രുദ്രവീണ: ഭാഗം 13

rudhraveena minna

രചന: MINNA MEHAK

പാർവതിയമ്മേ യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു " "നല്ലതായിരുന്നു കേശവ... ഇന്ന് ഒരുപാട് പരാതികൾ ഉണ്ടന്ന് തോന്നുന്നു " "അമ്മ കുറച്ചു ആയില്ലേ ഇങ്ങോട്ട് വന്നിട്ട്.. കാണാൻ വന്നവരും ഉണ്ട് കൂട്ടത്തിൽ " "ആ... ദേവ കൃഷ്ണയും കൂട്ടി നീ ആൽത്തറയിലേക്ക് ഇരിക്ക് " "ആ മുത്തശ്ശി.. " എന്നെയും കൂട്ടി ദേവേട്ടൻ ആൽത്തറയിൽ ഇരുന്നു.. ഞങ്ങൾക്ക് തൊട്ട് മുമ്പിൽ ഒരാൾ ഒരു ചെയർ കൊണ്ടുവെച്ചതും മുത്തശ്ശി അതിലേക്ക് ഇരുന്നു.... "പടിഞ്ഞാറു ഭാഗത്തു ഉള്ള പടത്തിന്റെ അടുത്ത് വരാൻ പോകുന്ന restaurant ആണ് പ്രശ്നം എങ്കിൽ അത് ഉടനടി പരിഹരിക്കാം.. അത് കാരണം നിങ്ങളെ ജീവിതമാർഗം നശിക്കില്ല... " യാതൊരു മുഖവുരയില്ലാതെ മുത്തശ്ശി പറഞ്ഞു നിർത്തിയതും കുറച്ചു പേർ പുറകോട്ടു മാറി നിന്നു... "അമ്മേ... ജലനിധിയുടെ കുടി വെള്ളം കിട്ടാൻ ഞങ്ങളെ ഭാഗത്തു ഉള്ളോർക്ക് ഏകദേശം പത്തു മിനിറ്റ് നടക്കണം... ഓടി കിതച്ചു അവിടെ എത്തുമ്പോഴേക്കും ചിലപ്പോൾ വെള്ളം തീർന്നിട്ടുണ്ടാകും...മാത്രമല്ല ആ ഭാഗത്തു ഇപ്പൊ കുറച്ചു ഗർഭണികളും ഉണ്ട്..

അവർക്ക് ഒക്കെ വെള്ളം കിട്ടാൻ ഭയങ്കര പാട് ആണ്.. അതോണ്ട് തന്നെ കടയിൽ നിന്ന് വെള്ളം വാങ്ങി കുടിക്കാറാണ് പതിവ്.. വെള്ളം അത്യാവശ്യം അറിയുന്നൊണ്ട് തന്നെ കടക്കാർ ഒക്കെ വെള്ളത്തിനു വില കൂട്ടിക്കൊണ്ടിരിക്കുവാ... കുടിവെള്ള പ്രശ്നം പറയാൻ വില്ലേജ് ഓഫീസിൽ പോകുമ്പോൾ ഓഫീസർ ഇല്ലാന്നും അവിടെ പോയി അത് വാങ്ങ് ഇത് വാങ്ങ് എന്നൊക്കെ പറഞ്ഞു ഞങ്ങളെ നെട്ടോട്ടം ഓടിക്കല്ലാതെ ഇതുവരെ വില്ലേജ് ഓഫിസർ അത് ഒന്ന് നോക്കാൻ പോലും തുനിഞ്ഞിട്ടില്ല " "കുപ്പി വെള്ളം വിൽക്കുന്നവോരോട് ആദ്യം... വെള്ളത്തിന്റെ ന്യായമായ വില മാത്രം വേടിച്ചാൽ മതി.. അടുത്ത പ്രാവശ്യം വരുമ്പോൾ നിങ്ങൾക്ക് എതിരെ ഇതുപോലെ ഒരു പരാതി കേൾക്കരുത്.... പിന്നെ ജലനിധിയുടെ കുടിവെള്ളം ദേവ... ഇതിന്റെ കാര്യം നീ നോക്കണം... നിന്റെ കൂട്ടുക്കാരൻ അല്ലേ ഇവിടുത്ത കളക്ടർ..

അവനോട് കാര്യം സൂചിപ്പിച്ചേക്.. എത്രെയും പെട്ടന്ന് അതിന് ഒരു തീരുമാനം വേണം... ഇനി ഇതുപോലെ പൊതു പ്രശ്നം വല്ലതും ഉണ്ടോ " കുറച്ചു നേരം എല്ലാരും നിശബ്ദതമായി... അവരുടെ മുഖത്തു നിന്ന് പൊതുപ്രശ്നം ആയി ഒരു പ്രശ്നം ഇല്ലാന്ന് തോന്നുന്നു... "അമ്മേ ഒരു പ്രശ്നം ഉണ്ട് " ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ ഒരു 4ലോ 5ലോ പഠിക്കുന്ന പയ്യൻ... "എന്താ മോന്റെ പേര് " "ശക്തി " "നല്ല പേര് ആണല്ലോ.. പറ എന്താ മോന്റെ പ്രശ്നം " " സ്കൂളിൽ ടീച്ചേർസ് കുട്ടികളെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്നില്ല അമ്മേ... പാടം പഠിപ്പിക്കാൻ പോലും അവർ വളരെ പിറകെ ആണ്... നോട്ട് എഴുതി ശരിയാണോ എന്ന് ചോദിക്കാൻ പോലും പേടിയാ.. അതിന്റെ ഒക്കെ ഉത്തരം വടി ആകും തരുവാ... അറ്റെൻഡൻസ് മാർക്ക്‌ ചെയ്യുന്നില്ല.. കുട്ടി പടിക്കുന്നുണ്ടോ എന്ന് പോലും നോക്കുന്നില്ല.... കഞ്ഞിപ്പുരയിൽ അടുക്കും വൃത്തിയും ഇല്ല... തലേ ദിവസത്തെ കേടുവന്ന ഭക്ഷണം പോലും തന്നിട്ടുണ്ട് " "മ്മ് മോൻ ചെല്ല് ഈ പ്രശ്നത്തിനു എന്തെങ്കിലും ഒരു നടപടി എടുത്തിട്ടേ അമ്മ ഇവിടുന്ന് പോവൂ...നന്നായി പഠിക്കണം.....

നാളെ പ്രശ്നം ഉള്ളവരെ പ്രശ്നം തീർക്കാൻ കയ്യുന്ന രൂപത്തിലേക്ക് മാറണം "തലയിലൂടെ ഒന്ന് തടവി മുത്തശ്ശി അവനെ പറഞ്ഞു വിട്ടു... "ശങ്കരാ നീ സർട്ടിഫിക്കറ്റ് ബാങ്ക്ലെ പേപ്പർ ഒക്കെ കൊണ്ട് വന്നിട്ടില്ലേ.... അത് ഇങ്ങോട്ട് തന്നേക്ക് " അത് അദ്ദേഹം മുത്തശ്ശിയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.... അങ്ങനെ ഓരോരുത്തരുടെയും ചെറുതും വലുതും ആയ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു..നേരം രണ്ടു മണി ആയപ്പോഴേക്കും ഞങ്ങൾ വീട്ടിൽ എത്തി.. മുത്തശ്ശി ഭക്ഷണം കഴിച്ചു പോയി കടന്നു... ഞാൻ അവിടെ ഒക്കെ ഒതുക്കി ജാനു ചേച്ചിന്റെയും സീതേച്ചിന്റെയും ഒപ്പം കൂടി വൈകീട്ട് ഉള്ള ചായക്ക് കടി ഒക്കെ ഉണ്ടാക്കി റൂമിലേക്ക് വിട്ടു... അന്നേരം ഇന്ന് മുത്തശ്ശി പറഞ്ഞത്ന്റെ കാര്യം ഒക്കെ ഫോണിൽ ആരോടോ സംസാരിച്ചു ഇരിക്കാണ്... ഞാൻ വന്ന ഡ്രസ്സ്‌ മാറാത്തത് കൊണ്ട് ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ ദേവേട്ടന്റെ ഫോൺ വിളി കഴിഞ്ഞു വന്നിരുന്നു...

"കൃഷ്ണേ ഞാൻ വൈകീട്ട് ആറ് മണിക്ക് ഇവിടുന്ന് യാത്ര തിരിക്കും... സൂക്ഷിക്കണം.. വല്യമ്മ വരുന്നുണ്ട്... അടുത്ത ആഴ്ച മുത്തശ്ശി ദർശനത്തിനു പോകുന്നുണ്ട്... കൂടെ നീ പോവുന്നത് ആണ് നല്ലത്.. അടുത്ത ശനി രാത്രിയോടെ ഞാൻ വീട്ടിൽ എത്തും... വലിയമ്മ മിക്കവാറും നാളെയോ മറ്റന്നാളോ എത്തും....സൂക്ഷിക്കണേ " "എനിക്ക് മനസിലാവും ദേവേട്ടാ.. ദേവേട്ടൻ പോയിട്ട് വാ.... "അത് പറഞ്ഞതും ദേവേട്ടൻ എന്നേ ചേർത്ത് നിർത്തി നെറുകയിൽ മുത്തി എണീറ്റു നിന്നു.. "നീ വാ നമ്മുക്ക് നിന്റെ വീട്ടിൽ ഒന്ന് പോവണം " "എന്തിന് " "അത് അറിഞ്ഞാലേ നീ വരൂ " "അത് വേണോ ദേവേട്ടാ " എന്നേ കടുപ്പിച്ചു നോക്കി എന്റെ കയ്യും പിടിച്ചു മുറി വിട്ടിറങ്ങി.. വീട്ടിൽ എത്തിയാൽ വല്യമ്മയുടെ പ്രതികരണം ഒക്കെ എങ്ങനെ ആവും ആലോചിച്ചു ഉള്ളിൽ ആകാരമായ ഭയം ഉള്ളിൽ നിറഞ്ഞു... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story