രുദ്രവീണ: ഭാഗം 102

rudraveena

എഴുത്തുകാരി: മിഴിമോഹന

മീനു...... ""icu കിടക്കുന്ന മീനുവിന്റെ തലയിൽ തലോടുമ്പോൾ ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി........ രുദ്രനും സമീപം നിന്നു... എനി... എനിക്ക്... ഒന്നും ഇല്ല ചന്തുവേട്ടാ.... വീർത്ത കൺപോളകൾ വലിച്ചു തുറന്നവൾ അവനായി നിറഞ്ഞ പുഞ്ചിരി നൽകി......... എന്താടാ നിനക്ക് പറ്റിയത്.......നീ വീണത് ആണോ സ്റെപിൽ നിന്നും....... ചന്തു അവളുടെ നെറുകയിൽ തലോടി ആ മുഖത്തേക്കു ഉറ്റു നോക്കി..... മ്മ്മ്.... ""താഴോട്ട് ഇറങ്ങാൻ നേരം തല ചുറ്റും പോലെ തോന്നി.... പിന്നെ ഒന്നും ഓർമ ഇല്ല..... ഇടം കയ്യാൽ അവനെ ചേർത്തു പിടിച്ചവൾ..... രാത്രി കിടക്കാൻ അല്ലാതെ മുകളിൽ പോകരുതെന്നു പറഞ്ഞിട്ടുള്ളത് അല്ലേ ..... ശാസനയോടെ അവളെ നോകി രുദ്രൻ എന്നെ ആരോ വിളിക്കും പോകും പോലെ തോന്നി ചന്തുവേട്ടന്റെ ശബ്ദം കേട്ടത് പോലെ.... ഞാൻ അറിയാതെ ഏട്ടൻ വന്നു കാണും എന്ന് കരുതി മുകളിലോട്ടു കയറിയത് ആണ്... .......

നിനക്ക് തോന്നിയത് ആയിരിക്കും മോളേ..... ചന്തു അവുടെ മുടിയിഴകൾ തലോടി... അല്ല.... അത്‌ തോന്നൽ അല്ല... മൂന്ന് തവണ ഞാൻ ഏട്ടന്റെ ശബ്ദം കേട്ടു... കറുത്ത ഒരു രൂപം നടന്നു പോകുന്നത് ഞാൻ കണ്ടു.... നിഴൽ പോലെ... എനിക്ക്....എനിക്ക്... പേടി ആയി.... ഭയം നിറഞ്ഞ കണ്ണുകളാൽ അവരെ നോക്കിയവൾ...... മുകളിൽ ചെന്നപ്പോൾ ആരേം കാണാതെ വന്നപ്പോൾ മോള് പേടിച്ചതാ.... നമുക്ക് എല്ലാവർക്കും ഇത്‌ പോലെ കൂടെ ഉള്ളവർ വിളിക്കുന്നത് പോലെ തോന്നും... രുദ്രൻ അവളുടെ വലതു കൈയിൽ മെല്ലെ കൊട്ടി കൊണ്ട് ചന്തുനെ കണ്ണ് കാണിച്ചു പുറത്തു വരാൻ..... അവളുടെ നെറുകയിൽ ഒന്ന് ചുണ്ട് അമർത്തി ചന്തു രുദ്രന്റെ കൂടെ പുറത്തേക്കു ഇറങ്ങി...... എന്താടാ രുദ്ര..... ""നിന്റെ മുഖത്ത് ഒരു ഭയം പോലെ..... ചന്തു അവന്റെ തോളിൽ പിടിച്ചു.... എന്തോ.... അറിയില്ല എനിക്ക് ഒരു സംശയം പോലെ............. രുദ്രൻ ജനൽ കമ്പിയിൽ പിടിച്ചു പുറത്തേക്കു നോക്കി.....

വല്യോത് ആര് അവളെ പേടിപ്പിക്കാൻ ആണ്.... പുറത്ത് നിന്നും ആരും അവിടെ ഇല്ലാലോ... ചേച്ചിയമ്മയും ചിത്രനും അല്ലേ ഉള്ളൂ അവരെ നമ്മൾ സംശയിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ... മനുഷ്യൻ ആണെന്ന് ഞാൻ പറഞ്ഞോ ചന്തു...... ഒരിക്കലും അല്ല മറ്റെന്തോ ഒരു ശക്തി നമ്മളെ ചുറ്റി പറ്റി അവിടെ കടന്നു കൂടിയിട്ടുണ്ട് അതിന്റെ ലക്ഷ്യം വല്യൊത്തു ഒരു മരണം ആണ്......ഏതു നിമിഷവും അത്‌ സംഭവിക്കും.... രുദ്രന്റെ ഭാവം മാറി തുടങ്ങിയിരുന്നു....... രുദ്ര.... """അല്പം ഒച്ച ഉയർത്തി ചന്തു അവനെ വിളിച്ചു.... ഹ്ഹ..... ""രുദ്രൻ തല ഒന്ന് കുടഞ്ഞു.... രുദ്ര നീ വീട്ടിൽ പൊയ്ക്കോ ഇവിടെ ഞാനും അമ്മയും ഉണ്ണിയും മതി വാവയും കുഞ്ഞ് ഉൾപ്പടെ ബാക്കി സ്ത്രീകൾ മാത്രം അല്ലേ അവിടെ ഉള്ളത്...... അവർക്ക് ഒന്നും സംഭവിക്കില്ല വല്യോത് കയറാൻ ജലന്ധരന് കഴിയില്ല........ 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വല്യൊത്തേക്കു തിരിക്കുമ്പോൾ ഉള്ളിൽ നൂറു ചോദ്യങ്ങൾ ഉയർന്നിരുന്നു രുദ്രന്...

എന്തോ ഒരു അപകടം വരാൻ പോകുന്നതിന്റെ സൂചന പോലെ ആ നിഴൽ രൂപം അവന്റെ ഉള്ളിലേക്കു കടന്നു വന്നു.......കണ്ണൊന്നു അടച്ചപ്പോൾ ഓടി ഒളിക്കുന്ന സ്ത്രീ രൂപം....... ബ്രെക്കിൽ ആഞ്ഞു ചവുട്ടിയതു വലിയ ശബ്ദത്തോടെ വണ്ടി നിരങ്ങി ഒന്ന് നിന്നു.......വശത്തു കൂടെ പോയ സ്ത്രീയുടെ ദേഹത്തു മുട്ടി മുട്ടിയില്ല എന്നാ പോലെ വണ്ടി നിന്നു......... ചേച്ചി.... ""എന്തെങ്കിലും പറ്റിയോ.... രുദ്രൻ ഇറങ്ങി നോക്കിയത് ആകെ പേടിച്ചു വിറക്കുന്നുണ്ട് അവർ...... ആ"" ലളിത ചേച്ചി ആയിരുന്നോ..... വീണയെ പ്രസവ ശേഷം കുളിപ്പിക്കാനും കുഞ്ഞനെ കുളിപ്പിക്കാനും വന്നിരുന്ന സ്ത്രീ........ ഇ... ഇല്ല..... എനിക്ക് കുഴപ്പം ഇല്ല..... അവർ വെപ്രാളം പൂണ്ടു...... ചേച്ചി എവിടെ പോയതാ വീട്ടിൽ കൊണ്ടു ചെന്നു ആക്കണോ രുദ്രൻ അത്‌ ചോദിച്ചത് സാരി തുമ്പ് കൊണ്ട് വിയർപ് ഒപ്പി അവർ..... പഴയ ലളിത ചേച്ചിയുടെ കണ്ണുകളിലെ നിഷ്ക്കളങ്കത മങ്ങിയ പോലെ തോന്നി രുദ്രന്.......

എന്തോ ഭയക്കും പോലെ തോന്നി അവനു... മറുപടി പറയാതെ മുൻപോട്ടു കുതിക്കുന്ന അവരെ രുദ്രൻ ഒന്ന് നോക്കി വണ്ടി മുന്നോട്ട് എടുത്തു..... ഗേറ്റ് കടന്നു വല്യൊതെക്കു ചെന്നു....... കാർ പാർക്ക്‌ ചെയ്തതും ഉള്ളിൽ നിന്നും കുഞ്ഞന്റെ ഉറക്കെ ഉള്ള കരച്ചിൽ പുറത്തു കേൾകാം.... രുദ്രൻ ഓടി അകത്തു കയറി.. ശോഭ അവന്റെ കരച്ചിൽ അടക്കാൻ തോളിൽ ഇട്ടു നടുമുറിയിൽ കൂടി അങ്ങോട്ടു ഇങ്ങോട്ടു നടക്കുന്നുണ്ട്......... എന്താ അമ്മേ കുഞ്ഞന് പറ്റിയത്.... എന്തിനാ അവൻ കരയുന്നത്..... രുദ്രൻ അവരുടെ കയ്യിൽ നിന്നും അവനെ കയിലേകു വാങ്ങി.... രുദ്രനെ കണ്ടത് ചുണ്ട് ഒന്ന് കൂടി പുളുത്തി അവൻ... എന്തോ പരിഭവങ്ങൾ അച്ഛനോട് പറയും പോലെ കുഞ്ഞി കൈ വായിലിട്ടു ചെറു ശബ്ദങ്ങൾ പുറപ്പെടുവിച്ചു......

നോവ് കലർന്ന സ്വരം..... എന്ത് പറ്റി അച്ഛന്റെ മുത്തിന് വയറു വേദനോക്കുന്നുണ്ടോ......... ഉണ്ണി വയറിൽ മെല്ലെ തഴുകി അവൻ കസേരയിലേക്ക് ഇരുന്നു... അമ്മായി ഇവിടെ ഒന്നും കാണുന്നില്ല..... കരഞ്ഞു കൊണ്ടു മുറിയിൽ നിന്നും പുറത്തേക്കു വന്നു വീണ... പുറകെ രേവതിയും മംഗളയും... കൈയിൽ ഇരുന്ന ബെഡ്ഷീറ്റ് ഒന്ന് കൂടി തട്ടി ഇരുവരും.......... എന്താ... "എന്ത് പറ്റി രേവമ്മേ... രുദ്രൻ കുഞ്ഞനെ കൊണ്ടു എഴുനേറ്റു.........കുഞ്ഞനെ ശോഭയെ ഏല്പിച്ചു അവർക്കു നേരെ തിരിഞ്ഞു.. അത്‌..... അത്‌..... സഞ്ജയൻ കൊടുത്ത മാല കാണുന്നില്ല.... രേവതി വിക്കി വിക്കി അവനെ നോക്കി....... കാണുന്നില്ലേ...... """ രുദ്രന്റെ ശബ്ദം ഒരുപാട് ഉയര്ന്നു....... വീണ വിറച്ചു കൊണ്ടു മംഗളദേവിയുടെ കയ്യിൽ മുറുകെ പിടിച്ചു.......... ആ മാലയുടെ വില നിനക്ക് അറിയുമോ അത്‌ തരുമ്പോൾ സഞ്ജയൻ പറഞ്ഞത് നീയും കേട്ടത് അല്ലേ... എന്റെ കുഞ്ഞിന്റെ രക്ഷ ആണത്....

അവളെ കടുപ്പിച്ചൊന്നു നോക്കി രുദ്രൻ..... അത്‌ എങ്ങനാ ഏല്ലാം കുഞ്ഞ് കളി ആണല്ലോ.... പണ്ടും ഇങ്ങനെ തന്നെ പറഞ്ഞാൽ ഒരു ശകലം അനുസരണ ഇല്ല........ മാറി നിൽക്ക്....... ""വാതുക്കൽ നിന്ന വീണയെ ഒരു കയ്യാൽ തള്ളി മാറ്റി ഒരു ഭ്രാന്തനെ പോലെ ആ മുറി മുഴുവൻ പരതി നടന്നവൻ..... നാവിൽ നിന്നും അവളോടുള്ള ദേഷ്യം വാക്കുകൾ ആയി ഒഴുകി കൊണ്ടിരുന്നു....... നിർത് രുദ്ര..... കുറെ നേരം ആയല്ലൊ പെറ്റ് എഴുനേറ്റ് വന്ന കൊച്ചിനെ ഓരോന്ന് പറയാൻ തുടങ്ങിട്ട്..... അവള് മാത്രം അല്ല ഞങ്ങളും ഇവിടെ ഉണ്ടായിരുന്നു...... ശോഭ അവനു നേരെ ചൂട് ആയി....... അമ്മക് അറിയാഞ്ഞിട്ടാണ് അതിന്റെ വില.... എന്റെ എന്റെ ജീവന്റെ വില ഉണ്ട് അതിനു... അത്‌ അറിഞ്ഞു കൊണ്ടു അത്‌ സംരക്ഷിക്കാൻ കഴിയില്ല എങ്കിൽ പിന്നെ ഇവൾ എന്തിനാ എന്റെ ഭാര്യ ആണെന്ന് പറഞ്ഞു ഇരിക്കുന്നത്...... വീണ കണ്ണുകൾ മുറുകെ അടച്ചു മംഗളയുടെ തോളിലേക്കു ചാരി......

അവളുടെ ശരീരം വിറ കൊള്ളുന്നത് മംഗള തിരിച്ചു അറിഞ്ഞു.... അവളെ കൊണ്ട് അവിടെ നിന്നും മാറി അവർ........ രുദ്രൻ മീശ കടിച്ചു കൊണ്ടു ചുറ്റും ഒന്ന് നോക്കി.....പുറത്ത് നിന്നും വേറെ ആരെങ്കിലും ഇവിടെ വന്നോ...... അവൻ രേവതിയെയും ആവണിയെയും ശോഭയേയും മാറി മാറി നോക്കി....... ഇല്ല.... ""ആരും വന്നില്ല..... രേവതി അവന്റെ മുഖഭാവം കണ്ട് തരിച്ചിരുന്നു........ ഉറപ്പാണോ..... "? ഒന്നു കൂടി ചോദ്യം കനപ്പിച്ചു.... അതേ.....പിന്നെ ഇന്നലെ ആ ലളിത വന്നിരുന്നു ... അത്‌ അല്ലാതെ പുറത്തു നിന്നും മറ്റാരും വന്നിട്ടില്ല..... ശോഭ പറഞ്ഞത് രുദ്രൻ സൂക്ഷിച്ചു നോക്കി..... അവരുടെ ജോലി ഏല്ലാം കഴിഞ്ഞു ചോദിച്ച കാശ് കൊടുത്തു വിട്ടത് അല്ലേ പിന്നെ എന്തിനാ വീണ്ടും വരുന്നത്....... അവൾക്കു വീട്ടിൽ സാമ്പത്തിക പ്രശനം ഉണ്ട് ഇടക്ക് വന്നു പുറം പണി ചെയ്തു ഒന്ന് സഹായിച്ചു പോകുന്നുണ്ട്... ഇടക്ക് പിന്നെ ശങ്കരനെ ഒന്ന് കുളിപ്പിക്കും.......

കരയുന്ന ശങ്കരനെ തോളിൽ കിടത്തി ശോഭ കൊട്ടി കൊണ്ടാണത് പറഞ്ഞത്... രേവമ്മ അവൾ ആ മാല ഉൾപ്പടെ ഏല്ലാം ഇട്ടു വച്ച ബോക്സ്‌ ഒന്ന് കൊണ്ടു വരുമോ....... """രുദ്രൻ ചോദിച്ചതും രേവതി അകത് പോയി ചെറിയ ആഭരണ പെട്ടിയുമായി വന്നു ...... എല്ലാവരും സസൂക്ഷമം അതിൽ നോക്കി....... ആ മാല മാത്രം പോയിട്ടുള്ളൂ..... """"രുദ്രൻ മീശ ഒന്ന് കടിച്ചു അവന്റെ ഉള്ളിലൂടെ മിന്നൽ പോലെ എന്തോ പാഞ്ഞു.... അപ്പോഴേക്കും കാറിന്റ ചാവി എടുത്തു പുറത്തേക്കു ഓടിയിരുന്നു........... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വണ്ടി ചെന്നു നിന്നതു ലളിതയുടെ വീടിന്റെ മുൻപിൽ ആയിരുന്നു................കുഞ്ഞൊരു വീട് ചുറ്റും ഓല കൊണ്ടു കെട്ടി മറച്ചിരുന്നു... ചുറ്റമുള്ള വീടുകളിൽ നിന്നും ചില തലകൾ പൊങ്ങി വന്നു.... ചേച്ചി........ """രുദ്രൻ ചുറ്റും ഒന്ന് നോക്കി... ചേച്ചി..""" ""ഒന്നു കൂടി വിളിച്ചതും നാലു വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഇറങ്ങി വന്നു.... അമ്മ ഇല്ലേ മോളേ.....

""ചോദ്യം തീരും മുൻപേ ലളിത ഇറങ്ങി വന്നിരുന്നു....... സാ... സാറ്.... എന്താ ഇവിടെ..... വീ... വീ.. വീണ കുഞ്ഞിന്..... തൊണ്ട കുഴിയിൽ ഉമിനീര് തങ്ങി അവർ വെപ്രാളപ്പെട്ടു... വീണ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല... രുദ്രൻ മൊത്തത്തിൽ ഒന്നു നോക്കി വരാന്തയിലേക്ക് കയറി........""അവിടെ നിന്നും എടുത്ത മൊതല് അതിങ്ങു തിരിച്ചു തന്നേര്...... എ... എ... എന്ത് മൊതല്...ഞാ... ഞാൻ ഒന്നും എടുത്തില്ല അവിടുന്നു..... കള്ളം കണ്ടു പിടിച്ചത് പോലെ പരുങ്ങി കളിച്ചവർ..... മര്യാദയുടെ ഭാഷ ഞാൻ കൈ വിട്ടാൽ പിന്നെ നിങ്ങൾ ബാക്കി കാണില്ല... തൂക്കി കൊണ്ടു പോകും ഞാൻ.... കൈയൊന്നു ഉയർന്നതും ആ പെൺകുട്ടിയുടെ മുഖം കണ്ണിൽ ഉടക്കി പൊടുന്നനെ അവൻ ആ കൈ പിൻവലിച്ചു..... സാറെ... ""എന്നെ ഒന്നും ചെയ്യരുതേ ഗതികേട് കൊണ്ടു മോഷ്ടിച്ചത് ആണ്.. അത്‌.... അത്‌ ഞാൻ അങ്ങ് തിരിച്ചു തരാം...

സാരി തുമ്പിൽ പൊതിഞ്ഞ കേട്ട് അഴിച്ചു അതിൽ നിന്നും എടുത്ത മാല അവന്റെ കൈയിലേക്ക് നൽകിയവർ...... ഇരുവരുടെയും മുഖത്തിനു നടുവിൽ ആ മാല പൊക്കി പിടിച്ചവൻ... ആ രുദ്രാക്ഷം ആടി ഉലഞ്ഞു... ആര് പറഞ്ഞിട്ടാണ്‌ ഇത്‌ എടുത്തത്.....? രുദ്രന്റർ ചോദ്യം കേട്ടതും അവർ ഞെട്ടി തരിച്ചു........ അത്‌... ഞാൻ...... ആരും... """തല കുനിഞ്ഞു പോയിരുന്നു അവരുടെ...... ഈ മാല കൂടാതെ മറ്റു ആഭരണങ്ങളും അതിൽ ഉണ്ടായിരുന്നു... അത്‌ ഒന്നും നിങ്ങൾ തൊട്ടു നോക്കുക കൂടി ചെയ്തിട്ടല്ല.. സത്യം പറഞ്ഞാൽ നിങ്ങളെ ഞാൻ വെറുതെ വിടും അല്ലങ്കിൽ വല്യൊതെ പിള്ളേരുടെ സ്വഭാവം അറിയാമല്ലോ.... സാറെ... ഈ കുഞ്ഞിനെ ഓർത്തു ഒന്നും ചെയ്യരുതേ.... ഒരു... ഒരു മന്ത്രവാദി പറഞ്ഞിട്ട ഞാൻ ഇത്‌ എടുത്തത്..... മന്ത്രവാദിയോ പേരെന്താ അയാളുടെ ....? രുദ്രൻ സംശയത്തോടെ അവരെ നോക്കി.... അത്‌ എനിക്ക് അറിയില്ല...

നല്ല ഉയരം ഉള്ള തടിച്ച പുരികം ഒക്കെ ആയിട്ടു ഒരു മനുഷ്യൻ... വീണ കുഞ്ഞിന്റെ പേറ്റു കുളി കഴിഞ്ഞു ഞാൻ ഇങ്ങു പോന്ന ശേഷം അയാൾ എന്നെ കാണാൻ വന്നു.... എന്നോട് ഇത്‌ ആവശ്യപ്പെട്ടപ്പോൾ ഞാൻ എതിർത്തു തിന്ന ചോറിനു നന്ദികേട് കാണിക്കില്ല എന്ന് തറപ്പിച്ചു പറഞ്ഞു...... അയാൾ എന്റെ മോളേ ഒന്ന് തുറിച്ചു നോക്കിയതും നുരയും പതയും വന്നു എന്റെ മോള് താഴെ വീണു പിടഞ്ഞു...... സാരി തുമ്പ് കൊണ്ടു മൂക്ക് പിഴിഞ്ഞവർ അവനെ നോക്കി..... എന്നിട്ട്...? എനിക്ക് ആകെ ഉള്ളത് ഈ കുഞ്ഞാ സാറെ എന്റെ മോൾടെ കൊച്ച അവളും കെട്ടിയോനും കടം കാരണം കഴിഞ്ഞ കൊല്ലം വിഷം അടിച്ചു ചത്തു അന്ന് ഞാൻ ഇങ്ങു കൊണ്ട് പൊന്നു ഇതിനെ ... ഞാൻ ജീവിക്കുന്നത് ഇതിനു വേണ്ടി ആണ് അത്‌ കൊണ്ടാണ് ചെയാം എന്ന് ഏറ്റത് ... പക്ഷെ പിന്നെ അയാൾ ആവശ്യപ്പെട്ടത് വേറെ ഒന്നാണ്...... അത്‌ നടക്കില്ല എന്ന് പറഞ്ഞു...

നടത്തിയില്ല എങ്കിൽ എന്റെ മോളേ ബലി നൽകും എന്ന് പറഞ്ഞു...... ഭയപ്പാടോടെ അവർ രുദ്രന്റെ മുഖത്തു നോക്കി..... എന്ത് കാര്യം....? ചന്തു സാറിന്റെ കുഞ്ഞിനേയും ഭാര്യയെയും ഇല്ലാതാക്കാൻ..... പതിഞ്ഞ സ്വരത്തിൽ തല താഴ്തി അവർ പറഞ്ഞതും രുദ്രന്റെ കണ്ണുകൾ രോഷം കൊണ്ട് കത്തി...... ഗതികേട് കൊണ്ടു ഞാൻ... ഞാൻ.....സമ്മതിച്ചു അയാൾ എന്റെ തലയിൽ പിടിച്ചു എന്തോ മന്ത്രങ്ങൾ ചൊല്ലി അത്‌ മാത്രം എനിക്ക് ഓർമ്മ ഉള്ളൂ......... പിന്നെ ഞാൻ വേറെ ആരോ ആയി മാറുക ആയിരുന്നു...... എന്റെ മനസ് അല്ല സാറെ ഈ ശരീരം മാത്രമേ ആ കുഞ്ഞിനെ ഉപദ്രവിക്കാൻ കൂട്ട് നിന്നുള്ളൂ........ പൊറുക്കണേ എന്നോട് രുദ്രന് മുൻപിൽ കൈകൾ കൂപ്പി അവർ...... സാറ് മീനു കുഞ്ഞിനെ കൊണ്ട് പോകുമ്പോൾ ഞാൻ മുകളിൽ ഉണ്ടായിരുന്നു... എല്ലാവരുടെയും ശ്രദ്ധ മാറിയപ്പോൾ ഈ മാല ഞാൻ.......... അവർ കുറ്റവാളിയെ പോലെ രുദ്രനെ നോക്കി....

വേറെ എന്തെങ്കിലു അയാൾ നിങ്ങളോട് പറഞ്ഞോ....? മ്മ്... "മീനു കുഞ്ഞിന്റെ കുഞ്ഞു പുറത്തു വന്നാൽ ആ രക്‌തം ശേഖരിച്ചു അയാൾക് കൊടുക്കണം എന്ന്..... പക്ഷെ ഞാൻ അത്‌ ചെയ്തില്ല... സാറ് അപ്പോൾ അവിടെ വരും എന്നു പ്രതീക്ഷിച്ചില്ല...... ഈ സ്ത്രീയെ കരുവാക്കി അവൻ കളിച്ചത് ആണ്.... ഇന്നലെ അഷ്ടപഞ്ചമി നാൾ രാത്രി പന്ത്രണ്ട് മണിക് മുൻപെ ഇളം രക്തം അവന്റെ ഉപാസന മൂർത്തിക് നൽകിയാൽ അവൻ കൂടുതൽ ശക്തി പ്രാപിക്കും.... പിന്നെ ചന്തുവിനെ തളർത്താൻ ഉള്ള അവന്റെ കളിയും...... രുദ്രൻ മീശ കടിച്ചു കൊണ്ട് ഒരു കൈ തൂണിൽ താങ്ങി മുറ്റത്തേക്കു നോക്കി നിന്നു.......... സാറെ അയാൾ ഞങ്ങളെ എന്തേലും ചെയ്യുമോ..... ഈ മാല അത്‌ വാങ്ങാൻ അയാൾ വരില്ലേ.......

നിങ്ങളകു ഈ വീട്ടിൽ തന്നെ നിൽക്കണം എന്ന് നിർബന്ധം ഉണ്ടോ..... നിങ്ങൾ ചെയ്‌തത്‌ തെറ്റ് ആണ് ... അത്‌ പക്ഷെ നിങ്ങൾ അറിഞ്ഞു കൊണ്ട് അല്ല നിങ്ങളെ കരുവാക്കി എനിക്ക് എതിരെ അവൻ കളിച്ചതു ആണ്...... ഞാൻ കാരണം നിങ്ങൾക്കോ ഈ കുട്ടിക്കോ ഒന്നും വരാൻ പാടില്ല....... എനിക്ക് ചിലത് ചെയ്തു തീർക്കാൻ ഉണ്ട് അത്‌ വരെയും നിങ്ങളും കുട്ടിയെയും ഞാൻ വേറെ ഒരിടത്തു ആക്കും അയാൾ നിങ്ങളെ തേടി വരില്ല.... അത്‌ ഉറപ്പു..... എടുക്കാനുള്ളത് ഏല്ലാം പെറുക്കി കെട്ടി അവരെ കൊണ്ട് രുദ്രൻ പോയത് മംഗലത്തേക്കു ആണ്....അവർ ചെല്ലുമ്പോൾ സുമംഗലയും സ്വാമിനാഥനും മുറ്റത്തു രണ്ടു കസേര ഇട്ടു നാലുമണി ചായ കുടിക്കുന്നു..... ഫോണിലൂടെ പല കാര്യങ്ങളും രുദ്രൻ അയാളെ അറിയിച്ചിരുന്നു.... മുൻകൂട്ടി പ്രതീക്ഷിച്ചതു കൊണ്ടു കാര്യമായി തന്നെ അവരെ സ്വീകരിച്ചു അവർ.....

എന്തായാലും അപ്പച്ചിക് സഹായത്തിനു ഒരാൾ വേണം എന്നാൽ പിന്നെ ലളിത ചേച്ചി ഇവിടെ നിൽക്കട്ടെ അത്‌ തന്നെ ആണ് കൊച്ചച്ച നല്ലതും അല്ലങ്കിൽ ഒരു പക്ഷെ നാളെ നേരം പുലരുമ്പോൾ ഇവർ കാണില്ല...... ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ തന്നെ സങ്കടം തോന്നും അറിഞ്ഞോണ്ട് വയ്യ..... രുദ്രൻ ദൂരെക് മിഴി നട്ടു.... അവിടെ ആ കുട്ടിയെ താലോലിക്കുന്ന സുമംഗല.... ഇവിടെ അവർ സുരക്ഷിതർ ആയിരിക്കും മോനെ... നീ ഒന്ന് കൊണ്ടും വിഷമിക്കണ്ട.......അത്രേ ദൂരം വരാൻ വയ്യ കുഞ്ഞേ ഒരീസം കുഞങ്ങളെ കൊണ്ട് ഒന്ന് വരണേ കൊതി ആവുന്നു കാണാൻ..... സ്വാമിനാഥൻ പറഞ്ഞത് രുദ്രൻ അയാളെ നോക്കി.... കൊണ്ട് വരാം കുറച്ചു ദിവസം ഞങ്ങൾ ഇവിടെ നിൽക്കുകേം ചെയാം പോരെ..... യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ലളിതയുടെ സാരി തുമ്പിൽ പിടിച്ചു നിൽക്കുന്ന ആ നാലു വയസ്കാരിയെ അവൻ ഒന്ന് കൂടെ നോക്കി..... മോൾടെ പേരെന്താ...

"ചോദിക്കാൻ മറന്നു..... അവൻ അവളെ നോക്കിയത്..... നാണത്തോടെ കുഞ്ഞി പല്ല് കാണിച്ചവൾ പറഞ്ഞു.... """""അല്ലി """(ഇത്‌ ആരുടെ നായിക ആണെന്ന് ഊഹിച്ചു പറഞ്ഞാൽ സ്പെഷ്യൽ സമ്മാനം 🙈) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാവേ.... """പുറകിലൂടെ ചെന്നു പുണരുമ്പോൾ കൈ തട്ടി മാറ്റി പോകാൻ തുനിഞ്ഞവൾ.... ക്ഷമിക്കടി പെണ്ണേ.... പിടിച്ചു കെട്ടി മുഖത്തോട് അടുപ്പിച്ചവൻ അവളെ......... കരഞ്ഞു വീർത്ത കണ്ണുകൾ കണ്ടത് ഉള്ളം കൊത്തി വലിക്കും പോലെ തോന്നി..... വാവേ..... ""ആ മാല കാണുന്നില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ എന്റെ നിയന്ത്രണം വിട്ടു പോയി പെണ്ണേ...... എന്നോട് ക്ഷമിക്കാൻ പറ്റില്ലേ നിനക്ക്... നിന്റെ രുദ്രേട്ടൻ അല്ലേ.... ആ മുഖം കൈയിലേക്ക് എടുത്തവൻ....... തേങ്ങി കരഞ്ഞു കൊണ്ടു അവന്റെ മാറിലേക് കിടന്നവൾ..... ഞാൻ അറിഞ്ഞോണ്ട് അല്ല രുദ്രേട്ട എനിക്ക് അറിയില്ല അത്‌ എവിടെ പോയെന്നു....

പേടി ആകുവാ ആ മാല പോയാൽ എന്റെ കുഞ്ഞന് എന്തെങ്കിലും............പറഞ്ഞു തീരും മുൻപ് അവളുടെ കണ്മുൻപിൽ ആ മാല തൂങ്ങി ആടി..... ഇത്‌... ഇത്‌ ഇതെവിടുന്ന രുദ്രേട്ട..... കിതപ്പോടെ ആ മാലയിൽ നോക്കുമ്പോൾ ആ കണ്ണുകൾ തിളങ്ങി.... ഇവിടുന്നു പറന്നു പോയ ഒരു കാക്ക ഇത്‌ കൊത്തി കൊണ്ട് പോയി അതിന്റെ പുറകെ രണ്ട് ചിറക് വെച്ചു ഞാനും പറന്നു പോയി തട്ടി പറിച് കൊണ്ട് വന്നു..... കളിയോടെ അവളുടെ കവിളിൽ പിടിച്ചു വലിച്ചവൻ....... ഓഹോ... "അതാണോ ഏമാൻ ഇത്ര താമസിച്ചത്... നെഞ്ചിലേക് ചേർന്നു നിന്നു കുറുകികൊണ്ട് അവൾ ആ മാലയിൽ പിടിക്കാൻ ആഞ്ഞതും രുദ്രൻ അത്‌ പോക്കറ്റിൽ ഇട്ടു..... ഇനി ഇത്‌ വേണമെങ്കിൽ വേറൊന്നു തരണം........ പ്രണയത്തോടെ അവളുടെ മുഖത്തേക്കു നോക്കിയവൻ...... അയ്യടാ മനസിൽ ഇരുപ്പു കൊള്ളാലോ.... ഒന്ന് തള്ളി പോകാൻ തുനിഞ്ഞത് വലിച്ചു നെഞ്ചോട് ചേർത്തവൻ........

ചെറുവിരൽ കൊണ്ടു മുടി ഒന്ന് മാടി ഒതുക്കി അവളുടെ കണ്ണിലേക്കു നോകിയവൻ...കരഞ്ഞു വീർത്ത കണ്പോളകൾ രണ്ടിലും മാറി മാറി ചുംബിച്ചു...... ഒന്ന് കൂടി തന്നിലേക്കു ചേർത്തു നിര്ത്തി ആ പെണ്ണിന്റെ വിറക്കുന്ന ചുണ്ടിലേക് അധരം ചേർത്തു വെച്ചവൻ...... ഏറെ നാളത്തെ പരിഭവം തീർക്കും പോലെ ആ ഇളം ചുണ്ടുകൾ നുകർന്നു ... മെല്ലെ അതിൽ പല്ല് അമർത്തുമ്പോൾ പെരുവിരലിൽ ഉയർന്നു പൊങ്ങിയവൾ... ഉദരം ഒരു കിതപ്പോടെ ഉള്ളിലേക്കു വലിഞ്ഞു....... വാവേ..... """കുഞ്ഞിന് പാല്....... അകത്തേക്കു കുഞ്ഞനെ കൊണ്ടു വന്ന ശോഭ ഒരു നിമിഷം നിന്നു..... വീണയിൽ നിന്നും തെന്നി മാറി ചമ്മലോടെ ഇരുവരും ശോഭയെ നോക്കുമ്പോൾ അവർ പതറി തുടങ്ങി... അത്‌... ഞാൻ..

കുഞ്ഞിന് പാല്... വെപ്രാളപ്പെട്ടു പറഞ്ഞു കൊണ്ടു തിരിഞ്ഞ അവർ വാതുക്കൽ ചെന്നു തിരിഞ്ഞു നോക്കാതെ നിന്നു..... നീ ഇന്ന് തന്നെ പെട്ടി കിടക്കയും എടുത്തു മുകളിലോട്ടു പൊയ്ക്കോ ......... ചെറിയ ചിരിയോടെ കുഞ്ഞനെ തോളിൽ തട്ടി അവർ മുൻപോട്ടു നടന്നു..... കണ്ടോ..... നാണം കെടുത്തും ഈ രുദ്രേട്ടൻ അവന്റെ നെഞ്ചിൽ ആഞ്ഞൊരു ഇടി വെച്ചു കൊടുത്തവൾ..... അമ്മ കണ്ടത് കൊണ്ടു കാര്യങ്ങൾ സ്പീഡ്അപ്പ്‌ ആയി തട്ടി മുകളിൽ കേറ്റാൻ ഉത്തരവ് വന്നിലെ... അയ്യടാ അത്‌ കൊണ്ടുന്നും അല്ല മീനു ചേച്ചിയു കുഞ്ഞാപ്പു എനി മുതൽ ഇവിടെ ആണ്....... കട്ടിലിൽ കിടന്ന കുഞ്ഞന്റെ തുണികൾ ഓരോന്നും മടക്കി തുടങ്ങി അവൾ...... ഓഹോ അപ്പോൾ ഇനി ചന്തുന്റെ കളികൾ കമ്പനി കാണാൻ കിടക്കുന്നു അല്ലേ..... പുറകിലൂടെ അവളെ പുണർന്നു കൊണ്ടു തോളിലേക്ക് തല വെച്ചവൻ കഴുത്തിടുക്കിൽ ചുണ്ട് അമർത്തി.....

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തന്റെ പദ്ധതികളും പ്രതീക്ഷകളും പാടെ തകർന്നത് മനസിൽ ആക്കിയ ജലന്ധരൻ ആധി കയറി ദുര്മന്ത്രവാദപുരയുടെ മുൻപിലൂടെ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി..... താൻ അറിയാതെ രുദ്രനെ സംരക്ഷിക്കാൻ ഒരു ശക്തി കൂടി ഉണ്ടെന്നു ഓരോ നിമിഷവും അയാൾ മനസ്സിൽ ആക്കി തുടങ്ങിയിരുന്നു....... ഇനി.... ഇനി..... ശത്രുസംഹാരത്തിനു കാളി പൂജ അത്‌ നടത്തിയേ തീരു........ തൊണ്ണൂറ് ദിവസം ജലപാനം ഇല്ലാതെ കാളി ഉപാസന..... അതിന്റെ അവസാന ദിവസം രക്തബലി അതോടെ അജയ്യൻ ആകും താൻ.... ഹഹഹ... ഹഹഹ.... ദിഗന്തങ്ങൾ പൊട്ടുമാറു അയാൾ അട്ടഹസിച്ചു..............................................(തുടരും) …………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story