രുദ്രവീണ: ഭാഗം 32

rudhraveena minna

രചന: MINNA MEHAK

"ഏട്ടത്തി " അമ്മു വിളിച്ചതും ഞാൻ കണ്ണുകൾ അടച്ചു ഒന്നും ഇല്ലന്ന് കാണിച്ചു.. "ഞാൻ ഇങ്ങളെ ഒക്കെ പെട്ടന്ന് കണ്ടപ്പോ ഉള്ളിലേക്ക് ക്ഷണിക്കാൻ പോലും മറന്നു.. വാ അകത്തേക്ക് ഇരിക്കാം " "വാ അമ്മു ചെറിയച്ഛ " അവർ അകത്തേക്ക് കയറിയതും ഞാൻ അമ്മുവിനോട് ദേവേട്ടന്റ അടുത്തേക്ക് പോവാൻ പറഞ്ഞു.... "യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു ചെറിയച്ഛ " "സുഗാമായിരുന്നു.. പിന്നെ ഫ്ലൈറ്റ് കുറച്ചു ഡീലേ ആയി.. അല്ലാത്തത് ഒക്കെ ഓക്കേ ആണ് " "ആഹ് എന്നാ ഫ്രഷ് ആയിക്കോളി.. അപ്പോഴേക്കും ഞാൻ കുടിക്കാൻ എടുക്കാം.. രാഹുലെ മുറി കാണിച്ചു കൊടുക്ക്.. നീ അവിടെ വല്ലതും വലിച്ചു വാരിയിട്ടിട്ട് ഉണ്ടോ " "നോ.. ചെറിയച്ഛ ദേ അതാണ്‌ മുറി " ചെറിയച്ഛൻ മുറിയിലേക്ക് പോയതും ഞാൻ രാഹുലിന്റെ ചെവി പിടിച്ചു തിരുമ്പി "നീ എന്താടാ അവര് വരുന്ന കാര്യം ഒന്ന് പറയാതെ ഇരുന്നത്.. " "സപ്രൈസ് " "വല്ലാത്ത സപ്രൈസ് ആയിപ്പോയി " "അതൊക്കെ അവിടെ നിക്കട്ടെ... ഞാൻ പോകുന്നവരെ ഏട്ടത്തിക്ക് ഒരു കുഴപ്പം പോലും ഇല്ലായിരുന്നല്ലോ.. ഇത് എങ്ങനെ കുറച്ചു മണിക്കൂർ കൊണ്ട് ഗർഭവും പ്രസവവും ഒക്കെ നടന്നു.. "

"ടാ.. ടാ... " "എന്നാ പറ " എല്ലാം വിവരിച്ചു കൊടുത്തതും സെക്കന്റെ ഡൌട്ട് മാറി മാമൻ ആയി പറഞ്ഞു ഇരിക്ക _____® "ദേവേട്ടാ " അവൾ വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല... കാരണം ഒരുപാട് നാൾ അവൾ ഞങ്ങളെ തീ തീറ്റിച്ചത് അല്ലേ.... "ദേവേട്ടാ.. പ്ലീസ് " "ശ്രീക്കുട്ടി വാ... അപ്പ പാൽ എടുത്തു തരാവേ... " പരിചയക്കുറവ് ആയതോണ്ട് തന്നെ ശ്രീകുട്ടി ഇടക്ക് ഇടക്ക് കരയുന്നുണ്ട്..... കൂടെ ഒരുപാട് ആളുകൾ കൂടിയത് കൊണ്ടാണന്ന് തോന്നുന്നു കരച്ചിലിന് ആക്കം കൂടുതൽ ആണ്... "ദേവേട്ടാ പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക് " തുറിച്ചു ഒന്ന് നോക്കി കുഞ്ഞിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു....... "ദേവേട്ടാ ഏട്ടന് അറിയാവുന്നത് അല്ലേ എനിക്ക് അന്നേരം ഒന്നും " "കൃഷ്ണേ...പാൽ എവിടെ ആണ് " "ടേബിളിൽ ഉണ്ട് ദേവേട്ടാ " റൂമിലെ വർക്കിംഗ്‌ ടേബിളിൽ ഇരുന്ന ഫീഡിങ് ബോട്ടിൽ എടുത്തു കുഞ്ഞിന് കൊടുക്കാൻ തിരിഞ്ഞു..... "ദേവേട്ടാ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ.... " കേൾക്കുന്നില്ല എന്ന് കണ്ടതും അതുവരെ പിടിച്ചു വെച്ചിരുന്ന ദേഷ്യം പുറത്തേക്ക് വന്നു..

"ദേവേട്ടാ... നിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ... " "കൃഷ്ണേ " "ദേവേട്ടാ " "കൃഷ്ണേ " "ദേ വരുന്നു " ഓടി പാഞ്ഞത്തിയ കൃഷ്ണയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്തു.. കുഞ്ഞിനെ വാങ്ങി അവൾ മുറിക്ക് പുറത്ത് പോയതും ഞാൻ ഫോൺ എടുത്തു കുത്താൻ തുടങ്ങി... "കുഞ്ഞേട്ടാ നിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ " "ഓഹ് റിയലി നിനക്ക് ദേഷ്യം വരുന്നുണ്ടോ... നീ ഒരിക്കൽ എങ്കിലും ഞങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ... നിന്നെ തേടി അലയുമ്പോൾ എങ്കിലും നിനക്ക് ഞങ്ങളെ തേടി വരായിരുന്നു... അത് പോട്ടെ ഈ ഏട്ടന്റെ കല്യാണത്തിന് മുന്നിൽ നിന്ന് ഞാൻ നടത്തും എന്ന് പറഞ്ഞ നീ എന്റെ വിവാഹം ആണെന്ന് അറിഞ്ഞിട്ടും എന്താ വരാതെ ഇരുന്നേ.. നിന്നെ പ്രതീക്ഷിച്ചു താലിക്കെട്ട്ന്റെ മുമ്പ് വരെ ഞാൻ നോക്കി നിന്നിട്ടുണ്ട്... അറിയോ.. എവിടെ അറിയാൻ ല്ലേ... അന്നും എന്നും സ്വന്തം കാര്യം ല്ലേ.. അല്ല എന്തിനാ ഇപ്പൊ വന്നത്.. ഇവിടെ ഇപ്പൊ പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ.... വരേണ്ട ആവിശ്യം ഒന്നും ഇല്ലായിരുന്നല്ലോ.. " "ദേവേട്ടാ ആം സോറി... പക്ഷേ അമ്മയിൽ നിന്ന് അങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ലായിരുന്നു..... അത് കണ്ടപ്പോ... സോറി ദേവേട്ടാ " "മ്മ് എണീക്ക് ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞത് അല്ലേ.. എന്നാലും ഈ വരവ് ഏട്ടനെ ഞട്ടിച്ചുകളഞ്ഞു.. " "😁"

"വാ ഭക്ഷണം കഴിക്കാം... അവരൊക്കെ കാത്തിരിക്കുന്നുണ്ടാകും " വാതിൽ തുറന്നു പുറത്തു ഇറങ്ങിയപ്പോൾ തന്നെ അലോഷിചേട്ടനും അക്ഷയും ഉണ്ട്... എന്നെ കണ്ടു ഞട്ടിയിരിക്കാണ് അവര് _____® അമ്മു വന്നപ്പോൾ തന്നെ എന്റെ നോട്ടം പോയത് അലോഷി ചേട്ടനിലേക്ക് ആണ്... ഇതുവരെ കണ്ണിൽ കാണാത്ത ഒരു തിളക്കം അവരുടെ കണ്ണിൽ ഉണ്ടായിരുന്നു.... "സർപ്രൈസ് " അമ്മുവിന്റെ ശബ്ദം ആണ് അങ്ങേര് അവളുടെ മുഖത്തിൽ നിന്ന് കണ്ണ് എടുപ്പിച്ചത്... "ഹേയ് അക്ഷയ്.. താൻ എന്തുവാ കിളി പോയ മട്ടിൽ ഇരിക്കുന്നെ " "ഒന്ന് നുള്ളിക്കെ ഞാൻ സ്വപ്നം കാണുവൊന്നും അല്ലല്ലോ "അത് കേൾക്കേണ്ട താമസം അമ്മു അവന് നല്ല പിച് വെച്ച് കൊടുത്തു.. "ഹാവൂ.. ടി ദുഷ്ട്ടെ.. എന്ത് വേദന " "നീയല്ലേ നുള്ളാൻ പറഞ്ഞത് " "ഓഹ് ഇതിന് ഒരു മാറ്റവും ഇല്ല" "ഞാൻ എവിടെ പോയാലും ഇങ്ങനെ തന്നെ.. ഒന്ന് മാറി നിക്ക് അടുത്ത ആളെ നോക്കട്ടെ.. അല്ലെങ്കിൽ ഇപ്പൊ ബോധം കെടും " "ഹെലോ ചേട്ടായി...ഇവിടെ ഒന്നും ഇല്ലേ " "ഏഹ്.. അഹ് ". "എന്ത് അഹ് എന്ന് " "ഇവിടെ ഉണ്ടന്ന് "

"പോലീസ് ഒക്കെ ആയപ്പോൾ വയർ ഒക്കെ ചാടിയല്ലോ... കിളവൻ ആയി " "ടി അങ്ങേരെ തോട്ട് കളിക്കല്ലേ... അങ്ങേര് ഇപ്പളും യങ് ആണ്.. ഒരു 60 വയസ്സേ കാണൂ ല്ലേ ചേട്ടാ " "ടാ രാഹുലെ.. വേണ്ട എന്നോട് വേണ്ട " എല്ലാവരുടെയും കൂട്ടത്തിലേക്ക് ചെറിയച്ഛനും ഏട്ടത്തിയും വന്നതും അന്നത്തെ ദിവസം അങ്ങ് പൊളിച്ചു... _______® "ആ ഓക്കേ " "6ന് കാണാം " ഫോൺ കട്ട് ചെയ്തു അയാൾ സോഫയിൽ നിവർന്നു ഇരുന്ന് കണ്ണുകൾ ഇറുക്കെ അടച്ചു... കണ്ണുകളിൽ മിന്നി തെളിയുന്ന രുദ്രദേവും അലോഷിയും വിക്കിയും അയാളുടെ സ്വസ്ഥത തകർത്തു.... "പാപത്തിന്റെ പ്രതിഫലം ഈ ജന്മം നിന്നെ വേട്ടയാടും.. അത് നിന്റെ ജീവനെ എടുത്തേ പോവൂ.. നിന്റെ കൈകൊണ്ട് മരണം വിധിക്കാൻ ആണ് നിന്റെ വിധി.. " മുനിയുടെ വാക്കുകൾ അയാളുടെ കാതിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു..... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story