രുദ്രതാണ്ഡവം: ഭാഗം 15

rudhra thandavam

രചന: രാജേഷ് രാജു

വൈകുന്നേരം രുദ്രനും വിശാലും ഓഫീസിൽനിന്നിറങ്ങി തങ്ങളുടെ കാറിനെ നേരെ നടന്നു... പെട്ടന്ന് ഒരു കാറുവന്ന് അവരുടെ മുന്നിൽ നിന്നു... അതിൽനിന്നും രണ്ടുമൂന്നുപേരിറങ്ങി... അവസാനമിറങ്ങിയ ആളെക്കണ്ട്... രുദ്രൻ ഞെട്ടിത്തരിച്ചുനിന്നു.... " "ഷാനവാസ്... " രുദ്രൻ അവനെത്തന്നെ നോക്കിനിന്നു.. "എന്താ രുദ്രാ... എന്നെ ഓർമ്മയുണ്ടോ നിനക്ക്... അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റുന്ന ഒരാളല്ലല്ലോ ഞാനല്ലേ... " "എന്താ ഷാനവാസേ... എന്താണ് നിനക്കു വേണ്ടത്..... " "അത് ന്യായമായ ചോദ്യം... എനിക്കു വേണ്ടത് നിന്നെയാണ്... എവിടെപോയാലും നിന്നെ കണ്ടുപിടിക്കില്ലെന്ന് കരുതിയോ... " ഷാനവാസേ എനിക്ക് നിന്നോട് സംസാരിക്കാൻ നേരമില്ല... ഇപ്പോൾ നീ പോവാൻനോക്ക്... നമ്മുക്ക് പിന്നെ സംസാരിക്കാം... " "അതു പറ്റില്ലല്ലോ രുദ്രാ... ഇത്രയും കഷ്ടപ്പെട്ട് നിന്റെയടുത്തേക്ക് വന്നത് നീ പറയുന്നത് കേൾക്കാനല്ല... ഒരിക്കലും ഞാൻ പുറത്തുവരില്ലെന്ന് നീ കരുതിയോ.... എന്റെ ജീവിതം തകർത്ത നിന്നെ വെറുതെ വിടാൻ എനിക്കു പറ്റുമോ...

നാലു വർഷമായി ഞാൻ കാത്തിരിക്കുകയാണ് ഈയൊരു അവസരത്തിനുവേണ്ടി... " "ഷാനവാസേ... എല്ലാം നമുക്ക് പറഞ്ഞുതീർക്കാം ഇപ്പോഴെനിക്കു സമയമില്ല.. എന്റെ അനിയത്തിയവിടെ എന്നെ കാത്തു നിൽക്കുകയാണ്... നീ പറയുന്ന സ്ഥലത്ത് ഞാൻ വരാം... ഇപ്പോഴെന്നെ വെറുതെ വിട്... " ഇല്ല മോനേ... എനിക്ക് കിട്ടിയ അവസരം എന്തു വന്നാലും ഞാൻ പാഴാക്കില്ല.. നിന്നെ ഇപ്പോൾതന്നെ മുകളിലെത്തിക്കാനാണ് കരുതിയിരുന്നത്... എന്നാൽ ഒറ്റയടിക്ക് നിന്നെ കൊന്നാൽ ഞാനനുഭവിച്ചതിന് പകരമാവില്ല... നിന്റെ പതനം കണ്ടിട്ട് ഇഞ്ചിഞ്ചായി വേണം നിന്നെ കൊല്ലാൻ..." എന്നാൽ അതുതന്നെ നടക്കട്ടെ... ചുണയുള്ള ബാപ്പക്കു പിറന്നവനാണെങ്കിൽ നീയെന്നെയൊന്ന് തൊട്ടുനോക്ക്.. " രുദ്രൻ ഷാനവാസിനുനേരെ ചെന്നു ആഹാ... നിന്റെ ചോരത്തിളപ്പ് ഇതുവരെ കുറഞ്ഞിട്ടില്ല അല്ലേ.... ആത്മവിശ്വാസം നല്ലതാണ്... എന്നാൽ പൊന്നുമോൻ ഒന്നോർത്തോ.... ഇത് ഷാനവാസാണ്... ഒരിക്കൽ എന്നെ വീഴ്ത്തിയെന്ന് കരുതി എല്ലായിപ്പോഴും എന്നെ ഒതുക്കാമെന്ന മോഹം വേണ്ട മോനേ... ഇതാളുമാറിയിട്ടാണ്... "

അറിയാം ഷാനവാസേ... നീ ജയിക്കാൻ ഏതറ്റംവരേയും പോകുമെന്ന് എനിക്കറിയാം... അതെല്ലാം മനസ്സിൽ കണ്ടു കൊണ്ടായിരുന്നു നിനക്കെതിരേ അന്നു ഞാൻ കളിച്ചതും......ഒരു പാവം പെണ്ണിനെ നശിപ്പിച്ചു...പോരാത്തതിന് അവളുടെ കുടുംബം വരെ നീ കുളംതോണ്ടി.... നീ പുറത്തിറങ്ങിയെന്ന് ഞാനറിഞ്ഞിരുന്നു... നിന്റെ വരവ് ഏതു നിമിഷവും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു ഞാൻ... നിനക്കെന്നെ ഒരുചുക്കും ചെയ്യാൻ പറ്റില്ല... ഞാനും ആളുമാറിയിട്ടാണ്... രുദ്രൻ ഒന്നും കാണാതെ നിന്റെ കൺമുന്നിൽ വരില്ല.. " ഓഹോ.. അപ്പോൾ മോൻ എന്തും നേരിടാനുള്ള ചങ്കുറപ്പോടെയാണ് നിൽക്കുന്നതല്ലേ... മുത്തൂ ഇവന്റെ ചങ്കുറപ്പൊന്നളന്നിട്ടു വാ... ഷാനവാസ് തന്റെ കൂടെ വന്ന ഒരുത്തനോട് പറഞ്ഞു... എന്നാലവൻ അനങ്ങാതെ അവിടെതന്നെ നിന്നു... അതുകണ്ട് ഷാനവാസൊന്ന് പതുങ്ങി എന്താടാ മുത്തൂ... ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടോ.... പോയവന്റെ കൈയ്യും കാലും തല്ലിയൊടിക്ക്... ഷാനവാസ് അലറി "എന്താ മുത്തൂ.. നിനക്കെന്നെ തല്ലണോ..." രുദ്രന്റെ ചോദ്യം കേട്ട് അയാൾ തലകുച്ചു...

"ഇല്ല സാർ എനിക്കറിയില്ലായിരുന്നു.. സാറിനെതിരെതിരെയാണ് ഈ കൊട്ടേഷനെന്ന്... സോറി സാർ.. " അയാൾ അല്പം തമിഴ് കലർന്ന ഭാഷയിൽ അവനോട് സംസാരിച്ചു.. "നിങ്ങൾക്കോടാ... " രുദ്രൻ മറ്റുള്ളവരോടും ചോദിച്ചു.... അവരും ഇല്ലെന്നു പറഞ്ഞു... അപ്പോൾ എങ്ങനെയാണ് ഷാനവാസേ അടുത്തനീക്കം.. ഇനി നമ്മൾ രണ്ടുപേര് മാത്രമായിട്ട് കളിക്കണോ... എന്തായാലും ഞാൻ റെഡിയാണ്... ഷാനവാസ് അവനെയൊന്ന് നോക്കി... ഇപ്പോൾ നീ ജയിച്ചെന്ന് കരുതേണ്ടാ... ഞാൻ തുടങ്ങിയിട്ടേയുള്ളൂ... നിന്റെ കുടുംബംവരെ കുളം തോണ്ടിയിട്ടേ ഇനി ഞാൻ റെസ്റ്റെടുക്കൂ... ഷാനവാസ് മുത്തുവിനേയും മറ്റുള്ളവരേയും ദേഷ്യത്തിൽ നോക്കിയിട്ട് തന്റെ വണ്ടിയെടുത്ത് പോയി... ഇതെല്ലാം കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു വിശാൽ... "എന്താടാ ഇതൊക്കെ... ആരാടാ അയാൾ... " വിശാൽ ചോദിച്ചു...

അത് പറയാനാണെങ്കിൽ ഒരുപാടുണ്ട്... നീ വീട്ടിലേക്കു വാ എല്ലാം അവിടെ വച്ച് പറയാം... ഒരുപാട് നേരമായി... വേണിയും മാളുട്ടിയും നമ്മളെ കാണാതിരുന്നാൽ പേടിക്കും... " അവർ തങ്ങളുടെ കാറെടുത്ത് കോളേജ് ലക്ഷ്യമാക്കി നീങ്ങി.... വീട്ടിലെത്തിയ രുദ്രനെ പ്രതീക്ഷിച്ച് മുറ്റത്ത് നിൽക്കുകയാണ് പരമേശ്വരൻ... രുദ്രന്റ കാർ വന്ന് മുറ്റത്തുനിന്നു... അതിൽനിന്നും രുദ്രനും വേണിയുമിറങ്ങി ഉമ്മറത്തേക്ക് കയറാനൊരുങ്ങിയതും പരമേശ്വരൻ അവനെ വിളിച്ചു... "രുദ്രാ ഒന്നുനിന്നേ... " അവൻ തിരിഞ്ഞുനിന്ന് അയാളെ നോക്കി... നിന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്... പരമേശ്വരൻ പറഞ്ഞു... ദുദ്രൻ വേണിയെ ഒന്നു നോക്കി പിന്നെ പരമേശ്വരന്റെ അടുത്തേക്ക് ചെന്നു... "എന്താണച്ഛാ... " നിന്നെ കാണാൻ ചിലർ ഇവിടെ വന്ന കാര്യം പറഞ്ഞല്ലോ... നിന്റെ കൂട്ടുകാരാണെന്നാണ് പറഞ്ഞത്... അവരെ കണ്ടപ്പോൾ എനിക്കെന്തോ... പഴയകാര്യങ്ങൾ ഓർമ്മ വന്നു... ഇനി അവരാരെങ്കിലും" "അച്ഛൻ പറഞ്ഞത് സത്യമാണ്... അത് അവനാണ് ഷാനവാസ്... അവൻ പുറത്തിറങ്ങി എന്നു ഞാനറിഞ്ഞിരുന്നു... പക്ഷേ ഇത്രപെട്ടന്നവൻ എന്നെ തേടി വരുമെന്ന് കരുതിയില്ല... " "മോനേ... അപ്പോഴവൻ കഴിഞ്ഞതിനെല്ലാം പകരം വീട്ടാൻ വന്നതാണോ... സൂക്ഷിക്കണം മോനെ...

" പേടിക്കേണ്ടച്ഛാ... അവൻ എന്തുചെയ്യാനാണ്... ഇന്ന് എന്റെയടുത്ത് വന്നിരുന്നു.... കുറെ എന്തൊക്കെയോ പറഞ്ഞു പോയി... ഇതിനൊക്കെ നമ്മൾ പേടിക്കാൻ നിന്നാൽ അതിനല്ലേ നേരമുണ്ടാകൂ... അച്ഛൻ ദൈര്യമായി ഇരിക്ക്.... " അതല്ല മോനേ..... എന്തൊക്കെയോ നടക്കുമെന്ന് എന്റെ മനസ്സ് പറയുന്നു... നമുക്ക് ഇവിടുത്തെ സ്റ്റേഷനിലൊരു പെറ്റീഷൻ കൊടുത്താലോ... ബാക്കി അവര് നോക്കിക്കോളും... "കൊടുക്കാം അച്ഛാ... ഇപ്പോൾ അച്ഛനൊന്ന് സമാധാനിക്ക്... ഞാനൊന്ന് ഫ്രഷായിവരട്ടെ... " രുദ്രൻ അകത്തേക്ക് നടന്നു പരമേശ്വരൻ പിന്നേയുമെന്തൊക്കെയോ ആലോചിച്ച് നിന്നു... തന്റെ മുറിയിലെത്തിയ രുദ്രൻ കുറച്ചുനേരം കട്ടിലിൽ ഇരുന്ന് എന്തോ ആലോചിച്ചു... പിന്നെ തന്റെ ഫോണെടുത്ത് ആരോടോ ഇന്ന് നടന്ന കാര്യങ്ങൾ സംസാരിച്ചു... കുറച്ചു നേരം നീണ്ടുനിന്നു ആ സംസാരം... പിന്നെ ഫ്രഷായി താഴേക്കു നടന്നു.... അംബിക കൊടുത്ത ചായയുമായി ഹാളിൽ ചെന്നിരുന്ന് ടീവി ഓൺ ചെയ്തു.... ചാനലുകൾ ഓരോന്ന് മാറ്റിക്കൊണ്ടിരിക്കുമ്പോൾ പുറത്താരുടേയോ സംസാരം കേട്ട് അവൻ ടീവി ഓഫാക്കി അവിടേക്ക് നടന്നു...

പുറത്ത് വിശാലിന്റെ കണ്ട് രുദ്രനവനെ അകത്തേക്കു ക്ഷണിച്ചു... "അമ്മേ ഗസ്റ്റുണ്ട്..... ഒരു ചായ കൂടി വന്നോട്ടെ... " രുദ്രൻ വിളിച്ചു പറഞ്ഞു... അയ്യോ.... എനിക്കൊന്നും വേണ്ട... ഞാനിപ്പോൾ ചായകുടിച്ച് ഇറങ്ങിയതാണ്... " അതു പറഞ്ഞാൽ പറ്റില്ല.... ഒരുപാടായില്ലേ നീയിവിടെ വന്നിട്ട് അപ്പോൾ ഒരു ചായയാവാം... വിശാലൊന്നു ചിരിച്ചു... ചായകുടിച്ചതിനു ശേഷം രുദ്രനും വിശാലും പുറത്തേക്കിറങ്ങി വീടിന്റെ ഗെയ്റ്റിനു സമീപം അവർ നിന്നു "ഇന്ന് നടന്നകാര്യം തീർത്ഥയോടോ വേണിയോടോ പറഞ്ഞിട്ടില്ലല്ലോ... " രുദ്രൻ വിശാലിനോട് ചോദിച്ചു... "ഇല്ല.. ആരോടും പറഞ്ഞിട്ടില്ല... " "അതേതായാലും നന്നായി... അവരിത് ഇപ്പോൾ അറിയേണ്ട... സമയമാകുമ്പോൾ നമുക്ക് പറയാം... " അതൊക്കെപോട്ടെ... അയാളെന്തിനാണ് ഗുണ്ടകളേയും കൂട്ടി നിന്നെ തല്ലാൻ വന്നത്... അതിനു മാത്രം എന്താണ് അയാളോട് ചെയ്തത് നീ.... വിശാൽ ചോദിച്ചു "പറയാം... എല്ലാം ഞാൻ പറയാം... നാലുവർഷം മുമ്പ് നടന്ന സംഭവമാണിത്...

നമ്മളിന്നലെ കണ്ട ആദിയുടെ കൂടെ ജോലിചെയ്യുന്ന സമയത്താണ് ഞാൻ രോഷനെ പരിചയപ്പെടുന്നത്.. രോഷൻ അന്നവിടുത്തെ സ്റ്റേഷനിലെ എസ്ഐ ആയിരുന്നു..... ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ തന്റെ ബൈക്ക് വഴിയരികിൽ വച്ച് വരുന്ന വണ്ടികൾക്ക് കൈ കാണിച്ചു നിൽക്കുകയായിരുന്നു അവൻ യൂണിഫോമിലല്ലാത്തതുകൊണ്ട് ആള് പോലീസുകാരനാണെന്ന് എനിക്കു മനസ്സിലായില്ല... ഞാൻ വണ്ടി നിർത്തി.... ✨✨✨ എന്താണ് ഭായ്... എന്തുപറ്റി വണ്ടി പണി തന്നോ... രുദ്രൻ ചോദിച്ചു... "നല്ല പണി തന്നു.... സുഹൃത്തേ എനിക്ക് ഈ നാട്ടിൽ വലിയ പരിചയമില്ല... ഒരാഴ്ചയായിട്ടേയുള്ളൂ... ഈ നാട്ടിൽ വന്നിട്ട്.... ഇവിടെ എവിടെയെങ്കിലും ട്യൂവിലർ വർക്ക്ഷോപ്പ് ഉണ്ടോ... " ഇവിടെയിപ്പോൾ... ആ രണ്ടു കിലോമീറ്റർ മുന്നോട്ടു പോയാൽ ഒരു വർക്ക്ഷോപ്പുണ്ട്... അവിടുത്തെ ജോലിക്കാരനെ എനിക്കറിയാം.. ഞാനൊന്ന് അവനെ വിളിച്ചു നോക്കട്ടെ... " രുദ്രൻ തന്റെ ഫോണെടുത്ത് ആരേയോ വിളിച്ചു...

പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മെക്കാനിക് എത്തി രോഷന്റെ ബൈക്ക് പരിശോധിച്ചു.... കുറച്ചു കഴിഞ്ഞപ്പോൾ ബൈക്ക് സ്റ്റാർട്ടായി "ചേട്ടാ വണ്ടിക്ക് കുറച്ചു പണിവരും... ഇതൊന്ന് വർക്ക്ഷോപ്പിലെത്തിച്ചുതന്നാൽ ഞാൻ ശരിയാക്കി വക്കാം... നാളെ വൈകീട്ട് വന്നാൽ മതി... " അയാൾ പറഞ്ഞു "പണിയായല്ലോ... ഇനിയിപ്പോൾ എന്തുചെയ്യും... " "പ്രശ്നമാക്കണ്ട... നിങ്ങളിത് അയാളുടെ ഷോപ്പിലെത്തിച്ചുകൊടുക്ക് കൂടെ ഞാനും വരാം എവിടെയാണ് താമസമെങ്കിൽ ഞാൻ കൊണ്ടുവിടാം... " രുദ്രൻ പറഞ്ഞു... രോഷൻ ബൈക്കെടുത്ത് അയാളുടെ ഷോപ്പിലെത്തിച്ചു അവിടെ നിന്ന് രുദ്രന്റെ വണ്ടിയിൽ അയാൾ താമസിക്കുന്ന വീട്ടിലെത്തി... "നീ വാ... ഒരു ചായ കുടിച്ചിട്ടു പോകാം.... " രോഷൻ പറഞ്ഞു "അതൊന്നും വേണ്ട... ഇനി വരുമ്പോൾ ആകാമല്ലോ... " രുദ്രൻ പറഞ്ഞു

"അതു പറ്റില്ല... ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോകുന്നത് ശരിയല്ല... നീ വാ... " രോഷൻ രുദ്രനേയും കൂട്ടി അകത്തേക്കു നടന്നു... "അമ്മേ...." ഹാളിലെത്തിയ രോഷൻ വിളിച്ചു.. അകത്തുനിന്നും മദ്ധ്യവയസ്കയായ ഒരു സ്തീ വന്നു... പുറകേ ഒരു പെൺകുട്ടിയും.... "ഇതാണ് എന്റെ അമ്മ പ്രമീള... ഇതെന്റെ അനിയത്തി കീർത്തി.. ഇവൾ ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു.... ഇത്രയൊക്കെയായിട്ടും നമ്മൾ പരിചയപ്പെട്ടില്ലല്ലോ... എന്റെ പേര് രോഷൻ... ഇവിടെ പുതുതായി ചാർജ്ജെടുത്ത എസ്ഐ ആണ്... നിന്റെ പേര് പറഞ്ഞില്ല... " രുദ്രൻ തന്റെ പേരും ജോലിയുമെല്ലാം പറഞ്ഞു അപ്പോൾ സ്റ്റേഷനടുത്തുകൂടിയാണ് നിന്റെ ഓഫീസിലേക്ക് പോകുന്നത്... അപ്പോൾ നമുക്കിനി ഒന്നിച്ചു പോയി വരാലോ... രോഷൻ പറഞ്ഞതുകേട്ട് രുദ്രനൊന്ന് ചിരിച്ചു... ✨✨✨✨ അവിടെ ഞങ്ങളുടെ പുതിയ സൌഹൃദം തുടങ്ങി... എന്നാൽ ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത ചില കാര്യങ്ങൾ നടന്നു..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story