രുദ്രവീണ: ഭാഗം 14

rudhraveena minna

രചന: MINNA MEHAK

വീട്ടിലേക്ക് ഉള്ള വഴിയിൽ ഇനി അവിടെ ചെന്നാൽ എന്താകും അവരുടെ പ്രതികരണം എന്നാലോചിക്കുമ്പോ തന്നെ ഒരു വിറയൽ അനുഭവപ്പെടുവാ..... "കൃഷ്ണേ... അവിടെ പോകുന്നു നിനക്ക് പ്രിയപ്പെട്ട കൊറേ ഇല്ലേ അവിടെ.. അത് എടുക്കുന്നു തിരിച്ചു പോരുന്നു... അതിന് കൂടുതൽ ടെൻഷൻ അടിക്കാൻ എന്താ " "ദേവേട്ടാ വല്യമ്മന്റെ കാര്യം ആലോചിക്കുമ്പോൾ തന്നെ പേടിയാ.. പിന്നെ അവരെ മക്കളും കൂടെ ഉണ്ടെങ്കിൽ പറയേ വേണ്ട " "അവരൊന്നും ചെയ്യാൻ പോവുന്നില്ല.. ഒന്നും ഇല്ലെങ്കിലും അന്റെ കെട്ടിയോൻ ആയ ഞാൻ നിന്റെ കൂടെ വരുന്നില്ലേ " "വേണോ ദേവേട്ടാ... ചിലപ്പോൾ എന്നോട് ഉള്ള ദേഷ്യം ദേവേട്ടനോട് തീർക്കും.. വാ നമ്മക്ക് തിരിക്കാം... " പെടുന്നനെ ദേവേട്ടൻ വണ്ടി നിർത്തിയതും ഞാൻ പുറത്തേക്ക് നോക്കിയതും കവല കഴിഞ്ഞു വീട്ടിലേക്ക് ഉള്ള ഇട വഴി എത്തിയിട്ടുണ്ട്... ഇനി ഇരു ചക്രവാഹനം അല്ലാതെ പോവില്ല... ഞാൻ ദേവേട്ടനെ നോക്കിയപ്പോൾ ആള് പുറത്ത് ഇറങ്ങിയിട്ടുണ്ട് ഇനി പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് അറിയുന്നൊണ്ട് ഞാനും പുറത്ത് ഇറങ്ങി....

ദേവേട്ടൻ പിന്നെ ഒരു ചോദ്യത്തിനോ പറച്ചിലിനോ നിക്കാതെ എന്നേ കൂട്ടി മുന്നോട്ടു നടന്നു... വഴിയിൽ വെച്ച് പലരെയും കണ്ടു കുശലം പറഞ്ഞു വീട്ടിൽ എത്തിയപ്പോ ഉമ്മറത്തു തന്നെ വല്യച്ഛൻ ചാരുപടിയിൽ ഇരുന്നു ഉച്ച ഉറക്കം പിടിച്ചിട്ടുണ്ട്... "ദേ വല്യച്ഛൻ നല്ല ഉറക്കിൽ ആണെന്ന് തോന്നുന്നു... വാ " പുറത്ത് ഉള്ള പൈപ്പിൽ നിന്ന് കാല് കഴുകി ബെൽ അടിച്ചതും വല്യച്ഛൻ കണ്ണ് തുറന്നു എണീറ്റിരുന്നു....ദേവേട്ടൻ അകത്തേക്ക് കയറി.. പിറകെ ഞാനും "എന്തൊക്കെ വല്യച്ഛ വിശേഷം.. നല്ല മയക്കം ആയിരുന്നു എന്ന് തോന്നുന്നു... ബുദ്ധിമുട്ട് ആയോ " "ഹേയ് ഇല്ല... ഊണ് കഴിഞ്ഞു ഒരു മയക്കം പതിവാ.. അതായിരുന്നു.. " "വാ അകത്തേക്ക് ഇരിക്കാം.. കൃഷ്ണേ എന്താ അവിടെ തന്നെ നിന്നേ " ഞാനാകെ തരിച്ചു നിൽക്കാണ്.. ഇന്നേവരെ വല്യച്ഛൻ എന്നോട് അങ്ങനെ സംസാരിച്ചിട്ടില്ല.. "വല്യമ്മയും മക്കളും ഇവിടെ ഇല്ലേ " "ഇല്ല.. അവര് എനിക്ക് ഉള്ള ഊണ് ഒക്കെ ഉണ്ടാക്കി വെച്ചിട്ട് അവളെ വീട്ടിൽ പോയി.. രാത്രി ഇനി അവളെ ആങ്ങള കൊണ്ട് വിടും എന്ന് പറഞ്ഞു..വാ വന്ന ഈ നിൽപ്പ് നിൽക്കാതെ അകത്തേക്ക് ഇരിക്കാം "

വല്യമ്മ ഇവിടെ ഇല്ലന്ന് കേട്ടപ്പോൾ തന്നെ ഒരു സമാധാനം ആയി... ഞാൻ പതിയെ എന്റെ മുറിയിൽ കയറി... ഞാൻ പോയതിന് ശേഷം ആരും ഇതിനകത്ത് കയറിയിട്ടില്ലാന്ന് മനസിലായി... അല്ലെങ്കിലും ഇ കുടുസ് മുറിയിൽ ഒക്കെ ആര് വരാനാ... അമ്മയുടെയും അച്ഛന്റെയും ഫോട്ടോയുംഎന്റെ സർട്ടിഫിക്കറ്റും മാത്രം ആയിരുന്നു എനിക്ക് അവിടുന്ന് എടുക്കാൻ ഉള്ളത്... താഴെ എത്തിയപ്പോൾ അവർ ഭയങ്കര സംസാരത്തിൽ ആണ്.. എന്തോ വല്യച്ഛനോട് ഒന്നും സംസാരിക്കാൻ തോന്നുന്നില്ല... എന്നേ കണ്ടതും ദേവേട്ടൻ എണീറ്റു..... "എന്നാ ഞങ്ങൾ ഇറങ്ങ..ഇവിടുന്ന് വീട്ടിൽ എത്തിയിട്ട് വേണം തിരുവനന്തപുരത്തേക്ക് പോവാൻ.. ഇപ്പൊ തന്നെ നേരം ഒരുപാട് ആയി.. " "വെള്ളം പോലും കുടിക്കാതെ " "അതിന് ഇനിയും വരാല്ലോല്ലേ കൃഷ്ണേ " ഒരു പുഞ്ചിരിയിൽ അതിനുള്ള ഉത്തരം ഒതുക്കി... "എന്നാൽ ഇറങ്ങട്ടെ.. വല്യച്ഛൻ അങ്ങോട്ട്‌ ഒക്കെ ഇറങ്ങ്... " !മ്മ് ശരി ഒരിക്കൽ ഇറങ്ങാം " "പോവട്ടെ വല്യച്ഛ.. "സ്റ്റെപ് ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു.ദേവേട്ടന്റെ കൂടെ നടന്നു.. ഒരു ഉൾപ്രേരണയിൽ തിരിഞ്ഞു നോക്കിയപ്പോൾ തോളിലെ മുണ്ട് കൊണ്ട് കണ്ണ് തുടക്കുന്ന വല്യച്ഛനെ... ഇടവഴി കഴിഞ്ഞു കാറിൽ കയറി ഇനി വീട്ടിലേക്ക്... "അപ്പന്റെയും അമ്മയുടെയും ഫോട്ടോ എടുത്തോ "

ഞാൻ ഒരു സംശയരൂപത്തിൽ ദേവേട്ടനെ നോക്കിയപ്പോൾ "ഒന്നും ഇല്ലെങ്കിലും ജാനുവേച്ചിനോട്‌ സങ്കടം പറയുന്ന സമയം നിനക്ക് എന്നോട് പറയായിരുന്നു " "അപ്പൊ ജാനുവേച്ചി " "ചേച്ചി ഒന്നും അല്ല പറഞ്ഞെ.. ഞാൻ കേട്ടതാ " "മ്മ് " _____® വീട്ടിൽ എത്തിയപ്പോഴേക്കും പോവാൻ ഉള്ള സമയം ആയി തുടങ്ങിയിരുന്നു.... ലഗേജ്‌ ഒക്കെ ആൾറെഡി കൃഷ്ണ പാക്ക് ചെയ്തു വെച്ചോണ്ട് ഒന്ന് ഫ്രഷ് ആയി വന്നു പോവാൻ ഒരുങ്ങി ഇറങ്ങി..... അന്നേരം ആയിട്ടും കൃഷ്ണയേ അങ്ങോട്ട്‌ കണ്ടതില്ല.... "കൃഷ്ണേ..... " "ദേ വരുന്നു " ഓടി പാഞ്ഞു മുന്നിൽ എത്തി.. "നീ എന്താടി ഇമ്മാതിരി ഓട്ടം ഓടികൊണ്ട് " "അത് ദേവേട്ടൻ വിളിച്ചപ്പോ " "മ്മ് ദ ഇത് പിടി "അവൾക്കായ് വാങ്ങി വെച്ചിരുന്ന ഫോൺ കയ്യിലേക്ക് വെച്ച് കൊടുത്തു... "ഇതിന്റെ ആവിശ്യം ഉണ്ടായിരുന്നില്ലല്ലോ ദേവേട്ടാ.. ഇവിടെ ലാൻഫോണും മുത്തശ്ശിന്റെ ഫോൺ ഒക്കെ ഇല്ലേ " "എന്ന് കരുതി...അതിൽ ഒന്നും പറയണ്ട.. പിന്നെ ഞാൻ ഫോൺ വിളിക്കുമ്പോൾ വേഗം ഫോൺ എടുത്തോണം കേട്ടല്ലോ " സമ്മതാർത്ഥത്തിൽ അവൾ തലയാട്ടി.. "വല്യമ്മന്റെ കാര്യത്തിൽ ശ്രദ്ധിക്കണം...

മുമ്പ് പറഞ്ഞത് തന്നെ പറയാൻ ഒള്ളു.. സൂക്ഷിക്കണം... ആരോഗ്യം ഒക്കെ ശ്രദ്ധിക്കണം.... എന്നാ ഇറങ്ങട്ടെ " അപ്പോഴും തലയാട്ടി എന്നല്ലാതെ ഒന്നും പറഞ്ഞില്ല.... ______® എല്ലാത്തിനും തലയാട്ടി എന്നല്ലാതെ ഒന്നും എനിക്ക് പറയാൻ കഴിഞ്ഞില്ല.. സങ്കടം തികട്ടി വരുന്നുണ്ടെങ്കിലും എല്ലാം ഒതുക്കി ആയിരുന്നു ഞാൻ നിന്നത്.. നെറുകയിൽ ഒരു മുത്തവും നൽകി ദേവേട്ടൻ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പുറകെ ഞാനും ഇറങ്ങി.. ഹാളിൽ അമ്മയും ചെറിയമ്മയും മുത്തശ്ശിയും ഒക്കെ ഉണ്ടായിരുന്നു... എല്ലാവരോടും യാത്ര പറഞ്ഞു തനിക്കായ് സജ്ജമാക്കിയ വണ്ടിയിൽ കയറുമ്പോ കണ്ണുകൾ കൊണ്ട് എന്നോട് യാത്ര പറയാനും മറന്നില്ല..... കാർ ഗേറ്റ് കടന്നു പോയതും ഓരോരുത്തരും അകത്തേക്ക് പോയി തുടങ്ങി..... അന്നേരം വേറെ ഒരു കാർ കോമ്പൗണ്ടിൽ എത്തിയതും തിരിഞ്ഞ നടന്ന എല്ലാവരും ഞാനും അടക്കം ആരാ എന്നർത്തിൽ അവിടേക്ക് നോക്കി....... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story