രുദ്രതാണ്ഡവം: ഭാഗം 16

rudhra thandavam

രചന: രാജേഷ് രാജു

അവിടെ ഞങ്ങളുടെ പുതിയ സൌഹൃദം തുടങ്ങി... എന്നാൽ ഞങ്ങളുടെ ജീവിതത്തിൽ മറക്കാനാവാത്ത ചില കാര്യങ്ങൾ നടന്നു.... "ഇടക്കിടക്ക് ഞാൻ രോഷന്റെ വീട്ടിൽ പോയിരുന്നു... ഒരു ദിവസം അവന്റെ അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് അവന്റെ വീട്ടിലേക്ക് ചെന്നതായിരുന്നു ഞാൻ... അവിടെയെത്തിയ ഞാൻ വാതിൽ ഉള്ളിൽ നിന്ന് പുട്ടിയതുകണ്ട് ബെല്ലടിച്ചു.... കീർത്തിവന്ന് വാതിൽ തുറന്നു..." ✨✨✨✨ "അല്ല ആരിത് രുദ്രേട്ടനോ... കയറിയിരിക്കൂ... " അവൾ പറഞ്ഞു... "ഇതെന്താ വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയിരിക്കുന്നത്... രോഷനും അമ്മയുമെവിടെ... " "ഏട്ടൻ അമ്മയുമായിട്ട് ഹോസ്പിറ്റലിൽ പോയതാണ്... വാതിൽ ഉള്ളിൽ നിന്ന് പൂട്ടിക്കോളാൻ പറഞ്ഞു... രുദ്രേട്ടനിരിക്ക് ഞാൻ ചായ എടുക്കാം... " "വേണ്ട കീർത്തി... എനിക്ക് പോയിട്ട് അത്യാവശ്യമുണ്ട്... അമ്മക്ക് സുഖമില്ലെന്നറിഞ്ഞ് ഒന്നു കാണാമെന്നു കരുതി... അവർ വന്നാൽ ഞാൻ വന്നെന്ന് പറഞ്ഞേക്ക്.... ഞാൻ പിന്നെ വരാം... " അവൻ പുറത്തേക്കിറങ്ങി "രുദ്രേട്ടാ.... " അവളുടെ വിളികേട്ട് രുദ്രൻ തിരിഞ്ഞുനോക്കി രുദ്രേട്ടാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു...

അതുകേട്ടുകഴിഞ്ഞാൽ രുദ്രേട്ടനെന്നെ എങ്ങനെ കണക്കാക്കുമെന്നെനിക്കറിയില്ല... ഒരുപാട് ദിവസമായി ഇത് രുദ്രേട്ടനോട് പറയുമെണമെന്ന് കരുതുന്നു... എങ്ങനെ പറയണമെന്നും എനിക്കറിയില്ല.... ഞാൻ പറയുന്നത് അവിവേകമാണെങ്കിൽ ക്ഷമിക്കണം... " കാര്യമെന്താണെന്ന് പറയൂ കീർത്തീ... എനിക്ക്.. എനിക്ക് രുദ്രേട്ടനെ ഇഷ്ടമാണ്... രുദ്രേട്ടനുമൊരുമിച്ച് ജീവിക്കാൻ എനിക്കാഗ്രഹമുണ്ട്... ആദ്യം ഇത് ഏട്ടനോട് പറഞ്ഞാലോ എന്നു കരുതിയതാണ്... പിന്നെ തോന്നി രുദ്രേട്ടന്റെ അഭിപ്രായമറിഞ്ഞിട്ട് ഏട്ടനോട് പറയാമെന്ന്... " അവൾ പറയുന്നത് കേട്ട് രുദ്രൻ ഞെട്ടി.... എന്താണിവൾ പറയുന്നത്... വേണിയെപോലെ ഒരു സഹോദരിയായിട്ടാണ് ഞാനിവളെ കണ്ടത്... അതിന്റെ ഒരു സ്വാതന്ത്ര്യം അവൾക്ക് കൊടുത്തിട്ടുമുണ്ട്... അവളത് ഈയൊരു അർത്ഥത്തിലാണോ കണ്ടിരിക്കുന്നത്... "കീർത്തീ... നീയിപ്പോൾ പറഞ്ഞതെന്താണെന്ന് നിനക്ക് നല്ല ബോദ്ധ്യമുണ്ടോ.... എനിക്ക് കുട്ടിയെ ആ രീതിയിൽ കാണാൻ പറ്റില്ല... മാത്രമല്ല എന്റെ മനസ്സിൽ ചെറുപ്പം തൊട്ടേ ഒരാളോട് ഇഷ്ടമുണ്ട്....

എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് അവളോടൊപ്പം മാത്രമേയുണ്ടാകൂ..... നിന്നെ ഞാൻ എന്റെ വേണിയെപ്പോലെയാണ് കണ്ടിട്ടുള്ളത്... ഇനിയുമത് അങ്ങനെയേ ഉണ്ടാവുകയുമുള്ളൂ.... കീർത്തിയിതെല്ലാം മനസ്സിൽനിന്ന് കളയണം... എന്നിട്ട് എന്റെ കുഞ്ഞു പെങ്ങളായിട്ട് എന്നുമുണ്ടാകണം നീ.." രുദ്രൻ ചിരിച്ചുകൊണ്ട് അവളുടെ നെറുകയിൽ തലോടി... പിന്നെ തിരിഞ്ഞ് നടന്നു... അവൻ പോകുന്നത് കണ്ണീരോടെയാണ് അവൾ നോക്കിനിന്നത് ദിവസങ്ങൾ കടന്നുപോയി... ഒരു ദിവസം രോഷൻ സ്റ്റേഷനിലിരിക്കുമ്പോഴാണ് അവനൊരു കോൾ വന്നത്... അവനതെടുത്തു... പെട്ടന്ന് സ്റ്റേഷനിലുള്ള രണ്ടുമൂന്ന് പോലീസുകാരുമായി അവൻ അവിടെ നിന്നും പുറപ്പെട്ടു... അവർ നേരെ പോയത് അവിടെയടുത്തുള്ള കോളേജിലേക്കായിരുന്നു... അവരവിടെയെത്തിയപ്പോൾ അടുത്തുളള കടയിൽ നിന്നും ഒരാൾ ഓടിവന്നു... "സാറെ.. ഞാനാണ് ഫോൺ ചെയ്തത്... " "എന്നിട്ടവരെവിടെ... " രോഷൻ ചോദിച്ചു... ആ പൂട്ടിക്കിടക്കുന്ന ബിൽഡിങ്ങിലുണ്ട്...

ആ റഷീദാണ് അതിവിടെ വിൽക്കുന്നത്.. ഞങ്ങൾ നാട്ടുകാർ ഒരുപാട് എതിർക്കാൻ നോക്കിയതാണ്... പക്ഷേ അവനെ എതിർക്കാൻ ഞങ്ങൾക്ക് ത്രാണിയില്ല... കൊല്ലിനും കൊലക്കും പേരുകേട്ട സുലൈമാന്റെ മകനാണവൻ... അവനൊരു ഏട്ടനുണ്ട് ഷാനവാസ്... അവനാണ് എല്ലാത്തിനും പിന്നിൽ... രോഷൻ വണ്ടിയിൽ നിന്നിറങ്ങി അവിടേക്ക് നടന്നു... കൂടെ മറ്റു പോലീസുകാരും.... പോകുന്നവഴി അവൻ റിവോൾവർ കയ്യിലെടുത്തിരുന്നു... ബിൽഡിങ്ങിനകത്തുകയറിയ അവൻ കണ്ടു... മൂന്നുനാല് പേര് അവിടെ നിൽക്കുന്നത് അവരുടെ കയ്യിൽനിന്ന് ചെറിയ ഓരോ പൊതികൾ വാങ്ങുന്ന മറ്റു രണ്ടു പേരേയും... രോഷൻ പെട്ടന്നവിടേക്ക് കുതിച്ചു... അപ്രതീക്ഷിതമായി രോഷനെ കണ്ടവർ പരുങ്ങി... രോഷൻ അവർക്കു നേരെ റിവോൾവർ ചൂണ്ടി.. പിന്നെ റഷീദിനേയും മറ്റു രണ്ടു പേരേയും തൂക്കിയെടുത്ത് പുറത്തേക്ക് വന്നു... അവരേയും കൊണ്ട് പോലീസ് വണ്ടി സ്റ്റേഷനിലേക്ക് കുതിച്ചു... സ്റ്റേഷനിലെത്തിയ രോഷനും മറ്റു പോലീസുകാരും അവരെ ലോക്കപ്പിലേക്ക് തള്ളി എടാ...

ഞാനാരാണെന്ന് നിനക്കറിയില്ല.... നീയെവിടുത്തെ പോലീസുകാരനായാലും വേണ്ടില്ല.. എന്നെ ഇറക്കിവിടുന്നതാവും നിനക്ക് നല്ലത്... അല്ലെങ്കിൽ ഇതിന്റെ ഭവിഷത്തെന്താണെന്ന് നിനക്ക് ചിന്തിക്കാൻപോലും പറ്റില്ല... റഷീദ് വിളിച്ചു പറഞ്ഞു.. അതുകേട്ട് രോഷൻ ചിരിച്ചു നീയാരാണെങ്കിലും എനിക്കത് പ്രശ്നമുള്ള കാര്യമല്ല... നിന്നെ ആരാണ് രക്ഷിക്കാൻ വരുന്നതെന്ന് നോക്കട്ടെ... രോഷൻ തന്റെ സീറ്റിൽ വന്നിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ പുറത്ത് ഒരു കാറ് വന്നുനിന്നു... അതിൽനിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി.. കൂടെ മറ്റുചിലരും... അവർ നേരെ രോഷന്റെ അടുത്തേക്കു വന്നു... അവന്റെ മുന്നിലുള്ള ഒരു ചെയർ വലിച്ചിട്ട് അതിലിരുന്നു... രോഷൻ അയാളെയൊന്ന് നോക്കി... നമസ്കാരം... എന്നെ മനസ്സിലായിക്കാണില്ല അല്ലേ... ഞാൻ ഷാനവാസ്... അല്ലറചില്ലറ ബിസിനസുമായി നടക്കുന്നു... പിന്നെ ഞാൻ വന്നത് മറ്റൊരു കാര്യം പറയാനാണ്... എന്റെ അനിയനെ ആളറിയാതെ സാറിവിടെ പിടിച്ചു കൊണ്ടു വന്നിട്ടുണ്ട്... അവനെയങ്ങ് വിട്ടേക്ക്...

നിങ്ങൾ പറയുന്നതനുസരിച്ച് വിടാനല്ല അവനെ കസ്റ്റടിയിലെടുത്തത്... കോളേജ് കുട്ടികൾക്ക് കഞ്ചാവ് കൊടുത്തതിനാണ്... അവനെ അങ്ങനെ വിടാൻ പറ്റില്ല... രോഷൻ പറഞ്ഞു... എത്രവേണം നിങ്ങൾക്ക്.... നിങ്ങൾ പറയുന്നതാണ് വില.... അവനെ പുത്തുവിടണം... ഷാനവാസ് പറഞ്ഞതുകേട്ട് രോഷൻ ചാടിയെഴുന്നേറ്റു... എനിക്ക് വിലയിടാൻ വരുന്നോടാ പുല്ലേ... നിന്നെപ്പോലുള്ളവരുടെ കയ്യിൽനിന്ന് പണം വാങ്ങി തന്റെ വീട്ടിലെ പെണ്ണുങ്ങളുടെ വിഴുപ്പ് അലക്കുന്നവരുണ്ടാകും റിപ്പാർട്ട്മെന്റിൽ... പക്ഷേ ഇത് ആള് മാറിയിട്ടാണ്... രോഷനെ വിലക്കുവാങ്ങാൻ നീയും നിന്റെ കുടുംബത്തുള്ളവരുംകൂടി വിചാരിച്ചാൽ നടക്കില്ല... പിന്നെയല്ലേ ഇത്തിരിപ്പോന്ന നീ... ഇറങ്ങി പോടാ... ടാ... നീയാരോടാ സംസാരിക്കുന്നതെന്നറിയോ... ഞാൻ വിചാരിച്ചാൽ നിന്റെ തലയിൽ ഈ തൊപ്പികാണില്ല... മര്യാദയ്ക്ക് എന്റെ അനിയനെ വിട്ടുതരുന്നതാണ് നല്ലത്... ഷാനവാസ് ചാടിയഴുന്നേറ്റ് രോഷന്റെ കഴുത്തിന് കുത്തിപ്പിടിച്ചു.. രോഷൻ ആ കൈ തട്ടിമാറ്റി ഇല്ലെങ്കിലോ...

ഇല്ലെങ്കിൽ നീയെന്നെ എന്തു ചെയ്യും... നിന്നപ്പൊലെ ഒരുപാടെണ്ണത്തിനെ കൈകാര്യം ചെയ്തിട്ടാണ് ഞാൻ ഇവിടെയെത്തിയ ത്... വിരട്ടലൊന്നും എന്റെയടുത്ത് വേണ്ട... മര്യാദക്ക് ഇറങ്ങിപ്പോവുന്നതാണ് നിനക്ക് നല്ലത്... ഇല്ലെങ്കിൽ അനിയന് കൂട്ടായി നിന്നേയും പിടിച്ചകത്തിടും ഞാൻ... ഓഹോ... അപ്പോൾ നീ ഒരുനിലക്കും അടുക്കില്ല അല്ലേ... നാളെ രാവിലെവരെ നിനക്ക് സമയം തരും... അതിനുള്ളിൽ അവനെ പുറത്തിറക്കിയില്ലെങ്കിൽ പിന്നെ നടക്കുന്നതെന്താണെന്ന് പൊന്നുമോനേ നീ ചിന്തിക്കുന്നതിനപ്പുറമാകും... ഷാനവാസ് തിരിഞ്ഞ് പുറത്തേക്ക് പോയി... "സാർ... അവൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണ്... മുമ്പ് ഇവിടെയുണ്ടായിരുന്ന രാജൻ സാറിനെ ഇതുപോലൊരു പ്രശ്നത്തിൽ നടുറോഡിലിട്ട് പന്ത്രണ്ട് വെട്ടാണ് വെട്ടിയത്... ആയുസ്സിന്റെ ഭാഗ്യംകൊണ്ടാണ് അയാളുടെ ജീവൻ തിരിച്ചുകിട്ടിയത്... പക്ഷേ ശരീരം മൊത്തം തളർന്ന് ഒരു ജീവഛവം പോലെ കിടക്കുകയാണ്... രണ്ട് പെൺകുട്ടികളാണ് അദ്ദേഹത്തിനുള്ളത്...

ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പണിയെടുത്താണ് ആ കുടുംബം പുലർത്തുന്നത്... " അവിടെയുണ്ടായിരുന്ന ഒരു പോലീസുകാരനായ സുന്ദരൻ പറഞ്ഞു അങ്ങനെയവൻ തീർക്കുകയാണെങ്കിൽ തീർക്കട്ടെ സുന്ദരാ... അവനെയൊക്കെ പേടിച്ച് അടിമപ്പണി ചെയ്യുന്നതിലും നല്ലത് മരണമാണ്... സുന്ദരനൊരു കാര്യം ചെയ്യണം... ഇവനൊക്കെ എവിടുന്നാണ് കഞ്ചാവ് കിട്ടുന്നതെന്ന് കണ്ടു പിടിക്കണം... ഇവനെപ്പോലുള്ളവരെയിനി വെറുതെ വിടരുത്... "ശരി സാർ... " സുന്ദരൻ സല്യൂട്ട് ചെയ്ത് അവിടെനിന്നു പോയി.... പിറ്റേദിവസം റഷീദിനെ കോടതിൽ ഹാജരാക്കി... വാദങ്ങൾക്കൊടുവിൽ പരമാവധി ശിക്ഷ അവനുമേടിച്ചുകൊടുത്തു... കോടതിയിൽ നിന്നും ഇറങ്ങുമ്പോൾ രോഷനെയും കാത്ത് രുദ്രൻ നിൽപ്പുണ്ടായിരുന്നു... "ഹായ് രുദ്രാ... നീയെന്തേ ഇന്ന് ഓഫീസിൽ പോയില്ലേ..." രോഷൻ ചോദിച്ചു... "ഇല്ല... ഒരു വലിയ സ്രാവിന് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് കാണാമെന്ന് വച്ചു... രോഷാ ഇനി ഇതിന്റപേരിൽ വല്ല പ്രശ്നവുമുണ്ടാകുമോ.... അല്ല ഇന്നലെ നിന്നെ വിരട്ടിപ്പോയവൻ അടങ്ങിയിരിക്കുമെന്ന് കരുതുന്നുണ്ടോ... " ദുദ്രൻ ചോദിച്ചു "അവനെന്തു ചെയ്യാൻ... ഏറിവന്നാൽ അവനെന്നെ കൊല്ലുമായിരിക്കും....

ഒരു നല്ല കാര്യം ചെയ്തതിന് അവനെന്നെ കൊല്ലുകയാണെങ്കിൽ കൊല്ലട്ടെടോ... അതിലെനിക്ക് അഭിമാനമേയുള്ളൂ... " "എത്ര നിസാരമായിട്ടാണ് നീയത് പറഞ്ഞത്.... നിന്നെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരമ്മയും അനിയത്തിയുമുണ്ട് വീട്ടിൽ... അവരെക്കുറിച്ച് നീയോർത്തോ... നിനക്ക് വല്ലതും സംഭവിച്ചാൽപ്പിന്നെ അവർക്കാരുണ്ട്... അതെന്താ നീയാലോചിക്കാത്തത്..." "നീ പറഞ്ഞുവരുന്നത് ഞാൻ ചെയ്തത് തെറ്റാണെന്നാണോ... എനിക്ക് നൂറുശതമാനം ശരിയെന്ന് തോന്നിയതേ ഞാൻ ചെയ്തുള്ളൂ... അതിനെ എന്തു വേണമെങ്കിലും ചെയ്യട്ടെ... എനിക്കെന്തുപറ്റിയാലും.. എന്റെ വീട്ടുകാർക്ക് നീയില്ലേ കൂട്ടിന്... എന്നെപ്പോലെത്തന്നെ ഒരു മകനായിട്ടും സഹോദരനുമായിട്ടാണല്ലോ നിന്നെയും കാണുന്നത്... എനിക്കുറപ്പുണ്ട് എനിക്കെന്തു സംഭവിച്ചാലും അവർ അനാഥരായിപ്പോകില്ലെന്ന്... " രോഷൻ പറഞ്ഞതുകേട്ട് രുദ്രൻ അവനെയൊന്ന് നോക്കി... "പോത്തിനോട് വേദമോതിയിട്ട് എന്തുകാര്യം... ഞാൻ പോവുകയാണ്... വൈകീട്ട് കാണാം... " രുദ്രൻ തന്റെ ബൈക്കിനുനേരെ നടന്നു... "രുദ്രാ നിൽക്ക്... ഏതായാലും നീയിടെവരെ വന്നതല്ലേ.... നമുക്കൊന്നിച്ച് പോകാം... ഞാനേതായാലും ഉച്ചക്കുശേഷം ഡ്യൂട്ടിക്ക് കയറുന്നില്ല വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യാനുണ്ട്..

. ഒരുതരത്തിൽ ഡ്യൂട്ടിയുടെ ഭാഗമാണ്... എന്നാൽ ഞാൻ ചെയ്യുന്നത് പുറത്താരുമറിയരുത്.... സ്റ്റേഷനിൽ തന്നെ അവന്റെ വാലാട്ടിപട്ടികളുണ്ട്... ആ റഷീദിന്റെ അകത്താക്കി പത്തു മിനിട്ട് കഴിയുന്നതിന് മുമ്പേ അവന്റെ ചേട്ടൻ വിവരമറിഞ്ഞ് വരണമെങ്കിൽ അത് കൂടെയുള്ളവർ ഒറ്റിയതുതന്നെയാണ്... അതുഞാൻ കണ്ടുപിടിച്ചോളാം.... " രുദ്രനും രോഷനും രുദ്രന്റെ ബൈക്കിൽ സ്റ്റേഷനിലേക്ക് തിരിച്ചു... രോഷന്റെ ബൈക്ക് അവിടെയായിരുന്നു... "നിനക്കെന്താണ് എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത്... പോകുന്നവഴി രുദ്രൻ ചോദിച്ചു രോഷനെന്തോ പറയാൻ തുനിഞ്ഞതും പെട്ടന്നാണവൻ സൈഡ്ഗ്ലാസിലുടെ അത് കണ്ടത്.... തങ്ങളെ ഫോളോചെയ്ത് പിറകെയൊരു വണ്ടി വരുന്നത് കണ്ടത് "രുദ്രാ നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ട്... അവര് ആയിരിക്കാനാണ് സാധ്യത... " രുദ്രൻ സൈഡ്ഗ്ലാസിലുടെ നോക്കി...

പുറകിൽ തങ്ങളെ ലക്ഷ്യമാക്കിയാണ് അത് വരുന്നതെന്ന് അവനു മനസ്സിലായി... അവൻ ബൈക്കിന്റെ സ്പീഡ് കൂട്ടി....എന്നാൽ പുറമെയുള്ള വണ്ടിയും അതിനൊത്ത് വരുന്നുണ്ടായിരുന്നു... രുദ്രൻ തന്റെ വണ്ടി ഒരു പോക്കറ്റ് റോഡിലേക്ക് കയറ്റി... കുറച്ചു മുന്നോട്ടു പോയപ്പോൾ ആൾത്താമസമില്ലാത്ത ഒരുസ്ഥലത്തവൻ വണ്ടി നിർത്തി... "എന്താടാ വണ്ടി നിർത്തിയത്... " രോഷൻ ചോദിച്ചു "വരുന്നവർക്ക് എന്താണ് വേണ്ടതെന്ന് നോക്കാലോ.... നമ്മൾ പേടിച്ച് എത്രദൂരമിങ്ങനെയോടും... എവിടെ പോയാലും അവർ നമ്മുടെ പുറകെ വരും... " "നമുക്ക് സ്റ്റേഷനിലോട്ട് പോകാമായിരുന്നില്ലേ... " "നീ തന്നെയല്ലേ പറഞ്ഞത് അവിടെ ഒറ്റുകാരാണ് കൂടുതലെന്ന്... അവരുടെ കയ്യിൽ നിന്ന് തല്ലുകിട്ടാനാണ് യോഗമെങ്കിൽ അത് ആരും കാണാത്തഒരിടത്തുവച്ച് കിട്ടുന്നതല്ലേ നല്ലത്... " രുദ്രനെന്താണ് ഉദ്ദേശിക്കുന്നതെന്ന് രോഷന് മനസ്സിലായില്ല... അപ്പോഴേക്കും പുറകിൽ വന്ന വണ്ടി അവിടെ എത്തിയിരുന്നു.... അതിൽനിന്ന് നാലഞ്ചുപേരിറങ്ങി...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story