രുദ്രവീണ: ഭാഗം 5

rudhraveena minna

രചന: MINNA MEHAK

 "കൃഷ്ണെ എന്തിനാ വിളിച്ചേ.. വല്ല വഴക്കും കേട്ടോ " "ഇല്ല ചേച്ചി.. ഭക്ഷണം കഴിക്കാൻ വിളിച്ചത് ആണ് " "എന്നിട്ട് മോള് എന്താ അവിടെ ഇരിക്കാതെ ഇവിടെ വന്നു നിൽക്കുന്നത് " "അതിന്റെ ഉത്തരം ഞാൻ പറഞ്ഞിട്ട് വേണോ അറിയാൻ "ഒരു ചിരിയോടെ ഞാൻ ചോദിച്ചു "നീ ഇങ്ങനെ പാവം ആയി ഇരുന്നോ... എല്ലാം നഷ്ടപെടുമ്പോൾ കരഞ്ഞിട്ട് ഒരു കാര്യവും ഉണ്ടാവില്ല.. കുറച്ചു ഒക്കെ ഒന്ന് പ്രതികരിച്ചൂടെ " "അത് ഞാൻ എങ്ങനെ ചെയ്യാനാ... ഇവിടുത്തെ അന്നം കഴിച്ചു വളർന്ന ഞാൻ എങ്ങനെ എതിർത്തു പറയും.. അത് ഒന്നും ശരിയാവൂല " "വെറുതെ അന്നം കഴിക്കുന്നത് ഒന്നും അല്ലല്ലോ.. എല്ല് മുറിയെ നീ ഇവിടെ പണി എടുക്കുന്നുണ്ടല്ലോ. " "അത് വിട് ചേച്ചി... ഇത് ഒക്കെ ശീലം ആയില്ലേ " "നിന്നോട് പറയാൻ വന്ന എന്നേ വേണം തല്ലാൻ.... ഞാൻ കാപ്പി കുടിച്ച പാത്രം കൊണ്ട് വരാം... " "ആ ആയിക്കോട്ടെ.. ചേച്ചി വരുമ്പോൾ റൂമിൽ നിന്ന് ഡ്രെസ്സും എടുത്തോ ഞാൻ അലക്കിക്കോളാം " "ശരി... ഞാൻ എടുത്തിട്ട് വരാം "

ചേച്ചി പോയതും ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെടികൾ നനക്കാൻ തുടങ്ങി... ചെടികൾക്കിടയിലൂടെ മുളച്ചു വരുന്ന പുല്ല് പറിച്ചു പുതു തൈകൾ വേറെ ചട്ടിയിലേക്ക് നട്ട് വെള്ളം തെളിച്ചു കഴിഞ്ഞപ്പോഴേക്കും നേരം അതിന്റെ വഴിക്ക് ആയിരുന്നു.... "അയ്യോ ഇന്ന് ഒരു പണിയും നീങ്ങിയിട്ടില്ല നേരം ഒമ്പത് കഴിഞ്ഞു ചെയ്തല്ലോ "ടാപ് അടച്ചു അടുക്കളയിലേക്ക് ഓടി... "ആ ചെടികളോട് കിന്നാരം പറഞ്ഞു കഴിഞ്ഞോ "ചേച്ചി ഒരു ചിരിയോടെ ചോദിച്ചു "സോറി ചേച്ചി.. ഞാൻ ". "എന്താ പെണ്ണെ ഇത്... വാ ഭക്ഷണം കഴിക്കാ...ഇനി ഇപ്പൊ വല്ല്യ പണികൾ ഒന്നും ഇല്ല... " "ഭക്ഷണം വല്ലതും ബാക്കി ഇരിപ്പുണ്ടോ.. അതോ ചുട്ട് എടുക്കണോ " "ദേ ഞാൻ ചുട്ട് വെച്ചിട്ടുണ്ട്.. കൈ കഴുകി വാ... ഞാൻ എടുത്തു വെക്കാം " "ആ ശരി ചേച്ചി " അടുക്കളയിൽ തന്നെ ഉള്ള ടേബിളിലേക്ക് ഫുഡ്‌ വെച്ച് ഞാനും ചേച്ചിയും ഭക്ഷണം കഴിക്കാൻ ഇരുന്നു... ഓരോന്ന് പറഞ്ഞു ഇരുന്നു കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ദേവട്ടന്റെ വിളി വന്നത്.. കയ്പ്പ് നിർത്തി ഹാളിലേക്ക് ചെന്നു..

അന്നേരം ആണ് കൈ കഴുകിയില്ലല്ലോ എന്നോർത്തത്... വേഗം കൈ പുറകു വശത്തേക്ക് പിടിച്ചു... അന്നേരത്തെ തന്ദ്രപാടിൽ കൈ കഴുകാൻ പോലും നിന്നില്ലല്ലോ എന്നാലോചിച്ചു.... "കൃഷ്ണേ.... വൈകുന്നേരം ആകുമ്പോഴേക്കും അമ്പലത്തിൽ കൂടെ പോകണം... അപ്പൊ കുറച്ചു നേരത്തെ റെഡി ആയി നിക്കണം... ".. തലയാട്ടി എന്റെ സമ്മതം അറിയിച്ചു .. "ദേവട്ടൻ ഭക്ഷണം കഴിച്ചോ " "ആ ഞാൻ പുറത്ത് നിന്ന് കഴിച്ചു " അതും പറഞ്ഞു ഫോണിൽ കുത്തികൊണ്ട് ഗോവണി കയറി അദ്ദേഹം പോയി... ഞാൻ അടുക്കളയിലേക്കും... അപ്പോഴേക്കും ജാനു ചേച്ചി ഭക്ഷണം കഴിപ്പ് കഴിഞ്ഞു എണീറ്റിരുന്നു... "മോളെ എന്റെ ഭക്ഷണം കഴിപ്പ് കഴിഞ്ഞു.. ഞാൻ അകം തൂത്തു വീട്ടില് പോകുവാ... ചേട്ടന് സുഖം ഇല്ലായിരുന്നു പോന്നപ്പോ... ഭക്ഷണം എടുത്തു കൊടുക്കാൻ എത്തണം.. മോൾക്ക് ബുദ്ധിമുട്ട് ആവോ ഞാൻ പോയാൽ " " "ഇല്ല ചേച്ചി... ചേച്ചി അത് അവിടെ വെച്ചേക്ക് ഞാൻ തൂത്തോണ്ട്... ചേച്ചി പൊക്കോ.. ഇനി ഇതല്ലേ ഒള്ളു.... "

"ഞാൻ നാളെ നേരത്തെ വരാം...എന്തോ ഉള്ളിലേക്ക് ഒരു സമാധാനം കിട്ടുന്നില്ല " "പോയിട്ട് വാ... കുറുമ്പി പെണ്ണിനോട് എന്റെ അന്വേഷണം പറ... ഞായറാഴ്ച അമ്പലത്തിലേക്ക് വരുമ്പോൾ മോളെ കാണാൻ വരണ്ട് എന്നൂടെ പറഞ്ഞേക്ക്..." "ആ ശരി "ചേച്ചിക്ക് സ്വന്തം എന്ന് പറയാൻ ചേട്ടനും മോളും മാത്രമേ ഒള്ളു... അവരിൽ ഒരാൾക്ക് ഒരു ചെറിയ ചൂട് മതി ചേച്ചിയുടെ ഉള്ളം വിങ്ങാൻ... ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് എന്റെ അപ്പുറത്ത് ആയി ദേവേട്ടൻ വന്നിരുന്നത്... എന്റെ ദോശ എടുത്തു കഴിക്കാൻ തുടങ്ങി "ദേവേട്ടാ എണീറ്റെ ഇവിടെ നിന്നാണോ ഭക്ഷണം കഴിക്കുന്നേ..അവിടെ പോയി ഇരിക്ക് ഞാൻ വേറെ ഭക്ഷണം എടുത്തു വരാം " "പിന്നെ നീ എന്തിനാ ഇവിടെ നിന്ന് കഴിക്കുന്നേ " "അപ്പാടെ അഴുക്ക് ആണ്.. ഇതും വെച്ച് അവിടെ ഇരുന്നാൽ ശരിയാവൂല " "ഓ അങ്ങനെ.. ഞാനും പുറത്ത് നിന്ന് വരുവാ... ഞാനും അപ്പാടെ അഴുക്ക് ആണ്... "

"ദേവേട്ടാ.. എണീറ്റെ... ആരെങ്കിലും ഇപ്പൊ ഇങ്ങോട്ട് വന്നാൽ എന്നോട് ഉള്ള ദേഷ്യം കൂടത്തെ ഒള്ളു... ഒന്ന് അവിടെ പോയി ഇരി " അതും പറഞ്ഞു ഞാൻ വേഗം പാൻ ഗ്യാസ് സ്റ്റവിൽ വെച്ച് മാവ് എടുത്തു വെച്ചു... ടേബിളിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആള് ഇല്ലായിരുന്നു.... ആശ്വാസത്തോടെ നെടുവീർപ്പിട്ട് തിരിഞ്ഞതും കൌണ്ടർ ടോപ്പിൽ ഇതാ ആള്.. എന്റെ ദൈവമേ ഇങ്ങേര് എനിക്ക് പണി വാങ്ങിച്ചു തന്നിട്ടേ പോവൂ..... "ദേവേട്ടാ "ഞാൻ ദൈനീയമായി വിളിച്ചു... "ദേ ചട്ടി ചൂട് ആയിട്ടുണ്ട് "എന്റെ വിളിക്ക് ഉള്ള മറുപടി ഇതായിരുന്നു... ദോശ ചുട്ട് എടുത്തു പ്ലേറ്റിൽ ആക്കി ഞാൻ കയ്യിൽ വെച്ച് കൊടുത്തു... ടേബിളിൽ ഉണ്ടായിരുന്ന കറിയും ചമ്മന്തിയും പ്ലേറ്റിൽ വെച്ച് കൊടുത്തു രണ്ടു ദോശ കൂടെ ചുട്ട് എടുത്തു ഞാൻ സ്റ്റവ്‌ ഓഫ് ചെയ്തു പാത്രം കഴുകാൻ നിന്നു... "അല്ല ജാനു ചേച്ചി എവിടെ " "ചേട്ടന് സുഖം ഇല്ലാന്ന് പറഞ്ഞപ്പോൾ ഞാൻ ചേച്ചിയോട് പോവാൻ പറഞ്ഞു..... നാളെ കാലത്തെ വരാം എന്ന് പറഞ്ഞു പോയി " "ആ... ഉച്ചക്ക് ഇനി എന്താ " "എന്നത്തേയും പോലെ ഏഴ് കൂട്ടാനും ചോറും ഉണ്ട്....ദേവേട്ടന് ഇനി ദോശ വേണോ " "ഹേ വേണ്ട... ഇത് തീരട്ടെ " "എന്നാ ടേബിളിൽ പോയി ഇരി...ഞാൻ തൂക്കാൻ പോവട്ടെ " അതും പറഞ്ഞു ഞാൻ ചൂലും എടുത്തു ഞാൻ മുകളിലേക്ക് പോയി.... ____________© "

ഏട്ടത്തി അവളെ അങ്ങനെ വെറുതെ വിടരുത്... അവളെ ഈ പാവത്താൻ അഭിനയം ഒക്കെ ആളെ കുപ്പിയിലാക്കാൻ ഉള്ളത് ആണ്... " "അത് എനിക്കും അറിയാം ശ്രീദേവി (ചെറിയമ്മ )....അതികം ഒന്നും അവളെ ഞാൻ ഇവിടെ വെച്ചുപുറപ്പിക്കില്ല... " "എന്നാലും രുദ്രൻ എന്താ ഇങ്ങനെ... അവളെ പിറകെ നടക്കുന്നെ " (മനസിലായില്ലേ കിച്ചണിൽ ഉള്ള സീൻ കണ്ടു ഉപ്പും മുളകും പുരട്ടി ദേവ്ന്റെ അമ്മയുടെ ചെവിയിൽ എത്തിക്കുവാണ് ആള് ) "അവളുടെ തലയണ മന്ത്രം അല്ലാതെ ഒന്നും അല്ല " "ശരിയാ ഏട്ടത്തി പറഞ്ഞത്.. അതോണ്ട് ആണല്ലോ അമ്മ (മുത്തശ്ശി )പോലും അതിൽ വീണു പോയത് " "മ്മ് അതാകും അവളെ ധൈര്യവും... അമ്മ പറഞ്ഞാൽ അതിനപ്പുറം നമ്മക്ക് മറുവാക്ക് ഇല്ലാന്ന് അവൾക്ക് നന്നായി അറിയാം " "എന്താണെങ്കിലും എല്ലാം പെട്ടന്ന് ചെയ്യണം... അല്ലെങ്കിൽ അവളെ ഭരണം ആകും ഇവിടെ ".. "ഞാൻ ചെയ്തോളാം.... നീ പൊക്കോ ഞാൻ ഒന്ന് കിടക്കട്ടെ " മനസ്സിൽ പലതും കുറിച്ച് കൊണ്ട് അവർ ബെഡിലേക്ക് കിടന്നു.. അവരെ നോക്കി ഒന്ന് ചിറി കൊട്ടി അവരും മുറി വിട്ടിറങ്ങി.... തുടരും 

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story