചു ഹേമയും രുദ്രയും മുറിയിലേക്ക് വന്നതും അവളെ ഒന്നുകൂടി നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് നടന്നു

ഹേമയും രുദ്രയും കൂടി അവളെ കുളിപ്പിച്ച് ഡ്രസ്സ് മാറ്റി ബെഡിലേക്ക് കൊണ്ട് വന്ന് കിടത്തിയതും അവൾക്കുള്ള ഫുഡുമായി കിരൺ എത്തിയിരുന്നു അത് കണ്ടതും ഹേമ ഫുഡ് വാങ്ങി അവനെ പറഞ്ഞു വിട്ടു ഇടക്കിടക്ക് തിരിഞ്ഞു നോക്കി നടക്കുന്ന കിരണിനെ നോക്കി ചിരി കടിച്ചു പിടിച്ചിരിക്കുന്ന കീർത്തിയെ കാണവേ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു ഉച്ചഭക്ഷണം കഴിഞ്ഞു എല്ലാവരും ഹാളിൽ ഇരിക്കുവായിരുന്നു വിശ്വനും കിരണും സൂര്യനും കീർത്തിയെ കൂട്ടി ഡോക്ടറെ കാണാൻ പോയിരുന്നു നിത്യ ഹേമക്കൊപ്പമിരുന്ന് എന്തൊക്കെയോ സംസാരിച്ചിരിക്കുന്നുണ്ട് മഹി എന്തോ ഫയലും നോക്കി സോഫയിൽ ഇരിപ്പുണ്ട് ......

അവന്റെ തോളത്തു അച്ചൂട്ടൻ വലിഞ്ഞു കേറാൻ നോക്കുന്നുണ്ട് മാളൂട്ടിയുടെ കൈയും കാലുമൊക്കെ ഒരുവിധം ശരിയായ അഹങ്കാരത്തിലാണെന്ന് തോന്നുന്നു അച്ചുവിനെ വലിച്ചു മാറ്റി അവളും മഹിയുടെ മുതുകിൽ ചവിട്ടി കേറാൻ ഒക്കെ നോക്കുന്നുണ്ട് ചവിട്ടി കേറുന്നതും കാണാം ടപ്പേന്ന് പറഞ്ഞു വന്ന് വീഴേം ചെയ്യും ഇത് കണ്ടുകൊണ്ടാണ് രുദ്ര വന്നത് രുദ്ര രണ്ടിന്റേം നേരെ വന്ന് നിന്ന് കൈയും കെട്ടി ഒന്ന് നോക്കി ..... ഒന്നേ നോക്കിയുള്ളൂ അപ്പോഴേക്കും രണ്ടും രണ്ട് അറ്റത്തായിട്ട് അടങ്ങി ഒതുങ്ങി ഇരുന്നു ഫയലിൽ നോക്കി ഇരുന്ന മഹിയുടെ ചുണ്ടിൽ ഇതൊക്കെ അറിഞ്ഞിട്ടാവണം ഒരു ചിരി മിന്നി മാഞ്ഞു

രണ്ടും രണ്ട് അറ്റത്തായതും രുദ്ര സോഫയിൽ ചാരി കിടന്ന് കണ്ണടച്ചിരിക്കുന്ന കണ്ണന്റെ അടുത്ത് പോയിരുന്നു "എനിക്ക്‌ എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ട് ....." സ്റ്റെയർ ഇറങ്ങി വന്ന നീതു പറയുന്നത് കേട്ട് എല്ലാവരും തലയുയർത്തി അവളെ നോക്കി അവളുടെ ശബ്ദം കേട്ടാണ് കണ്ണൻ കണ്ണ് തുറന്ന് നോക്കിയത് ഇതൊക്കെ കണ്ടുകൊണ്ടാണ് കിരണും സൂര്യനുമൊക്കെ തിരിച്ചെത്തിയത് കിരൺ കൈയിൽ താങ്ങിക്കൊണ്ട് വന്ന കീർത്തിയെ സോഫയിലേക്ക് ഇരുത്തിക്കൊണ്ട് സംശയത്തോടെ നീതുവിനെ നോക്കി "എന്താ മോളെ ....?" ഹേമയുടെ ചോദ്യം കേട്ടതും നീതു അവൾക്ക് പിന്നാലെ വരുന്ന സത്യനെ നോക്കി സത്യൻ അവളോട് കണ്ണ് കൊണ്ട് പറയാൻ ആംഗ്യം കാണിച്ചതും അവളൊന്ന് ശ്വാസം വലിച്ചു വിട്ടുകൊണ്ട് എല്ലാവരെയും നോക്കി

"എനിക്ക് കണ്ണേട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണ് ...." അവൾ പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി അവൾ അത് തന്നെയാണോ പറഞ്ഞെ എന്ന സംശയത്തിൽ കണ്ണൻ ചെവിയിൽ വിരലിട്ടു കുടഞ്ഞു "എന്താ നീ പറഞ്ഞെ .....?" നിത്യക്ക് കേട്ടത് വിശ്വസിക്കാനായില്ല ..... ഒരേസമയം ഞെട്ടലും സന്തോഷവും ഒക്കെ തോന്നി ..... നിത്യ അമ്പരപ്പോടെ അത് ചോദിച്ചതും അവൾ കണ്ണനെ ഒന്ന് നോക്കി "എനിക്ക് കണ്ണേട്ടനെ വിവാഹം കഴിക്കാൻ സമ്മതമാണ് ..... പക്ഷെ എനിക്ക് ഒരു കണ്ടിഷൻ ഉണ്ട് ......"അതും പറഞ്ഞു അവൾ സത്യനെ നോക്കിയതും സത്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു ........... തുടരും......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story