രുദ്രവീണ: ഭാഗം 2

rudhraveena minna

രചന: MINNA MEHAK

രാത്രി 10:00 മണി കഴിഞ്ഞതും എല്ലാവരും അവരവരുടെ മുറിയിലേക്ക് ചേക്കേറി..... എവിടേക്ക് പോകണം എന്നറിയാതെ ആ വലിയ ഹാളിൽ ഒരറ്റത്തുള്ള ചെയറിൽ കണ്ണുകൾ അടച്ചു ഇരുന്നു ......ഇവിടെ ആകെ കൂട്ടുള്ളത് മുത്തശ്ശിയോടും ജാനുചേച്ചിയോടുമാണ്... മുത്തശ്ശിക്ക് ഗുളിക ഉള്ളോണ്ട് മുത്തശ്ശി നേരത്തെ കിടന്നിട്ടുണ്ട്... ജാനു ചേച്ചി വീട്ടിലേക്കും പോയിട്ടുണ്ടാവും ... എന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ നിന്നു... അന്നേരം സ്വന്തമായി ഒരു കൂര ഉണ്ടായിരുന്നുവെങ്കിൽ എന്നാശിച്ചു പോയി... ചിന്തകൾ കാട് കയറുമ്പോൾ ആയിരുന്നു തോളിൽ ഒരു കരം പതിഞ്ഞത്... പിടച്ചിലോടെ തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന രുദ്രൻ സാർനെ കണ്ടപ്പോൾ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു.... "താൻ എന്താടോ ഇവിടെ ഇരിക്കുന്നെ " "അ..ത് അത്‌ പിന്നെ.. ഞാൻ " "താൻ "അതും പറഞ്ഞവൻ കൈകൾ കെട്ടി മുന്നിൽ നിന്നപ്പോൾ ഇനി ഞാൻ എന്ത് പറയും എന്ന വേവലാതി ആയിരുന്നു ഉള്ളിൽ "ബാക്കി പറഞ്ഞില്ല "ഒറ്റ പുരികം പൊക്കി ചോദിച്ചതും സാരിയുടെ അറ്റം കയ്യിൽ ചുരുട്ടി പിടിച്ചു

കളിക്കായിരുന്നു ഞാൻ.. "അതികം നിന്ന് മുഷിയണ്ട താൻ വാ.. "എന്നോട് അങ്ങനെ പറഞ്ഞുവെങ്കിലും ബാക്കി ഉള്ളവരെ മുഖം ഒക്കെ ഓർക്കുമ്പോൾ അവിടെ തന്നെ നിന്നു... "നീ എന്റെ അമ്മയെ പ്രതീക്ഷിച്ചു നിൽക്കാണെങ്കിൽ ഇന്ന് നീ കിടക്കൂല... " അവര് പറഞ്ഞതും ശരിയാണ് എന്നറിയുന്നത് കൊണ്ടും ഞാനും അവരെ പുറകെ മുറിയിലേക്ക് ചെന്നു.......... "ദ ആ കാണുന്നത് ഡ്രസിങ് റൂം.. നീ പോയി ഫ്രഷ് ആയിക്കോ... അപ്പോഴേക്കും ഞാൻ ഈ കാൾസ് ഒക്കെ ഒന്ന് അറ്റൻഡ് ചെയ്യട്ടെ " സമ്മതമെന്നർത്ഥത്തിൽ തലയാട്ടി ഡ്രസിങ് റൂമിലേക്ക് കയറി ഒരു സാരി എടുത്തു ഫ്രഷ് ആവാൻ കയറി..... ഫ്രഷ് ആയി അകത്തു വന്നപ്പോഴേക്കും അവരും വന്നിരുന്നു... "താൻ ഇത് ആരെ പേടിച്ചു നിൽക്കാ... താൻ ഇരിക്ക്... തന്നോട് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്...... ഞാൻ ഒന്ന് ഫ്രഷ് ആയി വരട്ടെ " അവര് പോയതും ഞാൻ അവിടെ ഉള്ള സോഫയിൽ ഇരുന്നു.... അവരാണ് രുദ്രദേവ്.....

ദേവന്റ സ്വഭാവം ആണെങ്കിലും ചില നേരങ്ങളിൽ സാക്ഷാൽ രുദ്ര ദേവൻ തന്നെ ആണ്...ആള് തിരുവനന്തപുരം ജില്ല കളക്ടർ ആണ്... ഇപ്പൊ വിവാഹത്തിന് ലീവ് എടുത്തു പോന്നത് ആണ്... ഇനി ഞാൻ ആരാണെന്നു പറയാം... ഞാൻ കൃഷ്ണവേണി... എല്ലാവരുടെയും കൃഷ്ണ..... ഒരു സുപ്രഭാതത്തിൽ അച്ഛനും അമ്മയും നഷ്ടപെട്ടപ്പോൾ ഒറ്റക്കായ എന്നേ വല്യച്ഛനും വല്യമ്മയുടെയും കൂടെ ആയി താമസം... കുറച്ചു കഴിഞ്ഞപ്പോൾ അവർക്കും ഞാൻ ഒരു ഭാരമായി തുടങ്ങി... അതോണ്ട് തന്നെ പാതി വഴിയിൽ വെച്ച് എന്റെ പഠനം ഉപേക്ഷിച്ചു.... പിന്നീട് പൂക്കോട്ട് തറവാട്ടിൽ ഭക്ഷണം വെച്ച് വിളമ്പാനും വീട് വൃത്തി ആക്കാനും പോയി തുടങ്ങി... അവിടെ നിന്ന് കിട്ടുന്ന പണം ഒരു തരി എടുക്കാതെ വല്യമ്മയുടെ കയ്യിൽ ഏല്പിക്കും...... ആയിടക്ക് ആണ് രുദ്രൻ സാർന്റെ വിവാഹം ഉറപ്പിച്ചത്.... ഏതോ സമ്പന്ന വീട്ടിലേ കുട്ടി... എല്ലാം കൊണ്ടും പൂക്കോട്ട് തറവാട്ടുകാർക്ക് യോജിച്ചത്.... വിവാഹം ദിവസം അടുക്കുംതോറും വീട്ടിലെ അംഗങ്ങളുടെ എണ്ണവും കൂടി വന്നോണ്ടിരുന്നു... ആ ദിവസങ്ങളിൽ പണിയുടെ അളവും കൂടുതൽ ആയിരുന്നു.. അതോണ്ട് തന്നെ ശരീരം മുഴുവനും വാടിയ അവസ്ഥയിൽ ആയിരുന്നു....

ഇങ്ങനെ ഒക്കെ ആണെങ്കിലും രുദ്രൻ സാർ കല്യാണ തലേ ദിവസം അതായത് ഇന്നലെ ആണ് വന്നത്..... എന്നത്തേയും പോലെ കല്യാണ ദിവസം ഞങ്ങൾക്ക് പണി ഒന്നും ഇല്ലാത്തോണ്ട് ഞാനും ജാനു ചേച്ചിയും ഇവര് എടുത്തു തന്ന ഡ്രസ്സ്‌ ഒക്കെ എടുത്തു ഞങ്ങൾ അടുക്കളയിൽ തന്നെ നിലഉറപ്പിച്ചു.... ജാനു ചേച്ചിയും ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ് മുത്തശ്ശി ഞങ്ങളോട് കുടുംബ ക്ഷേത്രത്തിലേക്ക് വരാൻ പറഞ്ഞത്.... മുത്തശ്ശി മുത്തശ്ശിയുടെ കൂടെ കാറിൽ കയറാൻ പറഞ്ഞു എങ്കിലും സ്നേഹപൂർവം ഞാനും ജാനു ചേച്ചിയും അത് നിരസിച്ചു... കാരണം അത് ആർക്കും പിടിക്കില്ലന്ന് ഞങ്ങൾക്ക് അറിയാം... കുടുംബ ക്ഷേത്രത്തിൽ വെച്ച് കൊട്ടും കൊരവയും ഇല്ലാതെ ഒരു ചെറിയ താലികെട്ട്... രാത്രിയിൽ ആണ് നാട് വിളിച്ചുക്കൂട്ടിയുള്ള കല്യാണം.... ജാനു ചേച്ചിയുടെ കൂടെ ജാനു ചേച്ചിയുടെ മോളും ഉണ്ടായിരുന്നു... പാട വരമ്പിലൂടെ 15 മിനിറ്റ് നടന്നപ്പോഴേക്കും ക്ഷേത്രത്തിൽ എത്തി....

ക്ഷേത്രത്തിൽഞങ്ങളെ കാത്തന്ന പോലെ എല്ലാവരും നോക്കി നിൽപ്പുണ്ടായിരുന്നു... നെറ്റി ചുളിച്ചു ജാനു ചേച്ചിയെ നോക്കിയപ്പോൾ എന്നെപോലെ അവർക്കും ഒന്നും മനസിലായില്ല എന്ന് തിരിഞ്ഞു... ക്ഷേത്രപടികൾ കയറി കഴിഞ്ഞപ്പോഴേക്കും മുത്തശ്ശി എന്റെ കയ്യും പിടിച്ചു മുമ്പേ നടന്നു... ഒന്നും മനസിലാവാതെ മുത്തശ്ശിയെയും ചുറ്റും കൂടിയവരെ നോക്കുമ്പോഴും ഒന്നും മനസിലായില്ല.. കൂട്ടത്തിൽ വല്യച്ഛനെയും വല്യമ്മയെയും കണ്ടപ്പോ എന്തൊക്കയോ ഉള്ളിൽ പൊങ്ങി വന്നു... ക്ഷേത്രത്തിന്റെ ഒരറ്റതായി കെട്ടിയ കതിര്മണ്ഡപം കണ്ടപ്പോൾ ഞട്ടി തിരിഞ്ഞു മുത്തശ്ശിയെ നോക്കിയപ്പോൾ മുത്തശ്ശി കണ്ണടച്ച് കാണിച്ചു... വല്യച്ഛനെയും വല്യമ്മയെയും നോക്കിയപ്പോ മുഖത്തു ഒരു മാറ്റവും ഇല്ല.. എല്ലാം അവരും അറിഞ്ഞിട്ടുണ്ടന്ന് ആ നിർത്തത്തിൽ തന്നെ ഞാൻ മനസിലാക്കി... പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു... അങ്ങനെ ഇതുവരെ എത്തി കാര്യങ്ങൾ... എന്നാലും നിശ്ചയിച്ചു ഉറപ്പിച്ച കല്യാണം എങ്ങനെ മുടങ്ങി... എന്നേ എന്തിന് താലി ചാർത്തി... കുടുംബമഹിമ കൊണ്ടോ പണം കൊണ്ടോ ഒന്നും ഏഴ് അരികത്തു വരാത്ത എന്നേ എന്തിന് തറവാട്ടിലെ സ്വത്ത്‌ക്കളുടെ ഏക അവകാശിയായ രുദ്രൻ സർ വിവാഹം ചെയ്തു... ഓരോന്ന് ഓർത്തു കൊണ്ടിരിക്കുമ്പോൾ ആണ് ഡോർ തുറന്നു അദ്ദേഹം വന്നത്...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story