രുദ്രവീണ: ഭാഗം 30

rudhraveena minna

രചന: MINNA MEHAK

"...they are going to meet their boss.. which means we are near to that fu****ing person " "മ്മ്.. കഥക്ക് ഒരു അന്ത്യം ആയി തുടങ്ങിയല്ലേ..." "ഈ കഥ അവസാനിച്ചാൽ അല്ലേ ഒരു കൂട്ടം ആളുകൾക്ക് സമാധാനം ആയി ജീവിക്കാൻ കഴിയൂ " "അവർ എന്നാണ് മീറ്റ് ചെയ്യാൻ ഉറപ്പിച്ചതു " "അത് വ്യക്തമല്ല " "മ്മ്... നാളെ ഉച്ചക്ക് നീ മാളിൽ വാ..." "ആഹ് ഓക്കേ ടാ.. ഗുഡ് നയ്റ്റ് " "ഗുഡ് നൈറ്റ്‌ " ____© രാവിലെ എണീറ്റു കാപ്പി ഉണ്ടാക്കികൊണ്ടിരിക്കുമ്പോൾ തന്നെ രാഹുൽ എണീറ്റു വന്നു.. ആള് ഡാൻസ് കളിച്ചു തുള്ളി ചാടികൊണ്ട് ആണ് വരവ്... "എന്താടാ ഇന്ന് ഭയങ്കര സന്തോഷത്തിൽ ആണല്ലോ... " "ആ ഏട്ടത്തി.. am so happy.. " "എന്താടാ.. കാര്യം " "That's secret " "എന്ന നീ പറയണ്ട.. ഒരു വല്യ ആള് വന്നേക്കുന്നു "😒 "അഹ് ന്റെ ഏട്ടത്തി ഇങ്ങനെ പുച്ഛിച്ചു കൊല്ലാതെ... ഇന്ന് വൈകുന്നേരം ആവുമ്പോഴേക്ക് നമ്മക്ക് രണ്ടു ഗസ്റ്റ്‌ ഉണ്ട് " "ഗസ്റ്റോ.. ഇവിടേയോ " "ആഹ്.. എന്റെ ബെസ്റ്റ് ബഡ്‌ഡി ആണ്.. " "ആഹാ എന്നാ ഡിന്നർ കെങ്കേമം ആക്കണം... അവർക്ക് എന്തൊക്കെ ആണ് ഇഷ്ടം " "നോൺ വെജ് ആണെങ്കിൽ പുലാവ്... ചീസി ചിക്കൻ.... ബീഫ് കൊണ്ടാട്ടം.. പനീർ ബട്ടർ ചിക്കൻ... etc...വെജ് ആണെങ്കിൽ രസം പുളിശ്ശേരി അച്ചാർ... " "ടാ ഇത് ഒരു ലിസ്റ്റ് തന്നെ ഉണ്ടല്ലോ "

"ഏട്ടത്തി കയ്യുന്നത് ഉണ്ടാക്കി.. ബാക്കി നമുക്ക് ഓർഡർ ചെയ്യാം... " "അതൊന്നും വേണ്ട.. ദേ ഇതൊക്കെ ഇപ്പൊ തുടങ്ങിയാൽ എട്ട് മണി ആവുമ്പോഴേക്ക് തീരും.. ബാക്കി നിന്റെ ഏറ്റൻറെ കൂടെ പുറത്ത് പോയി വന്നിട്ട് ബാക്കി ഉണ്ടാക്കാം... " "ഓക്കേ ഡൺ.... " "എന്നാ വാ.. എനിക്ക് കൂടി താ " പിന്നെ അടുക്കളയിൽ ഒരു ബഹളം തന്നെ ആയിരുന്നു.. ദേവേട്ടൻ ജോഗിംഗ്nu പോയി വന്നപ്പോൾ ആയിരുന്നു ആ ബഹളം ഒന്ന് കേട്ടടങ്ങിയത്... "എന്താണ് പതിവ് ഇല്ലാതെ നേരത്തെ ഒരു എണീക്കൽ ഒക്കെ " "ആരാ ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്.." "ഡയലോഗ് മാറ്റി പിടിക്കാൻ സമയായി കുട്ടാ " "എന്നാ ദേവേട്ടൻ ഒരു ഡയലോഗ് പറഞ്ഞു താ " "എന്റെ ഡയലോഗ് നിനക്ക് പറ്റില്ല.. അതൊക്കെ എന്നേ പോലെ ഉള്ള മഹാന്മാർക്ക് " "ഒരു വല്യ മഹാൻ വന്നിരിക്കുന്നു "😒 "ഒന്നുല്ല ദേവേട്ടാ.. അവന്റെ രണ്ട് കൂട്ടാരന്മാർ ഇങ്ങോട്ട് വരുന്നുണ്ടേലോ " "കൂട്ടാരന്മാരോ ". "ആഹ് usa യിൽ പഠിച്ചപ്പോൾ ഉള്ളവര " "എപ്പോഴാ വരുവാ " "വൈകുന്നേരം ആവും " "മ്മ്... അവരുടെ സ്റ്റേ " "തീരുമാനിച്ചിട്ടില്ല.. അവർ വരട്ടെ " "മ്മ്... " ____® "രാഹുലെ.. നീ ഒറ്റക്ക് നിൽക്കോ ഇവിടെ " "എന്റെ പൊന്നാര ഏട്ടത്തി.. ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല.. ദേ കെട്യോന്റെ ഒപ്പം പോവാൻ നോക്ക്....... "

"ടാ ഒറ്റക്ക് നിൽക്കുന്നത് ഒക്കെ കൊള്ളാം.. ഡോർ തുറന്നിട്ട്‌ എവിടെ എങ്കിലും പോയാൽ.. നല്ല പെട വെച്ച് തരും " "ദേവേട്ടാ.. " "Take care.. സൂക്ഷിക്കണം... " "Ok സർ "സല്യൂട്ട് അടിച്ചു എന്നേ അവൻ നൈസ് ആയിട്ട് വാരി... __^® കോളനിയിൽ എത്തിയപ്പോൾ തന്നെ എല്ലാവരും ഞങ്ങളെ ചുറ്റും കൂടി..... ആദ്യമായി ഇങ്ങനെ ഒക്കെ കാണുന്നത് കൊണ്ട് തന്നെ എന്റെ കയ്യും കാലും എന്തിനോ വേണ്ടി മരവിച്ചു ഇരിപ്പുണ്ട്.. അത് അറിഞ്ഞപ്പോൽ ദേവേട്ടൻ എന്നെ ചേർത്ത് നിർത്തിയിരുന്നു... "നന്ദിയുണ്ട് സർ....ഒരുപാട് ഒരുപാട്.. നിങ്ങളോട് എന്നും ഈ ഊര് കടപ്പെട്ടിരിക്കും " "എന്നതാ അണ്ണാ ഇങ്ങനെ ഒക്കെ പറയുന്നേ... നിങ്ങളുടെ അവകാശം അല്ലേ തന്നുള്ളൂ...ഇപ്പൊ സന്തോഷം ആയില്ലേ " "ഒരുപാട്.. ഒരുപാട്.. സർ വാ അങ്ങോട്ട്‌ ഇരിക്കാം.. ടേ മുരുകാ രണ്ട് കസേര ഇങ്ങോട്ട് എടുത്തേ... " "ഇത് സാർന്റെ " "എൻ പൊണ്ടാട്ടിയ " അത് കേട്ടതും ഒരു പ്രായം ഏറിയ മുത്തശ്ശി ദൃശ്ട്ടി ഉഴിഞ്ഞു "കണ്ണ് വെക്കാതെഇരിക്കട്ടെ " അതിന് മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു... "സാറിന് ഇന്ന് തിരക്കുണ്ടോ "

"ഇല്ല അണ്ണാ.. എന്താ കാര്യം " "എന്നാ ഇന്ന് ഇവിടുന്ന് ആവട്ടെ ഉച്ചക്കത്തെ ഭക്ഷണം.. " "ആഹാ എന്ന അങ്ങനെ ആവട്ട് ല്ലേ കൃഷ്ണേ " ഞാൻ ഒരു ചിരിയോടെ തലയാട്ടി.... "ടാ രാജ സ്ത്രീകളോട് ഒരു വിരുന്ന് ഒരുക്കാൻ പറ..സാർ വിശ്രമിച്ചോ " "അതൊന്നും വേണ്ട അണ്ണാ. ഞങ്ങൾ ഇവിടെ ഒക്കെ ഒന്ന് കാണട്ടെ..... " "ആയിക്കോട്ടെ.. അതികം ഉള്ളോട്ട് പോകണ്ട.. ഇന്നേരം പുലികൾ വെള്ളം കുടിക്കാൻ ഇറങ്ങുന്ന നേരം ആണ് " "ആഹ് ഞങ്ങൾ ഇവിടെ നിങ്ങളുടെ മുമ്പിൽ തന്നെ കാണും " ഞാനും ദേവേട്ടനും എണീറ്റ് നടന്നു.. അപ്പോഴേക്കും കുറച്ചു മക്കൾ അവിടെ കളിക്കുന്നുണ്ടായിരുന്നു..... സ്ത്രീകൾ എല്ലാം ഭക്ഷണം ഒരുക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. ആണുങ്ങൾ എല്ലാം അവരെ സഹായിക്കാൻ ഒത്തു കൂടിയിട്ടുണ്ട്.. ജാതി മത വർഗം എന്നില്ലാതെ ഒരു കുടുംബം പോലെ കയ്യുന്നവർ.. ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ്..ദേവേട്ടൻ പോവാം എന്ന് പറഞ്ഞത്.. ഓരോന്ന് ആസ്വദിച്ചു ഞങ്ങൾ നടന്നു.. ഓരോന്ന് പറഞ്ഞു ദേവേട്ടൻ കൂടെ തന്നെ ഉണ്ട്....

ഉൾ കാട് എത്തി തുടങ്ങാറായപ്പോൾ ഞങ്ങൾ തിരിച്ചു.. അവിടെ ഉള്ള ചോലയിൽ ഇറങ്ങി കയ്യും മുഖവും കഴുകി കയറാൻ നിന്നപ്പോൾ ആണ് ചോലയുടെ ഒരു ഭാഗത്ത്‌ ഒരു കൊച്ചുപെൺകുട്ടി ഇരിക്കുന്നത് കണ്ടത്.. ഇപ്പൊ വെള്ളത്തിൽ വീഴും എന്ന രൂപത്തിൽ ആണ്.. "ദേവേട്ടാ.. ദേ അങ്ങോട്ട് നോക്ക്.. ആ മോൾ ഇപ്പൊ വെള്ളത്തിൽ വീഴും " ഞാൻ പറഞ്ഞപ്പോൾ ആണ് ദേവേട്ടൻ അവളെ കണ്ടത്.. "ഇവളെ അച്ഛനും അമ്മയും എവിടെ ആണാവോ.. ഒരു കുഞ്ഞിനെ ഇങ്ങനെ ആണോ വെച്ച് പോവുന്നത് " അത് പറഞ്ഞു ദേവേട്ടൻ ചോലയിൽ ഇറങ്ങിയതും കുഞ്ഞു ഞങ്ങളെ കണ്ടു. മോണകാട്ടി ചിരിച്ചു കൈകൾ പൊന്തിച്ചു ഒന്ന് നീങ്ങിയതും അവൾ വെള്ളത്തിലേക്ക് വീണു.. "ദേവേട്ടാ.... " അവൾ വീണ ഉടനടി ദേവട്ടൻ അവളെ കയ്യിൽ എടുത്തു... കുഞ്ഞു പേടിച്ചിട്ടുണ്ട് എന്ന് അവളുടെ ഇറുകിപിടിച്ചുള്ള ഇരുത്തത്തിൽ തന്നെ വെക്തം.. കുഞ്ഞിനെ കൊണ്ട് കരയിലേക്ക് വന്നതും .... ഞാൻ അവളെ കയ്യിൽ എടുത്തു... വീണപ്പോഴും കയ്യിൽ നിന്ന് വീഴാതെ പോയ മാമ്പഴം കഴിക്കാൻ ഉള്ള തന്ത്രപാടിൽ ആണവൾ... എന്നോട് പലതും പറഞ്ഞു അവൾ മാമ്പഴം കഴിക്കുന്നുണ്ട്.. ഞാൻ ദേവേട്ടനെ നോക്കിയപ്പോൾ ഒരു പുഞ്ചിരിയോടെ എന്നേ നോക്കുവാണ്..

എന്തെ എന്ന് പുരികം പൊക്കി ചോദിച്ചപ്പോൾ ചുമൽ കൂച്ചി ഒന്നുമില്ലന്ന് കാണിച്ചു... "വാ ഇവളെ അവളുടെ അമ്മയുട കയ്യിൽ ഏല്പിക്കാം " "ആഹ് " കാട് കടന്നു അവരുടെ അടുത്ത് എത്തിയപ്പോൾ അവരല്ലാം ഞങ്ങളെ ഒരു നോട്ടം.... "സർ ഇത് ആരുടെ കുഞ്ഞാണ് " "ചോലയുടെ അടുത്തുന്നു കിട്ടിയത...നിങ്ങളുടെ ആരുടേയും മകൾ അല്ലേ ഇവൾ " "അല്ല സാർ... ഇവിടെ ഇങ്ങനെ ഒരു കുഞ്ഞില്ല... " "നിങ്ങൾക്ക് ഉറപ്പല്ലേ " "അതേ സാർ " ഞാൻ ഒരു ഞട്ടലോടെയാണ് ഇതൊക്കെ കേട്ട് കൊണ്ടിരുന്നത്... ഏകദേശം ഏഴ് മാസം മാത്രം പ്രായം ഉള്ള കുട്ടി.. അതിനെ ആ ചോലയുടെ അരികിൽ.. "സർ ഇതുപോലെ അവിടുന്ന് രണ്ടു മൂന്നു പ്രാവശ്യം ഇങ്ങനെ കിട്ടിയിരുന്നു.. അന്ന് ഞങ്ങൾ പോലീസ്നെ വിളിച്ചു പറഞ്ഞപ്പോൾ അവർ അവരെ അനാഥമന്തിരത്തിലേക്ക് മാറ്റി... " ഞാൻ എന്റെ തോളിൽ ഉള്ള കുഞ്ഞിനെ നോക്കി... ഒന്നും അറിയാതെ കൈ വിരൽ വായിലിട്ടു ഇരിക്കുന്ന കുഞ്ഞിനെ കാണുമ്പോൾ എന്റെ ഹൃദയം വേദനിച്ചു.... "ശരി... ഇത് ഞാൻ ഡീൽ ചെയ്തോളാം "

ഞാൻ അവിടെ ഉള്ള സ്ത്രിയോട് കുഞ്ഞിനെ കുളിപ്പിക്കാൻ കുറച്ചു വെള്ളം ചോദിച്ചപ്പോൾ അവർ വെള്ളം നിറച്ചു വെച്ച ഒരു പാത്രത്തിന്റെ അടുത്തേക്ക് പോയി... അവളെ മുഖവും കൈകളും കാലുകളും എല്ലാം കഴുകി ഞാൻ ദേവേട്ടന്റെ അടുത്തേക്ക് പോയി... "അന്നേരം അദ്ദേഹം ഫോണിലൂടെ എന്തൊക്കയോ കുഞ്ഞിനെ കുറിച്ച് പറയുന്നുണ്ട്... എന്റെ തോളിൽ ചാഞ്ഞു നിൽക്കുന്ന കുഞ്ഞിനെ കാണുതോറും എന്റെ മാതൃഹൃദയം ഒന്ന് പിടഞ്ഞു..... മനസ്സിൽ ഒരു തീരുമാനം എടുത്തു ഞാൻ അദ്ദേഹത്തിന്റെ ഫോൺ വെക്കുന്നതിനായി കാത്തിരുന്നു... "ദേവട്ട.... " "എന്താ കൃഷ്ണേ " "ഞാൻ ഒരു കാര്യം ആവിശ്യപെട്ടാൽ സാധിച്ചു തരുമോ " അന്നേരം എന്നേയും കുഞ്ഞിനേയും ഒരു നോട്ടം നോക്കി.. പതിയെ തലയാട്ടി "ഈ കുഞ്ഞിനെ ഞാൻ എന്റെ മകളായി വളർത്തിക്കോട്ടെ " "വേണി ആർ യു mad... അതിനൊരു അവകാശി ഉണ്ടെങ്കിൽ അത് അതിനെ തേടി വരും.. അവളെ അവളുടെ യഥാർത്ഥ അമ്മയിൽ എത്തിക്കേണ്ടത് നമ്മൾ അല്ലേ... അപ്പൊനീ ഇങ്ങനെ പറഞ്ഞാലോ " "അവളെ തേടി അവളുടെ യഥാർത്ഥ അമ്മ വരുന്നത് വരെ " _____® കൃഷ്ണയിൽ നിന്ന് ഞാൻ അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ലായിരുന്നു..... എന്തായാലും അമ്മ വരുന്നത് വരെ സംരക്ഷിക്കൽ എന്റെ ഉത്തരവാദിത്തമാണ്...

കുറച്ചു കഴിഞ്ഞാൽ ഇവളുടെ അമ്മ ആരാണെന്ന് തിരിച്ചറിയും... അന്നേരം തീർച്ചയായും അവൾക് കുഞിനെ വിട്ടു കൊടുക്കേണ്ടി വരും ... "കൃഷ്ണേ... ഇപ്പൊ തന്നെ ഇവളെ അമ്മയെ കുറിച്ചുള്ള അന്വേഷണം തുടങ്ങി.. ഏതാനും മണിക്കൂറുനുള്ളിൽ അവളുടെ അമ്മയെ തിരിച്ചറിയും.. അപ്പൊ നീ അവളെ വിട്ടു കൊടുക്കേണ്ടി വരും.. നീ പറയുന്നത് മനസിലാക്ക് " "അവളുടെ അമ്മ വരട്ടെ.. അന്നേരം ഞാൻ കൊടുത്തോളാം മോളെ " "നീ അന്നേരം വാക്ക് മാറ്റരുത്.... "... "ഇല്ല..ഉറപ്പ് " പിന്നെ എനിക്ക് ഒന്നും പറയാൻ തോന്നിയില്ല.. അവിടുന്ന് ഭക്ഷണം കഴിച്ചു ഉച്ചക്ക് അലോഷിയെ മാളിൽ വെച്ച് മീറ്റ് ചെയ്യാ എന്ന് പറഞ്ഞ സമയം അടുത്തു.അതോണ്ട് നേരെ മാളിലേക്ക് വിട്ടു... പോകുന്ന വഴിക്ക് കുഞ്ഞിന് ഒരു ഉടുപ്പ് വാങ്ങി അതുപോലെ കുറച്ചു ചൂട് പാൽ വാങ്ങി ഫീഡിങ് ബോട്ടിലേക്ക് നിറച്ചു കൃഷ്ണയുടെ കയ്യിൽ കൊടുത്തു... അവൾ കുഞ്ഞിനെ ഉടുപ്പ് ഉടുപ്പിച്ചു പാൽ കൊടുത്തു ത്തോളിൽ തട്ടിയുറുക്കി ____® മാളിൽ ദേവ്നെ കാത്തിരിക്കുമ്പോ ആണ് കൃഷ്ണ കുഞ്ഞിനെ കൊണ്ട് കയറി വന്നത്...

നേരത്തെ തന്നെ ദേവ് കാര്യങ്ങൾ സൂചിപ്പിച്ചതിനാൽ അവളെ നോക്കി ചിരിച്ചു.... എന്നോട് ഒന്ന് ചിരിച്ചു..... എന്റെ കൂടെ ഉള്ള അക്ഷയിയെ ഞാൻ കൃഷ്ണയുടെ കൂടെ നിർത്തിച്ചു..അന്നേരം അവൾ baby സെക്ഷനിലേക്ക് പോയതും ഞാൻ ദേവിനെ നോക്കി.. അന്നേരം അവൻ അവരെ നോക്കി നിൽക്കുന്നുണ്ട്... "ഇതൊക്കെ എവിടെ പോയി അവസാനിക്കും എന്ന് ഒരു പിടുത്തവും ഇല്ല" "ഹേ ഡോണ്ട് വറി..ഒന്നും ഉണ്ടാവില്ല " "അതല്ല അലോഷി.. നീ കൃഷ്ണയെ നോക്ക്.. അവൾ ഇമോഷണലി ടള് ആണ്... അവൾ അകമേ അവൾക്ക് ഒരു അമ്മ ഉണ്ടാവരുത് എന്നാണ് പ്രാർത്ഥിക്കുന്നത്... " "ഹേയ് അങ്ങനെ ഒന്നും " "അങ്ങനെ ഉണ്ട് അലോഷി... ആ കുഞ്ഞിൽ അവൾ അവളെ തന്നെ ആണ് കാണുന്നത്.. അതുകൊണ്ട് ആണ് ഇന്നേവരെ എന്നോട് ഒന്നും ആവിശ്യപെടാത്ത അവൾ ആ കുഞ്ഞിനെ മാത്രം ചോദിച്ചത്... ആ കുഞ്ഞിനെ അന്വേഷിച്ചു ഒരാൾ വന്നാൽ ഉറപ്പാ അവൾ മെന്റലി വീക്ക്‌ ആകും " "അങ്ങനെ ഒരാൾ വന്നില്ലെങ്കിൽ " അന്നേരം അവൻ ഒന്നും മിണ്ടാതെ എന്നേ നോക്കി..

അവന്റെ കയ്യിന്റ ചലനം വെച്ച് അവൻ ഒരു തീരുമാനം എടുക്കുവാണന്ന് ഉറപ്പാണ്.... "അങ്ങനെ ഒരാൾ വന്നില്ലെങ്കിൽ അവൾ പൂക്കോട്ട് തറവാട്ടിൽ രുദ്രദേവിന്റ മകളായി വളരും... " "ആർ യു sure " "മ്മ്... am sure." "ആഹ് ടാ പിന്നെ ചെറിയമ്മ ഇന്ന് അയാളെ ഈ മാളിന്റെ പുറത്ത് വെച്ച് കണ്ടു മുട്ടിയിട്ടുണ്ട്.. എന്തോ ഒന്ന് കൈമാറിയിട്ടുണ്ട്... " "മ്മ്... നടക്കട്ടെ... ചെറിയമ്മയുടെ പുറകിൽ ഞാൻ ഉള്ള കാര്യം അവർക്ക് അറിയില്ല.. അവർ മീറ്റ് ചെയ്യുന്നത് എന്തയാലും നമ്മൾ അറിയും... എല്ലാം പെട്ടന്ന് അവസാനിപ്പിക്കണം " "വിക്കി എന്ത് പറഞ്ഞു.. ആ പ്ലോട്ട് " "സിഎംന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്.. എന്തെങ്കിലും ഒന്ന് നടക്കാതിരിക്കില്ല.....അതിന്റെ വിവരണം കൊടുക്കാൻ നമുക്ക് ഹാജർ ആവേണ്ടി വരും.... അത് എന്ന് എന്നറിഞ്ഞാൽ മതി " ണിം ണിം "ഹലോ " "ആർ യു sure " "...." "മ്മ്. ആ പത്തു മിനിറ്റ്നകം എത്താം " "...." "Ok " ഫോൺ കട്ട് ചെയ്തു.. "എന്താടാ " "മോൾടെ യഥാർത്ഥ അമ്മയെ കിട്ടിയിട്ടുണ്ട് "... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story