രുദ്രവീണ: ഭാഗം 31

rudhraveena minna

രചന: MINNA MEHAK

ഓഫീസിൽ അവരുടെ അമ്മക്കായി കാത്തിരുന്നു.... ഉള്ളിൽ കുഞ്ഞിനെ കൊടുക്കേണ്ടി വരും എന്ന് തോന്നി തുടങ്ങിയതും മോളേ ഞാൻ ഒന്നൂടെ ചേർത്തു പിടിച്ചു... ഏതാനും മിനിറ്റ്കൾക്കകം ഒരു സ്ത്രീ അകത്തേക്ക് വന്നു... ആകെ തളർന്നു വരുന്ന സ്ത്രീയെ കണ്ടതും ഞാൻ അവരെ നിസ്സഹായമായി നോക്കി........ ഞങ്ങൾക്ക് മുമ്പിലുള്ള ആ സ്ത്രീയെ നോക്കിയപ്പോൾ അവരുടെ കണ്ണ് കുഞ്ഞിൽ തന്നെ ആയിരുന്നു... "കുഞ്ഞിനെ തരുന്നതിനു മുമ്പ് എനിക്ക് ചോദിക്കാൻ ഉണ്ട്.. അതിന് വെക്തമായ മറുപടി കിട്ടിയിരിക്കണം " അതിന് അവർ തലയാട്ടി സമ്മതം അറിയിച്ചു... "കുഞ്ഞ് എങ്ങനെ ആരും അധികം വരാത്ത ആ ചോലയിൽ എത്തി " "ഞാൻ.. ഞാൻ അവിടെ കൊണ്ട് വെച്ചതാണ് " "ഹേയ്.. നിങ്ങൾക്ക് ഭ്രാന്ത് ആണോ.. ആ സ്ഥലം എത്ര അപകടം പിടിച്ച സ്ഥലം ആണെന്ന് അറിയില്ലേ.. പിന്നെ എന്ത് കൊണ്ടാണ് ഒരു അമ്മയായിട്ട് പോലും നിങ്ങൾ.. ലജ്ജ തോന്നുന്നു നിങ്ങൾ ഒരു അമ്മയാണെന്ന് പറയുന്നതിൽ " ഞാൻ ചോദിച്ചതും ദേവേട്ടൻ എന്നെ അവിടെ പിടിച്ചു ഇരുത്തി..

"എന്തിന് വേണ്ടി അവിടെ ഉപേക്ഷിച്ചു " "ഇന്നോ നാളെയോ എന്നറിയാത്ത ജീവിതം ആണന്റെ.... ചുറ്റും കാമകണ്ണുകൾ കൊണ്ട് നോക്കാൻ ഒത്തിരിപേരുണ്ട്.. കൂടാതെ ഒരു ആൺതുണ ഇല്ലന്ന് അറിഞ്ഞാൽ കൊറേ പേരുണ്ടാകും വാതിലിൽ തട്ടാൻ... ഇതുവരെ എല്ലാം എന്റെ മകൾക്ക് വേണ്ടി ഞാൻ സഹിച്ചു നടന്നു.. പക്ഷേ ഈ കുഞ്ഞിനെ പോലും ഉപദ്രവിക്കാൻ കൊറേ പേർ തക്കം പാർത്ത് നിൽക്കാണ്... മിനിയാന്ന് ആയിരുന്നു എനിക്ക് ട്യൂമർ ബാധിച്ചു എന്നറിഞ്ഞത്... ചികിത്സക്ക് പോലും ഉറപ്പ് പറയാൻ പറ്റാത്ത സ്റ്റേജ്..... നാളെ ഞാൻ അങ്ങ് പോയാൽ എന്റെ മകളേ ഓർത്ത് എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല... അതിനാൽ ആണ് മകളെ അവിടെ വെച്ച് ഞാൻ മറഞ്ഞു നിന്നത്... കോളനിയിൽ ഉള്ള ആരെങ്കിലും എടുക്കും എന്നായിരുന്നു എന്റെ പ്രതീക്ഷ.. പക്ഷേ നിങ്ങളുടെ കയ്യിൽ എത്തിയപ്പോൾ ഒരു ഉറപ്പായി ഇനി എനിക്ക് സമാധാനം ആയി ഈ ലോകത്ത് നിന്ന് പോവാം..... സാറിനു ബുദ്ധിമുട്ട് ഇല്ലെങ്കിൽ എന്റെ മകളേ വളർത്താമോ.. അല്ലെങ്കിൽ ഒരു സേഫ് ആയ ഇടത്തേക്ക് മാറ്റമോ..

എന്റെ അപേക്ഷയാണ്.. ദൂരെ നിന്ന് ആണെങ്കിലും എന്റെ മകളേ എനിക്ക് കാണാലോ... ഞാൻ ജീവനോടെ ഉണ്ടെങ്കിൽ തന്നെ ഒരു അവകാശം ചൊല്ലി വരില്ല... ദൂരെ നിന്ന് ഒരു നോക്ക് അത്ര മാത്രം മതി " "നിങ്ങൾക്ക് നല്ല ചികിത്സ കിട്ടിയാൽ ബേധമാകും.. അത് കരുതി മോളെ ഉപേക്ഷിച്ചു ജീവിക്കേണ്ട ആവിശ്യം ഒന്നും ഇല്ലല്ലോ " "ബേധം ആയാൽ തന്നെ എന്റെ കണ്ണ് തെറ്റിയാൽ തക്കം പാർത്ത് നിൽക്കുന്ന കഴുകൻ കണ്ണുകൾക്ക് ഇരയാകാൻ ആകും അവളുടെ വിധി... അത് ഒരിക്കൽ പോലും ഞാൻ ആഗ്രഹിക്കുന്നില്ല " "ആരാണ്.. ഒരു പരാതി ഫയൽ ചെയ്യാം.. അങ്ങനെ ഉള്ളവർ ശിക്ഷ അനുഭവിക്കണം " "ആരെ പറയണം സർ... വെള്ള കഥറും ധരിച്ചു പകൽ മാന്യരെ പോലെ കയ്യുന്നവരെയോ.. വീട്ടിൽ ഭാര്യ ഇരിക്കെ വേറെ സ്ത്രീയെ തേടി പോവുന്നവരെയോ... അതോ " "ഓക്കേ... നിങ്ങളുടെ ചികിത്സക്ക് വെണ്ടത് ഞാൻ ചെയ്യാം... മകളേ നിങ്ങൾ അവളുടെ സേഫ്റ്റി ഉദ്ദേശിച്ചു ഞങ്ങൾക്ക് തരാം എന്നാണെങ്കിൽ ശരി ലീഗലി ഞാൻ അതിന് മൂവ് ചെയ്യാം.. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ഒരു അവകാശം പറഞ്ഞു വരാൻ കഴിയില്ല.. ഇപ്പൊ എടുക്കുന്ന തീരുമാനം ആകും എല്ലാം " "അറിയാം സർ രണ്ടു ദിവസം ആലോചിച്ചു തന്നെ ആയിരുന്നു മകളെ ഞാൻ ഇങ്ങനെ സേഫ് ആക്കിയത്.....

എനിക്ക് ഇനി സമാധാനം ആയി കണ്ണടക്കാലോ " "Then you can go now " "മ്മ് "കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി നൽകി കുഞ്ഞിന് ഒരു ചുടുചുംബനം നൽകി അവർ പുറത്തേക്ക് ഇറങ്ങി...... "കൃഷ്ണേ " ദേവേട്ടന്റ വിളി ആയിരുന്നു എന്നേ ആ സ്ത്രീയിൽ നിന്ന് എന്റെ നോട്ടം മാറിയത്.. "വാ പോവാം " ഞാൻ തലയാട്ടി മുന്നോട്ട് നടന്നു.. എന്തോ ആ സ്ത്രീക്കായി എന്റെ കണ്ണുകൾ ചുറ്റും തേടിക്കൊണ്ടിരുന്നു... അപ്പോഴാണ് അലോഷി ചേട്ടൻ ന്റെ തലക്ക് ഇട്ട് ഒരു കൊട്ട് തന്നത്...... "ഇത് ഏത് ലോകത്ത് ആണ്.. " "ഹേയ് ഞാൻ വെറുതെ " "ആ ശരി ശരി.. ദേവ് എന്നാ ഞങ്ങൾ ഇറങ്ങാണ്... നാളെ കാണാം " "രണ്ടും ഡിന്നർന് അങ്ങോട്ട് എത്തിക്കോണം.. രാഹുലിന്റെ വിദേശത്തുള്ള രണ്ടു ഫ്രണ്ട്സ് വരുന്നുണ്ട് " "ആ ശരി " "ദേവേട്ടാ.. ഭക്ഷണം ഓർഡർ ചെയ്യ് മോൾക്ക് ഉള്ളത് ഒക്കെ വാങ്ങി ഇറങ്ങുമ്പോഴേക്ക് നേരം ഒരുപാട് ആകും " "ന്നാ ശരി... bye അലോഷി.. അക്ഷയ് " ______® ബേബി മാർട്ടിൽ കയറി കുഞ്ഞിനുള്ളത് എല്ലാം എടുത്തു ഇറങ്ങിയപ്പോഴേക്കും നേരം വൈകിയിരുന്നു..

പിന്നെ റെസ്റ്ററന്റ് ൽ പോയി ഓർഡർ ചെയ്തത് പിക്ക് ചെയ്തു ഫ്ലാറ്റിലേക്ക് വിട്ടു....... ഫ്ലാറ്റിൽ എത്തിയപ്പോഴും രാഹുൽ എത്തിയിട്ടില്ലായിരുന്നു...... ഫ്ലാറ്റിലെ ലൈറ്റ് ഒക്കെ ഓൺ ചെയ്തു കൊണ്ട് വന്ന സാധനങ്ങൾ ഒക്കെ ഒതുക്കി ഒന്ന് ഫ്രഷ് ആയി വന്നു. രാഹുലിന് വിളിച്ചു "ആ പറ ഏട്ടത്തി " "നീ ഇത് എവിടെ.. നേരം ഒരുപാട് ആയല്ലോ " "ഞാൻ എയർപോർട്ടിൽ ആണ്... അവരുടെ ഫ്ലൈറ്റ് ഡീലേ ആയി.. എട്ട് മണിക്ക് ആണ് ഇനി ലാൻഡ് ചെയ്യാ " "നീ വല്ലതും കഴിച്ചായിരുന്നോ " . "ആ കഴിച്ചു. ഏട്ടത്തി " "ന്നാ ശരി.. വേഗം വന്നേക്കണം " "Ok ഏട്ടത്തി" ഫോൺ വിളിച്ചു കഴിഞ്ഞപ്പോ ആണ് ദേവേട്ടൻ ഫ്രഷ് ആയി ഇറങ്ങിയത്... "രാഹുൽ ആയിരുന്നു.. അവരുടെ ഫ്ലൈറ്റ് ഡീലേ ആയിപ്പോലും " "ആഹ്.. അതൊക്കെ പതിവ് അല്ലേ....മോൾ എവിടെ " "ദേ തൊട്ടിലിൽ ഇരുന്ന് കണ്ണ് കാട്ടി കളിക്കുന്നു.. " "ആഹാ...ഇവിടെ ഉണ്ടായിരുന്നോ... എന്നിട്ട് ആണോ മിണ്ടാതെ ഇരിക്കുന്നെ " ദേവേട്ടൻ കുഞ്ഞിനെ എടുത്തു.... ഞാൻ അവരെ തന്നെ നോക്കിയിരുന്നു... "ഏട്ടാ.. " കുഞ്ഞിനെ കളിപ്പിക്കുന്നിടയിൽ പുരികം ഉയർത്തി എന്താ ചോദിച്ചു..

"ഏട്ടന് എന്റെ ഈ തീരുമാനം ഇഷ്ടപെട്ടില്ലേ " "ആര് പറഞ്ഞു കൃഷ്ണേ... am proud of you my girl.... നീ കണ്ടത് അല്ലേ ആ അമ്മയുടെ അവസ്ഥ... ഞാൻ അന്വേഷിച്ചു അവരുടെ ഡോക്ടറോട്.. അവർ മരണത്തോട് അടുത്ത് ആണ്.. ഡോക്ടർസ് ഹെൽപ്‌ലെസ് ആണ് ആ സ്ത്രീയുടെ കാര്യത്തിൽ.. എല്ലാം ദൈവനിയോഗം " "വീട്ടിൽ അമ്മക്കും മുത്തശ്ശിക്കും ഇഷ്ടമാവില്ലേ " "അതൊക്കെ പറഞ്ഞു മനസിലാക്കാം.. നീ കുഞ്ഞിനുള്ള പാൽ എടുത്തു വാ.. അപ്പോഴേക്കും ഈ അച്ഛനും മോളും കളിക്കട്ടെ.. അല്ലടി വാവാച്ചി " മോണ മുഴുവൻ കാട്ടി ഉള്ള ചിരി ആയിരുന്നു മറുപടി.. "ഓ ആയിക്കോട്ടെ...നമ്മൾ പാൽ എടുത്തു വരാം.. " ______® ഫ്ലൈറ്റ് ലാൻഡ് ആയിട്ടുണ്ട് എന്ന് കേട്ടതും ഓരോ യാത്രകാരിലേക്കും എന്റെ മിഴികൾ നട്ടു... ഒടുവിൽ അമ്മുവിനെ കണ്ടതും എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു... പരസ്പരം ഇറുകെ പുണർന്നു അതുവരെ ഉള്ളിൽ ഉണ്ടായിരുന്ന വിഷമം ഒക്കെ ഒഴുക്കി വിട്ടു.. "ചെറിയച്ഛ... എങ്ങനെ ഉണ്ടായിരുന്നു " "ഗുഡ്.. എല്ലാം നന്നായിരുന്നു...നിനക്ക് " "Am perfectly alright..വാ ദേവേട്ടനോടും ഏട്ടത്തിയോടും ഞാൻ എന്റെ ഫ്രണ്ട്സ് വരുന്നുണ്ട് എന്ന പറഞ്ഞത്.. ഒരു സപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ചു " "അത് നന്നായി... ദേവേട്ടൻ " "നാളെ ലീവ് കഴിഞ്ഞു ജോയിൻ ചെയ്യുന്ന ദിവസം ആണ്...

വാ.. നിനക്ക് ഉള്ളത് ഒക്കെ ഉണ്ടാക്കി വെച്ച് ഏട്ടത്തി കാത്തിരിപ്പുണ്ട്... " "ആഹാ ആലോചിചിട്ട് തന്നെ കൊതിയാവുന്നു " ലഗേജ്‌ ഒക്കെ എടുത്തു വെച്ച് എയർപോർട്ടിൽ നിന്ന് യാത്ര തിരിച്ചു.... "നമുക്ക് ഏട്ടത്തിയെ വിളിച്ചു നോക്കാം " രണ്ടു റിങ് അടിച്ചപ്പോഴേക്കും ഫോൺ എടുത്തു... "ടാ ചെക്കാ നിനക്ക് വീട്ടിൽ എത്താൻ നേരം ആയില്ലേ... " "ഒരു പതിനഞ്ചു മിനിറ്റ്.. അതിനുള്ളിൽ എത്തും " " അതു കരുതി ഓടി പാഞ്ഞു ഒന്നും വരാൻ നിക്കണ്ട.... ശ്രദ്ധിച്ചു കണ്ടുവരണം" " ഓ ആയിക്കോട്ടെ...ഞാൻ എയർപോർട്ടിൽ നിന്ന് തിരിച്ചു എന്നറിയിക്കാൻ ആണ് വിളിച്ചത് " "ആഹ്.. എന്നാ നീ വരുമ്പോൾ ഒരു സപ്രൈസ് ഉണ്ട്.. " " സപ്രൈസൊ.. എനിക്കോ " "നീ രാഹുൽ തന്നെ അല്ലേ.. ആടാ നിനക്ക് തന്നെ.. നീ വേഗം അവരെയും കൂട്ടി വാ " "Ok ഏട്ടത്തി " "ടേക്ക് കെയർ " _____® "ദേവേട്ടാ അവർ എത്തി തുടങ്ങി.. ഞാൻ ഫുഡ്‌ ഒക്കെ ടേബിളിൽ എടുത്തു വെക്കട്ടെ " "ആഹ്.. അലോഷിയെ ഒന്ന് വിളിക്കട്ടെ " വിളി കഴിഞ്ഞതും ഫുഡ്‌ എടുത്തു വെക്കുന്നടത്തേക്ക് ദേവേട്ടനും വന്നു.. ഫുഡിലൂടെ ഒക്കെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു...

"ഇതെല്ലാം അമ്മുവിന്റെ ഫേവ് ആണ്...." "ഹേയ്.. അവൾ വരും ദേവേട്ടാ.. " "മ്മ് " ഭക്ഷണം ഒക്കെ എടുത്തു വെച്ച് കുഞ്ഞിനെ കളിപ്പിച്ചു ഇരിക്കുന്ന ദേവേട്ടന്റ കൂടെ കൂടി.. "ദേവേട്ടാ മോളെ എന്താ വീട്ടീന്ന് വിളിക്കാ" "നിനക്ക് ഇല്ലേ ചോയ്സ്... നീ പറ " "ശ്രീക്കുട്ടി എന്ന് വിളിക്കാലെ " "നിന്റെ ഇഷ്ടം... " പുറത്ത് നിന്ന് ബെൽ അടിഞ്ഞതും "ദേ അവര് വന്നന്ന് തോന്നുന്നു ഞാൻ ഡോർ തുറക്കട്ടെ " ഡോർ തുറന്നതും മുന്നിൽ പന പോലെ നിൽക്കുന്നുണ്ട് രാഹുൽ.. "എവിടെ ടാ കൂട്ടാരൻമാർ ഒക്കെ " "സപ്രൈസ് " അവൻ മാറി നിന്നതും മുന്നിൽ ഉള്ള അമ്മുവിനെ കണ്ട് ഞാൻ ഒരു നിമിഷം അവിടെ തന്നെ നിന്നു.... "കൃഷ്ണേ... രാഹുൽ അല്ലേ അത് " "ആണ് ദേവേട്ടാ.. " "പിന്നെ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് " അതും പറഞ്ഞു ദേവേട്ടൻ കുഞ്ഞിനെ എടുത്തു രംഗത്തേക്ക് വന്നു... രാഹുൽ ശ്രീക്കുട്ടിയെ കണ്ടു അന്തം വിട്ടു നിൽക്കുന്നുണ്ട്.. പെട്ടന്ന് ദേവേട്ടൻ അമ്മുവിനയും ചെറിയച്ഛനെയും കണ്ടതും ഒരുനിമിഷം അങ്ങനെ നിന്നു.. എന്നിട്ട് തിരിഞ്ഞു നിന്ന് റൂമിലേക്ക് കയറി...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story