രുദ്രതാണ്ഡവം: ഭാഗം 29

rudhra thandavam

രചന: രാജേഷ് രാജു

എന്തു പറ്റി സുഹൃത്തേ.... പേടി വരുന്നുണ്ടോ... ഇത് ചെറിയ സാംപിൾ.... വലുത് വരാൻ കിടക്കുന്നതേയുള്ളൂ.... പഞ്ഞുതീരുന്നതിനുമുമ്പ് രുദ്രന്റെ കാൽ അയാളുടെ നെഞ്ചിൽ പതിഞ്ഞിരുന്നു... അയാൾ പുറകോട്ട് തെറിച്ചു വീണു.... എന്നാൽ പെട്ടന്ന് അയാൾ എഴുന്നേറ്റ് രുദ്രനുനേരെ കുതിച്ചു... എന്നാൽ അതേനിമിഷം രുദ്രന്റെ അടുത്ത പ്രഹരവും അയാൾക്ക് കിട്ടി... പിന്നെയവിടെ രുദ്രനും അയാളും തമ്മിൽ പൊരിഞ്ഞ പോരാട്ടമായിരുന്നു... മറ്റുള്ളവർ കാഴ്ചക്കാരായി നിന്നതേയുള്ളൂ... രുദ്രനുമുമ്പിൽ അയാൾക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.... അവസാനം വെട്ടിയിട്ട വാഴകണക്കേ അയാൾ നിലംപതിച്ചു.... എല്ലാവരേയും വലിച്ചിഴച്ച് ഒരു മുലയിൽ കൊണ്ടിട്ടു അവർ...പെട്ടന്ന് പുറത്തു വാഹനം വന്നുനിന്നു.... വാഹനത്തിന്റെ ശബ്ദം കേട്ട് അവർ പല ഭാഗങ്ങളിലുമായി ഒളിച്ചു നിന്നു.... ഷാനവാസ് വണ്ടിയിൽനിന്നിറങ്ങി ഗോഡൌണിനുള്ളിലേക്ക് നടന്നു... അതിനകത്ത് കയറിയ അവൻ ചുറ്റുമൊന്ന് നോക്കി... അവിടെയാകെ ചിന്നിച്ചിതറിക്കിടക്കുന്ന പഴയ സാധനങ്ങൾ കണ്ട് അവനവന്ന് സംശയിച്ചുനിന്നു...

എന്തോ ഒരു പന്തികേട് തോന്നിയ അവൻ അരയിൽ നിന്ന് തോക്കെടുത്തു അതുമായവൻ പതുക്കെ മുന്നോട്ടു നടന്നു... കുറച്ചു മുന്നോട്ടുനടന്ന അവൻ ഒരു കസേരയിൽ തലതാഴ്ത്തിയിരുക്കുന്ന രുദ്രനെ കണ്ടു... പക്ഷേ അവന്റെയടുത്ത് ആരേയും കാണാത്തതിനാൽ വീണ്ടുമവന് പന്തികേട് തോന്നി... അവൻ രുദ്രന്റെയടുത്തേക്ക് വന്നു.... പെട്ടന്ന് അവന്റെ പുറത്തെന്തോ അമരുന്നത് കണ്ട് അവൻ തലതിരിഞ്ഞുനോക്കി... ദ്രുവൻ തന്റെ റിവോൾവർ അയാളുടെ പുറത്ത് മുട്ടിച്ചുനിൽക്കുന്നവൻ കണ്ടു... പെട്ടെന്നായിരുന്നു രുദ്രൻ അയാളുടെ കയ്യിലെ തോക്ക് തട്ടിതെറിപ്പിച്ചത്... അത് അവിടേക്കു വന്ന വിശാലിന്റെ കാൽ ചുവട്ടിൽ വന്നു വീണു... അവനതെടുത്ത് ഷാനവാസിനുനേരെ വന്നു.... "നീയെന്താണ് കരുതിയത് ഷാനവാസേ.... നിന്റെയടുത്തേക്ക് ഒന്നും കാണാതെ വരുമെന്നോ... നിന്നെ ഇവിടെ വരുത്താൻ കളിച്ച നാടകമാണിത്... ഞങ്ങളാരും പ്രതീക്ഷിക്കാതെ നീ പലപ്പോഴും നിന്റെ കൂട്ടാളികളുമായി ഞങ്ങുടെയടുത്ത് വരാറില്ല... അതുപോലെ ഇതും കണ്ടാൽ മതി...

രണ്ടുദിവസംമുമ്പ് നീയെന്റെ പെണ്ണിനേയും അനിയത്തിയും ഉപദ്രവിക്കാൻ ശ്രമിച്ചു... എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത് ഞാൻ സഹിക്കും എന്നാലിത് ഞാൻ സഹിക്കില്ല... അതിനുള്ള ശിക്ഷ നീ അനുഭവിക്കണം.... അനുഭവിച്ചേ മതിയാകൂ... " രുദ്രൻ കൈചുരുട്ടി അവന്റെ മുഖംനോക്കിയൊന്ന് കൊടുത്തു.... ഷാനവാസിന്റെ കവിൾപൊട്ടി രക്തം പുറത്തേക്ക് തെറിച്ചു.... സത്യസന്ധനായ ഒരു പാവം പോലീസുകാരനെ നീ കൊന്നു തള്ളി... പോരാത്തതിന് അവന്റെ അമ്മയേയും പെങ്ങളും നീ.... രുദ്രന്റെ അടുത്ത ഇടിയും ഷാനവാസിന് ആദ്യം കിട്ടിയ കവിളത്തുതന്നെ പതിഞ്ഞു... ഷാനവാസിന്റെ വായയിൽനിന്ന് രക്തം ഒഴികിക്കൊണ്ടിരുന്നു... "രുദ്രാ മതി.... ഇനിയിവനെ അടിക്കേണ്ട... ഇനിയിവനെ വേണ്ടത് പോലീസിന്റെ മുറയാണ്... പുറത്തുകാണാത്തവിധത്തിലുള്ള പ്രഹരം... അതിനുമുമ്പ് ഇവൻ പറയണം ആരാണ് ഇവന്റെ ബോസെന്ന് അയാളുമായി എവിടെവച്ചാണ് ഇവൻ മീറ്റുചെയ്യുന്നതെന്ന് ഇവൻ പറയണം... പറയെടാ ആരാണ് നിന്റെ ബോസ്... "

ദ്രുവൻ ചോദിച്ചു കേട്ട് ഷാനവാസൊന്ന് ചിരിച്ചു... എന്നെ നിങ്ങൾ കൊല്ലുമായിരിക്കും.... എന്നാൽ എന്റെ നാവിൽനിന്ന് അത് നിങ്ങളറിയില്ല... " "അറിയാം നീയത് പറയില്ലെന്ന്... അതറിയാവുന്നതുകൊണ്ടാണ് നിന്നോട് വെറുതെയൊന്ന് ചോദിച്ചതും... പക്ഷേ അത് ഞങ്ങൾക്കറിഞ്ഞല്ലേ പറ്റൂ... ഈശ്വരൻ ഇപ്പോൾ ഞങ്ങളുടെ കൂടെയാണ്... അതുകൊണ്ടാണല്ലോ അയാൾ ആരാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.... " രുദ്രൻ അവന്റെ കഴുത്തിന് കുത്തിപ്പിടിച്ചാണത് പറഞ്ഞത്... അതുകേട്ട് ഷാനവാസ് ഞെട്ടി... നീ ഞെട്ടണ്ടാ... എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ഞങ്ങൾ വന്നത്... അന്നു നീ എന്നെ കാണാൻ ഓഫീസിൽ വന്നപ്പോൾ ഇവിടെയുണ്ടായിരുന്ന പലരും നിന്റെ കൂടിയുണ്ടായിരുന്നു... അവരിൽ ഒരാളെ മാത്രം ഇന്നിവിടെ കണ്ടില്ല.... മുത്തു... അവനെവിടെ... അവനെയും നീ കൊന്നുതള്ളിയോ.... " ഷാനവാസ് വീണ്ടുമൊന്ന് ചിരിച്ചു...

ഞാൻ വിശ്വസിച്ച് എന്റെ കൂടെ നിർത്തിയവൻ എന്നെ ചതിച്ചു... ചതിയും വഞ്ചനയും എന്റെ നിഘണ്ടുവിൽ പറഞ്ഞിട്ടുള്ളതല്ല... അങ്ങനെ ചെയ്താൽ അവർക്ക് മരണമാണ് ഞാൻ വിധിക്കുന്നത്... " എന്ത് കൂളായിട്ടാണ് നീയത് പറയുന്നത്... വല്ലാത്ത തൊലിക്കട്ടിയാണല്ലോടാ നിന്റേത്..... എന്നിട്ട് അവന്റെ ബോഡി എവിടെക്കൊണ്ടുപോയാണ് തള്ളിയത്... അതോ കത്തിച്ചുകളഞ്ഞോ... " ദ്രുവൻ ചോദിച്ചു.... കത്തിച്ചുകളഞ്ഞിട്ടൊന്നുമില്ല... പക്ഷേ നിങ്ങൾ തലകുത്തിമറഞ്ഞാലും അത് നിങ്ങൾക്ക് കണ്ടെത്താൻ പറ്റില്ല.... ഇപ്പോളേതായാലും ഞങ്ങൾക്ക് തലകുത്തിമറയാനൊന്നും സമയമില്ല... നിന്റെ നാവിൽനിന്നുതന്നെ അത് ഞങ്ങളറിയും... " പറഞ്ഞുതീരുംമുന്നെ ദ്രുവന്റെ മുട്ടുകാൽ അവന്റെ നാഭിയിൽ പതിച്ചു... ഷാനവാസിൽനിന്നൊരു കരച്ചിൽ പുത്തേക്കുവന്നു... ദ്രുവൻ അവന്റെ കാൽ വിരലിൽ തന്റെ ഷൂവിട്ട കാൽകൊണ്ടു അമർത്തി ഞെരിച്ചു... ഷാനവാസ് വേദനകൊണ്ട് അലറിക്കരഞ്ഞു... "സത്യം പറഞ്ഞോ... ഇല്ലെങ്കിൽ നിന്റെ കാലിലെ നഖം ഓരോന്നും പിഴുതെടുക്കും ഞാൻ.... "

ദ്രുവൻ കാൽ അവന്റെ കാൽവിരലിൽ വീണ്ടും അമർത്തി.... " ഷാനവാസ് അലറിക്കരഞ്ഞുകൊണ്ടേയിരുന്നു.... അവസാനം അവൻ മുത്തുവിനെ മറവുചെയ്ത സ്ഥലം പറഞ്ഞു കൊടുത്തു... ദ്രുവൻ സ്റ്റേഷനിലേക്ക് വിളിച്ച് ഷാനവാസ് പറഞ്ഞ സ്ഥലം പരിശോധിക്കാൻ പറഞ്ഞു... ഇനി ഞങ്ങൾക്കറിയേണ്ടത് നിന്റെ ബോസുമായി എവിടെ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ്... അതു പറയുന്നതാണ് നിനക്കുനല്ലത്... ഇല്ലെങ്കിൽ ഇപ്പോൾ നീ അനുഭവിച്ചതല്ല ഇനി അനുഭവിക്കുക... "ഇവിടെ വച്ചാണ് ഞങ്ങൾ കാണാറുള്ളത്.... എന്തെങ്കിലും അത്യാവിശ്യത്തിനുമാത്രമേ കാണാറുള്ളൂ.... " "എന്നാൽ പിന്നെ ഇന്ന് ഇപ്പോൾ നീ വിളിച്ച് അയാളോട് ഇവിടേക്ക് വരാൻ പറയ്... " രുദ്രൻ പറഞ്ഞു.... "അതിന്റെ ആവശ്യമില്ല... നീ ഞങ്ങളുടെ കയ്യിലുണ്ടെന്നറിഞ്ഞ് അയാൾ ഇവിടേക്ക് വരുന്നുണ്ട്.... " ഷാനവാസ് രുദ്രനെ നോക്കി പറഞ്ഞു...

"ആഹാ... അതുകൊള്ളാലോ... അപ്പോൾ ഞങ്ങൾ മെനക്കെടാതെത്തന്നെ കാര്യങ്ങൾ നടക്കുന്നുണ്ടല്ലോ..... അതെല്ലാം പോട്ടെ... മുത്തുവിനെ നീ കൊന്നതാണെന്ന് പറഞ്ഞല്ലോ... ഇനി അറിയേണ്ടത് നീ വേറെ ആരെയെല്ലാം ഇതുപോലെ തീർത്തിട്ടുണ്ട്...? എസ് ഐ രോഷനും, അവന്റെ അമ്മയേയും അനിയത്തിയും പിന്നെ...? പിന്നെ ആരൊക്കെയാണ് നിന്റെ ലീസ്റ്റിലുളളത്.... ദ്രുവൻ ചോദിച്ചു.... ഷാനവാസ് ചിലരുടെ പേരുകൾ പറഞ്ഞു... "അപ്പോൾ കോളേജിനുമുന്നിൽവച്ച് ഒരു ബൈക്കിൽ സഞ്ചരിച്ച രണ്ടുപേരെ ലോറിയിടിച്ച് കൊലപ്പെടുത്തിയതോ... " അതിനെപ്പറ്റി എനിക്കറിയില്ല... അന്ന് ഞാൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടില്ലായിരുന്നു.... "അത് ആരാണ് ചെയ്തതെന്ന് നിനക്കറിയോ... " ഇല്ല അറിയില്ല... ഒന്നുമാത്രമറിയാം... ആ ലോറി വീരമണിയുടേതാണെന്ന്... "ഏത് വീരമണി... " നാഗരാജ് ഗ്രൂപ്പിന്റെ മുതലാളി... അന്ന് അതിലുണ്ടായിരുന്ന ഡ്രൈവർ വാസുദേവൻ ഇതുപോലെ പല കേസുകളിലും പ്രതിയാണ്... ഒരു മാസം മുമ്പ് ആരുടേയോ കൈകൊണ്ട് അയാൾ കൊല്ലപ്പെട്ടു....

"അത് ചെയ്തത് നീയറിയുന്ന ആരെങ്കിലുമാണോ... ? " "അതറിയില്ല... അയാളെ കൊന്നതാരാണെന്ന് എനിക്കറിയില്ല... " "ഉം... അപ്പോൾ ആ കൊലപാതകത്തിന്റെ എല്ലാതെളിവും ഇല്ലാതാക്കി യിരിക്കുന്നല്ലേ... " ദ്രുവൻ തന്റെ ചോദ്യങ്ങൾ അവസാനിപ്പിച്ച് രുദ്രനെ നോക്കി... ആ കൊലപാതകം തെളിയുമോ എന്ന് അത് ചെയ്യിച്ചവർ പേടിച്ചിരുന്നു... അതാണ് അവർ ലോറിഡ്രൈവറെ ഇല്ലാതാക്കിയത്... ആ എന്തെങ്കിലും തെളിവ് കിട്ടാതിരിക്കില്ല.. അതുവരെ നമ്മൾ ക്ഷമിച്ചേ മതിയാകൂ... " ദ്രുവൻ രുദ്രനോട് പറഞ്ഞു... രുദ്രൻ തലയാട്ടി... ▪️▪️▪️▪️▪️▪️▪️▪️▪️ ഹരിഗോവിന്ദന്റെ കാർ വന്നുനിന്ന ശബ്ദം കേട്ടാണ് സുമിത്ര പുറത്തേക്ക് വന്നത്... "ഇന്നെന്താ രാവിലെ ഓഫീസിൽ പോയയാള് പെട്ടന്ന് തിരിച്ചുവന്നത്... " സുമിത്ര ചോദിച്ചു "ഒന്നുമില്ല... അവിടെയിരുന്നിട്ട് ഇരിപ്പുറക്കുന്നില്ല.... ഏടത്തിയെവിടെ... " "അകത്തുണ്ട്.... ഞാനിവിടേക്ക് വരുമ്പോൾ ആ പാവം എന്തോ ആലോചിച്ച് ഇരിക്കുന്നതുകണ്ടു... അവരുടെ മനസ്സ് എന്തുമാത്രം വേദനിക്കുന്നുണ്ടാവും.... " "ശരിയാണ്... അയാളെ വിവാഹം കഴിച്ചെന്ന തെറ്റുമാത്രമേ അവർ ചെയ്തുള്ളൂ...

അതിന് എന്തുമാത്രം വേദന ഈ കാലയളവിൽ അനുഭവിച്ചു... എന്റെ അനിയത്തിയെ ഇല്ലാതാക്കിയ അന്ന് തീർക്കാനിരുന്നതാണ് ഞാൻ... അവരെയോർത്ത് മാത്രമാണ് ക്ഷമിച്ചത്..." അതു പറഞ്ഞ് ഹരിഗോവിന്ദൻ വിലാസിനിയുടെ അടുത്തേക്ക് നടന്നു... പുറകെ സുമിത്രയും ചെന്നു.... വിലാസിനിയപ്പോഴും എന്തോ ആലോചനയിൽത്തന്നെയായിരുന്നു... "ഏടത്തി... " ഹരിഗോവിന്ദന്റെ വിളികേട്ട് വിലാസിനി തിരിഞ്ഞുനോക്കി... അവരുടെ കണ്ണുനിറഞ്ഞിരിക്കുന്നത്അയാൾ കണ്ടു.... "ഏടത്തീ... ഏടത്തി അയാളെ കുറിച്ചാണോ ആലോചിക്കുന്നത്... ഏടത്തിക്ക് ഇത്രക്ക് അനുഭവിച്ചിട്ടും മതിയായില്ലേ... പുകഞ്ഞ കൊള്ളിക്ക് പുറത്താണ് സ്ഥാനം... ഇത്രയും കാലം ഏടത്തിയെ ഓർത്തിട്ടാണ് ഞാൻ ക്ഷമിച്ചത്... ഇല്ലെങ്കിൽ എന്നോ പടിയിറക്കി വിട്ടേനെ അയാളെ... കൂടാതെ ഏടത്തിയും വിശാലും അനുഭവിക്കേണ്ട സ്വത്തും അയാളുടെ പേരിലായിപ്പോയി... " ഹരിഗോവിന്ദൻ പറഞ്ഞു... അതോർത്ത് നീ പേടിക്കേണ്ട ഹരീ... ആ സ്വത്ത് അയാൾക്ക് അനുഭവിക്കാൻ പറ്റില്ല...

അന്ന് അച്ഛൻ മുന്നു ഭാഗമായി വിൽപത്രം തയ്യാറാക്കിയെന്നത് നേരുതന്നെ... എന്നാൽ അതിൽ ഒരു ഭാഗം നിന്റേയും ഒരു ഭാഗം ഹേമയുടേയും ബാക്കിയുള്ള ഒരുഭാഗം വിശാലിന്റെ പേരിലുമാണ് അത് എഴുതിവച്ചത്... അതുകൊണ്ടാണല്ലോ... അദ്ദേഹത്തിനെതിരെ നടന്നിട്ടും എന്റെ മോനെ ഒന്നും ചെയ്യാതെ നിൽക്കുന്നത്... ഇല്ലെങ്കിലെന്നേ ആ ദുഷ്ടൻ എന്റെ മോനെ എന്തെങ്കിലും ചെയ്തേനെ... " "അതേതായാലും നന്നായി... അച്ഛനപ്പോൾ എല്ലാം മുൻകൂട്ടി കണ്ടിരുന്നല്ലേ.... ഇനി ബാക്കി വിശാൽ നോക്കിക്കോളും" "അതവിടെ നിൽക്കട്ടെ..... നീ വിശാലിനെ കണ്ടിരുന്നോ... അവന്റെ കയ്യിലത് കൊടുത്തില്ലേ.... " വിലാസിനി ചോദിച്ചു "കൊടുത്തു.. അവനത് നോക്കി വേണ്ടത് ചെയ്തോളും.... " "എനിക്ക് ആ സുഭദ്രയെ ഒന്നു കാണണം... എന്നെപ്പോലെ ചതിക്കപ്പെട്ടതല്ലേ ആ പാവം.... അതനുഭവിക്കുന്നതോർക്കുമ്പോൾ ഞാനനുഭവിച്ചത് ഒന്നുമല്ല... ആ മകളേയും കൊണ്ട് എത്രനാളായി ഒറ്റക്കു കഴിയുന്നത്... നാളെയൊന്ന് അവിടെവരെ പോകണം... " അതിന് ഏടത്തിയെങ്ങനെയാണ് അത്രയും ദൂരം ഒറ്റക്ക് പോകുന്നത്...

അവിടേക്കുള്ള വഴി ഏടത്തിക്കറിയോ... " "വിശാലിന് ഒഴിവാണെങ്കിൽ അവനേയും കൂട്ടണം... ഇല്ലെങ്കിൽ ചോദിച്ചറിഞ്ഞ് ഒറ്റക്കുപോകും ഞാൻ... " അതൊന്നും വേണ്ട... വൈകീട്ട് ഞാനവനെ വിളിക്കാം... അവന് വരാൻ പറ്റിയില്ലെങ്കിൽ ഞാൻ വരാം ഏടത്തിയുടെ കൂടെ.... പിന്നെ നമുക്ക് വിശാലിനെ ഇവിടേക്ക് കൂട്ടിക്കൊണ്ടു വരണ്ടേ... എത്രകാലമെന്നുവച്ചാണ് അവനവിടെ കഴിയുക... എത്രയൊക്കെയായാലും അവന്റെ അപ്പച്ചിയുടെ വീടല്ലേ അത്... പോരാത്തതിന് വിവാഹപ്രായമായ ഒരു പെൺകുട്ടിയുള്ള വീടും... ആളുകൾക്ക് പറഞ്ഞുചിരിക്കാൻ ഒരു വേറെന്തെങ്കിലും വേണോ..." ഞാനതിനെ പറ്റി ഒരുപാട് അവനോട് പറഞ്ഞതാണ്... കേൾക്കണ്ടെ അവൻ.... അച്ഛനോടുള്ള ദേഷ്യവും വാശിയും തീർക്കുകയാണ്... ഒരു വിവാഹം കഴിഞ്ഞാൽ എല്ലാം ശരിയാകുമായിരിക്കും.... അവനതിനൊന്ന് സമ്മതിച്ചാൽ മതിയായിരുന്നു..............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story