രുദ്രവീണ: ഭാഗം 101

rudraveena

എഴുത്തുകാരി: മിഴിമോഹന

ഇനി മൂന്ന് വട്ടം മഹാദേവന്റെ പേര് അവന്റെ കാതിൽ ചൊല്ലിക്കൊളു.... പുതുമന പറഞ്ഞത് ഇടം ചെവിയിൽ വെറ്റില വെച്ചു മറച്ചു വലം ചെവിയിൽ ശ്രീപരമേശ്വരൻ എന്ന് മൂന്നു തവണ ചൊല്ലി ദുർഗ....... ഇനി..... ഉറക്കെ മകന്റെ യഥാർത്ഥ പേര് വിളിച്ചോളൂ........... പുതുമന രുദ്രനെ നോക്കി..... എല്ലാവരും അതേ അവസ്ഥ തന്നെ ആയിരിന്നു.. ആകാംഷയോടെ കാതോർത്തു യഥാർത്ഥ നായകന്റെ പേരിനായ്....... രുദ്രൻ കുഞ്ഞനെ കൈയിൽ വാങ്ങി ഉറക്കെ അവന്റെ പേര് വിളിച്ചു....... """"ആദിശങ്കരൻ """"" ആ പേര് മൂന്നു തവണ രുദ്രൻ ഉരുവിട്ടതും എവിടെ നിന്നോ വന്ന കാറ്റ് അവിടെ അലയടിച്ചു കാവിലെ മണികൾ മുഴങ്ങി........... എങ്ങു നിന്നോ വന്ന ശങ്കനാദം എല്ലാവരും ശ്രവിച്ചു......... ആാാ.... മണ്ണത്തൊടി കാവിലെ ഭദ്രകാളികു ഇന്ന് ഉല്സവം തുടങ്ങുവാ.. അവിടെ നിന്നും ഉള്ള ശംഖൊലി ആണ് കേട്ടത്......... കൂട്ടത്തിൽ ഉള്ള ഒരമ്മാവൻ അത്‌ പറഞ്ഞതും രുദ്രൻ സഞ്ജയനെ നോക്കി....... സഞ്ജയൻ ഒരു കണ്ണ് ചിമ്മി കാണിച്ചു.... ആദിശങ്കരനെ വരവേറ്റത് ആണെന് അവർക്ക് മനസിൽ ആയിരുന്നു..... ആദിശങ്കരൻ""""......

വീണയുടെ നാവ് ആ പേര് ഉരുവിട്ടു.....അവളുടെ കണ്ണൊന്നു നിറഞ്ഞു... മനസ് നിറഞ്ഞ പുഞ്ചിരിയോടെ രുദ്രനെ നോക്കി...... എങ്ങനുണ്ട് സെലെക്ഷൻ ആരും കാണാതെ പുരികം ഉയർത്തി അവൻ അവളെ നോക്കി... മ്മ്... ""ഇഷ്ടപെട്ടു അവനു കേൾക്കാൻ പാകത്തിൽ ആ നാവ് മന്ത്രിച്ചു......... വന്നവർ വന്നവർ കുഞ്ഞന് പൊന്നിൽ തീർത്ത സമ്മാനങ്ങൾ നൽകി....... എല്ലാവരും ഒഴിഞ്ഞത് സഞ്ജയൻ വീണയുടെ മടിയിൽ ഇരിക്കുന്ന കുഞ്ഞന് മുൻപിൽ മുട്ടു കുത്തി ഇരുന്നു........ കുഞ്ഞി മുടിയിൽ മെല്ലെ തഴുകി... സഞ്ജയൻ കുർത്തയുടെ പോക്കറ്റിൽ നിന്നും അല്പം പഴക്കം ചെന്ന സ്വർണ്ണചെയിൻ എടുത്തു അതിന്റെ അറ്റത്തു സ്വർണ്ണം കെട്ടിയ രുദ്രാക്ഷം....... ഇരികത്തൂർ മനയുടെ രക്ഷകന് """""ഭാവി അനന്തരാവകാശിക്""""" ഈ അമ്മാവന്റെ സമ്മാനം........

സഞ്ചയൻ അത്‌ കഴുത്തിൽ അണിയിച്ചതും ആ കുഞ്ഞി കൈ വയറോളം എത്തിയ രുദ്രാക്ഷത്തിൽ പിടിത്തം ഇട്ടു... കുഞ്ഞി കൈയിൽ ഒതുങ്ങാതെ വിരലുകളിൽ കൂടി തെറിച്ചു നിന്ന രുദ്രരക്ഷം വലിച്ചു പൊക്കി മുഖത്തോട് അടുപ്പിച്ചു കുഞ്ഞൻ............ രുദ്രൻ കണ്ടോ ഇത്‌ വരെ ലഭിച്ച സമ്മാനങ്ങളെക്കാൾ അവനു വിലമതിച്ച സമ്മാനം അവൻ തിരിച്ചു അറിഞ്ഞു....... രുദ്രനും ചന്തുവും സഞ്ജയൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിൽ ആകാതെ കുഞ്ഞനെ നോക്കി.... .... പതിയെ സംശയ രൂപേണ സഞ്ചയനിലേക്കു മിഴികൾ പാഞ്ഞു... തോണ്ടകുഴിയിലെ മർമ്മം തകർന്നു മരണപ്പെടും മുൻപ് സിദ്ധർത്ഥന്റെ കണ്ഠത്തിൽ നിന്നും ജലന്ധരൻ പറിച്ചെറിഞ്ഞ സിദ്ധാർത്ഥന്റെ മാല ആണിത്... അവന്റെ രക്ഷ..... ഇനി ഇതിനു അവകാശി ആദിശങ്കരൻ ആണ്.. """"സഞ്ജയൻ പറഞ്ഞു നിർത്തിയത് രുദ്രൻ ആ മാലയിലേക്കു നോക്കി.......

ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ നിറഞ്ഞു........... നെഞ്ചിൽ രുദ്രാക്ഷത്തിന്റ ഭാരം അവനു അനുഭവപെട്ടു.. ഇനി എന്നും ഇവന്റെ രക്ഷക്കായി ഈ മുദ്ര അവന്റെ കഴുത്തിൽ വേണം...... തത്കാലം കുഞ്ഞു ആയതു കൊണ്ടു ഊരി വച്ചാലും എവിടെ പോയാലും കൂടി കാണണം ആ മാലയും അതിലെ രുദ്രാക്ഷവും അവന്റെ കൂടെ.......... നിങ്ങൾ ഇവിടെ നില്കുവാണോ അവിടെ സദ്യ തുടങ്ങി തോളിൽ കിടന്ന തോര്തെടുത് മുഖം തുടച്ചു ഒരു കാർന്നോരെ പോലെ ഉണ്ണി നടുമുറിയിലേക്കു വന്നു........... ഉണ്ണിയുടെ ശബ്ദം കേട്ടത് കുഞ്ഞൻ ഒന്ന് ചിണുങ്ങി...... അച്ചോടാ... ഉണ്ണിയമ്മാവന്റെ കുഞ്ഞാ..... കുഞ്ഞന്റെ അരികിലേക്കു ഇരുന്നത് ആ മാല അവന്റെ കണ്ണിൽ ഉടക്കി....

അത്‌ ഒന്ന് പിടിച്ചു തിരിച്ചും മറിച്ചു നോക്കി..... എന്താ ഉണ്ണിയേട്ടാ......? വീണ അവന്റെ മുഖത്തെകു നോക്കി....... ഇതെവിടെയോ കണ്ട് പരിചയം പോലെ......പക്ഷെ ഓർമ്മ കിട്ടുന്നില്ല..... തിരിഞ്ഞു മൂവരെയും നോക്കി...... ഒന്ന് കൂടി ഓർത്ത് നോക്കു.... സഞ്ജയൻ ചിരിയോടെ അവന്റെ തോളിൽ പിടിച്ചു... പണ്ട് ഇവൻ സിദ്ധാർത്ഥനോട് പണയം വയ്ക്കാൻ ഈ മാല ചോദിചിട്ട് കൊടുത്തു കാണില്ലാരിക്കും അതാ ഓർമ്മ കിട്ടാത്തത്... ചന്തു ചെവിയിൽ പറഞ്ഞത് രുദ്രൻ അവന്റെ കാലിനിട്ടു ഒരു ചവുട്ട് കൊടുത്തു....... മിണ്ടാതെ ഇരിക്കെടാ ആ ചെറുക്കൻ വല്ലോം ഒന്ന് ഓർത്തെടുക്കട്ടെ....... ഇല്ല... എനിക്ക് ഓർമ്മ കിട്ടുന്നില്ല....... ഉണ്ണിയുടെ മുഖത്തു നിരാശ നിഴലിച്ചു........ വിഷമിക്കണ്ടടോ.....

 മനസ് ശാന്തം ആക്കു.....തനിയെ ഓർമ്മകൾ വന്നോളും... സഞ്ചയൻ അവനു ആത്‌മവിശ്വാസം നൽകി.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 കാര്യം ആയ ആലോചനയിൽ ആണല്ലോ .... ഭക്ഷണം കഴിഞ്ഞു രുദ്രനെ കാണാതെ തിരക്കി വന്ന സഞ്ജയൻ കണ്ടത് ബാൽക്കണിയിൽ കൈ കെട്ടി പുറത്തേക്കു നോക്കി നില്ക്ക്കുന്ന രുദ്രനെ ആണ് .... മ്മ്മ്.... അതേ.. അർത്ഥം മനസ്സിൽ ആകാത്ത ഒരു ചോദ്യം ഉള്ളിൽ നിറഞ്ഞു..... അത്‌ ഒരു സമസ്യ പോലെ.... രുദ്രൻ പറഞ്ഞതും സഞ്ജയൻ സംശയത്തോടെ നോക്കി....... ഇരികത്തൂർ മനയുടെ അനന്തര അവകാശി""" എന്ന് കുഞ്ഞിനെ പറഞ്ഞതിന്റെ പൊരുൾ എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല..... അവൻ വല്യൊതെ കുഞ്ഞ് അല്ലേ......?

ഇരികത്തൂർ മനയിൽ...? ഹഹഹ... "സഞ്ജയൻ ചിരിച്ചു കൊണ്ടു രുദ്രനെ നോക്കി....... അതേ അവൻ വല്യൊതെ അവകാശി ആണ് അത്‌ പോലെ ഇരിക്കത്തൂർ മനയുടെയും അവകാശി അവൻ തന്നെ ആണ്....... അവന്റെ വേര് അവിടെ ആണ് അത്‌ തേടി അവൻ വരും എത്ര അകറ്റി നിർത്തിയാലും..... രുദ്രൻ ഭയപ്പെടേണ്ട രണ്ട് കുടുംബത്തിലെയും തലമുറകൾ നില നിക്കേണ്ടത് ആദിശങ്കരനിലൂടെ ആണ്...... അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ.... ഞാൻ പറഞ്ഞതിന്റെ പൊരുൾ രുദ്രന് ഇപ്പോൾ മനസ്സിൽ ആകില്ല...... ആദിശങ്കരനിലൂടെ അത്‌ കാലം തെളിയിക്കട്ടെ..........അന്ന് ഞാൻ രുദ്രന് അത്‌ വിശദമായി പറഞ്ഞു തരും...... ഇപ്പോൾ രുദ്രൻ പറഞ്ഞത് പോലെ ഒരു സമസ്യ ആയി തന്നെ അത്‌ ഇരിക്കട്ടെ...........

സഞ്ജയൻ ഒന്ന് ചിരിച്ചു... (ആദിശങ്കരനിലൂടെ അത്‌ നിങ്ങൾ അറിയും അത്‌ വരെ വെയിറ്റ് ചെയ്യണം )... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 എടി പെണ്ണേ....... """""ഇപ്പോൾ രണ്ട് മാസം കഴിഞ്ഞില്ലേ ഇനി എന്റെ കൂടെ മുകളിലോട്ടു വന്നൂടെ..... കുഞ്ഞനെ കൈയിലേക്ക് എടുത്തു കൊഞ്ചലോടെ വീണയെ നോകിയവൻ.......... അമ്മ സമ്മതിക്കുവോ രുദ്രേട്ട.... എനിക്കും കൊതി ആയി...... കട്ടിലിൽ ചമ്രം പിടഞ്ഞ് കൊണ്ട് അവന്റെ തോളിൽ തോണ്ടി..... എന്ത് കൊതി....? ചുണ്ട് ഒന്ന് കടിച്ചു വഷളൻ ചിരിയോടെ അവളെ നോക്കി..... വെറുതെ അല്ല നിങ്ങളുടെ കൂടെ എന്നെ കിടത്താത്തത് മനസ്സിൽ ഇരുപ്പു ഇത്‌ അല്ലേ... ഒരു തെള്ളു വെച്ചു കൊടുത്തു കൊണ്ടു മുഖം കൂർപ്പിച്ചവൾ........ എന്റെ പോന്നോ ഞാൻ ഒന്നിനും വരുന്നില്ലേ.... എന്റെ കുഞ്ഞനെ നെഞ്ചോട് ചേർത്തു എനിക്ക് കിടക്കണം....... അല്ലേടാ ചങ്കരാ......അച്ഛനെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചവൻ.....

അപ്പോൾ എന്നെയോ എന്നെ നെഞ്ചിൽ ചേർക്കാൻ ആഗ്രഹം ഇല്ലേ...... ചെറിയ പരിഭവത്തോടെ കണ്ണ് നിറച്ചവൾ അവനെ നോക്കി.... വാ.... വലത്തേ കൈയിൽ കുഞ്ഞനെ ചേർത്ത് ഇടത്തെ കൈ അവൾക്കു നേരെ കാണിച്ചു.... ആ കൈയിലേക്ക് അവൾ നൂഴ്ന്നു കയറി നെഞ്ചിലേക്ക് കിടന്നു....... രുദ്രന്റെ വലത് വശത്തും ഇടതു വശത്തും എന്നും നിങ്ങൾ വേണം............ രുദ്രന്റെ ശക്തി നിങ്ങൾ ആണ്..... വീണയുടെ മൂർദ്ധാവിൽ ചുംബിച്ചു അവൻ......... കുഞ്ഞൻ ചെറുതായ് ചിണുങ്ങി തുടങ്ങി..... പതിയെ ശബ്ദം ഉയർത്തി കരഞ്ഞു കൊണ്ടു രുദ്രന്റെ മാറിലേക്ക് മുഖവും കയ്യും ചേർത്തു തടയാൻ തുടങ്ങി........ അവനെ ഇങ്ങു താ രുദ്രേട്ട പാല് കൊടുക്കട്ടെ വിശന്നിട്ടു തപ്പി തുടങ്ങിട്ടുണ്ട്....... മെല്ലെ അവന്റെ കൈയിൽ നിന്നും കുഞ്ഞനെ വാങ്ങി മാറോട് അണച്ചവൾ.....

അമ്മയുടെ മാറിലെ മണം അടിച്ചത് കുഞ്ഞൻ ചുണ്ട് വിടർത്തി പനച്ചു കൊണ്ട് അവിടെകു തപ്പി തടഞ്ഞു തുടങ്ങി.... വിച്ചക്കുന്നുണ്ടോ അമ്മേടെ കുഞ്ഞന്..... അമ്മ ഞ്ഞീ ഞ്ഞീ തരാട്ടോ...... വായിലേക്കു മുല ഞെട്ട് തിരുകി വെച്ചു കൊടുത്തു.... പനച്ചു കൊണ്ട് പാല് കുടിക്കുന്ന കുഞ്ഞനോട് കിന്നാരം ചൊല്ലി അവൾ.... അവളുടെ താളത്തിൽ ഉള്ള ചോദ്യത്തിന് ഇടക്ക് കുഞ്ഞി ചുണ്ടുകൾ അമ്മിഞ്ഞ പാലിൽ നിന്നും അടർത്തി പാൽപുഞ്ചിരിയോടെ മറുപടി കൊടുത്തു കുഞ്ഞൻ....... ആ കൊച്ച് പെണ്ണിന്റെ അമ്മയിലേക്കുള്ള മാറ്റം സാകൂതം വീക്ഷിച്ചു കൊണ്ടു ഒരു കൈ തലയിൽ കൊടുത്തു കൊണ്ടു രുദ്രൻ കിടന്നു........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രുദ്ര......ഉണ്ണി.... ""മോനെ ശോഭയുടെ അലറി കരച്ചിൽ കേട്ടതും രുദ്രനും വീണയും ഞെട്ടി പരസ്പരം നോക്കിയവർ..... രുദ്രൻ പുറത്തേക്കു ഓടുമ്പോൾ കുഞ്ഞനെ അടർത്തി മാറ്റി കട്ടിലിലിന്റെ ഓരത്തേക്കു കിടത്തി വീണയും പുറകെ ഓടി.....

രണ്ട്പേരും ചെന്നു നിന്നത് സ്റ്റെയർകേസ്ന്റെ ചുവട്ടിൽ ആണ്..... ബോധം ഇല്ലാതെ കിടക്കുന്ന മീനുവിനെ കയ്യിൽ താങ്ങി ശോഭ നിലത്തിരുപ്പുണ്ട്.... അവളിൽ നിന്നും ഒഴുകി ഇറങ്ങുന്ന രക്തം ..... മീനു...... മോളേ.... രുദ്രൻ താഴേക്കു പടച്ചിരുന്നു അവളെ നെഞ്ചോട് ചേർത്തു...... എന്താ അമ്മേ.... എന്റെ കുഞ്ഞിന്.... രുദ്രൻ അവളെ കുലുക്കി വിളിച്ചു..... എനിക്ക് അറിയില്ലടാ ഞാൻ അടുക്കളയിൽ നിന്നും വന്നതും കണ്ടത് ഇത്‌ ആണ്... ഹോസ്പിറ്റലിൽ കൊണ്ടു പോടാ എന്റെ കുഞ്ഞിനെ......... ശോഭ പറഞ്ഞതും രുദ്രൻ അവളെ കയ്യിൽ താങ്ങി എടുത്തു...... ഉണ്ണി..... ""അവൻ ഉറക്കെ വിളിച്ചതും .. കുളിച്ചു കൊണ്ടു നിന്നാ ഉണ്ണി ഒരു മുണ്ട് മാത്രം ഉടുത്തു ഓടി വന്നു........ രുദ്രേട്ട...... "

രക്തത്തിൽ കുളിച്ചു കിടക്കുന്ന മീൻവിനെ കണ്ടത് അവൻ ഒന്ന് പകച്ചു...... ഉണ്ണിയേട്ട ഷർട്ടും ചാവിയും...... വീണ ഓടി കൊണ്ടു കൊടുത്തതും വെപ്രാളപ്പെട്ട് അത്‌ വലിച്ചു ഇട്ട് കോണ്ട് സിറ്റി ഹോസ്പിറ്റൽ ലക്ഷ്യം ആകി മീനുവിനെ കോണ്ട് പാഞ്ഞവർ.......... മീനു.....മോളേ..... രുദ്രൻ അവളെ മെല്ലെ വിളിച്ചു.. ""ഉണ്ണി അവൻ വരുമ്പോൾ എന്ത് സമാധാനം പറയും ചന്തുന്റെ ജീവൻ ആണെടാ എന്റെ കൈയിൽ കിടക്കുന്നത്...... രുദ്രന്റെ സമനില വിട്ടു പോയിരുന്നു..... സിറ്റി ഹോസ്പിറ്റലിൽ ഓപ്പറേഷൻ തീയേറ്ററിൽ അവളെ കയറ്റുമ്പോൾ ദേഹം മുഴുവൻ രക്തത്തിൽ കുളിച്ചിരുന്നു രുദ്രനും ഉണ്ണിയും........ അവർ പറയുന്ന ഫയലുകളിൽ ഒപ്പിടുമ്പോൾ രുദ്രന്റെ കൈ വിറച്ചു.....

കാവിലമ്മേ സംരക്ഷിക്കാൻ കൂടെ കൂട്ടിയതാണ് ചന്തുവിന്റെ കൈ അവൾ പിടിക്കുമ്പോൾ ഈ നെഞ്ചിൽ ഒരു പെങ്ങളൂട്ടി കൂടി ജനിച്ചിരുന്നു..... ഒരാപത് കൂടതെ തിരിച്ചു തരണേ......... ഒരുമണികൂറിനുള്ളിൽ അജിത് ചന്തുവിനെ കൂട്ടി വന്നിരുന്നു....... രുദ്ര...... """എന്റെ..... എന്റെ മീനു..... രുദ്രന്റെയും ഉണ്ണിയുടെയും ദേഹത്തെ ചോരപ്പാടുകൾ കണ്ടതും ചന്തുവിന്റെ ഹൃദയം പെരുമ്പറ കൊട്ടി.... പോ.... പോ... പോയോട എന്റെ പെണ്ണും കുഞ്ഞും.... സത്യം പറ...... രുദ്രന്റെ നെഞ്ചിലേക്ക് ആർത്തുഉലച്ചു വീഴുമ്പോൾ ആ ദേഹത്തു നിന്നും വരുന്ന അവന്റെ പെണ്ണിന്റെ ചോരയുടെ മണം അവൻ തിരിച്ചു അറിഞ്ഞു......... ഇല്ലടാ... അവൾക്കു ഒന്നും പറ്റില്ല എന്റെ കുഞ്ഞന് അവന്റെ ചങ്കിനെ കൊണ്ട് അവൾ വരും.... അവർ ഓടി കളിക്കുന്നത് നമുക്ക് കാണണ്ടേ... നമ്മളെ പോലെ... നമ്മളെ പോലെ ജീവിക്കുന്നത് കാണണ്ടേ.......

ചന്തുവിനെ നെഞ്ചിലേക്ക് അടക്കി പിടിച്ചു രുദ്രൻ........ ആവണി ശോഭയെയും തങ്കുവിനെയും കൂട്ടി ഓടി വന്നു....... തങ്കു വന്നത് അവരെ പിടിച്ചു നിർത്താൻ ഉണ്ണി പാട് പെട്ടു... നിലത്തേക്ക് തളർന്നു വീണ അവരെ ക്യാഷുവാലിറ്റിയിലേക്കു മാറ്റി........ ഓപ്പറേഷൻ തിയേറ്റർന്റെ ഡോർ തുറന്നു വെപ്രാളപ്പെട്ട് ഓടുന്ന ഡോക്ടർസ്നെയും നഴ്സുമാരെയും കാൺകെ ചന്തു കണ്ണുകൾ ഇറുകെ അടച്ചു കസേരയിലേക്ക് ചാഞ്ഞു..... ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അല്പ സമയത്തിനു ശേഷം ഡോർ തുറന്നു ഡോക്ടർ പുറത്തേക്കു വന്നു...... അവരുടെ കണ്ണ് നിറഞ്ഞൊഴുകി....... രുദ്രനും ഉണ്ണിയും ഓടി അടുത്തേക് ചെന്നു ഡോക്ടറുടെ മുഖത് വിവേചിച്ചു അറിയാൻ പാടില്ലാത്ത ഭാവങ്ങൾ അവരിൽ ആശങ്ക ഉളവാക്കി ....... ...

കൊണ്ടു വരുമ്പോൾ എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു.. രണ്ടിൽ ഒരാളെ എങ്കിലും തിരിച്ചു തരാൻ കഴിയണേ എന്നാണ് പ്രാർഥിച്ചത്..... പക്ഷെ പക്ഷെ.... ദൈവം ഉണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കഴിഞ്ഞിരിക്കുന്നു........ ഡോക്ടർ അത്‌ പറഞ്ഞത് വെള്ള തുണിയിൽ പൊതിഞ്ഞ പഞ്ഞി കെട്ടു പോലെ ഒരു കുഞ്ഞിനെ കൊണ്ട് നഴ്സ് പുറത്തേക്കു വന്നു....... ആൺകുട്ടി ആണുട്ടോ..... നഴ്സ് ഒന്ന് ചിരിച്ചു... ചന്തു..... """നോക്കെടാ.... നിന്റെ... നിന്റെ മോൻ.... രുദ്രൻ കണ്ണ് നിറച്ചു പറഞ്ഞത്തും..... കസേരയിൽ ഇരുന്ന ചന്തു മെല്ലെ കണ്ണ് തുറന്നു........ എന്റെ മീനു.......? അവൻ ആദ്യം ചോദിച്ചത് അതായിരുന്നു..... മീനാക്ഷി സുഖം ആയി ഇരിക്കുന്നു....

കുറച് ഏറെ ബ്ലഡ്‌ പോയിരുന്നു നമ്മുടെ ബ്ലഡ്‌ ബാങ്ക് നിന്നും കളക്ട ചെയ്തു..... രണ്ടും ദിവസം ICU ഒബ്സെർവഷൻ ഇടും പിന്നെ ബോധം വീണു കഴിഞ്ഞ് ചന്ദ്രകാന്ത് സർ കയറി കണ്ടോളു........ അത്‌ പറഞ്ഞു പോകുന്ന ഡോക്ടറെ രുദ്രൻ നോക്കി...... ദൈവത്തിന്റെ പ്രതിരൂപം അവിടെ കണ്ടു അവൻ...... ചന്തു കുഞ്ഞാപ്പുവിനെ കയിലേക്കു വാങ്ങി...... അപ്പോഴും അവന്റെ ഹൃദയം പിടച്ചു കൊണ്ടിരുന്നു.......... കണ്ണ് തുറന്നു വെളിച്ചത്തെ നോക്കുന്ന അവൻ വശത്തൂടെ മുഖത്ത് കിടക്കുന്ന ടർക്കി തുണി നുണഞ്ഞു........ ദുർഗ അപ്പോഴേക്കും അണച്ചു കൊണ്ട് ഓടി വന്നു.... എന്റെ കുഞ്ഞിനെന്തു പറ്റി..... അയാൾ ആകെ വെപ്രാളം പൂണ്ടതും ശോഭ കുഞ്ഞാപ്പുവിനെ അയാളുടെ കൈയിലേക്ക് കൊടുത്തു....... മീനു....?

അയാൾ സംശയത്തോടെ നോക്കി അമ്മയും സുഖം ആയി ഇരിക്കുന്നു പ്രസാദേട്ട........ കുഞ്ഞാപ്പുവിന്റെ മൂർദ്ധാവിൽ ചുണ്ട് അമർത്തുമ്പോൾ മാത്രം ആണ് അയാളുടെ ശ്വാസം നേരെ വീണത്...... അവനെ നഴ്സിന്റെ കൈയിലേക്ക് കൊടുത്തു കൊണ്ട് അയാൾ ശോഭയുടെ കരം കവർന്നു....... ശോഭേ.... ""നമ്മൾ ജീവനോടെ ഇരിക്കുമ്പോൾ മറ്റൊരു ദുരന്തം കാണാൻ ഇട വരരുതേ എന്നാണ് എന്റെ പ്രാർത്ഥന....... എനിക്ക് കാണണമെടോ എന്റെ കൊച്ചുമക്കളുടെ കുസൃതികൾ അവരുടെ കൂടെ കുസൃതി കാട്ടുന്ന അപ്പൂപ്പൻ ആയി മാറണം എനിക്ക്.... അയാളുടെ കണ്ണ് നിറഞ്ഞൊഴുകി.............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story