രുദ്രവീണ: ഭാഗം 1

rudhraveena minna

രചന: MINNA MEHAK

സദസ്സിനെ വണങ്ങി കതിര്മണ്ഡപത്തിലേക്ക് ഇരിക്കുമ്പോഴും ഈ വിവാഹം മുടങ്ങിയിരുന്നെങ്കിൽ എന്ന പ്രാർത്ഥന മാത്രം ആയിരുന്നു...സധസ്സിൽ ഉള്ളവർ എനിക്ക് നേരെ പുഞ്ചിരി തന്നിരുന്നു എങ്കിലും വേണ്ടപ്പെട്ടവരുടെ മുഖതല്ലാം ഒരു പരിഹാസവും പുച്ഛവും നിറഞ്ഞിരുന്നു...... "താലി ചാർത്തിക്കോളൂ " എന്ന തിരുമേനിയുടെ ശബ്ദം കേട്ടതും എന്റെ എല്ലാ പ്രതീക്ഷകളും അവിടെ അവസാനിച്ചു എന്ന് മനസിലാക്കി..... *രുദ്രൻ * എന്ന് കൊത്തിയ ആലില താലി കഴുത്തിൽ ചാർത്തിയപ്പോ ഞാനും കണ്ണടച്ച്

*കെട്ടിയ താലിയോട് നീതി പുലർത്താൻ തനിക്ക് ആവണേ *എന്ന് പ്രാർത്ഥിച്ചിരുന്നു...... വിവാഹ ചടങ്ങുകൾ എല്ലാം കഴിഞ്ഞു വീട്ടിലേക്ക് തിരിക്കുമ്പോഴും പുതുമ ഒന്നും തോന്നിയിരുന്നില്ല... ഇവിടെ നിന്ന് ഇറങ്ങുമ്പോൾ വെറും വേലക്കാരി ആയിരുന്നു ഇപ്പൊ ഈ തറവാട്ടിലെ മരുമകളും.... എങ്കിലും വേലക്കാരി തന്നെ..... ഏതാനും മിനിറ്റ്കളുടെ യാത്രക്ക് ശേഷം ഒരു നാലകെട്ട് വീടിന്റെ കോമ്പൗണ്ട്ലേക്ക് വണ്ടി കയറ്റിയപ്പോ ഇന്നേവരെ ഉള്ളിൽ തോന്നാത്ത ഭയവും വിറയലും എന്നെ മൂടിയിരുന്നു..... ദീർഘ ശ്വാസം എടുത്തു വിട്ട് കാറിൽ നിന്ന് ഇറങ്ങിയപ്പോഴും വീട്ടിൽ കൂടിയ ആളുകൾക്കിടയിലും ഒരു അടക്കംപറച്ചിൽ എന്റെ ശ്രദ്ധയിൽ പെട്ടിരുന്നു...

എങ്ങനെ പറയാതെ ഇരിക്കും അങ്ങനെ ഉള്ള സംഭവങ്ങൾ ആണല്ലോ ഇവിടെ നടന്നോണ്ടിരിക്കുന്നത്.... ആളുകൾ ചുറ്റും കൂടിയിരിക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു അമ്മ തമ്പുരാട്ടി നിലവിളിക്ക് കയ്യിൽ വെച്ച് തന്നു... എങ്കിലും ആ മുഖത്തുള്ള അനിഷ്ടം വെക്‌തമായിരുന്നു......നിലവിളക്ക് ഏന്തി ആദ്യ പടി കയറിയപ്പോഴേക്കും നിലവിളക്കിലെ തിരി അണയാൻ വെമ്പിയെങ്കിലും പിന്നീട് അത് ആളി കത്തുക തന്നെ ചെയ്തു... നിലവിളക്ക് പൂജമുറിയിൽ കൊണ്ട് വെച്ച് കണ്ണടച്ച് കുഞ്ഞി കൃഷ്ണന്റെ മുമ്പിൽ കൈ കൂപ്പി നിൽക്കുമ്പോഴും എന്നും വാചാലയാവുന്ന ഞാൻ അന്ന് മൗനമായിരുന്നു.... ഹാളിൽ തങ്ങൾക്കായി ഒരുക്കി വെച്ച ഇരിപ്പിടത്തിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു...

മറ്റുള്ളവരെ കാണിക്കാൻ ആണെങ്കിലും താറാവിട്ടിലെ അംഗങ്ങൾ അവളുടെ വായിൽ മധുരം വെച്ച് കൊടുത്തു.... ഒരു പാവ പോലെ അവൾ അവരുടെ ചടങ്ങുകൾക്കെല്ലാം നിന്ന് കൊടുത്തു... ഇതിനിടയിൽ അവൾക്ക് നേരെ അവന്റെ നോട്ടമോ പതിഞ്ഞിരുന്നില്ല.... നേരം അതിന്റെ വഴിലൂടെ പോയിക്കൊണ്ടിരിക്കുമ്പോ മുത്തശ്ശിയും ജാനുചേച്ചിയും എന്നേ കൂട്ടി അടുത്ത പരിപാടിക്ക് ഒരുക്കാൻ വേണ്ടി മുറിയിലേക്ക് കൊണ്ടുപോയി.... ... വൈകുന്നേരം ആയതും പരിപാടിക്കുള്ള ആളുകൾ നിറഞ്ഞുകൊണ്ടിരുന്നു...... ഒരുക്കി വെച്ച സ്റ്റേജിൽ അങ്ങേർക്ക് ഒപ്പം നിന്ന് കൊടുത്തുവെങ്കിലും ഉള്ളിലുള്ള ആവലാതി ഒരുപാട് ആയിരുന്നു....

തന്റെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾ ഉള്ളത് കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിപ്പിച്ചു നിന്നു...... നേരിൽ ഇതുവരെ കണ്ടിട്ടില്ലാത്തവർ സ്റ്റേജിലേക്ക് വന്നു വിഷ് ചെയ്തു തിരിച്ചു പോകുമ്പോഴും എല്ലാത്തിനും ചാവി കൊടുത്ത പാവയെ പോലെ ചിരിച്ചു കൊടുത്തു... അങ്ങനെ കുറച്ചു സമയം കഴിഞ്ഞതും രുദ്രൻ സാർ എന്നേയും കൂട്ടി നിരവധി ക്യാമറ കണ്ണുകൾ മിന്നി തിളങ്ങികൊണ്ടിടത്തേക്ക് പോയി.... ഞങ്ങളെ ഓരോ ചുവടും പകർത്തി എടുക്കുന്ന ക്യാമറകണ്ണുകളെ കാണുമ്പോൾ ഉള്ളിൽ പേടി കുമിഞ്ഞു കൂടുന്നുണ്ടായിരുന്നു........ (തുടരും )

Share this story