രുദ്രതാണ്ഡവം: ഭാഗം 23

rudhra thandavam

രചന: രാജേഷ് രാജു

വിശാൽ ആകെ ധർമ്മസങ്കടത്തിലായി... ദേവികയെ തനിക്കു മറക്കാൻ പറ്റില്ല... ഞങ്ങൾ തമ്മിൽ ഒന്നിച്ചു ജീവിക്കുന്നത് ഒരുപാട് സ്വപ്നം കണ്ടതാണ്... അവൾ പോയപ്പോളും അവളുടെ ഓർമ്മകളാണ് എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്... അതെല്ലാം മറന്ന് മറ്റൊരു വിവാഹത്തിന് എനിക്കു പറ്റുമോ.... ദേവികയുടെ സ്ഥാനത്ത് വേണിയെ കാണാൻ എനിക്കു കഴിയുമോ... ദേവികയെ സ്നേഹിച്ചതുപോലെ അവളെ സ്നേഹിക്കാൻ എനിക്കു പറ്റുമോ... ഒരുവശത്ത് ദേവികയുടെ ഓർമ്മകൾ മറുവശത്ത് മുത്തശ്ശന്റെ സ്നേഹം... വിശാൽ എന്തു ചെയ്യണമെന്നറിയാതെ നിന്നു... പെട്ടെന്നായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്.. അവൻ വിളിച്ചത് ആരാണെന്ന് നോക്കി... പരിചയമില്ലാത്ത നമ്പർ കണ്ട് അവനൊരു നിമിഷം നിന്നു... പിന്നെ ഫോണെടുത്തു... "ഹലോ" "ഹലോ... ഇത് ഞാനാണ് ജുനൈദ്... നിന്നെയൊന്ന് കാണാൻ പറ്റുമോ.... എന്താടാ ജുനൈദെ.... എന്തെങ്കിലും പ്രശ്നം.... പ്രശ്നമുണ്ട് നീ അത്യാവശ്യമായി ഒന്ന് നമ്മുടെ വായനശാല വരെ വരുമോ.... ഞാനിപ്പോൾ തന്നെ പുറപ്പെടാം...

നീയവിടെത്തന്നെ നിൽക്ക്... വിശാൽ ഫോൺ കട്ടുചെയ്ത് അകത്തേക്ക് നടന്നു.... പെട്ടന്ന് വേഷം മാറി പുറത്തേക്കു വന്നു... "എവിടേക്കാണ് വിശാലേട്ടാ ഈ സമയത്ത്... " പുറത്തേക്ക് പോകുന്ന വിശാലിനെകണ്ട് തീർത്ഥ ചോദിച്ചു "ഞാനൊന്ന് പുറത്ത് പോയിട്ട് വരാം... ചിലപ്പോൾ കുറച്ചു നേരം വൈകും..... വൈകുകയാണെങ്കിൽ നിങ്ങൾ ഭക്ഷണം കഴിച്ച് കിടന്നോളോണ്ടൂ...." "അതെന്താ ഏട്ടാ... ആരെ കാണാനാണ് പോകുന്നത്... " "എന്റെ ഒരു കൂട്ടുകാരനെ കാണാനാണ്... ബാക്കിയെല്ലാം വന്നിട്ട് പറയാം... നേരം വൈകി... അവൻ കാത്തുനിൽക്കുന്നുണ്ടാകും... ഞാൻ പോയി വരാം..." വിശാൽ പുറത്തേക്കിറങ്ങി തന്റെ കാറെടുത്തു പുറത്തേക്കുപോയി ▪️▪️▪️▪️▪️▪️▪️▪️▪️ രുദ്രൻ വേണിയുടെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ നോട്സെന്തോ എഴുതുകയായിരുന്നു... അവനെകണ്ട് അവൾ എഴുതുന്നത് നിർത്തി എഴുന്നേറ്റു... "മോളേ ഞാൻ വന്നത് നിന്റെ എഴുത്തിന് തടസ്സമായോ... " രുദ്രൻ ചോദിച്ചു.... അവളൊന്ന് ചിരിച്ചു.... "മോള് എഴുതിക്കഴിഞ്ഞാൽ ഏട്ടന്റെ റൂമിലേക്ക് വാ... എനിക്കൊരു കാര്യം പറയാനുണ്ട്... "

"എന്താണേട്ടാ കാര്യം... " "നീ എഴുതി കഴിഞ്ഞിട്ട് വാ... " അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.... രുദ്രൻ തന്റെ മുറിയിലേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ വേണി രുദ്രന്റെ മുറിയിലേക്ക് വന്നു.... അവൻ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു... "എന്താ ഏട്ടാ പറയാനുണ്ടെന്ന് പറഞ്ഞത്... " വേണി ചോദിച്ചു "പറയാം നീയിരിക്ക്... " അവൻ രുദ്രന്റെ അടുത്ത് കട്ടിലിൽ ഇരുന്നു... "നിനക്ക് ശിവാനിമോളെ ഓർമ്മയില്ലേ... അവളും ആദിയും ചിലപ്പോൾ ഞായറാഴ്ച ഇങ്ങോട്ട് വരും... " രുദ്രൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് സന്തോഷമടക്കാനായില്ല... അതുകണ്ട് അവന്റെ മനസ്സുനിറഞ്ഞു.... "മോളുടെ മുഖത്തുള്ള ഈ സന്തോഷം എന്നും നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം... എന്റെ മാത്രമല്ല.. അച്ഛന്റെയും അമ്മയുടേയും മാളുട്ടിയുടേയും ആഗ്രഹമതാണ്... ഞങ്ങൾ എത്ര വേദന തിന്നുന്നുണ്ടെന്നറിയോ നിന്റെ കാര്യമോർത്ത്.... നല്ലോണം ഭക്ഷണം കഴിച്ചിട്ടെത്രനാളായെന്നറിയോ നമ്മുടെ അച്ഛനുമമ്മയും... ഇനിയെങ്കിലും നീ ഞങ്ങൾ പറയുന്നത് അനുസരിക്കണം...

നീയൊരു പുതിയ ജീവിതത്തെക്കുറിച്ച് ആലോചിക്കണം... " പെട്ടന്നവളുടെ മുഖത്തുണ്ടായിരുന്ന സന്തോഷം ഇല്ലാതായി... രുദ്രൻ പറഞ്ഞുവരുന്നത് എന്താണെന്ന് മനസ്സിലാവാതെ അവന്റെ മുഖത്തേക്കുനോക്കി... "അച്ഛനുമമ്മയും ഇന്ന് നിന്റെ ജാതകം ജോത്സ്യനെ കാണിച്ചിരുന്നു.... ഇപ്പോൾ നിന്റെ വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഇപ്പോഴൊന്നും നിനക്ക് മംഗല്യഭാഗ്യമില്ലായെന്നാണ് അദ്ദേഹം പറഞ്ഞത്... അതുകൊണ്ട് മോളൊരു വിവാഹത്തിന് സമ്മതിക്കണം... അറിയാതെ നമ്മുടെ അച്ഛന്റെ അവസ്ഥ.... അല്ലാതെതന്നെ ഒരുപാട് ബിപി കൂടുതലുള്ള ആളാണ് നമ്മുടെ അച്ഛൻ... നിന്റെ കാര്യമോർത്ത് ഇങ്ങനെ വേദനിച്ചാൽ ബിപി കൂടി ആ പാവത്തിനെ നമുക്ക് നഷ്ടപ്പെടും.... " രുദ്രൻ അവളുടെ മുഖത്തേക്ക് നോക്കി... "ഏട്ടാ... അതു ഞാൻ... ഏട്ടനറിയാലോ എന്റെ അവസ്ഥ... എല്ലാം അറിഞ്ഞുകൊണ്ടാണോ ഏട്ടനിത് പറയുന്നത്... " "നിന്റെ അവസ്ഥ മറ്റാരേക്കാളും ഏട്ടനറിയാം... അതുകൊണ്ടാണ് ഏട്ടൻ പറയുന്നത്... ഒരു വിവാഹം കഴിച്ച് ഒരു കുഞ്ഞെല്ലാം ആയാൽ എല്ലാം നീ മറന്നുതുടങ്ങും... " "ഇല്ല ഏട്ടാ... അങ്ങനെ മറക്കാൻ പറ്റുന്നതല്ലായിന്നു ഞങ്ങളുടെ ബന്ധം... വെറുമൊരു നേരംപോക്കിനുവേണ്ടി പ്രണയിച്ചവരല്ലായിരുന്നു ഞങ്ങൾ...

അവനെ എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു... അവന് എന്നെയും..... എന്നാൽ ഈശ്വരന് ഞങ്ങളുടെ ബന്ധം ഇഷ്ടപ്പെട്ടുകാണില്ല... അതാണല്ലോ അവനെ നേരത്തെയങ്ങ് വിളിച്ചത്... അവന്റെ കൂടെ പോകാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്... എന്നാൽ എന്നെ ജീവനുതുല്യം സ്നേഹിച്ച ഏട്ടനേയും അച്ഛനേയും അമ്മയേയും ഓർത്തപ്പോൾ എനിക്കതിന് സാധിച്ചില്ല... നിങ്ങൾക്കാർക്കും ബുദ്ധിമുട്ടില്ലാതെ ഞാനിവിടെ എവിടെയെങ്കിലുമൊരു മുലയിൽ ഒതുങ്ങിക്കൂടിക്കോളാം.... " അത്രയും പറഞ്ഞപ്പോഴേക്കും അവൾ പൊട്ടിക്കരഞ്ഞിരുന്നു... "നിന്നെക്കൊണ്ടു എന്ത് ബുദ്ധിമുട്ടാണ് മോളെ ഞങ്ങൾക്കുള്ളത്... നീ ഞങ്ങളുടെ പൊന്നുമോളല്ലേ... നീ നേരത്തെ പറഞ്ഞില്ലേ നിന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഞങ്ങളെ പറ്റി.... ആ സ്നേഹം ഉള്ളതുകൊണ്ടാണ് മോളോട് ഇത്രയും ഏട്ടൻ പറഞ്ഞത്... നിന്റെ നല്ലൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചിട്ടാണ് ഏട്ടൻ പറയുന്നത്... നീ സമ്മതിക്കണം... ഏട്ടന്റെ വാക്കിന് കുറച്ചെങ്കിലും വിലകല്പിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നീയിതിന് സമ്മതിക്കും... "

വേണി ഒരു നിമിഷം ആലോചിച്ചു "ഏട്ടാ... ഞാൻ എങ്ങനെയാണ് നിവിനെ മനസ്സിൽവച്ച് മറ്റൊരാളുടെ മുന്നിൽ കഴുത്തുനീട്ടി കൊടുക്കുന്നത്... അത് ഞാൻ അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റല്ലേ... എന്തൊക്കെ പ്രതീക്ഷയുമായിട്ടാകും ഒരാൾ എന്നെ താലിചാർത്തുക... അയാൾ ആഗ്രഹിച്ച ജീവിതം എനിക്കു നൽകാൻ പറ്റില്ലല്ലോ ഏട്ടാ.... " അതാണോ നിന്റെ പ്രശ്നം.... അങ്ങനെ എല്ലാം അറിഞ്ഞ് ഒരാൾ വന്നാൽ ഏട്ടന്റെ കുട്ടി അതിനു സമ്മതിക്കുമോ.... " അതിന് അവളൊന്നും മിണ്ടിയില്ല... മോളെ... നിന്നെപ്പോലെ എല്ലാം നഷ്ടപ്പെട്ട് ജീവിക്കുന്നവനാണ് വിശാല്... പരസ്പരം എല്ലാം അറിയുന്നവരാണ് നിങ്ങൾ... എന്നാൽ നിങ്ങൾക്ക് രണ്ടുപേർക്കും ഒന്നിച്ചുകൂടേ മോളേ... നിന്റെ തീരുമാനം അറിഞ്ഞിട്ടുവേണം എനിക്കവനോട് ഇതേപറ്റി സംസാരിക്കാൻ... വേണി രുദ്രനെ സൂക്ഷിച്ചു നോക്കി.... "അതെ മോളെ.... നിനക്ക് ഇതിന് എതിർപ്പുണ്ടാകില്ലെന്നാണ് ഏട്ടന്റെ മനസ്സ് പറയുന്നത്... എന്താ നിനക്ക് ഇഷ്ടമല്ലേ അവനെ... " രുദ്രൻ ചോദിച്ചു

"ഏട്ടാ... ഏട്ടാ ഒരുപാട് വേദന മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട് ആ പാവം... ഇനിയും മറ്റൊരു വേദനകൂടി നൽകണോ.... " ആ കാര്യം ഏട്ടന് വിട്ടേക്ക്..... അവനെ എനിക്കറിയാം.... നിന്റെ പൂർണ്ണസമ്മതമാണ് ഇവിടെ ആവശ്യം... ഞാനവനോട് സംസാരിക്കട്ടെ... അതിനവളൊന്നും മറുപടി കൊടുത്തില്ല... എന്നാൽ രുദ്രന്റെ മനസ്സിൽ സന്തോഷമായിരുന്നു.... അവൻ എഴുന്നേറ്റ് താഴേക്ക് ചെന്നു.... കുറച്ചുനേരം എന്തോ ആലോചിച്ചുനിന്നു വേണി... പിന്നെ അവളുടെ മുറിയിലേക്ക് നടന്നു... ഈ സമയം താഴേക്ക് ചെന്ന രുദ്രൻ അംബികയെ കെട്ടിപ്പിടിച്ച് മുഖത്തൊരു ഉമ്മ നല്കി.... "എന്താണ് എന്റെ മോനൊരു സന്തോഷം...." അവിടേക്കുവന്ന പരമേശ്വരൻ ചോദിച്ചു... "ഒരു സന്തോഷവാർത്തയുണ്ടെന്റെ അച്ഛാ... " "എന്താടാ അത്... ഞങ്ങളും കൂടി അറിയട്ടെ... " അംബിക ചോദിച്ചു "പറയാം... പക്ഷേ അതിനുമുമ്പ് എനിക്ക് മറ്റൊരു കാര്യം നിങ്ങളോട് ചോദിക്കാനുണ്ട്... അതുകേട്ടുകഴിഞ്ഞ് നിങ്ങളുടെ മറുപടി വ്യക്തമായി പറയണം" "എന്താണെന്ന ഭാവത്തിൽ അവർ രുദ്രനെ നോക്കി... " "നിങ്ങൾക്ക് രണ്ടുപേർക്കും വിശാലിനെപറ്റി എന്താണ് അഭിപ്രായം.... " അവൻ ചോദിച്ചു "എന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ... അവനെക്കുറിച്ച് മോശമഭിപ്രായമൊന്നും ആർക്കുമില്ലല്ലോ... നല്ലൊരു പയ്യനാണവൻ... "

അംബിക പറഞ്ഞു ആണല്ലോ... എന്നാൽ എന്തുകൊണ്ട് വേണിയും അവനുമായുള്ള ഒരു ബന്ധം നമുക്കാലോചിച്ചൂകൂടാ... " "നീ എന്താണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ... അവൻ നമുക്കു ചിന്തിക്കാൻപോലും പറ്റാത്തത്ര ഉയരത്തിലുള്ള താണ്... മാത്രമല്ല അവന്റെ വീട്ടുകാർ ഇതിനു സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ... " പരമേശ്വരനാണ് അതു ചോദിച്ചത്... "അത് നിങ്ങൾ പ്രശ്നമാക്കേണ്ടാ... നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽമതി... " ഞങ്ങൾക്ക് എതിരഭിപ്രായമൊന്നുമില്ല... പക്ഷേ അവൻ സമ്മതിക്കുമോ... ആ കുട്ടി മരച്ചതിൽപ്പിന്നെ ഒന്ന് നല്ലതുപോലെ ചിരിച്ചിട്ടുപോലുമില്ല... " പരമേശ്വരൻ പറഞ്ഞു "അതുകൊണ്ടാണ് ഞാൻ ഈ കാര്യം പറഞ്ഞത് അവനാകുമ്പോൾ വേണിയെ നല്ലോണം മനസ്സിലാക്കിയവനാണല്ല.... ഒരേ ദുഃഖം അനുഭവിക്കുന്നവരാണ് അവർ രണ്ടുപേരും... അങ്ങനെയാകുമ്പോൾ അവർ സ്വയം മനസ്സിലാക്കി മുന്നോട്ടുപോവില്ലേ.... " "സംഭവം ശരിയാണ്.... പക്ഷേ നീ ഈ കാര്യം വേണിയോട് ചോദിച്ചുനോക്കിയോ....?" "ചോദിച്ചു.... ഒരുവിധം സമ്മതിച്ച മട്ടാണ്.... എന്നാലും കുറച്ചു സമയമെടുക്കും അവൾ അതിനോട് പൊരുത്തപ്പെടാൻ.... " അതു സാരമില്ല...... അവൾ സമ്മതിച്ചല്ലോ... അനുമതി....

ഒരു കുടുബവും കുട്ടികളുമെല്ലാമായാൽ അവൾ എല്ലാം മറന്ന് അവൾ അതിനോട് പൊരുത്തപ്പെട്ടോളും... ന്റെ കൃഷ്ണാ.... ഈ വിവാഹമൊന്ന് നടന്നുകിട്ടിയാൽ ശർക്കകൊണ്ട് തുലാഭാരം നടത്താമേ... അംബിക സന്തോഷത്തോടെ നേർന്നു... "അല്ലാ... അവനോട് നീ ഇതിനെ പറ്റി സംസാരിച്ചിരുന്നോ... അവന്റെ അഭിപ്രായം കേട്ടിട്ട് പോരേ കൂടുതൽ ആശിക്കുന്നത്... " പരമേശ്വരൻ ചോദിച്ചു "ഇത് സൂചിപ്പിക്കാൻ മാളുട്ടിയുടെ മുത്തശ്ശനോട് പറഞ്ഞിരുന്നു... ഇനി ഞാൻ അവനുമായിട്ട് സംസാരിക്കാം.... ഏതായാലും അവന്റെ അച്ഛൻ ഇതിന് സമ്മതിക്കില്ല... അമ്മയുടെ പൂർണ്ണ സമ്മതം നമുക്ക് പ്രതീക്ഷിക്കാം.... " അന്നേരം അയാൾ എതിർക്കില്ലേ... അയാൾ എന്തും ചെയ്യാൻ മടിക്കാത്തവനാണ്... വിശാൽ ഇഷ്ടപ്പെട്ടിരുന്ന കുട്ടിയുടെ മരണത്തിൽ അയാൾക്ക് പങ്കുണ്ടെന്നല്ലേ അവൻ പറഞ്ഞത്.... വേണ്ടമോനേ... നമുക്കിത് ഇവിടെ വച്ച് നിർത്താം...

അവളുടെ വിവാഹം നടക്കാതെ ഇവിടെയിരുന്നാലും വേണ്ടില്ല.... അയാളുടെ പൂർണ്ണ സമ്മതമില്ലാതെ ഇത് നടക്കില്ല " പരമേശ്വരൻ പറഞ്ഞു ഒന്നും കാണാതെ ഞാൻ ഇതിനു കൂട്ടുനിൽക്കുമെന്ന് അച്ഛന് തോന്നുണ്ടോ..... അയാൾ സമ്മതിക്കും.... ഇവിടെ വന്ന് വേണിയെ മകനുവേണ്ടി പെണ്ണു ചോദിക്കുകയും ചെയ്യും... അതിനുമുമ്പ് വിശാലിന്റെ അഭിപ്രായം ചോദിച്ചറിയണം.... അത് നമുക്കനുകൂലമാണെങ്കിൽ നമ്മൾ വിചാരിക്കുന്നതുപോലെ കാര്യങ്ങൾ നടക്കും.... അത് പറഞ്ഞ് രുദ്രൻ തന്റെ മുറിയിലേക്ക് നടന്നു.... അവനെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സില്ലാതെ അംബിക പരമേശ്വരന്റെ മുഖത്തേക്ക് നോക്കി.... പരമേശ്വരന്റെ മുഖത്തപ്പോൾ പ്രതീക്ഷയുടെ പുഞ്ചിരി തെളിഞ്ഞു... ▪️▪️▪️▪️▪️▪️▪️▪️▪️ ജുനൈദിനെ കാണാൻ പോയ വിശാൽ അവൻ പറഞ്ഞ വായനശാലയുടെ മുന്നിലെത്തിയിരുന്നു.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story