രുദ്രവീണ: ഭാഗം 34

rudhraveena minna

രചന: MINNA MEHAK

"ശ്രീക്കുട്ടി അച്ഛന് ഇത് എവിടെ പോയതാ... നേരം ഒരുപാട് ആയല്ലോ " "ച്ഛ.. ബൂ.. പോയി " "ആടാ വാവേ.. അത് അമ്മക്ക് അറിയാം.. നേരം ഇരുട്ടിയിട്ട് നേരം ഒരുപാട് ആയി... " "രാലുൽ മ്മേ " "അവൻ അമ്മുവേച്ചിയുടെ കൂടെ പോയത് അല്ലേ..വാ അമ്മ പാപ്പം തരാട്ടോ " മോളെ കയ്യിൽ എടുത്തു അടുക്കളയിലേക്ക് പോയി... ഉണ്ടാക്കി വെച്ചിരുന്ന കുറുക്ക് എടുത്തു മോൾക്ക് കൊടുക്കാൻ തുടങ്ങി.... അപ്പോഴാണ് കാളിങ് ബെൽ അടിഞ്ഞത്.... "അച്ഛൻ വന്നന്ന് തോന്നുന്നു.. "അതുംപറഞ്ഞു കുറുക്ക് ടേബിളിൽ വെച്ച് ഡോർ തുറന്നു... മുന്നിൽ നാലഞ്ചു പേർ മാസ്ക് അണിഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് ഉള്ളിൽ അഭായം മണത്തു..... തുറന്ന ഡോർ അതുപോലെ അടക്കാൻ നോക്കിയെങ്കിലും അവള്ക്ക് അതിന് കഴിഞ്ഞില്ല.... അവളെ പിടിച്ചു വണ്ടിയിൽ ഇടുമ്പോഴും ആ കുഞ്ഞു കരച്ചിൽ അവിടെ മുഴങ്ങി കൊണ്ടിരുന്നു..... "ആരാ നിങ്ങൾ ഒക്കെ... എന്തിനാ കൊണ്ട് പോവുന്നെ " അവളുടെ ശബ്ദം മുഴങ്ങി എന്നല്ലാതെ ഒന്നും തന്നെ അവരുടെ പക്കലിൽ നിന്ന് മറുപടി ഉണ്ടായിരുന്നില്ല... _______®

"ഓഹ് ഷിറ്റ്... ഫോൺ സ്വിച്ച് ഓഫ് ആണല്ലോ... " അലോഷിയുടെയും വിക്കിയുടെയും ഫോണിലേക്ക് വിളിച്ചിട്ടും ഇത് തന്നെ ആയിരുന്നു അവസ്ഥ.... ഒടുവിൽ കൃഷ്ണ ഈസ്‌ ട്രാപ്പ്ഡ് എന്ന മെസ്സേജ് അയച്ചു ചെറിയച്ഛൻ കാർ നിശ്ചിത ദൂരം വിട്ടു അവർക്ക് പുറകെ വിട്ടു...... വണ്ടി ഒരു തുറമുഖതിന്റെ അടുത്ത് എത്തിയതും വണ്ടി നിർത്തി.. വണ്ടിയിൽ നിന്ന് അവരെ ഇറക്കുന്നതും അവരെ ഒരു ബോട്ടിലേക്ക് കയറ്റുന്നതും കണ്ടു.... ഇതൊന്നും അറിയാതെ ദേവും അലോശിയും വിക്കിയും ചെറിയമ്മയുടെ പുറകിൽ തന്നെ ആയിരുന്നു.. തന്റെ കൂടപ്പിറപ്പ് ആയ ഫൈസിയുടെ ഗാതകനെ തിരിഞ്ഞുള്ള യാത്ര.... ഒരു ബാറിന്റെ മുന്നിൽ എത്തിയതും ചെറിയമ്മ അകത്തേക്ക് കയറി പോയി... ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി അവരുടെ പുറകെ പോയി... മാസ്ക് വെച്ച് ഉള്ള പാർട്ടി ആയതിനാൽ തന്നെ എല്ലാം അവർക്ക് സുഖം ആയിരുന്നു... ഒരുമിച്ചു ചെറിയമ്മയുടെ പുറകെ പോവൽ അത്ര സേഫ് അല്ലാതിതിനാൽ മൂന്നും മൂന്ന് വഴിക്ക് തിരിഞ്ഞു. ചെറിയമ്മയെ വാച്ച് ചെയ്യാൻ തുടങ്ങി...

കുറച്ചു കഴിഞ്ഞപ്പോൾ ഏകദേശം ഒരു അഞ്ച് അഞ്ചര അടി പൊക്കത്തിൽ ഉള്ള ഒരാൾ ചെറിയമ്മയുടെ മുന്നിൽ വന്നിരുന്നു..... പാർട്ടി നടക്കുന്നതിനാൽ തന്നെ അവർ എന്താണ് സംസാരിക്കുന്നത് എന്ന് ക്ലിയർ ആവുന്നില്ലായിരുന്നു...... അപ്പൊ അലോഷിയുണ്ട് സ്റ്റാഫ്‌ൽ നിന്ന് ഡ്രിങ്ക്സ് വാങ്ങി അവരുടെ നേരെ പോയി ഡ്രിങ്ക്സ് കൈമാറി അവരുടെ ശ്രദ്ധയിൽ കയ്യിൽ കരുതിയ മൈക്രോ ഫോൺ ടേബിളിന്റ താഴെ ഫിറ്റ്‌ ചെയ്തു.... "ഞാൻ നാളെ നാട്ടിലേക്ക് തിരിക്കും... അതിന് മുമ്പ് എന്നെ ഏല്പിച്ചത് എല്ലാം ചെയ്തിരിക്കും " "മ്മ്.... അത് കഴിഞ്ഞാൽ നിനക്ക് പോവാം...... പക്ഷേ പിടിക്കപ്പെട്ടാൽ " "ഇല്ല... നിങ്ങളെ ആരും അറിയില്ല " "ok.. then ഇതാണ് സാധനം..സൂക്ഷിച്ചു കണ്ടും പെരുമാറണം " "Sure... എന്ന ഞാൻ ഇറങ്ങുന്നു " അതും പറഞ്ഞു ചെറിയമ്മ അവിടുന്ന് ഇറങ്ങിയതും ഞങ്ങളും ഇറങ്ങി... വയർലസ് ഫോൺ എടുത്തു എന്തോ നിർദ്ദേശം കൊടുത്തതും ഞങ്ങൾ വണ്ടിയിൽ കയറി... നേരം പന്ത്രണ്ടു മാണിയോട് അടുക്കുന്നുണ്ട്... അന്നേരം ആണ് ചെറിയച്ഛന്റെ ഒരുപാട് മിസ്സ്‌കാൾ കാണുന്നത്...

ഇത് എന്താ ഇത്രയും മിസ്സ്ഡ്കാൾ... "ഡാ ദേവ നിന്റെ ചെറിയച്ഛൻ ഒരുപാട് വിളി വിളിച്ചിട്ടുണ്ട്.. നീ ഒന്ന് തിരിച്ചു വിളിച്ചു നോക്ക് " "ആഹ് " ഡയൽ ചെയ്യാൻ പോകുമ്പോൾ ആണ് ചെറിയച്ഛന്റെ മെസ്സേജ് കാണുന്നത്... ഒരു നെഞ്ചിടിപ്പോടെ മെസ്സേജ് വായിച്ചതും ഒരു തരിപ്പ് പടർന്നു... "എന്താടാ " എന്റെ ഇരുത്തം കണ്ടു അലോഷി ചോദിച്ചതും ഞാൻ അവനിക്ക് മെസ്സേജ് കാണിച്ചു കൊടുത്തു.. "ഓഹ് മൈ ഗോഡ് " "ഡോണ്ട് വറി ദേവ്.. നമുക്ക് അവരെ കണ്ടുപിടിക്കാം... നീ ചെറിയച്ഛന് കാൾ ചെയ്യ് " ചെറിയച്ഛന്റെ നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോഴും എന്തോ അരുതാത്തത് പോലെ തോന്നി... ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും കാൾ എടുക്കുന്നുണ്ടായിരുന്നില്ല...... ___________® "അമ്മു... മോൾക്ക് സുഖമാണോ കുഞ്ഞേ " "മ്മ്.. " ഒരു മൂളലിൽ ഒതുക്കി അവൾ ഫൈസിയുടെ ഉമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു..... "മോളെ.. ഈ ഉമ്മ ഒരു കാര്യം പറഞ്ഞാൽ സാധിച്ചു തരുമോ " ഒരു സംശയരൂപത്തിൽ ഉമ്മയുടെ മുഖത്തേക്ക് നോക്കിയതും ഉമ്മി ബാക്കി പറയാൻ തുടങ്ങി..

"മോൾക്കും ഒരു ജീവിതം വേണ്ടേ... എന്റെ മോനെ ഓർത്ത് നീ നിന്റെ ജീവിതം കൂടെ നശിപ്പിക്കരുത് " "ഉമ്മി പ്ലീസ്... ഫൈസിക്കാനെ മറന്ന് ഒന്നും എന്നക്കൊണ്ട് പറ്റില്ല.. ഇത് അല്ലാതെ വല്ലതും പറ ഉമ്മി " "നീ ഇങ്ങനെ നടക്കുന്നത് കണ്ടാൽ എല്ലാവർക്കും സന്തോഷം ആണെന്നാണോ കരുതുന്നത്... ഒരിക്കലും അല്ല... നിന്റെ അച്ഛൻ പോലും നിന്റെ സങ്കടം കാണാതിരിക്കാൻ ആണ് നീ പറയുന്ന പോലെ ആ മനുഷ്യൻ ജീവിക്കുന്നത്.... മറന്നു പോവരുത് ഒന്നും " "എന്നേ ഉപേക്ഷിച്ചാണങ്കിൽ എന്റെ കാത്തിരിപ്പ് ഇത്രയും നീളില്ലായിരുന്നു.... കാരണം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ എന്തെങ്കിലും ഒന്ന് ഉണ്ടായിരുന്നു.. പക്ഷേ ഒരുമിച്ചു ജീവിച്ചില്ലെങ്കിലും ഒരു ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള സ്നേഹവും തന്നിട്ടാ ഫൈസിക്ക പോയത്.... ഉപാധികൾ ഇല്ലാതെ എന്നേ പ്രണയിച്ച ആ മനുഷ്യനെ മറന്ന് ഒരു ജീവിതം എനിക്ക് തുടങ്ങാൻ ആവില്ല.. " അതും പറഞ്ഞു അവൾ മുകളിലെ സ്റ്റെപ്പ്കൾ കയറി ഒരു മുറിയിലേക്ക് കയറി.. ______® "ലൊക്കേഷൻ എവിടെ " "Ok thank you " "ദേവ് " "അറിയാം... നീ ഒരു കാര്യം ചെയ്യ്.... നമ്മുടെ ടീമിലെ മൂന്ന് പേരോട് എത്രയും പെട്ടന്ന് അങ്ങോട്ട് എത്താൻ പറ... " "ദേവ് " "അവർക്ക് ഒന്നും സംഭവിക്കാൻ രുദ്ര സമ്മതിക്കില്ല.. she is mine... " "ദേവ്.. അവർ എവിടെ ആണ് എന്ന ബോധം ഉണ്ടോ " "എല്ലാം അറിയാം... തിരിച്ചു വരവ് ഉണ്ടെങ്കിൽ അവരുടെ കൂടെ മാത്രം അല്ലെങ്കിൽ "...... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story